Movie :
Recent Movies

kerala home tv show and news

Actor Anoop Chandran beaten up for laughing at a comment


Thumbnail

Kerala tv show and news
{[['']]}

Manoj K Jayan and Wife ഭര്‍ത്താവിനെ അനുസരിക്കുന്നവളാണ് നല്ല ഭാര്യ

Manoj K. Jayan കഥകളിയുടെ വച്ചുകെട്ടും വേഷങ്ങളും അണിയാന്‍ ആരാണ് ആഗ്രഹിക്കാത്തത്. അഭിനയിച്ചുതുടങ്ങിയപ്പോള്‍ ഇത് പൂര്‍ത്തീകരിക്കാന്‍ കഴിയുമോയെന്ന ചിന്തയുണ്ടായിരുന്നു. പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ ആത്മവിശ്വാസം തോന്നിതുടങ്ങി. അവസാന നിമിഷങ്ങളിലേക്ക് എത്തിയപ്പോള്‍ ഞാന്‍ വളരെ ഹാപ്പിയായിരുന്നു. ഡബ്ബിംഗ് കഴിഞ്ഞിറങ്ങുമ്പോള്‍ വല്ലാത്ത സംതൃപ്തിയുണ്ടായിരുന്നു.
കളിയച്ഛന്റെ സെറ്റില്‍ അവാര്‍ഡ് കിട്ടുമെന്ന് എല്ലാവരും പറയുമായിരുന്നു. പക്ഷേ എനിക്ക് തീരെ വിശ്വാസം ഇല്ലായിരുന്നു. പല കഥാപാത്രങ്ങള്‍ക്കും പ്രതീക്ഷിച്ച ശേഷം ലഭിക്കാതെ വന്നപ്പോള്‍ പ്രത്യേകിച്ചും അനന്തഭദ്രത്തിലെ ദിഗംബരന് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് ഇത് ചെയ്യുമ്പോള്‍ തീരെ പ്രതീക്ഷയില്ലായിരുന്നു.
സംഗീത കുടുംബത്തില്‍ ജനിച്ചിട്ടും പ്രൊഫഷനായി അഭിനയം തെരെഞ്ഞെടുത്തു. സംഗീതം പഠിക്കണമെന്ന് ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ടോ?
സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പോലും പഠിച്ചിട്ടില്ല. അച്ഛനും കൊച്ചച്ഛനും അറിയപ്പെടുന്ന സംഗീതജ്ഞര്‍. എന്റെ ചേട്ടനും കൊച്ചച്ഛന്റെ മകനും സംഗീതം പഠിച്ചിരുന്നു. അന്ന് എനിക്ക് തോന്നി വേറെ വഴി തെരെഞ്ഞെടുക്കണമെന്ന്. സിനിമയും അഭിനയവും വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ അതു തന്നെ പ്രൊഫഷനാക്കണമെന്ന് ആഗ്രഹിച്ചു. പിന്നെ അഭിനയവും സംഗീതവും ഒരമ്മ പെറ്റ മക്കളെ പോലെയല്ലേ. സംഗീതം പഠിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നുവെന്ന് ഇപ്പോള്‍ ചിന്തിക്കാറുണ്ട്.
സ്‌റ്റേജ് ഷോകളിലൂടെ നല്ലൊരു ഗായകനാണെന്ന് തെളിയിച്ചിട്ടുണ്ടല്ലോ?
'സായ്‌വര്‍ തിരുമേനി' എന്ന സിനിമയിലാണ് ആദ്യമായി പാടുന്നത്. പിന്നീട് ചില സ്‌റ്റേജ് ഷോകളില്‍ പാടി. നല്ല അഭിപ്രായമാണ് എല്ലാവരും പറഞ്ഞത്. മാപ്പിളപ്പാട്ടുകള്‍ പാടിയത് റംസാനോടനുബന്ധിച്ച് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ചെറുപ്പത്തില്‍ അച്ഛന്റെ സംവിധാനത്തില്‍ അയ്യപ്പഭക്തിഗാനങ്ങള്‍ പാടിയിട്ടുണ്ട്. പ്രണയമല്‍ഹാര്‍ എന്ന ആല്‍ബവും ഈ വര്‍ഷം ചെയ്യാന്‍ കഴിഞ്ഞു.
ഇപ്പോള്‍ കൂടുതല്‍ മോഡേണായല്ലോ?
ചെറുപ്പം മുതല്‍ വസ്ത്രധാരണത്തിലെല്ലാം ശ്രദ്ധിക്കുന്നയാളായിരുന്നു ഞാന്‍. ഇടയ്ക്ക് കുടുംബത്തിലെ പല പ്രശ്‌നങ്ങളും തകര്‍ച്ചയും കാരണം അതിലൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ സന്തുഷ്ടമായ കുടുംബം എനിക്കുണ്ട്. എനിക്ക് ഒരു മോനുണ്ടായി. മനസ്സിന് സന്തോഷം ഉള്ളപ്പോഴാണ് ശരീരവും വസ്ത്രധാരണത്തിലും ശ്രദ്ധിക്കാന്‍ തോന്നുന്നത്. നല്ല കാര്യങ്ങള്‍ എന്റെ ജീവിതത്തില്‍ സംഭവിക്കുന്നു. പിന്നെ വസ്ത്രധാരണത്തില്‍ കുറയ്ക്കുന്നത് എന്തിനാണ്.
ആശ വന്നതിനു ശേഷം ജീവിതം ആകെ മാറിയെന്നു തോന്നുന്നുണ്ടോ?
ആശ നല്ലൊരു ഭാര്യയാണ്, അമ്മയാണ്. കുഞ്ഞാറ്റയെയും എനിക്കും ആശയ്ക്കും ജനിച്ച മകന്‍ അമൃതിനെയും ഒരു പോലെ കാണാനും സ്‌നേഹിക്കാനും കഴിയുന്നു. അതാണ് ആശയില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ ഗുണവും.
നല്ല ഭാര്യ എങ്ങനെയായിരിക്കണം?
ഭാര്യ ഭര്‍ത്താവിനെ അനുസരിക്കുന്നവളായിരിക്കണം. വിശ്വാസം വേണം. ഞാനൊരു സിനിമാ നടനാണ്. സിനിമയില്‍ ഇല്ലാത്ത ആളായിട്ടും ഒരിക്കലും ആശ എന്നെ അവിശ്വസിച്ചിട്ടില്ല. എനിക്ക് പരിപൂര്‍ണമായ സ്വാതന്ത്ര്യവും പിന്തുണയും നല്‍കുന്നു.
നല്ലൊരു കുടുംബിനിയാണ്. കുട്ടികളെ നന്നായി നോക്കുന്നു. എനിക്ക് വേണ്ട ഭക്ഷണങ്ങള്‍ അവള്‍ തനിയെ പാചകം ചെയ്തു തരുന്നു. എന്റെ അമ്മ മരിച്ചിട്ട് നാലു വര്‍ഷമായി. അമ്മ ഇല്ലാത്ത ദുഃഖം ഇപ്പോള്‍ അച്ഛനില്ല. അത്രയ്ക്ക് കാര്യമായിട്ടാണ് അച്ഛനെ നോക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ആശ.
കുഞ്ഞാറ്റയുടെയും അമൃതിന്റെയും വിശേഷങ്ങള്‍?
കുഞ്ഞാറ്റ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. എറണാകുളം ചോയ്‌സ് സ്‌കൂളിലാണ്. കുഞ്ഞിന്റെ പഠനത്തോടനുബന്ധിച്ച് അതിനോട് ചേര്‍ന്നുള്ള വില്ലയില്‍ തന്നെയാണ് താമസിക്കുന്നത്. അമൃതിനെ കിട്ടിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് എന്ന് അവള്‍ പറയുന്നത്. ഒരു നിധിപോലെയാണ് അവനെ കൊണ്ടു നടക്കുന്നത്. അവനെ കരയാന്‍ സമ്മതിക്കാതെ എപ്പോഴും എടുത്തുകൊണ്ട് നടക്കും. അമൃതിന് എട്ടു മാസം പ്രായം.
മനോജ് നല്ല അച്ഛനാണെന്ന് കല്പനയടക്കം പലരും പറഞ്ഞിട്ടുണ്ട്. ആശയുടെ മകളെ, കുഞ്ഞാറ്റയെയും അമൃതിനെയും ഒരുപോലെ കാണാന്‍ കഴിയുന്നു?
ഒരിക്കലും എന്റേതെന്നോ ആശയുടേതെന്നോ വേര്‍തിരിച്ച് കുട്ടികളെ കണ്ടിട്ടില്ല. ലണ്ടനില്‍ കുട്ടിയുടെ അച്ഛന്റെ അടുത്താണ് ആശയുടെ മകള്‍. അവധി കിട്ടുമ്പോള്‍ വരും. അവള്‍ക്ക് സ്‌നേഹം കൊടുക്കാന്‍ കഴിയുന്നില്ലല്ലോ എന്നേയുള്ളൂ. അമൃതിനും കുഞ്ഞാറ്റയ്ക്കും ഒപ്പം ഇരിക്കുമ്പോള്‍ സമയം പോകുന്നതു പോലും അറിയില്ല.
അച്ഛനെക്കുറിച്ച്?
എണ്‍പത് വയസ്സാകുന്നു. എന്റെ ഒപ്പമാണ് അച്ഛന്‍ താമസിക്കുന്നത്. എന്റെ സന്തോഷമാണ് അച്ഛന്റെ സന്തോഷം. അച്ഛനിപ്പോള്‍ വളരെ ഹാപ്പിയാണ്. സംഗീത സംവിധാനവും കച്ചേരികളുമായി സജീവവുമാണ്. ദൈവാനുഗ്രഹംകൊണ്ട് ഇപ്പോഴും ആരോഗ്യത്തോടെ ഓടി നടക്കുന്നു.
കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം കിട്ടുന്നുണ്ടോ?
വീട്ടിലുള്ളപ്പോള്‍ ഞങ്ങളെല്ലാവരും പുറത്തുപോയി ഭക്ഷണം കഴിക്കാറുണ്ട്. മോനുണ്ടായ ശേഷം ദൂരേക്ക് യാത്ര പോയിട്ടില്ല. അവന്‍ വലുതാകുന്നതു വരെ ദൂരെ യാത്രകള്‍ ഒഴിവാക്കി. വീട് വിട്ടുള്ള കമ്പനി കൂടലോ ഒറ്റയ്ക്കുള്ള യാത്രകളോ സുഹൃത്തുക്കളുമായി കറങ്ങലോ ഇല്ല. സിനിമയില്ലാത്തപ്പോള്‍ വീട്ടില്‍ തന്നെയുണ്ടാവും.
സുഹൃത്തുക്കള്‍ ഇല്ലെന്നാണോ?
സിനിമയിലെ സൗഹൃദങ്ങള്‍ അധികം സൂക്ഷിക്കാറില്ല. എന്റെ ഏറ്റവും വലിയ പോരായ്മയും അതാണ്. എന്റെ കൂടെ ചെറിയ ക്ലാസു മുതല്‍ ഒന്നിച്ചു പഠിച്ചവര്‍ തന്നെയാണ് ഇപ്പോഴും നല്ല സുഹൃത്തുക്കള്‍. വല്ലപ്പോഴും നാട്ടില്‍ എത്തുമ്പോള്‍ അവരെ കാണാന്‍ ശ്രമിക്കാറുണ്ട്. എന്നെ വീട്ടില്‍ വിളിക്കുന്നത് 'അനി' എന്നാണ്. ഇപ്പോഴും അവര്‍ അങ്ങനെയാണ് വളിക്കുന്നത്. അതാണെനിക്കിഷ്ടവും.
നാട്ടില്‍ എന്തെങ്കിലും പ്രോഗ്രാമുകള്‍ ഉണ്ടെങ്കില്‍ കുടുംബത്തോടൊപ്പം വരും. കോട്ടയത്തെത്തുമ്പോള്‍ അവരെ കൂട്ടി ഞാന്‍ പഠിച്ച സ്‌കൂളുകളും കളിച്ചു നടന്ന പാടങ്ങളും കാണിച്ചുകൊടുക്കും. മൂന്നു സ്‌കൂളിലായിട്ടാണ് പഠിച്ചത്. അന്നത്തെ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും ഇതെല്ലാം കാണിച്ച് കൊടുക്കുന്നതും അവര്‍ക്ക് ഇഷ്ടമാണ്. കോട്ടയത്തെത്തുമ്പോള്‍ വല്ലാത്ത നൊസ്റ്റാള്‍ജിക്കാണ്.
ഓണം എത്തിയാല്‍ ഓര്‍മയിലേക്ക് ആദ്യം ഓടിയെത്തുന്നത്?
കോട്ടയംകാരനാണ് ഞാന്‍. കുറച്ചൂകൂടി തെളിച്ചു പറഞ്ഞാല്‍ നാഗമ്പടത്തിനടുത്തെ ചൂട്ടുവേലിക്കാരന്‍. കുട്ടിക്കാലത്തെ ഓണമായിരുന്നു ഓണം. ഉത്രട്ടാതി നാളില്‍ കുമാരനെല്ലൂര്‍ ദേവീക്ഷേത്രവുമായി ബന്ധപ്പെട്ടു നടത്തുന്ന ജലഘോഷയാത്രവലിയ ആഘോഷമായിരുന്നു. കുമാരനെല്ലൂര്‍ ദേവിയുടെ വിഗ്രഹം വഹിച്ചുകൊണ്ടാണ് ഘോഷയാത്ര നടത്തുന്നത്. ഓടി വള്ളം, ചുണ്ടന്‍ വള്ളങ്ങള്‍, ചെറിയവള്ളങ്ങള്‍ തുടങ്ങി ഇരുപത്തിയഞ്ചു വള്ളങ്ങള്‍ ഉണ്ടാകും. കുമാരനെല്ലൂരില്‍ നിന്നു തുടങ്ങി ചുങ്കം, പനമ്പാലം വഴി തിരിച്ച് കുമാരനെല്ലൂര്‍ എത്തും.
കുട്ടിക്കാലത്ത് ഈ ഘോഷയാത്രയില്‍ കയറിപ്പറ്റാന്‍ പരമാവധി ശ്രമിക്കും. പക്ഷേ മുതിര്‍ന്നവര്‍ സമ്മതിക്കില്ല. പത്തു കിലോമീറ്റര്‍ തുഴയണം നിങ്ങളെകൊണ്ട് പറ്റില്ല എന്നു പറഞ്ഞു ഞങ്ങള്‍ കുട്ടികളെ ഓടിക്കും. ഘോഷയാത്രയില്‍ കയറുന്നത് വലിയ ഹീറോയിസമായി കണ്ടിരുന്നു. വള്ളങ്ങള്‍ പോകുന്ന ഇരുവശത്തും സഹപാഠികള്‍ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ ഉണ്ടാകും. വള്ളം തുഴഞ്ഞ് അവരുടെ മുന്‍പില്‍ കൂടി പോകുന്നത് സ്വപ്നമായിരുന്നു. അങ്ങനെ പത്താം ക്ലാസില്‍ എത്തിയപ്പോള്‍ വള്ളത്തില്‍ കയറാന്‍ പറ്റി. അതും ദേവിയുടെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ചുണ്ടന്‍ വള്ളത്തില്‍ തന്നെ. നാഷണല്‍ അവാര്‍ഡ് കിട്ടിയ സന്തോഷമായിരുന്നു. വള്ളം തുഴയലിനൊരു താളമുണ്ട്. അത് തെറ്റിയാല്‍ പങ്കായം കൂട്ടിമുട്ടും. വള്ളം തുഴയുന്നത് ഒരാവേശമാണ്. പിറ്റെ ദിവസം കൈയും കാലും വേദനകൊണ്ട് അനക്കാന്‍ പറ്റാത്ത അവസ്ഥയാകും. അമ്മയെന്നെ വഴക്കു പറഞ്ഞത് ഓര്‍ക്കുന്നു.
ഇപ്പോഴും എന്റെ നാട്ടില്‍ മീനച്ചിലാറ്റില്‍ ഈ ഘോഷയാത്ര നടക്കുന്നു. ഷൂട്ടിംഗിന്റെ തിരക്കിനിടയില്‍ നാട്ടില്‍ പോകാനും അതിലൊന്നും പങ്കെടുക്കാനും കഴിഞ്ഞിട്ടില്ല. ഘോഷയാത്ര കാണാനെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹമുണ്ട്. അന്ന് പൂക്കളം ഇടാന്‍ മാത്രം കൂടില്ല. അത് പെണ്‍കുട്ടികളുടെ ജോലിയാണ്. ഓണത്തിന് സൈക്കിള്‍ വാടകയ്ക്ക് എടുത്ത് കറങ്ങാന്‍ ഇറങ്ങും. സിനിമയ്ക്ക് പോകുന്നതാണ് മറ്റൊരാഘോഷം.
ഇത്തവണ ഓണത്തിന് നാട്ടിലും ആശയുടെ വീട്ടിലും പോകണമെന്നുണ്ട്. അമൃത് വന്നതിനു ശേഷം എത്തുന്ന ആദ്യത്തെ ഓണമാണ്. അതാണ് ഇത്തവണത്തെ ഓണത്തിന്റെ പ്രത്യേകതയും സന്തോഷവും. അതുകൊണ്ട് നേരത്തെ തന്നെ ഓണത്തിന്റെ നാലു ദിവസങ്ങള്‍ ഫ്രീയാക്കിയിട്ടുണ്ട്. എറണാകുളത്തു കുടുംബത്തോടൊപ്പം തന്നെയാണ് ഓണാഘോഷം.
{[['']]}

SAINT Yaisk സെയ്ന്റ് വൈശാഖ്

mangalam malayalam online newspaper

 









പോക്കിരിരാജ, സീനിയേഴ്‌സ്, മല്ലുസിംഗ്, സൗണ്ട്‌തോമ... ഒരു ശരാശരി സിനിമാപ്രേമിക്കു വട്ടാകാനും ചെവി അടിച്ചുപോകാനും വൈശാഖിന്റെ ഈ മുന്‍ സിനിമകള്‍ തുടര്‍ച്ചയായി കാണിച്ചാല്‍ മതി. എന്നാല്‍ കാശുമുടക്കി തിയറ്ററിലെത്തുന്നവരെ സന്തോഷിപ്പിക്കാന്‍പോന്ന പലതും ഈ സിനിമകളിലുണ്ടായിരുന്നു. പക്കാ ഫോര്‍മുലകളായിരുന്നെങ്കിലും ജനം അതുകൊണ്ടൊക്കെ തൃപ്തിപ്പെടുന്നതുകൊണ്ട് സൗണ്ട് തോമ ഒഴിച്ചുള്ള പടങ്ങളൊക്കെ തിയറ്ററില്‍നിന്ന് സാമാന്യവും സാറ്റലൈറ്റ് വഴി അതിലേറെയും പണം വാരിയതാണ്. സിബി-ഉദയ്കൃഷ്ണ, സച്ചി-സേതു തിര(ക്കിട്ട)കഥാകാരന്മാരുടെ കരവിരുതും വിവരക്കേടും ആവോളം ഈ സിനിമകള്‍ക്കുപിന്നിലുണ്ടായിരുന്നു. പക്ഷേ ഈ മഹാന്മാരെയെല്ലാം ഒഴിവാക്കി കഥയും തിരക്കഥയും എല്ലാം ഏറ്റെടുത്ത് സര്‍വശ്രീ വൈശാഖിന്റെ അഞ്ചാംവരവ് ' വിശുദ്ധന്‍' കര്‍ത്താവുപോലും പൊറുക്കാത്ത പാപമാണ്.
'ഫീല്‍ ദി ഡിഫറന്റ്' എന്നാണു സിനിമയുടെ ടാഗ്‌ലൈന്‍. പ്ലീസ്, ഇത്രയും വ്യത്യസ്തത മലയാളിക്കുകൊടുക്കരുത്. ന്യൂജനറേഷനുമായി അവരൊന്ന്അഡ്ജസ്‌ററ് ചെയ്തുവരുന്നതേയുള്ളു. അതിനിടയില്‍ ഇത്രയും കൊടുംവ്യത്യസ്തത കാട്ടി പേടിപ്പിക്കരുത്. ജനം തിയറ്ററെന്നു കേള്‍ക്കുമ്പോള്‍ നിലവിളിക്കും. തമിഴ്/തെലുങ്കു മസാലപ്പടങ്ങള്‍ തോറ്റുപോകുന്ന പാട്ടും ഡാന്‍സുമായി എന്റര്‍ടെയ്ന്‍മെന്റ് ഒരുക്കുന്ന സംവിധായകനാണ് വൈശാഖ്. എന്നാല്‍ പുതിയ ചിത്രത്തില്‍ പുരോഹിതനും കന്യാസ്ത്രീയും നാകയനും സഭയും വിശ്വാസികളും പശ്ചാത്തലവുമായതോടെ 'ഇതെന്നാ ഭാവിച്ചാ' എന്നു സംശയുമുണ്ടായിരുന്നു.
രക്തം ഇറ്റുവീഴുന്ന കൊന്ത, ചിതറിവീഴുന്ന മഴത്തുള്ളികള്‍ക്കു കീഴെ ശവകല്ലറയില്‍ തളര്‍ന്നിരിക്കുന്ന നായകന്‍ എന്നുവേണ്ട ആകെ അമ്പരിപ്പിച്ചുകൊണ്ടുള്ള ആദ്യസീന്‍ കണ്ടപ്പോള്‍ കര്‍ത്താവേ വൈശാഖ് മാനസാന്തരപ്പെട്ടോ എന്നോര്‍ത്ത് അന്തംവിട്ടു.(വെറുതേയാ, ചുമ്മാതെ ഓരോ ജാഡകള്‍) നായകനെ കാണിക്കുമ്പോഴുള്ള പതിവുസര്‍ക്കസുകളോ കോമാളിത്തരങ്ങളോ ഇല്ല. അന്തിക്കാടു പടങ്ങളുടെ മോഡല്‍ നാട്ടുകാരെ മൊത്തമൊന്നു പരിചയപ്പെടുത്തി ഇഴഞ്ഞുനിരങ്ങി പടം നീങ്ങുന്നു. ഫാ. സണ്ണി(കുഞ്ചാക്കോ ബോബന്‍) പള്ളിയില്‍ ചുമതലയേല്‍ക്കാന്‍ വരുന്ന വികാരിയാണ്. ഫാ. സണ്ണി ഇടവകാംഗങ്ങളുടെ പ്രിയപ്പെട്ട അച്ചനായി കഴിഞ്ഞുവരുന്നതിനിടയ്ക്കാണു സ്‌നേഹാലയം എന്ന പള്ളിയുടെ കീഴിലുള്ള ശരണാലയത്തിലെ ക്രമക്കേടുകള്‍ സിസ്റ്റര്‍ സോഫി(മിയ) ചൂണ്ടിക്കാട്ടുന്നത്. അച്ചന്റെ പ്രധാനസഹായി ഈ കന്യാസ്ത്രീയാണ് ക്രമക്കേടെന്നുവച്ചാല്‍ സ്ഥലത്തെ പ്രധാനമുതലാളിയായ വാവച്ചന്റെ മെഡിക്കല്‍ കോളജിലേയ്ക്കു മൃതശരീരങ്ങളെ 'വലിയ കഷ്ടപ്പെടില്ലാതെ' ഒപ്പിക്കാനുള്ള ഒരു സംവിധാനമാക്കി ശരണാലയത്തെ മാറ്റിവച്ചിരിക്കുകയാണ്. ഫാ. സണ്ണി ഇതിനെതിരേ ഇടപെടാന്‍ നിര്‍ബന്ധിതനാകുകയും വാവച്ചന്റെ കണ്ണിലെ കരടാകുകയും വാവച്ചന്‍ അച്ചനും കന്യാസ്ത്രീയ്ക്കുമെതിരേ കുതന്ത്രങ്ങള്‍ നീക്കുകയും ചെയ്യുന്നു.
പള്ളി പശ്ചാത്തലമാകുമ്പോള്‍ ഇടവകയിലെ പ്രധാനമുതലാളിയാവണമല്ലോ വില്ലന്‍. വിശുദ്ധന്‍ ആ നിയമം തെറ്റിച്ചു 'ഡിഫറന്‍സ്' ഒന്നു കാണിക്കുന്നില്ലേ.....വില്ലനെന്നൊക്കെ പറഞ്ഞാല്‍ കാറില്‍ നിന്നറങ്ങുന്നവഴിക്ക് അണ്ടര്‍വെയറിന്റെ വരയന്‍ ഡിസൈന്‍ കണ്ടേപറ്റു എന്നഭാവത്തില്‍ കക്ഷത്തിലേക്കു മുണ്ടിന്റെ അറ്റം എടുത്തുവയ്ക്കുന്ന 'അച്ചായന്‍' വില്ലന്‍( ഫഹദ് ഫാസില് എന്തോരം ബോക്‌സര്‍ ബര്‍മുഡ ഇട്ടാലും ജോക്കിക്കാര് ജോക്കി ഓര്‍ നത്തിംഗ് എന്നുപറഞ്ഞു നിലവിളിച്ചാലും അണ്ടര്‍വെയര്‍ അണ്ടര്‍വെയറു തന്നാ). ഈ വില്ലന്‍ അച്ചനേയും കന്യാസ്ത്രീയേയും അപമാനിക്കാന്‍ ശ്രമിക്കുന്നതും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളുമാണ് സിനിമ പറയുന്നത്. വല്ലാത്ത ഇഴച്ചിലിണ്ടെങ്കിലും പകുതിവരെയുള്ള കഥപറച്ചില്‍ സാമാന്യം ഭേദപ്പെട്ടതാണ്. കാര്യമായ നര്‍മമോ, ഉദ്വേഗമോ ഒന്നും ജനിപ്പിക്കുന്നില്ലെങ്കിലും ലോജിക് ഉള്ള പ്രമേയമായി തന്നെ വിശുദ്ധന്റെ ആദ്യപകുതി അനുഭവപ്പെടുന്നുണ്ട് (വൈശാഖിന്റെ മുന്‍സിനിമകള്‍ക്ക് ഒന്നിനും ഇതില്ലായിരുന്നുവെന്നോര്‍ക്കണം.). സഭാരീതികള്‍ വളരെ പക്വമായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. അച്ചനും കന്യാസ്ത്രീയും തിരുവസ്ത്രം ഉപേക്ഷിക്കകുയും അവര്‍ പിന്നീട് വിവാഹിതരാകുകയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ വിശ്വാസികളെയോ സഭയേയോ വ്രണപ്പെടുത്താതെ ചെയ്യാന്‍ വൈശാഖ് സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ട്. പക്ഷേ ഒരു കൊമേഴ്‌സ്യല്‍ സിനിമ എന്ന തലത്തില്‍ പതിവു ട്രാക്കിലേക്കുവീണ് പഴയപ്രതികാര ഫോര്‍മുലയിലേക്കു പോയി അരസികമായ രണ്ടാംപകുതിയാണു സിനിമയ്ക്കു തിരിച്ചടിയാകുന്നത്. കുഞ്ചാക്കോ ബോബന്റെ നായകകഥാപാത്രത്തിനെ പ്രതികാരത്തിന്റെ രൂപത്തിലേക്കും അവസ്ഥയിലേക്കുമെത്തിക്കുന്ന ഉപകഥകള്‍ക്കു കാഴ്ചക്കാരുമായി സംവേദിക്കാനാവുന്നില്ല. രണ്ടാംപകുതി ലക്ഷ്യബോധിമല്ലാത്ത കുറേ സംഭവങ്ങളും സംഭാഷണങ്ങളും മാത്രമാണ്. കുഞ്ചാക്കോ ബോബന്‍ വ്യാജപുരോഹിതനായി വേഷമിട്ട റോമന്‍സിന്റെ അന്തരീക്ഷമാണ് സിനിമയ്ക്ക്. റോമന്‍സ് കുറച്ചു ചീഞ്ഞതമാശകളെങ്കിലും ഉല്‍പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ വൈശാഖ് ഇക്കുറി ഭയങ്കര സീരിയസായതുകൊണ്ട് ഷാപ്പുകോമഡികള്‍ക്കപ്പുറം ഒന്നുമില്ല സിനിമയില്‍. അതുകൊണ്ടു വൈശാഖിന്റെ സിനിമയല്ലേ, സമയം കളയാം എന്നുകരുതി കയറുന്നവരും നിരാശപ്പെടേണ്ടിവരും. സീരിയലില്‍ മാതാവായി വേഷമിട്ട മിയ കന്യാസ്ത്രീവേഷം മികച്ചരീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ശവക്കുഴി വെട്ടുകാരനായി വേഷമിടുന്ന നന്ദു സ്പിരിറ്റിനുശേഷം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഗോപീസുന്ദറാണ് സിനിമയുടെ സംഗീതം. പശ്ചാത്തലസംഗീതം പലരേയും ഭ്രാന്തനാക്കും, മുഴുത്ത ഭ്രാന്തന്‍. അല്ലെങ്കില്‍ ചെവിയുടെ ഡയഫ്രം അടിച്ചുപോകും. അത്രമേല്‍ അസഹനീയമാണ്.
ആഷിക് അബുവിന്റെ '22 ഫീമെയില്‍ കോട്ടയം' പറഞ്ഞുവച്ച അപകടകരമായ ചില കാര്യങ്ങളുണ്ട്. കേരളംവിട്ട് അന്യസംസ്ഥാനത്തു പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍(പ്രത്യേകിച്ച് നഴ്‌സുമാര്‍) പണത്തിനും ആഢംബരത്തിനും വേണ്ടി എന്തും ചെയ്യുന്നവരാണ് എന്ന്. ബാംൂര്‍ എന്ന നഗരമാണ് 22 ഫീമെയിലിന്റെ പശ്ചാത്തലം. വിശുദ്ധനില്‍ ശവകുഴിവെട്ടുകാരന്റെ മകള്‍ അനു എന്ന പെണ്‍കുട്ടി നഴ്‌സിംഗ് പഠിക്കാന്‍ ബാംഗ്ലൂരിലെത്തുകയും സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടര്‍ന്ന് വേശ്യാവൃത്തിയിലേക്കു തിരിയുകയും ചെയ്യുന്നു. അനുവിന്റെ ആ വഴിയിലേയ്‌ക്കെത്തിക്കുന്ന കൂട്ടുകാരി പച്ചയ്ക്ക് ഉപദേശിക്കുന്നു, പാവപ്പെട്ടവര്‍ക്ക് സുന്ദരമായി ജീവിക്കണമെങ്കില്‍ ഇങ്ങനെ പലതും ചെയ്യേണ്ടിവരുമെന്ന്. എല്ലാവരും ഇതൊക്കെയാണു ചെയ്യുന്നതെന്നും. എന്തൊരു വൈകൃതമനസാണ് ഈ സിനിമാക്കാരന്റേത്. 22 എഫ്‌കെയ്ക്ക് ഒരു ബുദ്ധിജീവി ജാഡയും ഒരു വ്യാജസ്ത്രീപക്ഷ നിലപാടുമുണ്ടായിരുന്നു. വിശുദ്ധന്റേതു കലുങ്കിലിരുന്നു കമന്റടിക്കുന്നവന്റെ കരണത്തടികൊള്ളേണ്ട മനസാണ്. കേരളത്തിലേറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ ജോലി തേടിപ്പോകുന്ന മേഖലയാണ് നഴ്‌സിംഗ്. കടംവാങ്ങിയും ബാധ്യതകള്‍ തലയിലേറ്റിയും അന്യനാടുകളില്‍ പഠിക്കാന്‍ പോകുന്ന ഈ പെണ്‍കുട്ടികളെ, അവരുടെ കുടുംബത്തെ ഒരു ശരാശരി മഞ്ഞമാധ്യമമേബാധവും ബംഗളുരു സുഹൃത്തുക്കളുമുള്ള ഒരു സാദാ എം.സി.പി. നിലവാരത്തില്‍ അളക്കുകയാണ് സ്‌ക്രിപ്റ്റ് എഴുതിയ വൈശാഖിന്റെ 'വിശുദ്ധമനസ്'. ഇത്തരത്തിലുള്ള പെണ്‍കുട്ടികളില്ലേ, സിനിമയ്ക്ക് അത്തരത്തിലുള്ള കഥാപാത്രം ആവശ്യമായതു കൊണ്ടു സൃഷ്ടിച്ചതല്ലേ എന്നവാദമുന്നയിക്കുന്നവരുണ്ടാകാം. അതു ബാംഗ്ലൂരോ, നഴ്‌സിംഗോ, മലയാളിയോ ആകണമെന്നില്ല, മാംസം കച്ചവടമാക്കുന്ന ഏതു നഗരത്തിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാം. വീണ്ടും ഒരിക്കല്‍ കൂടി ബാംഗ്ലൂരും നഴ്‌സിംഗ് വിദ്യാര്‍ഥിനികളും ഹോസ്റ്റലുകളില്‍ താമസിച്ചുപഠിക്കുന്നവരും മുഖ്യധാരാ സിനിമയില്‍ വളരെ മോശമായി ചിത്രീകരിക്കപ്പെട്ടതുകൊണ്ടു പറഞ്ഞുപോയതാണ്.

സിനിമ എന്ന മാധ്യമം സൃഷ്ടിക്കുന്ന പൊതുബോധം വളരെ ആഴത്തിലുള്ളതാണ്. ഉപരിപ്ലവമായ സാമ്പിളുകളുടെ അടിസ്ഥാനത്തില്‍ തെറ്റായ പൊതുബോധങ്ങളെ ഊട്ടിയുറപ്പിക്കുന്ന ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങള്‍ ഈ മാധ്യമത്തിനുപിന്നിലുള്ളവര്‍ സ്വീകരിക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്; ഏതു വിശുദ്ധന്റെ കുപ്പായമിട്ടാലും. അധികാലമൊന്നും ഇമ്മാതിരി വിശുദ്ധന്മാരെ തിയറ്ററില്‍ കുടിയിരുത്തല്ലേ എന്നു മുട്ടിപ്പായി പ്രാര്‍ഥിക്കുന്നു.

{[['']]}

സ്ത്രീകളില്‍ പുതുതലമുറ രോഗങ്ങള്‍

 സ്ത്രീകളില്‍ പുതുതലമുറ രോഗങ്ങള്‍

ഡോ. ബി. പത്മകുമാര്‍
അഡീ. പ്രൊഫ. മെഡിസിന്‍ വിഭാഗം, മെഡിക്കല്‍കോളേജ്, ആലപ്പുഴ


ഈ രോഗങ്ങളെക്കുറിച്ച് അധികം കേട്ടിരിക്കണമെന്നില്ല. പക്ഷേ ഇത് നമുക്കിടയില്‍ വ്യാപകമാകുകയാണ്. നാല് പുതിയ രോഗങ്ങളെക്കുറിച്ച് അറിയാം...


ആധുനിക രോഗങ്ങളുടെ കൂട്ടത്തില്‍ അധികം ശ്രദ്ധിക്കപ്പെടാതെകിടക്കുന്ന ചില ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇവയില്‍ പലതിന്റെയും വ്യക്തമായ കാരണം കണ്ടെത്താന്‍ നമുക്കായിട്ടില്ല. എന്നാല്‍, സമൂഹത്തില്‍, നമ്മള്‍ക്കിടയില്‍ ഇവയെ തൊട്ടറിയാന്‍ നമുക്ക് കഴിയുന്നുണ്ട്. പുതിയ രോഗങ്ങളെക്കുറിച്ചുള്ള വ്യാപകമായ അവബോധവും നൂതന പരിശോധനാ മാര്‍ഗങ്ങളുമാണ് ഇവയെ മറനീക്കിപ്പുറത്തുകൊണ്ടുവന്നത്. ഉത്തരം കിട്ടാത്ത രോഗദുരിതങ്ങളുമായി ജീവിതം തള്ളിനീക്കുന്ന പലര്‍ക്കും തങ്ങളുടെ രോഗത്തിന് ഒരു പേരുണ്ടെന്നും ചികിത്സയുണ്ടെന്നുമൊക്കെ അറിയുന്നതുതന്നെ ആശ്വാസമായിരിക്കും. സ്ത്രീകളുടെ ഇടയില്‍ കണ്ടുവരുന്ന നാല് പുതിയ രോഗങ്ങളെ പരിചയപ്പെടാം.


സിസ്റ്റമിക് ലൂപ്‌സ് എറിത്തമോറ്റസസ് (എസ്.എല്‍.ഇ.)

രോഗത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ അപരിചിതത്വം തോന്നാമെങ്കിലും എസ്.എല്‍.ഇയ്ക്ക് നമ്മളോട് അത്ര പരിചയക്കുറവൊന്നുമില്ല. ഈ സന്ധിവാതരോഗം നേരിയ തോതിലാണെങ്കിലും ഇന്ത്യയിലും കാണപ്പെടുന്നുണ്ട്. ഡല്‍ഹിയില്‍ നടത്തിയ പഠനം തെളിയിച്ചത് ഇന്ത്യയിലെ രോഗനിരക്ക് ഒരു ലക്ഷത്തിന് 3.2 ആണെന്നാണ്. 20-നും 50-നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളിലാണ് രോഗസാധ്യത കൂടുതല്‍.

രക്ഷിേക്കണ്ടവര്‍ തെന്ന ശിക്ഷിക്കുേമ്പാള്‍


സന്ധികള്‍ക്കു പുറമെ ശരീരത്തിലെ മിക്കവാറും എല്ലാ സുപ്രധാന ആന്തരാവയവങ്ങളെയും ബാധിച്ച് പ്രവര്‍ത്തന തകരാറുകള്‍ ഉണ്ടാക്കാന്‍ എസ്.എല്‍.ഇയ്ക്ക് കഴിയും. രോഗമുണ്ടാകുവാനുള്ള കാരണം വിചിത്രമാണ്. ശരീരത്തെ രോഗാണുക്കളില്‍നിന്നും സംരക്ഷിച്ചു നിര്‍ത്തുന്ന കാവല്‍ഭടന്മാരായ ആന്റിബോഡികള്‍ നമ്മുടെ ശരീരത്തിനെതിരായിത്തന്നെ പ്രവര്‍ത്തിക്കുന്ന അസാധാരണമായ സ്ഥിതിവിശേഷമാണ് എസ്.എല്‍.ഇയ്ക്ക് കാരണം. രക്ഷിക്കേണ്ടവര്‍ തന്നെ ശിക്ഷിക്കുന്ന ദുരന്തം. പാരമ്പര്യത്തിന്റെ സ്വാധീനംമൂലം രോഗമുണ്ടാകാനുള്ള സാധ്യതയേറിയവരില്‍ പല കാരണങ്ങള്‍കൊണ്ടും എസ്.എല്‍.ഇ.യുടെ ലക്ഷണങ്ങള്‍ ഉണ്ടാകാം. നിരന്തരം സൂര്യപ്രകാശം ഏല്‍ക്കുന്നവരില്‍ അള്‍ട്രാ വയലറ്റ് പ്രകാശകിരണങ്ങള്‍ രോഗസാധ്യത കൂട്ടുന്നു. വൈറസ് രോഗാണുബാധയെത്തുടര്‍ന്നും എസ്.എല്‍.ഇ. ഉണ്ടാകാം. ഹോര്‍മോണ്‍ വ്യതിയാനങ്ങളും കാരണമായേക്കാം. ഗര്‍ഭനിരോധനഗുളികകളുടെ ഉപയോഗവും ഈസ്ട്രജന്‍ ഉപയോഗിച്ചുള്ള ചികിത്സയുമൊക്കെ എസ്.എല്‍.ഇയ്ക്ക് കാരണമായേക്കാം.

മുഖെത്ത പാടുകള്‍

മുഖത്തും കവിളിലും മൂക്കിലുമായി പരന്നുകിടക്കുന്ന ചിത്രശലഭാകൃതിയിലുള്ള ചുവന്നു തടിച്ച പാടുകള്‍ എസ്.എല്‍.ഇ.യുടെ സുപ്രധാന ലക്ഷണമാണ്. മിക്കവാറും എല്ലാ അവയവങ്ങളെയും എസ്.എല്‍.ഇ. ബാധിക്കാം. സന്ധിവേദനകളാണ് എസ്.എല്‍.ഇ.യുടെ മറ്റൊരു പ്രധാന ലക്ഷണം. പേശികളുടെ വേദനയും ബലക്ഷയവുമാണ് രോഗികള്‍ അഭിമു ഖീകരിക്കുന്ന മറ്റൊരു പ്രശ്‌നം. 30 ശതമാനം എസ്.എല്‍.ഇ. രോഗികള്‍ക്കും ശരീരമാസകലം വേദനയനുഭവപ്പെടുന്ന ഫൈബ്രോമയാള്‍ജിയയുടെ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്.
ചെവി, കഴുത്ത്, കൈകള്‍ തുടങ്ങിയ ഭാഗങ്ങളിലും പാടുകള്‍ ഉണ്ടാകാം. ചര്‍മത്തിലെ പാടുകള്‍ സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ കൂടുതല്‍ ചുവന്നുതടിക്കുന്നു. വായില്‍ ഇടയ്ക്കിടെ വേദനയില്ലാത്ത വ്രണങ്ങള്‍ ഉണ്ടാകുന്നതും രോഗത്തിന്റെ പ്രത്യേകതകളാണ്. തലമുടി കൂടുതലായി കൊഴിഞ്ഞുപോകാനുമിടയുണ്ട്.
എസ്.എല്‍.ഇ. രോഗത്തിന്റെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥ വൃക്കകളെ ബാധിക്കുമ്പോഴാണ് ഉണ്ടാകുന്നത്. അറുപതു മുതല്‍ 75 ശതമാനം വരെയാളുകളില്‍ വൃക്ക സ്തംഭനമുണ്ടാകാറുണ്ട്. തലച്ചോറിനെയും നാഡീഞരമ്പുകളുടെ പ്രവര്‍ത്തനത്തെയും എസ്.എല്‍.ഇ. ബാധിക്കാവുന്നതാണ്. ശക്തമായ തലവേദന രോഗം മൂര്‍ച്ഛിക്കുന്നതിന്റെ പ്രധാന ലക്ഷണമാണ്. വിവിധ തരത്തിലുള്ള അപസ്മാരലക്ഷണങ്ങളും രോഗത്തിന്റെ ഭാഗമായുണ്ടാകാം. മാനസിക അസ്വസ്ഥതകളും അപൂര്‍വമല്ല.

എസ്.എല്‍.ഇ. രോഗികള്‍ക്ക് രക്തം കട്ടപിടിക്കുവാനും രക്തപ്രവാഹത്തിന് തടസ്സമുണ്ടാകുവാനും സാധ്യതയേറെയാണ്. ഇതിനെത്തുടര്‍ന്ന് ചെറിയ പ്രായത്തില്‍ത്തന്നെ ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാം. ശ്വാസകോശത്തിന് തുടര്‍ച്ചയായി രോഗാണുബാധ ഉണ്ടാവുക, പ്ലൂറസി, ശ്വാസകോശങ്ങളിലേക്കുണ്ടാവുന്ന രക്തസ്രാവം തുടങ്ങിയവ സാധാരണയായി കണ്ടുവരുന്ന ശ്വാസകോശപ്രശ്‌നങ്ങളാണ്.
വയറുവേദന, ഛര്‍ദി, ഓക്കാനം, വയറിളക്കം തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന ഉദരപ്രശ്‌നങ്ങള്‍. കരള്‍വീക്കവും കരളിന്റെ പ്രവര്‍ത്തന തകരാറുകളും രോഗത്തിന്റെ ഭാഗമായി ഉണ്ടാകാനിടയുണ്ട്. കണ്ണിലെ നാഡീഞരമ്പുകള്‍ക്കും നേത്രപടലത്തിലെ രക്തക്കുഴലുകള്‍ക്കും ഉണ്ടാകുന്ന തകരാറിനെത്തുടര്‍ന്ന് അന്ധതയുണ്ടാകാം. 70 ശതമാനം രോഗികളിലും വിളര്‍ച്ചയുടെ പ്രശ്‌നങ്ങളുമുണ്ട്..സാധാരണ ഗതിയില്‍ എസ്.എല്‍.ഇ. രോഗികള്‍ക്ക് ഗര്‍ഭധാരണത്തിന് തടസ്സമൊന്നുമുണ്ടാകാറില്ല. എന്നാല്‍ ഗര്‍ഭകാലത്ത് രോഗം ഗുരുതരമാവാനിടയുണ്ട്. അതുകൊണ്ട് രോഗം പൂര്‍ണമായും നിയന്ത്രണവിധേയമായിരിക്കുമ്പോള്‍ ഗര്‍ഭം ധരിക്കുന്നതായിരിക്കും നല്ലത്.
രക്തധമനികളിലുണ്ടാകുന്ന ജരാവസ്ഥയെത്തുടര്‍ന്ന് ആന്തരാവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തില്‍ തടസ്സമുണ്ടാകുന്നതാണ് എസ്.എല്‍.ഇ. രോഗികളുടെ പ്രധാന മരണകാരണം. സ്റ്റിറോയിഡുകള്‍ ഉള്‍പ്പെടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങളും സങ്കീര്‍ണതകള്‍ ഉണ്ടാക്കിയേക്കാം. രക്താതിസമ്മര്‍ദം, വൃക്കസ്തംഭനം, പക്ഷാഘാതം, രോഗാണുബാധ എന്നിവയൊക്കെ രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കുന്ന ഘടകങ്ങളാണ്. എസ്.എല്‍.ഇ. രോഗികളില്‍ ചര്‍മത്തിലുണ്ടാകുന്ന അര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍, ലിംഫോമ എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണെന്ന് സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നു.


ചികിത്സ

അവീ.എല്‍.ഇ. പൂര്‍ണമായും ഭേദമാക്കാന്‍കഴിയുമെന്ന് പറയാനാകില്ലെങ്കിലും രോഗത്തെ നിയന്ത്രിച്ച് രോഗലക്ഷണങ്ങളുടെ കാഠിന്യം കുറച്ച് രോഗിക്ക് സാധാരണ ജീവിതം നയിക്കാന്‍ കഴിയുന്ന ചികിത്സ ഇപ്പോള്‍ ലഭ്യമാണ്. സ്റ്റിറോയിഡുകളോടൊപ്പം ശരീരപ്രതിരോധ വ്യവസ്ഥയുടെ അമിതപ്രതികരണങ്ങളെ തടയുന്ന മരുന്നുകളും ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്.
ജീവിതശൈലിയുടെ ആരോഗ്യകരമായ മാറ്റങ്ങള്‍ പിന്തുടരുന്നത് രക്തധമനികളുടെ ജരാവസ്ഥയുള്‍പ്പെടെയുള്ള രോഗസങ്കീര്‍ണതകളെ പ്രതിരോധിക്കാന്‍ സഹായിക്കും. കൃത്യമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി, പുകയില ഒഴിവാക്കുക എന്നിവയൊക്കെ പ്രധാനമാണ്. അവയവദാന രംഗത്തെ ഗുണകരമായ മാറ്റങ്ങളാണ് ഏറ്റവും പ്രതീക്ഷയേകുന്നത്. എസ്.എല്‍.ഇ.യുടെ പ്രധാന സങ്കീര്‍ണതയായ വൃക്കസ്തംഭനം വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്നതാണ്.

െടന്‍ഷന്‍ ആങ്‌െെസറ്റി ന്യൂേറാസിസ്
ഓഫീസില്‍, വീട്ടില്‍, പൊതുസ്ഥലങ്ങളിലൊക്കെ നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്കായി മാറിയിരിക്കുന്നു ടെന്‍ഷന്‍. ടെന്‍ഷന്‍ ആങ്‌സൈറ്റി ന്യൂറോസിസ് എന്ന ത് ലഘുമനോരോഗമാണ്. പലതരം രോഗലക്ഷണങ്ങളുമായി ഡോക്ടര്‍മാരുടെ അടുത്ത് ചികിത്സക്കെത്തുന്നവരില്‍ 30 മുതല്‍ 45 ശതമാനംവരെയാളുകളുടെയും പ്രശ്‌നം അമിത ഉത്കണ്ഠയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വിഷാദരോഗം കഴിഞ്ഞാല്‍ സമൂഹത്തില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന മാനസികാരോഗ്യപ്രശ്‌നമാണ് ടെന്‍ഷന്‍.

ഹറീഡ് വിമന്‍ സിന്‍േ്രഡാം

ജീവിക്കാനുള്ള പരക്കംപാച്ചിലാണ് എവിടെയും. സ്ത്രീകളുടെ കാര്യവും മറിച്ചല്ല. വെളുപ്പിനേ ഉറക്കച്ചടവോടെ എഴുന്നേറ്റ് വീട്ടുജോലികളെല്ലാം പൂര്‍ത്തിയാക്കി കിട്ടിയതും വാരിവലിച്ച് കഴിച്ച് ഓഫീസിലേക്കോടുന്ന ആധുനിക സ്ത്രീയെ കാത്തിരിക്കുന്ന മാനസികാരോഗ്യപ്രശ്‌നമാണ് ഹറീഡ് വിമന്‍ സിന്‍ഡ്രോം.
ഒരു പരിധിവരെ ടെന്‍ഷന്‍ ജീവിതത്തില്‍ നല്ലതാണ്. കാര്യങ്ങള്‍ സമയബന്ധിതമായി ചെയ്തുതീര്‍ക്കാനും വേണ്ട തയ്യാറെടുപ്പുകള്‍ നടത്താനും ടെന്‍ഷന്‍ നല്‍കുന്ന ഉത്തേജനം സഹായകമാണ്. ടെന്‍ഷന്‍ പരിധി കടക്കുമ്പോഴാണ് പ്രശ്‌നം. ഉത്കണ്ഠ അമിതമാകുമ്പോള്‍ ജീവിതം വഴിമുട്ടുന്നു. അമ്മ, മകള്‍, ഭാര്യ, സഹോദരി എന്നീ നിലകളിലൊക്കെ ഗതിമാറിയൊഴുകേണ്ട സ്ത്രീജീവിതം നിശ്ചലമാകുന്നു. ഇല്ല...! വയ്യ...! എന്നിങ്ങനെ എന്തിനോടും ഉപേക്ഷ പ്രകടിപ്പിക്കുന്ന അവസ്ഥയിലേക്ക് സ്ത്രീ ഉള്‍വലിയുന്നു. ടെന്‍ഷന്‍ നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. ഹൃദ്രോഗം, പെപ്റ്റിക് അള്‍സര്‍, ആസ്ത്മ, സോറിയാസിസ് പോലെയുള്ള ദീര്‍ഘകാല ചര്‍മരോഗങ്ങള്‍, റൂമറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്നിവയൊക്കെ തുടര്‍ച്ചയായി മാനസികപിരിമുറക്കം അനുഭവിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങളാണ്.
കൗമാരപ്രായം മുതല്‍ക്കുതന്നെ സ്ത്രീകള്‍ ടെന്‍ഷന്റെ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാറുണ്ട്. ആര്‍ത്തവാരംഭവും ശാരീരികവളര്‍ച്ചയും ഹോര്‍മോണുകളുടെ സ്വാധീനവുമൊക്കെ പെണ്‍കുട്ടികളില്‍ വൈകാരിക പിരിമുറുക്കങ്ങള്‍ക്കിടയാക്കാറുണ്ട്. പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവകാലഘട്ടത്തില്‍ അമിതമായ ടെന്‍ഷന് കാരണമാകുന്ന ഒരു പ്രശ്‌നമാണ് പ്രീ-മെന്‍സ്ട്രുവല്‍ സിന്‍ഡ്രോം. അമിത ഉത്കണ്ഠയോടൊപ്പം വിഷാദം, കരച്ചില്‍, ദേഷ്യം, ക്ഷീണം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ടാകാറുണ്ട്.
ശാരീരികവും ലൈംഗികവുമായ മാറ്റങ്ങള്‍ക്കൊപ്പം മാനസികപ്രശ്‌നങ്ങളും ആര്‍ത്തവവിരാമത്തെത്തുടര്‍ന്നുണ്ടാകാം. മധ്യവയസ്സിലെ അനിവാര്യമായ ശാരീരിക മാറ്റങ്ങളോടൊപ്പം വീട്ടിലെയും ഓഫീസിലെയും കാര്യങ്ങള്‍ ഒരുപോലെ നോക്കിനടത്താന്‍ സാധിക്കാതെ മാനസികസമ്മര്‍ദം അനുഭവിക്കേണ്ടിവരുന്നവരാണ് ഉദ്യോഗസ്ഥകളായ സ്ത്രീകള്‍. വാര്‍ധക്യത്തിലെത്തുമ്പോഴും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് കൂടുതല്‍ ഒറ്റപ്പെടുന്നത്. ഭര്‍ത്താവിന്റെ വേര്‍പാട്, മക്കളുടെ അസാന്നിധ്യം, മാറാരോഗങ്ങള്‍, സാമ്പത്തിക പരാധീനതകള്‍ ഇവയൊക്കെ സ്ത്രീകളുടെ വാര്‍ധക്യകാല ദുരിതങ്ങളെ കൂടുതല്‍ ദുസ്സഹമാകുന്നു. ടെന്‍ഷനും വിഷാദവും ഭയവുമൊക്കെ മുത്തശ്ശിമാരുടെ ജീവിതസായാഹ്നം അശാന്തമാക്കുന്നു.

നെഞ്ചിടിപ്പ്, തൊണ്ട വരളുന്നു

ടെന്‍ഷനുണ്ടാകുമ്പോള്‍ ഹൃദയസ്പന്ദനനിരക്കും ശ്വസനനിരക്കും കൂടുന്നു. ഉമിനീരിന്റെ ഉത്പാദനം കുറയുന്നതിനെത്തുടര്‍ന്ന് തൊണ്ടയും വായും നാവും വരളാന്‍ തുടങ്ങുന്നു. സമ്മര്‍ദ സാഹചര്യത്തെ നേരിടാനായി ശരീരം വന്‍തോതില്‍ അഡ്രിനാലിന്‍, നോര്‍ അഡ്രിനാലില്‍, സ്റ്റിറോയിഡുകള്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഉത്പാദിപ്പിച്ച് രക്തത്തിലേക്ക് കടത്തിവിടുന്നതിനെത്തുടര്‍ന്നാണ് ഈ മാറ്റങ്ങള്‍ സംഭവിക്കുന്നത്.
ഏകാഗ്രതക്കുറവ്, പേടി, ദേഷ്യം, സങ്കടം, ഓര്‍മക്കുറവ്, ഉറക്കമില്ലായ്മ തുടങ്ങിയവയും ഉത്കണ്ഠാരോഗികളുടെ പരാതികളില്‍പ്പെടുന്നു. വിവിധതരത്തിലുള്ള പ്രശ്‌നങ്ങളുമായി മിക്കവാറും എല്ലാ വിഭാഗങ്ങളിലുംപെട്ട ഡോക്ടര്‍മാരെക്കണ്ട് ഇക്കൂട്ടര്‍ പരിശോധനകള്‍ നടത്തിയെന്നുവരാം.

മറികടക്കാം, മരുന്നില്ലാതെ

ടെന്‍ഷനകറ്റി മനസ്സിനെ സ്വസ്ഥതയുടെ സമതലങ്ങളിലെത്തിക്കാന്‍ വിശ്രാന്തിയുടെ തണല്‍വഴികള്‍ സഹായിക്കും. ആരോഗ്യമുള്ള ശരീരത്തിലാണല്ലോ ആരോഗ്യമുള്ള മനസ്സ്. ലളിതവും സമീകൃതവുമായ ഭക്ഷണരീതി സ്വസ്ഥതയിലേക്കുള്ള പ്രധാന ചുവടുവെപ്പാണ്. ദിവസവും 30-40 മിനുട്ട് കായികമായ വ്യായാമമുറകളിലേര്‍പ്പെടാം.
മനസ്സിനിഷ്ടപ്പെട്ട ഹോബികള്‍ മനസ്സിന്റെ പിരിമുറുക്കം കുറച്ച് ശാന്തിയും സമാധാനവും നല്‍കും. ചിത്രരചന, പൂന്തോട്ട നിര്‍മാണം, കൃഷി, വളര്‍ത്തു മൃഗങ്ങളുടെ പരിപാലനം, സംഗീതം തുടങ്ങിയവയും മനസ്സിന് ആനന്ദമേകും. സംഗീതം ആസ്വദിക്കുമ്പോള്‍ തലച്ചോറില്‍നിന്ന് എന്‍ഡോര്‍ഫിനുകള്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്‍ഡോര്‍ഫിനുകള്‍ മനസ്സിന് ഉന്മേഷവും ആനന്ദവും ശാന്തിയും നല്‍കും. യോഗയും ധ്യാനവും പരിശീലിക്കുന്നത് നല്ലതാണ്. ധ്യാനം ശീലിക്കുമ്പോള്‍ സ്‌ട്രെസ് ഹോര്‍മോണുകളുടെ അളവ് കുറയുന്നു. മനസ്സിന്റെ ഏകാഗ്രത, ലക്ഷ്യബോധം, ഓര്‍മശക്തി തുടങ്ങിയവ വര്‍ധിപ്പിക്കാനും ധ്യാനം സഹായിക്കുന്നു.

മാറാത്ത ശരീരേവദന
വേദനയാണ് രോഗികളെ ഡോക്ടര്‍മാരുടെ അടുത്തെത്തിക്കുന്ന പ്രധാന ലക്ഷണം... ശരീരമാസകലം പൊതിയുന്ന വേദന വര്‍ഷങ്ങളായി യാതൊരു മാറ്റവുമില്ലാതെ തുടരുക. വിശദമായ പരിശോധനകള്‍ക്കു ശേഷം ടെസ്റ്റുകളെല്ലാം നോര്‍മലാണെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചു പറയുക, മാറിമാറിയുള്ള ചികിത്സകളെല്ലാം തന്നെ ഫലപ്രദമാകാതെയിരിക്കുക. ഫൈബ്രോമയാള്‍ജിയ എന്ന പേശീവാതരോഗത്തിന്റെ സാമാന്യ ലക്ഷണങ്ങളാണിതൊക്കെ. സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് എട്ടു മടങ്ങുവരെ കൂടുതലാണ് ഈ ആരോഗ്യ പ്രശ്‌നം.
മാറാത്ത ശരീരവേദനയ്ക്ക് കാരണമാകുന്ന ഫൈബ്രോമയാള്‍ജിയ സമൂഹത്തിലെ അഞ്ചു ശതമാനത്തോളമാളുകളെ ബാധിക്കുന്നുണ്ട്. കുട്ടികളിലും പേശീവാതരോഗത്തിന്റെ സാന്നിധ്യമുണ്ടാകാമെങ്കിലും 25നും 65നുമിടയ്ക്ക് പ്രായമുള്ളവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്.വേദന എന്ന സംവേദനത്തോടു ശരീരം കാണിക്കുന്ന അമിത പ്രതികരണമാണ് ഫൈബ്രോമയാള്‍ജിയ രോഗികളുടെ പ്രശ്‌നം. സാധാരണക്കാരെ അപേക്ഷിച്ച് ഇവര്‍ക്ക് വേദന സഹിക്കുവാനുള്ള കഴിവ് കുറവാണ്. അരക്കെട്ടിനു മുകളിലും താഴെയുമായി ശരീരത്തിന്റെ ഇരുവശങ്ങളിലും അനുഭവപ്പെടുന്ന തുടര്‍ച്ചയായ വേദന മൂന്നു മാസത്തിലേറെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഫൈബ്രോമയാള്‍ജിയ സംശയിക്കാം. അതോടൊപ്പം ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളില്‍ സമ്മര്‍ദമേല്‍പ്പിക്കുമ്പോള്‍ കഠിനമായ വേദന അനുഭവപ്പെടാം.

വേദനയുടെ പുതപ്പ്

രോഗത്തിന്റെ പ്രാരംഭഘട്ടത്തില്‍ ശരീരത്തിന്റെ ഒരു ഭാഗത്തു മാത്രം പ്രത്യക്ഷപ്പെടുന്ന പേശീവേദന തുടര്‍ന്ന് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. പേശീവേദനകളോടൊപ്പം സന്ധിവേദനകളുമുണ്ടാകാം. ചുരുക്കത്തില്‍ വേദനയുടെ ഒരു പുതപ്പ് അണിഞ്ഞു നടക്കേണ്ട അവസ്ഥയാണ് രോഗിക്കുണ്ടാകുന്നത്. ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഘര്‍ഷം നിറഞ്ഞ സംഭവങ്ങള്‍ക്കുശേഷമായിരിക്കും പലരിലും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. കഴുത്തിന് പുറകിലും തോളുകളിലും ഉണ്ടാകുന്ന വേദന പിന്നീട് മാറാത്ത നടുവേദനയായി മാറുന്നു.
വേദനയെന്ന അസുഖകരമായ വികാരത്തോട് അസാധാരണമായി പ്രതികരിക്കുന്നതാണ് രോഗികളുടെ മറ്റൊരു പ്രത്യേകത. ഇളംകാറ്റിന്റെ സുഖസ്പര്‍ശം പോലും ഇവര്‍ക്ക് തീവ്രവേദനയായി അനുഭവപ്പെടും. ചര്‍മത്തിന് പുകച്ചില്‍പോലെയുള്ള അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. ജോലി ചെയ്യുമ്പോഴും വ്യായാമങ്ങളിലേര്‍പ്പെടുമ്പോഴും അസാധാരണമായ ക്ഷീണവും അനുഭവപ്പെടാറുണ്ട്.
തീരാവേദനയ്ക്ക് പുറമേ അകാരണമായ ക്ഷീണം, ഉന്മേഷക്കുറവ്, വിഷാദം, നിദ്രാവൈകല്യങ്ങള്‍, തലവേദന, കൈകാല്‍ മരവിപ്പ്, അമിത ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങളും പേശീവാത രോഗികളില്‍ കാണാറുണ്ട്. കിടന്നാല്‍ ഉറക്കം ലഭിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാവുക, വെളുപ്പിനെ പെട്ടെന്നുതന്നെ ഉണര്‍ന്നുപോവുക തുടങ്ങിയവയാണ് ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. മറ്റു ശാരീരിക പ്രശ്‌നങ്ങളായ ആര്‍ത്തവത്തകരാറുകള്‍, ഉദരരോഗങ്ങള്‍, മൈഗ്രേന്‍ അഥവാ കൊടിഞ്ഞി തലവേദന, മൂത്രാശയത്തകരാറുകള്‍ എന്നിവയും ഫൈബ്രോമയാള്‍ജിയ രോഗികളില്‍ കൂടുതലായി കാണുന്നു.
മാറാത്ത ശരീരവേദനയുടെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. തുടര്‍ച്ചയായി പേശികള്‍ക്കുണ്ടാകുന്ന സൂക്ഷ്മമായ പരിക്കുകള്‍, നിദ്രാവൈകല്യം, മാനസിക സംഘര്‍ഷങ്ങള്‍, സമ്മര്‍ദങ്ങള്‍ എന്നിവയൊക്കെ രോഗകാരണങ്ങളായി ചൂണ്ടിക്കാണിക്കാറുണ്ട്.
സ്ത്രീകള്‍ മാറാത്ത ശരീര വേദനയും ക്ഷീണവും പരാതിപ്പെടുമ്പോള്‍ ഫൈബ്രോമയാള്‍ജിയയ്ക്ക് സാമ്യമുള്ള മറ്റു ചില പ്രശ്‌നങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. സന്ധിവാത രോഗങ്ങളായ എസ്.എല്‍.ജി., റുമറ്റോയിഡ് ആര്‍ത്രൈറ്റിസ്, നിരവധി സന്ധികളെ ഒരുമിച്ചു ബാധിക്കുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, പേശികള്‍ക്ക് നീര്‍ക്കെട്ടുണ്ടാക്കുന്ന പോളിമയോസൈറ്റിസ് എന്നിവയൊക്കെ രോഗികള്‍ക്ക് നീണ്ടുനില്‍ക്കുന്ന വേദന സമ്മാനിച്ചേക്കാം. ഹെപ്പറ്റൈറ്റിസ്-സി, എച്ച്.ഐ.വി. രോഗാണുബാധ, തൈറോയ്ഡിന്റെ പ്രവര്‍ത്തന മാന്ദ്യം, പ്രമേഹം, സ്തനങ്ങളെയും ശ്വാസകോശത്തെയും ബാധിക്കുന്ന അര്‍ബുദം തുടങ്ങിയവയും മാറാത്ത ശരീര വേദനയ്ക്ക് കാരണമാകാറുണ്ട്.
വിട്ടുമാറാത്ത ശരീരവേദനയ്ക്ക് ഏറ്റവും ഫലപ്രദമെന്ന് കണ്ടെത്തിയത് വിഷാദ രോഗത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ട്രൈ സൈക്ലിക്ക് ആന്റി ഡിപ്രസന്റ് മരുന്നുകളാണ്. ക്രമമായ വ്യായാമ മുറകളില്‍ ഏര്‍പ്പെടുന്നത് രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കും. നടപ്പ്, ജോഗിങ്, സൈക്ലിങ്, നീന്തല്‍ എന്നിവയൊക്കെ ഗുണകരമായ വ്യായാമ രീതികളാണ്. വ്യായാമം മിതമായ രീതിയില്‍ ആരംഭിച്ച് ക്രമാനുഗതമായി വര്‍ധിപ്പിക്കുന്നതാണ് ശരിയായ രീതി. കഠിനമായ വ്യായാമ രീതികള്‍ വേദനയുണ്ടാക്കാമെന്നതുകൊണ്ട് ഒഴിവാക്കണം.


ക്രോണിക് ഫറ്റിഗ് സിന്‍ഡ്രോം - വിട്ടുമാറാത്ത ക്ഷീണം


പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ക്രോണിക് ഫറ്റിഗ് സിന്‍ഡ്രോമിന്റെ പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. 25നും 45നും മധ്യേ പ്രായമുള്ളവരിലാണ് രോഗസാധ്യത കൂടുതല്‍. എന്നാല്‍ കുട്ടികളിലും പ്രായമേറിയവരിലും അപൂര്‍വമായി ക്ഷീണരോഗത്തിന്റെ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. ജീവിതമത്സരങ്ങളില്‍ എല്ലാ രംഗത്തും എപ്പോഴും ഒന്നാംസ്ഥാനം കൈവരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ലക്ഷ്യം കൈവരിക്കാതെ വരുമ്പോള്‍ കഠിനമായ മാനസിക സമ്മര്‍ദത്തിന് വിധേയമാകുകയും ചെയ്യുന്നവരില്‍ ക്രോണിക് ഫറ്റിഗ് സിന്‍ഡ്രോമിനുള്ള സാധ്യത കൂടുതലാണ്.

എങ്ങെന കണ്ടുപിടിക്കും

ദീര്‍ഘകാല ക്ഷീണരോഗികളില്‍ വിളര്‍ച്ചയും തൈറോയിഡ് പ്രശ്‌നങ്ങളും ഇല്ലെന്ന് ഉറപ്പുവരുത്തണം.മറ്റു കാരണങ്ങളൊന്നുമില്ലാതെ ആറുമാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ക്ഷീണം തന്നെയാണ് രോഗനിര്‍ണയത്തിനുള്ള മുഖ്യഘടകം. ചെയ്യുന്ന ജോലിയുമായോ അധ്വാനവുമായോ യാതൊരു ബന്ധവുമില്ലാതെ ഈ ക്ഷീണം വിശ്രമിച്ചാല്‍ മാറുകയുമില്ല. ദൈനംദിന പ്രവര്‍ത്തനങ്ങളെയും തൊഴിലിനെയും സാമൂഹികബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
ദീര്‍ഘകാല ക്ഷീണരോഗത്തിന്റെ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത് തുടര്‍ച്ചയായുള്ള രോഗാണുബാധയാണ്. പലപ്പോഴും ക്ഷീണരോഗം ഒരു പകര്‍ച്ചവ്യാധിയുടെ സ്വഭാവം പ്രകടിപ്പിച്ചുകൊണ്ട് ഒരു പ്രദേശമാകെ വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയുടെ അസന്തുലിതാവസ്ഥ, മാനസികപ്രശ്‌നങ്ങള്‍, വിഷാദരോഗം, കുട്ടിക്കാലത്തെ വ്യായാമരഹിതമായ ജീവിതശൈലി തുടങ്ങിയവയൊക്കെ ക്ഷീണരോഗത്തിനിടയാക്കാം. പിറ്റിയൂറ്ററി ഗ്രന്ഥി, അഡ്രിനല്‍ ഗ്രന്ഥി തുടങ്ങിയവയുടെ പ്രവര്‍ത്തനതകരാറുകളും ഹോര്‍മോണ്‍ ഉല്പാദനത്തിലെ മാന്ദ്യവുമാണ് മറ്റു കാരണങ്ങളായി കരുതപ്പെടുന്നത്.
ക്ഷീണം വിട്ടുമാറാത്തതോടൊപ്പം ഏകാഗ്രതക്കുറവ്, ഉറക്കമില്ലായ്മ, മാനസികപ്രശ്‌നങ്ങള്‍, ശരീരഭാരം കുറയുക, രാത്രിയിലെ അമിത വിയര്‍പ്പ് തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ടാകാം. ദീര്‍ഘകാലക്ഷീണരോഗത്തിന്റെ ഗുണകരമായ പ്രത്യേകത രോഗം സങ്കീര്‍ണതകളിലേക്ക് പുരോഗമിക്കാറില്ല എന്നതാണ്. മിക്കവരിലും സ്ഥിതി സാവധാനം മെച്ചപ്പെടും. ചെറിയൊരു ശതമാനമാളുകള്‍ പൂര്‍ണസുഖം പ്രാപിക്കാനുമിടയുണ്ട്.

വേണം പുതിയ ജീവിതെെശലി

മരുന്നുപയോഗിച്ചുമാത്രം ഭേദമാക്കാവുന്നതല്ല ക്ഷീണത്തിന്റെ പ്രശ്‌നങ്ങള്‍. ജീവിതശൈലിയുടെ ആരോഗ്യകരമായ പുനഃക്രമീകരണവും രോഗനിയന്ത്രണത്തിനു സഹായകമാണ്. ക്രമമായ വ്യായാമം ക്ഷീണമകറ്റി ഉന്മേഷം പ്രദാനം ചെയ്യും. രാത്രിയിലെ ഭക്ഷണം മിതമാക്കുന്നതും കാപ്പികുടി ഒഴിവാക്കുന്നതും സുഖനിദ്രയ്ക്ക് നല്ലതാണ്.
വിഷാദരോഗത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ക്ഷീണവും ഉന്മേഷക്കുറവുമകറ്റി രോഗിയുടെ സ്ഥിതിയെ മെച്ചപ്പെടുത്താറുണ്ട്. അലോസരപ്പെടുത്തുന്ന സന്ധിവേദനകള്‍ക്കും പേശിവേദനകള്‍ക്കും വേദനാസംഹാരി മരുന്നുകള്‍ ഉപയോഗിക്കാവുന്നതാണ്.
രോഗത്തിന്റെ നിരുപദ്രവകരമായ അവസ്ഥയെപ്പറ്റി രോഗി മനസ്സിലാക്കുകയും ചെയ്യണം. സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന ക്ഷീണത്തിന്റെ മറ്റു കാരണങ്ങളായ പ്രമേഹം, എസ്.എല്‍.ഇ. എന്ന സന്ധിവാതരോഗം, ക്രോണിക് ഹെപ്പറ്റൈറ്റിസ്, തൈറോയിഡ് തകരാറുകള്‍, നിദ്രാ വൈകല്യങ്ങള്‍, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങളൊന്നുമില്ലായെന്ന് ഉറപ്പുവരുത്തണം.
{[['']]}

Mar Chrysostom Speech

Kerala tv show and newsThumbnail

{[['']]}

ബഹുമാനം അര്‍ഹിക്കുന്നവര്‍ക്ക് ബഹുമാനം

ThumbnailKerala tv show and newsFr. Xavier Khan Vattayil is the founder-director of Sehion Retreat Centre, of Palakkad Diocese. Fr. Xavier who has earned name and fame as an outstanding preacher of the Word of the Lord, Retreat Leader, television orator and organizer, is conducting many retreats for priests, nuns and believers in India and abroad.
{[['']]}

kalabhavan MANI stage show Onam Star Fiesta 15 09 2013

Kerala tv show and news
{[['']]}

Oru Penninte Kadha 22 11 2013

{[['']]}

Pattu Saree 22 November 2013

Thumbnail

{[['']]}

Amala 22 11 2013,22 November 2013

Thumbnail

{[['']]}

Sathyameva Jayathe | Ep- 5 | Dt 22-11-13

{[['']]}

Super Dish | Poha | Dt 22-11-13


Thumbnail

Kerala tv show and news

{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger