Posted by Unknown
Posted on Wednesday, June 25, 2014
with No comments
Kerala tv show and news
അനൂപ് മേനോനും ഭാവനയും ഒളിച്ചോടി മുംബൈയിലെത്തി. ഇത് സിനിമയുമായി ബന്ധപ്പെട്ടാണ് കേട്ടോ. താന്‍ പ്രണയത്തിലാണെന്ന് ഭാവന പറഞ്ഞതു മുതല്‍ എല്ലാവരും കാമുകനെ അന്വേഷിക്കുകയായിരുന്നു. ഇത് അനൂപ് മേനോനാണെന്ന് പലരും പറയുകയും ചെയ്തു. സജി സുരേന്ദ്രന്റെ ആംഗ്രി ബേബീസ് എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കുമ്പോഴാണ് ഭാവനയുടെ കാമുകനായി പലരും അനൂപിനെ ഉറപ്പിച്ചത്. ചിത്രത്തിന്റെ പല ഭാഗങ്ങളും മുംബൈയിലാണ് ചിത്രീകരിച്ചത്. ഇവര്‍ നഗര വീഥികളിലൂടെ നടക്കുന്നത് കണ്ട പലരും ഇരുവരും പ്രണയത്തിലാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു. ഇരുവരും നാട്ടില്‍ നിന്നും മുങ്ങി ഇവിടെ ചുറ്റിയടിച്ച് നടക്കുകയാണോ എന്ന് ആളുകള്‍ ചോദിച്ചപ്പോള്‍ ഇത് കേട്ട് തങ്ങള്‍ പ്രണയത്തിലാണെന്നും ഉടന്‍ കല്യാണം കഴിക്കുമെന്നും ഭാവനയുടെ വീട്ടുകാര്‍ക്ക് ബന്ധത്തോട് യോജിപ്പില്ലാത്തതിനാല്‍ രണ്ടുപേരും മുംബൈയിലേയ്ക്ക് ഒളിച്ചോടി വന്നിരിക്കുകയാണെന്നും അനൂപ് തമാശയായി വെച്ചു കാച്ചുകയും ചെയ്തു.
ഇതേത്തുടര്‍ന്നാണ് ആംഗ്രി ബേബീസിന്റെ മുംബൈയിലെ ചിത്രീകരണം തീരും മുന്‍പേ ആളുകള്‍ ഭാവന - അനൂപ് വിവാഹ തീയതി കുറിച്ചത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ സജീ സുരേന്ദ്രനാണ് ഈ ഗോസിപ്പിന്റെ ഉറവിടം പൊട്ടിച്ചത്.