Sunday, April 13, 2014

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സൌദി യുവാവിന് 10 വര്‍ഷം തടവും ആയിരം ചാട്ടവാറടിയും.

Kerala tv show and news
സൌദി: സൌദിയിലെ ബൂറൈദയിലായിരുന്നു സംഭവം. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച സൌദി യുവാവിന് 10 വര്‍ഷം തടവും 1000 ചാട്ടവാറടിയും 50,000 സൌദി റിയാല്‍ പിഴയുമാണ് ശിക്ഷയായി ലഭിച്ചത്. സൌഹൃദപരമായി തുടങ്ങിയ ബന്ധമായിരുന്നു യുവാവും പെണ്‍കുട്ടിയും തമ്മില്‍. ഫേസ് ബുക്കിലൂടെയാണ് യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.
                         തുടര്‍ന്ന് പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും വീട്ടിലേയ്ക്ക് വരുന്നുവെന്നും ഇയാള്‍ അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയശേഷം യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കുറ്റം. പീഡന വിവരം രഹസ്യമായി വെക്കണമെന്നും ബന്ധുക്കളോട് പറയരുതെന്ന് യുവാവ് ആവശ്യപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്

No comments:

Post a Comment