Monday, October 21, 2013

ബിസിനസ്‌ രംഗത്തെ ശക്‌തരായ വനിതകളില്‍ നാല്‌ ഇന്ത്യക്കാര്‍


ന്യൂയോര്‍ക്ക്‌: ഫോര്‍ച്യൂണ്‍ മാസിക പുറത്തുവിട്ട ലോകത്തെ ശക്‌തരായ വനിതകളുടെ പട്ടികയില്‍ ഐ.സി.ഐ.സി.ഐ. ബാങ്ക്‌ സി.ഇ.ഒ. ചന്ദ കൊച്ചാര്‍ അടക്കം നാല്‌ ഇന്ത്യക്കാര്‍ ഇടംപിടിച്ചു. സമാനമായ മറ്റൊരു പട്ടികയില്‍ പെപ്‌സി കോ ചീഫ്‌ ഇന്ദ്ര നൂയി രണ്ടാം സ്‌ഥാനത്തെത്തി. ഫോര്‍ച്യൂണ്‍ പട്ടികയില്‍ നാലാം റാങ്കാണ്‌ ചന്ദയ്‌ക്ക്‌. എന്‍.എസ്‌.ഇ ചീഫ്‌ ചിത്ര രാമകൃഷ്‌ണ 17-ാം റാങ്കും ആക്‌സിസ്‌ ബാങ്കിന്റെ ശിഖാ ശര്‍മ 32 ഉം എച്ച്‌.എസ്‌.ബി.സിയുടെ നൈന ലാല്‍ കിദ്വായ്‌ 42 ഉം റാങ്കുകള്‍ നേടി. ഊര്‍ജരംഗത്തെ വമ്പനായ ബ്രസീലിയയിലെ പെട്രോബ്രാസിന്റെ സി.ഇ.ഒ. മരിയ ദാസ്‌ ഫോസ്‌റ്റര്‍ ആണ്‌ പട്ടികയില്‍ ഒന്നാമത്‌. തുര്‍ക്കിയിലെ സബാന്‍സി ഹോള്‍ഡിംഗ്‌സിന്റെ ഗുലേര്‍ സബാന്‍സി രണ്ടാം സ്‌ഥാനവും ഓസ്‌ട്രേലിയന്‍ വെസ്‌റ്റ്‌പാക്‌ ബാങ്ക്‌ സി.ഇ.ഒ. ഗെയ്‌ല്‍ കെല്ലി മൂന്നാം സ്‌ഥാനവും കൈയടക്കി. - See more at: 
Kerala tv show and news

No comments:

Post a Comment