Friday, February 21, 2014

50 മീറ്റര്‍ അകലെനിന്നൊരു അത്ഭുതഗോള്‍. യൂറോപ്പ ലീഗിലെ ആദ്യ റൗണ്ട് പോരാട്ടത്തില്‍ അയാക്‌സ് ആംസ്റ്റര്‍ഡാമിനെതിരെ ഓസ്ട്രിയന്‍ ബുന്ദസ് ലിഗ ചാംപ്യന്മാരായ എഫ്‌സി സാല്‍സ്ബര്‍ഗിന്റെ ജൊനാഥന്‍ സൊരിയാനോ ആണ് അത്ഭുത ഗോള്‍ നേടിയത്.

50 മീറ്റര്‍ അകലെനിന്നൊരു അത്ഭുത ഗോള്‍

Kerala tv show and newsവിയന്ന: 50 മീറ്റര്‍ അകലെനിന്നൊരു അത്ഭുതഗോള്‍. യൂറോപ്പ ലീഗിലെ ആദ്യ റൗണ്ട് പോരാട്ടത്തില്‍ അയാക്‌സ് ആംസ്റ്റര്‍ഡാമിനെതിരെ ഓസ്ട്രിയന്‍ ബുന്ദസ് ലിഗ ചാംപ്യന്മാരായ എഫ്‌സി സാല്‍സ്ബര്‍ഗിന്റെ ജൊനാഥന്‍ സൊരിയാനോ ആണ് അത്ഭുത ഗോള്‍ നേടിയത്. മത്സരത്തില്‍ എഫ്‌സി സാല്‍സ്ബര്‍ഗ് എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചു. 



35-ാം മിനിട്ടില്‍ മൈതാനമധ്യത്തിനടുത്തുന്നായിരുന്നു സ്പാനിഷ് താരമായ സൊരിയാനോയുടെ അത്ഭുത ഗോള്‍. സെന്റര്‍ സര്‍ക്കിളില്‍ വീണുകിട്ടിയ ലൂസ്‌ബോള്‍ കണക്ടു ചെയ്ത താരം നോക്കുമ്പോള്‍ അയാക്‌സ് ഗോള്‍കീപ്പര്‍ പോസ്റ്റില്‍നിന്ന് ഏറെ മുന്നിലേക്കു കയറി നില്‍ക്കുകയായിരുന്നു.ഇതുമുതലാക്കിയ സൊരിയാനോ നീട്ടിയടിച്ച പന്ത് തടയാന്‍ അയാക്‌സ് ഗോളി ജാസ്‌പെര്‍ സില്ലെസ്സന്‍ ഏറെ പിന്നിലേക്ക് ഓടിയെങ്കിലും ഫലമുണ്ടായില്ല. 

നാലുവട്ടം യൂറോപ്യന്‍ ചാംപ്യന്മാരായ അയാക്‌സിന് ഈ തോല്‍വി വല്ലാത്ത തിരിച്ചടിയായി.മറ്റു പ്രധാന കളികളില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസ് 2-0ന് ട്രബ്‌സോണ്‍സ്പറെ കീഴടക്കി. ലാസിയോ 1-0ന് ലുഡോഗോറെറ്റ്‌സ് റസ്ഗാര്‍ഡിനെ തോല്‍പിച്ചു. 

No comments:

Post a Comment