Movie :
Recent Movies

kerala home tv show and news

Showing posts with label BUSINESS OPPORTUNITIE. Show all posts
Showing posts with label BUSINESS OPPORTUNITIE. Show all posts

ശവക്കല്ലറയില്‍ ഒരു ചായക്കട; അതും മലയാളിയാണ്..........!!!!!!!!!!!

Kerala tv show and news
ഗാന്ധിനഗര്‍: ശവക്കല്ലറകള്‍ക്കിടയില്‍ ഒരു ചായക്കട. അഹമ്മദാബാദിലെ ഒരു മുസ്ലിം സെമിത്തേരിയാണ് ഇപ്പോള്‍ കൃഷ്ണന്‍ കുട്ടി എന്ന മലയാളി ബിസിനസുകാരനിലൂടെ ഗുജറാത്തിലാകെ പേരെടുത്തിരിക്കുന്നത്. പഴയ ശവക്കല്ലറയില്‍ റസ്റ്ററന്റ് ആരംഭിച്ച് ലോകമാധ്യമ ശ്രദ്ധനേടിയിരിക്കുകയാണ് കൃഷ്ണന്‍കുട്ടി എന്ന ഈ ബിസിനസുകാരന്‍. കല്ലറകള്‍ മൂടി അതിനു മുകളില്‍ കെട്ടീടം പണിയുന്നതിനു പകരം ശവക്കല്ലറ അതേപടി അലങ്കരിച്ച് നിര്‍ത്തി അതിനു ചുറ്റും മേശകള്‍ നിരത്തി റസ്റ്ററന്റ് ആരംഭിച്ചതോടെയാണ് ഗുജറാത്തില്‍ കൃഷ്ണന്‍ കുട്ടി പ്രശസ്തനായത്. ‘ന്യൂ ലക്കി റസ്റ്ററന്റ് എന്നാണ് ഈ ചായക്കടയുടെ പേര്‍. ശവക്കല്ലറകള്‍ തന്നെയാണ് തനിക്ക് ഭാഗ്യം കൊണ്ടുവന്നതെന്നും ഇത് ആളുകള്‍ക്ക് വിത്യസ്ത അനുഭവം നല്‍കുന്നെന്നും കൃഷ്ണന്‍ കുട്ടി പറയുന്നു. 
             ചെറുപ്പക്കാരും പ്രായം ചെന്നവരുമടക്കം നിരവധി പേര്‍ ഈ ചായക്കടയിലേയ്ക്ക് വ്യാപകമായി എത്തിക്കൊണ്ടിരിക്കുകയാണ്. റെസ്റ്ററന്റിന്റെ ഷട്ടറുകള്‍ തുറന്നാലുടന്‍ ജീവനക്കാര്‍ ഇവ അലങ്കരിക്കും. ഇതിനുശേഷം ചെറിയ പ്രാര്‍ത്ഥനയും നടത്തും. പൂക്കള്‍ കൊണ്ട് അലങ്കരിച്ച ശേഷമേ മറ്റ് ജോലികളിലേയ്ക്ക് കടക്കു. മറഞ്ഞുപോയവരെ ആദരിക്കുന്നതുകൊണ്ടാണ് തനിക്ക് ഭാഗ്യം കൈവരുന്നതെന്നാണ് കൃഷ്ണന്‍ കുട്ടി പറയുന്നത്. 16 ആം നൂറ്റാണ്ടിലെ സൂഫി സന്യാസിയുടേതാണ് പ്രധാന കല്ലറയെന്നാണ് പഴമക്കാര്‍ വിശ്വസിക്കുന്നത്. ഇതുകൂടാതെ ഒരു ഡസനോളം കല്ലറകള്‍ ഇതിലുണ്ട്. ഇവ ഇരുമ്പഴികള്‍ കൊണ്ട് വേലികെട്ടി ഭദ്രമായി മൂടിയിരിക്കുകയാണ് ചെയ്തിരിക്കുന്നത്. 


{[['']]}

BANNANA FARM....ഇതാണ് വാഴ കൃഷീ........... നമ്മള് ഇരൂടെ കൃഷി കാണൂന്നത് നല്ലതാണ്,,,,,,,

Kerala tv show and news
{[['']]}

2014ല്‍ എങ്ങനെ, എവിടെ നിക്ഷേപിക്കണം? സ്വര്‍ണനിക്ഷേപം ജാഗ്രതയോടെ:

Kerala tv show and news2014 ല്‍ എവിടെ നിക്ഷേപിച്ചാല്‍ ആകര്‍ഷക നേട്ടം ഉറപ്പാക്കാം എന്ന ചോദ്യത്തിന് ശരിയായ ഒരു ഉത്തരം വേണമെങ്കില്‍ ഇക്കുറി ആദ്യം മറ്റൊരു ചോദ്യത്തിനുള്ള മറുപടി കിട്ടിയേ തീരൂ.


അടുത്ത പൊതു തെരഞ്ഞെടുപ്പിനു ശേഷം ഇന്ത്യ ആര് ഭരിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം. അതീവ നിര്‍ണായകമായ ഈ ഉത്തരത്തിനായി ഇന്ത്യന്‍ ജനത മാത്രമല്ല ലോകരാജ്യങ്ങളും കാത്തിരിക്കുകയാണ്. പലപ്പോഴും പുതുവര്‍ഷത്തിലെ ഇന്ത്യന്‍ നിക്ഷേപ രംഗത്തെ സാധ്യതകള്‍ വിലയിരുത്തുന്നിടത്ത് ആഗോളസാമ്പത്തിക സാഹചര്യങ്ങള്‍ക്കാണ് ആഭ്യന്തര ഘടകങ്ങളേക്കാള്‍ കൂടുതല്‍ പ്രാധാന്യം കിട്ടുന്നത്. എന്നാല്‍ ഇക്കുറിസ്ഥിതി വ്യത്യസ്തമാണ്. ഓഹരി, ഇക്വിറ്റി ഫണ്ട് നിക്ഷേപം സംബന്ധിച്ചു മാത്രമല്ല ബാങ്ക് സ്ഥിരനിക്ഷേപം, ബോണ്ട്, റിയല്‍ എസ്റ്റേറ്റ്, കമോഡിറ്റി വിപണി, സ്വര്‍ണം, ബിസിനസ് നിക്ഷേപം എന്നിവയെ സംബന്ധിച്ചുമെല്ലാം തികച്ചും നിര്‍ണായകം തന്നെയാണ് അടുത്ത സര്‍ക്കാര്‍ ആരുടേത് എന്നത്.

പക്ഷേ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചിത്രം വ്യക്തമാകണമെങ്കില്‍ പാതി വര്‍ഷമാകണം. അതുകൊണ്ട് തന്നെ 2014 പകുതി വരെ എല്ലാത്തരം നിക്ഷേപകരെയും സംബന്ധിച്ചിടത്തോളം അനിശ്ചിതത്വത്തിന്റേയും കാത്തിരിപ്പിന്റേയും സമയമാണ്. തെരഞ്ഞെടുപ്പിനു ശേഷം സെന്‍സെക്‌സ് 25,000വും നിഫ്റ്റി 6900വും മറികടക്കും എന്നാണ് ഗോഡ്മാന്‍ സാച്ചസ് പ്രവചനം. ഇതിനകം തന്നെ പുതിയ ഉയരം കുറിച്ചു കഴിഞ്ഞ സൂചികകള്‍ അടുത്ത ബുള്‍ റാലിയിലേക്ക് കടക്കുമെന്നുതന്നെയാണ് രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. എന്നാലത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വരുമെന്ന കണക്കുകൂട്ടലിലാണ് എന്ന വസ്തുത കാണാതെ പോകരുത്.

പക്ഷേ ഇന്ത്യ പോലൊരു രാജ്യത്ത് തെരഞ്ഞെടുപ്പു ഫലം കൃത്യമായി പ്രവചിക്കുക ആരാലും സാധ്യമല്ല തന്നെ. അതിനാല്‍ വിവിധ സാധ്യതകള്‍ അടിസ്ഥാനമാക്കി തീരുമാനം കൈകൊള്ളുക എന്നതാണ് ചെയ്യേണ്ടത്.

നാല് സാധ്യതകളാണ് ഇവിടെ പരിഗണിക്കാവുന്നത്. ഒന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ശക്തമായ ഒരു കൂട്ടുകക്ഷി ഭരണം. രണ്ട്, വിവിധ കക്ഷികള്‍ ചേര്‍ന്നൊരു മൂന്നാം മുന്നണി. മൂന്നാമതായി ദുര്‍ബലമായ ഒരു കോണ്‍ഗ്രസ് സഖ്യകക്ഷി സര്‍ക്കാര്‍. നാലാമതായി ആവശ്യമായ ഭൂരിപക്ഷം കിട്ടാതെയുള്ള ബി ജെ പി സര്‍ക്കാര്‍. കോണ്‍ഗ്രസിന് ആധിപത്യം ഉള്ള ഒരു സര്‍ക്കാര്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ വിദൂര പ്രതീക്ഷയില്‍ പോലും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത ഒരു തൂക്കു മന്ത്രിസഭ എന്തായാലും രാജ്യത്തിനു മൊത്തത്തിലും നിക്ഷേപകര്‍ക്ക് പ്രത്യേകിച്ചും വലിയൊരു ദുരന്തം തന്നെയായിരിക്കും. മോദിയുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കാരുണ്ടായാല്‍ വിപണി കുതിക്കും. അത് മോദിയുടെ കൈയില്‍ മാന്ത്രികദണ്ഡ് ഉള്ളതുകൊണ്ടൊന്നുമല്ല, മറിച്ച് വിപണിയുടെ സെന്റിമെന്റ്‌സ് കൊണ്ടാണ്. ഇവിടുത്തെ കോര്‍പ്പറേറ്റ് ലോകത്തിനും ഷെയര്‍മാര്‍ക്കറ്റിലേക്ക് പണമൊഴുക്കുന്ന നിര്‍ണായക ഘടകമായ വിദേശനിക്ഷേപകര്‍ക്കും മൊത്തത്തില്‍ മോദിയിലുള്ള പ്രതീക്ഷകളും വിശ്വാസവും ആണ് ആ സെന്റിമെന്റ്‌സിനു പിന്‍ബലമേകുന്നത്. കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ കാലത്തെ അനുഭവങ്ങളും ഈ പ്രതീക്ഷകള്‍ക്ക് കനം കൂട്ടുന്നുവെന്നു പറയാതെ വയ്യ. വിവിധ കക്ഷികളുടെ മൂന്നാം മുന്നണിയായാലും വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കില്‍ വിപണി അനുകൂലമായി തന്നെ പ്രതികരിക്കുമെന്നു വേണം കരുതാന്‍.

എന്തു തന്ത്രം സ്വീകരിക്കണം?
ഇനി ഇതിലെ വിവിധ സാഹചര്യങ്ങളില്‍ സ്വീകരിക്കാവുന്ന നിക്ഷേപതന്ത്രം എന്തായിരിക്കണം? ആരുടെ നേതൃത്വത്തിലായാലും സുസ്ഥിരമായ സര്‍ക്കാര്‍ ഉണ്ടായാല്‍ ഇന്ത്യന്‍ സൂചികകള്‍ ബുള്‍ റാലിയിലേക്ക് കുതിക്കും. അഞ്ചു സംസ്ഥാനങ്ങളിലെ ഫലങ്ങള്‍ വന്നപ്പോള്‍ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ഉയരം രേഖപ്പെടുത്തി വിപണി അതിന്റെ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. അത്തരത്തില്‍ ഒരു ശക്തമായ സര്‍ക്കാര്‍ ഉണ്ടായാല്‍ ഓഹരി നിക്ഷേപം അത്യാകര്‍ഷക നേട്ടം നല്‍കുമെന്നതില്‍ സംശയം വേണ്ട. ഓഹരിക്കും ഇക്വിറ്റി ഫണ്ടുകള്‍ക്കും മുന്‍തൂക്കം നല്‍കുന്ന പോര്‍ട്ട്‌ഫോളിയോ തന്നെ സ്വീകരിക്കാം. റിയല്‍ എസ്റ്റേറ്റില്‍ ആദ്യമൊരു തിരുത്തല്‍ ഉണ്ടായാലും പിന്നെ മുന്നേറ്റം ദൃശ്യമാകും.

ഇനി മറിച്ച് തൂക്കു മന്ത്രിസഭയാണ് വരുന്നതെങ്കില്‍ ഏറ്റവും സുരക്ഷിത പദ്ധതികള്‍ക്ക് തന്നെ വേണം പ്രധാന്യം നല്‍കാന്‍. ഓഹരിയിലെ നിക്ഷേപം വളരെ കുറവു മതി. അസ്ഥിരത അവസാനിക്കും വരെയെങ്കിലും റിസ്‌ക്കെടുക്കാതിരിക്കുന്നതാണ് നല്ലത്.

സാമ്പത്തിക ഘടകങ്ങള്‍ അനുകൂലമാകുന്നു: പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുകയാണെങ്കിലും രാജ്യത്തെ വിവിധ സാമ്പത്തിക ഘടകങ്ങള്‍ അനുകൂല സ്ഥിതിയിലേക്ക് മടങ്ങിയെത്തിരിക്കുന്നു. വിദേശ നിക്ഷേപത്തിന്റെ കരുത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി എക്കാലത്തേയും ഉയര്‍ന്ന തലത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു. ശക്തമായ നടപടികള്‍ വഴി കറന്റ് എക്കൗണ്ട് കമ്മി കുറഞ്ഞതും രൂപ സ്ഥിരതയാര്‍ജിച്ചതും ഉല്‍പ്പാദന വളര്‍ച്ച മെച്ചപ്പെട്ടതും ഇതിനു വഴിയൊരുക്കി. ഒപ്പം എണ്ണവിലയും അനുകൂലമായ നിലവാരത്തിലേക്ക് വന്നു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാകാത്തതാണ് ഇപ്പോഴും തുടരുന്ന പ്രധാന വെല്ലുവിളി. അതിനെ മറികടക്കാന്‍ കഴിഞ്ഞാല്‍ പലിശ കുറയും, വളര്‍ച്ചാ വേഗം കൂടും. ഒപ്പം ഒരു സുസ്ഥിര സര്‍ക്കാര്‍ കൂടിയായാല്‍ വീണ്ടും ഇന്ത്യ ഗ്രോത്ത് സ്റ്റോറി ലോകത്ത് ചര്‍ച്ചാ വിഷയവുമാകും.

വെല്ലുവിളികള്‍ ഇനിയും: അമേരിക്കയിലേയും മറ്റ് ലോകരാജ്യങ്ങളിലേയും പ്രശ്‌നങ്ങള്‍ ഇനിയും പൂര്‍ണമായി അവസാനിച്ചിട്ടില്ല. ഒപ്പം ബോണ്ട് വില്‍പ്പന വഴി വിപണിയിലേക്ക് പണമൊഴുക്കി സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിച്ചുകൊണ്ടിരുന്ന നടപടി ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ പണമൊഴുക്കു കുറയുന്നത് ഇന്ത്യയിലേക്കുള്ള നിക്ഷേപത്തിലും കുറവു വരുത്തും.

ഭീഷണിയായി ചൈന: ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ക്ക് നേരിട്ട് അനുമതി നല്‍കുന്നതടക്കം നിരവധി വന്‍ പരിഷ്‌ക്കരണ നടപടികള്‍ക്കാണ് ചൈന തുടക്കം കുറിച്ചിരിക്കുന്നത്. ഇത് ഇന്ത്യയിലേക്കുള്ള പണമൊഴുക്കിനെ ബാധിക്കുമെന്നതില്‍ സംശയമില്ല. ഇതിനകം ഇന്ത്യയില്‍ നടത്തിയിട്ടുള്ള നിക്ഷേപം തന്നെ പിന്‍വലിച്ച് ചൈനയിലേക്ക് കൊണ്ടുപോകാനുള്ള സാധ്യതയുമുണ്ടത്രേ. അങ്ങനെയെങ്കില്‍ എന്നും വിദേശ ഫണ്ടിന്റെ കരുത്തില്‍ മാത്രം മുന്നേറിയിട്ടുള്ള ഇന്ത്യന്‍ ഓഹരി വിപണിക്ക് മുന്നില്‍ ചൈന വന്‍മതില്‍ തീര്‍ക്കുമോ എന്നു സംശയിക്കണം.

ഇന്ത്യയില്‍ എന്നും ഏറെ പ്രചാരമുള്ള നിക്ഷേപമാര്‍ഗങ്ങളാണ് ഭൂമിയും സ്വര്‍ണവും. സമീപ ഭാവിയില്‍ അവയുടെ സാധ്യതകള്‍ എന്തായിരിക്കും?


റിയല്‍ എസ്റ്റേറ്റില്‍ തിരുത്തല്‍ പ്രതീക്ഷിക്കാം: വാങ്ങാന്‍ ആളില്ല. ക്രയവിക്രയം നടക്കുന്നുമില്ല എന്നിട്ടും ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് താങ്ങാനാകാത്ത വില തന്നെയാണ് ഇപ്പോഴും. രാഷ്ട്രീയ അനിശ്ചിതത്വം മാറി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായാല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തും ഒരു വന്‍ മുന്നേറ്റം സംഭവിക്കുമെന്നതില്‍ സംശയമില്ല. പ്രത്യേകിച്ച് മാന്ദ്യം ആറു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍. എന്നാല്‍ ഇന്നത്തെ നിലയില്‍ നിന്ന് ന്യായമായ ഒരു തിരുത്തലിനു ശേഷമേ അതുണ്ടാകൂ എന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. അതിനാല്‍ നിക്ഷേപം എന്ന നിലയില്‍ റിയല്‍ എസ്റ്റേറ്റിനെ കാണുന്നവര്‍ ഒരു തിരുത്തല്‍ കൂടി പ്രതീക്ഷിച്ചുകൊണ്ടു വേണം ഇടപാടു നടത്താന്‍, അതേസമയം യഥാര്‍ത്ഥ ആവശ്യക്കാരന്, അതായത് താമസത്തിനായി വീട് വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം ഏതു വിലയിലും ഭൂമി വാങ്ങുന്നത് മികച്ച നിക്ഷേപം തന്നെയായിരിക്കും.

സ്വര്‍ണനിക്ഷേപം ജാഗ്രതയോടെ: സ്വര്‍ണം ഔണ്‍സിന് 1923 ഡോളര്‍ എന്ന എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്ന് 1250 ഡോളറിലും താഴ്ന്ന് 1194ല്‍ എത്തിനില്‍ക്കുകയാണിപ്പോള്‍. പിന്നിടുന്ന വര്‍ഷം 26 ശതമാനം ഇടിവാണ് ഉണ്ടായതെങ്കില്‍ 2014ല്‍ ഇനിയും 15-20 ശതമാനം ഇടിവുണ്ടാകുമെന്ന് ഒരു വിഭാഗം പറയുന്നു. കാരണം അനിശ്ചിതത്വത്തിന്റെ വേളയില്‍ ഉയരുന്ന മഞ്ഞലോഹത്തോടുള്ള പ്രിയം ലോകസമ്പദ് വ്യവസ്ഥ വളര്‍ച്ചാപാതയില്‍ എത്തുന്നതോടെ അവസാനിക്കുമെന്ന ചരിത്രം തന്നെ. വരും നാളുകളില്‍ ആഗോള സമ്പദ്‌വ്യവസ്ഥകളും ഡോളറും ശക്തി പ്രാപിക്കുമെന്നും അതോടെ സ്വര്‍ണവില ഇടിയുമെന്നുമാണ് വാദം.
അതേസമയം ചൈന, ഇന്ത്യ എന്നിവിടങ്ങളിലെ വര്‍ധിച്ചു വരുന്ന ഡിമാന്റ് വില കൂടാന്‍ കാരണമാകുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു. കുതിച്ചുയര്‍ന്ന കറന്റ് എക്കൗണ്ട് കമ്മി പിടിച്ചു നിര്‍ത്താനായി സ്വര്‍ണ ഇറക്കുമതിക്ക് കനത്ത നികുതി ചുമത്തിയ നടപടി ഈയിടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഗണ്യമായി കുറച്ചിരുന്നു. എന്നാല്‍ ഇതേത്തുടര്‍ന്ന് കള്ളക്കടത്ത് കൂടിയ സാഹചര്യത്തില്‍ വര്‍ധിപ്പിച്ച ഡ്യൂട്ടി എടുത്തുകളയാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ ഇന്ത്യ വീണ്ടും വന്‍തോതില്‍ സ്വര്‍ണ ഇറക്കുമതിയിലേക്ക് നീങ്ങാനാണ് സാധ്യത. എന്തായാലും സാഹചര്യങ്ങള്‍ വിലയിരുത്തി വേണം മഞ്ഞലോഹത്തിലെ നിക്ഷേപം. അതേസമയം ഏതു സാഹചര്യത്തിലും ഇന്ത്യന്‍ നിക്ഷേപകന്റെ പോര്‍ട്ട് ഫോളിയോയില്‍ 5-10 ശതമാനം വരെ സ്വര്‍ണം ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

2014 ല്‍ എവിടെ നിക്ഷേപിക്കണം എന്നതിലുപരി എന്തായിരിക്കണം സ്വീകരിക്കേണ്ട നിക്ഷേപശൈലി എന്നതിന് പ്രാധാന്യം കല്‍പ്പിക്കണം. നിക്ഷേപ സാഹചര്യങ്ങളും സ്വന്തം ആവശ്യങ്ങളും വിലയിരുത്തി, വൈവിധ്യവല്‍ക്കരിച്ച ഒരു പോര്‍ട്ട് ഫോളിയോ തയാറാക്കുകയാണ് വേണ്ടത്. അടിസ്ഥാന ഘടകങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ അപ്പപ്പോള്‍ അറിയാനും അതനുസരിച്ച് തീരുമാനം എടുക്കാനും കഴിഞ്ഞാല്‍ ഏതു പ്രതികൂല സാഹചര്യത്തിലും ന്യായമായ ആദായം ഉറപ്പാക്കാം.
{[['']]}

sosama is great sosama is great sosama is great

Kerala tv show and news

{[['']]}

Kissan Krishideepam 30-11-13

ThumbnailKerala tv show and news

Kissan Krishideepam 30-11-13   

{[['']]}

നെല്ലിക്ക, മുന്തിരി, ചെറുനാരങ്ങ ഫ്രൂട്ട് ബെവറിജസ് കുറഞ്ഞ ചെലവില്‍ തുടങ്ങാവുന്ന സംരംഭങ്ങള്‍

Kerala tv show and news







ഹുരാഷ്ട്ര കമ്പനികളുടെ ശീതള പാനീയങ്ങളേക്കാള്‍ സ്വദേശി ദാഹശമനികളോട് ഉപഭോക്താക്കള്‍ക്ക് പ്രിയം
കൂടി വരുന്ന ഇക്കാലത്ത് മികച്ച വിപണി കണ്ടെത്താവുന്ന ബിസിനസാണ് ഫ്രൂട്ട് ബെവറിജുകളുടേത്

കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്‌സിനെ പോലെ ദാഹശമനിയായും റിഫ്രെഷിംഗ് പാനീയമായും ഫ്രൂട്ട് ജ്യൂസിനെ പോലെ ആരോഗ്യ പാനീയമായും ഉപയോഗിക്കാവുന്ന വയാണ് ഫ്രൂട്ട് ബെവറിജസ്. നെല്ലിക്ക, മുന്തിരി, ചെറുനാരങ്ങ തുടങ്ങിയ പഴവര്‍ഗങ്ങളാണ് ഇതിനായി സാധാരണ ഉപയോഗിക്കുക. ഇവിടെ കൊടുത്തിരിക്കുന്ന പ്രോജക്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത് ഒരു വര്‍ഷത്തേക്ക് വേണ്ടി വരുന്ന പ്രവര്‍ത്തന ചെലവാണ്. ഫ്രൂട്ട് ബെവറിജസ് ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സാങ്കേതിക സഹായം മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (സി എഫ് ടി ആര്‍ ഐ) നിന്ന് ലഭിക്കുന്നതാണ്. 


 

{[['']]}

business opportunities കുറഞ്ഞ ചെലവില്‍ തുടങ്ങാവുന്ന 4 സംരംഭങ്ങള്‍

Kerala tv show and news

കുറഞ്ഞ ചെലവില്‍ തുടങ്ങാവുന്ന 4 സംരംഭങ്ങള്‍



ഇലക്‌ട്രോണിക് ചോക്ക്
Fluorescent ലാമ്പുകളുടെയും ട്യൂബ് ലൈറ്റുകളുടെയും ഉപയോഗം രാജ്യത്ത് വന്‍തോതില്‍ വര്‍ധിച്ചിരിക്കുക യാണ്. ഈ സാഹചര്യ
ത്തില്‍ ഇലക്ട്രോണിക് ചോക്കുകള്‍ക്ക് ആവശ്യം വര്‍ധിച്ചു വരുന്നു. ഈ അവസരം മുതലെടുത്ത് ഇലക്‌ട്രോണിക് ചോക്ക് നിര്‍മാണത്തി
ലേക്ക് കടക്കാം. ട്യൂബ് ലൈറ്റ് നിര്‍മാതാക്കളു മായും ഫിറ്റിംഗ്‌സ് നിര്‍മാതാക്കളുമായും ധാരണയിലെത്തിയാല്‍ വിപണി കണ്ടെത്താനും എളുപ്പമായിരിക്കും. ട്രാന്‍സിസ്റ്റര്‍, ഡയോഡ്‌സ്, റെസിസ്‌റ്റേഴ്‌സ്, കപ്പാസിറ്റേഴ്‌സ്, ചോക്ക് ട്രാന്‍സ്‌ഫോര്‍മര്‍, ഡയാക്, വയറുകള്‍, ചോക്ക് കവര്‍, സ്‌ക്ര്യൂ, ഫ്യൂസ് കവര്‍ തുടങ്ങിയവയാണ് അസംസ്‌കൃത വസ്തുക്കള്‍. കോയില്‍ വയന്റിംഗ് മെഷീന്‍, കംപോണന്റ് ഫോമിംഗ് മെഷീന്‍, ആംപിയര്‍ മീറ്റര്‍, വോള്‍ട്ട് മീറ്റര്‍, ഡിജിറ്റല്‍ മള്‍ട്ടിമീറ്റര്‍, ഓര്‍ഡിനറി മള്‍ട്ടി മീറ്റര്‍, എല്‍.സി.ആര്‍ മീറ്റര്‍, ഓസില്ലോസ്‌കോപ്പ്, സോള്‍ഡറിംഗ് അയേണ്‍, ടൂള്‍സ് തുടങ്ങിയവയാണ് ആവശ്യമായ മെഷിനറികള്‍. ആറ് തൊഴിലാളികള്‍ വേണം.

സ്റ്റീല്‍ അലമാര
സ്റ്റീല്‍ ഫര്‍ണി ച്ചറുകള്‍ക്ക് നിത്യ ജീവി
ത്തില്‍ ഏറെ ആവശ്യ മുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിട ങ്ങളലെല്ലാം സ്റ്റീല്‍ ഫര്‍ണി ച്ചറുകള്‍ ഉപയോഗി ക്കുന്നു. സ്റ്റീല്‍ അലമാര, കപ് ബോര്‍ഡ്‌സ്, മേശ, കസേര തുടങ്ങിയവ യെല്ലാം സ്റ്റീലില്‍ നിര്‍മിച്ചെടുക്കാം. ഏറെക്കാലം ഈടു നില്‍ക്കുമെന്നതും സുരക്ഷിതത്വവും താരതമ്യേന ചെലവു കുറഞ്ഞതാണെന്നതും സ്റ്റീല്‍ ഫര്‍ണിച്ചറുകളുടെ പ്രത്യേകതയാണ്. വിപണിയില്‍ നിത്യേനയെന്നോണം ഇവയുടെ ആവശ്യം വര്‍ധിച്ചു വരുന്നുണ്ട്. സ്റ്റീല്‍ അലമാര നിര്‍മിക്കുന്നതിനുള്ള പ്രോജക്റ്റ് റിപ്പോര്‍ട്ടാണ് ഇത്.

കോറുഗേറ്റഡ് ബോര്‍ഡും ബോക്‌സും
പേപ്പറും പേപ്പര്‍ ഉല്‍പ്പന്നങ്ങളും ഉപയോഗിച്ച് നിര്‍മിക്കുന്ന കൊറുഗേറ്റഡ് ബോര്‍ഡിനും ബോക്‌സിനും വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. തടികൊണ്ടുള്ള ബോക്‌സുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പേപ്പര്‍ കാര്‍ട്ടണുകളുടെ പ്രാധാന്യം വര്‍ധിച്ചിരിക്കുന്നു. ഇന്ന് വ്യാവസായിക മേഖലയിലെ 80 ശതമാനം പാക്കിംഗും കാര്‍ട്ടണുകള്‍ ഉപയോഗിച്ചാണ് നടക്കുന്നത്. ഭാരക്കുറവ്, മികച്ച കുഷ്യനിംഗ്, പ്രിന്റ് ചെയ്യാനും പരസ്യം ചേര്‍ക്കാനുമുള്ള സൗകര്യം എന്നിവയെല്ലാം ഇവയുടെ ഗുണങ്ങളാണ്. ബ്രീവറീസ്, ഗ്ലാസ് വെയേര്‍സ്, സിഗരറ്റ്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ബിസ്‌ക്കറ്റ്‌സ്, മില്‍ക്ക് പ്രോഡക്റ്റ്‌സ്, സോപ്‌സ്, കോസ്‌മെറ്റിക്‌സ്, ടീ & കോഫീ, ഫൂട്ട് വെയര്‍ ഇന്‍ഡസ്ട്രി തുടങ്ങി ഏതാണ്ടെല്ലാ മേഖലകളിലും ഇവ ഉപയോഗിക്കുന്നു.

കാര്‍ബണേറ്റഡ് വാട്ടര്‍ &സോഫ്റ്റ് ഡ്രിങ്ക്‌സ്
കാര്‍ബണ്‍ഡയോക്‌സൈഡ് അടങ്ങിയ വെള്ളമാണ് (സോഡ) കാര്‍ബണേറ്റഡ് വാട്ടര്‍. ഇതില്‍ പഞ്ചസാരയും ഫ്‌ളേവറും ചേര്‍ത്ത് സോഫ്റ്റ് ഡ്രിങ്ക്‌സ് ഉണ്ടാക്കാം. ഫ്‌ളേവറുകള്‍ ചേര്‍ത്ത സോഡ ക്ഷീണം, തലവേദന, ഞരമ്പ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കൊക്കെ ആശ്വാസം നല്‍കും. ചെറുനാരങ്ങയുടെയും ജീരകത്തിന്റെയും ഫ്‌ളേവറുകളാണ് സാധാരണയായി ഉണ്ടാക്കുക.

വിപണി സാധ്യത
ഇവയ്ക്ക് ഗ്രാമീണ മേഖലകളിലും നഗര മേഖലയിലും നല്ല ഡിമാന്റാണ്. ബാര്‍ ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, കൂള്‍ ബാര്‍, ബേക്കറി, ടീ ഷോപ്പ് തുടങ്ങിയ ഇടങ്ങളിലെല്ലാം ഇവ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നു. ഗുണനിലവാരത്തിനു പുറമേ ആകര്‍ഷകമായ പായ്ക്കിംഗും ബ്രാന്‍ഡിംഗും വില്‍പ്പനയെ സഹായിക്കും. കുടിവെള്ളം, കാര്‍ബണേറ്റഡ് വാട്ടര്‍, പഞ്ചസാര, ജീരകം, ചെറുനാരങ്ങ ഫ്‌ളേവര്‍ എന്നിവയാണ് അസംസ്‌കൃത വസ്തുക്കള്‍. വില കുറഞ്ഞ അസംസ്‌കൃത വസ്തുക്കളാണെന്നതാണ് ഈ സംരംഭത്തിന്റെ വലിയ പ്രത്യേകത.
മണിക്കൂറില്‍ 75 ബോട്ടില്‍ നിറയ്ക്കാന്‍ സൗകര്യമുള്ള പ്ലാന്റാണ് ഈ പ്രോജക്റ്റ് റിപ്പോര്‍ട്ടില്‍. 300 ദിവസം പ്രവര്‍ത്തിക്കുന്നതിനുള്ള ചെലവാണ് നല്‍കിയിരിക്കുന്നത്.
{[['']]}

Kissan Krishideepam 16-11-13

ThumbnailKerala tv show and news

Kissan Krishideepam 16-11-13

{[['']]}

BMW 6 Series Gran Coupe Review

Kerala tv show and news
Thumbnail
{[['']]}

സുന്ദരം, പ്രകൃതിദത്തം ഈ വിജയരഹസ്യം

 സുന്ദരം, പ്രകൃതിദത്തം ഈ വിജയരഹസ്യം





ഇഷ്വീന്‍ ആനന്ദ്
തുടക്കക്കാരുടെ പല ബിസിനസ് സംരംഭങ്ങളും സോപ്പു കുമിളകള്‍പോലെ തകരുന്നു. അതേസമയം, സോപ്പ് നിര്‍മാണ ബിസിനസ് കഴിഞ്ഞ ആറ് വര്‍ഷമായി പതപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇഷ്വീന്‍ ആനന്ദ് എന്ന 36കാരി. കേവലം രണ്ടു ലക്ഷം രൂപയില്‍ തുടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉത്പാദനവും വിപണനവും ഇന്ന് ഒരു കോടി രൂപയുടെ ബിസിനസ്സായി വളര്‍ന്നിരിക്കുകയാണ്. വെറും സോപ്പല്ല; കൈകൊണ്ട് തയ്യാറാക്കിയ സോപ്പാണ് ഇഷ്വീന്റെ കമ്പനിയായ ന്യാസയുടേത്.

ചുവടുവയ്പ്പ്

ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഇഷ്വീന്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ സ്റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നും ഫിനാന്‍സില്‍ എംബിഎ നേടിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ഏണസ്റ്റ് ആന്‍ഡ് യംഗിലെ വിജയകരമായ സേവനത്തിനുശേഷം ആഗോള സൗന്ദര്യവര്‍ധക ഉത്പാദകരായ എവോണ്‍ എന്ന സ്ഥാപനത്തില്‍ ചേര്‍ന്നത് ഈ ബിസിനസിനെ കൂടുതല്‍ അടുത്തറിയാന്‍ സഹായകമായി. പഠിച്ചത് ധനകാര്യമാണെങ്കിലും ബിസിനസ് തന്നെയാണ് കരിയറെന്ന് ജാതകം എഴുതിവച്ചതുപോലെയായിരുന്നു. അതുകൊണ്ടുതന്നെയാകാം യു.എസിലെ പ്രൗഢമായ കരിയര്‍ ഉപേക്ഷിച്ചതും.

ന്യൂയോര്‍ക്കിലെ ഫാര്‍മേഴ്‌സ് മാര്‍ക്കറ്റില്‍ വൈകുന്നേരങ്ങളിലെ നേരംപോക്കിനിടെയാണ് സോപ്പിന്റെ വിപണി സാധ്യതകള്‍ സ്വായത്തമാക്കിയത്. ബിസിനസിന്റെ എ.ബി.സി.ഡി അറിയാതെ മുംബൈയില്‍ സോപ്പ് നിര്‍മാണ യൂണിറ്റ് ആരംഭിച്ചു. അഞ്ച് വര്‍ഷത്തിനുശേഷം ന്യാസ (Nyassa) എന്നത് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ സൗന്ദര്യകാംക്ഷികളുടെ ഏക ബ്രാന്‍ഡ് ആയി മാറി. മുംബൈയില്‍ രണ്ട് സ്റ്റോറുകളും ചില കിയോസ്‌കുകളും, ഹൈദരാബാദിലും പുണെയിലുമായി മറ്റു രണ്ടു സ്റ്റോറുകള്‍ . മുംബൈയിലെ ഷോപ്പേഴ്‌സ് സ്റ്റോപ്പില്‍ ഷോപ്പ്-ഇന്‍ -ഷോപ്‌സുകള്‍ . ഇന്ന് ന്യാസയുടെ പേരില്‍ നൂറ്റി എണ്‍പതിലധികം ഉത്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്!

സ്വതവേ സുന്ദരിയായിരുന്നിട്ടും സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങിക്കൂട്ടുന്ന സ്വഭാവക്കാരിയായിരുന്നു ഇഷ്വീന്‍ . യു.എസില്‍ താമസിക്കുമ്പോഴായിരുന്നു ഇതിനോടു അഭിനിവേശം കൂടുതലായത്. സുഗന്ധപൂരിതമായ സോപ്പുകളും മറ്റ് സൗന്ദര്യവര്‍ധക വസ്തുക്കളും വാങ്ങിക്കൂട്ടുന്നതില്‍ പ്രത്യേക താല്പര്യം തന്നെയായിരുന്നു. ഇതാണ് പിന്നീട് രണ്ട് ആഴ്ച അവധിയെടുത്ത് സോപ്പ് നിര്‍മാണവും അതിന്റെ ബിസിനസ് രീതികളുമെല്ലാംതന്നെ റിസര്‍ച്ച് ചെയ്യാന്‍ പ്രേരകമായത്. ഇഷ്വീന്റെ വാക്കുകളില്‍ ഇത് വലിയൊരു റോക്കറ്റ് സയന്‍സ് ഒന്നുമല്ല, മനോഹരമായ കേക്കുണ്ടാക്കുന്നതുപോലെ കേവലം ഒരു അടുക്കളക്കാര്യം. വെണ്ണ, എണ്ണ, പഞ്ചസാര, ഉപ്പ് എന്നിവ പോലെ അടുക്കളയില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍തന്നെയാണ് സോപ്പ് നിര്‍മാണത്തിലും ഉപയോഗിക്കുന്നത്.

തുടക്കം
ഇഷ്വീനും ഭര്‍ത്താവ് ഋഷി കറും 2006-ല്‍ ഇന്ത്യയിലേക്ക് വന്നു. ജെ.പി. മോര്‍ഗന്റെ ഗ്ലോബല്‍ ഫിനാന്‍സ് ഡിവിഷനില്‍ ജോലിക്കായായിരുന്നു വരവ്. യാദൃച്ഛികമെന്നുപറയട്ടെ, കൊതിച്ചത് വിധിച്ചു എന്നു പറയുന്നതുപോലെ ആ ജോലി യാഥാര്‍ഥ്യമായില്ല! അതോടെ ഇന്ത്യയിലെ തൊഴില്‍രഹിതരില്‍ മറ്റൊരാളായിത്തീര്‍ന്നു. ഇതാണ് മുംബൈയിലെ വീട്ടിലിരുന്നുകൊണ്ടുതന്നെ എന്തുകൊണ്ട് ചില സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉണ്ടാക്കിക്കൂടാ എന്ന് ചിന്തിപ്പിച്ചത്.

ഇഷ്വീന്‍ ഇത് അച്ഛനോടു പറയുമ്പോള്‍ അദ്ദേഹം പൊട്ടിച്ചിരിക്കുകയായിരുന്നു. ''നിനക്ക് സോപ്പ് ഉണ്ടാക്കിയാല്‍ മാത്രംമതി എന്നാണെങ്കില്‍ ഇക്കാലമത്രയും ഫിനാന്‍സ് പഠിച്ചതെന്തിനായിരുന്നു'' എന്നായിരുന്നു ഒരു പിതാവിന്റെ ഉത്കണ്ഠാകുലമായ സ്വാഭാവിക പ്രതികരണമെന്നപോലെ അദ്ദേഹത്തിന്റെ ചോദ്യം. ഏതായാലും തീരുമാനിച്ചുറപ്പിച്ച ഇഷ്വീന്‍ ഇതു സംബന്ധിച്ച് ഗവേഷണം തന്നെ നടത്തി.

ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്ഡിഎ) ലൈസന്‍സ് സമ്പാദിച്ചു. വന്‍കിടയായാലും ചെറുകിടയായാലും ഇന്ത്യയിലെ നിയമം ഒന്നുതന്നെയാണ്. സാള്‍ട്ട് ബോഡി സ്‌ക്രബ്ബുകളും ഷുഗര്‍ ബോഡി സ്‌ക്രബ്ബുകളും നിര്‍മിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ബോധ്യപ്പെടുത്താന്‍ മൂന്നു മാസത്തെ സമയമെടുത്തു. യു.എസില്‍ നിന്നും മടങ്ങിയെത്തിയ ഫിനാന്‍സ് പ്രഫഷണല്‍ ആണെന്നറിഞ്ഞ അധികാരികള്‍ താനിത് ഗൗരവത്തോടെയാണെന്ന് കാണുന്നതെന്ന് കരുതിയിരിക്കില്ലെന്ന് ഇഷ്വീന്‍ പറയുന്നു. മുംബൈ പോലെ സ്ഥലത്തിന് വന്‍വിലയുള്ള പ്രദേശത്ത് 2,000 ചതുരശ്ര അടി സ്ഥലവും വേണമെന്ന നിര്‍ദേശവും അധികാരികള്‍ നല്‍കി.

പിതാവിന്റെ ഓഫീസ് ആയിരുന്നു ന്യാസയുടെ ഉത്ഭവ സ്ഥാനം. മുംബൈയില്‍ പിതാവിന്റെ ബംഗ്ലാവിലായിരുന്നു ആദ്യ സ്റ്റോര്‍ . രണ്ടിടത്തും വാടകയില്ലാതെ രക്ഷപ്പെട്ടു. ഈ സ്ഥലം ഇല്ലായിരുന്നെങ്കില്‍ ന്യാസ തന്നെ ഉണ്ടാകുമായിരുന്നില്ലെന്ന് ഇഷ്വീന്‍ പറയുന്നു.

ആ സമയത്താണ് മുംബൈയിലെ വര്‍ളിയില്‍ ആട്രിയ മാള്‍ ആരംഭിച്ചത്. ഫുഡ്‌കോര്‍ട്ടിന് സമീപം വാരാന്ത്യം സോപ്പ് കച്ചവടത്തിന് പ്രതിമാസം അറുപതിനായിരം രൂപ വാടക നല്‍കി സ്ഥലം സംഘടിപ്പിച്ചു. ആദ്യദിനം ഉച്ചയ്ക്ക് ഒരു മണിവരെ ഒരു കഷണം സോപ്പ് പോലും വിറ്റില്ല. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആദ്യകച്ചവടം നടക്കുന്നതുവരേയും എല്ലാ പ്രതീക്ഷയും അസ്തമിച്ചിരുന്നു. പക്ഷേ, രാത്രി ഏഴോടെ അന്നത്തെ കച്ചവടം അവസാനിക്കുമ്പോള്‍ പതിനാലായിരം രൂപയുടെ കച്ചവടം അതിനകം നടന്നുകഴിഞ്ഞിരുന്നു! പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
സ്വപ്നം പൂവണിയുന്നു
ലൈസന്‍സ് മൂന്ന് മാസം കൊണ്ടുതന്നെ കിട്ടി. മഹാരാഷ്ട്രയില്‍ ആദ്യമായിട്ടായിരിക്കും ഒരാള്‍ക്ക് ഇത്ര പെട്ടെന്ന് എഫ്ഡിഎ ലൈസന്‍സ് കിട്ടിയിരിക്കുകയെന്ന് ഇഷ്വീന്‍ കരുതുന്നു. ലൈസന്‍സ് ലഭിച്ചതോടെ കെമിസ്റ്റിനെ നിയമിച്ചു. അസംസ്‌കൃത വസ്തുക്കള്‍ക്കായി നഗരത്തിലെ ക്രാഫോര്‍ഡ് മാര്‍ക്കറ്റിലെ ദവാഖാനയില്‍ അന്വേഷണവും തുടങ്ങി. പ്ലാസ്റ്റിക് ബോട്ടിലുകള്‍ സംഘടിപ്പിക്കുകയായിരുന്നു ഏറെ രസകരം. ഒരോന്നിനും 3-4 രൂപയുള്ള ബോട്ടില്‍ 40 രൂപയ്ക്കാണ് കച്ചവടക്കാര്‍ വിറ്റിരുന്നത്. കേവലം വളരെക്കുറച്ച് ബോട്ടിലുകള്‍ , 20 എണ്ണം മാത്രമേ തത്കാലം ആവശ്യമുണ്ടായിരുന്നുള്ളൂവെന്നതാണ് കാരണം.

ഏതായാലും ലൈസന്‍സും കെമിസ്റ്റും അസംസ്‌കൃത വസ്തുക്കളും കൈമുതലായതോടെ ആദ്യം രണ്ട് പ്രോഡക്ടുകള്‍ ഇറക്കി - കൈകൊണ്ടു നിര്‍മിച്ച സോപ്പും ലോഷനും. എന്നിട്ട് ലാവന്‍ഡര്‍ ലെയ്ന്‍ എന്നും പേരും നല്‍കി. സ്‌ട്രോബറി, റോസ് എന്നീയിനം സോപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് വിറ്റുതുടങ്ങി. ക്രമേണ ബ്രാന്‍ഡിന്റെ പേര് മാറ്റി, ന്യാസ എന്നാക്കി. സംസ്‌കൃത പദമായ ന്യാസ എന്നതിനര്‍ഥം തന്ത്രങ്ങളും മന്ത്രങ്ങളും ഉരുവിട്ടുകൊണ്ടുള്ള സ്പര്‍ശനത്തിലൂടെ രോഗവിമുക്തി നേടുക എന്നാണ്. തദ്ഫലമായി ആത്മീയമായ ഒരു ശരീരം ഉണ്ടാകുമെന്നാണ് വിശ്വാസം.

ബിസിനസ് മന്ത്രം

വളരെ ലളിതമാണ് ഇഷ്വീന്റെ ബിസിനസ് മന്ത്രം. ഉത്പന്നം വില്‍ക്കുക, പണം നേടുക, അത് ബിസിനസില്‍ തന്നെ വീണ്ടും നിക്ഷേപിക്കുക. ബാങ്ക് വായ്പയായോ കൈ വായ്പയായോ അഞ്ച് പൈസപോലും ആരില്‍ നിന്നും വേണ്ടെന്ന വാശിയും. സാമ്പത്തികത്തിന്റെ മര്‍മം പാഠമായും പ്രായോഗികമായും മനസ്സിലാക്കിയ ഇഷ്വീനെ സാമ്പത്തിക ബാധ്യതകളിലേക്ക് തള്ളിയിട്ടില്ല.
ഇന്ന് ഏതാണ്ട് ഒരു കോടിയിലേറെ രൂപയാണ് വിറ്റുവരവ്. താജ് ഗ്രൂപ്പ്, മാരിയറ്റ് ഹോട്ടല്‍ , റിനൈസന്‍സ്, പ്ലാറ്റിനം ഹോട്ടല്‍സ്, ബബിള്‍സ് സ്പാ എന്നീ വന്‍കിട സ്ഥാപനങ്ങളുമായുള്ള ടൈ അപ്പ് ബിസിനസിന് ഉത്‌പ്രേരകമാകുന്നു. മറ്റ് വന്‍കിട അന്താരാഷ്ട്ര സോപ്പ് നിര്‍മാതാക്കളേക്കാള്‍ വിലക്കുറവ് ബിസിനസ് വര്‍ധിക്കാന്‍ സഹായകമായിട്ടുണ്ട്. അവര്‍ 350 രൂപയ്ക്ക് വില്‍ക്കുന്നിടത്ത് 135 രൂപയ്ക്കാണ് ന്യാസയുടെ സോപ്പ് ലഭിക്കുക.

സന്ദേശം

ഇപ്പോള്‍ സംരംഭകരെ സഹായിക്കാന്‍ തക്കവിധം നിരവധി ഉപാധികളും അവരുടെ സ്വപ്നങ്ങളും പദ്ധതികളും ചര്‍ച്ചചെയ്യുന്നതിനായി വേദികളും ലഭ്യമാണ്. സംരംഭകരോടുള്ള ആളുകളുടെ കാഴ്ച്ചപ്പാടും മാറി. എന്നിരുന്നാലും, വളര്‍ന്നുവരുന്ന ഓരോ സംരഭകനും പറ്റിയ ഒരു മാര്‍ഗദര്‍ശിയെ ലഭ്യമാക്കുക. തങ്ങളുടെ ആശയങ്ങള്‍ വിലയിരുത്തുകയും മറ്റ് ആളുകളുടെ അനുഭവങ്ങളും അറിവും നിദാനമാക്കുക. അവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമായിക്കഴിഞ്ഞാല്‍ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കഠിന പ്രയത്‌നം ചെയ്യുക. മുഴുവന്‍ സമയവും അതില്‍ മുഴുകുക. ഇതാണ് ഒരു സംരംഭക എന്ന നിലയില്‍ ഇഷ്വീന്‍ നല്‍കുന്ന ഉപദേശം. 
{[['']]}

Kissan Krishideepam 02-11-13

ThumbnailKerala tv show and news
{[['']]}

Bhoomigeetham 24 10 2013


 

{[['']]}

Documentary on a successfully managed goat rearing unit in Thiruvalla, Pathanamthitta district

Thumbnail
{[['']]}

ബിസിനസ് വെല്ലുവിളികളെ നേരിടാന്‍ നിങ്ങള്‍ക്കിതാ വിജയിച്ച ചില തന്ത്രങ്ങള്‍

Kerala tv show and newsബിസിനസ് വെല്ലുവിളികളെ നേരിടാന്‍ നിങ്ങള്‍ക്കിതാ വിജയിച്ച ചില തന്ത്രങ്ങള്‍  

ന്നത്തെ സാഹചര്യത്തില്‍ ഏത് ബിസിനസുകാരനും സ്വീകരിക്കാവുന്ന ഉപദേശമാണിത്. ചൈനീസ് ഭാഷയില്‍ പ്രതിസന്ധി രണ്ട് യഥാര്‍ത്ഥ്യങ്ങളുടെ സങ്കലനമാണ്. ഒന്ന് അപകടം, മറ്റൊന്ന് അവസരം.
മത്സരാധിഷ്ഠിതമായ ഇന്നത്തെ സാഹചര്യങ്ങളില്‍ ബിസിനസ് രംഗത്ത് വെല്ലുവിളികള്‍ ഉയരുകയെന്നത് സാധാരണ സംഭവം മാത്രമാണ്. വലുപ്പചെറുപ്പ ഭേദമില്ലാതെ ഓരോ സംരംഭവും സംരംഭകനും വ്യത്യസ്ത ഘട്ടങ്ങളില്‍ വെല്ലുവിളികളെ നേരിടേണ്ടിയും വരുന്നുണ്ട്. മുന്നിലുള്ള പ്രതിസന്ധി എന്താണെന്ന് തിരിച്ചറിഞ്ഞ്, അത് അംഗീകരിച്ച്, ഫലപ്രദമായ നടപടികളിലൂടെ അതിനെ മറികടന്ന് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരികയെന്നതാണ് ഈ ഘട്ടത്തില്‍ ദീര്‍ഘകാല നിലനില്‍പ്പ് കാംക്ഷിക്കുന്ന ബിസിനസുകാര്‍ ചെയ്യേണ്ടത്. 

ഒരു പ്രശ്‌നം പരിഹരിക്കേണ്ടതുണ്ടെങ്കില്‍ ആദ്യം വേണ്ടത് പ്രശ്‌നം ഉണ്ടെന്ന് അംഗീകരിക്കുകയാണ്. പ്രതിസന്ധിയുണ്ടെന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കാതെ അതിനെ മറികടക്കാന്‍ സാധിക്കില്ല. രാജ്യാന്തര വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ കാര്യം തന്നെയെടുക്കാം. സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ 2010ല്‍ യു.എസ് കോണ്‍ഗ്രസിനോടും അമേരിക്കയിലെ ടൊയോട്ട വാഹന ഉടമകളോടും പരസ്യമായി അവര്‍ മാപ്പുപറയേണ്ടി വന്നു. ഭാവിയില്‍ ഇത്തരമൊരു കാര്യം ആവര്‍ത്തിക്കാതിരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അവര്‍ പൊതുസമൂഹത്തിന് ഉറപ്പും നല്‍കി. ഇത് ടൊയോട്ടയെ കുറച്ചൊന്നുമല്ല ഉലച്ചത്. ഈ സംഭവത്തിനുശേഷം ടീം ടൊയോട്ട ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. തെറ്റില്‍ നിന്ന് പാഠം പഠിച്ചു. ഈ വര്‍ഷാദ്യത്തോടെ ലോകത്തിലെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കള്‍ എന്ന സ്ഥാനം അവര്‍ തിരിച്ചുപിടിച്ചു.

വിജയത്തിന്റെ പടവുകള്‍ കയറിക്കൊണ്ടിരിക്കുന്ന കാലത്തേക്കാള്‍ ഏറെ കാര്യങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞ ഘട്ടം സംരംഭകരെ പഠിപ്പിക്കുന്നുണ്ട്. വിജയത്തേക്കാള്‍ മികച്ച അധ്യാപകന്‍ പ്രതിസന്ധിയാണെന്ന് ചുരുക്കം. ബിസിനസില്‍ അതുവരെ നടന്ന് ശീലിച്ച വഴികളില്‍ നിന്നുള്ള അടിമുടി മാറ്റമാണ് പ്രതിസന്ധി ഘട്ടം ആവശ്യപ്പെടുന്നത്. ബിസിനസിന്റെ അടിസ്ഥാന ശിലകള്‍ തന്നെ പുനരവലോകനത്തിന് വിധേയമാക്കപ്പെടേണ്ടി വരും. ഒരുപക്ഷേ ഇതെല്ലാം വലിയൊരു കുതിച്ചുചാട്ടത്തിന് വഴിവെച്ചേക്കാം.

ഓട്ടോമൊബില്‍, എഫ്.എം.സി.ജി, ഇന്‍ഷുറന്‍സ്, ടെലികോം തുടങ്ങി സര്‍വ മേഖലയിലും തളര്‍ച്ചയുടെ സൂചനകളാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഇതിനിടയിലും ചില സ്മാര്‍ട്ട് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍മാര്‍ സ്മാര്‍ട്ട് നീ്ക്കങ്ങളിലൂടെ വിപണിയില്‍ മുന്നേറ്റമുണ്ടാക്കുന്നുണ്ട്. അവര്‍ പരീക്ഷിക്കുന്ന തന്ത്രങ്ങള്‍ പലതും കാലത്തിന്റെ ഉരകല്ലില്‍ മാറ്റുരച്ച് മൂല്യം തെളിയിച്ചവയുമാണ്.

കടുത്ത വെല്ലുവിളി = കടുത്ത നടപടി
ഓഗസ്റ്റില്‍ ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി 26,000 പരിപാടികളാണ് സംഘടിപ്പിച്ചത്. എല്ലാം ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളവ. എക്‌സ്‌ചേഞ്ച് മേളകള്‍, ഫിനാന്‍സ് ലഭ്യമാക്കുന്നതിനുള്ള ക്യാംപുകള്‍, എയര്‍ കണ്ടീഷണര്‍ ചെക്കപ്പ് ക്യാംപുകള്‍ അങ്ങനെ പലവിധത്തിലുള്ള പരിപാടികളിലൂടെ മാരുതിയുടെ ലക്ഷ്യം ഒന്നുമാത്രമായിരുന്നു. മാരുതി കാര്‍ വാങ്ങാന്‍ സാധ്യതയുള്ള ഓരോ ഉപഭോക്താവിലേക്കും എത്തുക. അവരുടെ ഉള്ളിലെ മോഹത്തെ ഊതിക്കാച്ചി അവരെ വാങ്ങലുകാരാക്കുക. 'കടുത്ത വെല്ലുവിളി ഉയരുന്ന ഘട്ടങ്ങള്‍ കടുത്ത നടപടികള്‍ ആവശ്യപ്പെടുന്ന സന്ദര്‍ഭം കൂടിയാണ്. ഓഫീസിലിരുന്നുകൊണ്ട് ഞങ്ങള്‍ക്ക് കാര്‍ വില്‍ക്കാന്‍ സാധിക്കില്ല,' വിപണിയിലെ വെല്ലുവിളി തിരിച്ചറിഞ്ഞ് ആഴ്ചയില്‍ ഏഴ് ദിവസവും കഠിനമായി അധ്വാനിക്കുന്ന മാരുതിയുടെ വിപണന വിഭാഗം മേധാവി മായാങ്ക് പരീഖ് പറയുന്നു.

സാമ്പത്തിക രംഗത്തെ പ്രതിസന്ധി വിലക്കയറ്റത്തിന് ഇടയാക്കി എന്നു മാത്രമല്ല ജോലി സ്ഥിരതയെ കൂടി പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ഇത് ഉപഭോക്താക്കളുടെ ആത്മവിശ്വാസം കെടുത്തിയിരിക്കുകയാണ്. പണം ചെലവിടാന്‍ ഉപഭോക്താവ് മടിച്ചതോടെ ഇലക്്‌ട്രോണിക്‌സ്, ഓട്ടോമൊബീല്‍ രംഗങ്ങളില്‍ വില്‍പ്പന അവതാളത്തിലായി. ഇന്ത്യന്‍ ഉപഭോക്താവിന്റെ മനസ് പഠിച്ചെടുത്തിട്ടുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പ് സി.ഇ.ഒ കിഷോര്‍ ബിയാനിയെ പോലുള്ളവര്‍ ഈ സമയത്ത് ബിസിനസുകാര്‍ പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടുപോകണമെന്ന ഉപദേശമാണ് നല്‍കുന്നത്. 'അഗ്രസീവായി മുന്നേറേണ്ട സമയമാണിത്. മാര്‍ക്കറ്റിംഗ് രംഗത്തുള്ളവര്‍ ശാന്തരായി ഇരുന്നാല്‍ ഉപഭോക്താവും തണുപ്പനാകും,' കിഷോര്‍ ബിയാനി മുന്നറിയിപ്പ് തരുന്നു. അപ്പോള്‍ വിപണിയില്‍ നിന്ന് മുഖം തിരിച്ച് തണുപ്പന്മാരായി ഇരിക്കുന്ന ഉപഭോക്താവിനെ പ്രേരിപ്പിച്ച് വിപണനം നടത്താന്‍ എന്ത് നടപടി സ്വീകരിക്കണം? ഇതാ ചില വിജയതന്ത്രങ്ങള്‍.

നിഷ് (niche) മാര്‍ക്കറ്റുകള്‍ കണ്ടെത്തുക
പൊതുവിലുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള വിപണന തന്ത്രങ്ങള്‍ക്ക് പുറമേ പ്രത്യക്ഷമായി വില്‍പ്പനയില്‍ മുന്നേറ്റം കൊയ്യാന്‍ ഉപകരിക്കുന്ന ചില പ്രത്യേക തന്ത്രങ്ങള്‍ ഇക്കാലത്ത് കമ്പനികള്‍ സ്വീകരിക്കുന്നുണ്ട്. അതുവരെ വന്‍തോതില്‍ ചൂഷണം ചെയ്യപ്പെടാത്ത വിപണിയിലേക്ക്, സവിശേഷമായ തന്ത്രങ്ങളോടെ കടക്കുകയെന്നതാണ് അതിലൊന്ന്. താരതമ്യേന ചുരുങ്ങിയ ചെലവില്‍ കാര്യമായ വില്‍പ്പന ഇതിലൂടെ കമ്പനികള്‍ നേടിയെടുക്കുന്നുമുണ്ട്.

മാരുതി അവരുടെ വിപുലമായ ശൃംഖലയുടെ കഴിവും വൈദഗ്ധ്യവും ഇത്തരത്തിലുള്ള നിഷ് മാര്‍ക്കറ്റിംഗിനായി വിനിയോഗിക്കുന്നുണ്ട്. നിലവിലുള്ള സാഹചര്യങ്ങള്‍ വിശകലനം ചെയ്തു കൂടിയാണ് ഇവര്‍ തന്ത്രങ്ങള്‍ മെനയുന്നത്. ഉദാഹരണത്തിന് ഗുജറാത്തിലെ ജാം നഗറില്‍ പരുത്തി, നിലക്കടല കര്‍ഷകര്‍ക്ക് ഈ സീസണില്‍ മികച്ച വിളവാണ് ല‘ിച്ചത്. ഉയര്‍ന്ന വിലയും ലഭിച്ചു. ഈ സാഹചര്യം മുതലെടുക്കാന്‍ ഈ മേഖലയില്‍ മാരുതി പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. അവിടത്തെ ഉപഭോക്താവിന് അനുയോജ്യമായ മോഡല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ പ്രത്യേകം ശ്രദ്ധപതിപ്പിച്ചു. സമാനമായ തന്ത്രമാണ് വോഡഫോണ്‍ മുംബൈയിലെ കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ പ്രയോഗിച്ചത്. തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഫോണില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഇവര്‍ ഒരുക്കി.

ഗോദ്‌റെജ് കമ്പനി തന്ത്രം മാറ്റി തങ്ങളുടെ ഒരു ഉല്‍പ്പന്നം കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചതും ഇക്കാലത്താണ്. ഗോദ്‌റെജിന്റെ റൂം, കാര്‍ ഫ്രഷ്‌നര്‍ ഒരു എഫ്.എം.സി.ജി ഉല്‍പ്പന്നമായാണ് പ്രാരംഭ ഘട്ടത്തില്‍ വില്‍പ്പന നടത്തിയത്. എന്നാല്‍ അവരുടെ വിപണി പഠനത്തില്‍ നിന്ന് ഹോം കെയറും കാര്‍ കെയറും വ്യത്യസ്ത മേഖലകളാണെന്ന് തിരിച്ചറിഞ്ഞു. മാത്രമല്ല, കാറുടമകള്‍ കാര്‍ ആക്്‌സസറീസ് വില്‍പ്പന നടത്തുന്ന ഷോപ്പുകളില്‍ ഏറെ സമയം ചെലവിടുന്നവരാണെന്നും കണ്ടെത്തി. ഇതോടെ കാര്‍ ഫ്രഷ്‌നര്‍ കാര്‍ ആക്‌സസറീസ് ഷോറൂമുകളിലൂടെ വില്‍പ്പന നടത്തുന്നതിന് പ്രത്യേക വിഭാഗം രൂപീകരിച്ചു.

മികച്ച തന്ത്രത്തിനായി ഉപഭോക്താക്കളിലേക്ക്
ഗോദ്‌റെജ് കാര്‍ ഫ്രഷ്‌നറുടെ വില്‍പ്പനക്കായി ശരിയായ വിപണനശൃംഖല തെരഞ്ഞെടുത്തത് വെറുമൊരു ഉള്‍വിളിയുടെ പുറത്തല്ല. അതിനായി അവര്‍ സംസാരിച്ചത് ഒട്ടനവധി ഉപഭോക്താക്കളോടാണ്. ഇതിനായി ഇവര്‍ക്ക് കൃത്യമായ ആസൂത്രണം തന്നെയുണ്ടായിരുന്നു. കഴിഞ്ഞ ജൂണില്‍ ഗോദ്‌റെജിന്റെ അഞ്ച് ജീവനക്കാര്‍ അടങ്ങുന്ന ടീം ആഴ്ചയില്‍ 100 ഉപഭോക്താക്കളെ കണ്ടിരിക്കണമെന്ന് ഇവര്‍ നിര്‍ദേശിച്ചു. കണ്‍ക്വസ്റ്റ് എന്ന ഈ പരിപാടിയിലൂടെ ഉപഭോക്താവില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഇവര്‍ ശാസ്ത്രീയമായി അപഗ്രഥിച്ച് മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ മെനയുകയായിരുന്നു.

ഉപഭോക്താവിന്റെ ഉള്ളറിയാന്‍ പ്രമുഖ കമ്പനികള്‍ നേരിട്ട് വിപണിയിലേക്ക് ഇറങ്ങിയതിനും കാരണമുണ്ട്. ഇത്തരത്തില്‍ ഉപഭോക്തൃസര്‍വേ നടത്തുന്ന ഏജന്‍സികള്‍ എടുക്കുന്ന വിവരങ്ങള്‍ പലകൈമറിഞ്ഞ് ഡാറ്റ രൂപത്തിലാണ് കമ്പനികള്‍ക്ക് മുന്നിലെത്തുന്നത്. ഉപഭോക്താവിന്റെ വികാരവിചാരങ്ങള്‍ ഇതില്‍ അപ്പാടെ പ്രതിഫലിക്കണമെന്നില്ല. എന്നാല്‍ ജീവനക്കാര്‍ നേരിട്ട് ഉപഭോക്താവുമായി സംവദിക്കുമ്പോള്‍ ഉപഭോക്താവിന്റെ ഉള്‍ത്തുടിപ്പ് കൃത്യമായി അറിയാന്‍ സാധിക്കും. ഉല്‍പ്പന്ന രൂപകല്‍പ്പനയിലും വിപണന തന്ത്രങ്ങളിലും ഇത് അനുസരിച്ച് മാറ്റങ്ങള്‍ വരുത്താനും പറ്റും.

ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുമായി സംവദിക്കുന്നവര്‍ ഏറ്റവും മികച്ച മാര്‍ക്കറ്റിംഗ് തന്ത്രം മെനയുന്നു. മൊബീല്‍ സേവനദാതാക്കളായ ഐഡിയ, ആക്‌സിസ് ബാങ്ക് തുടങ്ങിയവരെല്ലാം കൂടുതല്‍ ഉപഭോക്താക്കളിലേക്കെത്താനും 
പുതിയ ഉപഭോക്തൃശ്രേണി വികസിപ്പിച്ചെടുക്കാനും ബഹുമുഖ തന്ത്രങ്ങളാണ് പയറ്റുന്നത്.

ആക്‌സിസ് ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക ഉല്‍പ്പന്നമായ പ്രിവിലേജ് എക്കൗണ്ട് ആരംഭിക്കുന്നവര്‍ക്ക് ഹെല്‍ത്ത് ചെക്കപ്പ്, അടിയന്തിര മെഡിക്കല്‍ സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ കാര്‍ഡ്, പഴയകാല ചലച്ചിത്രഗാനങ്ങളുടെ സിഡി എന്നിവയെല്ലാം നല്‍കുന്നു. ''ബാങ്കിംഗ് മേഖലയില്‍ പുതിയ ഒരു ഉല്‍പ്പന്നം വില്‍ക്കുകയല്ല പ്രധാനം ഉപഭോക്താവുമായി മികച്ച ബന്ധം പടുത്തുയര്‍ത്തുകയാണ്,'' ആക്‌സിസ് ബാങ്കിന്റെ വിപണന വിഭാഗത്തിന് നേതൃത്വം നല്‍കുന്ന മനീഷ് ലാത്ത് പറയുന്നു.

വില്‍പ്പനക്കാരെ പ്രോത്സാഹിപ്പിക്കുക
ഏത് ബിസിനസുകാരനും ആത്യന്തികമായി ലക്ഷ്യമിടുന്നത് ഉപഭോക്താവിനെയാണ്. എന്നാല്‍ എല്ലാ ഉപഭോക്താവിലേക്കും നേരിട്ട് കടന്നുചെല്ലാന്‍ സാധിക്കില്ല. ഇതിനിടയില്‍ ഒരു ഇടനിലക്കാരന്‍, ഡിസ്ട്രിബ്യൂട്ടര്‍ അല്ലെങ്കില്‍ റീറ്റെയ്‌ലര്‍ ഉണ്ടാകും. ഇവര്‍ എങ്ങനെ ഒരു ഉല്‍പ്പന്നത്തെ പിന്തുണയ്ക്കുന്നുവെന്നതും ഇക്കാലത്ത് നിര്‍ണായകമാണ്. ഇലക്ട്രോണിക്‌സ് വിപണിയിലേക്ക് നോക്കൂ. ഓരോ വിഭാഗത്തിലും ഒട്ടനവധി ഉല്‍പ്പന്നങ്ങള്‍ കാണും. ഇവ തമ്മില്‍ കാര്യമായ അന്തരവുമില്ല. അപ്പോള്‍ അന്തിമ തീരുമാനത്തിന് ഉപഭോക്താവ് വില്‍പ്പനക്കാരന്റെ വാക്കുകള്‍ ശ്രവിക്കും. ഈ ഘട്ടത്തില്‍ ഏത് ഉല്‍പ്പന്നത്തെ വില്‍പ്പനക്കാരന്‍ പിന്തുണയ്ക്കുന്നുവോ അതാകും ഉപഭോക്താവ് വാങ്ങുന്നത്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് കമ്പനികള്‍ വില്‍പ്പനക്കാര്‍ക്ക് വ്യത്യസ്തമായ ഇന്‍സെന്റീവുകളാണ് പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ എയര്‍സെല്‍ ലക്ഷ്യമിട്ടത് തങ്ങളുടെ വിപണനക്കാരുടെ ഭാര്യമാരെയാണ്. ഏറ്റവും കൂടുതല്‍ എയര്‍സെല്‍ കണക്ഷന്‍ വില്‍ക്കുന്ന ഡീലറുടെ ഭാര്യയ്ക്ക് ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചത് ഹ്യുണ്ടായ് സാന്‍ട്രോ കാര്‍. രണ്ടാംസ്ഥാനത്തെത്തുന്നയാള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോണിയെ നേരില്‍ കാണാനുള്ള അവസരം ലഭിക്കും. ''സാമ്പത്തിക പ്രതിസന്ധിയുള്ള കാലത്ത് നിങ്ങളുടെ വിപണന ശൃംഖലയിലുള്ളവര്‍ നിങ്ങളുടെ ബിസിനസിനെ സുദൃഢമായി പിന്തുണയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്,'' ഡിഷ് ടിവി ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ സലില്‍ കപൂര്‍ പറയുന്നു. ഡിഷ് ടിവിയുടെ 48,000 ഡീലര്‍മാരില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന 7,000ത്തോളം പേരെ കമ്പനി മേധാവികള്‍ നേരില്‍ കണ്ടതും അടുത്തിടെയാണ്. ''ഡീലര്‍മാരുടെ പ്രശ്‌നങ്ങള്‍ നാം പരിഹരിച്ച് നല്‍കിയാല്‍ അവര്‍ ബിസിനസ് മുന്നോട്ടുകൊണ്ടുപോയിക്കൊള്ളും,'' ബാലാജി വേഫേഴ്‌സിന്റെ ചന്തു വിരാനി പറയുന്നു.

ഗ്രാമങ്ങളിലേക്ക് പോകാം
വളര്‍ച്ച; അതുമാത്രമാണിപ്പോള്‍ കമ്പനി സാരഥികളുടെ മനസിലുള്ള മന്ത്രം. എന്നാല്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്താണെങ്കില്‍ പ്രതിസന്ധിയുടെ പുകമഞ്ഞാണ്. തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യത, രൂപയുടെ മൂല്യത്തിലെ ഇടിവ് എന്നിവയെല്ലാം പക്ഷേ ആശങ്കയിലാഴ്ത്തുന്നത് നഗരപ്രദേശത്ത് വസിക്കുന്നവരെയാണ്. പകുതി പ്രശ്‌നവും പൊതുവേയുള്ള വിപണി വികാരത്തിന്റെ പുറത്തുള്ളതാണെന്ന വിലയിരുത്തലും കമ്പനി മേധാവികള്‍ നടത്തുന്നുണ്ട്. ഗ്രാമീണ ജനതയില്‍ ഭൂരിഭാഗവും ഇത്തരം സാമ്പത്തിക വാര്‍ത്തകള്‍ വിശകലനം ചെയ്യുന്നില്ല. അവര്‍ക്ക് അതുകൊണ്ട് ആശങ്കകളുമില്ല. പൊതുവേ ഇന്ത്യയില്‍ മികച്ച കാര്‍ഷികോല്‍പ്പാദനമാണ് ഈ സീസണില്‍ ലഭിച്ചത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വിലയും ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്ക് ജീവിത നിലവാരം ഉയര്‍ത്താനുതകുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള ക്രയശേഷിയുമുണ്ട്. ഈ വിപണി കണ്ടറിഞ്ഞ കമ്പനികള്‍ റൂറല്‍ മാര്‍ക്കറ്റില്‍ വന്‍ വളര്‍ച്ച നേടുമെന്ന പ്രതീക്ഷയാണ് പങ്കുവെയ്ക്കുന്നത്.

മാരുതി അടുത്തിടെ ഇന്ത്യയില്‍ 300 ഓളം റൂറല്‍ മാര്‍ക്കറ്റുകളാണ് കണ്ടെത്തിയതെന്ന് മാരുതിയുടെ മായാങ്ക് പരീഖ് പറയുന്നു. പശ്ചിമ ബംഗാളിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍, ജയ്പൂരിലെ പിഞ്ഞാണ്‍ പാത്രനിര്‍മാതാക്കള്‍, ഗുജറാത്തിലെ മരക്കച്ചവടക്കാര്‍, തമിഴ്‌നാട്ടിലെ മഞ്ഞള്‍ കര്‍ഷകര്‍, ഹൈദരാബാദിലെ ഗ്രാനൈറ്റ് പോളീഷര്‍മാര്‍, ബീഹാറിലെ മധുബനി പെയ്ന്റര്‍മാര്‍, സോനാപെട്ടിലെ നട്ട്, ബോള്‍ട്ട് നിര്‍മാതാക്കള്‍ എന്നിങ്ങനെ ക്രയശേഷിയുള്ള എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ബാധിക്കാത്ത വി
ഭാഗത്തെ കേന്ദ്രീകരിച്ച് നടത്തിയ മാരുതിയുടെ നീക്കങ്ങള്‍ ആഭ്യന്തര വിപണിയുടെ 10 ശതമാനത്തോളം ഈ രംഗങ്ങളില്‍ നിന്നെല്ലാം സമാഹരിക്കാന്‍ സഹായിച്ചു.

2013 ഓഗസ്തില്‍ നീല്‍സണ്‍ നടത്തിയ 'India: Boom or Bust' എന്ന പഠനത്തില്‍ 2012ല്‍ ഇന്ത്യയില്‍ തുറന്ന നാല് ലക്ഷം പുതിയ ഷോറൂമുകളില്‍ 70 ശതമാനത്തിലേറെ ഗ്രാമപ്രദേശങ്ങളിലാണെന്ന് പറയുന്നു. കമ്പനികള്‍ ഗ്രാമപ്രദേശങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ അവര്‍ അവിടെ അവതരിപ്പിക്കുന്ന ഉല്‍പ്പന്നശ്രേണിയിലും വ്യത്യസ്്തത കൊണ്ടുവരുന്നുണ്ട്. എന്‍ട്രി ലെവല്‍ സാഷെ പായ്ക്കറ്റുകള്‍ക്ക് പകരം ഇടത്തരം റേഞ്ചിലുള്ള വലിയ പായ്ക്കറ്റുകളിലെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാണ് ശ്രമിക്കുന്നത്. അത്തരം ഉല്‍പ്പന്നങ്ങളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള മനോഭാവവും ക്രയശേഷിയും ഗ്രാമീണ ജനതയക്കുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണിത്. ഇമാമി, ഡാബര്‍, എല്‍.ജി, വീഡിയോകോണ്‍ എന്നിവരെല്ലാം ഈ തന്ത്രമാണ് പയറ്റുന്നത്. വരുന്ന ഉത്സവ സീസണില്‍ ഗ്രാമപ്രദേശങ്ങളിലേക്ക് കൂടുതല്‍ സ്മാര്‍ട്ട് ഫോണുകളും ഫഌറ്റ് സ്‌ക്രീന്‍ ടിവികളും എത്തിക്കാനുള്ള തയാറെടുപ്പിലാണ് എല്‍.ജി.

വില വര്‍ധന മന്ദതാളത്തില്‍
വില ഉയര്‍ത്തുന്ന കാര്യത്തില്‍ ചടുലതയില്ലാത്ത കമ്പനികളാണ് ഈ വിപണി സാഹചര്യങ്ങളില്‍ മുന്നേറുന്നതെന്ന കണ്ടെത്തലും നീല്‍സണ്‍ സര്‍വേയിലുണ്ട്. എഫ്.എം.സി.ജി മേഖലയില്‍ അതിവേഗം വളരുന്ന അഞ്ച് കമ്പനികള്‍ ശരാശരി 8.2 ശതമാനം നിരക്കിലാണ് വില വര്‍ധന നടത്തിയത്. 2011ല്‍ ഇത് 11 ശതമാനമായിരുന്നു. എന്നാല്‍ ഈ പട്ടികയില്‍ അവസാന അഞ്ച് സ്ഥാനത്തുള്ള കമ്പനികള്‍ 2011ലെ 9.3 ശതമാനമെന്ന നിരക്കിനേക്കാള്‍ ഉയര്‍ന്നതലത്തിലാണ് 2012ല്‍ വിലവര്‍ധിപ്പിച്ചത്. ശരാശരി 12.5 ശതമാനം. എന്തുകൊണ്ടാണ് ആ കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കാതിരുന്നതെന്ന് ഇതില്‍ നിന്നും വ്യക്തം.

വിപണിയില്‍ തളര്‍ച്ച പ്രകടമാകുമ്പോള്‍ വില ഒരു നിര്‍ണായക ഘടകം തന്നെയാണ്. എട്ട് മാസക്കാലമായി തുടര്‍ച്ചയായി വില്‍പ്പന ഇടിവ് രേഖപ്പെടുത്തുന്ന ഓട്ടോമൊബീല്‍ കമ്പനികള്‍ വില കുറച്ചും വന്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കിയും വില്‍പ്പന കൂട്ടാനുള്ള ശ്രമത്തിലാണ്. മാരുതി സ്വിഫ്റ്റിനേക്കാള്‍ വില കുറച്ച് ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ 10 വില്‍ക്കുന്നതും ഫോര്‍ഡ് ഫിഗോ അവരുടെ മുന്‍ മോഡലില്‍ നിന്ന് മെച്ചപ്പെട്ട ഒന്ന് അതിലും വില കുറച്ച് വിപണിയിലെത്തിച്ചതും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടും ഹോണ്ട അമേസും ആകര്‍ഷകമായ വിലയില്‍ വിപണിയിലെത്തിയതുമെല്ലാം ഇതിന്റെ ഭാഗമായാണ്. എഫ്.എം.സി.ജി മേഖലയില്‍ സോപ്പ്, ഷാംപൂ, സോപ്പ് പൊടി എന്നിവയെല്ലാം ഡിസ്‌കൗണ്ടുകളോടെ നിറയുന്നതും ഈ വിപണന തന്ത്രത്തിന്റെ ഭാഗമായാണ്.

ഇന്നൊവേഷന്‍ നടത്തിക്കൊണ്ടേയിരിക്കുക
വിപണിയില്‍ മുന്നേറാന്‍ വില നിയന്ത്രിച്ച് നിര്‍ത്താന്‍ ശ്രദ്ധിക്കുമ്പോള്‍ തന്നെ പ്രതിയോഗികളില്‍ നിന്ന് വ്യത്യസ്തരായി നില്‍ക്കാന്‍ സവിശേഷമായ ഉല്‍പ്പന്നങ്ങള്‍ പരീക്ഷണ ഗവേഷണങ്ങളുടെ പിന്‍ബലത്തോടെ വിപണിയിലെത്തിക്കാനും കമ്പനികള്‍ ശ്രമിക്കുന്നുണ്ട്. 2013ല്‍ പ്രമുഖ എഫ്.എം.സി.ജി കമ്പനികള്‍ പുതിയ ഉല്‍പ്പന്ന ശ്രേണിയിലും നവീന ഉല്‍പ്പന്നങ്ങളിലും സവിശേഷ ശ്രദ്ധയാണ് പതിപ്പിച്ചിരിക്കുന്നത്. പുതിയൊരു കാറ്റഗറി തുറന്നുകൊണ്ടാണ് കോള്‍ഗേറ്റിന്റെ വൈറ്റനിംഗ് ടൂത്ത്‌പേസ്റ്റ് വിപണിയിലെത്തിയത്. വിപണിയിലെ ഇതര ഉല്‍പ്പന്നങ്ങളേക്കാള്‍ വില കൂടുതലാണിതിന്. പി ആന്‍ഡ് ജി ഓറല്‍ ബി എന്ന ടൂത്ത്‌പേസ്റ്റ് ബ്രാന്‍ഡ് വിപണിയിലെത്തിച്ചതും ഒരു മാസക്കാലത്തിനിടെയാണ്. സഫോള മസാല ഓട്‌സ്, ഐ.റ്റി.സിയുടെ ഇന്‍സ്റ്റന്റ് ചൈനീസ് ന്യൂഡില്‍സ്, പാര്‍ക്ക് അവന്യുവിന്റെ ബീര്‍ ഷാംപൂ, ഡാബറിന്റെ ഓഡോനില്‍ ജെല്‍ തുടങ്ങിയ നൂതന ഉല്‍പ്പന്നങ്ങള്‍ ഈ വിപണി സാഹചര്യങ്ങള്‍ക്കിടെ തന്നെയാണ് പുറത്തിറങ്ങിയത്. പൊതുവായുള്ള ഉല്‍പ്പന്നങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക വിഭാഗത്തിലേക്ക് ശ്രദ്ധയൂന്നുന്നത് വിജയം കൈപ്പിടിയില്‍ ഒതുക്കാന്‍ സഹായിക്കുന്ന തന്ത്രം തന്നെയാണ്.

ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്നില്‍ കാണുക
കമ്പനികള്‍ ഒട്ടനവധി ബ്രാന്‍ഡുകള്‍ ഒരേ സമയം മാര്‍ക്കറ്റുചെയ്യുന്നതിനോട് ബജാജ് ഓട്ടോയുടെ മാനേജിംഗ് ഡയറക്റ്റര്‍ രാജീവ് ബജാജിനെ പോലുള്ളവര്‍ വിയോജിക്കുകയാണ്. 'ബ്രാന്‍ഡ് പോര്‍ട്ട്‌ഫോളിയോ വിപുലമാകുന്നത് കമ്പനി ലക്ഷ്യമിടുന്ന വിപണി വിശാലതയെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത,'' രാജീവ് ബജാജ് നിരീക്ഷിക്കുന്നു. 'കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നതിന്റെ ഭാഗമായി ഭൂരിഭാഗം കമ്പനികളും കൂടുതല്‍ ബ്രാന്‍ഡുകള്‍ അവതരിപ്പിക്കാറുണ്ട്. ദയനീയമായൊരു പരിസമാപ്തിയിലേക്ക് വഴിതെറ്റാവുന്ന സാഹസികയാത്രയുടെ തുടക്കം മാത്രമാണീ നീക്കം,'' ആഭ്യന്തര വിപണിയില്‍ ബജാജ് രണ്ട് ബ്രാന്‍ഡുകള്‍ മാത്രമാണ് എല്ലാ ശ്രദ്ധയും നല്‍കി വിറ്റഴിക്കുന്നത്. പള്‍സറും ഡിസ്‌കവറും. ഇന്നത്തെ വിപണി സാഹചര്യത്തില്‍ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്ന മൂല്യത്തിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടതെന്ന് കഫേ കോഫി ഡേയുടെ പ്രസിഡന്റ് - മാര്‍ക്കറ്റിംഗ് കെ. രാമകൃഷ്ണന്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെയാണ് ബിസിനസുകാര്‍ ലോകത്തെ കുറിച്ച് ചിന്തിക്കാതെ സ്വന്തം ബ്രാന്‍ഡിനെ കുറിച്ച് മാത്രം ആലോചിക്കൂവെന്ന് രാജീവ് ബജാജും പറയുന്നത്. ''ഒട്ടനവധി പ്രതിയോഗികളും അതിനനുസരിച്ച് യഥേഷ്ടം ഉപഭോക്താക്കളും ഇല്ലാതിരിക്കുന്നതുമായ സാഹചര്യത്തില്‍ മാര്‍ക്കറ്റിംഗ് ഗുരു ജാക്ക് ട്രോട്ടിന്റെ ഉപദേശം സ്വീകരിക്കുന്നതാകും ഉചിതം. 'വ്യത്യസ്തരാകുക അല്ലെങ്കില്‍ മരിക്കുക'. ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കളും വിപണനക്കാരും എന്ന നിലയില്‍ നിന്ന് പുതിയൊരു ഉല്‍പ്പന്നശ്രേണിയുടെ സൃഷ്ടാക്കളും ബ്രാന്‍ഡുകളുടെ വിപണനക്കാരുമാകാം,'' രാജീവ് ബജാജ് പറയുന്നു.

മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് സുമന്‍ ശ്രീവാസ്തവ നിരീക്ഷിക്കുന്നതുപോലെ ഇന്നും ഉപയോഗിക്കുന്ന മാര്‍ക്കറ്റിംഗ് ടൂളുകള്‍ 1960കളില്‍ എഫ്.എം.സി.ജി മേഖലക്കായി രൂപകല്‍പ്പന ചെയ്യപ്പെട്ടതാണ്. കാലഹരണപ്പെട്ട ഈ തന്ത്രങ്ങള്‍ക്ക് പകരം നവയുഗ തന്ത്രങ്ങള്‍ വികസിപ്പിച്ചെടുക്കുന്നവരും പ്രായോഗികമാക്കുന്നവരും മാത്രമേ ഇന്ന് വിപണിയില്‍ നേട്ടം കൊയ്യൂ. പുതുതലമുറ തന്ത്രങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ വിപണിയില്‍ കമ്പനികള്‍ പ്രയോഗിച്ച് വിജയിച്ച ഈ രീതികള്‍ സഹായകമാകും.
{[['']]}

BUSINESS OPPORTUNITIES-മൈക്രോസോഫ്റ്റില്‍ നിന്ന് ചക്കപ്പഴത്തിലേക്ക് !

Pic Mgmtടൈ കേരള സംഘടിപ്പിച്ച ടൈക്കോണ്‍ 2012 വേദിയില്‍ ടിയാര ഫുഡ്‌സിന്റെ സാരഥി അലക്‌സ് തോമസ് തന്റെ സംരംഭകയാത്രയെക്കുറിച്ച് സംസാരിക്കുകയിരുന്നു. കാപ്പോ എന്ന പേ
രില്‍ കപ്പ ചിപ്‌സും ബനാനോ എന്ന പേരില്‍ ബനാന ചിപ്‌സും വിപണിയിലിറക്കിയ അലക്‌സ് തോമസിനോട് സദസില്‍ നിന്ന് ജെയിംസ് ജോസഫിന്റെ ചോദ്യം. എന്തുകൊണ്ട് ചക്കയില്‍ നിന്ന് ചിപ്‌സ് ഉണ്ടാക്കിക്കൂടാ? ''ചക്ക ചിപ്‌സിനും അവസരങ്ങളുണ്ട്, ബ്രാന്‍ഡ് നാമം 'ചാക്കോ'എന്നുമാക്കാം,'' അലക്‌സിന്റെ മറുപടി ഒരു കൂട്ടച്ചിരിക്ക് തുടക്കമിട്ടു. 
ടൈക്കോണ്‍ 2012 ജെയിംസ് ജോസഫിന്റെ ഉള്ളിലെ സംരംഭകനാകാനുള്ള കനല്‍ ഊതിക്കത്തിച്ചെന്ന് പറയാം. അന്നുമുതല്‍ അദ്ദേഹം ചക്കയെ ലോകപ്രശസ്തമാക്കാനും അതില്‍ നിന്ന് ഒരു സംരംഭം കെട്ടിപ്പടുക്കാനും ശ്രമങ്ങളാരംഭിച്ചു. ശിവദാസ് മേനോന്‍, എം.എസ്.എ കുമാര്‍, എസ്.ആര്‍ നായര്‍, നവാസ് മീരാന്‍ തുടങ്ങിയവരെല്ലാം ജെയിംസ് ജോസഫിന്റെ സ്വപ്നസാക്ഷാല്‍ക്കാരത്തിന് നിറഞ്ഞ പിന്തുണയേകി. അങ്ങനെ മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ഡയറക്റ്റര്‍ സ്ഥാനത്തുനിന്ന് സംരം‘കന്‍ എന്ന പുതിയ കുപ്പായം ജെയിംസ് ജോസഫ് എടുത്തണിഞ്ഞു, ജാക്ഫ്രൂട്ട് 365 എന്ന ബ്രാന്‍ഡും അവിടെ ജനിച്ചു.
എന്തുകൊണ്ട് ചക്ക? 
രുചിയിലും ഗുണത്തിലും ചക്കപ്പഴത്തെ തോല്‍പ്പിക്കാന്‍ മറ്റൊന്നിനുമാകില്ലെന്ന് ജെയിംസ് ജോസഫ്. വിളഞ്ഞ ചക്കയില്‍ നിന്നും ചക്കപ്പഴത്തില്‍ നിന്നും ഉണ്ടാക്കാവുന്ന രുചികരമായ വിഭവങ്ങള്‍ അനവധി. എന്നിട്ടും സീസണില്‍ ഉണ്ടാകുന്നതിന്റെ 80 ശതമാനം ചക്കയും പാഴായിപ്പോകുന്നു. കേരളത്തില്‍ ഇത്രയധികം പാഴായിപ്പോകുന്ന മറ്റൊരു പഴമില്ല. അതുകൊണ്ടാണ് ചക്കക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മനസിലുദിച്ചത്.

അങ്ങനെ പച്ചചക്കയും ചക്കപ്പഴവും ഉണക്കി പായ്ക്കറ്റിലാക്കി. ജാക്ഫ്രൂട്ട് 365 എന്ന പേരില്‍ ആകര്‍ഷകമായി വിപണിയിലിറക്കി. മൊത്തത്തില്‍ അഞ്ചു കിലോയോളം വരുന്ന ചക്കയുടെ തൊലിയും കുരുവുമൊക്കെ കളഞ്ഞ് ഉണക്കിയാല്‍ 180 ഗ്രാം ആകും. പച്ചചക്കയുടെയും ചക്കപ്പഴത്തിന്റെയും പായ്ക്കറ്റുകളുണ്ട്. ഒരു പായ്ക്കറ്റിന് 299 രൂപയാണ് വില. പായ്ക്കറ്റ് വാങ്ങി വീട്ടില്‍ കൊണ്ടു വന്ന് 20 മിനിറ്റ് ചൂടുവെള്ളത്തില്‍ ഇട്ടുവെച്ചാല്‍ ചക്ക പഴയ രൂപത്തിലേക്ക് മാറും. അതുവെച്ച് എന്തുവിഭവവും ഉണ്ടാക്കാം.

നക്ഷത്ര ഹോട്ടലിലേക്ക്
ചക്കയെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലും പ്രധാന വിഭവമാക്കാം. അത് തെളിയിക്കാനായി ജെയിംസ് ജോസഫ് പ്രമുഖ ഷെഫുമാരെ തേടിയിറങ്ങി. ചക്കയോട് വിരോധമൊന്നുമല്ല, പക്ഷെ കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട്, എല്ലായിടത്തും പരക്കുന്ന ഗന്ധം, ഒട്ടിപ്പിടിക്കുന്ന ചക്കപ്പശ... ഇതെല്ലാം കൊണ്ടാണ് തങ്ങള്‍ ചക്ക ഉപയോഗിക്കാത്തത് എന്ന് ഷെഫുമാര്‍. തന്റെ കൈയിലിരുന്ന പായ്ക്കറ്റ് ജെയിംസ് പുറത്തെടുത്തു. പിന്നെ അവിടെ നിറഞ്ഞത് നിരവധി വിഭവങ്ങളായിരുന്നു. ബര്‍ഗര്‍, കാത്തിറോള്‍, സ്പ്രിംഗ്‌റോള്‍ തുടങ്ങിയ പച്ചചക്കയില്‍ നിന്ന് ഉണ്ടാക്കിയപ്പോള്‍ മഫീന്‍, ചക്ക പൈ, പേസ്ട്രി, കേക്ക്, ടാര്‍ട്ട് തുടങ്ങിയ കൊതിയൂറുന്ന വിഭവങ്ങളാണ് ചക്കപ്പഴത്തില്‍ നിന്ന് വിരിഞ്ഞത്.

250 ടണ്‍ ചക്കയാണ് ഈ വര്‍ഷം ഇദ്ദേഹം സംസ്‌കരിച്ച് 100 ടണ്‍ ഉല്‍പ്പന്നമാക്കി മാറ്റിയിരിക്കുന്നത്. അരൂരില്‍ പ്രവര്‍ത്തിക്കുന്ന അമാല്‍ഗം ഫുഡ്‌സാണ് ഉല്‍പ്പന്നം സംസ്‌കരിക്കുന്നത്. അനേകം വകഭേദങ്ങളുള്ള ചക്കയുടെ മുട്ടന്‍ വരിക്ക എന്ന ഇനമാണത്രെ ഇതിനായി ഉപയോഗിക്കുന്നത്.
 
{[['']]}

BUSINESS OPPORTUNITIES-വാഴപ്പഴത്തില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ ബാര്‍സ്, ടോഫീസ്, ജാം ആന്‍ഡ് ജെല്ലി

Kerala tv show and news

വാഴപ്പഴത്തില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ ബാര്‍സ്, ടോഫീസ്, ജാം ആന്‍ഡ് ജെല്ലി

Pic Mgmt
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന പഴവര്‍ഗം വാഴപ്പഴമാണ്. ഇത് പോഷക സമ്പുഷ്ടവും രുചികരവുമാണ്. വന്‍തോതില്‍ കൃഷി ചെയ്യുന്നതു മൂലം വിപണിയില്‍ മികച്ച ലഭ്യതയുമുണ്ട്. വാഴപ്പഴത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വിപണിയാണ് ആഗോളതലത്തില്‍ തന്നെയുള്ളത്. വികസിത രാജ്യങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വാഴപ്പഴത്തിന്റെ അമ്പത് ശതമാനം വരെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ ഇത് രണ്ട് ശതമാനം മാത്രവും. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണികളില്‍ തന്നെ ഏറെ സാധ്യതയാണ് വാഴപ്പഴ ഉല്‍പ്പന്നങ്ങള്‍ക്കുള്ളത്.
സാങ്കേതിക സഹായം
വാഴപ്പഴത്തില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതിക സഹായം മൈസൂരിലെ സി.എഫ്.ടി.ആര്‍.ഐയില്‍ നിന്ന് ലഭിക്കും. നിലവില്‍ ചുരുക്കം ചില വലിയ ബ്രാന്‍ഡുകള്‍ മാത്രമാണ് വിപണിയില്‍ ഉള്ളത്. മികച്ച ഫ്‌ളേവറും ഷെല്‍ഫ് ലൈഫും ലഭ്യമാക്കാനായാല്‍ ഈ വിപണിയില്‍ എളുപ്പം പിടിച്ചു കയറാനാകും. പഴത്തിന്റെ പള്‍പ്പും പഞ്ചസാരയും ഉപയോഗിച്ച് ബനാന ബാര്‍സ്, ബനാന ടോഫീസ്, ബനാന ജാം ആന്‍ഡ് ജെല്ലി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാം.

Tables:
 

Comments to വാഴപ്പഴത്തില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ ബാര്‍സ്, ടോഫീസ്, ജാം ആന്‍ഡ് ജെല്ലി

{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger