Sunday, October 20, 2013

നോട്ടുകെട്ടുകള്‍ മെത്തയാക്കിയ സിപിഎം നേതാവിനെ പുറത്താക്കി!

mangalam malayalam online newspaper
അഗര്‍ത്തല: ത്രിപുരയില്‍ നോട്ടുകെട്ടുകള്‍ മെത്തയാക്കിയ സിപിഎം നേതാവിനെ പാര്‍ട്ടി പുറത്താക്കി. സദാചാരവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടിയെ കരിതേച്ചു കാണിച്ചതിനുമാണ്‌ നടപടി.
സമര്‍ ആചര്‍ജി എന്ന ലോക്കല്‍ കമ്മിറ്റിയംഗമാണ്‌ നോട്ടുകെട്ടു കിടക്കയാക്കിയതിന്‌ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്തായത്‌. സമര്‍ നോട്ടുകെട്ടുകള്‍ക്കു മുകളില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ ഒരു പ്രാദേശിക ചാനലാണ്‌ പുറത്തുവിട്ടത്‌. നോട്ടുമെത്തയില്‍ കിടക്കുന്നത്‌ തന്റെ ഏറ്റവും വലിയ മോഹമായിരുന്നുവെന്നും അതിനായി 20 ലക്ഷം രൂപ ബാങ്കില്‍ നിന്ന്‌ പിന്‍വലിച്ചുവെന്നും ഇയാള്‍ പറയുന്നുണ്ട്‌.
ഒരു കോണ്‍ട്രാക്‌ടറാണ്‌ വിവാദ നേതാവ്‌. മറ്റു നേതാക്കളെ പോലെ പണമുണ്ടായിട്ടും പാവപ്പെട്ടവനായി നടിക്കാന്‍ തനിക്കാവില്ലെന്ന്‌ സമര്‍ പറഞ്ഞതാണ്‌ പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിപ്പിച്ചത്‌.
അതേസമയം, ഇയാള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ചാനലിന്റെ സഹായത്തോടെ പുറത്തുവിടുകയായിരുന്നുവെന്ന്‌ തെളിഞ്ഞതായി പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം പറയുന്നു.
- See more......

No comments:

Post a Comment