Saturday, April 5, 2014

കുഞ്ഞിനെ കാറില്‍ നിന്നെടുക്കാന്‍ അമ്മ മറന്നു; 1വയസുകാരന്‍ മരിച്ചു.

Kerala tv show and news
ബെയ് റൂത്ത്: കാറിനുള്ളില്‍ മറന്നുവെച്ച കുഞ്ഞ് മരിച്ചു. ലെബനിലാണ് സംഭവം നടന്നത്. അധ്യാപികയായ അമ്മ സ്ക്കുളില്‍ പോകുന്നതിനിടെ കുഞ്ഞിനെ ഒപ്പം കൂട്ടിയത് നേഴ്സറിയില്‍ ഏല്‍പ്പിക്കാനായിരുന്നു. എന്നാല്‍ സ്ക്കുളിലെത്തിയ യുവതി കുഞ്ഞിനെ കാറില്‍ നിന്ന് പുറത്തെടുക്കാന്‍ മറന്നുപോകുകയാണ് ഉണ്ടായത്. സ്ക്കുളില്‍ ചെന്ന് പഠിപ്പിക്കാനായി ക്ലാസിലേയ്ക്ക് പോയ ഇവര്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് തന്റെ കുഞ്ഞിനെപ്പറ്റി ഓര്‍ത്തത്. പുറത്തെത്തി കാര്‍ തുറന്നു നോക്കിയപ്പോള്‍ മരിച്ചനിലയില്‍ കുഞ്ഞിനെ കാണുകയായിരുന്നു. ഇത് കണ്ട യുവതി ബോധം കെട്ടുവീഴുകയാണ് ഉണ്ടായത്.
                       അപസ്മാരരോഗിയാണ് യുവതി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീ മാനസികമായി തകര്‍ന്നിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. എന്നും മകനോടൊപ്പമായിരുന്നു സ്ത്രീ സ്ക്കുളിലേയ്ക്ക് പോയിരുന്നത്. ലബനിലെ സിഡണിലാണ് സംഭവം നടക്കുന്നത്.


No comments:

Post a Comment