Movie :

kerala home tv show and news

Home » » കേരളത്തില്‍ ആദ്യത്തെ ഹൃദയം മാററിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടന്നിട്ട്‌ ഒരു ദശകം പിന്നിടുകയാണ്‌.പക്ഷേ അവയവദാനത്തിന്റെ മഹത്വം വാഴ്‌ത്തിപ്പാടിയ നമ്മളാരും ഇങ്ങനെയൊരു കഥ അറിഞ്ഞിട്ടുണ്ടാവില്ല.സ്വന്തം ഹൃദയം മറെറാരാള്‍ക്ക്‌ നല്‍കി അവയവദാനത്തിന്റെ പുണ്യം മലയാളികളെ ആദ്യമായറിയിച്ച സുകുമാരന്‍ എന്ന സാധാരണക്കാരന്റെ ജീവിതം.

കേരളത്തില്‍ ആദ്യത്തെ ഹൃദയം മാററിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടന്നിട്ട്‌ ഒരു ദശകം പിന്നിടുകയാണ്‌.പക്ഷേ അവയവദാനത്തിന്റെ മഹത്വം വാഴ്‌ത്തിപ്പാടിയ നമ്മളാരും ഇങ്ങനെയൊരു കഥ അറിഞ്ഞിട്ടുണ്ടാവില്ല.സ്വന്തം ഹൃദയം മറെറാരാള്‍ക്ക്‌ നല്‍കി അവയവദാനത്തിന്റെ പുണ്യം മലയാളികളെ ആദ്യമായറിയിച്ച സുകുമാരന്‍ എന്ന സാധാരണക്കാരന്റെ ജീവിതം.

{[['']]}

ഹൃദയം കൊണ്ടെഴുതിയ കവിത...

  ന്‍ mangalam malayalam online newspaper







കേരളത്തില്‍ ആദ്യത്തെ ഹൃദയം മാററിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടന്നിട്ട്‌ ഒരു ദശകം പിന്നിടുകയാണ്‌.പക്ഷേ അവയവദാനത്തിന്റെ മഹത്വം വാഴ്‌ത്തിപ്പാടിയ നമ്മളാരും ഇങ്ങനെയൊരു കഥ അറിഞ്ഞിട്ടുണ്ടാവില്ല.സ്വന്തം ഹൃദയം മറെറാരാള്‍ക്ക്‌ നല്‍കി അവയവദാനത്തിന്റെ പുണ്യം മലയാളികളെ ആദ്യമായറിയിച്ച സുകുമാരന്‍ എന്ന സാധാരണക്കാരന്റെ ജീവിതം.

വഒരല്‍പ്പം ഫ്‌ളാഷ്‌ബാക്ക്‌.

ടക്കന്‍പറവൂരില്‍നിന്ന്‌ ചെറായിലേക്കുളള റോഡരികില്‍ കരിക്കു വില്‍പ്പനക്കാരനായിരുന്നു പെരുമ്പടന്ന സ്വദേശിയായ സുകുമാരന്‍. ഒരു ദിനം പതിവു പോലെ കരിക്ക്‌ വില്‍ക്കുന്നതിനിടെയാണ്‌ അപ്രതീക്ഷിതമായി ബൈക്കിടിച്ചുവീഴ്‌ത്തിയത്‌. തലയടിച്ചു വീണതുകൊണ്ടു പരിക്ക്‌ ഗുരുതരമായിരുന്നു. പിറേറന്ന്‌ തന്നെ സുകുമാരന്റെ മസ്‌തിഷ്‌കമരണം സ്‌ഥിരീകരിച്ചു.
എറണാകുളം മെഡിക്കല്‍ ട്രസ്‌ററിലായിരുന്നു ചികിത്സ. വെന്റിലേറററിന്റെ സഹായത്തോടെയാണ്‌ പിന്നെ ജീവന്‍ നിലനിര്‍ത്തിയത്‌. നാല്‍പ്പതുകളിലെത്തിയതേയുണ്ടായിരുന്നുളളൂ സുകുമാരന്‍. ഒരു കുടുംബത്തിന്റെ മുഴുവന്‍ അത്താണി. ഹൃദയഭേദകമായ ആ അനുഭവങ്ങളെക്കുറിച്ച്‌ അദ്ദേഹത്തെ ചികിത്സിക്കുകയും കേരളത്തിലാദ്യമായി ഹൃദയം മാററിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തിയ ലിസി ഹോസ്‌പിറ്റലിലെ കാര്‍ഡിയോളജി വിഭാഗം മേധാവി പത്മശ്രീ ഡോ.ജോസ്‌ ചാക്കോ പെരിയപ്പുറം ആ കാലം ഓര്‍മ്മിക്കുന്നു.

നിര്‍ണായകമാകുന്ന തീരുമാനം

"ഹൃദയം മാററിവയ്‌ക്കലില്‍ രണ്ടു വ്യക്‌തികളാണ്‌ നിര്‍ണായകം. നല്‍കുന്നയാളും ഏററുവാങ്ങുന്നയാളും. മസ്‌തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ ഹൃദയമാണ്‌ മറെറാ രാളിലേക്ക്‌ മാററിവയ്‌ക്കുന്നത്‌. വെന്റിലേറററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നയാളുകളുടെ ഹൃദയമാണ്‌ പലപ്പോഴും മാററിവയ്‌ക്കുന്നത്‌. വെന്റിലേറ്റര്‍ മാററി മൂന്ന്‌ മിനിററിനകം പ്രാണന്‍ പോകും. ഹൃദയം നല്‍കാന്‍ ബന്ധുക്കളുടെ സമ്മതം പോലെതന്നെ പ്രധാനമാണ്‌ അതേററുവാങ്ങാന്‍ ഒരാള്‍ സന്നദ്ധമാകുന്നത്‌. അതയാള്‍ക്ക്‌ മാനസികമായ ഒരുപാട്‌ ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ടുതന്നെ ഒട്ടേറെ പ്രശ്‌നങ്ങളുമുണ്ട്‌. ഹൃദയം മാററിവയ്‌ക്കല്‍ മുന്‍കൂട്ടി നിശ്‌ചയിക്കപ്പെടുന്നതല്ല. നല്‍കുന്നയാളും ഏററുവാങ്ങുന്നയാളും പരസ്‌പരം അറിയണമെന്നുമില്ല. ദൈവം ഇടപെടുന്ന ഒരു നിമിഷമാണത്‌."

ഏബ്രഹാം വരുന്നു

"ട്രാന്‍സ്‌പ്ലാന്റേഷന്‍ യൂണിററ്‌ തുടങ്ങി രണ്ടാം വര്‍ഷം ഞങ്ങള്‍ സ്വീകര്‍ത്താവിനെ കണ്ടെത്തി. ഹരിപ്പാട്ടെ ഹുദാ ട്രസ്‌ററ്‌ ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ വച്ചാണ്‌ ആളെ ഞങ്ങള്‍ കണ്ടെത്തിയത്‌. മാന്നാര്‍ സ്വദേശിയായ മുപ്പത്തിനാലുകാരന്‍ ഏബ്രഹാം. മാതാപിതാക്കളില്ല. ഒററയ്‌ക്ക് താമസം. ഗള്‍ഫിലായിരുന്നു. രോഗം കാരണം ജോലി നഷ്‌ടമായി. ഹൃദയം എന്നേക്കുമായി പരാജയപ്പെട്ടു എന്ന്‌ ഡോക്‌ടര്‍മാര്‍ വിധിയെഴുതിയ രോഗി. മരണത്തിന്റെ കാലൊച്ചയും കാത്തിരിക്കുന്ന മനുഷ്യന്‍.
"ഹൃദയം മാററിവയ്‌ക്കല്‍ മാത്രമായിരുന്നു ഏബ്രഹാമിന്റെ അസുഖത്തിനുളള പ്രതിവിധി. നല്ല ധൈര്യമുണ്ടായിരുന്ന ഏബ്രഹാം ഹൃദയം സ്വീകരിക്കാന്‍ തയ്യാറായിത്തന്നെ എന്റെ മുന്നിലേക്ക്‌ വന്നു. പിന്നെ ഏബ്രഹാമിനൊരു ഹൃദയം തേടലായി എന്റെ വഴി.
"ഏബ്രഹാമിനോട്‌ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു. ആദ്യമായാണ്‌ ഞാന്‍ ഹൃദയം മാററിവയ്‌ക്കുന്നത,്‌ അതിന്റെ റിസ്‌ക്കുണ്ട്‌. പക്ഷേ, ഏബ്രഹാം അത്‌ കേട്ട്‌ ഞെട്ടിയില്ല. പകരം, "ഡോക്‌ടര്‍ക്കതിനു കഴിയുമെന്നെനിക്കു വിശ്വാസമാണ്‌." എന്നു പറ ഞ്ഞ്‌ ധൈര്യം പകര്‍ന്നു. ഹൃദയം മാററിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാകുന്നയാളുടെ മററവയവങ്ങളെല്ലാം സാധാരണനിലയിലായിരിക്കണം. പരിശോധനയില്‍ ഏബ്രഹാമിന്‌ മററസുഖങ്ങളൊന്നുമില്ലെന്ന്‌ വ്യക്‌തമായി. ഇനി വേണ്ടത്‌ ഒരു ഹൃദയമാണ്‌." ഡോക്‌ടര്‍ ആ കഥയുടെ ക്‌ളൈമാക്‌സിലേക്കു കടക്കുകയായി.

സഹൃദയം സുകുമാരന്‍

"2003 മെയ്‌ 11. ഏബ്രഹാം മെഡിക്കല്‍ ട്രസ്‌ററില്‍ വന്നു മടങ്ങിയിട്ട്‌ ആറുമാസം പിന്നിട്ടു. ഇതിനിടെ ആലുവയിലെ ഒരു ആശുപത്രിയില്‍നിന്ന്‌ വാഹനാപകടത്തില്‍ പരിക്കേറ്റ സുകുമാരന്‍ എന്നയാളെയും കൊണ്ട്‌ ഒരു ആംബുലന്‍സെത്തി. സുകുമാരന്റെ സ്‌ഥിതി അതീവ ഗരുതരമായിരുന്നു. അങ്ങനെ സുകുമാരന്റെ ഹൃദയം ഏബ്രഹാമിന്‌ മാററിവയ്‌ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അവയവദാനത്തെക്കുറിച്ച്‌ വ്യക്‌തമായ ധാരണയുളളവരായിരുന്നു സുകുമാരനും ഭാര്യ പത്മിനിയും. കണ്ണുദാനം ചെയ്യാന്‍ നേരത്തെതന്നെ തീരുമാനിച്ച ദമ്പതിമാര്‍. ഏബ്രഹാമിന്റെ ഹൃദയത്തിനായുളള കാത്തിരിപ്പിനെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ സുകുമാരന്റെ കുടുംബം അത്രമേല്‍ ഹൃദയപൂര്‍വ്വമായ ആ തീരുമാനം എടുത്തു.
"ഇന്നും ഞാന്‍ വിശ്വസിക്കുന്നു. എനിക്കു ലഭിച്ച പത്മശ്രീയുള്‍പ്പെടെയുളള അംഗീകാരങ്ങള്‍ സുകുമാരന്റെ കുടുംബത്തിന്‌ അവകാശപ്പെട്ടതാണ്‌. അവരാണ്‌ ആ ചരിത്രസംഭവത്തിന്‌ കാരണക്കാര്‍. അത്രയ്‌ക്കു വലുതായിരുന്നു അവരുടെ ത്യാഗം. ഞാന്‍ വെറുമൊരുപകരണം മാത്രം. അവയവദാനത്തിന്റെ മഹത്വം വാഴ്‌ത്തിപ്പാടിയവരാരും നിര്‍ധനരായ ആ കുടുംബത്തെക്കുറിച്ച്‌ ഒരിക്കലും ഓര്‍ത്തില്ല. അതിലെനിക്കു സങ്കടമുണ്ട്‌."ഡോക്‌ടര്‍ പറയുന്നു

പ്രതീക്ഷയുടെ നിമിഷങ്ങള്‍

"രണ്ടു പേരുടെയും രക്‌തഗ്രൂപ്പ്‌ എ പോ സിററീവായിരുന്നു. മറ്റെല്ലാ ഘടകങ്ങളും അനുകൂലം. മെഡിക്കല്‍ ട്രസ്‌റ്റില്‍ നിന്ന്‌ ഏബ്രഹാമിനെ ഫോ ണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഞ ങ്ങളുടെ നെഞ്ചിടിപ്പ്‌ ഉച്ചത്തിലായി-ഏബ്രഹാം വീട്ടിലില്ലെങ്കില്‍, അല്ലെങ്കില്‍ എ ന്തെങ്കിലും അസുഖം പി ടിപെട്ടിട്ടുണ്ടെങ്കില്‍... എല്ലാം നിഷ്‌ഫലമാകും. മൂന്നുദിവസത്തിനപ്പുറം വെന്റിലേറററില്‍ ജീവന്‍ പിടിച്ചുനിര്‍ത്താനാകില്ല. അതിനുമുന്‍പ്‌ സുകുമാരന്റെ ഹൃദയം ഏബ്രഹാമില്‍ ചേരണം.
"പക്ഷേ ഏബ്രഹാം ആദ്യബെല്ലിലെ ഫോണെടുത്തു. പിന്നെ സുഹൃത്തിന്റെ ടാക്‌സിയില്‍ എറണാകുളത്തേക്ക്‌. രാത്രിയോടെ അവര്‍ ആശുപത്രയിലെത്തി. അതിനു മുന്‍പ്‌ അവയവദാനത്തിനുളള എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കി. 13-ാം തീയതി പുലര്‍ച്ചെ 12.30 മണിയോടെയാണ്‌ ശസ്‌ത്രക്രിയ തുടങ്ങിയത്‌." പതിമൂന്നെന്ന അക്കത്തിന്റെ ചീത്തപ്പേരു തിരുത്തിയ ആ നാള്‍ ഡോക്‌ടര്‍ ഓര്‍ത്തെടുത്തു.

ഒരു പ്രാര്‍ത്ഥനപോലെ

ശസ്‌ത്രക്രിയയുടെ തുടക്കംമുതലേ പ്രാര്‍ത്ഥനതന്നെയായിരുന്നു. സെന്റ്‌ തെരേസാസ്‌ മൊണാ സ്‌ട്രി ചര്‍ച്ചിലെ ഫാ.ആന്‍സലിന്റെ നേതൃത്വത്തി ല്‍ ഞങ്ങള്‍ 15 മിനിട്ട്‌ പ്രാര്‍ത്ഥന നടത്തി. തിയറ്ററിലേക്ക്‌ പോകും മുന്‍പ്‌ ഫാദര്‍ എന്റെ കൈയിലേക്ക്‌ ചെറിയൊരു കുരിശ്‌ തന്നിട്ട്‌ പറഞ്ഞു: "ഇത്‌ ഗൗണിന്റെ പോക്കററിലിടണം. ശസ്‌ത്രക്രിയ കഴിഞ്ഞിട്ടേ എടുക്കാവൂ." രണ്ടാം ഘട്ടത്തില്‍
- See more at: http://www.mangalam.com/women/news/100249#sthash.OVChR5gc.dpuf
Share this article :

Post a Comment

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger