Movie :
Recent Movies

kerala home tv show and news

Happy family

{[['']]}

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പ്രതി 'പരാതി നല്‍കി' പിടിയിലായി

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച പ്രതി 'പരാതി നല്‍കി' പിടിയിലായി

mangalam malayalam online newspaper
തിരുവല്ല: പതിനാലുകാരിയെ മാരുതി വാനില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലെ പ്രതി നാടകീയമായി പിടിയിലായി. വീട്‌ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന്‌ കാട്ടി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരേ നല്‍കിയ പരാതി ചര്‍ച്ച ചെയ്യാന്‍ എത്തിയ പ്രതിയെ പോലീസ്‌ കുടുക്കുകയായിരുന്നു. കിഴക്കനോതറ മാമൂട്ടില്‍ രവി(46)യാണ്‌ പിടിയിലായത്‌.
കഴിഞ്ഞ 13 നാണ്‌ ഇയാള്‍ ചുമത്ര സ്വദേശിനിയെ ബലമായി വാനില്‍ പിടിച്ചു കയറ്റാന്‍ ശ്രമിച്ചത്‌. കുറേനാളായി ഇയാള്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന്‌ ശല്യം ചെയ്യുകയായിരുന്നുവത്രേ. ഇയാളെ പെണ്‍കുട്ടിയും വീട്ടുകാരും പല തവണ താക്കീത്‌ ചെയ്‌തിരുന്നു. എന്നിട്ടും ശല്യപ്പെടുത്തുന്നത്‌ പ്രതി തുടര്‍ന്നു. ഇതിനിടെയാണ്‌ സ്‌കൂളില്‍ നിന്ന്‌ മടങ്ങുന്ന വഴിയില്‍ വച്ച്‌ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്‌. കുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന്‌ ശ്രമം ഉപേക്ഷിച്ചു. അന്നു തന്നെ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ്‌ അന്വേഷിച്ചെങ്കിലും രവി ഒളിവിലായിരുന്നു.
ഇതിനിടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരേ ഇയാളുടെ ഭാര്യ ജസി പോലീസില്‍ പരാതി നല്‍കി. തങ്ങളെ വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. പരാതി ചര്‍ച്ച ചെയ്‌തു പരിഹരിക്കാമെന്നു പറഞ്ഞ്‌ തന്ത്രപൂര്‍വം രവിയെ ഇന്നലെ സ്‌റ്റേഷനിലേക്ക്‌ വിളിച്ചു വരുത്തി പോലീസ്‌ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.
{[['']]}

Rimy tomy show


{[['']]}

വിവാഹിതനാവുന്നത്‌ എന്റെ സഹോദരന്‍: കാവ്യാമാധവന്‍

വിവാഹിതനാവുന്നത്‌ എന്റെ സഹോദരന്‍: കാവ്യാമാധവന്‍

mangalam malayalam online newspaper
താന്‍ ഉടന്‍ പുനര്‍വിവാഹിതയാവുമെന്ന വാര്‍ത്തകള്‍ നടി കാവ്യാമാധവന്‍ നിഷേധിച്ചു. താനല്ല തന്റെ സഹോദരനാണ്‌ വിവാഹിതനാവാന്‍ പോകുന്നത്‌ എന്നും നടി വ്യക്‌തമാക്കി.
തന്റെ വിവാഹം ഉടനുണ്ടാവില്ല. സഹോദരന്റെ വിവാഹനിശ്‌ചയം കഴിഞ്ഞിരിക്കുകയാണ്‌. തലശ്ശേരി സ്വദേശിയാണ്‌ വധു. സഹോദരന്റെ ജാതകത്തില്‍ ചില പ്രശ്‌നങ്ങളുളളതിനാലാണ്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടു നടത്തിയതെന്നും കാവ്യ പറയുന്നു.
ഈ ആഴ്‌ചയാദ്യമാണ്‌ കാവ്യയും കുടുംബവും ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയത്‌. വിവാഹഭാഗ്യത്തിനുളള രുഗ്മിണീസ്വയംവരം വഴിപാടും തുലാഭാരവും നടത്തിയാണ്‌ നടിയും കുടുംബവും മടങ്ങിയത്‌. ഇത്‌ കാവ്യ ഉടന്‍വിവാഹിതയാവാനൊരുങ്ങുന്നു എന്ന വാര്‍ത്ത പ്രചരിക്കാന്‍ കാരണമായിരുന്നു.
കാവ്യയും വിശാലും തമ്മിലുളള വിവാഹബന്ധം അധികാലം നീണ്ടുനിന്നില്ല. വിവാഹമോചനത്തിനു ശേഷം നിശാല്‍ പുനര്‍വിവാഹിതനാവുകയും ചെയ്‌തു. എന്നാല്‍ കാവ്യയൂടെ വിവാഹത്തെ കുറിച്ച്‌ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും വ്യക്‌തമായ വിവരങ്ങളൊന്നും കുടുംബാംഗങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
{[['']]}

മഞ്‌ജു വാര്യര്‍ക്ക്‌ ആഷ്‌ പാരയാകുമോ?

മഞ്‌ജു വാര്യര്‍ക്ക്‌ ആഷ്‌ പാരയാകുമോ?

mangalam malayalam online newspaper
ആര്‍പ്പും ആരവുമായാണ്‌ മഞ്‌ജുവാര്യരുടെ മടങ്ങിവരവ്‌ മാധ്യമങ്ങള്‍ ആഘോഷിച്ചത്‌. കല്യാണ്‍ ജുവലേഴ്‌സിന്റെ പരസ്യത്തിലൂടെയായിരുന്നു മഞ്‌ജു മടങ്ങിവന്നത്‌. എന്നാല്‍, പരസ്യം റിലീസായതോടെ ആരവമെല്ലാം അസ്‌തമിച്ചിരുന്നു. കാരണം പരസ്യം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നതു തന്നെ. ടാഗ്‌ ലൈനെ പോലും സാധൂകരിക്കാത്തതാണ്‌ പരസ്യമെന്ന വിമര്‍ശനവും ഉയര്‍ന്നു.
പ്രേക്ഷകശ്രദ്ധയാകര്‍ഷിക്കാത്ത പരസ്യത്തിലൂടെ തിരിച്ചുവരവു നടത്തിയത്‌ മഞ്‌ജുവിന്‌ തിരിച്ചടിയായേക്കും. പരാജയപ്പെട്ട പരസ്യം പിന്‍വലിക്കാന്‍ കമ്പനിയും തീരുമാനിച്ചതായാണ്‌ സൂചന. പുതിയ പരസ്യത്തില്‍ മുന്‍ ലോകസുന്ദരി ഐശ്വര്യ റായി ബച്ചനെ തന്നെ നായികയാക്കിയേക്കും. നേരത്തെ മഞ്‌ജുവിനെയും ആഷിനെയും ഒരുമിച്ചഭിനയിപ്പിച്ച്‌ പുതിയ പരസ്യം നിര്‍മ്മിക്കാനായിരുന്നത്രെ തീരുമാനം. മാറിയ സാഹചര്യത്തില്‍ മഞ്‌ജുവിനെ ഒഴിവാക്കാനാണ്‌ ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.
പ്രസവത്തിനു ശേഷം ആഷിന്റെ മടങ്ങിവരവും കല്യാണ്‍ പരസ്യത്തിലൂടെയായിരുന്നു. ഇത്‌ പ്രേക്ഷകര്‍ക്ക്‌ വളരെ ഇഷ്‌ടപ്പെടുകയും ചെയ്‌തു. അതേസമയം, പരസ്യത്തില്‍ നിന്ന്‌ മഞ്‌ജുവിനെ ഒഴിവാക്കിയാല്‍ അത്‌ സിനിമയിലൂടെയുളള മടങ്ങിവരവിനെയും സ്വാധീനിച്ചേക്കാമെന്നാണ്‌ സൂചന.
{[['']]}

മമ്മൂട്ടിക്കും സുരേഷ്‌ഗോപിക്കും ഇടയില്‍ എന്താണ്‌?

മമ്മൂട്ടിക്കും സുരേഷ്‌ഗോപിക്കും ഇടയില്‍ എന്താണ്‌?

mangalam malayalam online newspaper
മമ്മൂട്ടിയും സുരേഷ്‌ഗോപിയും തമ്മില്‍ വര്‍ഷങ്ങളായി നല്ല ഉടക്കിലാണ്‌. എന്നാല്‍ ഇത്രകാലമായിട്ടും ഇക്കാര്യം മമ്മൂട്ടിയുടെ വായില്‍ നിന്ന്‌ വീണിട്ടില്ല. പക്ഷേ പലപ്പോഴും സുരേഷ്‌ഗോപി ഇതു പറഞ്ഞ്‌ മമ്മൂട്ടിക്കിട്ട്‌ നേരിട്ടല്ലാത്ത 'കുത്ത്‌' കൊടുക്കുകയും ചെയ്യുന്നുണ്ട്‌. അതേപോലൊരു സംഭവമാണ്‌ കഴിഞ്ഞ ദിവസം നടന്നത്‌.
തിരുവനന്തപുരം പ്രസ്‌ ക്ലബ്ബ്‌ നടത്തിയ പരിപാടിയില്‍ സംബന്ധിക്കുമ്പോഴാണ്‌ സുരേഷ്‌ഗോപി താനും മമ്മൂട്ടിയും തമ്മില്‍ അത്ര രസത്തിലല്ല എന്ന്‌ പറഞ്ഞത്‌. എന്നാല്‍, പിണക്കത്തിനു കാരണം എന്തെന്നു പറഞ്ഞ്‌ സ്വയം ചെറുതാവാനില്ല എന്നും സുരേഷ്‌ഗോപി പറഞ്ഞതോടെ താനല്ല കുറ്റക്കാരനെന്ന്‌ സുരേഷ്‌ ഗോപി പറഞ്ഞുവയ്‌ക്കുകയും ചെയ്‌തു.
നേരത്തെ ഷാജി കൈലാസിന്റെ 'കിംഗ്‌ ആന്‍ഡ്‌ കമ്മിഷണര്‍' രണ്ടു താരങ്ങളും തമ്മിലുളള ഈഗോ പ്രശ്‌നം മൂലം മുടങ്ങുമെന്ന ഘട്ടത്തിലെത്തിയിരുന്നു. പിന്നീട്‌, തിരക്കഥയില്‍ മാറ്റംവരുത്താമെന്ന രഞ്‌ജിപ്പണിക്കറുടെ ഉറപ്പിന്‍മേലായിരുന്നു സിനിമ മുന്നോട്ടു പോയത്‌. ഇരുവരും തമ്മിലുളള രസമില്ലായ്‌മ കാരണം പഴശ്ശിരാജയിലെ 'കുങ്കനെ' സുരേഷ്‌ഗോപി പുറംകാല്‍ കൊണ്ട്‌ തട്ടിയെറിഞ്ഞിരുന്നു. സുരേഷ്‌ഗോപി ഓഫര്‍ നിരസിച്ചതോടെയാണത്രെ ശരത്‌കുമാറിന്‌ അവസരമൊരുങ്ങിയത്‌.
ഇരുവരും തമ്മില്‍ അത്ര രസത്തിലല്ലെന്ന്‌ എല്ലാവര്‍ക്കുമറിയാം പക്ഷേ കാരണമെന്താണ്‌? ഉത്തരം ഊഹാപോഹങ്ങള്‍ മാത്രം. 'പപ്പയുടെ സ്വന്തം അപ്പൂസി'ന്റെ ഷൂട്ടിംഗ്‌ നടക്കുന്ന അവസരത്തിലാണത്രെ ഉടക്കിനു വഴി തെളിഞ്ഞത്‌. സുരേഷ്‌ഗോപിക്ക്‌ വീട്ടിലേക്ക്‌ അത്യാവശ്യമായി പോകേണ്ടിവന്നു. അതേസമയം മമ്മുട്ടിയും മദ്രാസില്‍ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ കാറില്‍ വരാന്‍ തീരുമാനിച്ചു. സുരേഷിനെ താന്‍ വീട്ടിലെത്തിച്ചുകൊളളാമെന്ന്‌ മമ്മുട്ടി പറഞ്ഞത്‌ അനുസരിച്ച്‌ സുരേഷ്‌ഗോപിക്ക്‌ പ്ര?ഡക്ഷനില്‍ നിന്ന്‌ വിമാന ടിക്കറ്റും എടുത്തില്ല.
നല്ല റോഡും രാത്രിസമയവും, മമ്മൂട്ടി അമിതവേഗതയില്‍ കാര്‍ ചവിട്ടിവിടാന്‍ തുടങ്ങി. എന്നാല്‍, അമിതവേഗം സഹിക്കാന്‍ വയ്യാതെ പതുക്കെ ഓടിക്കാന്‍ സുരേഷ്‌ഗോപി പറഞ്ഞു. കുപിതനായ മമ്മൂട്ടി സുരേഷ്‌ഗോപിയെ വഴിയിലിറക്കിവിട്ടു. കോയമ്പത്തൂരിനടുത്ത്‌ പെരുവഴിയിലായിപ്പോയ താരം പിന്നീട്‌ ലോറിയില്‍ കയറിയാണത്രേ യാത്ര തുടര്‍ന്നത്‌.
{[['']]}

കൂടെ നില്‍ക്കുന്നവരെ കൊന്നൊടുക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുവെന്ന്‌ വി.എസ്‌.

കൂടെ നില്‍ക്കുന്നവരെ കൊന്നൊടുക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുവെന്ന്‌ വി.എസ്‌.

mangalam malayalam online newspaper
തിരുവനന്തപുരം: പാര്‍ട്ടി സംസ്‌ഥാന നേതൃത്വത്തെ കടന്നാക്രമിക്കുന്ന, എഴുതിത്തയ്യാറാക്കിയ പ്രസംഗവുമായി പോളിറ്റ്‌ ബ്യൂറോ കമ്മീഷനു മുന്നിലെത്തിയ വി.എസ്‌. അച്യുതാനന്ദന്‍, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക്‌ വ്യക്‌തമായ മറുപടി നല്‍കി.
പാര്‍ട്ടിയുടെ നയവ്യതിയാനത്തിനെതിരെ പ്രതികരിച്ചതിനാണ്‌ തന്നെ വിമര്‍ശിക്കുന്നതെന്നു കുറ്റപ്പെടുത്തിയ വി.എസ്‌., തന്റെ കൂടെ നില്‍ക്കുന്നവരെ കൊന്നൊടുക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുവെന്ന ഗുരുതരമായ ആരോപണവും 21 പേജുള്ള പ്രസംഗത്തില്‍ ഉന്നയിച്ചു. ടി.പി ചന്ദ്രശേഖരന്റെ വധത്തെക്കുറിച്ചായിരുന്നു വി.എസിന്റെ പരാമര്‍ശം.
പി.ബി. കമ്മീഷന്റെ സാന്നിധ്യത്തില്‍ സംസ്‌ഥാന സെക്രട്ടേറിയറ്റിലുയര്‍ന്ന വിമര്‍ശനങ്ങള്‍ക്കാണ്‌ വി.എസ്‌ മുന്‍നിലപാടുകളില്‍ ഉറച്ച്‌ നിന്നു മറുപടി നല്‍കിയത്‌. സെക്രട്ടേറിയറ്റില്‍ വി.എസിനെ ഒറ്റ തിരിഞ്ഞ്‌ ആക്രമിക്കുകയായിരുന്നു ഔദ്യോഗിക പക്ഷം. വി.എസിനെ പ്രതിപക്ഷ നേതൃസ്‌ഥാനത്തു നിന്നും മാറ്റണമെന്നു ഇന്നു സംസാരിച്ച സെക്രട്ടേറിയറ്റ്‌ അംഗങ്ങളും അഭിപ്രായപ്പെട്ടു.
പാര്‍ട്ടിക്ക്‌ വലതുപക്ഷ വ്യതിയാനം സംഭവിച്ചിരിക്കുകയാണെന്നു സെക്രട്ടേറിയറ്റില്‍ പി.ബി. അംഗങ്ങളുടെ സാന്നിധ്യത്തില്‍ വി.എസ്‌ പ്രസംഗിച്ചു. പാര്‍ട്ടിയുടെ നയം, പ്രത്യയശാസ്‌ത്രം എന്നിവ കാലങ്ങളായി ലംഘിക്കപ്പെടുന്നു. ഇതു താന്‍ പല പ്രാവശ്യം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്‌.
എന്നാല്‍ കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടും നയം തിരുത്തുന്നതിനു സംസ്‌ഥാന നേതൃത്വം തയാറായില്ല. തെറ്റ്‌ ഉള്‍ക്കൊണ്ടല്ല സംസ്‌ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനം. പാര്‍ട്ടി വിട്ട്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നവരെ കൂലം കുത്തികളെന്നു വിളിക്കാത്തവര്‍, പാര്‍ട്ടി വിട്ടിട്ടും പ്രത്യയ ശാസ്‌ത്രത്തില്‍ ഉറച്ച്‌ നില്‍ക്കുന്നവരെ അങ്ങനെ വിളിക്കുന്നുവെന്നും വി.എസ്‌ വിമര്‍ശിച്ചു. ദീര്‍ഘമായ പ്രസംഗം വായിച്ച്‌ തീര്‍ക്കുന്നതിനു വി.എസിനു കഴിഞ്ഞില്ല. എ. വിജയരാഘവനാണ്‌ ബാക്കി ഭാഗം വായിച്ചത്‌.
പിണറായിയെക്കാള്‍ കേന്ദ്ര കമ്മിറ്റി അംഗം തോമസ്‌ ഐസക്കിനെയാണ്‌ വി.എസ്‌ കൂടുതലും പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്‌. ലാവ്‌ലിന്‍ വിഷയം പ്രസംഗത്തില്‍ കാര്യമായി പരാമര്‍ശിച്ചില്ല. ഇന്നു സംസ്‌ഥാന കമ്മിറ്റി യോഗത്തിനു മുന്‍പായി പി.ബി. കമ്മീഷന്‍ യോഗം ചേരും. സംസ്‌ഥാന കമ്മിറ്റിയില്‍ നിന്നും കമ്മീഷന്‍ തെളിവ്‌ ശേഖരിക്കും.
{[['']]}

Nammal Thammil I നമ്മൾ തമ്മിൽ - ഈറ്റില്ലമറിയാത്ത പേറ്റ്നോവു…ഈറ്റില്ലമറിയാത്ത പേറ്റ്നോവുകൾ


{[['']]}

Thattiyum Muttiyum തട്ടിം മുട്ടിം 28-9-2013 Full Mazhavil Manorama

Thattiyum Muttiyum തട്ടിം മുട്ടിം 28-9-2013 Full Mazhavil Manorama
{[['']]}

Veruthe Alla Bharya Season 3 28-9-2013 Part-1/2 Mazhavil Manorama


{[['']]}

വാനോളം പുകഴ്‌ത്തി ചെന്നിത്തല; ലീഗും ഐ ഗ്രൂപ്പും അടുക്കുന്നു

വാനോളം പുകഴ്‌ത്തി ചെന്നിത്തല; ലീഗും ഐ ഗ്രൂപ്പും അടുക്കുന്നു

കോഴിക്കോട്‌: മുസ്ലിംലീഗിനെതിരായ രമേശ്‌ ചെന്നിത്തലയുടെ വിവാദ പ്രസംഗത്തിന്റെ കയ്‌പേറിയ ഓര്‍മകള്‍ മറന്ന്‌ ഐ ഗ്രൂപ്പും ലീഗും വീണ്ടും അടുക്കുന്നു. മാസങ്ങള്‍ക്കു മുന്‍പ്‌ കോഴിക്കോട്ടുനടന്ന സി.കെ.ജി. അനുസ്‌മരണച്ചടങ്ങില്‍ ലീഗിനെതിരേ നിശിത വിമര്‍ശനം അഴിച്ചുവിട്ട ചെന്നിത്തല കോഴിക്കോട്ടെ വേദിയില്‍ തന്നെ ഇന്നലെ മുസ്ലിംലീഗിനെ വാനോളം പുകഴ്‌ത്തി.
സോണിയ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന്റെ പശ്‌ചാത്തലത്തില്‍ ലീഗുമായുള്ള സൗഹൃദം വീണ്ടെടുക്കുന്നതിലൂടെ ചെന്നിത്തല എ ഗ്രൂപ്പിനെയാണു ലക്ഷ്യമിടുന്നതെന്നു വിലയിരുത്തപ്പെടുന്നു.
കോണ്‍ഗ്രസിലെ ഗ്രൂപ്പുയുദ്ധം യു.ഡി.എഫിനു ഭീഷണിയാകുന്നെന്ന പരാതിയുമായി നേരത്തെ സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്‌ നേതാക്കളെ സമീപിച്ചപ്പോഴൊക്കെയും അവഗണനയാണു ലീഗ്‌ നേരിട്ടിരുന്നത്‌. എന്നാല്‍ സോണിയയുടെ കേരള സന്ദര്‍ശനത്തോടെ ഘടകകക്ഷികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന ചെന്നിത്തലയുടെ വാക്കുകള്‍ ലീഗുമായി അടുക്കുന്നതിന്റെ സൂചനയായാണു വിലയിരുത്തപ്പെടുന്നത്‌. സോണിയയുടെ സന്ദര്‍ശനം സംബന്ധിച്ച തിരക്കുകള്‍ക്കിടയിലും ചെന്നിത്തല കോഴിക്കോട്ട്‌ എത്തിയതു ലീഗുമായുള്ള സൗഹൃദം മാത്രം ലക്ഷ്യമിട്ടാണെന്നാണ്‌ ഐ ഗ്രൂപ്പ്‌ നല്‍കുന്ന സൂചന. ഈ നീക്കത്തിലൂടെ ഐ ഗ്രൂപ്പ്‌ ലക്ഷ്യമിടുന്നത്‌ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം തടഞ്ഞ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിനെയാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്‌.
അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച്‌ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന്‌ യൂത്ത്‌ ലീഗ്‌ കോഴിക്കോട്ടു സംഘടിപ്പിച്ച സി.എച്ച്‌. അനുസ്‌മരണച്ചടങ്ങില്‍ ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ആവര്‍ത്തിച്ചെങ്കിലും തത്വത്തില്‍ ഐ ഗ്രൂപ്പ്‌-ലീഗ്‌ മഞ്ഞുരുകലിനാണു വേദിയായത്‌. യു.ഡി.എഫ്‌. എന്ന കപ്പല്‍ മുങ്ങില്ലെന്നും എന്തു പ്രശ്‌നമുണ്ടെങ്കിലും അവശ്യസമയത്ത്‌ ലീഗും കോണ്‍ഗ്രസും ഒന്നാകുമെന്നും സി.എച്ച്‌. അനുസ്‌മരണച്ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒന്നായിക്കഴിഞ്ഞാല്‍ പിന്നെ പിടിച്ചാല്‍കിട്ടില്ല. എല്ലാ പ്രശ്‌നത്തിലും ഒരേ അഭിപ്രായം ഉണ്ടാവണമെന്നില്ല.
ലീഗിന്റെ തെരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി. യു.ഡി.എഫിനു ശക്‌തിപകരുന്ന തരത്തിലാണു കണ്‍വന്‍ഷനുകള്‍ സംഘടിപ്പിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിനെ യു.ഡി.എഫിലെ അവിഭാജ്യഘടകമെന്നാണു ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ രമേശ്‌ ചെന്നിത്തല വിശേഷിപ്പിച്ചത്‌. യു.ഡി.എഫില്‍ എന്തു പ്രതിസന്ധിയുണ്ടാവുമ്പോഴും ലീഗ്‌ മധ്യവര്‍ത്തിയുടെ റോളാണു വഹിക്കാറുള്ളത്‌.
ലീഗ്‌ തെരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷനുകളെ സ്വാഗതംചെയ്‌ത ചെന്നിത്തല തെരഞ്ഞെടുപ്പിനെ ഇരുകക്ഷികളും ഒറ്റക്കെട്ടായി നേരിടുമെന്നും വ്യക്‌തമാക്കി. യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനവും കോണ്‍ഗ്രസ്‌ അംഗീകരിക്കില്ല. യു.പി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വരാനാണു ലീഗ്‌ നേരത്തെ പ്രവര്‍ത്തനം തുടങ്ങിയത്‌. ഇതു നല്ലതാണ്‌. കോണ്‍ഗ്രസും തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
{[['']]}

വിവാദ ബോംബ്‌ പൊട്ടിച്ച്‌ വി.എസ്‌. വിരമിക്കുമെന്ന്‌ അഭ്യൂഹം

വിവാദ ബോംബ്‌ പൊട്ടിച്ച്‌ വി.എസ്‌. വിരമിക്കുമെന്ന്‌ അഭ്യൂഹം

mangalam malayalam online newspaper
കൊച്ചി: തൊണ്ണൂറാം പിറന്നാളിനോടനുബന്ധിച്ച്‌ വി.എസ്‌. അച്യുതാനന്ദന്‍ സ്വയം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന്‌ അഭ്യൂഹം. പ്രതിപക്ഷ നേതാവ്‌ പദവിയടക്കം തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്‌ഥാനങ്ങളും ഒഴിയുമെന്നാണ്‌ സൂചന. ഇതോടൊപ്പം പിണറായി വിജയനടക്കമുള്ള നേതാക്കള്‍ക്കെതിരേ വി.എസ്‌. വിവാദ ബോംബുകള്‍ പൊട്ടിക്കുമെന്നും പറയുന്നു. ഇതിനുള്ള അണിയറ ഒരുക്കങ്ങള്‍ നടക്കുകയാണത്രേ. ഒക്‌ടോബര്‍ 20-നാണ്‌ അച്യുതാനന്ദന്റെ 90-ാം ജന്മദിനം.
അഭ്യൂഹങ്ങള്‍ ശരിയായി വന്നാല്‍ കേരള രാഷ്‌ട്രീയം മാറിമറിയും. ലോക്‌സഭാ തെരഞ്ഞെടുപ്പുചിത്രവും വ്യത്യസ്‌തമാകും. നിയമസഭാകക്ഷി നേതാവാണെങ്കിലും പാര്‍ട്ടിയില്‍ വി.എസിന്റെ വാക്കുകള്‍ക്ക്‌ ഏറെക്കാലമായി പ്രസക്‌തി കുറഞ്ഞുവരികയാണ്‌. രാഷ്‌ട്രീയ എതിരാളികള്‍ക്കെതിരായ നീക്കങ്ങള്‍ക്ക്‌ എന്നും തുണയായിരുന്ന മൂന്നു പഴ്‌സണല്‍ സ്‌റ്റാഫംഗങ്ങളെ പാര്‍ട്ടി തന്നെ പുറത്താക്കുകയും ചെയ്‌തു. ഇതോടെ വി.എസ്‌. ചിറകരിയപ്പെട്ട അവസ്‌ഥയിലാണ്‌.
കഴിഞ്ഞ ദിവസങ്ങളില്‍ പി.ബി കമ്മിഷന്റെ തെളിവെടുപ്പില്‍ പിണറായി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അച്യുതാനന്ദനെ രൂക്ഷമായ ഭാഷയിലാണ്‌ വിമര്‍ശിച്ചത്‌. പ്രതിപക്ഷ നേതൃസ്‌ഥാനത്തുനിന്ന്‌ അദ്ദേഹത്തെ നീക്കണമെന്നും ആവശ്യപ്പെട്ടു. അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കാനാകില്ലെന്ന്‌ കമ്മിഷന്‍ തുടര്‍ന്ന്‌ വി.എസിനു മുന്നറിയിപ്പുനല്‍കിയിരുന്നു.
ഈ സാഹചര്യത്തില്‍ കൂടുതല്‍ അച്ചടക്ക നടപടികള്‍ക്കും കസേര തെറിപ്പിക്കലിനും കാത്തുനില്‍ക്കാതെ വിരമിക്കാന്‍ വി.എസ്‌. തീരുമാനിച്ചെന്നാണ്‌ അണിയറ സംസാരം. നവതിവേള തന്നെ ഇതിനായി തെരഞ്ഞെടുേത്തക്കും. ഇതോടൊപ്പമുള്ള വെളിപ്പെടുത്തലുകള്‍ രാഷ്‌ട്രീയ എതിരാളികള്‍ക്കുള്ള ശക്‌തമായ പ്രഹരം തന്നെയായിരിക്കുമെന്നാണ്‌ അഭ്യൂഹം. ഇതേക്കുറിച്ചു പ്രതികരിക്കാന്‍ വി.എസ്‌ ക്യാമ്പ്‌ തയാറായിട്ടില്ല.
{[['']]}

സോളാര്‍: ജുഡീഷ്യല്‍ അന്വേഷണം ചീറ്റി

സോളാര്‍: ജുഡീഷ്യല്‍ അന്വേഷണം ചീറ്റി

ശ്രീഹരി രാമകൃഷ്‌ണന്‍

mangalam malayalam online newspaper
കൊച്ചി: വിവാദഭൂപടത്തില്‍ സ്വര്‍ണക്കടത്തുകേസ്‌ വെട്ടിത്തിളങ്ങിയതോടെ സോളാര്‍ തട്ടിപ്പു സംബന്ധിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള നീക്കങ്ങള്‍ ചീറ്റിപ്പോയി.
സമരത്തേക്കാള്‍ സമരസത്തിന്റെ പാതയിലായ പ്രതിപക്ഷവും പുതിയ സാഹചര്യത്തില്‍ സോളാറിനെ ബോധപൂര്‍വം വിസ്‌മരിച്ചു. സോളാര്‍ വിഷയത്തില്‍ ഇടതുപക്ഷം കൊട്ടിഘോഷിച്ചു നടത്തിയ സെക്രട്ടേറിയറ്റ്‌ ഉപരോധം പിന്‍വലിച്ചിട്ട്‌ ഇപ്പോള്‍ ഒന്നരമാസമായി. ജുഡീഷ്യല്‍ അന്വേഷണം എന്ന ഏക കച്ചിത്തുരുമ്പില്‍ പിടിച്ചാണ്‌ ഉപരോധം പൊടുന്നനെ അവസാനിപ്പിച്ചത്‌. അണികളില്‍നിന്ന്‌ ഏറെ പഴികേട്ട തീരുമാനമായിരുന്നു ഇത്‌. തുടര്‍ന്ന്‌ രണ്ടാഴ്‌ചയോളം സമയമെടുത്താണ്‌ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ടേംസ്‌ ഓഫ്‌ റഫറന്‍സ്‌ സംബന്ധിച്ച നിര്‍ദ്ദേശം സര്‍ക്കാരിനു സമര്‍പ്പിച്ചത്‌.
ഇതു കിട്ടിയാലുടന്‍ മന്ത്രിസഭാ യോഗം ചേര്‍ന്ന്‌ ടേംസ്‌ ഓഫ്‌ റഫറന്‍സ്‌ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്ക്‌. ഒരു മാസം പിന്നിട്ടെങ്കിലും പല മന്ത്രിസഭാ യോഗങ്ങള്‍ കഴിഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. ഇടതുപക്ഷത്തു നിന്ന്‌ ഇതിനായി ശക്‌തമായ സമ്മര്‍ദം ഉണ്ടായതുമില്ല. ഇതിനിടെ, കഴിഞ്ഞമാസം അവസാനമാണ്‌ അന്വേഷണത്തിനു സിറ്റിംഗ്‌ ജഡ്‌ജിയെ നല്‍കില്ലെന്ന്‌ ഹൈക്കോടതി തീര്‍പ്പുകല്‍പിച്ചത്‌. തീരുമാനം പുന:പരിശോധിക്കാനായി രണ്ടുദിവസത്തിനുശേഷം സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്‌ വീണ്ടുംകത്തയച്ചിരുന്നു. 25 ദിവസം കഴിഞ്ഞിട്ടും ഇതേക്കുറിച്ചാരും വ്യാകുലപ്പെട്ടിട്ടില്ല.
സിറ്റിംഗ്‌ ജഡ്‌ജിയെ കിട്ടിയില്ലെങ്കില്‍ എന്തുവേണമെന്ന കാര്യത്തില്‍ ഭരണപ്രതിപക്ഷങ്ങള്‍ തമ്മില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. രോഗി ഇച്‌ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും എന്ന നിലയില്‍ത്തന്നെയാണു കാര്യങ്ങള്‍. സ്വര്‍ണക്കടത്തു കേസ്‌ കത്തിയതോടെ സോളാര്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന സംഭവംതന്നെ വിസ്‌മൃതിയിലാണ്‌. ഇടതു തന്ത്രങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന സി.പി.എം ഇപ്പോള്‍ പി.ബി. കമ്മീഷന്റെ സന്ദര്‍ശനത്തിരക്കിലുമാണ്‌.
{[['']]}

Pattu Saree 27-9-2013 Part-1, 2, 3 Mazhavil Manorama TV Serial


{[['']]}

Veruthe Alla Bharya Season 3 27-9-2013 Part-1 2 3 Mazhavil Manorama


{[['']]}

വിവാദമായ റിയാലിറ്റിഷോ മലയാളി ഹൗസില്‍ ഒന്നാം സ്ഥാനം നേടിയ രാഹുല്‍ ഈശ്വറും ഭാര്യ ദീപയും ഷോയ്ക്ക് പിന്നിലെ അണിയറ രഹസ്യങ്ങളെക്കുറിച്ച്..എന്റെ ഭര്‍ത്താവിന് റോസിനോട് പ്രണയമില്ല.

എന്റെ ഭര്‍ത്താവിന് റോസിനോട് പ്രണയമില്ല

 

  1. Deepa Rahul Easwer
  2. Malayali house
  3. Rahul Easwer
Deepa Rahul easwer
വിവാദമായ റിയാലിറ്റിഷോ മലയാളി ഹൗസില്‍ ഒന്നാം സ്ഥാനം നേടിയ രാഹുല്‍ ഈശ്വറും ഭാര്യ ദീപയും ഷോയ്ക്ക് പിന്നിലെ അണിയറ രഹസ്യങ്ങളെക്കുറിച്ച്....

? മലയാളി ഹൗസ് എങ്ങനെ നോക്കി കാണുന്നു.

അവിടെ ഉണ്ടായിരുന്ന 16 പേരുടേയും നേരേ പിടിച്ച ഒരു കണ്ണാടി ആയിരുന്നു മലയാളി ഹൗസ്. എനിക്ക് അതൊരു മിക്‌സഡ് ഹോസ്റ്റല്‍ പോലെയാണ് തോന്നിയത്. കാരണം നമ്മള്‍ വീട്ടില്‍ പെരുമാറുന്നതുപോലെയല്ല വെളിയിലുള്ളവരോട് പെരുമാറുന്നത്. അവരോട് സംസാരിക്കുന്ന രീതിയിലല്ല കാമറയ്ക്ക് മുന്നില്‍ സംസാരിക്കുന്നത്. കാമറയ്ക്ക് മുന്നില്‍ ഒരിക്കലും ഒരാളുടെ യഥാര്‍ത്ഥ സ്വഭാവം കാണിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ കുറച്ചു സമയം മാത്രമേ നമ്മള്‍ കാമറയ്ക്ക് മുന്നിലാണെന്ന് ഓര്‍ക്കുകയുള്ളൂ. കുറച്ച് കഴിയുമ്പോള്‍ കാമറയുടെ കാര്യം തന്നെ മറന്നു പോകും. എന്റെ വീട്ടിലും കൂട്ടുകാര്‍ക്കുമിടയില്‍ പെരുമാറുന്നതു പോലെയാണ് ഇവിടെയും പെരുമാറിയിരിക്കുന്നത്.

? മലയാളി ഹൗസില്‍ നിന്ന് വെളിയിലിറങ്ങിയപ്പോള്‍ രാഹുലിന്റെ ഇമേജിന് കോട്ടം സംഭവിച്ചല്ലോ.

പരിപാടി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ജനങ്ങള്‍ പലരീതിയിലാണ് പെരുമാറിയത്. ഒരു പാട് ചീത്ത പറഞ്ഞവരും കുറച്ച് നല്ല കാര്യങ്ങള്‍ പറഞ്ഞവരും ഉണ്ട്. എന്നാല്‍ ഇവരെല്ലാം മറന്നു പോയ ഒരു കാര്യമാണ് ഇതൊരു റിയാലിറ്റി ഷോ ആണെന്നുള്ളത്. ഇതില്‍ റിയാലിറ്റിയും ഉണ്ട്, ഷോയും ഉണ്ട്. അതുകൊണ്ടാണല്ലോ ഇതിനെ റിയാലിറ്റി ഷോ എന്നു പറയുന്നത്. കേരളത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു ഷോ നടക്കുന്നത്. കേരളത്തിലുള്ളവര്‍ക്ക് ഈ ഷോ ആദ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് ധാരാളം പേര്‍ ഇഷ്ടപ്പെട്ടു. ഈ പരിപാടി വന്നതോടെ ചാനല്‍ റേറ്റിങ് കൂടി എന്നാണ് അറിഞ്ഞത്. എന്റെ ഒരു സുഹൃത്ത് രാഷ്ട്രീയക്കാരനാണ്, അദേഹം പറഞ്ഞത് ഞങ്ങള്‍ക്ക് ഈ പരിപാടി ഇഷ്ടമല്ലെങ്കിലും കാണും. കാരണം നിങ്ങള്‍ അവിടെ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് ഞങ്ങള്‍ക്കും അറിയണ്ടെ എന്ന്. പിന്നെ പ്രദീപ് ചേട്ടന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞു,'' നീ ഈ വേദി നന്നായി ഉപയോഗിച്ചിരുന്നു എങ്കില്‍ ഒരു ശ്രേഷ്ഠന്റെ ഇമേജ് ഉണ്ടാക്കി എടുക്കാമായിരുന്നു''എന്ന്. എന്നാല്‍ ഞാന്‍ ഒരു സാധാരണക്കാരനായ യുവാവ് മാത്രമാണ്. ജീവിതത്തില്‍ ഞാന്‍ പ്രഭാഷണങ്ങള്‍ നടത്താനും ചര്‍ച്ചകളില്‍ സംസാരിക്കാനും പോയിട്ടുണ്ട്. എന്നാല്‍ വ്യക്തി ജീവിതത്തില്‍ എപ്പോഴും പ്രഭാഷണം പറഞ്ഞു നടക്കാന്‍ കഴിയില്ലല്ലോ. ഏകദേശം 2500 മണിക്കൂറുകള്‍ ഞങ്ങള്‍ അവിടെ ജീവിച്ചു. അതില്‍ 100 മണിക്കൂര്‍ മാത്രമാണ് പ്രേക്ഷകര്‍ കണ്ടത്. എന്റെ വീട്ടില്‍ ഞാന്‍ ഇങ്ങനെയൊക്കെ തന്നെയാണ് പെരുമാറുന്നത്.

? രാഹുലിന്റെ മലയാളി സംസ്‌കാരമാണോ മലയാളി ഹൗസില്‍ പ്രകടമായത്.

മലയാളി ഹൗസില്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ തന്നിരുന്നത് റൊട്ടിയാണ്. മലയാളി സംസ്‌കാരത്തിന് ശീലമില്ലാത്ത ഒരു ആഹാരമാണിത്. സംസ്‌കാരം എന്നത് നമ്മള്‍ തന്നെ നിര്‍വചിക്കുന്നതാണ്. നമ്മുടെ നാട്ടില്‍ നൂറു വര്‍ഷം മുമ്പ് സംസ്‌കാരം എന്നു പറഞ്ഞിരുന്ന കാര്യങ്ങള്‍ ഇന്ന് സംസ്‌കാരത്തില്‍ ഉള്‍പ്പെടുന്നില്ല. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടികള്‍ ചുരിദാര്‍ ധരിക്കുന്നത് കേരള സംസ്‌കാരമായിരുന്നില്ല. അന്ന് ദാവണിയും സാരിയുമായിരുന്നു. പിന്നീട് ചുരിദാര്‍ ഉപയോഗിച്ചപ്പോള്‍ ജീന്‍സും ടോപ്പും സംസ്‌കാരത്തിന് ചേരാത്തവയായി. ഞാന്‍ വിദേശത്താണ് ജനിച്ചതും പഠിച്ചതും. അച്ഛനും അമ്മയും ജോലിക്കാരയതിനാല്‍ പല സ്ഥലങ്ങളില്‍ ജീവിച്ചിട്ടുണ്ട്. അങ്ങനെ വ്യത്യസ്ത സംസ്‌കാരവും എന്നാല്‍ മലയാളിത്തം കാത്തു സൂക്ഷിക്കുകയും ചെയ്തിരുന്നു. 'മലയാളി ഹൗസ്' എന്ന പേരില്‍ തന്നെയുണ്ട് ഒരു സങ്കരയിനം സംസ്‌കാരം. മലയാളി എന്നത് മലയാളവും, ഹൗസ് എന്നത് ഇംഗ്ലീഷും ആണല്ലോ.

? രാഹുല്‍ ഒരു പെണ്‍ കോന്തനാണോ.

പെണ്‍കോന്തനെന്നും ആണ്‍കോന്തനെന്നും വിളിച്ചവര്‍ ഉണ്ട്. അതിന്റെ കാരണം ചിലപ്പോള്‍ ഞാന്‍ ആരോടും പരദൂഷണം പറയാനോ കുറ്റം പറയാനോ പോകാത്തതുകൊണ്ടായിരിക്കും. അവിടെയുള്ള എല്ലാവരും ഒരു കുറ്റമായി പറയുന്ന കാര്യമാണ് ഞാന്‍ ആരെയും വിമര്‍ശിക്കുന്നില്ല എന്നത്. എന്നാല്‍ എന്റെ കാഴ്ചപ്പാടില്‍ നമ്മള്‍ ഒരു ഗ്ലാസില്‍ പകുതി വെള്ളമെടുത്താല്‍ സാധാരണ എല്ലാവരും പറയും ഗ്ലാസ് പകുതി നിറഞ്ഞതാണ്, അല്ലെങ്കില്‍ പകുതി ഒഴിഞ്ഞതാണ് എന്ന്. പക്ഷേ എന്റെ കാഴ്ചപ്പാടില്‍ അത് പകുതി നിറയ്ക്കാനുള്ളതാണ്. അതുപോലെ ആള്‍ക്കാരുടെ പോസിറ്റീവിനെ കൂടുതല്‍ ഫോക്കസ് ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്ക് അത് സഹിക്കാന്‍ കഴിയില്ല. ഈ ഷോയില്‍ ഏറ്റവും കുറച്ച് ആള്‍ക്കാരെ കുറ്റം പറഞ്ഞതും പരദൂഷണം പറഞ്ഞ വ്യക്തിയും ഞാനാണ്. ജനങ്ങളില്‍ നിന്ന് കുറച്ചെങ്കിലും ഇഷ്ടം കിട്ടിയത് എന്റെ ഈ സ്വഭാവം കണ്ടിട്ടായിരിക്കും.

? മലയാളി ഹൗസില്‍ ഫസ്റ്റ് കിട്ടാന്‍ ഇതാണോ കാര്യം.

ജനങ്ങള്‍ എന്നെ ഇഷ്ടപ്പെട്ടതുകൊണ്ടാണല്ലോ ഞാന്‍ വിജയിച്ചത്. ഞാന്‍ കാരണം ആരും വഴക്കുണ്ടാക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. എല്ലാവരെയും ഒന്നിച്ച് നിര്‍ത്താനെ ശ്രമിച്ചിട്ടുള്ളു. എന്റെ അഭിപ്രായത്തില്‍ എല്ലാ കുടുംബത്തിലും ഇങ്ങനെ ഒരാള്‍ എങ്കിലും വേണം . ചിലപ്പോള്‍ അതുകൊണ്ടാകും എനിക്ക് ഫസ്റ്റ് കിട്ടിയത്.

? എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്നത് രാഹുലിന്റെ

 തന്ത്രമാണെന്ന അഭിപ്രായം ഉണ്ടല്ലോ.
ഒരിക്കലുമല്ല. എനിക്ക് കൂടുതല്‍ അടുപ്പമുള്ള കുറച്ച് ആള്‍ക്കാര്‍ ആയിരുന്നു അക്ഷിത, റോസിന്‍, സ്‌നേഹ എന്നിവര്‍. സ്‌നേഹ എന്റെ സമപ്രായക്കാരിയാണ്. പക്ഷേ മാതൃഭാവമുള്ള വ്യക്തിയാണ്. സ്‌നേഹ ചോറ് വാരിത്തരാറുണ്ട്. വിളമ്പിത്തരാറുണ്ട്. ആ സ്‌നേഹമൊന്നും ഒരിക്കലും തന്ത്രമായിരുന്നില്ല. അവിടെ 51 ശതമാനം ജീവിതവും 49 ശതമാനം ഗെയിമും ആയിരുന്നു.

? മലയാളി ഹൗസില്‍ രാഹുലിന് അപ്രിയം തോന്നിയ വ്യക്തി ആരാണ്.

അങ്ങനെ ഒരാളെ പറയാന്‍ കഴിയില്ല. ഒരു ഉദാഹരണം, തിങ്കളിനെക്കുറിച്ച് പറഞ്ഞാല്‍ അവളുടെ തുറന്നടിച്ചുള്ള സംസാരം കേട്ടാല്‍ ചില സമയങ്ങളില്‍ നമുക്ക് ദേഷ്യം വരും. മറ്റു ചിലപ്പോള്‍ സന്തോഷവും തോന്നാറുണ്ട്. ദീപയ്ക്ക് ഇഷ്ടമുള്ള ഒരു വ്യക്തിയായിരുന്നു തിങ്കള്‍. റോസിന്‍ സംസാരിക്കണ്ട അവസരങ്ങളില്‍ സംസാരിക്കാതിരിക്കുമ്പോള്‍ ദേഷ്യം തോന്നാറുണ്ട്. സ്‌നേഹയുടെ വ്യക്തിത്വത്തില്‍ പലപ്പോഴും ഒരു ആര്‍ദ്രതയും ഇഷ്ടവും തോന്നാറുണ്ട്.

? ഷോ യുടെ അവസാനം പ്രദീപിന് രാഹുലിനോട് വിരോധം ഉണ്ടായിരുന്നല്ലോ.

ഷോ യില്‍ പങ്കെടുക്കുന്നതിന് മുമ്പേ പ്രദീപ് ചേട്ടനോട് എനിക്ക് ബഹുമാനമായിരുന്നു. പിന്നീട് അത് ഇഷ്ടമായി മാറി. അവിടെ അദ്ദേഹം തന്റെ വ്യക്തി ജീവിതം തുറന്നു കാണിക്കാനുള്ള ധൈര്യം കാണിച്ചു. പ്രദീപ് ചേട്ടന് എന്നോട് വിരോധം ഉള്ളതായി എനിക്ക് അറിയില്ല.

? മലയാളി ഹൗസില്‍ കണ്ട രാഹുലാണോ റിയല്‍ രാഹുല്‍.

മനുഷ്യന്റെ സ്വഭാവം മഴവില്ലുപോലെയാണ്. മഴവില്ലിന്റെ ഏഴു നിറങ്ങള്‍ പോലെ മനുഷ്യനും നല്ലതും ചീത്തയുമായ സ്വഭാവങ്ങള്‍ ഉണ്ട്. ഗാന്ധിജി പറഞ്ഞതുപോലെ ''ഏഴ് അന്ധന്‍മാര്‍ ആനയെ തൊടുമ്പോള്‍ ഏഴ് ആയി തോന്നും എന്ന്. ഒരാള്‍ വാലില്‍ പിടിക്കുമ്പോള്‍ മെലിഞ്ഞതായും, കാലില്‍ പിടിക്കുമ്പോള്‍ വണ്ണമുള്ളതായും തോന്നും''. അതുപോലെ ഓരോ എപ്പിസോഡുകളിലും ഓരോ ഇമേജിലാണ് നമ്മളെ കാണിക്കുന്നത്. എന്റെ എല്ലാ സ്വഭാവങ്ങളും ഈ ഷോ യില്‍ ഉണ്ടായിരുന്നു.

? റോസിനും രാഹുലും തമ്മിലുള്ള ബന്ധത്തെ പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചതായി തോന്നിയോ.

ഷോ കഴിഞ്ഞപ്പോഴാണ് എനിക്ക് അത് മനസിലായത്. അതൊക്കെ ഓരോരുത്തരുടെകാഴ്ചപ്പാടാണ്. കേരളത്തിലുള്ളവര്‍ ഒരു ആണും പെണ്ണും സുഹൃത്തുക്കളായി കഴിയാന്‍ അനുവദിക്കില്ല. എന്നാല്‍ വരുന്ന തലമുറ കുറച്ചൂടി പ്രാക്ടിക്കലാണ്. കാരണം എനിക്ക് വോട്ട് ചെയ്തതില്‍ കൂടുതല്‍ ആള്‍ക്കാരും 30 വയസിന് താഴെയുള്ളവരും വീട്ടമ്മമാരും ആണ്. അവര്‍ക്കിത് അംഗീകരിക്കാന്‍ കഴിഞ്ഞതിന്റെ തെളിവാണല്ലോ അത്.

ഈ നേരമത്രയും രാഹുലിന്റെ വര്‍ത്തമാനങ്ങള്‍ കൗതുകത്തോടെകേട്ടിരിക്കുകയായിരുന്നു ഭാര്യയും ടെലിവിഷന്‍ അവതാരകയുമായ ദീപ.
? രാഹുല്‍ വെളിയിലിറങ്ങിയപ്പോള്‍ ദീപയ്ക്ക് എന്തു തോന്നി.

രാഹൂല്‍ ചേട്ടന്‍ ഷോ കഴിഞ്ഞപ്പോള്‍ തന്നെ എന്നെ വിളിച്ചു. എന്നോട് സംസാരിക്കാന്‍ തുടങ്ങിയത് ഹൈദരബാദിലെ ഒരു പത്ര റിപ്പോര്‍ട്ടര്‍ ആണെന്ന് പറഞ്ഞാണ്. ശബ്ദം മാറ്റി സംസാരിച്ചതുകൊണ്ട് ഞാന്‍ സത്യമാണെന്നാ വിചാരിച്ചത്. എന്നോട് പറഞ്ഞു,'' മലയാളി ഹൗസിനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്, താങ്കളുടെ ഭര്‍ത്താവിനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞാലും മതി'' എന്ന്. ഞാന്‍ പറഞ്ഞു അതൊരു ഷോയാണ്. എന്റെ ഭര്‍ത്താവ് അതില്‍ നന്നായി പങ്കെടുത്തു. അടുത്ത ചോദ്യം'' അപ്പോള്‍ രാഹുല്‍ അവിടെ ചെയ്ത കാര്യങ്ങളെല്ലാം മാപ്പ് കൊടുക്കാന്‍ പറ്റിയതാണല്ലേ?'' ഞാന്‍ പറഞ്ഞു ''അതെ''. അതുകേട്ടപ്പോള്‍ രാഹൂല്‍ ചേട്ടന്‍ ഒര്‍ജിനല്‍ ശബ്ദത്തില്‍ പറഞ്ഞു ''ഭാഗ്യം, എന്നാല്‍ ഞാന്‍ വീട്ടിലേക്ക് വരികയാണെന്ന്.'' മൂന്നുമാസം കൂടി സംസാരിച്ചപ്പോള്‍ ആദ്യം കരയാനാണ് തോന്നിയത്. പരിചയപ്പെട്ട ദിവസം മുതല്‍ ആദ്യമായിട്ടാണ് ഇത്രയും നാള്‍ സംസാരിക്കാതിരുന്നത്. അപ്പോഴുള്ള അവസ്ഥ ആര്‍ക്കും പറഞ്ഞാല്‍ മനസിലാകില്ല.

? മലയാളി ഹൗസില്‍ രാഹുലിന്റെ പെരുമാറ്റത്തെ ദീപ എങ്ങനെ വിലയിരുത്തുന്നു.

പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടുള്ളത് രാഹുല്‍ ഈശ്വറിന്റെ ഒരു മുഖം മാത്രമാണ്. എല്ലാ വിഷയങ്ങളെ കുറിച്ച് സംസാരിക്കുകയും അതിനെ കുറിച്ച് അഭിപ്രായം പറയുകയും ചെയ്യുന്ന സീരിയസായ രാഹുലിനെ മാത്രമാണ് എല്ലാവരും കണ്ടിട്ടുള്ളത്. എന്നാല്‍ ഞാന്‍ രാഹുല്‍ ചേട്ടന്റെ സുഹൃത്തായിരുന്നു, പ്രണയിനി ആയിരുന്നു, ഇപ്പോള്‍ ഭാര്യയുമാണ്. എനിക്കറിയാവുന്നതുപോലെ മറ്റാര്‍ക്കും അറിയില്ലല്ലോ രാഹുല്‍ ചേട്ടനെ. ചേട്ടന്റെ മുഖത്തു നോക്കിയാല്‍ മനസില്‍ എന്താണ് വിചാരിക്കുന്നതെന്ന് പറയാന്‍ കഴിയും. ചേട്ടന്‍ വീട്ടിലും ഇങ്ങനെ തന്നെയാണ് പെരുമാറുന്നത്. അതുകൊണ്ട് എനിക്ക് ഇതൊന്നും ഒരു ഷോക്കായിരുന്നില്ല. ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട് രാഹുല്‍ ചേട്ടന്‍ എന്റെ മകനാണെന്ന്. അത്ര കുട്ടിത്തമുള്ള ഒരു മനസും രാഹുല്‍ ചേട്ടനുണ്ട്. പ്രേഷകര്‍ പലതും പറയുന്നുണ്ടായിരുന്നു, അത് ആ ഒരു ഇമേജില്‍ ആരും രാഹുലേട്ടനെ കണ്ടിട്ടില്ലാത്തതു കൊണ്ടാണ്.

? നിങ്ങളുടേത് പ്രണയ വിവാഹമായിരുന്നല്ലേ.

അതെ, വര്‍ഷങ്ങളോളം പ്രണയിക്കുകയും വീട്ടുകാരുടെ എതിര്‍പ്പുകള്‍ എല്ലാം തരണം ചെയ്താണ് ഞങ്ങള്‍ വിവാഹം കഴിച്ചത്. എല്ലാവരുടേയും അനുഗ്രഹത്തോടെആറ്റുകാല്‍ അമ്പലത്തില്‍ വച്ചായിരുന്നു കല്ല്യാണം.

? രാഹുല്‍ റോസിന്‍ ബന്ധത്തെ ദീപ എങ്ങനെ കാണുന്നു.

എനിക്ക് രാഹുല്‍ ചേട്ടനെ 10 വര്‍ഷമായി അറിയാം. രാഹുല്‍ ചേട്ടന്‍ അത്രയും നിഷ്‌കളങ്കനായതുകൊണ്ടാണല്ലോ കാമറയ്ക്ക് മുന്നില്‍ അങ്ങനെയെല്ലാം പെരുമാറിയത്. കാരണം ചേട്ടന്‍ ഒരുപാട് യാത്രകള്‍ ചെയ്യുന്ന ആളാണ്. മറ്റൊരാളെ പ്രണയിക്കണമെങ്കില്‍ അതിന് മലയാളി ഹൗസില്‍ മുപ്പത് കാമറകള്‍ക്ക് മുന്നില്‍ പോകണ്ട കാര്യമില്ലല്ലോ? രാഹുല്‍ ചേട്ടനും റോസിനും വളരെ നല്ല സുഹൃത്തുക്കളാണ്. എന്നാല്‍ ഈ ഒരു കാര്യം പ്രേക്ഷകര്‍ തെറ്റിദ്ധരിച്ചതില്‍ അതിശയമൊന്നുമില്ല.
- See more at: http://www.mangalam.com/mangalam-varika/98538?page=0,1#sthash.vaGPEjcm.dpuf
{[['']]}

എനിക്ക് സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയില്ല>>>>തമിഴ്‌നാട്ടില്‍ ഇളയ ദളപതിയാണ് നടന്‍ വിജയ്

എനിക്ക് സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയില്ല

 

  1. Vijay
Vijay
തമിഴ്‌നാട്ടില്‍ ഇളയ ദളപതിയാണ് നടന്‍ വിജയ്. ആട്ടവും പാട്ടും തീപറക്കുന്ന സംഘട്ടന രംഗങ്ങളും പ്രതീക്ഷിച്ച് തന്റെ സിനിമയ്ക്കു കയറുന്ന ആരാധകരെ വിജയ് ഒരിക്കലും നിരാശരാക്കാറില്ല. അതുതന്നെയാണ് തമിഴ്‌നാടിനൊപ്പം കൊച്ചു കേരളത്തിലും വിജയ് ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടാവാന്‍ കാരണം.
ഏറ്റവും പുതിയ വിജയ് ചിത്രമായ 'തലൈവാ' മികച്ച അഭിപ്രായമാണ് ദക്ഷിണേന്ത്യയിലാകെ നേടിയത്.ഓണ്‍ ലൈന്‍ അഭിമുഖത്തില്‍ സിനിമയേയും ജീവിതത്തേയും കുറിച്ച് വിജയ് മനസു തുറക്കുന്നു.

? എല്ലാ പ്രായത്തിലും വിഭാഗത്തിലും പെട്ട ആരാധകള്‍ താങ്കള്‍ക്കുണ്ടല്ലോ

ഞാന്‍ സ്വപ്നംപോലും കാണാതിരുന്ന ഭാഗ്യമാണിത്. സിനിമയില്‍ വരുന്ന കാലത്ത് എന്റെ പ്രതീക്ഷകളൊക്കെ വളരെ ചെറുതായിരുന്നു. നല്ല സംവിധായകരില്‍നിന്നും ഓരോ സമയത്തും നല്ല ചിത്രങ്ങളിലൂടെ ബ്രേക്കുകള്‍ കിട്ടിയതാണ് എന്റെ കരിയറിലെ ഭാഗ്യം.

? ഒരേ സ്‌റ്റൈലിലുള്ള കച്ചവട സിനിമകളിലാണല്ലോ വിജയ് പതിവായി അഭിനയിക്കുന്നത്. എന്തുകൊണ്ടു മാറി ചിന്തിക്കുന്നില്ല.

വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് എനിക്കും ആഗ്രഹമുണ്ട് . പക്ഷേ എന്റെ ആരാധകരുടെ താല്‍പര്യങ്ങളാണ് പ്രധാനം. പതിവു രീതികളില്‍ ചെറിയ മാറ്റം വരുത്തിനോക്കിയാല്‍ പോലും അവര്‍ പ്രതികരിക്കും. അവരുടെ ആഗ്രഹം ഞാന്‍ ഈ സ്‌റ്റൈലില്‍തന്നെ തുടരണമെന്നാണ്. അവര്‍ എന്റെ സിനിമയില്‍ പ്രതീക്ഷിക്കുന്നത് ആക്ഷനും സെന്റിമെന്‍സും കോമഡിയുമൊക്കെയാണ്.

? നിര്‍മാതാക്കളെ പലരേയും വിജയ് സാമ്പത്തികമായി സഹായിക്കാറുണ്ട് എന്നു കേട്ടിട്ടുണ്ട്

സാമ്പത്തിക പ്രശ്‌നങ്ങളും പ്രതിസന്ധികളുമെല്ലാം സിനിമാരംഗത്ത് പതിവാണ്. നമ്മള്‍ സഹകരിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവിന് ഒരു പ്രശ്‌നമുണ്ടാവുമ്പോള്‍ മാറിനില്‍ക്കാനാവില്ല. ഞാന്‍ അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം എന്റെ സ്വന്തം സംരംഭങ്ങളായാണ് കരുതാറ്. സാമ്പത്തികപ്രശ്‌നങ്ങള്‍ കാരണം ചിത്രത്തിന്റെ നിര്‍മാണത്തില്‍ തടസമുണ്ടാവുമെന്നു തോന്നിയ ഘട്ടങ്ങളില്‍ സഹകരിച്ചിട്ടുണ്ട്.

? ജോസ് ആലുക്കാസിന്റെ പരസ്യ ചിത്രത്തില്‍ അമ്മ ശോഭയ്‌ക്കൊപ്പം അഭിനയിച്ച അനുഭവം

ഹ്യദ്യമായിരുന്നു. അമ്മ-മകന്‍ കണ്‍സപ്റ്റിലുള്ള ഒരു പരസ്യമായിരുന്നു അത്. പരസ്യ ഏജന്‍സിക്കാരാണ് അതില്‍ എന്റെ അമ്മകൂടി അഭിനയിച്ചാല്‍ നന്നായിരിക്കുമെന്നു പറഞ്ഞത്. പക്ഷേ അമ്മയ്ക്ക് ആദ്യം ഒട്ടും താല്‍പര്യമില്ലായിരുന്നു. പിന്നീട് സമ്മതിച്ചു. ആ പരസ്യത്തിന്റെ സന്ദേശം കൈമാറാന്‍ അതിലും നല്ലൊരു ആശയം വേറെ കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. പിന്നീട് അമ്മ അതു ചിത്രീകരിച്ച ഏജന്‍സിക്കാരെ വിളിച്ച് നന്ദി പറഞ്ഞതായി ഞാന്‍ അറിഞ്ഞു. എത്രയോ കാലങ്ങള്‍ക്കുശേഷം എന്നെ അമ്മയുടെ മടിയില്‍ കിടത്തിക്കൊടുത്തതിലായിരുന്നു അമ്മയ്ക്കു സന്തോഷം.

? മികച്ച ഡാന്‍സറാണു വിജയ്. എങ്ങിനെയാണ് നൃത്തരംഗത്തെ പുത്തന്‍ പ്രവണതകള്‍ വിജയ് സ്വായത്തമാക്കുന്നത്.

എന്തെങ്കിലും പുതിയ കാര്യങ്ങള്‍ കണ്ടാല്‍ ഞാനത് അപ്പോഴേ നോട്ടുചെയ്യും. എന്നിട്ട് നൃത്ത സംവിധായകരോടു പറയും. ഞങ്ങളതു വര്‍ക്കുചെയ്തു പരിഷ്‌കരിക്കും. എന്നിട്ടാണു സിനിമയിലെ ഗാനരംഗങ്ങളില്‍ അതെങ്ങനെ ഉപയോഗിക്കാമെന്നു തീരുമാനിക്കുക.

? ആരാധകരായ ചെറുപ്പക്കാര്‍ക്ക് 'അണ്ണന്‍' ആണു വിജയ്. ആ വിളി കേള്‍ക്കുമ്പോള്‍ എന്താണു തോന്നുക

അതൊരു സുഖമുള്ള വിളിയാണ്. ജ്യേഷ്ഠസഹോദരനോടുള്ള ബന്ധം നമുക്ക് വളരെ പ്രധാനമല്ലേ. സിനിമയിലെ ടീനേജ് കാമുകന്‍ എന്ന ഇമേജ് മാറാന്‍ അതു സഹായിച്ചു.

? ഷൂട്ടിംഗിന്റെ ഭാഗമായി താങ്കള്‍ക്ക് പലപ്പോഴും കുടുംബത്തില്‍നിന്ന് അകന്നുകഴിയേണ്ടിവരുമല്ലോ? ഇങ്ങനെ നഷ്ടമാവുന്ന കുടുംബ നിമിഷങ്ങള്‍ എങ്ങിനെ വീണ്ടെടുക്കും.

ഞാന്‍ ഷൂട്ടിംഗിനുവേണ്ടി വെളിയിലായിരിക്കുന്ന സമയത്ത് അവധികിട്ടുമ്പോളെല്ലാം കുടുംബത്തെ അവിടേക്കു വിളിക്കും. ഹൈദരാബാദിലോ ബംഗളുരുവിലോ ആണെങ്കില്‍ അവര്‍ക്ക് വരാന്‍ ഉത്സാഹമാണ്. പക്ഷേ പൊള്ളാച്ചിയിലോ കാരൈക്കുടിയിലോ ആണ് ഷൂട്ടിംഗ് എങ്കില്‍ അവര്‍ക്ക് യാതൊരു താല്‍പര്യവും കാണില്ല.

? ഒന്നു റിലാക്‌സ് ചെയ്യണമെന്നു തോന്നിയാല്‍ വിജയ് എന്താണു ചെയ്യുന്നത്.

കുടുംബം, കുട്ടികള്‍, കൂട്ടുകാര്‍. അവരൊക്കെയാണ് എനിക്ക് റിലാക്‌സ്‌ചെയ്യാനുള്ള കാര്യങ്ങള്‍. അവര്‍ക്കൊപ്പമിരുന്ന് സിനിമ കാണാന്‍ ഇഷ്ടമാണ്. മകന്‍ എട്ടാം ക്‌ളാസിലും മകള്‍ മൂന്നിലുമാണ് പഠിക്കുന്നത്.

? ഭാര്യയ്ക്ക് ഇഷ്ടമല്ലാത്ത താങ്കളുടെ പ്രത്യേകതകള്‍

അവള്‍ പറയുന്നത് എന്റെ ഉള്ളില്‍ സ്‌നേഹം ഉണ്ടെങ്കിലും അതു പ്രകടിപ്പിക്കാന്‍ അറിയില്ലെന്നാണ്. ദേഷ്യം വരുമ്പോള്‍ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോവുന്ന സ്വഭാവവും അവള്‍ക്ക് ഇഷ്ടമല്ല.

? വിജയ്‌യുടെ സൗഹൃദങ്ങള്‍

കുറഞ്ഞത് ഒരാളെങ്കിലും ആത്മാര്‍ഥ സുഹൃത്തായി ഇല്ലാത്തൊരാള്‍ മനുഷ്യനല്ല എന്നാണു ഞാന്‍ കരുതുന്നത്. എനിക്ക് അങ്ങനെ കുറച്ച് ആത്മാര്‍ഥ സൗഹൃദങ്ങളുണ്ട്. അവരുടെ വിമര്‍ശനങ്ങളും വിലയിരുത്തലുകളും കൃത്യമായിരിക്കും. പലപ്പോഴും സിനിമയുടെ പ്രിവ്യൂകളില്‍ പലരും വന്നു പുകഴ്ത്തുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്യും. പക്ഷേ എന്റെ ചങ്ങാതിമാര്‍ അങ്ങനെയൊന്നുമല്ല. ഞാന്‍ ചെയ്തതില്‍ എന്തെങ്കിലും പോരായ്മ കണ്ടാല്‍ അവര്‍ തുറന്നു പറയും. എന്റെ സ്‌റ്റൈലിന് എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിലും അവരാണത് പറയുക. അതു കറക്റ്റായിരിക്കും.

? താങ്കളുടെ എതിരാളി ആരാണ്, അജിത്താണോ

അജിത്ത് എന്റെ നല്ല സുഹൃത്താണ്. ഞങ്ങള്‍ പരസ്പരം വീടുകള്‍ സ്ന്ദര്‍ശിക്കുന്നതു പതിവാണ്. ഞങ്ങളുടെ കുട്ടികളുടെ സ്‌കൂളും ഒന്നാണ്. ഞങ്ങളുടെ സിനിമകള്‍ മാത്രമേ പരസ്പരം മത്സരിക്കാറുള്ളൂ. ആരോഗ്യകരമായ മത്സരം നല്ലതാണെന്നാണ് എന്റെ അഭിപ്രായം.

? മറ്റാരുടെയെങ്കിലും സിനിമ കണ്ടപ്പോള്‍ അതു താന്‍ ചെയ്തിരുന്നെങ്കില്‍ എന്നു തോന്നിയിട്ടുണ്ടോ

അങ്ങിനെ ഒരു സിനിമയാണ് ദൂള്‍. അതിന്റെ കഥ സംവിധായകന്‍ ധരണി ആദ്യം എന്നോടാണു പറഞ്ഞത്. പക്ഷേ കേട്ടപ്പോള്‍ എനിക്കതു ചെയ്യണമെന്നു തോന്നിയില്ല. പിന്നീടാണ് വിക്രമിനെ വെച്ച് സിനിമയാക്കിയത്. പടം കണ്ടുകഴിഞ്ഞപ്പോള്‍ അതു ഞാന്‍ ചെയ്യാതിരുന്നത് വലിയ നഷ്ടമാെയന്നു തോന്നി. ഞാന്‍ ആദ്യം കേട്ട കഥയില്‍നിന്ന് ഒരുപാടുമാറ്റം സിനിമയില്‍ വരുത്തിയിരുന്നു.

? 39 വയസായിട്ടും കാഴ്ചയില്‍ പതിനെട്ടുകാരനായിരിക്കുന്നതിന്റെ രഹസ്യം

കുറഞ്ഞത് ഏഴു മണിക്കൂറേങ്കിലും ഞാന്‍ ഉറങ്ങും. ദിവസവും എട്ടു ഗ്‌ളാസ് വെള്ളം കുടിക്കും. വ്യായാമം മുടക്കാറില്ല. ദിവസം മുഴുവന്‍ ജിംനേഷ്യത്തില്‍ ചെലവഴിക്കുന്ന ടൈപ്പല്ല ഞാന്‍. ഫിറ്റ്‌നസ് നിലനിര്‍ത്തുവാന്‍ ആവശ്യമായ വ്യായാമങ്ങള്‍ മാത്രമാണ് ചെയ്യാറുള്ളത്. വെയില്‍ അധികം കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കും. ആഹാരം വളരെ ബാലന്‍സ്ഡ് ആണ്. നിങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ചര്‍മത്തില്‍ പ്രതിഫലിക്കും.

? ലോകത്തിലെ അതി സുന്ദരികള്‍ എന്നു താങ്കള്‍ കരുതുന്ന അഞ്ചു സ്ത്രീകള്‍ ആരെല്ലാം

എന്റെ ഭാര്യ സംഗീത, എന്റെ അമ്മ ശോഭ, ആഞ്ചലീന ജോളി, സിമ്രാന്‍, മാധുരി ദീക്ഷിത്.
കടപ്പാട്-ഇന്റര്‍നെറ്റ് സൈറ്റുകള്‍
{[['']]}

മന്ത്രിസഭയില്‍ ചാരനുണ്ടെന്ന്‌ പി സി ജോര്‍ജ്‌; ആരെന്ന്‌ അറിയാമെന്ന്‌ തിരുവഞ്ചൂര്‍ -

മന്ത്രിസഭയില്‍ ചാരനുണ്ടെന്ന്‌ പി സി ജോര്‍ജ്‌; ആരെന്ന്‌ അറിയാമെന്ന്‌ തിരുവഞ്ചൂര്‍

1തിരുവനന്തപുരം: ഡാറ്റാസെന്റര്‍ കൈമാറ്റം സംബന്ധിച്ച കേസ്‌ സിബിഐക്ക്‌ വിടേണ്ട എന്ന സര്‍ക്കാര്‍ തീരുമാനം യുഡിഎഫില്‍ വിവാദങ്ങള്‍ക്ക്‌ വഴിയൊരുക്കുന്നു. സര്‍ക്കാര്‍ നിലപാടിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന്‌ ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജ്‌ തുറന്നടിച്ചു. കേസ്‌ സംബന്ധിച്ച വിവരങ്ങള്‍ വിവാദ വ്യവഹാര ദല്ലാള്‍ ടി ജി നന്ദകുമാറിന്‌ ചോര്‍ത്തി നല്‍കിയത്‌ മന്ത്രി സഭയിലെ ഒരു ചാരനാണെന്നും ജോര്‍ജ്‌ ആരോപിച്ചു.ഏതു മന്ത്രിയെയാണ് ലക്ഷയമിടുന്നതെന്ന് പറയാന്‍ ചീഫ്‌ വിപ്പ്‌ ആദ്യം തയ്യാറായി​െ​ല്ലങ്കിലും പിന്നീട് ആഭ്യന്തരമന്ത്രി അറിയാതെ വിവരങ്ങള്‍ ചോരില്ല എന്ന് വ്യക്തമാക്കി. എന്നാല്‍, താനല്ല ചാരപ്പണി നടത്തുന്നതെന്നും ചാരപ്പണി നടത്തുന്നത്‌ ആരെന്ന്‌ ജനത്തിന്‌ അറിയാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പ്രതികരിച്ചു. ജോര്‍ജ്‌ ഇന്നു പറയുന്നതായിരിക്കില്ല നാളെ പറയുകയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.സിപിഎമ്മിനെ സഹായിക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനമെന്നാണ്‌ കെ മുരളീധരന്‍ എംഎല്‍എ പ്രതികരിച്ചത്‌. സിബിഐ അന്വേഷണത്തെ അനുകൂലിക്കുന്നതാണ്‌ യുഡിഎഫ്‌ തീരുമാനം. നിലപാടുമാറ്റം കോണ്‍ഗ്രസ്‌ നേതൃത്വത്തെ അറിയിക്കുമെന്നും മുരളി വ്യക്‌തമാക്കി. അതേസമയം, കെപിസിസി അധ്യക്ഷന്‍ രമേശ്​ ചെന്നിത്തല ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.സര്‍ക്കാര്‍ തീരുമാനം വരും മുന്‍പ്‌ കേസ്‌ സിബിഐക്ക്‌ കൈമാറിയെന്ന്‌ എജി കോടതിയില്‍ പറഞ്ഞത്‌ വിമര്‍ശനത്തിനു കാരണമായിരുന്നു. അതേസമയം, തന്നെ രക്ഷിക്കാനല്ല വിമര്‍ശനവിധേയനായ എജിയെ രക്ഷിക്കാനാണ്‌ സര്‍ക്കാര്‍ നിലപാട്‌ മാറ്റിയതെന്നാണ്‌ ടി ജി നന്ദകുമാറിന്റെ പ്രതികരണം. കേസ്‌ സിബിഐക്ക്‌ കൈമാറാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ തീരുമാനിക്കാത്ത കാര്യം എങ്ങനെയാണ്‌ ചോര്‍ത്തുന്നതെന്നും നന്ദകുമാര്‍ ചോദിച്ചു.- Se
{[['']]}

Mammootty Speaks about കുഞ്ന്നെന്തന്‍റ് കട Malayalam Movie.mp4

Mammootty Speaks about കുഞ്ന്നെന്തന്‍റ് കട Malayalam Movie.mp4
{[['']]}

Novel Malayalam Full Movie | HD

Novel Malayalam Full Movie | HD

{[['']]}

Don malayalam Full Movie

Don malayalam Full Movie

{[['']]}

Onam Specials 2013 : ദിലീപിന്റെ ഓർമ്മകളും അനുഭവങ്ങളും

Onam Specials 2013 ദിലീപിന്റെ ഓർമ്മകളും അനുഭവങ്ങളും,

{[['']]}

Onam Specials 2013 : സുരേഷ് ഗോപി - നമ്മൾ കണ്ടു പഠി


{[['']]}

Isaac Newton S/O Philipose Malayalam movie [2013]


{[['']]}

Black Butterfly Malayalam Full Movie HD


{[['']]}

Renjini haridas show


{[['']]}

180 2011 DTH Rip MP3 XviD Team Tolly


{[['']]}

kalabhavan MANI stage show Onam Star Fiesta 15 09 2013


{[['']]}

LUNGI DANCE OFFICIAL VIDEO SONG│LUNGI DANCE- YO


{[['']]}

The Book Of Psalms ( Full Movie )


{[['']]}

||Elijah The Fiery Prophet|| full movie


{[['']]}

Jesus Full Movie (a true story) english and tmail


{[['']]}

The Story of Ruth fill movie english


{[['']]}

Paul the Apostle Full Movie Bible Movie


{[['']]}

A Short Film about Life of St. George.


{[['']]}

Thomasleeha Malayalam Full Movie



{[['']]}

ANImals crossing road


{[['']]}

ഫായിസ് വിളിച്ചവരുടെ പട്ടികയില്‍ ദിലീപും മനോജ് കെ ജയനും കാവ്യയും ജ്യോതിര്‍മയിയും

ഫായിസ് വിളിച്ചവരുടെ പട്ടികയില്‍ ദിലീപും മനോജ് കെ ജയനും കാവ്യയും ജ്യോതിര്‍മയിയും; ഫായിസിനു വേണ്ടി കേന്ദ്രമന്ത്രിക്കു യുവതിയെ കാഴ്ചവച്ചു; പോലീസില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റി

{[['']]}

മോഡിയുടെ ഡല്‍ഹി റാലിക്ക് പാകിസ്താന്‍ ഒഴികെ എല്ലാ വിദേശ സ്ഥാനപതിമാര്‍ക്കും ക്ഷണം

മോഡിയുടെ ഡല്‍ഹി റാലിക്ക് പാകിസ്താന്‍ ഒഴികെ എല്ലാ വിദേശ സ്ഥാനപതിമാര്‍ക്കും ക്ഷണം; 36 പേര്‍ പങ്കെടുക്കും; റാലിക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

{[['']]}

ഡാറ്റ സെന്റര്‍ കൈമാറ്റം: മന്ത്രിസഭാ തീരുമാനം തിരുവഞ്ചൂര്‍ ചോര്‍ത്തിയെന്ന് പി സി ജോര്‍ജ്ജ്;

ഡാറ്റ സെന്റര്‍ കൈമാറ്റം: മന്ത്രിസഭാ തീരുമാനം തിരുവഞ്ചൂര്‍ ചോര്‍ത്തിയെന്ന് പി സി ജോര്‍ജ്ജ്; ചാരപ്പണി നടത്തുന്നത് ആരാണെന്ന് അറിയാമെന്ന് തിരുവഞ്ചൂറിന്റെ മറുപടി

{[['']]}

ഒരേ കാറില്‍ 47 വര്‍ഷം, 48 ലക്ഷം km

ഒരേ കാറില്‍ 47 വര്‍ഷം, 48 ലക്ഷം km

mangalam malayalam online newspaper
ഒരു കാര്‍ നാം എത്ര വര്‍ഷം ഉപയോഗിക്കും. പുതിയ കാലത്തെ കണക്ക്‌ അനുസരിച്ചാണെങ്കില്‍ ഏറിയാല്‍ പത്ത്‌ വര്‍ഷം. അതിനു ശേഷം ആ മോഡല്‍ മാര്‍ക്കറ്റില്‍ ഇല്ലെങ്കില്‍ 'ആക്രി'ക്കു കൊടുത്ത്‌ ഉളള കാശു വാങ്ങി പോക്കറ്റിലിടുകയോ എക്‌സ്ചേഞ്ച്‌ ഓഫറിലൂടെ പുതിയൊരു കാര്‍ വാങ്ങുകയോ ചെയ്യും. എന്നാല്‍ ന്യൂയോര്‍ക്കിലെ ലോംഗ്‌ ഐലന്‍ഡിലുളള ഇര്‍വിന്‍ ഗോര്‍ഡന്‍ എന്ന മുന്‍ അധ്യാപകന്‍ ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്‌തനാണ്‌.
47 വര്‍ഷം മുന്‍പ്‌ ഒരു വെളളിയാഴ്‌ചയാണ്‌ പി 1800 എസ്‌ എന്ന ചുവന്ന വോള്‍വോ കാര്‍ ഗോര്‍ഡന്‍ സ്വന്തമാക്കിയത്‌. ഇരുപത്തിയഞ്ചാമത്തെ വയസ്സിലായിരുന്നു അത്‌. താന്‍ ആദ്യമായി വാങ്ങിയ കാര്‍ സുഹൃത്തുക്കളെ കാണിക്കാന്‍ വേണ്ടി രാത്രിയില്‍ അവിടെയുമിവിടെയുമെല്ലാം ഓടിച്ചു. ആ ആവേശം ഒട്ടും ചോര്‍ന്നു പോകാതെയാണ്‌ അദ്ദേഹം ഇന്നും അതേ കാര്‍ ഓടിക്കുന്നത്‌! ഒരേ കാറില്‍ ഏറ്റവും കൂടുതല്‍ ദൂരംസഞ്ചരിച്ചതിനുളള ഗിന്നസ്‌ റിക്കോഡ്‌ ഗോര്‍ഡന്റെ പേരിലാണ്‌. ഇപ്പോള്‍ അദ്ദേഹം സ്വന്തം പേരിലുളള റിക്കോഡ്‌ ഒന്നു തിരുത്താനുളള പുറപ്പാടിലാണ്‌.
2002 ല്‍ സ്വന്തം വോള്‍വോയില്‍ 20 ലക്ഷം മൈല്‍ പിന്നിട്ടതോടെയാണ്‌ ഗോര്‍ഡന്‍ ഗിന്നസ്‌ ബുക്കില്‍ സ്‌ഥാനം നേടിയത്‌. ഇപ്പോള്‍ 11 വര്‍ഷത്തിനു ശേഷം സ്വന്തം വോള്‍വോയില്‍ 30 ലക്ഷം മൈല്‍ പിന്നിട്ട ഈ മുന്‍ അധ്യാപകന്‍ സ്വന്തം പേരിലുളള റിക്കോഡ്‌ തിരുത്തിയെഴുതുകയാണ്‌.
ആദ്യ 10 ലക്ഷം മൈല്‍ പിന്നിടാന്‍ ഗോര്‍ഡന്‌ 21 വര്‍ഷം വേണ്ടിവന്നു. 15 വര്‍ഷം കൊണ്ട്‌ അടുത്ത 10 ലക്ഷം മൈല്‍ ഓടിച്ചു. കാര്‍ വിശ്വസിക്കാന്‍ കൊളളാവുന്നതായിരിക്കമെന്നാണ്‌ ഗോര്‍ഡന്റെ അഭിപ്രായം. തന്റെ വോള്‍വോ അത്തരത്തിലുളളതാണ്‌. അതിനാലാണ്‌ 47 വര്‍ഷത്തിനു ശേഷവും അത്‌ ഉപേക്ഷിക്കാത്തത്‌ എന്നും ഗോര്‍ഡന്‍ പറയുന്നു.
{[['']]}

സുന്ദരിയാണെന്ന്‌ വിശ്വസിക്കാന്‍ നഗ്നതാ പോസ്‌റ്റ്!

 സുന്ദരിയാണെന്ന്‌ വിശ്വസിക്കാന്‍ നഗ്നതാ പോസ്‌റ്റ്!

mangalam malayalam online newspaper
സുന്ദരിയാണോ എന്ന്‌ സംശയം തോന്നിയാല്‍ പിന്നെന്തു ജീവിതം. സംശയം മാറ്റി സുന്ദരിയാണെന്ന്‌ തെളിയിച്ചാലേ പിന്നൊരു സുഖമുളളൂ. ബ്രിട്ടീഷുകാരിയായ ഡിനൈസ്‌ ജോളിക്ക്‌ ഇത്തരത്തിലൊരു കടുംകൈ ചെയ്യാന്‍ പ്രേരണയായത്‌ ഇത്തരത്തിലുളള മാനസികാവസ്‌ഥയാണ്‌.
മുപ്പത്തിനാലുകാരിയായ ജോളിക്ക്‌ 141 കിലോ ഭാരമുണ്ട്‌. ചിത്രകാരിയും പൊതുപ്രവര്‍ത്തകയുമായ ജോളിക്ക്‌ താന്‍ സുന്ദരിയാണോ എന്ന സംശയം കലശലായപ്പോള്‍ ചെയ്‌തത്‌ ഇങ്ങനെ; ഏകദേശം പൂര്‍ണമായും നഗ്നയായ ശേഷം സ്വയം ഫോട്ടോയെടുത്തു. അവ ഓണ്‍ലൈനില്‍ പോസ്‌റ്റു ചെയ്‌ത് പരസ്യപ്പെടുത്തുകയും ചെയ്‌തു!
'ബി ബ്യൂട്ടിഫുള്‍' എന്നാണ്‌ ജോളി തന്റെ പദ്ധതിക്ക്‌ പേരിട്ടത്‌. ദിവസവും രണ്ട്‌ മണിക്കൂര്‍ വീതം ഒരു മാസക്കാലം സ്വന്തം ശരീരത്തിന്റെ ഭംഗി പകര്‍ത്തി. മിക്ക ഷോട്ടിലും 'ബി ബ്യൂട്ടിഫുള്‍' എന്ന്‌ ശരീരത്തില്‍ എഴുതിയിട്ടുമുണ്ടായിരുന്നു. ആദ്യ പോസ്‌റ്റിടാന്‍ താന്‍ കുറച്ച്‌ മടിച്ചിരുന്നു. എന്നാല്‍, ചിത്രങ്ങള്‍ കാണെക്കാണെ താന്‍ സുന്ദരിയാണെന്ന്‌ സ്വയം ബോധ്യപ്പെട്ടുവെന്നും ജോളി പറയുന്നു.
പരിമിതമായ സാഹചര്യത്തില്‍ വളര്‍ന്ന തനിക്ക്‌ ലജ്‌ജയും അപകര്‍ഷതാബോധവുമുണ്ടായിരുന്നുവെന്ന്‌ ജോളി പറയുന്നു. എന്നാല്‍, ബി ബ്യൂട്ടിഫുള്‍' പദ്ധതി തന്റെ ജീവിതമാകെ മാറ്റിമറിച്ചുവെന്നും താന്‍ സുന്ദരിതന്നെയെന്ന്‌ ബോധ്യമായതായും അവര്‍ പറയുന്നു.
{[['']]}

കേരളത്തില്‍ ആദ്യത്തെ ഹൃദയം മാററിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടന്നിട്ട്‌ ഒരു ദശകം പിന്നിടുകയാണ്‌.പക്ഷേ അവയവദാനത്തിന്റെ മഹത്വം വാഴ്‌ത്തിപ്പാടിയ നമ്മളാരും ഇങ്ങനെയൊരു കഥ അറിഞ്ഞിട്ടുണ്ടാവില്ല.സ്വന്തം ഹൃദയം മറെറാരാള്‍ക്ക്‌ നല്‍കി അവയവദാനത്തിന്റെ പുണ്യം മലയാളികളെ ആദ്യമായറിയിച്ച സുകുമാരന്‍ എന്ന സാധാരണക്കാരന്റെ ജീവിതം.

ഹൃദയം കൊണ്ടെഴുതിയ കവിത...

  ന്‍ mangalam malayalam online newspaper







കേരളത്തില്‍ ആദ്യത്തെ ഹൃദയം മാററിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടന്നിട്ട്‌ ഒരു ദശകം പിന്നിടുകയാണ്‌.പക്ഷേ അവയവദാനത്തിന്റെ മഹത്വം വാഴ്‌ത്തിപ്പാടിയ നമ്മളാരും ഇങ്ങനെയൊരു കഥ അറിഞ്ഞിട്ടുണ്ടാവില്ല.സ്വന്തം ഹൃദയം മറെറാരാള്‍ക്ക്‌ നല്‍കി അവയവദാനത്തിന്റെ പുണ്യം മലയാളികളെ ആദ്യമായറിയിച്ച സുകുമാരന്‍ എന്ന സാധാരണക്കാരന്റെ ജീവിതം.

വഒരല്‍പ്പം ഫ്‌ളാഷ്‌ബാക്ക്‌.

ടക്കന്‍പറവൂരില്‍നിന്ന്‌ ചെറായിലേക്കുളള റോഡരികില്‍ കരിക്കു വില്‍പ്പനക്കാരനായിരുന്നു പെരുമ്പടന്ന സ്വദേശിയായ സുകുമാരന്‍. ഒരു ദിനം പതിവു പോലെ കരിക്ക്‌ വില്‍ക്കുന്നതിനിടെയാണ്‌ അപ്രതീക്ഷിതമായി ബൈക്കിടിച്ചുവീഴ്‌ത്തിയത്‌. തലയടിച്ചു വീണതുകൊണ്ടു പരിക്ക്‌ ഗുരുതരമായിരുന്നു. പിറേറന്ന്‌ തന്നെ സുകുമാരന്റെ മസ്‌തിഷ്‌കമരണം സ്‌ഥിരീകരിച്ചു.
എറണാകുളം മെഡിക്കല്‍ ട്രസ്‌ററിലായിരുന്നു ചികിത്സ. വെന്റിലേറററിന്റെ സഹായത്തോടെയാണ്‌ പിന്നെ ജീവന്‍ നിലനിര്‍ത്തിയത്‌. നാല്‍പ്പതുകളിലെത്തിയതേയുണ്ടായിരുന്നുളളൂ സുകുമാരന്‍. ഒരു കുടുംബത്തിന്റെ മുഴുവന്‍ അത്താണി. ഹൃദയഭേദകമായ ആ അനുഭവങ്ങളെക്കുറിച്ച്‌ അദ്ദേഹത്തെ ചികിത്സിക്കുകയും കേരളത്തിലാദ്യമായി ഹൃദയം മാററിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തിയ ലിസി ഹോസ്‌പിറ്റലിലെ കാര്‍ഡിയോളജി വിഭാഗം മേധാവി പത്മശ്രീ ഡോ.ജോസ്‌ ചാക്കോ പെരിയപ്പുറം ആ കാലം ഓര്‍മ്മിക്കുന്നു.

നിര്‍ണായകമാകുന്ന തീരുമാനം

"ഹൃദയം മാററിവയ്‌ക്കലില്‍ രണ്ടു വ്യക്‌തികളാണ്‌ നിര്‍ണായകം. നല്‍കുന്നയാളും ഏററുവാങ്ങുന്നയാളും. മസ്‌തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ ഹൃദയമാണ്‌ മറെറാ രാളിലേക്ക്‌ മാററിവയ്‌ക്കുന്നത്‌. വെന്റിലേറററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നയാളുകളുടെ ഹൃദയമാണ്‌ പലപ്പോഴും മാററിവയ്‌ക്കുന്നത്‌. വെന്റിലേറ്റര്‍ മാററി മൂന്ന്‌ മിനിററിനകം പ്രാണന്‍ പോകും. ഹൃദയം നല്‍കാന്‍ ബന്ധുക്കളുടെ സമ്മതം പോലെതന്നെ പ്രധാനമാണ്‌ അതേററുവാങ്ങാന്‍ ഒരാള്‍ സന്നദ്ധമാകുന്നത്‌. അതയാള്‍ക്ക്‌ മാനസികമായ ഒരുപാട്‌ ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ടുതന്നെ ഒട്ടേറെ പ്രശ്‌നങ്ങളുമുണ്ട്‌. ഹൃദയം മാററിവയ്‌ക്കല്‍ മുന്‍കൂട്ടി നിശ്‌ചയിക്കപ്പെടുന്നതല്ല. നല്‍കുന്നയാളും ഏററുവാങ്ങുന്നയാളും പരസ്‌പരം അറിയണമെന്നുമില്ല. ദൈവം ഇടപെടുന്ന ഒരു നിമിഷമാണത്‌."

ഏബ്രഹാം വരുന്നു

"ട്രാന്‍സ്‌പ്ലാന്റേഷന്‍ യൂണിററ്‌ തുടങ്ങി രണ്ടാം വര്‍ഷം ഞങ്ങള്‍ സ്വീകര്‍ത്താവിനെ കണ്ടെത്തി. ഹരിപ്പാട്ടെ ഹുദാ ട്രസ്‌ററ്‌ ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ വച്ചാണ്‌ ആളെ ഞങ്ങള്‍ കണ്ടെത്തിയത്‌. മാന്നാര്‍ സ്വദേശിയായ മുപ്പത്തിനാലുകാരന്‍ ഏബ്രഹാം. മാതാപിതാക്കളില്ല. ഒററയ്‌ക്ക് താമസം. ഗള്‍ഫിലായിരുന്നു. രോഗം കാരണം ജോലി നഷ്‌ടമായി. ഹൃദയം എന്നേക്കുമായി പരാജയപ്പെട്ടു എന്ന്‌ ഡോക്‌ടര്‍മാര്‍ വിധിയെഴുതിയ രോഗി. മരണത്തിന്റെ കാലൊച്ചയും കാത്തിരിക്കുന്ന മനുഷ്യന്‍.
"ഹൃദയം മാററിവയ്‌ക്കല്‍ മാത്രമായിരുന്നു ഏബ്രഹാമിന്റെ അസുഖത്തിനുളള പ്രതിവിധി. നല്ല ധൈര്യമുണ്ടായിരുന്ന ഏബ്രഹാം ഹൃദയം സ്വീകരിക്കാന്‍ തയ്യാറായിത്തന്നെ എന്റെ മുന്നിലേക്ക്‌ വന്നു. പിന്നെ ഏബ്രഹാമിനൊരു ഹൃദയം തേടലായി എന്റെ വഴി.
"ഏബ്രഹാമിനോട്‌ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു. ആദ്യമായാണ്‌ ഞാന്‍ ഹൃദയം മാററിവയ്‌ക്കുന്നത,്‌ അതിന്റെ റിസ്‌ക്കുണ്ട്‌. പക്ഷേ, ഏബ്രഹാം അത്‌ കേട്ട്‌ ഞെട്ടിയില്ല. പകരം, "ഡോക്‌ടര്‍ക്കതിനു കഴിയുമെന്നെനിക്കു വിശ്വാസമാണ്‌." എന്നു പറ ഞ്ഞ്‌ ധൈര്യം പകര്‍ന്നു. ഹൃദയം മാററിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാകുന്നയാളുടെ മററവയവങ്ങളെല്ലാം സാധാരണനിലയിലായിരിക്കണം. പരിശോധനയില്‍ ഏബ്രഹാമിന്‌ മററസുഖങ്ങളൊന്നുമില്ലെന്ന്‌ വ്യക്‌തമായി. ഇനി വേണ്ടത്‌ ഒരു ഹൃദയമാണ്‌." ഡോക്‌ടര്‍ ആ കഥയുടെ ക്‌ളൈമാക്‌സിലേക്കു കടക്കുകയായി.

സഹൃദയം സുകുമാരന്‍

"2003 മെയ്‌ 11. ഏബ്രഹാം മെഡിക്കല്‍ ട്രസ്‌ററില്‍ വന്നു മടങ്ങിയിട്ട്‌ ആറുമാസം പിന്നിട്ടു. ഇതിനിടെ ആലുവയിലെ ഒരു ആശുപത്രിയില്‍നിന്ന്‌ വാഹനാപകടത്തില്‍ പരിക്കേറ്റ സുകുമാരന്‍ എന്നയാളെയും കൊണ്ട്‌ ഒരു ആംബുലന്‍സെത്തി. സുകുമാരന്റെ സ്‌ഥിതി അതീവ ഗരുതരമായിരുന്നു. അങ്ങനെ സുകുമാരന്റെ ഹൃദയം ഏബ്രഹാമിന്‌ മാററിവയ്‌ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അവയവദാനത്തെക്കുറിച്ച്‌ വ്യക്‌തമായ ധാരണയുളളവരായിരുന്നു സുകുമാരനും ഭാര്യ പത്മിനിയും. കണ്ണുദാനം ചെയ്യാന്‍ നേരത്തെതന്നെ തീരുമാനിച്ച ദമ്പതിമാര്‍. ഏബ്രഹാമിന്റെ ഹൃദയത്തിനായുളള കാത്തിരിപ്പിനെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ സുകുമാരന്റെ കുടുംബം അത്രമേല്‍ ഹൃദയപൂര്‍വ്വമായ ആ തീരുമാനം എടുത്തു.
"ഇന്നും ഞാന്‍ വിശ്വസിക്കുന്നു. എനിക്കു ലഭിച്ച പത്മശ്രീയുള്‍പ്പെടെയുളള അംഗീകാരങ്ങള്‍ സുകുമാരന്റെ കുടുംബത്തിന്‌ അവകാശപ്പെട്ടതാണ്‌. അവരാണ്‌ ആ ചരിത്രസംഭവത്തിന്‌ കാരണക്കാര്‍. അത്രയ്‌ക്കു വലുതായിരുന്നു അവരുടെ ത്യാഗം. ഞാന്‍ വെറുമൊരുപകരണം മാത്രം. അവയവദാനത്തിന്റെ മഹത്വം വാഴ്‌ത്തിപ്പാടിയവരാരും നിര്‍ധനരായ ആ കുടുംബത്തെക്കുറിച്ച്‌ ഒരിക്കലും ഓര്‍ത്തില്ല. അതിലെനിക്കു സങ്കടമുണ്ട്‌."ഡോക്‌ടര്‍ പറയുന്നു

പ്രതീക്ഷയുടെ നിമിഷങ്ങള്‍

"രണ്ടു പേരുടെയും രക്‌തഗ്രൂപ്പ്‌ എ പോ സിററീവായിരുന്നു. മറ്റെല്ലാ ഘടകങ്ങളും അനുകൂലം. മെഡിക്കല്‍ ട്രസ്‌റ്റില്‍ നിന്ന്‌ ഏബ്രഹാമിനെ ഫോ ണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഞ ങ്ങളുടെ നെഞ്ചിടിപ്പ്‌ ഉച്ചത്തിലായി-ഏബ്രഹാം വീട്ടിലില്ലെങ്കില്‍, അല്ലെങ്കില്‍ എ ന്തെങ്കിലും അസുഖം പി ടിപെട്ടിട്ടുണ്ടെങ്കില്‍... എല്ലാം നിഷ്‌ഫലമാകും. മൂന്നുദിവസത്തിനപ്പുറം വെന്റിലേറററില്‍ ജീവന്‍ പിടിച്ചുനിര്‍ത്താനാകില്ല. അതിനുമുന്‍പ്‌ സുകുമാരന്റെ ഹൃദയം ഏബ്രഹാമില്‍ ചേരണം.
"പക്ഷേ ഏബ്രഹാം ആദ്യബെല്ലിലെ ഫോണെടുത്തു. പിന്നെ സുഹൃത്തിന്റെ ടാക്‌സിയില്‍ എറണാകുളത്തേക്ക്‌. രാത്രിയോടെ അവര്‍ ആശുപത്രയിലെത്തി. അതിനു മുന്‍പ്‌ അവയവദാനത്തിനുളള എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കി. 13-ാം തീയതി പുലര്‍ച്ചെ 12.30 മണിയോടെയാണ്‌ ശസ്‌ത്രക്രിയ തുടങ്ങിയത്‌." പതിമൂന്നെന്ന അക്കത്തിന്റെ ചീത്തപ്പേരു തിരുത്തിയ ആ നാള്‍ ഡോക്‌ടര്‍ ഓര്‍ത്തെടുത്തു.

ഒരു പ്രാര്‍ത്ഥനപോലെ

ശസ്‌ത്രക്രിയയുടെ തുടക്കംമുതലേ പ്രാര്‍ത്ഥനതന്നെയായിരുന്നു. സെന്റ്‌ തെരേസാസ്‌ മൊണാ സ്‌ട്രി ചര്‍ച്ചിലെ ഫാ.ആന്‍സലിന്റെ നേതൃത്വത്തി ല്‍ ഞങ്ങള്‍ 15 മിനിട്ട്‌ പ്രാര്‍ത്ഥന നടത്തി. തിയറ്ററിലേക്ക്‌ പോകും മുന്‍പ്‌ ഫാദര്‍ എന്റെ കൈയിലേക്ക്‌ ചെറിയൊരു കുരിശ്‌ തന്നിട്ട്‌ പറഞ്ഞു: "ഇത്‌ ഗൗണിന്റെ പോക്കററിലിടണം. ശസ്‌ത്രക്രിയ കഴിഞ്ഞിട്ടേ എടുക്കാവൂ." രണ്ടാം ഘട്ടത്തില്‍
- See more at: http://www.mangalam.com/women/news/100249#sthash.OVChR5gc.dpuf
{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger