Monday, October 21, 2013

ഗണേഷ്‌ വിവാഹമോചന കരാര്‍ ലംഘിച്ചുവെന്ന്‌ യാമിനി

mangalam malayalam online newspaper






തിരുവനന്തപുരം: 
കെ.ബി ഗണേഷ്‌കുമാര്‍ വിവാഹമോചന കരാര്‍ ലംഘിച്ചുവെന്ന്‌ യാമിനി തങ്കച്ചി. പരസ്‌പരം അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യില്ലെന്ന എന്ന വ്യവസ്‌ഥ ഗണേഷ്‌കുമാര്‍ ലംഘിച്ചുവെന്ന്‌ യാമിനി തങ്കച്ചി കുടുംബകോടതിയില്‍ സത്യവാങ്ങ്‌മൂലം സമര്‍പ്പിച്ചു. ആര്‍.ബി പിളളയുമൊത്ത്‌ ഗണേഷ്‌കുമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്നെകുറിച്ച്‌ അപകീര്‍ത്തികരമായ പരാമര്‍ശമുണ്ടായെന്ന്‌ യാമിനി ചൂണ്ടിക്കാണിച്ചതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
അതേസമയം വിവാഹമോചന ഹര്‍ജി പരിഗണിച്ച കോടതി കൗണ്‍സിലിംഗ്‌ വേണ്ടെന്ന ഇരുവരുടെയും നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു. നാളെ കേസ്‌ പരിഗണിക്കുന്നതിനു മുന്‍പായി കൗണ്‍സിലിംഗിന്‌ വിധേയരാവാന്‍ ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. രാവിലെ കേസ്‌ പരിഗണിച്ചപ്പോള്‍ ഇരുവരും കോടതിയില്‍ ഹാജരായിരുന്നില്ല. ഉച്ചയ്‌ക്ക് ഇരുവരും കോടതിയില്‍ എത്തി. നേരിട്ട്‌ ഹാജരാവുന്നതില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ ഗണേഷ്‌ ആവശ്യമുന്നയിച്ചുവെങ്കിലും കോടതി അത്‌ നിരാകരിച്ചു
- See more at: Kerala tv show and news

No comments:

Post a Comment