Friday, February 21, 2014

എന്റെ രക്ഷകനും നാഥനും ക്രിസ്തുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ.

Kerala tv show and news
വാഷിങ്ടണ്‍: എന്റെ രക്ഷകനും നാഥനും ക്രിസ്തുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. പാതി ക്രിസ്ത്യാനിയും പാതി മുസ്ലീമുമായാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ലോകം അറിയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഒബാമ തന്റെ വിശ്വാസ സത്യങ്ങള്‍ ആദ്യമായി പരസ്യമായി പ്രഖ്യാപിച്ചു. ‘എന്റെ ജീവിതത്തില്‍ നടന്ന എല്ലാ സംഭവങ്ങളുടേയും ആരംഭം ക്രിസ്തുവിന്റെ തിരുമുന്‍പില്‍ നിന്നായിരുന്നു. ക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഞാന്‍ ആശ്ലേഷിക്കുന്നു. ഞാന്‍ എന്നും ക്രിസ്തുവിനോട് കടപ്പെട്ടിരിക്കുന്നുവെന്നും ഒബാമ പറഞ്ഞു. വാര്‍ഷിക പ്രെയര്‍ ബ്രെയ്ക്ക് ഫാസ്റ്റില്‍ വച്ചായിരുന്നു ഒബാമയുടെ ഈ വിശ്വാസ പ്രഖ്യാപനം.
                      ചിക്കാഗോയിലെ പള്ളിയില്‍ സജീവമായിരുന്ന കാലത്തെക്കുറിച്ചും ഒബാമ വിവരിച്ചു. ക്രിസ്തുവിനെ രക്ഷകനും നാഥനുമായി ആശ്ലേഷിക്കുന്നതിലേയ്ക്ക് എന്നെ നയിച്ചത് പള്ളിയാണ്. എനിക്ക് പണമില്ലാത്ത അവസരത്തില്‍ ഭക്ഷണം തന്നതും പള്ളിയാണെന്നും പറഞ്ഞ ഒബാമ എല്ലാ പ്രതിസന്ധികളുടേയും സംശയങ്ങളുടേയും നടുവില്‍ തന്നെ നയിക്കുന്ന ദൈവത്തിന്റെ കരത്തോട് ഞാന്‍ എന്നും നന്ദിയുള്ളവനാണെന്നും കൂട്ടിച്ചേര്‍ത്തു. മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ എല്ലാ രാജ്യങ്ങളും പരിശ്രമിക്കണമെന്നും ഒബാമ പറഞ്ഞു.

No comments:

Post a Comment