Sunday, April 13, 2014

പട്ടാപ്പകല്‍ നടുറോഡില്‍ മൂത്രമൊഴിച്ച് യുവതിയുടെ പ്രകടനം

Kerala tv show and news
ലണ്ടന്‍: പട്ടാപ്പകല്‍ നടുറോഡില്‍ മൂത്രമൊഴിച്ച് യുവതിയുടെ പ്രകടനം. ഇത് ദരിദ്ര രാഷ്ട്രത്തിലാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത് സാക്ഷാല്‍ ബ്രിട്ടനില്‍  തന്നെ. നിരവധിയാളുകള്‍ ഷോപ്പിംഗിനായും മറ്റും വന്നുകൊണ്ടിരിക്കെ ബ്രിട്ടനിലെ നോര്‍ത്താം പ്ടണ്‍ അബിംഗ് ടണ്‍ സ്ട്രീറ്റിലാണ് യുവതിയുടെ പ്രകടനം നടന്നത്. അപ്രതീക്ഷിതമായി ഇവര്‍ റോഡില്‍ നിന്ന ശേഷം ജീന്‍സ് അഴിച്ചുമാറ്റി നിന്നനില്‍പ്പില്‍ കാര്യം സാധിക്കുകയായിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന ബാഗുകള്‍ താഴെ വച്ചായിരുന്നു യുവതിയുടെ ഈ അപരിഷ്കൃത മൂത്രമൊഴിക്കല്‍ . ഇതുകണ്ട് വിശ്വസിക്കാനാവാതെ ആളുകള്‍ സ്തംഭിച്ച് നിന്നുപോവുകയാണ് ഉണ്ടായത്. 
                   വ്യാഴാഴ്ച വൈകിട്ട് 4 മണിക്കായിരുന്നു സംഭവം. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലൂടെ ഈ സ്ത്രീയെ പൊക്കാമെന്നാണ് പോലീസ് കരുതുന്നത്. കെവിന്‍ മാബട്ട് എന്നയാള്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഫേസ് ബുക്ക് വഴി പോസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധിയാളുകളാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്

No comments:

Post a Comment