Saturday, April 5, 2014

വൃദ്ധയെ അതിക്രൂരമായി തോളില്‍ പിടിച്ച് ചുഴറ്റിയ യുവാക്കളെ പോലീസ് തെരയുന്നു. (വീഡിയോ).

ജിലാവ: വൃദ്ധയെ അതിക്രൂരമായി തോളില്‍ പിടിച്ച് ചുഴറ്റിയ യുവാക്കളെ പോലീസ് തെരയുന്നു. റൊമാനിയന്‍ ഗ്രാമമായ ജിലാവയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 6 യുവാക്കളാണ് സംഭവത്തിലെ പ്രതികള്‍. വഴിയിലൂടെ നടന്നുപോകുകയായിരുന്ന ഒരു വൃദ്ധയെ വഴിയില്‍ കൂത്താടി നടക്കുകയായിരുന്ന ഇവര്‍ ചേര്‍ന്ന് വൃദ്ധയുടെ തോളില്‍ പിടിച്ചു ചുഴറ്റുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പേടിച്ചു കരയുന്ന വൃദ്ധയെ യുവാക്കള്‍ ചേര്‍ന്ന് ഓടിക്കുന്നതും അവസാനം ചുഴറ്റിക്കളഞ്ഞ ശേഷം ചുഴറ്റിയ യുവാവ് മറ്റുള്ളവര്‍ക്ക് മുന്‍പില്‍ മസില്‍ കാണിച്ച് തന്റെ ശക്തിയെക്കുറിച്ച് അഹങ്കരിക്കുന്നതും വീഡിയോയില്‍ ഉണ്ട്. വീഡിയോയില്‍ യുവാക്കളുടെ മുഖം വ്യക്തമായി കാണാവുന്നതുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇവരെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകില്ല.


No comments:

Post a Comment