Monday, February 24, 2014

ഒരാള്‍ തന്റെ വാഹനത്തില്‍ കൊണ്ടുപോയത് സിംഹത്തെ.(വീഡിയോ).

Kerala tv show and nദുബായ്: ഒരാള്‍ തന്റെ വാഹനത്തില്‍ കൊണ്ടുപോയത് സിംഹത്തെ. ദുബായിലായിരുന്നു സംഭവം നടന്നത്. അറബ് രാജ്യങ്ങളില്‍ പണക്കാര്‍ അന്തസിന്റെ ഭാഗമായി സിംഹങ്ങളെ വീട്ടില്‍ വളര്‍ത്താറൂണ്ട്. ഇത്തരത്തിലുള്ള ഒരാള്‍ ചെയ്തത് സിംഹത്തെ തന്റെ വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്നു. ദുബായിലെ തിരക്കേറിയ ഷെയ്ഖ് സായീദ് റോഡില്‍ സിഗ്നല്‍ കാത്തു കിടന്ന വാഹനത്തിലാണ് സിംഹം ഇരിക്കുന്നത്  പിന്നിലുള്ള വാഹന ഉടമ ശ്രദ്ധിച്ചത്.

          ഉടന്‍തന്നെ അദേഹം ഈ ദൃശ്യം വീഡിയോയില്‍ പകര്‍ത്തി യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുകയാണ്. നിസാന്റെ അര്‍മദ എന്ന വാഹനത്തിലാണ് സിംഹത്തെ കയറ്റിയത്. വീഡിയോ കാണുക.ews

No comments:

Post a Comment