Saturday, February 22, 2014

അഞ്ച് കുടുംബങ്ങള്‍ക്ക് ഭൂമി ദാനം ചെയ്ത് 85മത്തെ വയസ്സില്‍ ഏലിക്കുട്ടി

അഞ്ച് കുടുംബങ്ങള്‍ക്ക് ഭൂമി ദാനം ചെയ്ത് 85മത്തെ വയസ്സില്‍ ഏലിക്കുട്ടിKerala tv show and newsകൊച്ചി: ജീവിത സായാഹ്നത്തില്‍ പോത്താനിക്കാട് സ്വദേശിയായ ഏലിക്കുട്ടിക്ക് തോന്നിയ കരുണ ഭൂമിയില്ലാത്ത അഞ്ച് കുടുംബങ്ങള്‍ക്ക് തുണയായി.അഞ്ചുസെന്റും താല്‍ക്കാലിക ഷെഡും ഒരുക്കി നല്‍കിയാണ് ഏലിക്കുട്ടി സമൂഹത്തിന് മാതൃകയായത്.


വീടും സ്ഥലവും കിട്ടുന്നതിന് ഇവര്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. പഞ്ചായത്തിന് തോന്നാത്ത കരുണ തോന്നിയത് ചെറുകാട്ട് കുടുംബത്തിലെ ഏലിക്കുട്ടിക്കാണ്. 85മത്തെ ജന്മദിനത്തില്‍ അഞ്ച് കുടുംബങ്ങള്‍ക്ക് അഞ്ച് സെന്റ് വീതം സ്ഥലം നല്‍കാനാണ് ഏലിക്കുട്ടി തീരുമാനിച്ചത്.

എട്ടുമക്കളുള്ള ഏലിക്കുട്ടി ഇളയ മകന്‍ ബിജുവിനൊപ്പമാണ് താമസിക്കുന്നത്.മരിച്ചുപോയ ഭര്‍ത്താവിന്റെ ആഗ്രഹപ്രകാരമാണ് ഭൂമി ദാനം.പോത്താനിക്കാട് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ 5 കുടുംബങ്ങള്‍ക്കും സ്ഥലത്തിന്റെ ആധാരം കൈമാറി.കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ താല്‍ക്കാലികമായ ഷെ!ഡും ഒരുക്കി നല്‍കിയിട്ടുണ്ട്.  

No comments:

Post a Comment