Tuesday, October 1, 2013

ഫായിസിന്റെ സ്വര്‍ണക്കടത്തിന്‌ മുന്‍ മിസ്‌ സൗത്ത്‌ ഇന്ത്യ ശ്രവ്യസുധാകറും

ഫായിസിന്റെ സ്വര്‍ണക്കടത്തിന്‌ മുന്‍ മിസ്‌ സൗത്ത്‌ ഇന്ത്യ ശ്രവ്യസുധാകറും

mangalam malayalam online newspaper
കോട്ടയം: മുന്‍ മിസ്‌ സൗത്ത്‌ ഇന്ത്യ ശ്രവ്യ സുധാകറിനെയും ഒരു മലയാളി നടി ഉള്‍പ്പടെയുള്ള മോഡലുകളെയും ഉപയോഗിച്ചു ഫായിസ്‌ സ്വര്‍ണം കടത്തിയതായി സൂചന. ശ്രവ്യ അടക്കമുള്ള മോഡലുകളുമായി ഫായിസ്‌ നിരവധി യാത്രകള്‍ നടത്തിയതായി അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കു വിവരം ലഭിച്ചു.
വിമാനത്താവളങ്ങളിലെ പരിശോധന ലഘൂകരിക്കാന്‍ മോഡലുകളുടെയും ചലച്ചിത്ര താരങ്ങളുടെയും പ്രശസ്‌തി ഉപയോഗിക്കുകയായിരുന്നു. ഫായിസ്‌ അറസ്‌റ്റിലാകുന്നതിനു മുമ്പും ശ്രവ്യയെ വിളിച്ചതായി ഫോണ്‍വിളിപ്പട്ടികയില്‍നിന്നു വ്യക്‌തമായിട്ടുണ്ട്‌. മോഡലുകള്‍ക്കൊപ്പം ധാരാളം യാത്രചെയ്യുകയും അവര്‍ക്കു സഞ്ചരിക്കാന്‍ ആഡംബരവാഹനങ്ങള്‍ വിട്ടുകൊടുക്കുകയും സല്‍കാരങ്ങള്‍ ഒരുക്കുകയും ചെയ്യുന്നതു ഫായിസിന്റെ പതിവായിരുന്നു. ഉന്നതരെ ഒപ്പം നിര്‍ത്താന്‍ ഇവരെ ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്‌.
ശ്രവ്യയുമായി ഫായിസിനു അടുത്ത ബന്ധമാണ്‌ ഉണ്ടായിരുന്നത്‌. ബംഗളുരു, ചെന്നൈ എന്നിവിടങ്ങളിലെ ക്ലബുകളിലെ സ്‌ഥിരം സന്ദര്‍ശകരായിരുന്നു ഇരുവരും. ശ്രവ്യ ബംഗളുരുവില്‍ എത്തുമ്പോഴെല്ലാം സഞ്ചരിച്ചിരുന്നത്‌ ഫായിസിന്റെ ബി.എം.ഡബ്ല്യൂ കാറിലായിരുന്നു. കഴിഞ്ഞ പതിനൊന്നിനു ശ്രവ്യയുടെ പിറന്നാളിനു ഫായിസ്‌ ബംഗളുരുവില്‍ സല്‍ക്കാരമൊരുക്കി.
അന്വേഷണം ആരംഭിച്ചതോടെ ശ്രവ്യ ഫോണ്‍ നമ്പരുകള്‍ മാറിയിട്ടുണ്ട്‌. ഫായിസിന്റെ ആഢംബരവാഹനങ്ങളില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ ശ്രവ്യ ഫേസ്‌ ബുക്കില്‍ പോസ്‌റ്റ്‌ ചെയ്‌തിരുന്നു. എന്നാല്‍, അന്വേഷണം ശക്‌തമായതോടെ ഫേസ്‌ ബുക്ക്‌ അക്കൗണ്ട്‌ തന്നെ അവര്‍ നീക്കി. ശ്രവ്യയും അറിയപ്പെടുന്ന മോഡലുകളും ഫായിസിന്റെ ചെലവില്‍ നിരവധി യാത്രകളാണു നടത്തിയത്‌. ലഭ്യമായ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ ശ്രവ്യയെ ചോദ്യംചെയ്യാനും നീക്കമുണ്ട്‌.
നിരവധി മലയാളി നടികളുമായി ഫായിസിനു ബന്ധമുണ്ടെങ്കിലും ഒരു നടിയുമായി നാലു തവണയാണു വിദേശയാത്ര നടത്തിയത്‌. ഫായിസ്‌ നല്‍കിയ വിമാന ടിക്കറ്റുകള്‍ ഉപയോഗിച്ചും ഈ നടി യാത്രചെയ്‌തതായി വിവരമുണ്ട്‌. ഫായിസ്‌ ഒപ്പമില്ലാതെയായിരുന്നു ഈ യാത്രകള്‍. എന്നാല്‍ ഇതു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചലചിത്രരംഗത്തെ ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഫായിസ്‌ ഗള്‍ഫ്‌ ഷോകള്‍ക്കെത്തുന്ന താരങ്ങളില്‍ ചിലരെ ഉപയോഗിച്ചു സ്വര്‍ണക്കടത്തു നടത്തി എന്ന സംശയവും ശക്‌തമാണ്‌.

No comments:

Post a Comment