Saturday, April 19, 2014

കൃത്രിമരക്തം ലോകത്ത് ആദ്യമായി ഇംഗ്ലണ്ടില്‍ മനുഷ്യനില്‍ പരീക്ഷിക്കാനൊരുങ്ങുന്നു.


ലണ്ടന്‍: കൃത്രിമരക്തം ലോകത്ത് ആദ്യമായി ഇംഗ്ലണ്ടില്‍ മനുഷ്യനില്‍ പരീക്ഷിക്കാനൊരുങ്ങുന്നു. ചുവന്ന രക്താണുവിന്റെ കുറവുമൂലം ഉണ്ടാകുന്ന താലസ്സിമിയ രോഗികളായ മൂന്നുപേര്‍ക്കാണ് ആദ്യമായി കൃത്രിമ രക്തം നല്‍കുന്നത്. 5 എം.എല്‍ രക്തം വീതമാണ് ഇവര്‍ക്ക് ആദ്യഘട്ടത്തില്‍ നല്‍കുക. മനുഷ്യന്റെ വിത്തുകോശത്തില്‍ നിന്ന് കൃത്രിമ ചുവന്ന രക്താണുക്കള്‍ നിര്‍മ്മിക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചിട്ടുള്ളതാണ്. ഇത്തരത്തില്‍ വ്യവസായികമായി രക്തം നിര്‍മ്മിക്കാനാണ് എഡിന്‍ബറോ സര്‍വകലാശാലയുടെ പദ്ധതി. രക്തം ആ‍വശ്യമായി വരുന്ന രോഗികള്‍ക്ക് കൃത്രിമരക്തം നല്‍കാനാകുമെന്നാണ് സ്ഥാപനത്തിന്റെ പ്രതീക്ഷ. ഇതിനായി 50 ലക്ഷം ഡോളറിന്റെ പദ്ധതിയാണ് നടപ്പാക്കുന്നത്. രക്തദാനത്തിന് ബദല്‍ സംവിധാനം എന്ന നിലയ്ക്കല്ല കൃത്രിമമായി രക്തം നിര്‍മ്മിക്കുന്നതെന്ന് സര്‍വകലാശാലയുടെ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന സ്ക്കോട്ടീഷ് നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസസ് തലവന്‍ മാര്‍ക് ടര്‍ണര്‍ പറഞ്ഞു.
                           20 വര്‍ഷം കഴിയുമ്പോള്‍ കൃത്രിമരക്തം സാധാരണമായി തീരുമെന്നാണ് കണക്കുകൂട്ടല്‍. ഒ നെഗറ്റീവ് പോലുള്ള അപൂര്‍വ്വ രക്തഗ്രൂപ്പില്‍ ഉള്ള്വരുടെ വിത്തുകോശം സ്വീകരിച്ച് കൃത്രിമ രക്തം ഉണ്ടാക്കുന്നത് ഫലപ്രദമായിരിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു. 

Friday, April 18, 2014

ഗള്‍ഫ്‌ രാജ്യങ്ങളില്‍ മുപ്പതുവര്‍ഷം ഒരേ വീട്ടില്‍ ജോലി ചെയ്ത വീട്ടുവേലക്കാരെ ആദരിച്ചു

മുപ്പതുവര്‍ഷം ഒരേ വീട്ടില്‍ ജോലി ചെയ്ത വീട്ടുവേലക്കാരെ ആദരിച്ചു
ഗള്‍ഫ്‌ രാജ്യങ്ങളില്‍ പൊതുവേ പറഞ്ഞു കേള്‍ക്കുന്ന ഒരു പരാതിയാണ്.അവിടങ്ങളിലെ വീട്ടുജോലിക്കാര്‍ക്ക് ഉടമകളില്‍ നിന്നും ലഭിക്കുന്ന പീഡനം .ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയാണ് മിക്ക ജോലിക്കാരും അവിടങ്ങളില്‍ തൊഴില്‍ ചെയ്യുന്നത് .

കൂടാതെ മനുഷ്യത്വരഹിതമായി വീട്ടുവേലക്കാരോടും അവര്‍ തിരിച്ചുംപെരുമാറുന്ന ധാരാളം വാര്‍ത്തകള്‍ക്കിടയില്‍ ഇതാ കൗതുകമുള്ള ഒരു വാര്‍ത്ത‍ .വീട്ടുവേലക്കാരെ കുടുംബാംഗത്തെപ്പോലെ കാണുന്ന ഒരു പറ്റം സ്വദേശി കുടുംബങ്ങള്‍. റാസല്‍ ഖൈമയില്‍ രണ്ട് ദിവസം മുമ്പ് നടന്ന ചടങ്ങില്‍ സ്വദേശി വീടുകളില്‍ തുടര്‍ച്ചയായി 30 കൊല്ലം സേവനം ചെയ്ത ഏതാനും വീട്ടുവേലക്കാര്‍ ആദരിക്കപ്പെടുകയുണ്ടായി. ആദരിക്കപ്പെട്ടവരില്‍ ആണും പെണ്ണും വിവിധ രാജ്യക്കാരുമുണ്ട്. പരസ്പരം പരാതികളും പരിഭവങ്ങളുമില്ലാതെ മൂന്നു പതിറ്റാണ്ടു അന്യന്റെതാണെങ്കിലും സ്വന്തമെന്നപോലെ അടുക്കളയില്‍ ഭക്ഷണമുണ്ടാക്കിയും വാഹനത്തിന്റെ വളയം പിടിച്ചും കാലം കഴിച്ചവര്‍ അര്‍ഹിക്കുന്നത് തന്നെയാണ് ഇത്തരം ആദരം. അതോടൊപ്പം വീട്ടുവേലക്കാരെ മനുഷ്യരായി കാണാന്‍ കണ്ണില്ലാത്ത ഒരു പറ്റം അര്‍ബാബുമാര്‍ക്കും അവകാശപ്പെട്ടത് അല്‍പമൊന്ന് വൈകുമ്പോള്‍ അക്രമാസക്തമാകുന്ന ചില വീട്ടുവേലക്കാര്‍ക്കും തികച്ചും മാതൃകയുമാണ് ഈ ആദരം.രോഗം ബാധിച്ചാല്‍ കുടുംബാംഗത്തെപ്പോലെ പരിചരിക്കുകയും ആവശ്യമായ ചികിത്സ ഉറപ്പാക്കുകയും രാജ്യത്തിനു പുറത്ത് ചികിത്സ വേണ്ടിവന്നാല്‍ മുഴുവന്‍ ചെലവും വഹിച്ച് പുറത്ത് ചികിത്സക്ക് കൊണ്ടുപോകുകയും ചെയ്യുന്ന സ്വദേശികള്‍.

വേലക്കാരിക്ക് വിവാഹ സമയമായാല്‍ അനുയോജ്യനായ ഇണയെ തരപ്പെടുത്തിക്കൊടുക്കുകയും കല്യാണച്ചിലവുകള്‍ മുഴുവന്‍ വഹിക്കുകയും ചെയ്യുന്ന വലിയ മനസ്സുള്ള വീട്ടുകാര്‍. മുതലാളിമാരാണെന്ന നാട്യമോ അര്‍ബാബാണെന്ന ഭാവങ്ങളോ ഒന്നുമില്ലാതെ വേലക്കാരുടെ കൂടെനിന്ന് വേലയെടുത്ത് പരസ്പരം സ്‌നേഹവും അലിവും കൈമാറുന്ന ഒരുപറ്റം മനുഷ്യര്‍. ആദരിക്കപ്പെട്ട വീട്ടുവേലക്കാരിലൊരാളായ ആഇശയുടെ വീട്ടുടമസ്ഥ ഉമ്മു ഹുമൈദ് പറയുന്നതിങ്ങനെ: ’37 വര്‍ഷമായി ഇവള്‍ എന്റെ കൂടുംബത്തില്‍ ജോലി ചെയ്യുന്നു. ഒരു വീട്ടുവേലക്കാരി എങ്ങിനെ ആകണമെന്നതിന് ആഇശ തികച്ചും മാതൃകയാണ്. ഇവര്‍ ഞങ്ങളുടെ കുടുംബാംഗമാണ്. എന്റെ കുടുംബാംഗങ്ങളുടെ നല്ല പെരുമാറ്റം അവളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചു. അവള്‍ അങ്ങിനെ ആഇശയായി.’ മറ്റൊരു വീട്ടുടമസ്ഥ ഉമ്മു ഖാലിദ് തന്റെ വേലക്കാരിയെ പരിചയപ്പെടുത്തുന്നതിങ്ങനെ.

‘കഴിഞ്ഞ 30 വര്‍ഷമായി ഇവള്‍ ഞങ്ങളോടൊപ്പമുണ്ട്. വിവാഹിതയായപ്പോള്‍ ഭര്‍ത്താവിന്റെ കൂടെ താമസിക്കാന്‍ ഞങ്ങള്‍ തന്നെ അവള്‍ക്ക് വീടൊരുക്കി. ഞങ്ങളോടൊപ്പം ഹജ്ജിനവസരം നല്‍കി. ഇവള്‍ ഇന്നും ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്.’ റാസല്‍ ഖൈമയിലെ എമിറേറ്റ്‌സ് സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിയാണ് 30 കൊല്ലം പൂര്‍ത്തിയാക്കിയ വീട്ടുവേലക്കാരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. ‘അവര്‍ക്കവകാശമുണ്ട്’ എന്ന പ്രമേയത്തില്‍ നടത്തിയ ബോധവത്കരണത്തിന്റെ ഭാഗമായാണ് ആദരിക്കല്‍ ചടങ്ങ്. റാസല്‍ഖൈമയില്‍ മാത്രം ഇരുപതിനായിരത്തോളം വീട്ടുവേലക്കാര്‍ ഉണ്ടെന്നാണ് ഇമിഗ്രേഷന്‍ രേഖകളിലുള്ളത്.

പ്രിയങ്ക ഗാന്ധി ഫുള്‍ടൈം മദ്യത്തിന് അടിമയാണെന്ന് ബി.ജെ.പി

Kerala tv show and news
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി ഫുള്‍ടൈം വെള്ളത്തിലാണെന്നും മദ്യത്തിന് അടിമയാണെന്നും ആരോ‍പിച്ച് ബി.ജെ.പി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി രംഗത്തെത്തി. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മകളാണെങ്കിലും പ്രിയങ്കയ്ക്ക് മോഡിക്കെതിരെ മത്സരിക്കാന്‍ ഒരു യോഗ്യതയുമില്ല. പ്രിയങ്ക അമിത മദ്യപാനിയാണ്. ഭര്‍ത്താവിനാകട്ടെ ചീത്തപ്പേരും ഉണ്ട്. ഇക്കാര്യങ്ങളൊക്കെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സ്വാമി വ്യക്തമാക്കി.
           പ്രിയങ്ക മോഡിക്കെതിരെ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തില്‍ ആയിരുന്നു സ്വാമി ഇങ്ങനെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. വിവാദ പരാമര്‍ശം നടത്തിയ സ്വാമിക്കെതിരെ കോണ്‍ഗ്രസുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ പ്രസ്താവന പിന്‍വലിക്കാന്‍ വിസമ്മതിച്ച സ്വാമി, പ്രിയ ആരോപണം നിഷേധിക്കാത്തത് എന്തേ എന്ന് ചോദിച്ചു.

( ഒരു കൂട്ടുകാരന്‍ അയച്ചു തന്ന ലേഖനമാണിത് ഇതെഴുതിയ വെക്തിയെ അറിയില്ല പക്ഷെ എഴുതിയ വെക്തി തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു ചോദ്യ ചെയ്യ പെടേണ്ട വിഷയം തന്നെയാണിത് )

Kerala tv show and news
( ഒരു കൂട്ടുകാരന്‍ അയച്ചു തന്ന ലേഖനമാണിത് ഇതെഴുതിയ വെക്തിയെ അറിയില്ല പക്ഷെ എഴുതിയ വെക്തി തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു ചോദ്യ ചെയ്യ പെടേണ്ട വിഷയം തന്നെയാണിത് )
ആണും പെണ്ണും വായിക്കുക .. ചിന്തിക്കുക
സോനാഗച്ചിയും കമാട്ടിപുരയും.........
ഭാരത സംസ്കാരത്തില്‍ ഊറ്റം കൊള്ളുന്ന നമ്മള്‍ ഓരോ ഭാരതീയനും ഓര്‍ക്കുക ,നമ്മുടെ നാട്ടില...്‍ നിന്നും എത്ര എത്ര പെണ്‍കുട്ടികളെ കാണാതായിരിക്കുന്നു, അവരെല്ലാം എത്തിച്ചേര്‍ന്നത് ഇവിടെ യായിരിക്കില്ലേ..... ??
ഭാരതീയന്‍ എന്നതില്‍ അഭിമാനിക്കുന്നതോടൊപ്പം തന്നെ ,
സോനാഗച്ചിയും കമാട്ടിപുരയും ഇന്നും ഇന്ത്യയില്‍ നില നില്‍ക്കുന്നു എന്നത് വളരെ വിഷമിപ്പിക്കുന്നു ......
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് പട്ടാളത്തിന് പാ വിരിക്കാന്‍ യൂറോപ്പില്‍ നിന്നും ജപ്പാനില്‍ നിന്നും പെണ്‍കുട്ടികളെ എത്തിച്ച് തുടങ്ങിയ മുംബൈയിലെ കമാതിപുര എന്ന ചുവന്ന തെരുവ് ഇന്നും തുടരുന്നു ,പതിനായിരത്തില്‍ പരം പെണ്‍കുട്ടികളും സ്ത്രീകളും ശ്വാസം വിടാന്‍ കഴിയാത്ത മണിയറകളില്‍ മാറി മാറി വരുന്ന ഇടപാടുകാരനെ തൃപ്തിപ്പെടുത്തി ക്കൊണ്ടിരിക്കുന്നു .ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട് വെറും മാംസം മാത്രമായി ജീവിക്കുന്ന സ്ത്രീകള്‍ .ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന പെണ്‍കുട്ടികളെ ആഴ്ചകള്‍ കൊണ്ട് മാംസ ക്കച്ചവടത്തിനു പരുവപ്പെടുത്തി എടുക്കുന്ന പ്രക്രിയ ഇവിടെ വിവരിക്കാന്‍ കഴിയാത്ത തരത്തില്‍ ക്രൂരവും മനുഷ്യത്വ രഹിതവുമാണ് .ഈ പരുവപ്പെടുതല്‍ പ്രക്രിയക്ക് ശേഷം മാംസ ക്കച്ചവട ത്തിന്‍റെ ഇരുണ്ട മുറികളിലേക്ക് എടുത്തെറിയപ്പെടുന്ന സ്ത്രീ ജന്മങ്ങള്‍ പിന്നീടൊരിക്കലും പുറം ലോകം കാണാറില്ല ,അവിടെ നിന്ന് ആരും രക്ഷപ്പെടാറുമില്ല . മജ്ജയും മാംസവും ശുഷ്ക്കിച്ച് ചോരയും നീരും വറ്റി വികൃത രൂപികളായ വൃദ്ധ കളായി തീരും വരെ ആ പെണ്‍കുട്ടികള്‍ ക്രൂരന്മാരായ പിമ്പ് കളുടെയും ഗുണ്ടകളുടെയും തടവറയില്‍ മരിച്ചു മരിച്ചു ജീവിക്കുന്നു .
ഇത്ര വലിയ മനുഷാവകാശ ലംഖനങ്ങള്‍ ഇന്ത്യ എന്ന നമ്മുടെ മഹാരാജ്യത്ത് അധികാരികളുടെ ഒത്താശയൊടും അനുവാദത്തോടെയും നടക്കുന്നു എന്നുള്ളത് വിശ്വസിക്കാന്‍ കഴിയുന്നില്ല .കല്‍ക്കട്ടയിലെ സോനഗച്ചിയും മുംബൈയിലെ കമതിപുരയും എത്രയും വേഗം നിര്‍ത്തലാക്കി അവിടത്തെ
മനുഷ്യ സ്ത്രീകളെ മോചിപ്പിക്കാന്‍ കഴിയുമെങ്കില്‍
അധികാരികളെ നിങ്ങള്‍ അത് വേഗം ചെയ്യൂ !!!
ഈ ആവശ്യം മാറി മാറി വരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടന പത്രികയിലും കണ്ടിട്ടില്ല .ഫെമിനിസ്റ്റു സംഘ ടനകളാരും ഈ സ്ത്രീകളെ കാണുന്നില്ലേ ? പേ പിടിച്ച ഒരു പട്ടിയെ തല്ലിക്കൊന്നാല്‍ ഇവിടെ ചോദിക്കാന്‍ ഒരു നൂറു മൃഗ സ്നേഹികള്‍ ഉണ്ട് ,ഈ മനുഷ്യ സ്ത്രീകളെ രക്ഷിക്കാന്‍ ഇവിടെ ഒരു സംഘടനയുമില്ലേ ?
ഈ വേശ്യാലയങ്ങള്‍ നിര്‍ത്തലാക്കിയാല്‍ ഒരമ്മക്കും ഒരു പെണ്‍കുട്ടിയേയും നഷ്ട്ടപ്പെടില്ല ,ഇത് ചെയ്യാന്‍ ആര്‍ക്കു പറ്റും ?

എന്തിന് അയാള്‍ നായയെ പോലെ പിന്നാലെ നടന്നു; യുവതി കാരൃം തുറന്നു പറയുന്നു.!!!!!!!!

Kerala tv show and news
ലണ്ടന്‍: എന്തിന് അയാള്‍ നായയെ പോലെ പിന്നാലെ നടന്നു. ഒരു സ്ത്രി പിടിച്ച കഴുത്തിലെ കയറിന് അനുസരിച്ച് ഒരു യുവാവ് മുട്ടും കൈയും കുത്തി നടക്കുന്ന വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്കിങില്‍ ഏറെ ചര്‍ച്ചയായിരുന്നു. ലണ്ടനിലെ ഫാരിങ് ടണ്ണിലുള്ള തെരുവിലായിരുന്നു സംഭവം. എന്തിനാണ് ഈ യുവതി ഈ മനുഷ്യനോട് ക്രൂരത കാണിക്കുന്നതെന്നായിരുന്നു പലരും ചോദിച്ചത്.
                     അതിന് മറുപടിയുമായി യുവതി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. കാഴ്ചക്കാരുടെ പ്രതികരണം ചിത്രീകരിക്കുന്ന ഒരു പരിപാടിയുടെ ഭാഗമായിരുന്നു ഈ പ്രകടനം. തുടലിന്റെ അറ്റത്ത് നായയെപ്പോലെ നടന്നത് ഈ പ്രോഗ്രാമിന്റെ ഡയറക്ട് ര്‍ ആയിരുന്നു. എദെന്‍ എവിറ്റന്‍ അലക് സാണ്ടര്‍ എന്ന നാടക നടിയാണ് വിശദീകരണവുമായി രംഗത്തുവന്നത്.

crocodile attack sweeper !!!!!വായീല് കബീടു കുത്തീയാല് എന്തു സംഭവീയ്കും.........!!!????????

Kerala tv show and news

ഒരു ബൈക്ക് മോഷ്ടിക്കാൻ നോക്കിയ കള്ളന് എട്ടിന്റെ പണി കിട്ടിയത് ഒന്ന് കണ്ടു നോക്കു ....!!!!
















Kerala tv show and newsഒരു ബൈക്ക് മോഷ്ടിക്കാൻ നോക്കിയ കള്ളന് എട്ടിന്റെ പണി കിട്ടിയത് ഒന്ന് കണ്ടു നോക്കു ....!!!!

Amazing skateboarding 2-year-old!!!!!!!!ഇത് കണ്ടിലെങ്കില്‍ അതൊരു നഷ്ട്ടമാകും.!!!!

Kerala tv show and news

Tuesday, April 15, 2014

പങ്കാളിക്കൊപ്പമുള്ള ഉറക്കത്തിന്റെ രീതി ബന്ധത്തിന്റെ ആഴം മനസ്സിലാക്കാന്‍ സഹായിക്കുന്നതായി പഠനഫലം

Kerala tv show and news
ദമ്പതികള്‍ക്കിടയിലെ ബന്ധത്തിന്റെ ആഴം മനസ്സിലാക്കാന്‍ അവരുടെ ഉറക്കം സഹായിക്കുമെന്ന് പുതിയ പഠനഫലം. 1100പേരില്‍ നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്. ഉറങ്ങുമ്പോള്‍ ദമ്പതികള്‍ എത്ര അകലം പാലിക്കുന്നു എന്നതു വച്ചാണ് അവരുടെ ബന്ധത്തിന്റെ ആഴം അളക്കുക. ഒരു ഇഞ്ച് അകലെ ഉറങ്ങുന്ന പങ്കാളികള്‍ നല്ല അടുപ്പമുള്ളവരായിരിക്കുമെന്നും എന്നാല്‍ മുപ്പത് ഇഞ്ചിലധികം അകലം പാലിക്കുന്നവര്‍ക്കിടയില്‍ മാനസികമായ അടുപ്പം കുറവായിരിക്കുമെന്നുമാണ് ഗവേഷകരുടെ വാദം.
സ്പര്‍ശിച്ച് ഉറങ്ങുന്ന ദമ്പതികള്‍ മറ്റുള്ളവരെ അപേക്ഷിച്ച് കുറച്ചുകൂടി സന്തുഷ്ടരായിരിക്കുമെന്നാണ് മറ്റൊരു പഠനഫലം. മാനസികാരോഗ്യവിദഗ്ദ്ധനായ സാമുവല്‍ ഡങ്കെല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനഫലം എഡിന്‍ബര്‍ഡ് ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലില്‍ ആണ് അവതരിപ്പിക്കപ്പെട്ടത്. ചുരുണ്ടുകൂടി ഉറങ്ങുന്നവര്‍ വിമര്‍ശനങ്ങളെ ഭയക്കുന്നവരും ആകാംഷയുള്ളവരും ആണെന്നും അദ്ദേഹം പറയുന്നു. 
അതേസമയം നിവര്‍ന്ന് കിടന്നുറങ്ങുന്നവര്‍ വളരെയധികം ആത്മവിശ്വാസമുള്ളവരും തുറന്നമനസ്സുള്ളവരും ആണ്. പഠനത്തില്‍ 42ശതമാനത്തോളം ദമ്പതികള്‍ പുറംതിരിഞ്ഞുകിടന്നുറങ്ങുന്നവരാണെന്ന് കണ്ടെത്തി. 31ശതമാനം പേര്‍ ഒരേ ദിശയിലേക്ക് മുഖം നോക്കി ഉറങ്ങുന്നവുരം. നാല് ശതമാനം മാത്രമാണ് മുഖത്തോട് മുഖം നോക്കി ഉറങ്ങുന്നവര്‍ . 34ശതമാനം പേര്‍ ഉറക്കത്തില്‍ ദേഹത്ത് സ്പര്‍ശിക്കുന്നവരാണ്. 12ശതമാനം പേര്‍ ഒരു ഇഞ്ച് അകലത്തില്‍ ഉറങ്ങുന്നവരും 2ശതമാനം പേര്‍ മാത്രമാണ് 30 ഇഞ്ച് അകലത്തിലെങ്കിലും ഉറങ്ങുന്നവര്‍ .
പഠനത്തിന് നേതൃത്വം നല്‍കിയ ഹേര്‍ട്ട്‌ഫോര്‍ഡ് ഷെയര്‍ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജിസ്റ്റ് പ്രൊഫസര്‍ റിച്ചാര്‍ഡ് വൈസ്മാന്‍ പറയുന്നത് രാത്രി ഉറങ്ങുമ്പോള്‍ ദേഹത്ത് സ്പര്‍ശിച്ചുറങ്ങുന്ന 90ശതമാനം പേരും വളരെ നല്ല ബന്ധം സൂക്ഷിക്കുന്നവരാണെന്നാണ്.

നാലു കയ്യും നാലു കാലുകളുമായി ഒരു കുഞ്ഞ്. ശിശു അത്ഭുതമാകുന്നു.

Kerala tv show and news
ബെയ് ജിംഗ്: ചൈനയില്‍ നാലു കയ്യും നാലു കാലുകളുമായി ഒരു കുഞ്ഞ്. ചൈനയിലെ ദക്ഷിണ ഗുവാങ് ഡോങ് പ്രവിശ്യയിലാണ് ഈ അത്ഭുത ശിശു ജനിച്ചത്. കുഞ്ഞിന്റെ അധിക അവയവങ്ങള്‍ ചൈനീസ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നീക്കുകയായിരുന്നു. 13 ദിവസം പ്രായമുള്ള കുഞ്ഞ് തലയില്ലാത്ത ഇരട്ടയോടൊപ്പമാണ് ജനിച്ചത്.
                          സര്‍ജറിക്ക് മുന്‍പ് മൂന്നു കിലോ ഭാരമുണ്ടായിരുന്ന കുഞ്ഞിനോടൊപ്പമുണ്ടായിരുന്ന ഇരട്ടക്കുട്ടിക്ക് 0.6 കിലോയാണ് ഭാരം ഉണ്ടായിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് 4 ദിവസത്തിനുശേഷവും കുഞ്ഞ് സുഖമായിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സൌദിയില്‍ നിസ്ക്കാരത്തിനിടയില്‍ തൊഴിലുടമയെ വീട്ടുജോലിക്കാരി കോടാലിക്ക് വെട്ടിക്കൊന്നു.

Kerala tv show and news


തായിഫ്: സൌദിയിലെ തായിഫിലാണ് സംഭവം നടന്നത്. പ്രഭാത നിസ്ക്കാരത്തിനിടെ തൊഴിലുടമയായ സ്ത്രീയെ വീട്ടുജോലിക്കാരി കോടാലിക്ക് വെട്ടിക്കൊല്ലുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്റെ ഭാര്യയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മാതാവിനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്.
                           ഉടനെ മകന്‍ അമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. വീട്ടുടമയായ സ്ത്രീയുടെ ശരീരത്തില്‍ 8 പ്രാ‍വശ്യം കോടാലിക്ക് വെട്ടിയ പാടുണ്ട്. എതോപ്യന്‍ യുവതിയാണ് കൊല നടത്തിയത്. ഇതിനുശേഷം ഇവര്‍ കടന്നുകളഞ്ഞെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.

കടുത്ത ശിക്ഷകള്‍ ഉള്‍പ്പെടുത്തി സൌദിയില്‍ പുതിയ താമസ, തൊഴില്‍ നിയമങ്ങള്‍

Kerala tv show and newsസൌദിയിലെ താമസ, തൊഴില്‍ നിയമങ്ങള്‍ കൂടുതല്‍ കടുത്തതാക്കി സൌദി ആഭ്യന്തരമന്ത്രായലം ഉത്തരവിറക്കി. ഇവിടെ അനധികൃതമായി താമസിക്കുന്നവര്‍ക്കും, തൊഴില്‍ നിയമത്തിന് വിരുദ്ധമായി തൊഴില്‍ ചെയ്യുന്നവര്‍ക്കുമാണ് മുഖ്യമാ‍യും കടുത്ത ശിക്ഷകള്‍ ഉണ്ടാകുക. നിയമവിരുദ്ധമായി തൊഴില്‍ ചെയ്യിക്കുന്നവര്‍, നുഴഞ്ഞു കയറുന്നവര്‍. ഇത്തരം ആളുകള്‍ക്ക് താമസ, വാഹനസൗകര്യങ്ങള്‍ അനുവദിക്കുന്നവര്‍, ഹജ്ജ്, ഉംറ തീര്‍ഥാടനത്തിനത്തെി അനധികൃതമായി തങ്ങുന്നവര്‍ എന്നിവര്‍ക്കെല്ലാം ഈ നിയമങ്ങള്‍ ബാധകമാണ്. ഫ്രീ വിസയില്‍ ജോലി ചെയ്യുന്നവര്‍ക്കും, ജോലി തേടി അലയുന്ന വിദേശികള്‍ക്കും 10,000 മുതല്‍ 25,000 റിയാല്‍ വരെ പിഴയും ഒരുമാസം തടവും നാടുകടത്തലും ശിക്ഷയായി ലഭിക്കും. വിസ കഴിഞ്ഞിട്ടും നാട്ടിലേക്ക് പോകാത്തവര്‍ക്കും പുതിയ നിയമങ്ങള്‍ ഉണ്ട്. നുഴഞ്ഞു കയറ്റക്കാരെ പ്രോത്സാഹിപ്പിച്ചാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പിഴ ശിക്ഷയും, തടവു ശിക്ഷകളുമൊക്കെയുണ്ടാകും. ലൈസന്‍സുകള്‍ റദ്ദക്കപ്പെടും. വിസ റദ്ദാക്കി നാട്ടിലേക്ക് അയക്കും 75,000 റിയാല്‍ വരെയാണ് പിഴ ശിക്ഷ. നിയമലംഘനം വിധിക്കപ്പെട്ടവര്‍ക്ക് പരാതി ബോധിപ്പിക്കാന്‍ 30 പ്രവൃത്തി ദിവസത്തെ കാലാവധിയുണ്ട്.

Monday, April 14, 2014

Her movie date turned into a surprise wedding proposal!!!!!!!!!!! (you'll agree too once you watch the video).

Her movie date turned into a surprise wedding proposalWhen Avinash, an Indian living in Canada, decided to take his relationship with his girlfriend Tanvi in New Delhi to the next level, he did it the most aww-inducing way possible (you'll agree too once you watch the video).Kerala tv show and news

ജുമാ നമസ്ക്കാര സമയത്ത് കട തുറന്ന വ്യാപാരികള്‍ക്ക് ലഭിച്ച ശിക്ഷ (വീഡിയോ)***

















Kerala tv show and newsജുമാ നമസ്ക്കാര സമയത്ത് കട തുറന്ന വ്യാപാരികള്‍ക്ക് ലഭിച്ച ശിക്ഷ (വീഡിയോ)***സിറിയയിലെ ഒരു നഗരപ്രദേശമായ അഹറാര്‍ അല്‍ ഷഹം എന്ന സ്ഥലത്താണ് സംഭവം . കഴിഞ്ഞ വെള്ളിയാഴ്ച പള്ളികളിലെ ജുമാ നമസ്ക്കാര സമയം കട തുറന്നു കച്ചവടം നടത്തിയ വ്യാപാരികള്‍ക്കാണ് അധികൃതരുടെ കൈയില്‍ നിന്നു ചാട്ടവാറടി ശിക്ഷ ലഭിച്ചത്.
തങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും കണ്ടു നില്‍ക്കെ പരസ്യമായി പൊതു നിരത്തില്‍ വെച്ചാണ്‌ ഇരുവര്‍ക്കും ശിക്ഷ ലഭിച്ചത്.
ഷെയര്‍ ചെയ്യാന്‍ മറക്കരുത് . കൂടുതല്‍ പോസ്റ്റുകള്‍ക്ക് ഈ പേജ് ലൈക്ക് ചെയ്യുക.

Sunday, April 13, 2014

11 വര്‍ഷമായി കിടപ്പുരോഗിയായിരുന്ന 74 കാരി പ്രാര്‍ത്ഥനയെത്തുടര്‍ന്ന് എഴുന്നേറ്റ് നടന്നു.

Kerala tv show and news
റോം: തെക്കന്‍ ഇറ്റലിയിലെ പോംപെയിലാണ് ഈ അത്ഭുതം അരങ്ങേറിയത്. ഇറ്റാലിയന്‍ പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കിടെ 11 വര്‍ഷമായി കിടപ്പുരോഗിയായിരുന്ന 74 കാരി എഴുന്നേറ്റ് നടക്കുകയായിരുന്നു. 2003 -ല്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ സര്‍ജറിയെത്തുടര്‍ന്ന് കിടപ്പിലായ മിഷെന വര്‍ഷങ്ങളായി പോംപെയിലെ കൊന്തമാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തുമായിരുന്നു. കഴിഞ്ഞ ദിവസം പള്ളിയില്‍ രാവിലത്തെ കുര്‍ബാന നടക്കുമ്പോഴായിരുന്നു അത്ഭുതം നടന്നത്. വിശുദ്ധകുര്‍ബാന സ്വീകരിക്കുമ്പോള്‍ തന്റെ കാലിലൂടെ തീജ്വാല കടന്നുപോയതായി തോന്നിയെന്നും പിന്നീടത് ശരീരമാകെ പടര്‍ന്നുവെന്നും ആ സമയത്ത് പൂക്കളുടെ നറുമണവും വീശാന്‍ തുടങ്ങിയെന്നും രോഗശാന്തി ലഭിച്ച മിഷെലിന കോമെഗ്ന പറഞ്ഞു. പള്ളിയിലാണെന്ന കാര്യം പോലും താന്‍ മറന്നുപോയി.
                     ഉടുപ്പുകള്‍ക്ക് തീപിടിച്ചതായി തോന്നി. ഇതിനിടെ വിയര്‍പ്പ് തലയില്‍ നിന്ന് ധാരയായൊഴുകാന്‍ തുടങ്ങിയിരുന്നു. തനിക്ക് വല്ലാത്ത ആഹ്ലാദം തോന്നുന്നതായി ഭര്‍ത്താവിനോട് പറഞ്ഞു. നടക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. അതനുസരിച്ച് ഭര്‍ത്താവ് പിടിച്ചെഴുന്നേല്‍പ്പിച്ചപ്പോഴേയ്ക്കും തനിക്ക് നടക്കാന്‍ കഴിഞ്ഞെന്നും മിഷെലിന പറഞ്ഞു.

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സൌദി യുവാവിന് 10 വര്‍ഷം തടവും ആയിരം ചാട്ടവാറടിയും.

Kerala tv show and news
സൌദി: സൌദിയിലെ ബൂറൈദയിലായിരുന്നു സംഭവം. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച സൌദി യുവാവിന് 10 വര്‍ഷം തടവും 1000 ചാട്ടവാറടിയും 50,000 സൌദി റിയാല്‍ പിഴയുമാണ് ശിക്ഷയായി ലഭിച്ചത്. സൌഹൃദപരമായി തുടങ്ങിയ ബന്ധമായിരുന്നു യുവാവും പെണ്‍കുട്ടിയും തമ്മില്‍. ഫേസ് ബുക്കിലൂടെയാണ് യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.
                         തുടര്‍ന്ന് പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും വീട്ടിലേയ്ക്ക് വരുന്നുവെന്നും ഇയാള്‍ അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയശേഷം യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കുറ്റം. പീഡന വിവരം രഹസ്യമായി വെക്കണമെന്നും ബന്ധുക്കളോട് പറയരുതെന്ന് യുവാവ് ആവശ്യപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്

പട്ടാപ്പകല്‍ നടുറോഡില്‍ മൂത്രമൊഴിച്ച് യുവതിയുടെ പ്രകടനം

Kerala tv show and news
ലണ്ടന്‍: പട്ടാപ്പകല്‍ നടുറോഡില്‍ മൂത്രമൊഴിച്ച് യുവതിയുടെ പ്രകടനം. ഇത് ദരിദ്ര രാഷ്ട്രത്തിലാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത് സാക്ഷാല്‍ ബ്രിട്ടനില്‍  തന്നെ. നിരവധിയാളുകള്‍ ഷോപ്പിംഗിനായും മറ്റും വന്നുകൊണ്ടിരിക്കെ ബ്രിട്ടനിലെ നോര്‍ത്താം പ്ടണ്‍ അബിംഗ് ടണ്‍ സ്ട്രീറ്റിലാണ് യുവതിയുടെ പ്രകടനം നടന്നത്. അപ്രതീക്ഷിതമായി ഇവര്‍ റോഡില്‍ നിന്ന ശേഷം ജീന്‍സ് അഴിച്ചുമാറ്റി നിന്നനില്‍പ്പില്‍ കാര്യം സാധിക്കുകയായിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന ബാഗുകള്‍ താഴെ വച്ചായിരുന്നു യുവതിയുടെ ഈ അപരിഷ്കൃത മൂത്രമൊഴിക്കല്‍ . ഇതുകണ്ട് വിശ്വസിക്കാനാവാതെ ആളുകള്‍ സ്തംഭിച്ച് നിന്നുപോവുകയാണ് ഉണ്ടായത്. 
                   വ്യാഴാഴ്ച വൈകിട്ട് 4 മണിക്കായിരുന്നു സംഭവം. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലൂടെ ഈ സ്ത്രീയെ പൊക്കാമെന്നാണ് പോലീസ് കരുതുന്നത്. കെവിന്‍ മാബട്ട് എന്നയാള്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഫേസ് ബുക്ക് വഴി പോസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധിയാളുകളാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്

A woman was dragged for about 250 for a police car after allegedly being bailed. യുവതിയെ പോലീസ് വാനിന്റെ പിന്നില്‍ കെട്ടിവലിച്ചു കൊണ്ടുപോകുന്ന വീഡിയോ പുറത്ത്. (വീഡിയോ)

Kerala tv show and news

വെടിവയ് പ്പില്‍ പരുക്കേറ്റ യുവതിയെ പോലീസ് വാനിന്റെ പിന്നില്‍ കെട്ടിവലിച്ചു കൊണ്ടുപോകുന്ന വീഡിയോ പുറത്ത്. (വീഡിയോ)