Tuesday, October 1, 2013

ഭാര്യ ലെസ്‌ബിയന്‍, ഭര്‍ത്താവ്‌ ട്രാന്‍സ്‌ജെന്‍ഡര്‍!

ഭാര്യ ലെസ്‌ബിയന്‍, ഭര്‍ത്താവ്‌ ട്രാന്‍സ്‌ജെന്‍ഡര്‍!

കാലിഫോര്‍ണിയക്കാരിയായ കാത്തി തന്റെ ഭര്‍ത്താവിനുമുന്നില്‍ വളരെ സങ്കോചത്തോടെയാണ്‌ ഒരു കുറ്റസമ്മതം നടത്തിയത്‌-താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന്‌! എന്നാല്‍, ഭര്‍ത്താവ്‌ ഡേവിഡ്‌ ഒരു സ്‌ത്രീയായി മാറി അവരെ ശരിക്കും ഞെട്ടിച്ചു! വിവാഹം കഴിഞ്ഞ്‌ 20 വര്‍ഷത്തിനു ശേഷമായിരുന്നു ഇവരുടെ ഏറ്റുപറച്ചിലും ലിംഗമാറ്റവും എന്നതാണ്‌ ഏറ്റവും വിചിത്രമായ സംഗതി.
തനിക്ക്‌ പുരുഷന്‍മാരോടാണ്‌ ആകര്‍ഷണമെന്ന്‌ നാല്‌ വര്‍ഷം മുന്‍പാണ്‌ ഡേവിഡ്‌ തിരിച്ചറിഞ്ഞത്‌. ഇക്കാര്യം ഭാര്യയോട്‌ എങ്ങനെ പറയുമെന്ന്‌ ആലോചിച്ച്‌ വിഷമിക്കുമ്പോഴാണ്‌ അവര്‍ തന്നെ കുമ്പസാരവുമായി മുന്നോട്ടു വന്നത്‌. തനിക്ക്‌ സ്‌ത്രീകളെ ഡേറ്റു ചെയ്യാനാണ്‌ ഇഷ്‌ടമെന്ന്‌ കാത്തി പറഞ്ഞപ്പോള്‍ താനും ഒരു സ്വവര്‍ഗാനുരാഗിയാണെന്ന്‌ മറുപടി പറഞ്ഞു.
എന്നാല്‍, കഴിഞ്ഞവര്‍ഷമാണ്‌ താന്‍ സ്വവര്‍ഗാനുരാഗിയല്ല, ഒരു സ്‌ത്രീയാണെന്ന്‌ ഡേവിഡിന്‌ തോന്നിയത്‌. അങ്ങനെ പതുക്കെ ഡേവിഡ്‌ ഡാനിയല്ലേ എന്ന സ്‌ത്രീയായി രൂപാന്തരം പ്രാപിക്കുകയും ചെയ്‌തു. എന്നാല്‍, കഴിഞ്ഞ 50 വര്‍ഷക്കാലത്തെ പോലെ താന്‍ മറ്റൊരാളായി ഭാവിക്കുകയല്ല, താന്‍ യഥാര്‍ഥത്തില്‍ ഒരു സ്‌ത്രീയാണെന്നാണ്‌ ഡാനിയല്ലേ പറയുന്നത്‌!
കാത്തിയും ഡേവിഡും വെവ്വേറെയാണ്‌ താമസിക്കുന്നതെങ്കിലും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ല.
-  

No comments:

Post a Comment