Tuesday, October 1, 2013

വി.എസ്.അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെ്ന്ന ആവശ്യം

വി.എസ്.അച്യുതാനന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെ്ന്ന ആവശ്യം പൊളിറ്റ് ബ്യൂറോ കമ്മീഷന് മുന്നിലും ആവര്‍ത്തിച്ച് സി.പിഐ(എം) സംസ്ഥാന കമ്മിറ്റി.കമ്മീഷന്‍ മുന്‍പാകെ അഭിപ്രായം പറഞ്ഞ 59 പേരില്‍ 51 പേരും വി.എസിനെതിരായ നിലപാടെടുത്തപ്പോള്‍ 8 പേര്‍ അദ്ദേഹത്തോടൊപ്പം നിന്നു. വി.എസ് സ്വന്തം നിലപാടുമാത്രമാണ് ശരിയെന്ന് സ്ഥാപിക്കാനാണ് ഔദ്യോഗിക പക്ഷം ശ്രമിച്ചത്.എന്നാല്‍ വി.എസിനെ പ്രകോപിപ്പിക്കുന്ന സംസ്ഥാന നേതൃത്വമാണ് തിരുത്തേണ്ടെതെന്നായിരുന്നു വി.എസ് അനുകൂലികളുടെ നിലപാട്.കമ്മീഷന്റെ സംസ്ഥാനത്തെ നടപടികള്‍ പൂര്‍ത്തിയായെന്നും ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പിബി അംഗം എസ്.രാമചന്ദ്രന്‍പിളള അറിയിച്ചു.

No comments:

Post a Comment