Sunday, October 20, 2013

വി എസ്‌ ഏറ്റവും നല്ല പ്രതിപക്ഷനേതാവ്‌: പി സി ജോര്‍ജ്‌

mangalam malayalam online newspaper
തിരുവനന്തപുരം: വി എസ്‌ എറ്റവും നല്ല പ്രതിപക്ഷ നേതാവാണെന്ന്‌ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജ്‌. വി എസ്‌ ജനകീയനാണ്‌. എന്നാല്‍, അദ്ദേഹം നല്ലൊരു ഭരണാധികാരിയല്ല എന്നും പി സി ജോര്‍ജ്‌ അഭിപ്രായപ്പെട്ടു.
അഴിമതിക്കെതിരെയുളള പോരാട്ടത്തില്‍ വി എസ്‌ മുന്‍പന്തിയിലാണ്‌. എന്നാല്‍, അദ്ദേഹം നല്ലൊരു മുഖ്യമന്ത്രിയായിരുന്നുവെന്ന്‌ പറയാന്‍ കഴിയില്ല. ഡാറ്റാ സെന്റര്‍ കൈമാറ്റത്തില്‍ അദ്ദേഹത്തിന്‌ തെറ്റുപറ്റിയെന്നും പിസി ജോര്‍ജ്‌ പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ തൊണ്ണൂറാം പിറന്നാളിന്‌ ആശംസയറിയിക്കുന്നതിനിടെയായിരുന്നു ചീഫ്‌ വിപ്പിന്റെ പരാമര്‍ശങ്ങള്‍

No comments:

Post a Comment