Saturday, February 1, 2014

മുകേഷ്‌ രണ്ടാം വിവാഹം കഴിച്ചതിനെതിരെ മക്കള്‍. മക്കളോട്‌ ആലോചിച്ചിട്ടാണ്‌ താന്‍ രണ്ടാം വിവാഹം കഴിച്ചതെന്ന മുകേഷിന്റെ വെളിപ്പെടുത്തലിനെതിരെയാണ്‌ മകന്‍ ശ്രാവണ്‍ പ്രതികരിച്ചത്‌

മുകേഷിനെതിരെ മക്കള്‍Kerala tv show and news









മുകേഷ്‌ രണ്ടാം വിവാഹം കഴിച്ചതിനെതിരെ മക്കള്‍. മക്കളോട്‌ ആലോചിച്ചിട്ടാണ്‌ താന്‍ രണ്ടാം വിവാഹം കഴിച്ചതെന്ന മുകേഷിന്റെ വെളിപ്പെടുത്തലിനെതിരെയാണ്‌ മകന്‍ ശ്രാവണ്‍ പ്രതികരിച്ചത്‌. ഒരു പ്രമുഖ തമിഴ്‌ സിനിമാ മാസികയാണ്‌ ഇക്കാര്യം പുറത്തുവിട്ടത്‌. അച്ഛന്‍ എന്ന നിലിയല്‍ ചെയ്യേണ്ട കാര്യങ്ങള്‍ അദ്ദേഹം ചെയ്‌തിരുന്നില്ല. രണ്ടാം വിവാഹത്തിന്‌ ഒരാഴ്‌ച്ച മുമ്പ്‌ അച്ഛന്‍ ദുബായില്‍ വന്നപ്പോള്‍ പോയി കണ്ടിരുന്നു. എന്നാല്‍ വിവാഹത്തെക്കുറിച്ച്‌ സുചനകളൊന്നും അന്ന്‌ തന്നില്ല. എന്നിട്ട്‌ എന്റേയും അനുജന്റേയും സമ്മതത്തോടെ വിവാഹം കഴിച്ചെന്ന്‌ പറയുന്നതെന്തിനാണെന്ന്‌ മനസ്സിലാകുന്നില്ല. എല്ലാ കുട്ടികളേയും പോലെ മാതാപിതാക്കള്‍ ഒരുമിച്ച്‌ ജീവിക്കുന്നത്‌ കാണാന്‍ ആഗ്രഹിക്കുന്നവരാണ്‌ ഞങ്ങളും.

കുറേ വര്‍ഷമായി അച്ഛന്‌ ഞങ്ങളെ കാണാന്‍ വരാറില്ല. ദുബായില്‍ ഏതെങ്കിലും പരിപാടിക്കോ ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ക്കോ വരുമ്പോള്‍ ഞാന്‍ അങ്ങോട്ട്‌ പോയി കാണുകയാണ്‌ പതിവ്‌. മുകേഷിന്റെ അച്ഛന്‍ ഒ. മാധവന്റെ നിര്‍ബന്ധപ്രകാരം താന്‍ മക്കളെ മലയാളം പഠിപ്പിച്ചെന്ന്‌ സരിത പറഞ്ഞു. കുട്ടികള്‍ക്ക്‌ അച്ഛന്റെ വീട്ടുകാരുമായുള്ള ബന്ധം മുറിയാതിരിക്കാനാണ്‌ അത്‌. ആന്ധ്രാക്കാരിയായ ഞാന്‍ കുട്ടികള്‍ക്ക്‌ മലയാളം പഠിപ്പിച്ച്‌കൊടുത്തു. രണ്ടാം വിവാഹക്കാര്യം എന്റെ ഒരു സുഹൃത്ത്‌ ചാനലില്‍ വാര്‍ത്ത വന്നത്‌ കണ്ട്‌ തന്നെ വിളിച്ചറിയിക്കുകയായിരുന്നുവെന്നും സരിത പറഞ്ഞു.

അച്ഛന്‍ രണ്ടാം വിവാഹം കഴിച്ച വാര്‍ത്ത അറിഞ്ഞതോടെ കോളേജിലും സ്‌കൂളിലുമൊക്കെ കുട്ടികള്‍ മക്കളെ കളിയാക്കുകയാണെന്നും സരിത അഭിമുഖത്തില്‍ പറഞ്ഞു. 25 കൊല്ലം മുമ്പാണ്‌ മുകേഷും സരിതയും പ്രണയിച്ച്‌ വിവാഹം കഴിച്ചത്‌. ഇരുവരും മദ്രാസിലായിരുന്നു താമസം. രണ്ട്‌ കുട്ടികളുണ്ടായിക്കഴിഞ്ഞ്‌ ദാമ്പത്യത്തില്‍ ചില പൊരുത്തക്കേടുകളുണ്ടായി. തുടര്‍ന്ന്‌ അകന്ന്‌ കഴിയുകയായിരുന്ന ഇരുവരും 2007ല്‍ ചെന്നൈ കുടുംബകോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയിതിരുന്നു. പക്ഷെ അത്‌ തീര്‍പ്പായില്ലെന്നാണ്‌ സരിത പറയുന്നത്‌. നര്‍ത്തകിയായ മേതില്‍ ദേവികയെ മുകേഷ്‌ അടുത്തിടെ വിവാഹം കഴിച്ചിരുന്നു

No comments:

Post a Comment