പാമ്പുളുടെ കൂടെ വര്‍ഷങ്ങളോളം..കൂട്ടിന് എലികളും പെരുച്ചാഴികളും..

Kerala tv show and news
കാലിഫോര്‍ണിയയിലെ സാന്റാ മരിയയിലെ സ്‌കൂള്‍ അധ്യാപകന്‍ ബുഷ്‌മാന്‍ എന്ന അമ്പത്തിമൂന്നുകാരന്റെ വീട്ടിലെ അംഗസംഖ്യ ഇത്തിരി കൂടുതലാണ്. കൃത്യമായി പറഞ്ഞാല്‍ എത്ര പേരുണ്ടെന്നത് തിട്ടപ്പെടുത്താന്‍ തന്നെ ബുദ്ധിമുട്ട്. മാഷിന്റെ കൂടെ താമസമുള്ളത് കുടുംബമോ കുട്ടികളോ അല്ല. പെരുമ്പാമ്പുകളും പെരുച്ചാഴികളുമാണെന്ന് മാത്രം. fചത്തതും ജീവനുളളതുമായ നാന്നൂറോളം പെരുമ്പാമ്പുകള്‍ . കൂടാതെ നൂറുകണക്കിന് എലികളും പെരുച്ചാഴികളും.
അസഹ്യമായ ദുര്‍ഗന്ധമുണ്ടായതിനെതുടര്‍ന്ന് അയല്‍ക്കാര്‍ പോലീസില്‍ പരാതി നല്‍കിയതോടെ നടന്ന പോലീസ് റെയ്‌ഡിലാണ് പാമ്പു വളര്‍ത്തലും മറ്റും പുറത്ത് വന്നത്. തറ മുതല്‍ സീലിംഗ് വരെ അടുക്കി വച്ച കാനുകളില്‍ പെരുമ്പാമ്പുകളെ അടച്ച നിലയില്‍ കണ്ടെത്തി. അഞ്ച് ബെഡ്‌റൂമുകളുളള വീട്ടിലെ നാലു ബെഡ്‌റൂമുകളിലും പെരുമ്പാമ്പുകളെ ശേഖരിച്ചിരിക്കുകയായിരുന്നു. എലികളാണെങ്കിലോ വീടു നിറയെ ഓടി കളിക്കുന്നുവെന്ന് പോലീസ് പറയുന്നു. ശ്വസനത്തിനുള്ള മാസ്‌ക് ധരിച്ചാണ് പോലീസ് ഉദ്യോഗസ്ഥര്‍ അകത്തു കയറിയത്. ദുര്‍ഗന്ധം കാരണം തനിക്ക് ഒരാഴ്‌ച തുടര്‍ച്ചയായി കുളിക്കണമെന്ന് തോന്നിയെന്ന് റെയ്‌ഡിനു നേതൃത്വം നല്‍കിയ പോലീസ് മേധാവി അന്തോണി ബെര്‍റ്റാന പറഞ്ഞു.
-
No comments:
Post a Comment