Movie :
Recent Movies

kerala home tv show and news

Showing posts with label MOVIE GOSSIP. Show all posts
Showing posts with label MOVIE GOSSIP. Show all posts

Shweta's Catwalk with Daughter Saneba നടി ശ്വേത മേനോന്‍ മകള്‍ സബേനയ്‌ക്കൊപ്പം റാംപില്‍ ചുവടുവച്ചു.

Thumbnail

കൊച്ചി ഫാഷന്‍ വീക്കിന്റെ മൂന്നാം ദിവസം നടി ശ്വേത മേനോന്‍ മകള്‍ സബേനയ്‌ക്കൊപ്പം റാംപില്‍ ചുവടുവച്ചു.
{[['']]}

Aashiq Abu and Rima Kallingal Announced their Marriage date

Thumbnail
{[['']]}

റീമ കല്ലിംഗലും ആഷിഖ്‌ അബുവുംഅടുത്ത മാസം ആദ്യവാരം വിവാഹിതരാവുകയാണ്‌.


mangalam malayalam online newspaper
റീമ കല്ലിംഗലും ആഷിഖ്‌ അബുവുംഅടുത്ത മാസം ആദ്യവാരം വിവാഹിതരാവുകയാണ്‌. എന്നാല്‍, വിവാഹം ഒരു വമ്പന്‍ ആഘോഷമാക്കി മാറ്റാന്‍ താനില്ലെന്നാണ്‌ ആഷിഖിന്റെ നിലപാട്‌.
വിവാഹത്തീയതി ഉടന്‍ തീരുമാനിക്കും. എന്നാല്‍ തങ്ങളുടെ വിവാഹം വലിയൊരു സംഭവമെന്ന മട്ടില്‍ പ്രചാരണം നടത്തുന്നതില്‍ താല്‍പര്യമില്ല എന്നും അതിനെക്കാള്‍ വലിയ കാര്യങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്നുമാണ്‌ ആഷിഖ്‌ അബുവിന്റെ മനസ്സിലിരുപ്പ്‌.
22 ഫീമെയില്‍ കോട്ടയത്തിന്റെ ഷൂട്ടിംഗിനിടെയാണ്‌ ഇരുവരും തമ്മിലുളള സൗഹൃദം പ്രണയമായി വളര്‍ന്നത്‌. പ്രണയം രഹസ്യമാക്കിവയ്‌ക്കാനും ഇവര്‍ താല്‍പര്യപ്പെട്ടില്ല. എല്ലാവരെയും അത്ഭുതപ്പെടുത്തി ഇരുവരും ഒരുമിച്ചു താമസിക്കാനും ആരംഭിച്ചു. എന്നാല്‍ ഇപ്പോള്‍ വീട്ടുകാരുടെ സമ്മതത്തോടെയാണ്‌ വിവാഹിതരാവുന്നത്‌.
ഇടുക്കി ഗോള്‍ഡ്‌ മെച്ചപ്പെട്ട പ്രതികരണം നല്‍കുന്നതില്‍ ആഷിഖ്‌ അബു സന്തുഷ്‌ടനാണ്‌. ലാല്‍ ജോസിന്റെ 'ഏഴു സുന്ദര രാത്രികള്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട തിരക്കിലാണ്‌.

{[['']]}

Keerthichakra Malayalam Full Movie HD

Thumbnail
{[['']]}

സമൂഹത്തിന്റെ ആകുലതകളും സക്കറിയായുടെ ഗര്‍ഭിണികളും



ഒരു സിനിമയുടെ പ്രമേയത്തിന്റെ മൗലികതയാണ് ആ സിനിമയുടെ ഏറ്റവും കാതലായ വശം. പ്രമേയം തട്ടിക്കൂട്ടലും ഇക്വേഷനുകള്‍ക്കനുസരിച്ചുമാകുമ്പോഴാണ് പലപ്പോഴും തീയേറ്ററുകളില്‍ മാത്രമല്ല, എല്ലാനിലക്കും സിനിമ പാളുന്നത്. ഇത്തരം പാളിച്ചകളായിരുന്നു ഒരു കാലം വരെ മലയാളസിനിമാലോകത്തെ മെഗാസ്റ്റാര്‍ ബിസിനസ്സില്‍ മാത്രം തളച്ചിട്ടിരുന്നത്. ഇപ്പോള്‍ തമാശയായി മാറുന്നുണ്ടെങ്കിലും ന്യൂജനറേഷന്‍ എന്നു വിളിക്കപ്പെടുന്ന പുതിയ പുതിയ പ്രമേയസിനിമകളുടെ കടന്നുവരവായിരുന്നു പ്രമേയത്തിന്റെ മൗലികതയെയും വ്യത്യസ്തയെയും വീണ്ടും തീയേറ്ററുകളിലേക്ക് ധാരാളമായി ആനയിച്ചുകൊണ്ടുവന്നത്. എന്നാല്‍ ന്യൂജനറേഷനും ഒരു ഫോര്‍മാറ്റായി മാറുന്ന കാഴ്ചയാണ് വര്‍ത്തമാനകാല മലയാളസിനിമാലോകത്ത് പിന്നീട് നാം കണ്ടത്. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് അനീഷ് അന്‍വറിന്റെ സക്കറിയായുടെ ഗര്‍ഭിണികള്‍ വിലയിരുത്തുകയും വിശകലനം ചെയ്യപ്പെടേണ്ടതുമെന്ന് തോന്നുന്നു. 

ആകുലതകളുടെ കാലമാണ് ഗര്‍ഭകാലം. എന്തിനെയും കൂടുതല്‍ ആശങ്കയോടെയായിരിക്കും ഈ സമയത്ത് ഗര്‍ഭിണികള്‍ സ്വീകരിക്കുക. ഇതുകൊണ്ടുതന്നെയായിരിക്കാം ഗര്‍ഭിണികളിലൂടെ വര്‍ത്തമാനസമൂഹത്തിലെ ആശങ്കകളെ നോക്കിക്കാണുകയെന്ന പുതിയ രീതി അനീഷ് സ്വീകരിച്ചിരിക്കുന്നത്. നാലുഗര്‍ഭിണികളുടെ കഥയാണ് സക്കറിയായുടെ ഗര്‍ഭിണികള്‍ . 

പ്രശസ്ത ഗൈനക്കോളജിസ്റ്റും ഈ മേഖലയോട് ഏറെ അഭിനിവേശം കാണിക്കുകയും ചെയ്യുന്ന ഡോ. സക്കറിയായുടെ ഗര്‍ഭിണികള്‍ നാല് വ്യത്യസ്ത സ്ത്രീകളാണ്. ഗര്‍ഭധാരണം ഇവരുടെ ജീവിതത്തില്‍വരുത്തിവെച്ച മാറ്റങ്ങളുടെ ആകുലതകള്‍ അന്വേഷിക്കുക മാത്രമാണ് ചലച്ചിത്രമെങ്കിലും കാഴ്ചക്കാരനെ സംബന്ധിച്ചിടത്തോളം ലഭിക്കുന്ന ആകെ കാഴ്ചയില്‍, ഇന്നത്തെ സാമൂഹിക ചുറ്റുപാടും വിഷയങ്ങളും ബന്ധങ്ങളിലെ പൊള്ളത്തരങ്ങളുമെല്ലാം അവരറിയാതെ അവരുടെ മനോമുകുരങ്ങളിലേക്ക് കടത്തിവിടാന്‍ സാധിക്കുന്നുവെന്നിടത്താണ് സക്കറിയായുടെ ഗര്‍ഭിണികള്‍ ഏറെ വ്യത്യസ്തമാകുന്നത്.


ചിത്രീകരണസമയത്ത് ഒരു തണലിന്റെ തുടര്‍ച്ചകിട്ടാന്‍ സത്യജിത് റേ ഒരു ദിവസം ഷൂട്ടിംഗ് മുടക്കികാത്തുനിന്ന കഥ ഏറെ നാം കേട്ടതാണ്. ഇതുപോലെ ഒരു ചലച്ചിത്രത്തിന്റെ എല്ലാ അര്‍ഥത്തിലുമുള്ള പൂര്‍ണതക്കുവേണ്ടി പലപ്പോഴും സംവിധായകന്‍ കാണിക്കുന്ന ശ്രമങ്ങളും ഈ ചലച്ചിത്രത്തെ ഏറെ രസകരമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. നടന്‍ ഇന്ദ്രജിത്തിനെകൊണ്ട് മറഞ്ഞിരിക്കുന്ന അവതാരകന്റെ ശബ്ദം പറയിപ്പിച്ചത് തന്നെയാണ് ഇതിന് സക്കറിയായുടെ ഗര്‍ഭിണികള്‍ നല്കുന്ന ഏറ്റവും നല്ല ഉദാഹരണം.

സിനിമയിലെ ഗര്‍ഭിണികളെല്ലാം സ്വയം സ്വാര്‍ഥരാണെങ്കിലും അതോടൊപ്പം സമൂഹത്തിന്റെ മുന്നില്‍ തോല്ക്കാന്‍ മനസ്സുള്ളവരുമല്ല. അതുകൊണ്ടുതന്നെ മൂന്നുപേര്‍ക്കും തങ്ങളുടെ ഗര്‍ഭം സമൂഹത്തോടുള്ള ഒരു വെല്ലുവിളിയുമാണ്. സിസ്റ്റര്‍ ജെന്നിഫറും പതിനേഴുകാരി സെറക്കും അവരുടെ പ്രസവം അത്തരമൊരു അവസ്ഥയിലേക്ക് തങ്ങളെ എത്തിച്ചവരോടുള്ള അവരടങ്ങുന്ന എസ്റ്റാബിഷ്‌മെന്റിനെ തോല്പിക്കുവാന്‍കൂടിയുള്ള മാര്‍ഗംകൂടിയാണ്. 

നാലുപേരുടെ നാലുകഥകളാണ് സിനിമയില്‍ നാലുകോണുകളിലൂടെ സഞ്ചരിക്കുന്നതെങ്കിലും ഇവര്‍ക്കിടയിലെ ഡോക്ടര്‍ സക്കറിയയിലൂടെ ഇവ തമ്മില്‍ നാലുകഥകളായല്ല കാഴ്ചക്കാരന് അനുഭവപ്പെടുന്നത്. അണിയറപ്രവര്‍ത്തകരുടെ ക്രാഫ്റ്റും പ്രമേയം നൂതന രീതിയില്‍ പറയുവാനുള്ള താല്പര്യവും ഒരു പുതിയ കാഴ്ചാനുഭവമാണ് കണ്ടിരിക്കുന്നവര്‍ക്ക് സക്കറിയായുടെ ഗര്‍ഭിണികള്‍ നല്കുന്നത്. അവതരണത്തിലെ പുതുമപോലെ തന്നെയാണ് സംഭാഷണത്തിലെ മിതത്വവും. അവശ്യം വേണ്ടിടത്ത് മാത്രം കഥാപാത്രങ്ങള്‍ സംസാരിക്കുകയാണ്, ഇതിനൊരപവാദം കാസര്‍ക്കോടുകാരിയായ നഴ്‌സ് ഫാത്തിമയെന്ന കഥാപാത്രം മാത്രമാണ്. 

കാസര്‍ക്കോടിന്റെ തന്നെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ വാമൊഴിമലയാളം ധാരാളമായി പറയുന്നത്. പലപ്പോഴും ഇത് അതിരുകവിഞ്ഞുവോ എന്നുതോന്നാമെങ്കിലും കേരളത്തിന്റെ വടക്കേയറ്റത്തെ ഒരതിര്‍ത്തിഗ്രാമം ക്ലാസിക്കല്‍ പദവി ലഭിച്ച നമ്മുടെ മാതൃഭാഷ എങ്ങനെയാണ് ചൊല്ലുന്നതെന്ന് തിരിച്ചറിയാന്‍ കൗതുകമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം അനുഭവിച്ചറിയാന്‍കൂടി സക്കറിയായുടെ ഗര്‍ഭിണികള്‍ സെല്ലുലോയ്ഡിയന്‍ കാഴ്ചകള്‍ ഒരുക്കുന്നുണ്ട്. റീമ കല്ലിങ്ങല്‍ എന്ന നടിയുടെ കൈകളിലൂടെ ഏറ്റവും ഭദ്രമായ ഒരു കഥാപാത്രംകൂടി മലയാളസിനിമാലോകത്ത് ഏഴുതിചേര്‍ക്കപ്പെടുകയായിരുന്നു. ഒരു പക്ഷേ, ബാവൂട്ടിയുടെ നാമത്തിലൂടെ കാവ്യമാധവന് സാധിക്കാതെ പോയതാണ് റീമ കല്ലിങ്ങല്‍ ഈ കഥാപാത്രത്തിലൂടെ സാധിച്ചിരിക്കുന്നത്. 

പ്രസവം ചിത്രീകരിക്കുന്നതിന്റെ പേരില്‍ കളിമണ്ണ് എന്ന ചലച്ചിത്രം ഏറെ കോലാഹലങ്ങളുണ്ടാക്കിയ കേരളീയ സമൂഹത്തിലേക്കാണ് സക്കറിയായുടെ ഗര്‍ഭിണികള്‍ ഏറെ ബഹളങ്ങളുണ്ടാക്കാതെ പ്രസവമടക്കമുള്ള കാര്യങ്ങള്‍ അതിന്റെ അതിര്‍വരമ്പുകളിട്ടുകൊണ്ടാണെങ്കിലും ചിത്രീകരിച്ച് പുറത്തുവന്നത്.
{[['']]}

മദ്യം തലയ്ക്കുപിടിച്ചു; വൈദ്യുതിക്കമ്പിയില്‍ യുവാവിന്റെ അഭ്യാസ0


മംഗലാപുരം:മദ്യം തലയ്ക്കുപിടിച്ചപ്പോള്‍ കൂട്ടുകാരുമായി വഴക്കിട്ട യുവാവ് ദേഷ്യം തീര്‍ത്തത് വൈദ്യുതി പ്രവഹിക്കുന്ന കമ്പിയോട്. വൈദ്യൂതിത്തൂണില്‍ പാഞ്ഞുകയറിയ ഇയാള്‍ കമ്പിയില്‍ത്തൂങ്ങി ഊഞ്ഞാലാടി. തൂണില്‍ക്കയറുന്നതു കണ്ടയുടനെ നാട്ടുകാര്‍ വൈദ്യുതി ഓഫീസില്‍ വിളിച്ചുപറഞ്ഞ് വൈദ്യുതി ഓഫാക്കിയതിനാല്‍ ദുരന്തമൊഴിവായി.ഉഡുപ്പി ഗീതാഞ്ജലി തിയേറ്ററിനു സമീപമാണ് ഞായറാഴ്ച വൈകീട്ട് നാട്ടുകാരെ ഒരു മണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തിയ പ്രകടനമുണ്ടായത്. മംഗലാപുരം സ്വദേശി രാജേഷാണ് മദ്യപിച്ചു പരാക്രമം കാണിച്ചതെന്ന് പോലീസ് പറഞ്ഞു. ഉഡുപ്പിയിലെത്തിയ ഇയാള്‍ തന്റെ കൂട്ടുകാരുമായിക്കൂടുകയും അതിനിടെ അവരുമായി വഴക്കാവുകയുമായിരുന്നു. അതോടെ ദേഷ്യം മൂത്ത് ഇയാള്‍ തൊട്ടടുത്ത വൈദ്യുത പോസ്റ്റില്‍ വലിഞ്ഞുകയറി. ഇതുകണ്ട നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും രാജേഷ് മുകളിലെത്തിയിരുന്നു. നാട്ടുകാര്‍ ഉടന്‍ മെസ്‌കോം ഓഫീസില്‍ വിളിച്ചുപറഞ്ഞ് വൈദ്യുതി ഓഫ് ചെയ്യിച്ചു. അപ്പോഴേക്കും രാജേഷ് മുകളിലെത്തി വൈദ്യുതക്കമ്പിയില്‍ തൂങ്ങിക്കളിക്കാന്‍ തുടങ്ങിയിരുന്നു. മുകളിലെ കമ്പിയില്‍പ്പിടിച്ച് താഴത്തെ കമ്പിയില്‍ ചവിട്ടിയായിരുന്നു സര്‍ക്കസ്. താഴത്തിറക്കാന്‍ നാട്ടുകാര്‍ കുറേ ശ്രമിച്ചെങ്കിലും അയാള്‍ വഴങ്ങിയില്ല. പിന്നെ, നാട്ടുകാര്‍ താഴെ വീണാലും പരിക്കേല്‍ക്കാതിരിക്കാന്‍ തുണിക്കെട്ടുകളും പേപ്പറുകളുംമറ്റും വിരിച്ചു.

ഇതിനിടയില്‍ പോലീസും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇതോടെ യുവാവ് വൈദ്യുതക്കമ്പിയില്‍നിന്ന് തൊട്ടടുത്ത കെട്ടിടത്തിലേക്കു കയറി. നാട്ടുകാരില്‍ച്ചിലരും ആ കെട്ടിടത്തിലേക്കു കയറിയതോടെ രാജേഷ് അവിടെനിന്നു മറ്റൊരു കെട്ടിടത്തിലേക്കു ചാടി. ഇവിടെവെച്ച് നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിക്കുകയായിരുന്നു. ഒരു മണിക്കൂറോളമാണ് ഇയാള്‍ പോലീസിനെയും നാട്ടുകാരെയും വെള്ളം കുടിപ്പിച്ചത്. തുടര്‍ന്നിയാളെ അജാര്‍ക്കാട്ട് ജില്ലാ ആസ്പത്രിയിലേക്കു മാറ്റി. ഉഡുപ്പി പോലീസ് കേസെടുത്തിട്ടുണ്ട്.
{[['']]}

പതിനെട്ടാമത്തെ വയസില്‍ ഞാന്‍ ഗര്‍ഭിണിയായി- സനുഷ



Sanusha
സനുഷയ്‌ക്ക് ഇപ്പോള്‍ 19 വയസ്‌ തികയാന്‍ പോകുന്നു. പതിനെട്ട്‌ വയസുള്ള ഗര്‍ഭിണിയായാണ്‌ സക്കറിയായുടെ ഗര്‍ഭിണിയില്‍ സനുഷ അഭിനയിച്ചത്‌. 'വാര്‍ ആന്റ്‌ ലൗ' എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ സനുഷ മിസ്‌റ്റര്‍ മരുമകനിലാണ്‌ ദിലീപിന്റെ നായികയായത്‌. നായികയായെങ്കിലും മലയാളിയുടെ മനസില്‍ ബാലതാരമായിരുന്ന സനുഷയുടെ മാനറിസങ്ങളാണ്‌ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നത്‌.
കണ്ടും കേട്ടുമറിഞ്ഞ ഗര്‍ഭിണികളുടെ മനോവിചാരങ്ങളാണ്‌ സനുഷ സക്കറിയായുടെ ഗര്‍ഭിണികളില്‍ അഭിനയിച്ച്‌ പ്രതിഫലിപ്പിച്ചത്‌.
സക്കറിയായുടെ ഗര്‍ഭിണികളില്‍ നാല്‌ ഗര്‍ഭിണികള്‍ ഉണ്ടെങ്കിലും 'ബേബി'യായ ഗര്‍ഭിണിയാണ്‌ സനുഷ. നിറവയറുമായി ക്യാമറയുടെ മുന്നിലെത്തിയപ്പോള്‍ സനുഷയ്‌ക്ക് ചില മാനസിക വിചാരങ്ങളുണ്ടായി. ഗര്‍ഭിണിയാവുന്നതും പ്രസവിക്കുന്നതും ചില്ലറ കാര്യമല്ലെന്ന്‌ സനുഷ തിരിച്ചറിയുകയായിരുന്നു. ഇമേജൊന്നും കാര്യമാക്കാതെയാണ്‌ ഏറ്റവും പ്രായം കുറഞ്ഞ സൈറയെന്ന ഗര്‍ഭിണിയായി സനുഷ അഭിനയിച്ചത്‌.
ഗര്‍ഭിണിയായി അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും തന്റെ കാഴ്‌ചപ്പാടുകളെക്കുറിച്ചും സനുഷ സിനിമാമംഗളത്തിന്റെ വായനക്കാരുമായി സംസാരിക്കുകയാണ്‌.

? സക്കറിയായുടെ ഗര്‍ഭിണികളിലെ സനുഷയുടെ കഥാപാത്രം.

ഠ സക്കറിയായുടെ ഗര്‍ഭിണികളില്‍ സൈറയെന്ന 18 വയസുള്ള ഗര്‍ഭിണിയായാണ്‌ അഭിനയിക്കുന്നത്‌. താന്‍ പ്രസവിക്കുന്ന കുഞ്ഞിനെ ആര്‍ക്കെങ്കിലും ദത്തു നല്‍കി വിദ്യാഭ്യാസം തുടരാനാണ്‌ സൈറ ആഗ്രഹിക്കുന്നത്‌. തന്റെ കുഞ്ഞിന്റെ അച്‌ഛനാരാണെന്ന്‌ ആരും ചോദിക്കരുതെന്നാണ്‌ സൈറയുടെ മറ്റൊരു ആഗ്രഹം.

? ഗര്‍ഭിണിയായി അഭിനയിക്കാനുള്ള ഓഫര്‍ ലഭിച്ചപ്പോള്‍ എന്തു തോന്നി.

ഠ സംവിധായകന്‍ അനീഷ്‌ അന്‍വറാണ്‌ സക്കറിയായുടെ ഗര്‍ഭിണികളുടെ കഥ എന്നോടു പറഞ്ഞത്‌. പ്രായം കുറഞ്ഞ ഗര്‍ഭിണിയാണെന്ന്‌ സൂചിപ്പിച്ചിരുന്നു. കഥ കേട്ടപ്പോള്‍ താല്‌പര്യം തോന്നി. പ്ര?ഡ്യൂസര്‍ സാന്ദ്ര ചേച്ചി വിളിച്ചപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ടായി. ഗര്‍ഭിണിയായ കഥാപാത്രത്തെക്കുറിച്ച്‌ അച്‌ഛനോടും അമ്മയോടും ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്കും ഇഷ്‌ടമായി. അങ്ങനെയാണ്‌ ഞാന്‍ സക്കറിയായുടെ ഗര്‍ഭിണികളില്‍ ഏറ്റവും പ്രായം കുറഞ്ഞ ഗര്‍ഭിണിയായി മാറിയത്‌.

? സെറ്റില്‍ ഗര്‍ഭിണിയായപ്പോള്‍...

ഠ അതൊരു വ്യത്യസ്‌തമായ അനുഭവംതന്നെയാണ്‌. ഞാന്‍ മാത്രമല്ല, റീമാ കല്ലിങ്കലും ഗീത ചേച്ചിയും സാന്ദ്ര ചേച്ചിയും ഗര്‍ഭിണികളാണ്‌. നാല്‌ ഗര്‍ഭിണികളില്‍ പ്രായംകുറഞ്ഞ ഗര്‍ഭിണിയാണ്‌ ഞാന്‍. നാലുപേര്‍ക്കും തുല്യപ്രാധാന്യമുണ്ട്‌. ശരിക്കും വ്യത്യസ്‌തമായൊരു കഥാപാത്രമാണ്‌ എന്റേത്‌. എന്റെ ഗര്‍ഭത്തിന്‌ ആരാണ്‌ ഉത്തരവാദിയെന്ന്‌ എനിക്കു പറയാനാവില്ല. എന്നാല്‍ ഞാന്‍ ഗര്‍ഭിണിയായതിന്റെ കാരണങ്ങളിലേക്കാണ്‌ ചിത്രം കടന്നുപോകുന്നത്‌. ഇന്നത്തെ കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്‌ സൈറയിലൂടെ പറയുന്നത്‌. പ്രഭുസാറിന്റെയും റോജയുടെയും മകളായി അഭിനയിക്കേണ്ട ഒരു തമിഴ്‌ സിനിമയുടെ ഓഫര്‍ വേണ്ടെന്നുവച്ചാണ്‌ ഞാന്‍ സക്കറിയായുടെ ഗര്‍ഭിണികളില്‍ അഭിനയിച്ചത്‌.

? നിറവയറുള്ള ഗര്‍ഭിണിയാവാന്‍ എന്താണുപയോഗിച്ചത്‌.

ഠ ചൈനയില്‍നിന്നു കൊണ്ടുവന്ന ഒരു പ്രത്യേകതരം പാഡാണ്‌ വയറില്‍ കെട്ടിയത്‌. ശരിക്കും നല്ല ഭാരമുണ്ടായിരുന്ന പാഡുമായാണ്‌ ക്യാമറയുടെ മുന്നില്‍ നിന്നത്‌. ഓരോ ദിവസവും ഷൂട്ടിംഗ്‌ കഴിയുവോളം പാഡുമായി നില്‍ക്കേണ്ടി വന്നു. ശരിക്കും പറഞ്ഞാല്‍ പത്തുമാസം നൊന്തു പ്രസവിക്കുന്ന അമ്മമാരോട്‌ വല്ലാത്തൊരു റെസ്‌പെക്‌ടും സ്‌നേഹവും തോന്നി. സത്യത്തില്‍ പത്തുമാസം ഗര്‍ഭം ധരിച്ച്‌ പ്രസവിച്ച അമ്മമാരെ എല്ലാവരും സ്‌നേഹിക്കണമെന്നാണ്‌ എനിക്കു പറയാനുള്ളത്‌.

? ചൈനീസ്‌ പാഡ്‌ വയറില്‍ കെട്ടിയപ്പോഴുണ്ടായ വേദനയും പാഡിന്റെ ഭാരവും താങ്ങേണ്ടിവന്നപ്പോഴുള്ള മാനസികാവസ്‌ഥ...

ഠ അതു പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്‌. എനിക്ക്‌ ഒമ്പതു വയസായപ്പോഴാണ്‌ എന്റെ അനിയന്‍ സനൂപ്‌ ജനിക്കുന്നത്‌. അതുകൊണ്ടുതന്നെ സനൂപിനോട്‌ എനിക്ക്‌ ഒരുതരം മദര്‍ലി ഫീലിംഗാണ്‌ ഉണ്ടായിരുന്നത്‌. ഇപ്പോള്‍ ഗര്‍ഭിണിയായപ്പോള്‍ ഇത്തരമൊരു വൈകാരികത കൂടുകയും ചെയതു.

? ഗര്‍ഭിണിയായി 19-ാമത്തെ വയസില്‍ അഭിനയിക്കേണ്ടി വന്നപ്പോള്‍ ഇമേജിനെക്കുറിച്ച്‌ ചിന്തിച്ചില്ലെ...

ഠ ഇമേജ്‌ നമ്മള്‍ സൃഷ്‌ടിക്കുന്ന കാര്യമാണ്‌. നല്ല ക്യാരക്‌ടര്‍ ലഭിക്കുകയാണെങ്കില്‍ ചെയ്യാന്‍ തയാറാവണം. മറ്റൊന്നും നോക്കരുത്‌. എന്നെ സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ കണ്ടവരാണ്‌ പ്രേക്ഷകര്‍. സൈറയെന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്‌. വീട്ടില്‍ ഒരു ഗര്‍ഭിണിയുണ്ടെങ്കില്‍ ഈ ചിത്രം എല്ലാവരും കണ്ടിരിക്കും.

? സനുഷയുടെ പ്രസവസമയത്തെ ക്യാമറയുടെ മുന്നിലെ ഭാവങ്ങള്‍...

ഠ ഇല്ല. അതിനെക്കുറിച്ചൊന്നും ഞാന്‍ പറയുന്നില്ല. ചിത്രം ഇറങ്ങുമ്പോള്‍ എല്ലാവരും കാണണമെന്നാണ്‌ പറയാനുള്ളത്‌.

? ഗര്‍ഭാവസ്‌ഥയില്‍ ഗര്‍ഭിണിയുടെ നടത്തം, ഛര്‍ദ്ദി ഉള്‍പ്പെടെയുള്ള മാനറിസങ്ങള്‍ സനുഷ അഭിനയിച്ച്‌ പ്രതിഫലിപ്പിച്ചതിനെക്കുറിച്ച്‌...

ഠ ചൈനീസ്‌പാഡ്‌ കെട്ടിയുള്ള ആദ്യദിവസത്തെ അഭിനയം കഴിഞ്ഞപ്പോള്‍ നല്ല പ്രയാസം തോന്നി. പിന്നെ രണ്ടാംദിവസംമുതല്‍ ഞാന്‍ ഗര്‍ഭിണിയായതിന്റെ മാനസികാവസ്‌ഥയിലായിരുന്നു. നടത്തം, ഛര്‍ദ്ദി ഉള്‍പ്പെടെയുള്ള കാര്യങ്ങളൊക്കെ വളരെയേറെ ശ്രദ്ധിച്ച്‌ ചെയ്‌തിരുന്നു. മാത്രമല്ല ഒരു ശരീരവും രണ്ടു മനസും എന്നത്‌ വല്ലാത്തൊരനുഭവംതന്നെയായിരുന്നു. വയറിനുള്ളില്‍ തുടിക്കുന്നൊരു ജീവനുണ്ടെന്ന തോന്നല്‍ മനസിനെ വല്ലാതെ സ്‌പര്‍ശിച്ചിരുന്നു.

? സക്കറിയായുടെ ഗര്‍ഭിണികള്‍ സനുഷയുടെ അഭിനയജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണോ..

ഠ തീര്‍ച്ചയായും ബാലതാരമായും നായികയായും അഭിനയിച്ച എന്റെ 37-ാമത്തെ ചിത്രമാണിത്‌. മിസ്‌റ്റര്‍ മരുമകന്‍, ഇഡിയറ്റ്‌സ്, കുട്ടിയും കോലും എന്നീ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചതിനു ശേഷം ശ്രദ്ധേയമായ കഥാപാത്രത്തിന്‌ ജീവന്‍ നല്‍കിയ ചിത്രമാണ്‌ സക്കറിയായുടെ ഗര്‍ഭിണികള്‍. ഞാന്‍ മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും നായികയായി അഭിനയിച്ചിട്ടുണ്ട്‌. പക്ഷേ, വളരെ എന്‍ജോയ്‌ ചെയ്‌ത് അഭിനയിച്ച ചിത്രമാണിത്‌.

? മലയാളത്തില്‍ പല നായികമാരും വിവാഹശേഷം അഭിനയം നിര്‍ത്തുകയാണ്‌. സനുഷയും കല്യാണം കഴിഞ്ഞാല്‍ അഭിനയം നിര്‍ത്തുമോ...

ഠ നമ്മുടെയൊക്കെ സ്വഭാവത്തെ നിര്‍ണയിക്കുന്നത്‌ നമ്മള്‍ ജനിച്ചുവളര്‍ന്ന സംസ്‌കാരമാണ്‌. എനിക്ക്‌ ന്യൂ ജനറേഷന്‍ കാലത്തെ കുടുംബിനിയാവാനാണ്‌ ഇഷ്‌ടം. ഞാന്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ഇഷ്‌ടത്തിനനുസരിച്ച്‌ ജീവിക്കാനാണ്‌ ആഗ്രഹിക്കുന്നത്‌. എത്ര നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാലും ഭര്‍ത്താവായി വരുന്ന ആളുടെ ഇഷ്‌ടംതന്നെയാണ്‌ പ്രധാനം. പിന്നെ എനിക്ക്‌ സിനിമ പാഷനല്ല പ്ര?ഫഷനാണ്‌. ഒരു സാധാരണ പെണ്‍കുട്ടിയായി ഒതുങ്ങി ജീവിക്കാനാണ്‌ എനിക്കിഷ്‌ടം.

? സനുഷ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ.

ഠ ഇപ്പോള്‍ പ്രണയിക്കുന്നില്ല. കൂടെ അഭിനയിക്കുന്നവരോടും പ്രണയം തോന്നിയിട്ടില്ല. സത്യം പറഞ്ഞാല്‍ എന്റെ സ്വപ്‌നങ്ങളിലെ രാജകുമാരനെ ഇനിയും കണ്ടെത്തിയിട്ടില്ല. വീട്ടുകാരുടെ ഇഷ്‌ടം നോക്കി ഒരു ചെക്കനെ കല്യാണം കഴിക്കാനാണ്‌ ആഗ്രഹിക്കുന്നത്‌.

? യാത്രകള്‍ ഇഷ്‌ടമാണോ.

ഠ തീര്‍ച്ചയായും യാത്രകള്‍ എനിക്ക്‌ ഇഷ്‌ടമാണ്‌. യാത്ര പോകുമ്പോള്‍ ചെറിയ കടകളില്‍ കയറി ഭക്ഷണം കഴിക്കാനാണ്‌ എനിക്കിഷ്‌ടം. നമ്മുടെ തട്ടുകട രീതിയിലുള്ള കടകളിലെ ഭക്ഷണത്തിന്‌ വല്ലാത്ത ടേസ്‌റ്റാണ്‌. കീര്‍ത്തിചക്രയില്‍ അഭിനയിക്കുമ്പോഴാണ്‌ കാശ്‌മീരില്‍ പോയത്‌. മനോഹരമായ സ്‌ഥലമാണ്‌. ഇവിടെ ലഡാക്കില്‍ പോയിരുന്നു. ഫോണ്‍ പോലും റേഞ്ചില്ലാത്ത സ്‌ഥലങ്ങള്‍. ലഡാക്കില്‍ പോയപ്പോഴാണ്‌ നമ്മുടെ മിലിറ്ററിക്കാരോട്‌ റെസ്‌പെക്‌ട് തോന്നിയത്‌. ത്രീ-ഇഡിയറ്റ്‌സില്‍ അഭിനയിക്കുമ്പോഴാണ്‌ പൂര്‍ണ്ണമായും മഞ്ഞു മലകളുള്ള സ്‌ഥലത്ത്‌ പോയത്‌. എനിക്കേറെ ഇഷ്‌ടപ്പെട്ട സ്‌ഥലമായിരുന്നു ഇത്‌. യാത്ര പോകാന്‍ എനിക്കിഷ്‌ടമുള്ള മറ്റൊരു സ്‌ഥലമാണ്‌ യു.എ.ഇ. ഞങ്ങള്‍ കുടുംബസമേതം യു.എ.ഇ.യിലേക്ക്‌ പോകാറുണ്ട്‌.

? പഠനം തുടരുന്നുണ്ടോ.

ഠ സിനിമയുടെ തിരക്കുകള്‍ക്കിടയിലും പഠിക്കുന്നുണ്ട്‌. കണ്ണൂര്‍ എസ്‌.എന്‍. കോളജില്‍ ബി-കോമിന്‌ പഠിക്കുന്നു. കോളജില്‍ ഞാന്‍ വെറുമൊരു സാധാരണ പെണ്‍കുട്ടിയാണ്‌. എന്നാല്‍ കുട്ടികളൊക്കെ സിനിമാനടി വരുന്നുവെന്നൊക്കെ തമാശയ്‌ക്ക് വിളിച്ചുപറയാറുണ്ട്‌. പഠനകാര്യങ്ങളില്‍ അധ്യാപകര്‍ സഹായിക്കാറുണ്ട്‌.

? മറ്റു ഭാഷാ ചിത്രങ്ങളില്‍നിന്നു പോലും ഓഫര്‍ വരുമ്പോള്‍ നല്ല കഥാപാത്രത്തിനാണോ പണത്തിനാണോ സനുഷ പ്രാധാന്യം നല്‍കുന്നത്‌...

ഠ ഞാന്‍ ഇന്നേവരെ പണത്തിനു വേണ്ടി സിനിമ ചെയ്‌തിട്ടില്ല. വര്‍ഷത്തില്‍ ഒരു സിനിമയാണെങ്കിലും ഐഡന്റിറ്റി തരുന്ന കഥയാണെങ്കില്‍ മാത്രമേ അഭിനയിക്കുകയുള്ളൂ. ഏതുവിധേനെയും സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക്‌ എന്റേതായ നിലപാടുകളുണ്ട്‌. പണം വെറും പേപ്പര്‍ മാത്രമാണ്‌. ഒരിക്കലും പണത്തോട്‌ അത്യാര്‍ത്തി തോന്നിയിട്ടില്ല. മാത്രമല്ല പണത്തിനു വേണ്ടി മത്സരിച്ച്‌ സിനിമ ചെയ്യാനും എനിക്കിഷ്‌ടമില്ല.

? സനുഷയുടെ ഇനിയുള്ള ആഗ്രഹം.

ഠ സിനിമ എനിക്ക്‌ ഒരുതരം പാഷന്‍ മാത്രമാണ്‌. ജീവിതമല്ല. എന്റെ അനിയന്‍ സനൂപ്‌ 'മണി പെന്‍' എന്ന ചിത്രത്തിലൂടെ ചലച്ചിത്രാഭിനയത്തിലേക്ക്‌ കടന്നുവന്നിട്ടുണ്ട്‌. എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ കാണുന്നതെല്ലാം താല്‍ക്കാലികമാണ്‌. അതുകൊണ്ടുതന്നെ എനിക്ക്‌ നന്നായി പഠിക്കണം. പഠിച്ച്‌ നല്ലൊരു ജോലി നേടണമെന്നതാണ്‌ എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം.
ഫോട്ടോ: സുരേഷ്‌ കുനിശ്ശേരി
{[['']]}

മീര ഇപ്പോഴും പ്രണയിക്കുകയാണ്‌!

mangalam malayalam online newspaper,
മീരാ ജാസ്‌മിന്റെ പ്രണയത്തിന്‌ ഒന്നും സംഭവിച്ചിട്ടില്ല. താനും മാന്‍ഡലിന്‍ വിദഗ്‌ധന്‍ രാജേഷും തമ്മിലുളള ബന്ധം ഒരിക്കലും മുറിയില്ലെന്ന്‌ മീര. വിവാഹം സമയമാവുമ്പോള്‍ നടക്കുമെന്നും നടി വ്യക്‌തമാക്കുന്നു.
മീരയുടെ വാക്കുകള്‍ സത്യമാണെങ്കില്‍ താരവും രാജേഷുമായുളള പ്രണയം അഞ്ചു വര്‍ഷം പിന്നിടുകയാണ്‌. ഇവര്‍ തമ്മിലുളള ബന്ധം തകര്‍ന്നുവെന്നും മീര തന്നിലേക്കൊതുങ്ങുകയാണെന്നുമുളള വാര്‍ത്തകള്‍ നേരത്തെ സജീവമായിരുന്നു. എന്നാല്‍ അന്ന്‌ നടി വാര്‍ത്തയെകുറിച്ച്‌ പ്രതികരിച്ചിരുന്നില്ല.
അടുത്ത കാലത്ത്‌ താരത്തിന്‌ സിനിമകള്‍ കുറവായിരുന്നു. കിട്ടുന്ന സിനിമകളില്‍ കൃത്യനിഷ്‌ഠപാലിക്കാതെയുളള പ്രവര്‍ത്തനങ്ങളും പ്രണയപരാജയത്തിലേക്ക്‌ വിരല്‍ചൂണ്ടുന്ന വാര്‍ത്തകള്‍ക്ക്‌ കാരണമായിരുന്നു. എന്നാല്‍, താന്‍ സെലക്‌ടീവ്‌ ആയെന്നാണ്‌ മീര ഇപ്പോള്‍ പറയുന്നത്‌.
നയന്‍സ്‌-പ്രഭുദേവ പ്രണയവും മീര-രാജേഷ്‌ പ്രണയവുമായിരുന്നു സിനിമാവൃത്തങ്ങളിലെ ചൂടുളള സംസാരം. പ്രഭുവും നയന്‍സുമായി തെറ്റിപ്പിരിഞ്ഞു. നയന്‍സ്‌ ആര്യയെ കാമുകനാക്കിയെന്ന വാര്‍ത്തയും വന്നു. എന്നാല്‍, തങ്ങളുടെ വിവാഹം ഉടനുണ്ട്‌ എന്ന്‌ പറഞ്ഞ മീര പിന്നീട്‌ അതേക്കുറിച്ചൊന്നും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ പ്രണയം പരാജയപ്പെട്ടിട്ടില്ല എന്ന്‌ താരം വ്യക്‌തമാക്കിയിരിക്കുകയാണ്‌. ഇതോടെ വിഷാദത്തിന്റെ പുറന്തോടില്‍ നിന്ന്‌ താരം പുറത്തുവരുമെന്ന്‌ കരുതാം, മലയാളത്തിന്റെ നല്ലൊരു പ്രതിഭയെ പഴയരീതിയില്‍ തിരിച്ചുകിട്ടുമെന്നും.
{[['']]}

Ayyer in Pakistan with Fahad Fazil,സനൂഷ, ശ്രീലക്ഷ്മി എന്നിവരാണ് നായികമാര്‍.

Thumbnailഫഹദ് ഫാസില്‍ നായകനാകുന്ന അയ്യര്‍ ഇന്‍ പാകിസ്ഥാന്‍ വരുന്നു. നവാഗതനായ ഫസല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് അരോമ ഫിലിംസിന്റെ ബാനറില്‍ അരോമ മണിയാണ്. ചിത്രത്തിന്റെ പൂജ തിരുവനന്തപുരത്ത് നടന്നു. സനൂഷ, ശ്രീലക്ഷ്മി എന്നിവരാണ് നായികമാര്‍.
{[['']]}

നയന്‍താര- ആര്യ വിവാഹം ഹൈദ്രാബാദില്‍?

Nayanthara    'ഡയാനാ മറിയം കുര്യന്‍' എന്ന് പേരായ നയന്‍താര സിനിമാ മേഖലയില്‍ എത്തി ഏതാണ്ട് പത്താണ്ടുകള്‍ ആയിരിക്കുന്നു. ഈ വസ്തുത അവര്‍ മറന്നാലും മീഡിയകള്‍ക്ക് അത് പെട്ടെന്നൊന്നും മറക്കാനാവില്ല. അവര്‍ ഇതൊരു വര്‍ഷാവര്‍ഷമുള്ള ഓണം പോലെയാണ് ആഘോഷിക്കുന്നത്. 'മനസിനക്കരെ' എന്ന മലയാളസിനിമയിലൂടെ 2003-ല്‍ പ്രത്യക്ഷപ്പെട്ട അവര്‍ ഏതാനും മലയാളസിനിമയില്‍ കൂടി പ്രത്യക്ഷപ്പെടുകയുണ്ടായി. തമിഴിലെത്തി 'അയ്യാ' എന്ന സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. 'അയ്യാ' റിലീസാകുന്നതിനു മുമ്പ് നയന്‍താരയ്ക്ക് മലയാളത്തിലും തമിഴിലും ഒരു സാദാ നടിയെന്ന മൂല്യമേ ഉണ്ടായിരുന്നുള്ളൂ. തമിഴില്‍ എത്തിയ ശേഷമായിരുന്നു അവര്‍ സിനിമ എന്താണെന്നറിഞ്ഞത്. 'അയ്യാ' സിനിമയില്‍ 'ഒരു വാര്‍ത്തൈ പേശ ഒരുവരുഷം കാത്തിരുന്തേന്‍' എന്ന ഗാനാലാപത്തോടെയാണ് നയന്‍താര തമിഴ് പ്രേക്ഷകമനസില്‍ ലബ്ധപ്രതിഷ്ഠ നേടിയത്.

അന്ന് തുടക്കംകുറിച്ച അവരുടെ ഈ അഭിനയപ്രയാണം ഇപ്പോഴും തുടരുന്നു. 'കജനി' 'ഈ' 'യാരടീ നീ മോഹിനി' 'ബോസ് എന്‍കിറ ഭാസ്‌കരന്‍' 'ചന്തിരമുഖി' എന്നീ ചിത്രങ്ങളില്‍ തന്റെ അഭിനയവൈഭവം വെളിപ്പെടുത്തിയതോടൊപ്പം 'ബില്ല' എന്ന സിനിമയില്‍ തന്റെ സുന്ദരമേനി അനാവൃതമാക്കുകയും ചെയ്തു.
സമീപകാലത്ത് ഇന്റര്‍നെറ്റ് പരിശോധനയിലൂടെ നീന്തല്‍ വേഷത്തില്‍ ഏറ്റവും ശോഭിക്കുന്ന താരം നയന്‍താരയാണെന്ന് കണ്ടെത്തുകയുണ്ടായി. 'ശ്രീരാമരാജ്യം' പടത്തില്‍ സാക്ഷാല്‍ സീതയുടെ തനിപ്പകര്‍പ്പായിരുന്നു നയന്‍താര എന്ന് തെലുങ്ക്‌ദേശം നെഞ്ചത്തടിച്ച് സത്യം ചെയ്യുകയുണ്ടായി. അങ്ങനെ അവര്‍ ആന്ധ്രാ ദൈവമെന്ന ഖ്യാതിയും നേടിയെടുത്തു. പിന്നീട് 'ശിവകാശി' 'കുചേലന്‍' 'എതിര്‍ നീച്ചല്‍' എന്നീ ചിത്രങ്ങളില്‍ ഒരു ഗാനത്തിനായി നൃത്തമാടുകയുണ്ടായി. തമിഴില്‍ ആദ്യമായി ഒരുകോടി രൂപ പ്രതിഫലം വാങ്ങിയ നടിയും നയന്‍താര തന്നെയാണ്. ഇന്നുവരെ 40 സിനിമകളില്‍ അഭിനയിച്ച് ജൈത്രയാത്ര തുടരുകയാണ് നയന്‍.
സിനിമപോലെയായിരുന്നു അവരുടെ സ്വകാര്യജീവിതവും. അതെ. യഥാര്‍ത്ഥ ജീവിതത്തില്‍ പരക്കം പാച്ചില്‍.... ചുരുക്കം കഴിഞ്ഞ പത്തുവര്‍ഷങ്ങളായി നയന്‍താര മീഡിയകള്‍ക്ക് വാര്‍ത്തകളുടെ ഒരു അക്ഷയഖനിയാണ്. നയന്‍താര ചെന്നുവീണത് ചിമ്പുവിന്റെ കൈകളിലായിരുന്നു. 'വല്ലവന്‍' എന്ന സിനിമയില്‍ അയാള്‍ക്ക് വേണ്ടുവോളം ഈമ്പാന്‍ പാകത്തില്‍ നയന്‍താര തന്റെ ചൊടികള്‍ വിടര്‍ത്തി നല്‍കിയത് ഏറെ വിവാദമായിത്തീര്‍ന്നു. ഈ ഈമ്പലിലൂടെ ഇരുവരുടെയും പ്രണയം വളരുകയായിരുന്നു. പക്ഷേ, വളര്‍ന്ന വേഗതയില്‍ തന്നെ അസ്തമിക്കുകയും ചെയ്തു. ഇങ്ങനെ വേഗപ്പൂട്ടില്ലാത്ത വാഹനം പോലെ സഞ്ചരിച്ചിരുന്ന നയന്‍താര, ഒടുവില്‍ ചെന്നുപെട്ടത് ഡാന്‍സറും നടനുമായ പ്രഭുദേവയുടെ തടവറയിലായിരുന്നു. ഇയാളുടെ പേര് പച്ചകുത്താത്ത നയന്‍താരയുടെ ശരീരഭാഗങ്ങള്‍ ഇല്ല എന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യവും ഭാഷ്യവും. ഈ പ്രണയക്കൊടുങ്കാറ്റ് കേന്ദ്രീകരിച്ചത് ഒരു കൊച്ചു കുടുംബത്തിന് പുറത്തായിരുന്നു. എന്തിനധികം അതും തകര്‍ന്നു. ഇപ്പോള്‍ ഈ പ്രണയക്കൊടുങ്കാറ്റ് ആര്യയില്‍ കേന്ദ്രീകരിച്ചു കഴിഞ്ഞെന്നാണ് തമിഴ് സിനിമാ കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ആര്യ, നയന്‍താര ജോഡികള്‍ ഏതു നിമിഷവും ആദ്യരാത്രി (?) ആഘോഷിക്കുന്ന ഘട്ടത്തിലാണെന്ന വാസ്തവം തമിഴ് രംഗത്ത് ഏവര്‍ക്കും അറിയാവുന്ന വിഷയമാണല്ലോ. ഇപ്പോള്‍ കോടമ്പാക്കത്ത് കേള്‍ക്കുന്നത്, ഇരുവരും കൂടി ഓര്‍ക്കാപ്പുറത്ത് രഹസ്യമായി വിവാഹം കഴിക്കാന്‍ പോകുന്നു എന്നതാണ്. ഇതിനായി ഇവര്‍ തെരഞ്ഞെടുത്ത സങ്കേതം ഹൈദ്രബാദാണെന്ന സത്യവും നിലനില്‍ക്കുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും നയന്‍താരയ്ക്ക് തൊട്ടാവാടിയുടെ മനസാണ്. പെട്ടെന്ന് വികാരത്തിന് അടിമപ്പെട്ട് പോകുന്ന സ്വഭാവം. താന്‍ സ്‌നേഹിക്കുന്ന വ്യക്തി, അഥവാ കാമുകന്‍ മറ്റൊരു സ്ത്രീയുമായി സംസാരിക്കുന്നതുപോലും നയന്‍താരയ്ക്ക് ഇഷ്ടമല്ല. ഈ സ്വഭാവമാണ് അവരുടെ ജീവിതത്തിലെ തകിടംമറിച്ചലിന് കാരണവും.
മീഡിയകള്‍ അവരെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും അവര്‍ മീഡിയാകളുമായി മനസ് തുറന്ന് സംസാരിച്ചിട്ട് ഒരുപാട് വര്‍ഷങ്ങളായിരിക്കുന്നു. ഒറ്റപ്പെട്ട ജീവിതത്തില്‍ പല പ്രതിസന്ധികള്‍ നേരിട്ടപ്പോഴും അവരുടെ സിനിമാ കരിയറിന് ഇന്നുവരെ കോട്ടം തട്ടിയിരുന്നില്ല. കാരണം തന്റെ തൊഴിലിനോട് എപ്പോഴും ആത്മാര്‍ത്ഥതയാണുള്ളത്. ക്യാമറയ്ക്കു മുന്നില്‍ എത്തിക്കഴിഞ്ഞാല്‍ അവരെ ഒരു ക്യാരക്ടറായിട്ടേ നമുക്ക് കാണാന്‍ കഴിയൂ. ഇത്തരം ഗുണങ്ങളാണ് അവരെ അഭിനയലോകത്ത് നിലനിര്‍ത്തുന്ന നിദര്‍ശനവും. സ്വന്തം ജീവിതത്തിലെ പ്രതിസന്ധികള്‍ പരിഹരിച്ചു കിട്ടിയാല്‍ നയന്‍താരയ്ക്ക് അഭിനയലോകത്ത് ഒരു രാജ്ഞിയാകാന്‍ കഴിയും. മാത്രമല്ല, ആസന്ന ഭാവിയില്‍ പ്രതീക്ഷിക്കാത്ത ഒരു അവാര്‍ഡും.
{[['']]}

Fahad Fazil in Box Office> ഫഹദ് ഫാസില്‍..ഫഹദ് ഫാസിലുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപംഇനിയങ്ങോട്ട്

Thumbnail
ഇനിയങ്ങോട്ട് സംവിധായകനിലേക്ക് സിനിമ മടങ്ങുന്നുവെന്ന് ഫഹദ് ഫാസില്‍..ഫഹദ് ഫാസിലുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപംഇനിയങ്ങോട്ട് സംവിധായകനിലേക്ക് സിനിമ മടങ്ങുന്നുവെന്ന് ഫഹദ് ഫാസില്‍..ഫഹദ് ഫാസിലുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം
{[['']]}

പ്യഥ് രാജ് open talk

Kerala tv show and new
{[['']]}

നടനെന്ന നിലയില്‍ ഞാന്‍ സംതൃപ്‌തനല്ല- മമ്മൂട്ടി

Kerala tv show and news

നടനെന്ന നിലയില്‍ ഞാന്‍ സംതൃപ്‌തനല്ല- മമ്മൂട്ടി

 

 mammootty
മമ്മൂട്ടി- മലയാളത്തിലെ അഭിനയപ്രതിഭയുടെ മുന്‍നിരയിലാണ്‌ ഈ മനുഷ്യന്റെ സ്‌ഥാനം. കഥാപാത്രങ്ങളുമായി വല്ലാതെ താരത്മ്യപ്പെടുന്ന എന്തോ ഒരു സിദ്ധിവിശേഷം മമ്മൂട്ടിക്ക്‌ കൈമുതലായുണ്ട്‌. മാടയുടെ ദയനീയത, പട്ടേലറുടെ ക്രൗര്യം, വാറുണ്ണിയുടെ കൂസലില്ലായ്‌മ, വിദ്യാധരന്‍ നായരുടെ മനോവിഭ്രാന്തി, ചന്തുവിന്റെ ധര്‍മ്മസങ്കടം....
അഭിനയവൈവിധ്യത്തിന്റെ എത്രയെത്ര ഊഷ്‌മള ഭാവങ്ങളാണ്‌ മമ്മൂട്ടി ഇതിനകം നമുക്ക്‌ കാട്ടിത്തന്നത്‌. ഒന്നര വ്യാഴവട്ടമായി തന്റെ പ്രതിഭയില്‍ നമ്മെ അത്ഭുതപ്പെടുത്തുകയും ആഹ്‌ളാദിപ്പിക്കുകയും ചെയ്‌തുകൊണ്ട്‌ മമ്മൂട്ടി നമ്മുടെ സിനിമയിലുണ്ട്‌.

? മലയാളത്തില്‍ മമ്മൂട്ടിയോളം വിജയിച്ചൊരു നടനില്ല. ഈ നേട്ടം എങ്ങനെ കൈവരിച്ചു.

ഠ 'നേട്ടത്തിന്‌ പിന്നിലോ. അത്‌... ദൈവാധീനം. ജനങ്ങളുടെ സ്‌നേഹം എന്റെ കഠിനാധ്വാനം. സുഹൃത്തുക്കളുടെ സ്‌നേഹം. പ്രോത്സാഹനം, അവരെനിക്ക്‌ ചെയ്‌തുവന്ന സഹായം. പിന്നെ എല്ലാം രസിക്കാത്ത നമ്മള്‍ മലയാളികളുടെ ആറ്റിറ്റ്യൂഡ്‌. നല്ലതു മാത്രം സ്വീകരിക്കുന്ന ആ മനോഭാവം. അതുകൊണ്ട്‌ നല്ലതു മാത്രം നല്‍കാന്‍ നമ്മള്‍ നടത്തുന്ന ശ്രമം. ഇതൊക്കെ തന്നെയായിരിക്കണം നിങ്ങളീ പറയുന്ന വിജയം സത്യമാണെങ്കില്‍.

? ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങളാണ്‌ സിനിമയുടെ കരുത്തെങ്കില്‍ ആ കരുത്ത്‌ നമ്മുടെ സിനിമയ്‌ക്കു പകര്‍ന്നത്‌ മമ്മൂട്ടിയാണ്‌. ആ അര്‍ത്ഥത്തില്‍ നമ്മുടെ സിനിമയുടെ സുകൃതമാണീ മനുഷ്യന്‍. ഭരത്‌ അവാര്‍ഡിന്റെ മുദ്ര നെഞ്ചില്‍ ചൂടിയ മമ്മൂട്ടി, ഈ നിലയില്‍ സംതൃപ്‌തനാണോ.

ഠ 'നടനെന്ന നിലയില്‍ ഞാന്‍ സംതൃപ്‌തനൊന്നുമല്ല.' മമ്മൂട്ടി പറയുന്നു. 'സംതൃപ്‌തനാണെങ്കില്‍ ഞാനിതു നിര്‍ത്തി വേറെന്തെങ്കിലും പണിക്ക്‌ പോകണമല്ലോ. തൃപ്‌തിയായിക്കഴിഞ്ഞാല്‍ നമ്മള്‍ പിന്നെ ഊണുകഴിക്ക്വോ. അതുപോലെ. തൃപ്‌തിയായിക്കഴിഞ്ഞാല്‍ പിന്നെ ഒന്നും തുടരരുത്‌. അഭിനയം അങ്ങനൊരു പണിയല്ല. ഇതെന്റെ തൊഴിലാണ്‌. ഇതെന്റെ ആത്മാവിന്റെ അംശമാണ്‌. ഇതിങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും. ഇതില്‍ സംതൃപ്‌തിയോ, അവസാനമോ ഇല്ല.

? ഡെറിക്‌ മാല്‍ക്കമിനെപ്പോലെ ലോകപ്രശസ്‌ത നിരൂപകരുടെ പ്രസംഗംപോലും പിടിച്ചെടുത്ത മമ്മൂട്ടി അംബേദ്‌കറെന്ന ചരിത്രപുരുഷനെ വെള്ളിത്തിരയില്‍ ആവിഷ്‌കരിക്കാന്‍ അവസരം കിട്ടിയതോടെ ഇന്ത്യന്‍ സിനിമയുടെ നിറുകയിലെത്തിയിരിക്കുകയാണ്‌. ആ നിലയില്‍ ഇനി മമ്മൂട്ടിക്ക്‌ കീഴടക്കാനിവിടെ ഉയരങ്ങളില്ല. അതിനാല്‍ മമ്മൂട്ടി ഇനിയെത്രകാലം സിനിമയില്‍ തുടരും.

ഠ സിനിമയില്‍ ലോകമുള്ളേടത്തോളംകാലം ഉണ്ടാകണമെന്നാണ്‌ ആഗ്രഹം. സിനിമയുള്ളേടത്തോളം കാലം ഉണ്ടാകണം. അതുപക്ഷേ സാധിക്കില്ലല്ലോ. സാധിക്കുന്നേടത്തോളം തുടരും. അത്രതന്നെ.

? മലയാളത്തിലെ ഒന്നാംനിര താരം. ഒന്നാംകിട അഭിനേതാവ്‌. ഈ രണ്ടു പദവിയും മമ്മൂട്ടിയുടേതാണ്‌. യാദൃച്‌ഛയാ വന്നുചേര്‍ന്ന അനര്‍ഹങ്ങളായ വിജയങ്ങളല്ല അതൊന്നും. നിരന്തരമായ അധ്വാനത്തിന്റെ, ആത്മാര്‍പ്പണത്തിന്റെ ഫലം മാത്രം. എങ്കിലും നായകനെന്ന നിലയില്‍ ഇന്നുള്ള സ്‌ഥാനം മമ്മൂട്ടിക്ക്‌ നഷ്‌ടപ്പെട്ടാലോ. ഒരുപക്ഷേ സോമനും സുകുമാരനും ഒക്കെ ചെയ്‌തപോലെ വില്ലന്റെയോ, സഹനടന്റെയോ വേഷത്തില്‍ മമ്മൂട്ടി വരുമോ.ചോദ്യം മമ്മൂട്ടിയെ ശുണ്‌ഠി പിടിപ്പിച്ചുവെന്ന്‌ തോന്നി. ഉത്തരത്തില്‍ അതിന്റെ ക്ഷോഭമുണ്ടായിരുന്നു.

ഠ 'അതെന്താ, വില്ലന്‍ വേഷം ഞാന്‍ ചെയ്‌തിട്ടില്ലേ. വൃദ്ധന്റെ വേഷവും ചെയ്‌തിട്ടുണ്ട്‌. വിധേയനില്‍ വില്ലനാണ്‌. ഇല്ലേ. പൊന്തന്‍മാടയില്‍ വൃദ്ധനാണ്‌. വളരെയേറെ വൃദ്ധനാണ്‌. അപ്പോ ഇതുപോലെ ഇനിയും ചെയ്യും. ഇതിനപ്പുറവും ചെയ്യും. അതുകൊണ്ടിങ്ങനെ ഒരു ചോദ്യംതന്നെ ശരിയല്ല. മനസിലായില്ലേ.'
അഭിമുഖത്തിനെത്തുന്നവരെ അനുനയിപ്പിക്കാത്ത ഒരു സത്യസന്ധതയുണ്ട്‌. മമ്മൂട്ടിക്ക്‌ ഈ ഉത്തരത്തിലും അതുണ്ട്‌.
ശുണ്‌ഠി പിടിപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ അതേ നായണത്തിലാണ്‌ മമ്മൂട്ടിയുടെ മറുപടി. അഭിനയരംഗത്തെത്തും മുമ്പ്‌ അഭിഭാഷകനായിരുന്നല്ലോ. അഭിമുഖം വിചാരണയെങ്കില്‍ ആ വിചാരണയെ കൂസലെന്യേ മമ്മൂട്ടി നേരിടുന്നു. അതില്‍ നൂറില്‍ നൂറു മാര്‍ക്കും നേടുന്നു.
മമ്മൂട്ടിയുടെ തൊഴില്‍ അഭിനയമാണ്‌. പക്ഷേ ജീവിതത്തില്‍ അതില്ല. സ്വത്വഭാവങ്ങള്‍ക്കു മേല്‍ മുഖംമൂടി അണിയാത്ത മമ്മൂട്ടി. ക്ഷോഭിക്കേണ്ടിടത്ത്‌ ക്ഷോഭിക്കുന്നു. ആര്‍ദ്രമാകേണ്ടിടത്ത്‌ ആര്‍ദ്രമാകുന്നു. പച്ച മനുഷ്യനാണ്‌ മമ്മൂട്ടിയിന്നും. മമ്മൂട്ടിയുടെ ഈ പ്രകൃതം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. പക്ഷേ ജന്മസിദ്ധമായ തന്റെ സ്വഭാവത്തിനു മാറ്റം വരുത്താന്‍ മമ്മൂട്ടി തയാറല്ല. മാടയുടെയോ, വിദ്യാധരന്റെയോ ആര്‍ദ്രത മാത്രമല്ല മമ്മൂട്ടിക്ക്‌. ഇന്‍സ്‌പെക്‌ടര്‍ ബല്‍റാമിന്റെ നായര്‍ സാബിന്റെ പട്ടേലരുടെ ക്ഷോഭവും ആ വ്യക്‌തിത്വത്തിന്റെ ഭാവമാണ്‌. അത്‌ തിരിച്ചറിയാത്തവര്‍ മമ്മൂട്ടിയെ തെറ്റിദ്ധരിക്കും. അദ്ദേഹത്തിന്റെ നന്മകള്‍ കാണാതെ പോകും. ക്ഷോഭിപ്പിക്കുന്ന ചില ചോദ്യങ്ങള്‍ ചോദിക്കുക. അതിനു മമ്മൂട്ടി എങ്ങനെ മറുപടി പറയുന്നു എന്ന്‌ നോക്കുക. അഭിമുഖത്തിനെത്തിയപ്പോള്‍ മനസില്‍ കരുതിയതങ്ങനെയാണ്‌. അതുകൊണ്ട്‌ ചോദിച്ചു. ഉത്തരങ്ങളിലെല്ലാം പിന്നെ തീപ്പൊരിയായിരുന്നു. സ്വരത്തില്‍ ഭാവത്തില്‍ ഒക്കെ അതിന്റെ അനുരണനവും.

? രംഗീലയില്‍ ഷാക്കിഷ്‌റോഫ്‌ ചെയ്‌ത വേഷം തന്നാല്‍ സ്വീകരിക്കുമോ.

{[['']]}

Salam Kashmir - Making of the Movie directed by Joshiy

Thumbnail

Salam Kashmir - Making of the Movie directed by JoshiySalam Kashmir - Making of the Movie directed by Joshiy

Kerala tv show and news

Salam Kashmir - Making of the Movie directed by Joshiy

{[['']]}

ന്യൂജനറേഷന്‍ ഗര്‍ഭിണികള്‍

ന്യൂജനറേഷന്‍ ഗര്‍ഭിണികള്‍

  1. Mo Zakhariya
വിവാഹബന്ധത്തിനു പുറത്തുള്ള എല്ലാ ഗര്‍ഭങ്ങളും നമ്മുടെ സമൂഹത്തില്‍ എന്നെന്നും ചോദ്യങ്ങളാണ്. ഗര്‍ഭിണിയാകാനും പ്രസവിക്കാനുമുള്ള ശേഷി സ്ത്രീക്കു മാത്രമുള്ളതാണെങ്കിലും ഏതൊക്കെ രീതിയിലുള്ള ഗര്‍ഭങ്ങളാണ് സ്വീകാര്യം എന്നു തീരുമാനിക്കുന്നത് സ്ത്രീകള്‍ക്ക് അത്രയൊന്നും നിര്‍ണയശേഷിയില്ലാത്ത സമൂഹമാണ്. അത്തരമൊരു സമൂഹത്തില്‍ വിവാഹബന്ധത്തിനു ബാഹ്യമായുണ്ടാകുന്ന നാലു ഗര്‍ഭങ്ങള്‍ (ഒന്നു വ്യാജമാണ്) ഒരു ഗൈനക്കോളജി ക്ലിനിക്കിന്റെ പശ്ചാത്തലത്തില്‍ പറയുന്ന 'സഖറിയയുടെ ഗര്‍ഭിണികള്‍' അവതരണരീതികൊണ്ടും പ്രമേയം കൊണ്ടും ശ്രദ്ധേയം. പരസ്പരബന്ധമില്ലാത്ത നാലുകഥകളെ കോര്‍ത്തിണക്കി മള്‍ട്ടിലീനിയര്‍ ആഖ്യാനം നിര്‍വഹിക്കുന്ന 'സഖറിയയുടെ ഗര്‍ഭിണികള്‍' ഹൃദ്യവും, തീവ്രവുമായ പല രംഗങ്ങള്‍ കൊണ്ടു സമീപകാലത്തിറങ്ങിയ പല ന്യൂജനറേഷന്‍/ഓള്‍ഡ് ജനറേഷന്‍ വിവരക്കേടുകളെ അപേക്ഷിച്ച് വേറിട്ടുനില്‍ക്കുന്ന സിനിമാഅനുഭവം തന്നെയാണ്. എങ്കിലും മികച്ച ഒരു സിനിമ എന്ന തലത്തിലേക്ക് സഖറിയയ്‌ക്കോ ഗര്‍ഭിണികള്‍ക്കോ ഉയരാന്‍ കഴിയുന്നില്ല.സംഭാഷണങ്ങളിലെ അസാധാരണമായ കൃത്രിമത്വം (ചെറുകഥകളിലോ ബുദ്ധീജിവി സംവാദങ്ങളിലോ ആയിരുന്നെങ്കില്‍ സഹിക്കാമായിരുന്ന വാചകമടി) പലപ്പോഴും സിനിമയെ അതിനാടകീയവും ചിലപ്പോഴെങ്കിലും അരോചകവുമാക്കുന്നു.
പിഴവില്ലാത്ത ഗൈനക്കോളജി വിദഗ്ധനാണ് ഡോ. സഖറിയ(ലാല്‍) ) ഗര്‍ഭഛിദ്രങ്ങള്‍ നടത്തില്ല എന്നുതുടങ്ങിയ ചില ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നയാളാണ് സഖറിയ. വ്യത്യസ്തമായ സാഹചര്യങ്ങളുള്ള നാലു ഗര്‍ഭിണികളും അവരുമായുള്ള സഖറിയായുടെ ഇടപെടലുമാണ് സിനിമയുടെ പശ്ചാത്തലം. തന്നേക്കാള്‍ പ്രായമേറെയുള്ള ഭര്‍ത്താവുമായി അത്ര സുഖകരമല്ലാത്ത ദാമ്പത്യം പുലര്‍ത്തുന്നവളാണ് അനുരാധ. ഭര്‍ത്താവിന്റെ സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയാകുന്ന അനുരാധ (സാന്ദ്രാ തോമസ്), കാര്‍അപകടത്തില്‍പെട്ട ഭര്‍ത്താവിന് അധികം ആയുസില്ലെന്ന വിശ്വാസത്തില്‍ പ്രസവിക്കാന്‍ തീരുമാനിക്കുന്നു. കന്യാസ്ത്രീവേഷം ഉപേക്ഷിച്ച് സഭ വിട്ട് അന്‍പത്തിരണ്ടാം വയസില്‍ കൃത്രിമഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ തീരുമാനിക്കുകയാണ് സിസ്റ്റര്‍ ജാസ്മിന്‍ ജെന്നിഫര്‍( (ഗീത). പ്ലസ്ടു വിദ്യാര്‍ഥിനിയായ സൈറയാണു(സനുഷ)തന്റെ ദുരൂഹഗര്‍ഭ പരിചരണത്തിനും പ്രസവശേഷം കുട്ടിയെ ഏറ്റെടുക്കാനും സഖറിയയുടെ സഹായം തേടുന്ന മൂന്നാമത്തെയാള്‍. ഡോക്ടറുടെ ക്ലിനിക്കിലെ നഴ്‌സും കാസര്‍ഗോഡുകാരിയുമായ ഫാത്തിമ (റിമ കല്ലിങ്കല്‍)) നൈറ്റ് ഷിഫ്റ്റ് ഒഴിവാക്കാന്‍ ഗര്‍ഭിണിയായി വേഷം കെട്ടുന്നു. ഒരു പാടു പ്രസവങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഡോ. സഖറിയയ്ക്കും ഭാര്യ സൂസനും (ആശാ ശരത്) സ്വന്തം കുഞ്ഞുങ്ങളില്ല. വളരെ വിചിത്രമെന്നു പറയാം, സിനിമയില്‍ നാലു ഗര്‍ഭിണികളേക്കാളും മികച്ച അഭിനയം കാഴ്ചവച്ചത് ആശാ ശരത് ആണ്. അനുരാധയായി വരുന്ന സാന്ദ്രാ തോമസ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ്. 'ഫ്രൈഡേ' എന്ന ചിത്രം നിര്‍മിച്ച് സിനിമയിലേക്കുവന്ന സാന്ദ്ര കുറഞ്ഞപക്ഷം സ്വന്തം സിനിമയിലെങ്കിലും അഭിനയിക്കാതിരിക്കുന്നതാവും ബുദ്ധി. സാന്ദ്രയുടെ ഉപരിപ്ലവമായ കഥാപാത്രവും പ്രകടനവും സിനിമയുടെ തുടക്കം മുതല്‍ കല്ലുകടിയാവുന്നുണ്ട്. കടിച്ചാല്‍ പൊട്ടാത്ത ഡയലോഗ് പറയുന്ന സനുഷയും തഥൈവ. ഗീതയുടെ ക്യാരക്ടര്‍ പ്രായമേറെ ചെന്ന് ഗര്‍ഭം ധരിച്ച ഭവാനിയമ്മ എന്ന ഭാഗ്യഹീനയായ അമ്മയെ ഓര്‍മിപ്പിക്കുന്നു. പല വാക്കുകളും പിടികിട്ടാത്ത കാസര്‍ഗോഡ് ഭാഷകൊണ്ടുള്ള റിമയുടെ പ്രകടനം ചില രംഗങ്ങളില്‍ ചിരിയും ചില രംഗങ്ങളില്‍ അസഹ്യതയും ഉണര്‍ത്തുന്നു.
നിര്‍മിതിയില്‍ വളരെ സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ട് രണ്ടാമത്തെ ചിത്രം മാത്രമൊരുക്കിയ അനീഷ് അന്‍വര്‍ എന്ന സംവിധായകന്‍. രചനയും അനീഷ് തന്നെ. പരസ്പരബന്ധമില്ലാത്ത കഥകളെ കോര്‍ത്തിണക്കാന്‍ അനീഷ് ഉപയോഗിക്കുന്ന കൗശലങ്ങളും ആഖ്യാനരീതികളും അഭിനന്ദനാര്‍ഹം. പി.പത്മരാജന്റെ 'മൂവന്തി' എന്ന കഥ ഉപയോഗിച്ച് ഗ്രാഫിക്‌സുകളിലൂടെ പറയുന്ന ക്ളൈമാക്‌സ് പരീക്ഷണരീതികൊണ്ട് ശ്രദ്ധേയം. വിഷ്ണു നാരായണന്റെ കാമറയാണു ഹൈലൈറ്റ്. പാട്ടുകളും പശ്ചാത്തലസംഗീതവും ചിത്രത്തിന് വളരെ സുഖകരമായ ഒരു ഫീല്‍ സൃഷ്ടിക്കുന്നുണ്ട്. സംഗതി ന്യൂജനറേഷന്‍ ആയതുകൊണ്ട് ഗര്‍ഭകാലത്തിനിടയ്ക്കും 'കക്കൂസ് തമാശകള്‍' ഒഴിവാക്കാനാകാത്തത് ഓക്കാനം സൃഷ്ടിക്കുന്നുമുണ്ട്.
കുട്ടികളുണ്ടാകുന്നതാണ് എല്ലാ കുടുംബങ്ങളിലേയും ഏറ്റവും വലിയ ആഘോഷം എന്നാല്‍ കുടുംബം എന്ന വ്യവസ്ഥാപിത ചട്ടക്കൂടിനു പുറത്ത് ഗര്‍ഭിണിയാകുന്നവളെ അപമാനിതയാക്കാനേ സമൂഹം ശ്രമിക്കൂ. ഗര്‍ഭാവസ്ഥയുടെ ഈ ഇരുണ്ടമാനം തെരഞ്ഞെടുത്ത അനീഷിന്റെ സ്‌ക്രിപ്റ്റ് ധീരവും സ്ത്രീപക്ഷവുമാണ്. ബ്ലെസിയെപ്പോലെ ചുമ്മാ ബ്ലാ ബ്ലാ വാചകമടികളില്ലാതെ തന്നെ സ്ത്രീപക്ഷനിലപാടുകള്‍ (പുരുഷപക്ഷത്തിനിന്നുള്ളതാണെങ്കിലും) അവതരിപ്പിക്കാന്‍ സംവിധായകനാകുന്നുണ്ട്. ആളുകളെ കൂട്ടത്തോടെ തിയറ്ററിലേക്ക് ആകര്‍ഷിക്കാന്‍ ശേഷിയുള്ള ഘടകങ്ങള്‍ ഈ ഗര്‍ഭിണികള്‍ക്കു കുറവാണ്. എങ്കിലും പുതുതലമുറ സിനിമ എന്ന നിലയില്‍ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കാവുന്നതാണ് അനീഷിന്റെ ഗര്‍ഭിണികള്‍.
വാല്‍ക്കഷണം: കുറഞ്ഞപക്ഷം നമ്മടെ കളിമണ്ണു കച്ചവടക്കാരന്‍ ബ്ലെസിയെങ്കിലും സഖറിയയുടെ ഗര്‍ഭിണികള്‍ കാണുന്നത് നന്നായിരിക്കും. കളിമണ്ണു വെറും കളിപ്പീരാണെന്നും വ്യാജഗര്‍ഭമാണെന്നും പറഞ്ഞവര്‍ അമ്മയെ വിലയില്ലാത്തവര്‍ ആണെന്നു പറഞ്ഞു നാടുനീളെ വിലപിച്ച ബെസ്ലി കാണണം ലേബര്‍ റൂമില്‍ കൊണ്ട് ഒളികാമറ വയ്ക്കാതെ പ്രസവവും ഗര്‍ഭാവസ്ഥയും എങ്ങനെ ചിത്രീകരിക്കാമെന്ന്. മാതൃത്വത്തെക്കുറിച്ചു വാചകമടിച്ച് ആള്‍ക്കാരെ വെറുപ്പിച്ച കളിമണ്ണിനെ അപേക്ഷിച്ച് വളരെ മികച്ച സിനിമ തന്നെയാണ് 'സഖറിയായുടെ ഗര്‍ഭിണികള്‍
{[['']]}

കയറിപ്പിടിച്ചവന്റെ കരണത്തടിച്ചു. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകമനസ്സില്‍ ചേക്കേറിയ ഭാമ.

Bhama

കയറിപ്പിടിച്ചവന്റെ കരണത്തടിച്ചു

 

  1. Bhama
Bhama
തൃക്കാക്കര പുഷ്പമംഗലം അപ്പാര്‍ട്ട്മെന്റിലെ നിവേദ്യത്തില്‍ എത്തുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തിയത് ഓമനത്തം തുളുമ്പുന്ന മുഖമാണ്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകമനസ്സില്‍ ചേക്കേറിയ ഭാമ. കന്നടയിലും തമിഴിലും തിരക്കേറുന്ന താരമായ ഭാമ കന്നടയുടെ സ്വന്തം ഷൈലുവാണ്. അവിടത്തെ ഷൂട്ടിംഗ് തിരക്കുകള്‍ക്കൊപ്പം പല സ്ഥലങ്ങള്‍ കാണാനും യാത്ര ചെയ്യാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. നാടന്‍ പെണ്‍കുട്ടി എന്ന ഇമേജ് ഭാമ അന്യഭാഷയില്‍ തകര്‍ത്തുടയ്ക്കുന്നു എന്ന വാര്‍ത്തയോടു പ്രതികരിക്കുന്നതിനൊപ്പം സ്വകാര്യ വിശേഷങ്ങളും പങ്കു വയ്ക്കുന്നു...

ഠ ഭാമയും കൂടുതല്‍ മോഡേണായി അതിരുവിടുന്നു എന്ന പരാതിയുണ്ടല്ലോ?

ഏതു വേഷമാണെങ്കിലും അത് ഇടുമ്പോള്‍ ചേര്‍ച്ചയുണ്ടാവണം. അല്ലാത്തവ ഇടുമ്പോള്‍ വൃത്തികേടായിരിക്കും. എന്റെ ശരീരപ്രകൃതിക്കനുസരിച്ച് ഗ്ലാമര്‍ വേഷങ്ങള്‍ എനിക്ക് ചേരില്ല. 'ഓട്ടോ രാജ' എന്ന കന്നട സിനിമയിലാണ് പതിവിനു വിപരീതമായി മോഡേണായി അഭിനയിച്ചത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെല്ലാം അതിന്റെ പേരില്‍ എന്നെ തേജോവധം ചെയ്തു കൊണ്ടിരിക്കുന്നു. ആ സിനിമയില്‍ ഒരു ഫാസ്റ്റ് സോംഗില്‍ ഷോര്‍ട്ട് ഫ്രോക്ക് ഉപയോഗിച്ചു. നടിയെന്ന നിലയില്‍ എന്റേതായ സ്ഥാനം കന്നട സിനിമയില്‍ ലഭിച്ചേക്കാവുന്ന സിനിമയാണിത്. ഏറെ പ്രത്യേകതയുള്ള കഥാപാത്രം. എഴുപത്തഞ്ചു ശതമാനത്തോളം മുല്ലപ്പൂചൂടി, ദാവണിയുടുത്ത് മൂക്കുത്തിയൊക്കെ അണിഞ്ഞുവരുന്ന നാടന്‍ പെണ്‍കുട്ടിയാണ്. ഒരുപാട്ടു സീനില്‍ ഷോര്‍ട്‌സ് ഇട്ടു എന്നു മാത്രം. ഇതില്‍ ഷോര്‍ട്ട്‌സ് ഇടുന്നതുകൊണ്ട് അടുത്ത സിനിമയില്‍ അത് ഉപയോഗിക്കണമെന്നില്ല. ഓഫറുകള്‍ ധാരാളം വരാം. പക്ഷേ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ലേ?

ഠ മലയാളികള്‍ക്ക് അന്യമാകുകയാണല്ലോ ഈ മുഖം?

സിനിമയില്‍ എത്തിയിട്ട് ആറാമത്തെ വര്‍ഷമാകുന്നു. പ്രതീക്ഷിക്കാതെ എത്തിച്ചേര്‍ന്ന പ്രൊഫഷനില്‍ എങ്ങനെ മുന്നോട്ടു പോകണമെന്ന് എനിക്കറിയില്ലായിരുന്നു. 2011- ആയപ്പോഴാണ് മറ്റു ഭാഷകളിലും സിനിമ ചെയ്താല്‍ നന്നായിരിക്കും എന്നു തോന്നിയത്. കടുത്ത മത്സരമുള്ള ഈ രംഗത്ത് മലയാളത്തില്‍ മാത്രം ഒതുങ്ങാതെ തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്നത് വലിയൊരു നേട്ടമല്ലേ. ഇന്ന് ആ തീരുമാനത്തില്‍ ഞാന്‍ സന്തോഷിക്കുന്നു. എല്ലാം ഈശ്വരനിശ്ചയം.

ഠ കന്നടയിലാണല്ലോ കൂടുതല്‍ ശ്രദ്ധേയയായത്?

'മുതലസല' എന്ന കന്നട സിനിമയാണ് ആദ്യം ചെയ്യുന്നത്. വിനയപ്രസാദാണ് കന്നടയിലേക്ക് എന്നെ പരിചയപ്പെടുത്തുന്നത്. ചേച്ചിയുമായി നല്ല അടുപ്പവും വളരെ നാളുകളുമായുള്ള പരിചയവും ഉണ്ട്. 'മുതലസല' വിജയിച്ചെങ്കിലും മൈന എന്ന തമിഴ്‌സിനിമയുടെ കന്നട പതിപ്പായ 'ഷൈലു' എന്ന സിനിമയിലൂടെയാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പട്ടത്. പിന്നീട് ആ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഷോപ്പിംഗിനായി പുറത്തേക്ക് പോകുമ്പോള്‍ 'ഏയ് ഷൈലു' എന്നു വിളിച്ച് ആളുകള്‍ അടുത്ത് വരും. എന്റെ ഫ്‌ളക്‌സില്‍ പൂമാല ഇട്ട് കാണുന്നത് അവിടെവച്ചാണ്. ഒരു സിനിമ ഹിറ്റായാല്‍ അതിലെ നായികയെ ദേവതയെപ്പോലെയാണ് അവര്‍ കാണുന്നത്. ഏതു ഭാഷയില്‍ നിന്നാണെങ്കിലും അവരെ സ്‌നേഹിക്കും, അംഗീകരിക്കും. അത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്.

ഠ ഭാഷ പ്രശ്‌നമായോ?

കന്നടയിലും തെലുങ്കിലും അഭിനയിച്ചപ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ രണ്ട് ഭാഷയും പഠിച്ചു. പുതിയ സിനിമകളില്‍ ഞാനാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. കന്നടയിലെ 'ഓട്ടോ രാജ'യും തമിഴിലെ 'രാമാനുജന്‍' എന്ന സിനിമയും ഏറെ പ്രതീക്ഷയുള്ള പടങ്ങളാണ്. ഗണിതശാസ്ത്രജ്ഞനായിരുന്ന രാമാനുജന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള സിനിമയാണ്. അതല്‍ രാമാനുജന്റെ ഭാര്യയാണ് എന്റെ കഥാപാത്രം. സുഹാസിനിയും ഇതില്‍ അഭിനയിക്കുന്നു. 'രാമാനുജന്‍' ഒരേസമയം ഇംഗ്ളീഷിലും തമിഴിലും ചിത്രീകരിക്കുന്നു. ഇംഗ്ളീഷ് സിനിമകള്‍ കാണുമ്പോള്‍ എപ്പോഴും ഞാന്‍ ചിന്തിച്ചിരുന്നു 'എന്നാണ് ഞാന്‍ ഇതു പോലെ ഇംഗ്ളീഷ് ഡയലോഗുകള്‍ പറയുന്നതെന്ന്'. ആ ആഗ്രഹം സഫലമാകുകയാണ് ഈ സിനിമയിലൂടെ.

ഠ സുഹാസിനിയോടൊപ്പം?

ഇത്രയും സീനീയറായിട്ടും എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. ഞാനൊരു പുതിയ കുട്ടി, എന്നെ അറിയുമോ, ചേച്ചി എങ്ങനെ ഇടപഴകും എന്നു ചിന്തിച്ചാണ് അടുത്തേക്ക് ചെന്നത്. കണ്ടപ്പോള്‍ 'ഭാമയല്ലേ 'എന്നു ചോദിച്ച് ഇങ്ങോട്ട് അടുപ്പം കാണിച്ചു. ചേച്ചിയോടൊപ്പമുള്ള നിമിഷങ്ങളൊന്നും മറക്കാന്‍ കഴിയില്ല. പഴയ കാര്യങ്ങളെല്ലാം ചേച്ചി പറയും. ആ കാലഘട്ടത്തിലെ നായികാ നായകന്മാരുടെ സൗഹൃദ കൂട്ടായ്മയെക്കുറിച്ചും മറ്റും. എവര്‍ഗ്രീന്‍ടീമിന്റെ ക്യാപ്റ്റന്‍ ചേച്ചിയാണ്.

ഠ ഭാമ സെലക്ടീവായല്ലോ?

ലോഹിസാറിന്റെ സ്‌കൂളില്‍നിന്ന് വന്നതുകൊണ്ട് ആദ്യമൊക്കെ സിനിമ തെരഞ്ഞെടുക്കുന്നതില്‍ സാറിന്റെ ഉപദേശം തേടുമായിരുന്നു. സാറിന്റെ മരണശേഷം മിക്ക സിനിമയിലും കൊണ്ടുചെന്ന് തലവച്ചുകൊടുക്കും. ആ സമയത്ത് പണവും ഒരു അത്യാവശ്യ ഘടകമായിരുന്നു. 2010-ല്‍ ചെയ്ത ചില സിനിമകള്‍ ചെയ്യേണ്ടിയിരുന്നില്ല എന്നു പിന്നീട് തോന്നിയിട്ടുണ്ട്. 2011 മുതലാണ് സെലക്ടീവാകാമെന്ന് തോന്നിയത്. കന്നട സിനിമയിലെ ഷൂട്ടിംഗ് തിരക്കുകള്‍കൊണ്ട് കഴിഞ്ഞവര്‍ഷം മലയാളത്തില്‍ കുറച്ച് ഗ്യാപ്പ് വന്നിരുന്നു. ഈ വര്‍ഷം ഒക്‌ടോബര്‍ വരെ മലയാള സിനിമകളുടെ ഷൂട്ടിംഗ് തിരക്കിലാണ്. 101 ഡിഗ്രിസെല്‍ഷ്യസ്, കഥവീട്, ഡികമ്പനി...തുടങ്ങി കുറെ ചിത്രങ്ങള്‍. ചാക്കോച്ചന്‍നായകനായ കഥവീടില്‍ ലിവിംഗ് ടുഗതറാണ് പ്രമേയം.

ഠ 'ലിവിംഗ് ടുഗെതര്‍' എന്ന ആശയത്തോട് താത്പര്യമാണോ?

വിവാഹമോചനം ഇത്രയധികം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ലിവിംഗ് ടുഗെതര്‍ എന്ന ആശയം കുഴപ്പമില്ല എന്നാണ് എന്റെ അഭിപ്രായം. പ്രണയിച്ച് വിവാഹം കഴിക്കുന്നവര്‍ പോലും ഡൈവോഴ്‌സാകുന്നു. ഒന്നിച്ചു ജീവിച്ചിട്ട് പരസ്പരം മനസ്സിലാക്കാനും സ്‌നേഹത്തോടെ മുമ്പോട്ടു പോകാനും കഴിയുമെങ്കില്‍ മാത്രം ബന്ധം തുടര്‍ന്നാല്‍ മതി. ഹൈന്ദവ പാരമ്പര്യം ഉള്‍ക്കൊണ്ട് വളര്‍ത്തപ്പെട്ട പെണ്‍കുട്ടിയായതിനാല്‍ എന്നെ സംബന്ധിച്ച് ലിവിംഗ് ടുഗെതര്‍ ഒരിക്കലും നടക്കില്ല.

ഠ 'മണര്‍കാടി'ല്‍നിന്നും എറണാകുളത്തേക്ക് ജീവിതം പറിച്ചു നട്ടപ്പോള്‍?

ജനിച്ചതും വളര്‍ന്നതുമെല്ലാം കോട്ടയത്തിനടുത്തുള്ള മണര്‍കാടാണ്. സിനിമയില്‍ തിരക്കായപ്പോള്‍ സൗകര്യപ്രദമായി എറണാകുളത്തേക്ക് മാറിയതാണ്. മനസ്സുകൊണ്ടിഷ്ടം വീടാണെങ്കിലും ഫ്‌ളാറ്റാണ് സുരക്ഷിതം എന്നു തോന്നി. കൊച്ചിയുടെ ബഹളങ്ങളില്ലാത്ത സ്ഥത്തായിരിക്കണം എന്നാഗ്രഹിച്ചിരുന്നു. അധികം തിരക്കും ബഹളവും ഇല്ലാത്ത ഫ്‌ളാറ്റാണ്. അതും തൃക്കാക്കരയപ്പന്റെയടുത്ത് താമസിക്കാന്‍ കഴിയുന്നത് ഭാഗ്യമല്ലേ. സമയം കിട്ടുമ്പോള്‍ പോയി തൊഴാറുണ്ട്. ഈ ഫ്‌ളാറ്റ് ഇരിക്കുന്ന പ്രദേശം എനിക്ക് ഒരു പാടിഷ്ടമായി. കൊച്ചിയുടെ തിരക്കും ബഹളവും ഇല്ലാത്ത സ്ഥലം. എന്റെ ജീവിതത്തില്‍ ഒരുപാട് ഭാഗ്യങ്ങള്‍ തന്ന ഫ്‌ളാറ്റാണിത്. ഇവിടെ താമസിക്കാന്‍ സമയം കിട്ടിയിട്ടില്ല എപ്പോഴും തിരക്കാണ്. മൂന്നു വര്‍ഷം ആകുന്നു ഇവിടെ എത്തിയിട്ട്. അമ്മൂമ്മ മണര്‍കാടുള്ളതുകൊണ്ട് സമയം കിട്ടുമ്പോഴെല്ലാം നാട്ടില്‍ പോകാറുണ്ട്. കുടുംബക്ഷേത്രവും അവിടെയാണ്.
അമ്മൂമ്മയ്ക്ക് ഞാനിപ്പോഴും കൊച്ചുകുട്ടിയെപ്പോലെയാണ്. അവിടെ എത്തുമ്പോള്‍ സിനിമാനടിയെന്ന കാര്യം ഞാനും മറക്കും. ഒരു ദിവസം നാട്ടില്‍ച്ചെന്ന സമയത്ത് അമ്മൂമ്മയോടൊപ്പം മണര്‍കാട് പള്ളിയില്‍ പോയി. കത്തിക്കാനായി മെഴുകുതിരി വാങ്ങിച്ചില്ലല്ലോ എന്നു പറഞ്ഞപ്പോള്‍ ''നീ ആ കടയില്‍ ചെന്ന് തിരി മേടിച്ചുകൊണ്ടു വാ'' എന്ന് എന്നോടു പറഞ്ഞു. എനിക്ക് അങ്ങനെ ചെന്നു മേടിക്കാന്‍ പറ്റുമോ. ഞാന്‍ സിനിമ നടിയെന്ന ചിന്തയേ അമ്മൂമ്മയ്ക്കില്ല. എന്നെ വളര്‍ത്തിയതും നോക്കിയതുമെല്ലാം അമ്മൂമ്മയാണ്.

ഠ ഈശ്വരവിശ്വാസിയാണ്?

സമയം കിട്ടുമ്പോഴെല്ലാം അമ്പലങ്ങളിലും പള്ളികളിലും പോകാറുണ്ട്. അതിരാവിലെ ഉണര്‍ന്ന് അമ്പലത്തില്‍ പോയി തൊഴുന്നതാണിഷ്ടം. തീര്‍ച്ചയായും ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ശക്തിയില്‍ വിശ്വസിക്കുന്നു. കൊച്ചിയിലുള്ളപ്പോള്‍ രാത്രി എട്ടുമണി കഴിഞ്ഞ് വല്ലാര്‍പാടം പള്ളിയില്‍ പോയിരുന്ന് പ്രാര്‍ത്ഥിക്കും. ഏഴുമണി കഴിയുമ്പോള്‍ അവിടുത്തെ തിരക്കൊക്കെ കുറഞ്ഞ് ശാന്തമായ അന്തരീക്ഷമാകും. ഹൊ ആ സമയത്ത് അവിടെ ഇരിക്കണം എന്തു രസമാണെന്നോ.. മനസ്സും ശാന്തമാകും.

ഠ തനിച്ച് യാത്ര ചെയ്യുന്നതിഷ്ടമാണോ?

അതിരാവിലെയും വൈകിട്ടും തനിച്ച് യാത്ര ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ്. വെട്ടം വീണാല്‍ യാത്രയുടെ രസം പോകും. ഇരുട്ടിന്റെ നിഴലില്‍ വേണം യാത്രചെയ്യാന്‍.
ഡ്രൈവിംഗ് നേരത്തെ പഠിച്ചിരുന്നെങ്കിലും കഴിഞ്ഞവര്‍ഷമാണ് ലൈസന്‍സ് എടുക്കാന്‍ സാധിച്ചത്. ലൈസന്‍സ് കിട്ടിയപ്പോള്‍ ഒരു ജേതാവിനെപ്പോലെയാണ് തോന്നിയത്.ആരെയും ആശ്രയിക്കാതെ സ്വയം കാര്യങ്ങള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. സ്വന്തമായി എല്ലാ കാര്യങ്ങളും ചെയ്യുമ്പോള്‍ ലഭിക്കുന്ന സന്തോഷം ഒന്നു വേറെയാണ്. ഇപ്പോള്‍ രാത്രി എട്ടു മണി കഴിയുമ്പോള്‍ വണ്ടിയും എടുത്ത് ടൗണിലൂടെ യാത്ര ചെയ്യും. നൈറ്റ് ഡ്രൈവ് എനിക്കൊരു ഹോബിയായി കഴിഞ്ഞു.യാത്ര മാത്രമല്ല എല്ലകാര്യങ്ങളും സ്വന്തമായി ചെയ്യണമെന്നാഗ്രഹിക്കുന്നയാളാണ് .

ഠ യാത്രാ വിശേഷങ്ങള്‍?

സിനിമയില്‍ വന്നശേഷമാണ് കൂടുതല്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞത്. കഴിഞ്ഞവര്‍ഷം യാത്രകളുടെ ആഘോഷമായിരുന്നു. മൂന്നുമാസം മാത്രമേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂ. ബാംഗ്ലൂര്‍, പഞ്ചാബ്, അമൃത്‌സര്‍, ഡാര്‍ജിലിംഗ്, ഷിംല, ചൈന, ടിബറ്റ്, ഹരിദ്വാര്‍, ഋഷികേശ് തുടങ്ങി കാണാനാഗ്രിച്ചിരുന്ന പല സ്ഥലങ്ങളിലും പോകാന്‍ സാധിച്ചു. യാത്രചെയ്ത് മടുക്കും എന്ന അവസ്ഥയായിരുന്നു. പഞ്ചാബില്‍ ചെന്നപ്പോള്‍ മാത്രമാണ് പെട്ടെന്നു തിരിച്ചുവരണമെന്നാഗ്രഹിച്ചത്. റോഡിലിറങ്ങിയാല്‍ ഹോണടികളുടെ ബഹളവും നിറയെ പൊടിയുമാണ്. ശരിക്കും നരകത്തില്‍ അകപ്പെട്ടപോലുള്ള അവസ്ഥയായിരുന്നു. റൂമിനുവെളിയില്‍ ഇറങ്ങാന്‍ തോന്നില്ല. വായും മൂക്കും തുണി ചുറ്റിക്കെട്ടിയാണ് പുറത്തിറങ്ങിയിരുന്നത്.
ടിബറ്റിന്റെ ബോര്‍ഡറിലേക്കുള്ള യാത്രയാണ് ഒരുപാടിഷ്ടമായത്. മഞ്ഞുപെയ്യുന്ന മലകള്‍ നിറഞ്ഞുനില്ക്കുന്ന സ്ഥലം. ആദ്യമായാണ് ഇത്രയും തണുപ്പുള്ള സ്ഥലത്ത് പോകുന്നത്. കന്നട സിനിമയുടെ ഷൂട്ടിംഗിനുവേണ്ടിയാണ് പോയത്. കാറില്‍ യാത്രചെയ്യുന്ന സമയത്ത് കൗതുകമുള്ള കാഴ്ചകളായിരുന്ന ഇരുവശത്തും. കാറിന്റെ ാസൊക്കെ താഴ്ത്തിയിട്ട് മഞ്ഞുപിടിക്കാന്‍ നോക്കും. നല്ല രസമായിരുന്നു. അവിടെച്ചെന്ന് ഷൂട്ടിംഗിനുവേണ്ടി കാറിനു പുറത്തിറങ്ങി, വലിയ മഞ്ഞുകട്ടയാണ് ദേഹത്തു വന്ന് വീഴുന്നത്. ഹീറോയ്ക്ക് ജാക്കറ്റ് ഇട്ട് അഭിനയിക്കാം. നായികയ്ക്ക് അതു പറ്റില്ലല്ലോ.
ഓരോ ഷോട്ട് കഴിയുമ്പോഴും പോയി ചൂടുചായ കുടിച്ചിട്ട് ജാക്കറ്റ് ഇടും. ഷോട്ട് റെഡി എന്നു വിളിക്കുമ്പോള്‍ പോകാന്‍ മടിയാണ്. നമ്മള്‍ തണുത്തുവിറച്ചുനില്‍ക്കുന്ന സമയത്താണ് കൊറിയോഗ്രാഫര്‍ വന്നിട്ടു പറയുന്നത് 'എന്‍ജോയ് ചെയ്ത് ഡാന്‍സ് ചെയ്യാന്‍. ഈ തണുപ്പത്ത് എങ്ങനെ എന്‍ജോയ് ചെയ്യും ?

ഠ ഷൂട്ടിംഗിന് പോകുന്നത് തനിച്ചാണോ?

ഇടയ്ക്ക് അമ്മ വരും. അമ്മയില്ലെങ്കില്‍ ഒരു സ്ത്രീയുണ്ട് ഒപ്പം. മാത്രമല്ല മേയ്ക്കപ്പ്മാന്‍, ഹെയര്‍ ഡ്രസ്സര്‍, ഒരു അസിസ്റ്റന്റ് തുടങ്ങി മൂന്നു സ്റ്റാഫുണ്ട്. അമ്മയ്ക്ക് അമ്മയുടേതായ കാര്യങ്ങള്‍ ചെയ്യാനുണ്ടല്ലോ. അതുകൊണ്ട് മിക്കവാറും ഞാനും സ്റ്റാഫുകളും ആയിരിക്കും ഷൂട്ടിംഗിന് പോകുന്നത്.
ഒരിക്കല്‍ ദര്‍ഭി എന്ന കന്നടസിനിമയുടെ ചിത്രീകരണത്തിനുവേണ്ടി ഷിംലയില്‍ പോയി. റോഡില്‍ വച്ചായിരുന്നു ആദ്യസീന്‍. തിരക്കേറിയ സ്ഥലം. അവിടെ നമ്മളെ തിരിച്ചറിയുന്ന ആരുമില്ലല്ലോ. ഇടവേള സമയത്ത് ഞാന്‍ റോഡിലൂടെ വെറുതെ നടക്കും. അസിസ്റ്റന്റ് പറഞ്ഞു 'ഞാനും വരാം കൂടെ.' 'ഇവിടെ എന്തു പേടിക്കാന്‍' എന്നു പറഞ്ഞ് കൂളായി നടക്കുകയാണ്. റോഡിന്റെ സൈഡില്‍ നിന്ന് കാഴ്ചകള്‍ കാണുകയാണ്. ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പൊയ്‌ക്കോണ്ടിരിക്കുന്നു. പെട്ടെന്ന് എന്റെ കഴുത്തില്‍ എന്തോ വന്നു വീണപോലെ. പിന്നിലേക്ക് നോക്കിയപ്പോള്‍ ഒരാള്‍ കഴുത്തില്‍ പിടിച്ചതാണ്. 'എന്താടാ നീ കാണിച്ചത്' എന്നു ചോദിച്ചപ്പോള്‍ 'എന്റെ പെങ്ങളാണെന്ന് കരുതി' എന്നു പറഞ്ഞ് അയാള്‍ പരുങ്ങി. ഒട്ടും മടിച്ചില്ല. അവന്റെ കരണം നോക്കി ഒരടി കൊടുത്തു.
'പെങ്ങളാണെങ്കില്‍ നീ അങ്ങനെയാണോടാ ചെയ്യുന്നത്' എന്നു ചോദിച്ച് ഞാന്‍ ബഹളം വച്ചു. ശബ്ദം കേട്ട് എല്ലാവരും ഓടിക്കൂടി. ഡയറക്ടറും ക്യാമറാമാനും എന്റെ സ്റ്റാഫും എല്ലാവരും കൂടി നഅവനെ ന്നായി കൈകാര്യം ചെയ്തു.
എവിടെപ്പോയാലും ഒരു രക്ഷാകവചംപോലെ എന്റെ സ്റ്റാഫ് പൊതിഞ്ഞുനില്‍ക്കാറുണ്ട്. അന്ന് ഞാന്‍ എതിര്‍ത്തതു കൊണ്ടാണ് അവര്‍ മാറിനിന്നത്.

ഠ ബോള്‍ഡായിട്ടുണ്ടല്ലോ?

2007-ല്‍ സിനിമയില്‍ വന്ന എനിക്ക് ഇത്രയും വര്‍ഷം കഴിയുമ്പോള്‍ സ്വാഭാവികമായി മാറ്റമുണ്ടാകും. നേരത്തെ തീരുമാനങ്ങളെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു സിനിമ തെരഞ്ഞെടുക്കുമ്പോള്‍പോലും. അതിനാല്‍ ഇഷ്ടമില്ലാത്ത സിനിമകള്‍പോലും ചെയ്യേണ്ടി വന്നിട്ടുണ്ട്. കോടികളുടെ കണക്കില്ലെങ്കിലും സാമാന്യം നന്നായി ജീവിക്കാന്‍ ആവശ്യമുള്ള പണം ഞാന്‍ ഉണ്ടാക്കിയെന്നാണ് വിശ്വാസം. ഇപ്പോള്‍ എനിക്ക് ഇഷ്ടമുള്ള സിനിമ മാത്രമേ ചെയ്യുന്നുള്ളൂ. താല്പര്യമുണ്ടെങ്കിലേ ഒരു പാര്‍ട്ടിക്കുപോലും പോകാറുള്ളൂ. മനസിന്റെ സംതൃപ്തിക്കാണ് പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ട് എനിക്ക് എന്റേതായ തീരുമാനങ്ങളെടുക്കാന്‍ കഴിയുന്നു.

ഠ കാഴ്ചയിലും മാറ്റം പ്രകടമാണ്?

ഡയറ്റ് ചെയ്യുന്നുണ്ട്. ആദ്യമൊന്നും ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോള്‍ ഡയറ്റീഷന്റെ നിര്‍ദ്ദേശപ്രകാരം ഭക്ഷണത്തിന്റെ അളവ് ക്രമീകരിച്ചു. സൗന്ദര്യസംരക്ഷണത്തിനായി ഫേഷ്യല്‍ ചെയ്യില്ല. ത്രഡിംഗും ഹെയര്‍ വാഷിംഗും ചെയ്യും. ധാരാളം വെള്ളം കുടിക്കും.

ഠ സ്വന്തമാക്കാന്‍ എപ്പോഴും ആഗ്രഹിക്കുന്നത്?

വിപണിയില്‍ ഇറങ്ങുന്ന പുതിയ ഫോണുകള്‍ സ്വന്തമാക്കും. വല്ലാത്ത ക്രേസാണതിനോട്. ആഭരണങ്ങളില്‍ ഇഷ്ടം മോതിരങ്ങളാണ്. സ്വര്‍ണ്ണത്തോട് വലിയ താല്പര്യമില്ല. മെറ്റലിന്റേതും കല്ലു വച്ചതുമായ മോതിരമാണ് കൂടുതലിഷ്ടം.

ഠ സൗഹൃദങ്ങള്‍?

സിനിമയ്ക്കകത്തും പുറത്തും സൗഹൃദങ്ങളുണ്ട്. ഞാന്‍ പെട്ടെന്ന് ഒരാളോട് അടുപ്പം കാണിക്കില്ല. റിസര്‍വേഡ് ക്യാരക്ടറാണ്. പ്ലസ് ടു കാലഘട്ടം വരെ ചിന്തിക്കുമായിരുന്നു എന്തിനാ സൗഹൃദങ്ങളെന്ന്. ഇപ്പോള്‍ സങ്കടങ്ങളിലും സന്തോഷത്തിലും സുഹൃത്തുക്കള്‍ ഒപ്പം നിന്നപ്പോള്‍ സൗഹൃദത്തിന്റെ വില മനസ്സിലായി. സിനിമയില്‍ മീരാനന്ദന്‍, ഭാവന, രമ്യാനമ്പീശന്‍, ഞങ്ങളെല്ലാം ഒരു ഗ്യാങ്ങാണ്. ഈഗോയൊന്നും ഞങ്ങളുടെ ഇടയിലില്ല. ഇടയ്ക്ക് വിളിച്ച് വിശേഷങ്ങള്‍ പങ്കുവയ്ക്കും.

ഠ കുടുംബകാര്യങ്ങള്‍ പറഞ്ഞില്ല?

രണ്ടു ചേച്ചിമാരാണെനിക്ക്. മൂത്ത ചേച്ചി രഞ്ജിതയുടെ വിവാഹം കഴിഞ്ഞു മസ്‌ക്കറ്റില്‍ സെറ്റില്‍ഡാണ്. രണ്ടാമത്തെ ചേച്ചിയുടെ വിവാഹമാണ്. ദുബായിലാണ് ചേട്ടന് ജോലി. കല്ല്യാണം കഴിഞ്ഞ് അവര് അങ്ങോട്ടുപോകും. പിന്നെ ഞാനും അമ്മയും മാത്രമാകും. ഇനിയൊരു രണ്ടുവര്‍ഷം കഴിഞ്ഞേ എന്റെ വിവാഹം ഉണ്ടാകൂ.
ചേച്ചിയുടെ കല്ല്യാണം വന്നപ്പോഴാണ് അച്ഛനുണ്ടെങ്കില്‍ എന്നാഗ്രഹിച്ചത്. കാര്യങ്ങള്‍ നോക്കി നടത്താന്‍ ഒരു നാഥനില്ലാത്ത അവസ്ഥ. അമ്മ ഞങ്ങള്‍ക്ക് അമ്മയും അച്ഛനുമായി മാറുന്നു. അച്ഛനില്ല എന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെട്ടെങ്കിലും ചില സമയങ്ങളില്‍ ഭയങ്കര സങ്കടം തോന്നും.
അച്ഛന്റെ തറവാട് തിരുവല്ലയിലാണ്. ചക്കുളത്തുകാവില്‍ തൊഴാന്‍ പോകുമ്പോഴെല്ലാം അച്ഛന്റെ കുടുംബക്ഷേത്രത്തിലും പോയി തൊഴാറുണ്ട്. കുട്ടിക്കാലത്ത് അച്ഛനുണ്ടായിരുന്നപ്പോള്‍ രണ്ടുമാസം വേനല്‍ അവധി കിട്ടുന്ന സമയത്ത് തിരുവല്ലയില്‍ പോയി താമസിക്കുമായിരുന്നു. ചിലങ്ക തീയറ്ററില്‍ സിനിമ കാണാന്‍ ഞങ്ങളെല്ലാവരും കൂടി പോയത് ഇന്നും മായാത്ത ഓര്‍മ്മയാണ്.
 
{[['']]}

വിവാഹിതനാവുന്നത്‌ എന്റെ സഹോദരന്‍: കാവ്യാമാധവന്‍

വിവാഹിതനാവുന്നത്‌ എന്റെ സഹോദരന്‍: കാവ്യാമാധവന്‍

mangalam malayalam online newspaper
താന്‍ ഉടന്‍ പുനര്‍വിവാഹിതയാവുമെന്ന വാര്‍ത്തകള്‍ നടി കാവ്യാമാധവന്‍ നിഷേധിച്ചു. താനല്ല തന്റെ സഹോദരനാണ്‌ വിവാഹിതനാവാന്‍ പോകുന്നത്‌ എന്നും നടി വ്യക്‌തമാക്കി.
തന്റെ വിവാഹം ഉടനുണ്ടാവില്ല. സഹോദരന്റെ വിവാഹനിശ്‌ചയം കഴിഞ്ഞിരിക്കുകയാണ്‌. തലശ്ശേരി സ്വദേശിയാണ്‌ വധു. സഹോദരന്റെ ജാതകത്തില്‍ ചില പ്രശ്‌നങ്ങളുളളതിനാലാണ്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടു നടത്തിയതെന്നും കാവ്യ പറയുന്നു.
ഈ ആഴ്‌ചയാദ്യമാണ്‌ കാവ്യയും കുടുംബവും ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയത്‌. വിവാഹഭാഗ്യത്തിനുളള രുഗ്മിണീസ്വയംവരം വഴിപാടും തുലാഭാരവും നടത്തിയാണ്‌ നടിയും കുടുംബവും മടങ്ങിയത്‌. ഇത്‌ കാവ്യ ഉടന്‍വിവാഹിതയാവാനൊരുങ്ങുന്നു എന്ന വാര്‍ത്ത പ്രചരിക്കാന്‍ കാരണമായിരുന്നു.
കാവ്യയും വിശാലും തമ്മിലുളള വിവാഹബന്ധം അധികാലം നീണ്ടുനിന്നില്ല. വിവാഹമോചനത്തിനു ശേഷം നിശാല്‍ പുനര്‍വിവാഹിതനാവുകയും ചെയ്‌തു. എന്നാല്‍ കാവ്യയൂടെ വിവാഹത്തെ കുറിച്ച്‌ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും വ്യക്‌തമായ വിവരങ്ങളൊന്നും കുടുംബാംഗങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
{[['']]}

മഞ്‌ജു വാര്യര്‍ക്ക്‌ ആഷ്‌ പാരയാകുമോ?

മഞ്‌ജു വാര്യര്‍ക്ക്‌ ആഷ്‌ പാരയാകുമോ?

mangalam malayalam online newspaper
ആര്‍പ്പും ആരവുമായാണ്‌ മഞ്‌ജുവാര്യരുടെ മടങ്ങിവരവ്‌ മാധ്യമങ്ങള്‍ ആഘോഷിച്ചത്‌. കല്യാണ്‍ ജുവലേഴ്‌സിന്റെ പരസ്യത്തിലൂടെയായിരുന്നു മഞ്‌ജു മടങ്ങിവന്നത്‌. എന്നാല്‍, പരസ്യം റിലീസായതോടെ ആരവമെല്ലാം അസ്‌തമിച്ചിരുന്നു. കാരണം പരസ്യം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നതു തന്നെ. ടാഗ്‌ ലൈനെ പോലും സാധൂകരിക്കാത്തതാണ്‌ പരസ്യമെന്ന വിമര്‍ശനവും ഉയര്‍ന്നു.
പ്രേക്ഷകശ്രദ്ധയാകര്‍ഷിക്കാത്ത പരസ്യത്തിലൂടെ തിരിച്ചുവരവു നടത്തിയത്‌ മഞ്‌ജുവിന്‌ തിരിച്ചടിയായേക്കും. പരാജയപ്പെട്ട പരസ്യം പിന്‍വലിക്കാന്‍ കമ്പനിയും തീരുമാനിച്ചതായാണ്‌ സൂചന. പുതിയ പരസ്യത്തില്‍ മുന്‍ ലോകസുന്ദരി ഐശ്വര്യ റായി ബച്ചനെ തന്നെ നായികയാക്കിയേക്കും. നേരത്തെ മഞ്‌ജുവിനെയും ആഷിനെയും ഒരുമിച്ചഭിനയിപ്പിച്ച്‌ പുതിയ പരസ്യം നിര്‍മ്മിക്കാനായിരുന്നത്രെ തീരുമാനം. മാറിയ സാഹചര്യത്തില്‍ മഞ്‌ജുവിനെ ഒഴിവാക്കാനാണ്‌ ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.
പ്രസവത്തിനു ശേഷം ആഷിന്റെ മടങ്ങിവരവും കല്യാണ്‍ പരസ്യത്തിലൂടെയായിരുന്നു. ഇത്‌ പ്രേക്ഷകര്‍ക്ക്‌ വളരെ ഇഷ്‌ടപ്പെടുകയും ചെയ്‌തു. അതേസമയം, പരസ്യത്തില്‍ നിന്ന്‌ മഞ്‌ജുവിനെ ഒഴിവാക്കിയാല്‍ അത്‌ സിനിമയിലൂടെയുളള മടങ്ങിവരവിനെയും സ്വാധീനിച്ചേക്കാമെന്നാണ്‌ സൂചന.
{[['']]}

മമ്മൂട്ടിക്കും സുരേഷ്‌ഗോപിക്കും ഇടയില്‍ എന്താണ്‌?

മമ്മൂട്ടിക്കും സുരേഷ്‌ഗോപിക്കും ഇടയില്‍ എന്താണ്‌?

mangalam malayalam online newspaper
മമ്മൂട്ടിയും സുരേഷ്‌ഗോപിയും തമ്മില്‍ വര്‍ഷങ്ങളായി നല്ല ഉടക്കിലാണ്‌. എന്നാല്‍ ഇത്രകാലമായിട്ടും ഇക്കാര്യം മമ്മൂട്ടിയുടെ വായില്‍ നിന്ന്‌ വീണിട്ടില്ല. പക്ഷേ പലപ്പോഴും സുരേഷ്‌ഗോപി ഇതു പറഞ്ഞ്‌ മമ്മൂട്ടിക്കിട്ട്‌ നേരിട്ടല്ലാത്ത 'കുത്ത്‌' കൊടുക്കുകയും ചെയ്യുന്നുണ്ട്‌. അതേപോലൊരു സംഭവമാണ്‌ കഴിഞ്ഞ ദിവസം നടന്നത്‌.
തിരുവനന്തപുരം പ്രസ്‌ ക്ലബ്ബ്‌ നടത്തിയ പരിപാടിയില്‍ സംബന്ധിക്കുമ്പോഴാണ്‌ സുരേഷ്‌ഗോപി താനും മമ്മൂട്ടിയും തമ്മില്‍ അത്ര രസത്തിലല്ല എന്ന്‌ പറഞ്ഞത്‌. എന്നാല്‍, പിണക്കത്തിനു കാരണം എന്തെന്നു പറഞ്ഞ്‌ സ്വയം ചെറുതാവാനില്ല എന്നും സുരേഷ്‌ഗോപി പറഞ്ഞതോടെ താനല്ല കുറ്റക്കാരനെന്ന്‌ സുരേഷ്‌ ഗോപി പറഞ്ഞുവയ്‌ക്കുകയും ചെയ്‌തു.
നേരത്തെ ഷാജി കൈലാസിന്റെ 'കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍' രണ്ടു താരങ്ങളും തമ്മിലുളള ഈഗോ പ്രശ്‌നം മൂലം മുടങ്ങുമെന്ന ഘട്ടത്തിലെത്തിയിരുന്നു. പിന്നീട്‌, തിരക്കഥയില്‍ മാറ്റംവരുത്താമെന്ന രഞ്‌ജിപ്പണിക്കറുടെ ഉറപ്പിന്‍മേലായിരുന്നു സിനിമ മുന്നോട്ടു പോയത്‌. ഇരുവരും തമ്മിലുളള രസമില്ലായ്‌മ കാരണം പഴശ്ശിരാജയിലെ 'കുങ്കനെ' സുരേഷ്‌ഗോപി പുറംകാല്‍ കൊണ്ട്‌ തട്ടിയെറിഞ്ഞിരുന്നു. സുരേഷ്‌ഗോപി ഓഫര്‍ നിരസിച്ചതോടെയാണത്രെ ശരത്‌കുമാറിന്‌ അവസരമൊരുങ്ങിയത്‌.
ഇരുവരും തമ്മില്‍ അത്ര രസത്തിലല്ലെന്ന്‌ എല്ലാവര്‍ക്കുമറിയാം പക്ഷേ കാരണമെന്താണ്‌? ഉത്തരം ഊഹാപോഹങ്ങള്‍ മാത്രം. 'പപ്പയുടെ സ്വന്തം അപ്പൂസി'ന്റെ ഷൂട്ടിംഗ്‌ നടക്കുന്ന അവസരത്തിലാണത്രെ ഉടക്കിനു വഴി തെളിഞ്ഞത്‌. സുരേഷ്‌ഗോപിക്ക്‌ വീട്ടിലേക്ക്‌ അത്യാവശ്യമായി പോകേണ്ടിവന്നു. അതേസമയം മമ്മുട്ടിയും മദ്രാസില്‍ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ കാറില്‍ വരാന്‍ തീരുമാനിച്ചു. സുരേഷിനെ താന്‍ വീട്ടിലെത്തിച്ചുകൊളളാമെന്ന്‌ മമ്മുട്ടി പറഞ്ഞത്‌ അനുസരിച്ച്‌ സുരേഷ്‌ഗോപിക്ക്‌ പ്ര?ഡക്ഷനില്‍ നിന്ന്‌ വിമാന ടിക്കറ്റും എടുത്തില്ല.
നല്ല റോഡും രാത്രിസമയവും, മമ്മൂട്ടി അമിതവേഗതയില്‍ കാര്‍ ചവിട്ടിവിടാന്‍ തുടങ്ങി. എന്നാല്‍, അമിതവേഗം സഹിക്കാന്‍ വയ്യാതെ പതുക്കെ ഓടിക്കാന്‍ സുരേഷ്‌ഗോപി പറഞ്ഞു. കുപിതനായ മമ്മൂട്ടി സുരേഷ്‌ഗോപിയെ വഴിയിലിറക്കിവിട്ടു. കോയമ്പത്തൂരിനടുത്ത്‌ പെരുവഴിയിലായിപ്പോയ താരം പിന്നീട്‌ ലോറിയില്‍ കയറിയാണത്രേ യാത്ര തുടര്‍ന്നത്‌.
{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger