Saturday, February 22, 2014

12 ലക്ഷം രൂപയിലധികം തുക സരിത ജാമ്യം ലഭിക്കാനായി കെട്ടിവെച്ചിട്ടുണ്ട്. കേരള രാഷ്ട്രിയത്തെ പിടിച്ചു കുലുക്കിയ സോളാര്‍ കേസില്‍ സരിതയുടെ ഇനിയുള്ള വെളിപ്പെടുത്തല്‍


Kerala tv show and news
കൊല്ലം: രണ്ട് ദിവസത്തിനുള്ളില്‍ എല്ലാം വെളിപ്പെടുത്തുമെന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത.എസ്.നായര്‍. ചോദ്യങ്ങള്‍ തയാറാക്കി വെച്ചോളു, രണ്ടു ദിവസത്തിനകം എല്ലാം വെളിപ്പെടുത്തുമെന്ന് സരിത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സരിത പറഞ്ഞു. സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് ബന്ധുക്കള്‍ക്കൊപ്പമെത്തി കോടതിയുടെ ജാമ്യ ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറിയത്. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന സരിത പുറത്തിറങ്ങിയ ശേഷം അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം തിരുവനന്തപുരത്തെ വാടക വീട്ടിലേയ്ക്കാണ് പോയത്.
      12 ലക്ഷം രൂപയിലധികം തുക സരിത ജാമ്യം ലഭിക്കാനായി കെട്ടിവെച്ചിട്ടുണ്ട്. കേരള രാഷ്ട്രിയത്തെ പിടിച്ചു കുലുക്കിയ സോളാര്‍ കേസില്‍ സരിതയുടെ ഇനിയുള്ള വെളിപ്പെടുത്തല്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ട് തന്നെ അറിയാം.


No comments:

Post a Comment