സൗദിയിലെ നജറാനില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

നജറാന്‍ : സൗദി അറേബ്യയിലെ നജറാനില്‍ മലയാളി വെടിയേറ്റ് മരിച്ചു. മലപ്പുറം പുത്തനത്താണി പുന്നത്തല മോടിപ്പാറ മുഹമ്മദിന്റെ മകന്‍ ശിഹാബുദീന്‍ (24) ആണ് വെടിയേറ്റ് മരിച്ചത്. നജരറാനില്‍ ബ്രോസ്റ്റട് കടയില്‍ ജോലി നോക്കിയിരുന്ന ഇദ്ദേഹം കടയുടെ സമീപത്തുള്ള വീട്ടില്‍ സാധനം നല്‍കി വരുന്ന വേളയിലാണ് അക്രമികളുടെ വെടിയേറ്റത്. കുടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല .ഇയാള്‍ അവിവാഹിതനാണ്. ഒരു സഹോദരനെ കുടാതെ നാല് സഹോദരിമാരും ഇദ്ദേഹത്തിനുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
- See more ഃKerala tv show and news
No comments:
Post a Comment