Posted by Unknown
Posted on Monday, October 07, 2013
with No comments
വീണ്ടും മഞ്‌ജുവാര്യരും സുരേഷ്‌ഗോപിയും?
സമ്മര്‍ ഇന്‍ ബെത്‌ലഹേമിനു ശേഷം മഞ്‌ജുവാര്യരും സുരേഷ്‌ഗോപിയും വീണ്ടും ഒരുമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ സലിം അഹമ്മദിന്റെ അടുത്ത ചിത്രത്തിലായിരിക്കും ഇവര്‍ ഒരുമിക്കുകയെന്നാണ് വിവരം. മോഹന്‍ലാലും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായിരിക്കുമെന്നാണ് സൂചന. സമ്മര്‍ ഇന്‍ ബെത്‌ലഹേമിലും ഈ മൂന്ന് താരങ്ങളും അണിനിരന്നിരുന്നു.
മഞ്‌ജുവിന്റെ രണ്ടാം വരവിലെ ഒരു വഴിത്തിരിവായിരിക്കും ഈ ബിഗ്‌ബജറ്റ് ചിത്രമെന്നാണ് സിനിമാവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. പദ്‌മപ്രിയയും ശാരദയും സിദ്ധിക്കും പുതിയ ചിത്രത്തിന്റെ താരനിരയിലുണ്ട്. മധു അമ്പാട്ടായിരിക്കും ക്യാമറയ്‌ക്ക് പിന്നില്‍. ശബ്‌ദസങ്കലനം റസൂല്‍ പൂക്കുട്ടിയുടേതായിരിക്കും.
സൂരേഷ്‌ഗോപിയും മഞ്‌ജുവാര്യരും ഒരുമിച്ച് അഭിനയിച്ച കളിയാട്ടവും സമ്മര്‍ ഇന്‍ ബെത്‌ലഹേമും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു