Kerala tv show and newsഎറണാകുളത്തൂടെ നടന്നാല് ചില ലവന്മാരെ കാണാം, ലോ വേസ്റ്റ് ജീന്‍സുകാര്‍. ബസ്സില്‍ കയറിയാല്‍ കൈ പൊക്കിയേ നില്കൂ. ലവനൊന്നും അങ്ങനെ നടന്നാല്‍ ഒരു പെണ്ണും കേറി പീഡിപ്പിച്ചെന്നു വരില്ല. പക്ഷേ, ഒരു പെണ്ണ് ലോ വേസ്റ്റ് ജീന്‍സുമിട്ട് ഇങ്ങനെ കൈയും പൊക്കി നടന്നാല്‍ പിന്നെ എന്തു സംഭവിക്കുമെന്ന് പറയാനാകില്ല... കാലം അങ്ങനെയാ...
പറഞ്ഞുവരുന്നത് സ്ത്രീകളുടെ ഡ്രസ്സിങ്ങിനെക്കുറിച്ചാണ്. നേരാംവണ്ണം വസ്ത്രം ധരിക്കാത്തത് കൊണ്ടാണ് പെണ്ണുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നത് എന്നല്ല ഞാന്‍ പറഞ്ഞതിനര്‍ഥം. മൂന്ന് വയസ്സുള്ള കുട്ടിയെ പീഡിപ്പിക്കുന്നത് എന്തു വസ്ത്രം കണ്ടിട്ടാ...? അതുപോലെ അറുപത് വയസ്സുള്ള അമ്മൂമ്മയെ വീട്ടില്‍ കയറി പീഡിപ്പിക്കുന്നതും വസ്ത്രധാരണം കൊണ്ടാണോ...? അപ്പോ, അതല്ല കാര്യം. മനസ്സില്‍ അശ്ലീലവുമായി നടക്കുന്നവര്‍ക്ക് സ്ത്രീകള്‍ എന്തിട്ടാലും കുഴപ്പമില്ല. ഒന്നും ഇട്ടിട്ടില്ലെന്ന് അവരങ്ങ് സങ്കല്പിച്ചോളും. കാണുന്നവരുടെ മനസ്സിലാണ് അശ്ലീലം ജനിക്കുന്നത്.
അഞ്ചുവര്‍ഷം മുമ്പ് വരെ നമ്മുടെ നാട്ടില്‍ ഓരോ പ്രായത്തിനും ഓരോ വസ്ത്രം എന്നുണ്ടായിരുന്നു. അമ്മമാര്‍ക്ക് സാരി, കോളേജില്‍ പോകുന്നവര്‍ക്ക് ദാവണി, പിള്ളേര്‍ക്ക് മിഡിയും ടോപ്പും അങ്ങനെ... പക്ഷേ, നോര്‍ത്തിന്ത്യയിലൊക്കെ അമ്മമാരും അമ്മൂമ്മമാരും പണ്ടേ ചുരിദാറാണ് ഇട്ടിരുന്നത്. ഇവിടെയും ഇപ്പോ അങ്ങനെയൊരു രീതി വന്നിട്ടുണ്ട്. പക്ഷേ, അമ്മൂമ്മമാരൊന്നും ചുരിദാറ് ഇട്ടു തുടങ്ങിയിട്ടില്ല. അമ്പതും അറുപതും വയസ്സുള്ള അമ്മമാര്‍ക്ക് ചുരിദാറ് കംഫര്‍ട്ടബിള്‍ ആയിത്തുടങ്ങി.
വസ്ത്രം ധരിച്ചശേഷം കണ്ണാടിയിലൊന്ന് നോക്കുക. എവിടെയെങ്കിലും ഏതെങ്കിലും ഭാഗത്ത് വൃത്തികേട് തോന്നിയാല്‍ മാറ്റിയേക്കുക. നമ്മള്‍ക്ക് ബോറായിത്തോന്നുന്നത് നാട്ടുകാര്‍ക്ക് അതിലപ്പുറം ബോറോ അനാവശ്യമോ ആയി തോന്നാം. ചൊവ്വേ നേരെ പറഞ്ഞാല്‍ കണ്ടാല്‍ വൃത്തികേടില്ലെന്ന് തോന്നിപ്പിക്കുന്ന എന്തു വസ്ത്രവും ധരിക്കാം. അത് ജീന്‍സാകാം, സാരിയാകാം, ഫ്രോക്കാകാം. എന്തെങ്കിലും ഇടുക, ഒന്നും ഇടാതെ ഇരിക്കരുത്!!! അതുമാത്രമാണ് എനിക്ക് പറയാനുള്ളത്.
എല്ലാത്തിലും പോലെ ഡ്രസ്സിലുമുണ്ട് വെസ്റ്റേണ്‍ കള്‍ച്ചറിന്റെ സ്വധീനം. പക്ഷേ, മിനി സ്‌കര്‍ട്ടും മുട്ടിന് മുകളിലുള്ള സ്‌കര്‍ട്ടുമൊന്നും നമ്മുടെ നാട്ടില്‍ വന്നിട്ടില്ലെന്നത് സമാധാനം. ഡ്രസ്സിങ് നമ്മുടെ കോണ്‍ഫിഡന്‍സ് കൂട്ടും. വൃത്തികേടാണ് എന്ന് മറ്റുള്ളവര്‍ പറയുമ്പോഴോ അല്ലെങ്കില്‍ മറ്റുള്ളവരുടെ തുറിച്ചുനോട്ടം കാണുമ്പോഴോ ആത്മവിശ്വാസം പോയേക്കാം. അതുകൊണ്ട് നേരത്തെ പറഞ്ഞപോലെ ഇട്ടുകഴിഞ്ഞശേഷം കണ്ണാടിയില്‍ നോക്കുമ്പോ നമുക്ക് കോണ്‍ഫിഡന്‍സ് തോന്നുന്നുണ്ടെങ്കില്‍ ധൈര്യമായി അതിട്ടുകൊണ്ട് പോകാം. സ്റ്റേജിലൊക്കെ പെര്‍ഫോം ചെയ്യുന്നതുകൊണ്ട്ഞാന്‍ ഈ രീതിയാണ് ഫോളോ ചെയ്യുന്നത്. വള്‍ഗറാണ് എന്ന് മറ്റുള്ളവര്‍ പറയുന്ന രീതിയിലല്ല എന്റെ ഡ്രസിങ് എന്നാണ് എന്റെ വിശ്വാസം.
എല്ലാ ഡ്രസ്സുകളും എനിക്കിഷ്ടമാണ്. അടുത്തകാലം വരെ സാരി ഉടുത്തിരുന്നില്ല. സാരി ഉടുത്തപ്പോ നല്ലതാണെന്ന അഭിപ്രായം കേട്ടതുകൊണ്ട് ഇപ്പോ മിക്കവാറും അതുടുക്കുന്നു. അല്പ വസ്ത്രധാരിണികള്‍ എന്നൊരു വാക്ക് ഇപ്പോ കേള്‍ക്കുന്നുണ്ട്. മിനിമം ഡ്രസിടുന്നവര്‍ എന്ന് മലയാളത്തില്‍ പറയാം!! അവരോടും ഒരപേക്ഷയുണ്ട്:നിങ്ങക്ക് അങ്ങനെയുള്ള ഐറ്റംസ് ഇടണമെങ്കില്‍ കിടക്കാന്‍നേരത്ത് ഇടുക. സ്വന്തം ഭര്‍ത്താവോ വീട്ടുകാരോ മാത്രം കണ്ടോട്ടെ... എന്തിനാ നാട്ടുകാരെ കാണിക്കുന്നത്?ടിക്കറ്റെടുക്കാതെ സിനിമാ കാണാനുള്ള ചാന്‍സും നോക്കി നടക്കുന്ന പാര്‍ട്ടികളുടെ മുമ്പിലേക്ക് ലതും ഇട്ടോണ്ട് ചെന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ സ്വയം സഹിക്കാന്‍ കഴിവുണ്ടെങ്കില്‍ മാത്രം ധൈര്യമായി അല്പ വസ്ത്രധാരിണിയായിക്കോ...
ഭാവിയില്‍ മുംബൈയിലെയും ബാംഗ്ലൂരിലെയും ഡ്രസിങ് സ്റ്റൈല്‍ നമ്മുടെ നാട്ടിലും വന്നേക്കാം. അപ്പോഴെന്തു സംഭവിക്കുമെന്ന് പറയാനാകില്ല. പക്ഷേ, ഞാന്‍ അപ്പോഴും മാറാനൊന്നും പോകുന്നില്ല. റിമി ടോമി അല്പ വസ്ത്രധാരണിയാകുന്നതും കാത്ത് ആരെങ്കിലും ഇരിക്കുന്നുണ്ടെങ്കില്‍ അവരോട് ഒരു വാക്ക്: 'ചേട്ടാ... ആ വെള്ളമെടുത്ത് വാഴയ്‌ക്കൊഴിച്ചേക്ക്...'
{[['']]}