Monday, February 24, 2014

ഹൈഹീല്‍ ചെരുപ്പ് ധരിച്ച് നഗരമധ്യത്തില്‍ 3 യുവാക്കളുടെ ഡാന്‍സ്; വീഡിയോ വൈറലാകുന്നു.

Kerala tv show and news


ഫ്രാന്‍സ്: ഹൈഹീല്‍ ചെരുപ്പ് ധരിച്ച് നഗരമധ്യത്തില്‍ 3 യുവാക്കളുടെ ഡാന്‍സ്. ഫ്രഞ്ച് കൊറിയോഗ്രാഫറും ടീച്ചറും നര്‍ത്തകനുമായ യാനിസ് മാര്‍ഷെലും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഹൈഹീല്‍ ചെരുപ്പും ധരിച്ച് നഗരമധ്യത്തില്‍ നടത്തിയ ഡാന്‍സിന്റെ വീഡീയോ ആണ് സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നത്. 23 കാരനായ യാനിസ് മാര്‍ഷെല്‍ ലോകമറിയപ്പെടുന്ന ഡാന്‍സറാണ്. തന്റെ പതിനഞ്ചാം വയസിലാണ് യാനിസ് നൃത്തം ചെയ്യാന്‍ തുടങ്ങിയത്.
            പെണ്‍കുട്ടികളുടെ ഹൈഹീല്‍ ചെരുപ്പും ധരിച്ചാണ് യാനിസും വിദ്യാര്‍ത്ഥികളും ഡാന്‍സ് ചെയ്തത്. ഇതിന്റെ വീഡിയോ  ഇതുവരെ 26 ലക്ഷത്തോളം പേരാണ് യൂട്യൂബില്‍ കണ്ടത്. ക്യാന്‍സിലെ ഡാന്‍സ് അസോസിയേഷന്‍ ഡയറക്ടറാണ് യാനിസിന്റെ മാതാവ്. ഡാന്‍സിന്റെ വീഡിയോ കാണുക.

No comments:

Post a Comment