Tuesday, October 1, 2013

ഭാര്യയെവഞ്ചിച്ചു, മാപ്പു ലഭിക്കാന്‍ 10,000 ലൈക്ക്‌ വേണം!

ഭാര്യയെവഞ്ചിച്ചു, മാപ്പു ലഭിക്കാന്‍ 10,000 ലൈക്ക്‌ വേണം!

ഫേസ്‌ബുക്കിന്റെ ഒരു പവറേ. സൗഹൃദം പങ്കുവയ്‌ക്കാനും മറ്റുളളവര്‍ അംഗീകരിച്ചാലുമില്ലെങ്കിലും സ്വന്തം അഭിപ്രായം വച്ചു താങ്ങാനും ചിത്രങ്ങളും വീഡിയോയും മറ്റും ഷെയറുചെയ്യാനും മാത്രമാണോ ഈ സൈറ്റ്‌. അല്ലെന്ന്‌ ഇവാന്‍ ലൂയിസും ഭാര്യ സോന്യാ ഗോറും തെളിയിക്കുന്നു.ഇവാനും സോന്യയും വിവാഹിതരായത്‌ 2010 ല്‍ ആണ്‌. എന്നാല്‍, ഇവാന്റെ പരസ്‌ത്രീ ബന്ധം കാരണം 10 മാസത്തിനു ശേഷം സോന്യ പിണങ്ങിപ്പിരിഞ്ഞു. ഇവാന്‍ കുറച്ചുകാലം കൂടി തന്റെ ചുറ്റിക്കളിയുമായി നടന്നു. എന്നാല്‍, പിന്നീട്‌'നല്ലകുട്ടി'യാവണമെന്ന ആശ ഇവാനില്‍ രൂഢമൂലമായി. തന്റെ തെറ്റുകളെല്ലാം ഏറ്റുപറഞ്ഞ്‌ സോന്യയെ അനുനയിപ്പിക്കാന്‍ ശ്രമവും ആരംഭിച്ചു. എന്നാല്‍, പറ്റാവുന്ന എല്ലാകാര്യവും ചെയ്‌തിട്ടും അവര്‍ തിരിഞ്ഞുനോക്കിയില്ല!ഇനി ഫേസ്‌ബുക്കിലൂടെ പരസ്യമായി കുറ്റസമ്മതം നടത്തി ഭാര്യയെ സ്വന്തമാക്കാനാണ്‌ ഇവാന്റെ ശ്രമം. 'ഞാന്‍ എന്റെ ഭാര്യയെ വഞ്ചിച്ചു' എന്നും തന്റെ രഹസ്യക്കാരി വൃത്തികെട്ടവളായിരുന്നുവെന്നും എഴുതിയ കടലാസും പിടിച്ചു നില്‍ക്കുന്ന തന്റെ ഫോട്ടോ ഇവാന്‍ ഫേസ്‌ബുക്കിലിട്ടു. പോസ്‌റ്റിന്‌ 10,000 ലൈക്ക്‌ ലഭിച്ചാല്‍ മാത്രമേ സോന്യ തന്നെ സ്വീകരിക്കുകയുളളൂ എന്നാണ്‌ ഇവാന്‍ പറയുന്നത്‌!എന്തായാലും ഇവാന്റെ അപേക്ഷ അനുഭാവത്തോടെയാണ്‌ ഫേസ്‌ബുക്ക്‌ സമൂഹം കാണുന്നത്‌. എന്നാല്‍, വിമര്‍ശനവും കുറവല്ല. തുറന്നു പറയാനുളള ചങ്കൂറ്റം കാട്ടിയതിന്‌ ചിലര്‍ ഇവാനെ അഭിനന്ദിക്കുമ്പോള്‍ രഹസ്യക്കാരി വൃത്തികെട്ടവളാണെന്ന്‌ ഇപ്പോഴാണോ അറിഞ്ഞതെന്ന്‌ മറ്റുചിലര്‍ വിമര്‍ശിക്കുന്നു.

No comments:

Post a Comment