Friday, February 21, 2014

കൊടുംതണുപ്പില്‍ മകളെ വിവസ്ത്രയാക്കി തെരുവിലൂടെ വലിച്ചിഴച്ചത് സ്വന്തം അച്ഛന്‍; കുറ്റം ജാക്കറ്റിട്ടില്ലായെന്നത്.

Kerala tv show and news
ബെയ്ജിംഗ്‍: കൊടുംതണുപ്പില്‍ മകളെ വിവസ്ത്രയാക്കി തെരുവിലൂടെ വലിച്ചിഴച്ചത് സ്വന്തം അച്ഛന്‍. ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. ജാക്കറ്റിടാന്‍ ആവശ്യപ്പെട്ടിട്ട് അനുസരിക്കാതിരുന്ന മകളെ വസ്ത്രമുരിഞ്ഞ് തെരുവിലൂടെ വലിച്ചിഴച്ചാണ് പിതാവ് കലിതീര്‍ത്തത്. വഴിയരികില്‍ വെച്ച് കുട്ടിയോട് ജാക്കറ്റിടാന്‍ പിതാവ് ആവശ്യപ്പെട്ടെങ്കിലും കുട്ടി അനുസരിച്ചില്ല. തുടര്‍ന്ന് പ്രകോപിതനായ പിതാവ് കുട്ടിയുടെ വസ്ത്രമുരിയുകയും തുടര്‍ന്ന് കുട്ടിയുടെ കൈകള്‍ കൂട്ടിപ്പിടിച്ച് തൂക്കിയെടുത്ത് കൊടുംതണുപ്പില്‍ തെരുവിലൂടെ 100 മീറ്ററോളം വലിച്ചിഴയ്ക്കുകയുമായിരുന്നു.
            എന്നാല്‍ സംഭവശേഷം സ്ഥലത്തെത്തിയ പോലീസ് ബാലപീഡനത്തിനെതിരെ പിതാവിനെതിരെ കേസ് എടുത്തില്ല. കേസെടുക്കാന്‍ പറ്റിയ കാരണമൊന്നുമില്ലെന്നാണ് അവര്‍ പറയുന്നത്. ഇയാള്‍ കുട്ടിയെ മര്‍ദ്ദിക്കുന്നത് ആദ്യമായാണെന്നും കുട്ടി ആവശ്യപ്പെടുന്ന സാധനങ്ങളെല്ലാം പിതാവ് വാങ്ങി നല്‍കിയിരുന്നെന്നും അയല്‍വാസികളും പറയുന്നു. എന്തായാലും പിതാവിന്റെ ഈ ക്രൂരത ഒരു വഴിയാത്രക്കാരന്‍ തന്റെ മൊബൈലില്‍ ഫോട്ടോയെടുത്ത് അപ്ലോഡ് ചെയ്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. 

No comments:

Post a Comment