Wednesday, April 2, 2014

യേശുക്രിസ്തു തന്റെ അന്ത്യത്താഴ സമയത്ത് ഉപയോഗിച്ച പാനപാത്രം കണ്ടെത്തിയതായി

Kerala tv show and news
ലണ്ടന്‍: യേശുക്രിസ്തുവിന്റെ പാനപാത്രം കണ്ടെത്തിയതായി അവകാശവാദം. നോര്‍ത്ത് സ്പെയിന്‍ ലിയോണിലെ സാന്‍ ഇസ് ദോറെ ബസിലിക്കയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന പാനപാത്രം ക്രിസ്തുവിന്റേതാണെന്ന് അവകാശപ്പെട്ട് രണ്ട് ചരിത്ര ഗവേഷകര്‍ രംഗത്ത് എത്തിയതോടെയാണ് ഈ പാനപാത്രം ലോകമെങ്ങും ചര്‍ച്ചയായിരിക്കുന്നത്. ആയിരത്തോളം വര്‍ഷമായി ഈ പാനപാത്രം മ്യൂസിയത്തില്‍ സൂക്ഷിച്ച് വരികയാണ്. 11 ആം നൂറ്റാണ്ടിലെ രാജ്ഞി യുറാക്കയുടെ ശേഖരത്തില്‍ നിന്നാണ് പാനപാത്രത്തെ തിരിച്ചറിഞ്ഞതെന്നും മൂന്നു വര്‍ഷത്തെ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് അത്യന്തം നിര്‍ണ്ണായകമായ നിഗമനത്തിലെത്തിച്ചേര്‍ന്നിരിക്കുന്നതെന്നും ടോറസ്, ജോസ് ഒര്‍ടിഗ ഡെല്‍ റിയോ എന്നി ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. 
           അറബി ഭാഷയില്‍ തയാറാക്കപ്പെട്ട രേഖയാണ് പാനപാത്രത്തിന്റെ ഇതുവരെയുള്ള ചരിത്രം വിശദീകരിക്കാന്‍ ഇവര്‍ ഉപയോഗിക്കുന്നത്. ജറുസലേം മുസ്ലിം സമുദായത്തിന്റെ പിടിയിലായപ്പോഴാണ് പാനപാത്രം അപ്രത്യക്ഷമായത്. പിന്നീട് മുസ്ലീം പോരാളികള്‍ പാനപാത്രം ഈജിപ്തിലെ ക്രിസ്ത്യാനികള്‍ക്ക് സമ്മാനിക്കുകയായിരുന്നു. ഈജിപ്തിലെ ഭരണാധികാരികളാണ് പാനപാത്രത്തില്‍ സ്വര്‍ണവും മരതകവും ചേര്‍ത്ത് അലങ്കരിച്ചത്. ബിസി 200 നും 100 നും മധ്യേയാണ് പാനപാത്രം നിര്‍മ്മിച്ചതെന്നാണ് ഗവേഷകരുടെ നിഗമനം. എന്നാല്‍ പാനപാത്രത്തെക്കുറിച്ച് എതിര്‍വാദഗതികളും സജീവമാണ്. ക്രിസ്തുവിന്റെ കാലശേഷം  ശിഷ്യനായിരുന്ന പത്രോസ് ആണ് ഈ പാനപാത്രം സൂക്ഷിച്ചിരുന്നതെന്ന് ഇവര്‍ പറയുന്നു. 
       പിന്നീട് പത്രോസ് ശ്ലീഹായോടൊപ്പം പാനപാത്രവും റോമിലെത്തി. തുടര്‍ന്ന് മാര്‍പാപ്പയുടെ ശേഖരത്തിന്റെ ഭാഗമായി 17 ആം നൂറ്റാണ്ടിലാണ് പാനപാത്രം അലങ്കരിച്ചതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ലിയോണ്‍ സര്‍വകലാശാലയിലെ ചരിത്രവിഭാഗം പ്രഫസറായ ടോറസ് ഈ വാദത്തെ ഖണ്ഡിക്കുകയാണ് ഉണ്ടായത്. 1050-ല്‍ പാനപാത്രം സ്പെയിനിലെ ഫെര്‍നാന്‍ഡോ ഒന്നാമന്റെ പക്കലെത്തി. പിന്നീട് ബസിലിക്കയിലേയ്ക്ക് മാറുകയായിരുന്നെന്ന് ഇവര്‍ പറയുന്നു.


No comments:

Post a Comment