Movie :
Recent Movies

kerala home tv show and news

Showing posts with label Vanitha. Show all posts
Showing posts with label Vanitha. Show all posts

sosama is great sosama is great sosama is great

Kerala tv show and news

{[['']]}

എത്ര തുറന്നാലും തുറക്കാത്ത ചെപ്പാണ് സ്ത്രീയുടെ മനസ്














Kerala tv show and newsഎത്ര തുറന്നാലും തുറക്കാത്ത ചെപ്പാണ് സ്ത്രീയുടെ മനസ്. ദീര്‍ഘകാലത്തെ അടുപ്പം നിങ്ങള്‍ക്ക് ഒരു സ്ത്രീയോടുണ്ടായിരിക്കാം. പക്ഷേ അതൊന്നും അവളെ മനസ്സിലാക്കുന്നതിനുള്ള അളവുകോലല്ല. ഒരു സ്ത്രീയെക്കുറിച്ച് ഒരു വിധിനിര്‍ണ്ണയത്തിലെത്തുന്നതിന് നിങ്ങളുടെ ജീവിതസമയം തന്നെ എടുത്തേക്കാം. ഒരു സ്ത്രീയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ധാരാളം മാര്‍ഗ്ഗങ്ങളുണ്ട്. നിങ്ങള്‍ സ്‌നേഹിക്കുന്ന സ്ത്രീയെ കുടൂതല്‍ അറിയണമെങ്കില്‍ അവരുമായി ധാരാളം ആശയവിനിമയം നടത്തണം

ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം കൊടുക്കലും വാങ്ങലുമാണ്. അവള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്ന പുസ്തമാകണമെങ്കില്‍ കൂടുതല്‍ വിശ്വസ്തത പുലര്‍ത്തണം. നേരെ വാ നേരെ പോ എന്നതായിരിക്കണം ചിന്താഗതി. എങ്കില്‍മാത്രമേ സ്ത്രീയെന്ന ഷെല്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കപ്പെടുകയുള്ളൂ. നിങ്ങള്‍ക്ക് അവളോടുള്ള സ്‌നേഹവും പ്രതിബദ്ധതയും പൂര്‍ണ്ണമായും വെളിപ്പെടുത്തണം. ഓരോ ഇടപെഴകലിലും ധാരാളം ക്ഷമ ആവശ്യമാണ്. നിങ്ങള്‍ വര്‍ഷങ്ങളായി സ്‌നേഹിക്കുന്ന സ്ത്രീയെക്കുറിച്ച് ദയ, വാത്സല്യം, മനസ്സിലാക്കല്‍ ഇവ മൂന്നും പ്രധാനമാണ്. തുറന്ന മനസ്സോടെ വേണം നിങ്ങളുടെ സ്ത്രീയെ സമീപിക്കാന്‍

2. ക്ഷമ

ഒു സ്ത്രീയെ മനസ്സിലാക്കാന്‍ കുറേ കാലം എടുക്കുമെന്ന് മനസ്സിലാക്കുക. നിങ്ങളുടെ പെണ്ണിനെ കൂടുതലായി മനസ്സിലാക്കുവാനാവശ്യം ക്ഷമയാണ്. ദിവസങ്ങള്‍ക്കൊണ്ടോ, മാസങ്ങള്‍ക്കൊണ്ടോ ഒരു സ്ത്രീയെ മനസ്സിലാക്കാമെന്ന് കരുതരുത്. വിത്ത് കുഴിച്ചിട്ട് പൂവിനായി കാത്തിരിക്കണമെന്ന്.

1. സ്‌നേഹം

ഇഷ്ടപ്പെടുന്ന പെണ്ണിനെ കൂടുതല്‍ മനസ്സിലാക്കുവാന്‍ സ്‌നേഹനിര്‍ഭരമായ മനസ്സോടെ അവളെ സമീപിക്കണം. ഏറ്റവും ഇഷ്ടപ്പെട്ട കൂട്ടുകാരനോട് അവള്‍ അവളുടെ മനസ്സ് തുറക്കും.

10. പ്രതിബദ്ധത

നിങ്ങളുടെ പെണ്ണിനോടുള്ള ബന്ധത്തില്‍ പ്രതിബദ്ധത പുലര്‍ത്തുക. പ്രതിബദ്ധതയുള്ള ഒരു ബന്ധമാണ് നിലനില്‍ക്കുന്നതെന്നറിഞ്ഞാല്‍ അവര്‍ കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെയ്ക്കും. ഇത് പരസ്പരം കൂടുതല്‍ മനസ്സിലാക്കലുകള്‍ക്ക് വഴിയൊരുക്കും.

9.ഒരുമിച്ച് സമയം ചിലവഴിക്കുക

പുറത്തുപോകാന്‍ സമയം കണ്ടെത്തുക. രണ്ടുപേര്‍ ചേര്‍ന്ന് സമയം ചെലവഴിക്കുമ്പോള്‍ പരസ്പരം കൂടുതല്‍ അറിയാനുള്ള അവസരമാണ് കിട്ടുന്നത്.

8.വ്യത്യസ്തത

ഒരോ സ്ത്രീയും വ്യത്യസ്ത കാരണങ്ങളാല്‍ വ്യത്യസ്തരാണെന്നറിയുക. ചിലര്‍ ഒരുപാട് തുറന്ന മനസ്സുള്ളവരായിരിക്കാം. ചിലര്‍ ലജ്ജയുള്ളവരായിരിക്കാം. ഇക്കൂട്ടരെ മനസ്സിലാക്കാന്‍ എളുപ്പമല്ല. ഇവരെ താരതമ്യപ്പെടുത്തരുത്

7.ഭൂതകാലം

ചില കാര്യങ്ങള്‍ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കാത്തവയുണ്ടാകും. ചില സാഹചര്യങ്ങളോട് അവള്‍ക്ക് ഇഷ്ടക്കേടുകളുണ്ടാകാം. അവളെ കൂടുതലറിയാന്‍ ഭൂതകാലം അറിയേണ്ടത് അത്യാവശ്യമാണ്. അവള്‍ അവളായിരിക്കുന്നത് ഭൂതകാലത്തിലൂടെയാണെന്നറിയുക.

6.ചോദ്യം ചോദിക്കുക

പൊതുവേ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകള്‍. ചോദ്യങ്ങള്‍ ചോദിച്ച് അവര്‍ക്ക് സംസാരിക്കുവാനുള്ള അവസരം നല്‍കുക. ശരിയായ ചോദ്യങ്ങളിലൂടെ അവളെ അറിയാന്‍ ശ്രമിക്കുക.

5.ഫസ്റ്റ് മൂവ്

ഒരു സ്ത്രീയെ അറിയുന്നതിന് നിങ്ങള്‍ ആദ്യ ചലനം നടത്തണം. തുറന്ന മനസ്സോടെയും വിശ്വസ്തതയോടെയും അവളെ സമീപിക്കുക. ഇത് അവളില്‍ നിങ്ങള്‍ക്കുള്ള വിശ്വാസം ജനിപ്പിക്കുന്നതിന് സഹായകമാണ്.

4.ആശയവിനിമയം

സ്ത്രീകള്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഒരു സ്ത്രീയെ മനസ്സിലാക്കുന്നതിന് അവളോട് സംസാരിച്ച് തുടങ്ങൂ. ഒരു സ്ത്രീയെ മനസ്സിലാക്കുന്നതിനുള്ള താക്കോലാണത്. തുറന്ന സംസാരത്തിനിടെ നിങ്ങള്‍ക്കവളെ കൂടുതല്‍ മനസ്സിലാക്കുവാനാകും.

3.വാത്സല്യവും കരുതലും

സ്‌നേഹം മാത്രം ഉണ്ടായിട്ട് കാര്യമില്ല. ഒരു സ്ത്രീ എപ്പോഴും ഇഷ്ടപ്പെടുന്നത് വാത്സല്യത്തോടെയും കരുതലോടെയും അവളെ നോക്കുന്ന ഒരാളെയായിരിക്കും.

  

{[['']]}

ആദ്യവനിതാ ബിഷപ്പ്‌ റവ.ഇ.പുഷ്‌പലളിത

mangalam malayalam online newspaperKerala tv show and news

                                                        

                                                          എല്ലാം ദൈവകൃപ

 

രാജ്യത്തെ ക്രൈസ്‌തവ സഭാ ചരിത്രത്തിലെ നവയുഗപ്പിറവിയുടെ ഉദയമായ്‌ മാറിയ ആദ്യവനിതാ ബിഷപ്പ്‌ റവ.ഇ.പുഷ്‌പലളിതയുടെ ജീവിതത്തിലേക്ക്‌....
സ്‌ത്രീകള്‍ക്ക്‌ പൗരോഹിത്യം ചേരുമോ? വര്‍ഷങ്ങളായി ക്രൈസ്‌തവ സമൂഹം ചര്‍ച്ച ചെയ്യുന്ന വിഷയം. കാലങ്ങളായി നടന്നുവന്ന ആ സംവാദത്തിന്റെ വിശുദ്ധമായ ഉത്തരമായാണ്‌ റവ. ഇ. പുഷ്‌പലളിത. ആദ്യമായി വനിതാ ബിഷപ്പിനെ തെരഞ്ഞെടുത്ത്‌ ചരിത്രം തിരുത്തിയെഴുതിയതാവട്ടെ സിഎസ്‌ഐ (ചര്‍ച്ച്‌ ഓഫ്‌ സൗത്ത്‌ ഇന്ത്യ)സഭയും.

പുണ്യജന്മമായി

ആന്ധ്രയിലെ നന്ദ്യാലില്‍ ഒരു സാധാരണ കുടുംബത്തിലാണ്‌ പുഷ്‌പലളിത ജനിച്ചത്‌. ഒരുപാട്‌ ബുദ്ധിമുട്ടും ത്യാഗങ്ങളും കു ട്ടിക്കാലം മുതലേ അനുഭവിച്ചുപോന്നു. എന്നാല്‍ ജീവിതത്തിന്റെ പ്രതിസന്ധികള്‍ക്ക്‌ അഭയം ദൈവം തന്നെയാണെന്ന്‌ അവര്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ തന്റെ ജീവിതം പുഷ്‌പലളിത ദൈവത്തിന്‌ സമര്‍പ്പിക്കുകയായിരുന്നു.
ചെറിയ പ്രായം മുതലേ ഈശ്വരവിശ്വാസം പുഷ്‌പലളിതയില്‍ വളരെ ശക്‌തമായിരുന്നു. വേദനിക്കുന്നവരെയും കഷ്‌ടപ്പെടുന്നവരെയും സഹായിക്കുന്നതിലാണ്‌ അവര്‍ ആനന്ദം കണ്ടെത്തിയിരുന്നത്‌. കരയുന്നവരുടെ കണ്ണീരൊപ്പുന്നതാണ്‌ യഥാ ര്‍ത്ഥ ജനസേവനമെന്ന്‌ പുഷ്‌പലളിത പറയുന്നു.
എല്ലാവരോടും കാരുണ്യത്തോടെയുളള പുഷ്‌പലളിതയുടെ പെരുമാററം കുട്ടിക്കാലം മുതലേ അവരെ വേറിട്ടുനിര്‍ത്തി. ഇപ്പോള്‍ താന്‍ ജനിച്ചുവളര്‍ന്ന നന്ദ്യാലില്‍ മഹാ ഇടവകയുടെ ബിഷപ്പായി നിയോഗിക്കപ്പെട്ടത്‌ ദൈവകൃപയെന്ന്‌ പുഷ്‌പലളിത പറയുന്നു. എല്ലാം ദൈവത്തിന്റെ ഇഷ്‌ടം. ഞാന്‍ നിമിത്തം മാത്രം. ദൈവം എന്നിലേല്‍പ്പിച്ച കര്‍മ്മം ഞാന്‍ നിറവേററുന്നു. അത്രമാത്രം.

കാരുണ്യവര്‍ഷത്തിലൂടെ

ദൈവദാസിയാകാന്‍ ആഗ്രഹിച്ച നാള്‍മുതല്‍ പുഷ്‌പലളിത ജനസേവനം മാത്രം ലക്ഷ്യമിട്ടാണ്‌ പ്രവര്‍ത്തിച്ചുപോന്നത്‌. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ജനങ്ങള്‍ക്കും വേണ്ടി അവര്‍ തന്റെ കര്‍മ്മപദം മാററിവച്ചു. നന്ദ്യാല്‍ മഹാ ഇടവകയിലെ നാനൂറോളം ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കൊപ്പം അവര്‍ വിവിധ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തി. സാ മ്പത്തിക ബുദ്ധിമുട്ടുമൂലം ഗ്രാമങ്ങളില്‍ അടച്ചുപൂട്ടിയ അനേകം വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടി മുന്നില്‍നിന്ന്‌ പോരാടി. ഒപ്പം ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്റെ സാധ്യതകളും പ്രശസ്‌തിയും അവര്‍ ഗ്രാ മീണരെ ബോധ്യപ്പെടുത്തി. കുട്ടികള്‍ക്ക്‌ ഇംഗ്ലീ ഷ്‌ ഭാഷ പഠിക്കാനുളള സാഹചര്യങ്ങളും ഒരുക്കിക്കൊടുത്തു.
ഗ്രാമവാസികള്‍ ക്കായി വിദ്യാഭ്യാസ-ചികിത്സാ പദ്ധതികള്‍ ആസൂത്രണം ചെയ്‌തു. 2000 മുതല്‍ 2005 വരെ ബാംഗ്ലൂരിലെ വിശ്രാന്തി നിലയത്തിന്റെ ഡയറക്‌ടറായിരിക്കെ പുഷ്‌പലളിത ഒരു കോടി രൂപ മുതല്‍ മുടക്കില്‍ സിസ്‌ററര്‍ കാരള്‍ ഗൃഹം ബ്ലോക്കിന്റെ നിര്‍മ്മാണത്തിനു നേതൃത്വം നല്‍കി. തമിഴ്‌നാട്ടിലെ മാധവാരം,ആന്ധ്രയിലെ മോത്തുരു,ജിസിപാലം,പേട ദേവാളപുരം തുടങ്ങിയ സ്‌ഥലങ്ങളില്‍ ഗ്രാമീണര്‍ക്കായി പുഷ്‌പലളിത നടപ്പിലാക്കിയ ഭവനപദ്ധതി വലിയ ശ്രദ്ധ പിടിച്ചുപററിയിരുന്നു. സത്യസന്ധവും ദീര്‍ഘവീക്ഷണത്തോടും കൂടിയ പുഷ്‌പലളിതയുടെ ഈ പദ്ധതികള്‍ തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും ഗ്രാമീണര്‍ എക്കാലവും നന്ദിയോടെ മാത്രം ഓര്‍മ്മിക്കുന്നവയാണ്‌.

ഉന്നതബിരുദങ്ങള്‍ നേടി

സിഎസ്‌ഐ സഭയുടെ ഭരണപരമായ ചുമതലകള്‍ വഹിക്കുമ്പോഴും ജനങ്ങള്‍ക്കുവേണ്ടിയുളള സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും പുഷ്‌പലളിത മികച്ച വിദ്യാഭ്യാസം നേടാനും സ്വയം നവീകരിക്കാനും മറന്നില്ല. 1985-86വര്‍ഷത്തില്‍ ഇംഗ്ലണ്ടിലെ ബര്‍മിങ്ങാം സെല്ലിയോക്ക്‌ കോളേജ്‌,കിങ്‌സ്ററണിലെ യുണൈററഡ്‌ തിയോളജിക്കല്‍ കോളേജ്‌ എന്നിവിടങ്ങളില്‍ നടന്ന പരിശീലന പരിപാടികളില്‍ പുഷ്‌പലളിത പങ്കെടുത്തു. അമേരിക്കയിലെ ബര്‍ക്കിലിയിലെ പസിഫിക്‌ ലൂഥറന്‍ തിയോളജിക്കല്‍ കോളേജില്‍നിന്ന്‌ അഡ്വാന്‍സ്‌ഡ് തിയോളജിക്കല്‍ സ്‌ററഡിയില്‍ ബിരുദാനന്തര ബിരുദവും നേടി.

ദൈവവഴി

റായലസീമയില്‍ നിന്നും ഇന്ത്യയിലെത്തി പിന്നീട്‌ സിഎസ്‌ഐ സഭയില്‍ ചേര്‍ന്ന്‌ ഇ രത്നസ്വാമിയുടെയും ദാനമ്മയുടെയും മകളാണ്‌ പുഷ്‌പലളിത. പിതാവാണ്‌ ദൈവവഴിയിലേക്ക്‌ പുഷ്‌പലളിതയെ തിരിച്ചുവിട്ടത്‌. പുഷ്‌പലളിതയെ വൈദീകജീവിതത്തിലേക്ക്‌ വിടണമെന്ന്‌ രത്നസ്വാമി പണ്ടേ ആഗ്രഹിച്ചിരുന്നു. തന്റെ ഈശ്വരഭക്‌തിയും കാരുണ്യപ്രവര്‍ത്തനവുമാണ്‌ പിതാവ്‌ എന്നെ ദൈവവഴിയിലേക്ക്‌ പറഞ്ഞുവിട്ടതെന്ന്‌ പുഷ്‌പലളിത പറയുന്നു. ബിഷപ്പുമാരായ റവ. സുന്ദരേശന്‍,റവ. എല്‍. വി. ആസാരിയ,റൈഡര്‍ ദേവപ്രിയം തുടങ്ങിയവരെല്ലാം തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അമ്മയുടെ മരണശേഷം സഹോദരന്റെയും സഹോദരിയുടെയും കുടുംബത്തിന്റെ പ്രാരബ്‌ധങ്ങളും പുഷ്‌പലളിത തന്നെയാണ്‌ നിറവേററിയിരുന്നത്‌. അങ്ങനെ സമൂഹത്തിനും കുടുംബത്തിനും താങ്ങും തണലുമായി തന്റെ ജീവിതം അവര്‍ മാററുകയായിരുന്നു.

നന്ദ്യാലില്‍നിന്ന്‌

ആന്ധ്രായിലെ നന്ദ്യാല്‍ മഹാ ഇടവക ബിഷപ്പായാണ്‌ പുഷ്‌പലളിതയെ സിഎസ്‌ഐ സഭ തിരഞ്ഞെടുത്തത്‌. സഭയുടെ 22 മഹാ ഇടവകകളും ഒരേമനസ്സോടെയാണ്‌ ഈ പുണ്യജന്മത്തെ തങ്ങളുടെ ബിഷപ്പായി വാഴ്‌ത്തിയത്‌. മഹാഇടവകപ്രതിനിധികള്‍ ഉള്‍പ്പെട്ട സ്‌പെഷ്യല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ച നാല്‌പേരുടെ പാനലില്‍നിന്നാണ്‌ പുഷ്‌പലളിതയെ ബിഷപ്പായി തിരഞ്ഞെടുത്തത്‌.

എല്ലാം ദൈവകൃപ

എല്ലാം ദൈവകൃപയാണ്‌. ഒരു നിയോഗം പോലെയാണ്‌ എന്നില്‍ തമ്പുരാന്‍ ഓരോ ചുമതലയും ഏല്‍പ്പിച്ചത്‌. എന്റെ എല്ലാ പ്രവൃത്തിയും ദൈവത്തിന്‌ സമര്‍പ്പിച്ചുകൊണ്ടുളളതാണ്‌. മനുഷ്യനന്മ ലക്ഷ്യമിട്ടാണ്‌ എന്റെ ഓരോ പ്രവൃത്തിയും. നന്മ ചെയ്യുവാന്‍ എന്റെ കരങ്ങള്‍ക്ക്‌ ദൈവം ശക്‌തി തരണേയെന്നു മാത്രമാണ്‌ എന്റെ പ്രാര്‍ത്ഥന.
{[['']]}

Vanitaratnam Grand Finale - Vijitha, Solo Satire,

ThumbnailKerala tv show and news
{[['']]}

Taste Time - Prawns Roast Fry Special 06-11-13

Kerala tv show and news
{[['']]}

Women Auto Taxi in Cochin

ThumbnailKerala tv show and news
{[['']]}

ആഭരണങ്ങള്‍ വൃത്തിയാക്കാന്‍ ചില വഴികള്‍

 സ്ത്രീകള്‍ക്ക് പ്രിയമേറുന്ന ഒന്നാണ് ആഭരണങ്ങള്‍. ധാരാളം പണം ഇതില്‍ നിക്ഷേപിയ്ക്കുന്നവരുമുണ്ട്. പുതുതായി വാങ്ങുന്ന ആഭരണങ്ങള്‍ തിളക്കുമുള്ളവയാകും. എന്നാല്‍ കാലക്രമേണ ഉപയോഗത്തിലൂടെ ഇവയുടെ നിറം മങ്ങും. ഇതില്‍ അഴുക്കാകും. സ്വര്‍ണ, വെള്ളി ആഭരണങ്ങള്‍ വൃത്തിയാക്കുന്നതിലൂടെ ഇവയുടെ തിളക്കവും ഭംഗിയുമെല്ലാം നില നിര്‍ത്താന്‍ സാധിയ്ക്കും. എന്നാല്‍ ഇവ വൃത്തിയാക്കുമ്പോഴും പ്രത്യേക ശ്രദ്ധ വേണം. കല്ലും മുത്തും പതിപ്പിച്ചവയാണെങ്കില്‍ പ്രത്യേകിച്ചും. ആഭരണങ്ങള്‍ വൃത്തിയാക്കാനുള്ള ചില വഴികളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ,

1)_ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും ആഭരണങ്ങള്‍ വൃത്തിയാക്കാന്‍ നല്ലതാണ്. പ്രത്യേകിച്ച് സില്‍വര്‍, പ്ലാറ്റിനം ആഭരണങ്ങള്‍. വിനെഗറില്‍ മുക്കിയ തുണി കൊണ്ട് ഇവ തുടയ്ക്കാം.

2)  അലുമിനിയം ഫോയില്‍, ബ്ലീച്ച് അലുമിനിയം ഫോയിലില്‍ ഒരു സ്പൂണ്‍ ബ്ലീച്ച് ഇട്ട് ഇതില്‍ വെള്ളി ആഭരണങ്ങള്‍ ഇട്ട് അര മണിക്കൂര്‍ പൊതിഞ്ഞു വയ്ക്കുക. ഇത് പിന്നീട് ചൂടുവെള്ളം കൊണ്ടു കഴുകി വൃത്തിയാക്കാം.

3)  അമോണിയ അമോണിയ ചേര്‍ത്ത വെള്ളത്തില്‍ സ്വര്‍ണ, വെള്ളി ആഭരണങ്ങള്‍ 10 മിനിറ്റ് ഇട്ടു വയ്ക്കണം. പിന്നീട് ഇത് വെള്ളത്തില്‍ കഴുകി തുടയ്ക്കുക.
4) പേസ്റ്റ്‌ അല്‍പം പേസ്റ്റെടുത്ത് വെള്ളിആഭരണങ്ങള്‍ ബ്രഷ് ചെയ്യണം. ഇത് അള്‍പം കഴിഞ്ഞ് ചൂടുവെള്ളം കൊണ്ട് കഴുകി വൃത്തിയാക്കുക.

5) കെച്ചപ്പ് കല്ലു പിടിപ്പിച്ച ആഭരണങ്ങള്‍ വൃത്തിയാക്കാന്‍ കെച്ചപ്പ് ഉപയോഗിക്കാം. കെച്ചപ്പ് പുരട്ടി പതുക്കെ ഉരസുക. പിന്നീട് കഴുകുക. ആഭരണങ്ങളിലെ കല്ല്ു തിളങ്ങും.

 6) ഡിഷ് വാഷിംഗ് ലിക്വിഡുകള്‍ പാത്രം കഴുകുന്ന ഡിഷ് വാഷിംഗ് ലിക്വിഡുകള്‍ ആഭരണങ്ങള്‍ വൃത്തിയാക്കാന്‍ നല്ലതാണ്. ഇവ ഒഴിച്ച് ആഭരണങ്ങള്‍ കഴുകണം. എന്നാല്‍ ഇത് വല്ലപ്പോഴുമൊരിക്കല്‍ മാത്രമേ ചെയ്യാവൂ.

{[['']]}

Taste Time - Vazhuthananga Theeyal Special 05-11-13

Kerala tv show and news
{[['']]}

Super Chef I സൂപ്പർ ചെഫ്‌ - Aval Mixture 04-11-13

ThumbnailKerala tv show and news
{[['']]}

ആലീസിന്റെ അത്ഭുതങ്ങള്‍...

Kerala tv show and news

ആലീസിന്റെ അത്ഭുതങ്ങള്‍...

 

mangalam malayalam online newspaper
സിസ്‌റ്റര്‍ ആലീസ്‌ ഇന്ന്‌ എവിടെയാണ്‌? കാല്‍നൂറ്റാണ്ടിലേറെയായി കേരളത്തിന്റെ പൊതുസമൂ ഹം സിസ്‌റ്റര്‍ ആലീസിനെ അനേ്വഷിച്ചുകൊണ്ടേയിരുന്നു... വിമോചന ദൈവശാസ്‌ത്രത്തിന്റെ വക്‌താവ്‌, വിപ്ലവകാരിയായ കന്യാസ്‌ത്രീ, സ്‌ത്രീ വിമോചക പ്രവര്‍ത്തക...അങ്ങനെ സിസ്‌റ്റര്‍ക്ക്‌ വിശേഷണങ്ങള്‍ ഏറെ. വിപ്ലവങ്ങള്‍ മാത്രം നിറഞ്ഞ പഴയജീവിതം വെടിഞ്ഞ്‌ ഇപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹികസംഘടനയായ വിമന്‍സ്‌ ഇനീഷ്യേറ്റീവ്‌ നെറ്റ്‌വര്‍ക്ക്‌ (വിന്‍)സെന്ററിന്റെ ഡയറക്‌ടറായി പ്രവര്‍ത്തിക്കുന്ന സിസ്‌റ്റര്‍ ആലീസിന്റെ ജീവിതം ത്യാഗത്തിന്റെ കഥ കൂടിയാണ്‌. സിസ്‌റ്റര്‍ ആലീസിന്റെ അത്ഭുതങ്ങള്‍ നിറഞ്ഞ ആ ജീവിതത്തിലേക്ക്‌...
ഓളമടങ്ങിയ കടല്‍പോലെയാണ്‌ ഇന്നു സിസ്‌റ്റര്‍ ആലീസിന്റെ ജീവിതം. വിപ്‌ളവങ്ങളുടെ അലയിളക്കങ്ങള്‍ക്കിക്കരെ, ശാന്തിതീരങ്ങളില്‍ അശരണര്‍ക്കാശ്രയമായി ഒരുജീവിതം.

സിസ്‌റ്ററെ കണ്ടെത്താന്‍ ഒരുപാട്‌ ബുദ്ധിമുട്ടി. പൊതുസമൂഹത്തില്‍ നിറഞ്ഞുനിന്നയാള്‍ പിന്നീടെന്തേ നിശബ്‌ദയായി..?

ഞാന്‍ നിശബ്‌ദയായിരുന്നില്ല. പക്ഷേ, കുറച്ചുകാലമായി മാധ്യമങ്ങളിലൊന്നും പ്രത്യക്ഷപ്പെട്ടില്ല. എന്നു കരുതി സാമൂഹികപ്രവര്‍ത്തനം നിര്‍ത്തി മൗനംപാലിച്ചെന്നു കരുതരുത്‌. സാമൂഹികപ്രവര്‍ത്തനം സത്യത്തില്‍ നിശബ്‌ദമായി നിറവേറ്റണ്ടതാണ്‌. എന്റെ പ്രവര്‍ത്തനങ്ങളും അത്തരത്തിലായിരുന്നു. പ്രവര്‍ത്തനങ്ങള്‍ പരസ്യമാകുന്നതിനോട്‌ യോജിക്കാനാവില്ല. പ്രവര്‍ത്തനങ്ങളെപ്പറ്റി സമൂഹം അറിയേണ്ടത്‌ അതിന്റെ ഗുണങ്ങളിലൂടെയാണ്‌.പിന്നെ, വ്യക്‌തി എന്ന നിലയില്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ എനിക്ക്‌ താല്‍പ്പര്യമില്ല.

സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്പ്പെയടുന്ന ഈ കാലത്ത്‌ സിസറ്ററെപ്പോലുള്ളവര്‍ മൗനംപാലിക്കുന്നത്‌ നീതികേടല്ലേ?

സ്‌ത്രീകള്‍ക്കിടയില്‍ തന്നെയാണ്‌ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്‌. സ്‌ത്രീസംഘടനകളല്ല, സ്‌ത്രീശാക്‌തീകരണ പ്രസ്‌ഥാനം ഉയരുന്നതിനു എത്രയോ മുമ്പാണ്‌ ഞാന്‍ സ്‌ത്രീവിമോചനത്തിന്റെ പാത സ്വീകരിച്ചത്‌. ഇന്നത്തെപ്പോലെ മാധ്യമ ശ്രദ്ധയ്‌ക്കു വേണ്ടിയല്ല. സ്‌ത്രീ പ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വതപരിഹാരം, അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

വിപ്ലവകാരിയായ കന്യാസ്‌ത്രീ, വിമോചന ദൈവശാസ്‌ത്രത്തിന്റെ വക്‌താവ്‌ തുടങ്ങി ഒട്ടേറെ വിശേഷങ്ങള്‍ സിസ്‌റ്റര്‍ക്കുണ്ട്‌. എന്തായിരുന്നു അതിന്റെ പൊരുള്‍?

വിമോചന ദൈവശാസ്‌ത്രം സജീവമായി ചര്‍ച്ചചെയ്യപ്പെട്ട കാലത്താണ്‌ ഞാന്‍ പൂനെയില്‍ നിന്ന്‌ പഠനവും പരിശീലനവും പൂര്‍ത്തീകരിച്ച്‌ കന്യാസ്‌ത്രീയാവാന്‍ കേരളത്തിലെത്തിയത്‌. ഇതേ കാലത്താണ്‌ ഫാ.കാപ്പനെപ്പോലെ ചിലര്‍ സഭയ്‌ക്ക് തടയായത്‌. പള്ളികളുടെ രീതികള്‍ക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു അവര്‍ പുറത്തേക്ക്‌ പോയത്‌. സാമൂഹികനീതിക്ക്‌ വേണ്ടിയുള്ള പല പ്രേക്ഷാഭങ്ങളിലും ഫാ. ഡൊമിനിക്ക്‌ ജോര്‍ജിനെപ്പോലുള്ള വൈദികരുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായി. ഇതെല്ലാം എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഞാന്‍ അതോടെ അവരിലൊരാളായി.

എന്തായിരുന്നു സിസ്‌റ്ററുടെ പ്രവര്‍ത്തനം?

പഠനകാലം മുതലേ എനിക്ക്‌ സാമൂഹികപ്രവര്‍ത്തനത്തോടേറെ ഇഷ്‌ടമായിരുന്നു. സമൂഹത്തില്‍ പിന്നോക്കം നില്‌ക്കുന്നവരുടെ ക്ഷേമത്തിനുവേണ്ടി എന്നാല്‍ കഴിയുന്നത്‌ ചെയ്യണമെന്ന വാശിയായിരുന്നു. കന്യാസ്‌ത്രീയാവണമെന്നുണ്ടായിരുന്നു. എന്നാ ല്‍ വീട്ടുകാര്‍ക്ക്‌ എതിര്‍പ്പായിരുന്നു. വീട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞ്‌ മനസിലാക്കിത്തന്നെയാണ്‌ ഞാന്‍ കന്യാസ്‌ത്രീയായത്‌. ചെറുപ്പം മുതലേയുള്ള ചിന്തകളും ആശയങ്ങളും എന്നെയും വിമോചന ദൈവശാസ്‌ത്രത്തിലേക്ക്‌ അടുപ്പിച്ചു. അക്കാലത്ത്‌ കന്യാസ്‌ത്രീയായി ഞാന്‍ മാത്രമാണ്‌ ശക്‌തമായ രീതിയില്‍ വിമോചന ദൈവശാസ്‌ത്രത്തിനുവേണ്ടി വാദിച്ചതും പ്രവര്‍ത്തിച്ചതും. ആ നിലയ്‌ക്കു കൂടുതല്‍ ശ്രദ്ധേയയായി.

വിപ്ലവകാരിയായ കന്യാസ്‌ത്രീ എന്നു വിശേഷിപ്പിക്കപ്പെട്ടല്ലോ പിന്നീട്‌?

മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി 1985-ല്‍ 15 ദിവസം കോഴിക്കോട്‌ നിരാഹാരം കിടന്നതോടെയാണ്‌ മാധ്യമശ്രദ്ധ നേടിയത്‌. സഭയ്‌ക്കു വെളിയിലെ ഒരു സാമൂഹികപ്രശ്‌നത്തിനുവേണ്ടി കന്യാസ്‌ത്രീ സമരത്തില്‍ പങ്കെടുത്തത്‌ വലിയ സംഭവമായി. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി കന്യാസ്‌ത്രീയായ ഞാന്‍ സമരത്തിനിറങ്ങിയതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
മാര്‍ക്‌സിസത്തിന്റെ 10 ഭിന്ന മുഖങ്ങളിലൊന്നായി അക്കാലത്ത്‌ ഒരു ഇംഗ്ലീഷ്‌ വാരികയിലും ഞാന്‍ പ്രത്യക്ഷപ്പെട്ടു. മാധ്യമങ്ങള്‍ എന്നെക്കുറിച്ച്‌ നിരന്തരം വാര്‍ത്ത വന്നത്‌ സഭയിലും ഏറെ ഒച്ചപ്പാട്‌ ഉണ്ടാക്കി.

എന്തിനുവേണ്ടിയായിരുന്നു ഇത്രയും ശക്‌തമായ സമരത്തിലേര്‍പ്പെട്ടത്‌?

മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കാനായിരുന്നു ആ സമരം. അക്കാലത്ത്‌ തീരപ്രദേശത്തും കടപ്പുറത്തുമുള്ള കുട്ടികള്‍ക്ക്‌ പഠിക്കാന്‍ ധനസഹായം ലഭിച്ചിരുന്നില്ല. പഞ്ഞമാസങ്ങളില്‍ റേഷ നില്ല. ഒരുവിധത്തിലുള്ള ക്ഷേമപദ്ധതികളും സുരക്ഷാപദവികളും മത്സ്യത്തൊഴിലാളികള്‍ക്കില്ലായിരുന്നു. അനിയന്ത്രിതമായ ട്രോളിംഗ്‌ മൂലം മത്സ്യസമ്പത്തും അടിക്കടി കുറഞ്ഞുകൊണ്ടേയിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ യാതൊരു പ്രവര്‍ത്തനവും ഉണ്ടായില്ല. ഇന്നത്തെപ്പോലെ മത്സ്യത്തൊഴിലാളി സംഘടനകളൊന്നും ശക്‌തമല്ലാതിരുന്നതിനാല്‍ അവരുടെ കാര്യങ്ങള്‍ പറയാന്‍ ആരുമുണ്ടായിരുന്നില്ല. അങ്ങനെയാണ്‌ എന്റെ നേതൃത്വത്തില്‍ സംസ്‌ഥാനവ്യാപകമായി സമരം തുടങ്ങിയത്‌. കുറെ ദിവസം സമരം നടത്തിയിട്ടും സര്‍ക്കാര്‍ കണ്ടഭാവം നടിച്ചില്ല. ഒടുവില്‍ സമരം ശക്‌തമാക്കാനായിട്ടാണ്‌ കോഴിക്കോട്‌ നിരാഹാരം ആരംഭിച്ചത്‌.
മത്സ്യത്തൊഴിലാളി നേതാവായിരുന്ന കൃഷ്‌ണേട്ടനും ഞാനുമാണ്‌ മാനാഞ്ചിറ മൈതാനത്ത്‌ നിരാഹാരം കിടന്നത്‌. അവിടെ എട്ടുദിവസം. പിന്നെ മെഡിക്കല്‍ കോളജിലേക്കു മാറ്റി. സഭയെ സ്വാധീനിച്ച്‌ സമരം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഏറെ ശ്രമിച്ചു. ഞാന്‍ വഴങ്ങിയില്ല. ഒടുവില്‍ ഞങ്ങളുടെ സമരം വിജയിച്ചു. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ നിറവേറ്റാമെന്ന്‌ സര്‍ക്കാര്‍ ഉറപ്പ്‌ നല്‌കുകയും ചെയ്‌തു.

ആ സമരാനുഭവങ്ങള്‍ ഒന്നു വിശദീകരിക്കമോ?

ഞാന്‍ കന്യാസ്‌ത്രീപഠനം പൂര്‍ത്തീകരിച്ച്‌ കേരളത്തിലെത്തുമ്പോള്‍ ആദിവാസികളും മത്സ്യത്തൊഴിലാളികളുമാണ്‌ ഏറെ ദുരിതജീവിതം നയിച്ചിരുന്നത്‌. അക്കാലത്ത്‌ മത്സ്യത്തൊഴികളുടെ ജീവിതം ആദിവാസികളേക്കാള്‍ കഷ്‌ടമായിരുന്നു. അങ്ങനെയാണ്‌ ഞാന്‍ മത്സ്യത്തൊഴിലാളികള്‍ക്കിടയി ല്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്‌.
ആദ്യം കോഴിക്കോട്‌ കടപ്പുറം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. അവിടെ മത്സ്യത്തൊഴിലാളികളായ മുസ്ലീം സ്‌ത്രീകള്‍ക്കിടയിലാണ്‌ പ്രവര്‍ത്തിച്ചത്‌. ചിതറിക്കിടന്ന മത്സ്യത്തൊഴിലാളികളെ അവകാശങ്ങള്‍ ബോധ്യപ്പെടുത്തി സംഘടിതരായി നിര്‍ത്താന്‍ ശ്രമിച്ചു. മാസങ്ങളോളം ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. ഒരുപാട്‌ ഭീഷണിയും വെറുപ്പും നേടിത്തന്നെയാണ്‌ ഞാന്‍ അവര്‍ക്കിടയില്‍ കൂട്ടായ്‌മകള്‍ സംഘടിപ്പിച്ചത്‌.
മിഷണറിപ്രവര്‍ത്തനം ശക്‌തമായ അക്കാലത്ത്‌ എന്റെ പ്രവര്‍ത്തനങ്ങളെ സമൂഹം സംശയത്തോടെയാണ്‌ വീക്ഷിച്ചത്‌. പക്ഷേ വളരെ വേഗം അവര്‍ക്കിടയില്‍ ശക്‌തമായിതന്നെ എനിക്കും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഒട്ടേറെ സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി സ്‌ത്രീകളെ ഒരുമിച്ച്‌ കൊണ്ടുവരിക ഏറെ സാഹസമായിരുന്നു. എന്നാല്‍ ഒട്ടേറെ സമരങ്ങളില്‍ അവരെ അണിനിരത്താന്‍ കഴിഞ്ഞു. ഇപ്പോഴും ഞാന്‍ മത്സ്യത്തൊഴിലാളികളുടെ കൂട്ടായ്‌മയ്‌ക്കുവേണ്ടിയാണ്‌ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌.

ഇപ്പോഴത്തെ പ്രവര്‍ത്തനത്തെക്കുറിച്ച്‌?

ആലപ്പുഴ ജില്ലയിലെ എരമല്ലൂര്‍ ആസ്‌ഥാനമാക്കി മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍സ്‌ ഇനീഷ്യേറ്റീവ്‌ നെറ്റ്‌വര്‍ക്ക്‌ (വിന്‍)സെന്ററിന്റെ ഡയറക്‌ടറാണ്‌. എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലാണ്‌ വിന്‍സെന്റര്‍. സ്‌ത്രീകളുടെ സ്വാശ്രയസംഘങ്ങള്‍ രൂപവത്‌ക്കരിക്കുകയാണ്‌ പ്രധാന ലക്ഷ്യം. എറണാകുളം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചാണ്‌ പ്രവര്‍ത്തനം.
ഇപ്പോള്‍ വിവിധ പഞ്ചായത്തുകളായി 16,000 കുടുംബങ്ങള്‍ സെന്ററിന്റെ അംഗങ്ങളാണ്‌. ഗ്രൂപ്പിന്റെ സമ്പാദ്യത്തില്‍നിന്ന്‌ അംഗങ്ങള്‍ക്ക്‌ എപ്പോള്‍ വേണമെങ്കിലും 25,000 രൂപവരെ ലഭിക്കും, ആരോഗ്യം, ക്ഷേമപ്രവര്‍ത്തനം, കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസസഹായങ്ങള്‍, പഠനവേതനം, ബോധവത്‌ക്കരണക്ലാസുകള്‍, ക്യാമ്പുകള്‍, തൊഴില്‍ പരിശീലനം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ്‌ വിന്‍സെന്റര്‍ നടത്തുന്നത്‌.

വിന്‍സെന്റര്‍ രൂപീകരിച്ചതിനു പിന്നില്‍...?

കോഴിക്കോട്ടെ എന്റെ നിരാഹാരസമരം സഭയില്‍ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. അന്നത്തെ സമരത്തെ തുടര്‍ന്ന്‌ ചില സ്‌ഥലം മാറ്റങ്ങളൊക്കെ എനിക്ക്‌ ഉണ്ടായി. എന്നെ പാലായിലെ ഒരു ഹോസ്‌റ്റലിലെ വാര്‍ഡനാക്കി. എന്റെ സമരത്തിന്‌ ലഭിച്ച മാധ്യമശ്രദ്ധ സഭയെ ചൊടിപ്പിരുന്നു. 1985-ല്‍ ഇലസ്‌ട്രേറ്റഡ്‌ വീക്കിലി അഞ്ചു തവണയാണ്‌ എന്നെക്കുറിച്ച്‌ ഫീച്ചര്‍ ചെയ്‌തത്‌.
ഇതിനിടെ ഞാന്‍ മദര്‍തെരേസയെ വിമര്‍ശിച്ചു എന്ന പൊല്ലാപ്പുണ്ടായി. മൂന്നുവര്‍ഷം ഞാന്‍ ഹോസ്‌റ്റല്‍ വാര്‍ഡനായി തുടര്‍ന്നു. മൂന്നുവര്‍ഷമാണ്‌ വെറുതെ പാഴായിപ്പോയത്‌. ഒട്ടും സഹിക്കാനാവില്ലെന്നു തോന്നിയപ്പോള്‍ ഞാന്‍ ആ സഭ (അസംപ്‌ഷന്‍ സിസ്‌റ്റേഴ്‌സ്) വിട്ടു. പിന്നെ ഞാനും മറ്റു നാലു കന്യാസ്‌ത്രീകളും ചേര്‍ന്നാണ്‌ വിമ ന്‍സ്‌ ഇനീഷ്യേറ്റീസ്‌ നെറ്റ്‌വര്‍ക്ക്‌ സംഘടിപ്പിച്ചത്‌. അന്തരിച്ച ഫാ. ഡൊമനിക്ക്‌ ജോര്‍ജാണ്‌ വിന്‍സെന്റര്‍ സ്‌ഥാപിക്കാന്‍ ഞങ്ങളെ സഹായിച്ചത്‌.

എന്തിനാണ്‌ മദര്‍തെരേസയെ വിമര്‍ശിച്ചത്‌?

മദര്‍തെരേസയെ ഞാന്‍ വിമര്‍ശിച്ചിരുന്നില്ല. മദറിന്റേത്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളായിരുന്നല്ലോ? സമൂഹത്തിലെ ഉച്ചനീചത്വങ്ങളും അനീതിയും കണ്ടെത്തി അവയെ എതിര്‍ക്കണമെന്നാണ്‌ ഞാന്‍ പറഞ്ഞത്‌. പക്ഷേ അങ്ങനെ പറഞ്ഞതിന്‌ ഞാന്‍ മദര്‍തെരസയെ വിമര്‍ശിച്ചു എന്നാണ്‌ ചിത്രീകരിക്കപ്പെട്ടത്‌. ഞാന്‍ മനസില്‍പ്പോലും കരുതാത്ത കാര്യം എന്റെ അഹന്തയെന്നാണ്‌ പലരും അക്കാലത്ത്‌ പരിഹസിച്ചത്‌.

വിമോചന ദൈവശാസ്‌ത്രത്തെക്കുറിച്ച്‌ ഇപ്പോഴും ആരും പറയുന്നില്ല, അതിനെക്കുറിച്ച്‌ പറഞ്ഞുനടന്ന നിങ്ങളെപ്പോലുള്ളവര്‍ മൗനംപാലിക്കുന്നു..?

അങ്ങനെ പറയാനാവില്ല. എഴുപതുകളുടെ അവസാനപകുതിയും എണ്‍പതുകളിലുമാണ്‌ വിമോചനദൈവശാസ്‌ത്രം ചര്‍ച്ചചെയ്യപ്പെട്ടത്‌. ഇടതുപക്ഷ നീതിബോധത്തിന്റെ കലാപസ്വരങ്ങള്‍ ക്രിസ്‌തീയസഭകളെ അസ്വസ്‌ഥമാക്കിയകാലം കൂടിയായിരുന്നു അത്‌.
പക്ഷേ ഇന്നത്തെ സ്‌ഥിതി അതല്ല. ചര്‍ച്ച്‌ കുറേക്കൂടി ഓപ്പണ്‍ ആയി, പാവങ്ങളോട്‌ പക്ഷം ചേരുന്ന ധാരാളം പ്രവര്‍ത്തനങ്ങള്‍ പള്ളി നടത്തുന്നുണ്ട്‌. ഞാന്‍ നിരാഹാരം കിടന്നപ്പോള്‍ എന്നെ വിമര്‍ശിച്ചവര്‍ തന്നെ നാലഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ മദ്യഷാപ്പുകള്‍ അടപ്പിക്കാന്‍ നിരാഹാരം കിടന്നിട്ടുണ്ട്‌. അന്ന്‌ അംഗീകരിക്കാത്ത പല കാര്യങ്ങളും ഇപ്പോള്‍ സഭ ഉള്‍ക്കൊള്ളുന്നു. അക്കാലത്ത്‌ ഞാനൊക്കെ പള്ളികളുടെ റിബലുകളായിരുന്നു. ഇപ്പോള്‍ റിബലിയസ്‌ ആകേണ്ട ആവശ്യമില്ല ഇപ്പോള്‍ വല്ലാത്ത സ്വസ്‌ഥത ഉണ്ട്‌. എന്തു ചെയ്യാനുമുള്ള അനുവാദമുണ്ട്‌.

സമീപകാലത്ത്‌ സ്‌ത്രീ വിഷയങ്ങള്‍ വളരെ സജീവമായിട്ടാണ്‌ രാജ്യത്ത്‌ ചര്‍ച്ചചെയ്യപ്പെടുന്നത്‌. അതിനെക്കുറിച്ച്‌?

ഞാനും എല്ലാവരെയുംപോലെ സ്‌ത്രീ വിഷയങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്‌. സമീപകാല സംഭവങ്ങളും. എന്നു കരുതി നമുക്ക്‌ എല്ലാ വിഷയത്തിലും കേറി ഇടപെടാനാവില്ലല്ലോ? എന്നാല്‍ കഴിയുംവിധം സാമൂഹികപ്രവര്‍ത്തനം ഇപ്പോഴും നടത്തുന്നുണ്ട്‌.
സ്‌ത്രീവിമോചനസമരത്തില്‍ ആരും എത്തിനോക്കാന്‍പോലും തയാറാകാതിരുന്ന സമയത്ത്‌ സ്‌ത്രീകള്‍ക്കിടയില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. അതൊന്നും പബ്ലിസിറ്റിക്കുവേണ്ടിയായിരുന്നില്ല. പക്ഷേ ഇന്ന്‌ സ്‌ത്രീകള്‍ക്ക്‌ മാത്രമല്ല, പുരുഷന്മാര്‍ക്കും പ്രശ്‌നങ്ങളുണ്ട്‌. പല പുരുഷന്മാരും സ്‌ത്രീകളാല്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്‌. അത്തരം വിഷയത്തെക്കുറിച്ചുള്ള ബോധവത്‌ക്കരണക്ലാസുകളും ഞാന്‍ സ്‌ത്രീകള്‍ക്കിടയില്‍ നടത്തുന്നുണ്ട്‌.

ഇന്നത്തെ മത്സ്യമേഖലയിലെ സാമൂഹികപ്രവര്‍ത്തര്‍ക്കും സ്‌ത്രീസംഘടന പ്രതിനിധികള്‍ക്കും സിസ്‌റ്റര്‍ ആലീസിനെക്കുറിച്ച്‌ അറിയില്ല എന്തുകൊണ്ട്‌?

വളരെ ശരിയാണ്‌. കാരണം ഇന്നത്തെ മത്സ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്ക്‌, സ്‌ത്രീ വിമോചകപ്രവര്‍ത്തകര്‍ക്കും എന്നെ അറിയണമെന്നില്ല. ഇന്നത്തെ രീതിയിലുള്ള ഒരു സാമൂഹികപ്രവര്‍ത്തനമല്ല ഞാന്‍ നടത്തിയിരുന്നത്‌. മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കാനും പബ്ലിസിറ്റിക്കുവേണ്ടിയും ഒന്നും ഞാന്‍ ചെയ്‌തിരുന്നില്ല. ഞാന്‍ തനി പഴഞ്ചനാണ്‌. ഇന്നത്തെ സാമൂഹികപ്രവര്‍ത്തനശൈലിയൊന്നും എനിക്കു പരിചയമില്ല. അതുകൊണ്ടുതന്നെ ആരും എന്നെ തിരിച്ചറിയണമെന്നില്ല. തിരിച്ചറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല.

ഇത്രയേറെ പീഡനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും എന്തുകൊണ്ട്‌ സിസ്‌റ്റര്‍ കന്യാസ്‌ത്രീവേഷം അഴിച്ചുമാറ്റാന്‍ തയാറായില്ല?

മാനസികമായി ഏറെ വിഷമിച്ചു എന്നത്‌ ശരിയാണ്‌. പക്ഷേ ഒരു കാലത്ത്‌ ഞാന്‍ സ്വീകരിച്ച നിലപാടുകള്‍ തന്നെ സഭയും സ്വീകരിച്ചു. അപ്പോള്‍ യഥാര്‍ത്ഥ പ്രശ്‌നം ഒഴിഞ്ഞു.
പിന്നെ എപ്പോഴും നമ്മള്‍ നിലനിന്നുകൊണ്ട്‌ തന്നെ പോരാടുന്നതാണ്‌ നല്ലത്‌. സിസ്‌റ്റര്‍ ജാസ്‌മിയെപ്പോലെ സഭയ്‌ക്ക് പുറത്തുപോയി സഭയെ വിമര്‍ശിക്കുന്നതില്‍ കാര്യമില്ല. പിടിച്ചുനിന്നു തന്നെ നേരിടണം. അതിനുള്ള ചങ്കൂറ്റമാണ്‌ നാം നേടിയെടുക്കേണ്ടത്‌. ഇച്‌ഛയുണ്ടെങ്കില്‍ ആര്‍ക്കും നന്നായി പ്രവര്‍ത്തിക്കാം.

സാമ്പത്തികശാസ്‌ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ ശേഷമാണല്ലോ മഠത്തില്‍ പ്രവേശിച്ചത്‌. സിസ്‌റ്റര്‍ ആലീസ്‌ ലൂക്കോസിന്റെ വ്യക്‌തിപരമായ വിശേഷങ്ങള്‍?

ഞാന്‍ ആദ്യമേ പറഞ്ഞു, കന്യാസ്‌ത്രീയാവുന്നതില്‍ വീട്ടുകാര്‍ക്ക്‌ എതിര്‍പ്പായിരുന്നു. പാലായിലെ സാമാന്യം സാമ്പത്തികസ്‌ഥിതിയുള്ള കുടുംബമാണ്‌ എന്റേത്‌. എന്റെ സഹോദരന്‍ അമേരിക്കയിലാണ്‌. എന്റെ പഠനം കഴിഞ്ഞ്‌ എന്നെയും അമേരിക്കയിലേക്ക്‌ അയയ്‌ക്കണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. പക്ഷേ എനിക്ക്‌ കന്യാസ്‌ത്രീയാവണമെന്നായിരുന്നു മോഹം.
കോളജില്‍ പഠിക്കുമ്പോള്‍ ഹോസ്‌റ്റലില്‍ എന്നോടൊപ്പം ഫ്രഞ്ച്‌ സിസ്‌റ്റേഴ്‌സ് ഉണ്ടായിരുന്നു. അവരുടെ പ്രവര്‍ത്തനം എന്നെ സ്വാധീനിച്ചു. 1973-ലാണ്‌ ഞാന്‍ മഠത്തില്‍ ചേരുന്നത്‌. എം.എ.യ്‌ക്ക് പഠിക്കുമ്പോള്‍ മാര്‍ക്‌സിയന്‍ തത്വശാസ്‌ത്രം എന്നെ ആകര്‍ഷിച്ചു. ഓരോ വ്യക്‌തിക്കും ഓരോ ദൗത്യമുണ്ട്‌. എന്റെ ദൗത്യം ഇതാണെന്ന്‌ഞാന്‍ തിരിച്ചറിഞ്ഞു. അതും സത്യസന്ധമായി നിറവേറ്റിക്കൊണ്ടേയിരിക്കുന്നു.
 
{[['']]}

സുന്ദരം, പ്രകൃതിദത്തം ഈ വിജയരഹസ്യം

 സുന്ദരം, പ്രകൃതിദത്തം ഈ വിജയരഹസ്യം





ഇഷ്വീന്‍ ആനന്ദ്
തുടക്കക്കാരുടെ പല ബിസിനസ് സംരംഭങ്ങളും സോപ്പു കുമിളകള്‍പോലെ തകരുന്നു. അതേസമയം, സോപ്പ് നിര്‍മാണ ബിസിനസ് കഴിഞ്ഞ ആറ് വര്‍ഷമായി പതപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇഷ്വീന്‍ ആനന്ദ് എന്ന 36കാരി. കേവലം രണ്ടു ലക്ഷം രൂപയില്‍ തുടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉത്പാദനവും വിപണനവും ഇന്ന് ഒരു കോടി രൂപയുടെ ബിസിനസ്സായി വളര്‍ന്നിരിക്കുകയാണ്. വെറും സോപ്പല്ല; കൈകൊണ്ട് തയ്യാറാക്കിയ സോപ്പാണ് ഇഷ്വീന്റെ കമ്പനിയായ ന്യാസയുടേത്.

ചുവടുവയ്പ്പ്

ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഇഷ്വീന്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ സ്റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നും ഫിനാന്‍സില്‍ എംബിഎ നേടിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ഏണസ്റ്റ് ആന്‍ഡ് യംഗിലെ വിജയകരമായ സേവനത്തിനുശേഷം ആഗോള സൗന്ദര്യവര്‍ധക ഉത്പാദകരായ എവോണ്‍ എന്ന സ്ഥാപനത്തില്‍ ചേര്‍ന്നത് ഈ ബിസിനസിനെ കൂടുതല്‍ അടുത്തറിയാന്‍ സഹായകമായി. പഠിച്ചത് ധനകാര്യമാണെങ്കിലും ബിസിനസ് തന്നെയാണ് കരിയറെന്ന് ജാതകം എഴുതിവച്ചതുപോലെയായിരുന്നു. അതുകൊണ്ടുതന്നെയാകാം യു.എസിലെ പ്രൗഢമായ കരിയര്‍ ഉപേക്ഷിച്ചതും.

ന്യൂയോര്‍ക്കിലെ ഫാര്‍മേഴ്‌സ് മാര്‍ക്കറ്റില്‍ വൈകുന്നേരങ്ങളിലെ നേരംപോക്കിനിടെയാണ് സോപ്പിന്റെ വിപണി സാധ്യതകള്‍ സ്വായത്തമാക്കിയത്. ബിസിനസിന്റെ എ.ബി.സി.ഡി അറിയാതെ മുംബൈയില്‍ സോപ്പ് നിര്‍മാണ യൂണിറ്റ് ആരംഭിച്ചു. അഞ്ച് വര്‍ഷത്തിനുശേഷം ന്യാസ (Nyassa) എന്നത് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ സൗന്ദര്യകാംക്ഷികളുടെ ഏക ബ്രാന്‍ഡ് ആയി മാറി. മുംബൈയില്‍ രണ്ട് സ്റ്റോറുകളും ചില കിയോസ്‌കുകളും, ഹൈദരാബാദിലും പുണെയിലുമായി മറ്റു രണ്ടു സ്റ്റോറുകള്‍ . മുംബൈയിലെ ഷോപ്പേഴ്‌സ് സ്റ്റോപ്പില്‍ ഷോപ്പ്-ഇന്‍ -ഷോപ്‌സുകള്‍ . ഇന്ന് ന്യാസയുടെ പേരില്‍ നൂറ്റി എണ്‍പതിലധികം ഉത്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്!

സ്വതവേ സുന്ദരിയായിരുന്നിട്ടും സൗന്ദര്യവര്‍ധക വസ്തുക്കള്‍ വാങ്ങിക്കൂട്ടുന്ന സ്വഭാവക്കാരിയായിരുന്നു ഇഷ്വീന്‍ . യു.എസില്‍ താമസിക്കുമ്പോഴായിരുന്നു ഇതിനോടു അഭിനിവേശം കൂടുതലായത്. സുഗന്ധപൂരിതമായ സോപ്പുകളും മറ്റ് സൗന്ദര്യവര്‍ധക വസ്തുക്കളും വാങ്ങിക്കൂട്ടുന്നതില്‍ പ്രത്യേക താല്പര്യം തന്നെയായിരുന്നു. ഇതാണ് പിന്നീട് രണ്ട് ആഴ്ച അവധിയെടുത്ത് സോപ്പ് നിര്‍മാണവും അതിന്റെ ബിസിനസ് രീതികളുമെല്ലാംതന്നെ റിസര്‍ച്ച് ചെയ്യാന്‍ പ്രേരകമായത്. ഇഷ്വീന്റെ വാക്കുകളില്‍ ഇത് വലിയൊരു റോക്കറ്റ് സയന്‍സ് ഒന്നുമല്ല, മനോഹരമായ കേക്കുണ്ടാക്കുന്നതുപോലെ കേവലം ഒരു അടുക്കളക്കാര്യം. വെണ്ണ, എണ്ണ, പഞ്ചസാര, ഉപ്പ് എന്നിവ പോലെ അടുക്കളയില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍തന്നെയാണ് സോപ്പ് നിര്‍മാണത്തിലും ഉപയോഗിക്കുന്നത്.

തുടക്കം
ഇഷ്വീനും ഭര്‍ത്താവ് ഋഷി കറും 2006-ല്‍ ഇന്ത്യയിലേക്ക് വന്നു. ജെ.പി. മോര്‍ഗന്റെ ഗ്ലോബല്‍ ഫിനാന്‍സ് ഡിവിഷനില്‍ ജോലിക്കായായിരുന്നു വരവ്. യാദൃച്ഛികമെന്നുപറയട്ടെ, കൊതിച്ചത് വിധിച്ചു എന്നു പറയുന്നതുപോലെ ആ ജോലി യാഥാര്‍ഥ്യമായില്ല! അതോടെ ഇന്ത്യയിലെ തൊഴില്‍രഹിതരില്‍ മറ്റൊരാളായിത്തീര്‍ന്നു. ഇതാണ് മുംബൈയിലെ വീട്ടിലിരുന്നുകൊണ്ടുതന്നെ എന്തുകൊണ്ട് ചില സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉണ്ടാക്കിക്കൂടാ എന്ന് ചിന്തിപ്പിച്ചത്.

ഇഷ്വീന്‍ ഇത് അച്ഛനോടു പറയുമ്പോള്‍ അദ്ദേഹം പൊട്ടിച്ചിരിക്കുകയായിരുന്നു. ''നിനക്ക് സോപ്പ് ഉണ്ടാക്കിയാല്‍ മാത്രംമതി എന്നാണെങ്കില്‍ ഇക്കാലമത്രയും ഫിനാന്‍സ് പഠിച്ചതെന്തിനായിരുന്നു'' എന്നായിരുന്നു ഒരു പിതാവിന്റെ ഉത്കണ്ഠാകുലമായ സ്വാഭാവിക പ്രതികരണമെന്നപോലെ അദ്ദേഹത്തിന്റെ ചോദ്യം. ഏതായാലും തീരുമാനിച്ചുറപ്പിച്ച ഇഷ്വീന്‍ ഇതു സംബന്ധിച്ച് ഗവേഷണം തന്നെ നടത്തി.

ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്ഡിഎ) ലൈസന്‍സ് സമ്പാദിച്ചു. വന്‍കിടയായാലും ചെറുകിടയായാലും ഇന്ത്യയിലെ നിയമം ഒന്നുതന്നെയാണ്. സാള്‍ട്ട് ബോഡി സ്‌ക്രബ്ബുകളും ഷുഗര്‍ ബോഡി സ്‌ക്രബ്ബുകളും നിര്‍മിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ബോധ്യപ്പെടുത്താന്‍ മൂന്നു മാസത്തെ സമയമെടുത്തു. യു.എസില്‍ നിന്നും മടങ്ങിയെത്തിയ ഫിനാന്‍സ് പ്രഫഷണല്‍ ആണെന്നറിഞ്ഞ അധികാരികള്‍ താനിത് ഗൗരവത്തോടെയാണെന്ന് കാണുന്നതെന്ന് കരുതിയിരിക്കില്ലെന്ന് ഇഷ്വീന്‍ പറയുന്നു. മുംബൈ പോലെ സ്ഥലത്തിന് വന്‍വിലയുള്ള പ്രദേശത്ത് 2,000 ചതുരശ്ര അടി സ്ഥലവും വേണമെന്ന നിര്‍ദേശവും അധികാരികള്‍ നല്‍കി.

പിതാവിന്റെ ഓഫീസ് ആയിരുന്നു ന്യാസയുടെ ഉത്ഭവ സ്ഥാനം. മുംബൈയില്‍ പിതാവിന്റെ ബംഗ്ലാവിലായിരുന്നു ആദ്യ സ്റ്റോര്‍ . രണ്ടിടത്തും വാടകയില്ലാതെ രക്ഷപ്പെട്ടു. ഈ സ്ഥലം ഇല്ലായിരുന്നെങ്കില്‍ ന്യാസ തന്നെ ഉണ്ടാകുമായിരുന്നില്ലെന്ന് ഇഷ്വീന്‍ പറയുന്നു.

ആ സമയത്താണ് മുംബൈയിലെ വര്‍ളിയില്‍ ആട്രിയ മാള്‍ ആരംഭിച്ചത്. ഫുഡ്‌കോര്‍ട്ടിന് സമീപം വാരാന്ത്യം സോപ്പ് കച്ചവടത്തിന് പ്രതിമാസം അറുപതിനായിരം രൂപ വാടക നല്‍കി സ്ഥലം സംഘടിപ്പിച്ചു. ആദ്യദിനം ഉച്ചയ്ക്ക് ഒരു മണിവരെ ഒരു കഷണം സോപ്പ് പോലും വിറ്റില്ല. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആദ്യകച്ചവടം നടക്കുന്നതുവരേയും എല്ലാ പ്രതീക്ഷയും അസ്തമിച്ചിരുന്നു. പക്ഷേ, രാത്രി ഏഴോടെ അന്നത്തെ കച്ചവടം അവസാനിക്കുമ്പോള്‍ പതിനാലായിരം രൂപയുടെ കച്ചവടം അതിനകം നടന്നുകഴിഞ്ഞിരുന്നു! പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
സ്വപ്നം പൂവണിയുന്നു
ലൈസന്‍സ് മൂന്ന് മാസം കൊണ്ടുതന്നെ കിട്ടി. മഹാരാഷ്ട്രയില്‍ ആദ്യമായിട്ടായിരിക്കും ഒരാള്‍ക്ക് ഇത്ര പെട്ടെന്ന് എഫ്ഡിഎ ലൈസന്‍സ് കിട്ടിയിരിക്കുകയെന്ന് ഇഷ്വീന്‍ കരുതുന്നു. ലൈസന്‍സ് ലഭിച്ചതോടെ കെമിസ്റ്റിനെ നിയമിച്ചു. അസംസ്‌കൃത വസ്തുക്കള്‍ക്കായി നഗരത്തിലെ ക്രാഫോര്‍ഡ് മാര്‍ക്കറ്റിലെ ദവാഖാനയില്‍ അന്വേഷണവും തുടങ്ങി. പ്ലാസ്റ്റിക് ബോട്ടിലുകള്‍ സംഘടിപ്പിക്കുകയായിരുന്നു ഏറെ രസകരം. ഒരോന്നിനും 3-4 രൂപയുള്ള ബോട്ടില്‍ 40 രൂപയ്ക്കാണ് കച്ചവടക്കാര്‍ വിറ്റിരുന്നത്. കേവലം വളരെക്കുറച്ച് ബോട്ടിലുകള്‍ , 20 എണ്ണം മാത്രമേ തത്കാലം ആവശ്യമുണ്ടായിരുന്നുള്ളൂവെന്നതാണ് കാരണം.

ഏതായാലും ലൈസന്‍സും കെമിസ്റ്റും അസംസ്‌കൃത വസ്തുക്കളും കൈമുതലായതോടെ ആദ്യം രണ്ട് പ്രോഡക്ടുകള്‍ ഇറക്കി - കൈകൊണ്ടു നിര്‍മിച്ച സോപ്പും ലോഷനും. എന്നിട്ട് ലാവന്‍ഡര്‍ ലെയ്ന്‍ എന്നും പേരും നല്‍കി. സ്‌ട്രോബറി, റോസ് എന്നീയിനം സോപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് വിറ്റുതുടങ്ങി. ക്രമേണ ബ്രാന്‍ഡിന്റെ പേര് മാറ്റി, ന്യാസ എന്നാക്കി. സംസ്‌കൃത പദമായ ന്യാസ എന്നതിനര്‍ഥം തന്ത്രങ്ങളും മന്ത്രങ്ങളും ഉരുവിട്ടുകൊണ്ടുള്ള സ്പര്‍ശനത്തിലൂടെ രോഗവിമുക്തി നേടുക എന്നാണ്. തദ്ഫലമായി ആത്മീയമായ ഒരു ശരീരം ഉണ്ടാകുമെന്നാണ് വിശ്വാസം.

ബിസിനസ് മന്ത്രം

വളരെ ലളിതമാണ് ഇഷ്വീന്റെ ബിസിനസ് മന്ത്രം. ഉത്പന്നം വില്‍ക്കുക, പണം നേടുക, അത് ബിസിനസില്‍ തന്നെ വീണ്ടും നിക്ഷേപിക്കുക. ബാങ്ക് വായ്പയായോ കൈ വായ്പയായോ അഞ്ച് പൈസപോലും ആരില്‍ നിന്നും വേണ്ടെന്ന വാശിയും. സാമ്പത്തികത്തിന്റെ മര്‍മം പാഠമായും പ്രായോഗികമായും മനസ്സിലാക്കിയ ഇഷ്വീനെ സാമ്പത്തിക ബാധ്യതകളിലേക്ക് തള്ളിയിട്ടില്ല.
ഇന്ന് ഏതാണ്ട് ഒരു കോടിയിലേറെ രൂപയാണ് വിറ്റുവരവ്. താജ് ഗ്രൂപ്പ്, മാരിയറ്റ് ഹോട്ടല്‍ , റിനൈസന്‍സ്, പ്ലാറ്റിനം ഹോട്ടല്‍സ്, ബബിള്‍സ് സ്പാ എന്നീ വന്‍കിട സ്ഥാപനങ്ങളുമായുള്ള ടൈ അപ്പ് ബിസിനസിന് ഉത്‌പ്രേരകമാകുന്നു. മറ്റ് വന്‍കിട അന്താരാഷ്ട്ര സോപ്പ് നിര്‍മാതാക്കളേക്കാള്‍ വിലക്കുറവ് ബിസിനസ് വര്‍ധിക്കാന്‍ സഹായകമായിട്ടുണ്ട്. അവര്‍ 350 രൂപയ്ക്ക് വില്‍ക്കുന്നിടത്ത് 135 രൂപയ്ക്കാണ് ന്യാസയുടെ സോപ്പ് ലഭിക്കുക.

സന്ദേശം

ഇപ്പോള്‍ സംരംഭകരെ സഹായിക്കാന്‍ തക്കവിധം നിരവധി ഉപാധികളും അവരുടെ സ്വപ്നങ്ങളും പദ്ധതികളും ചര്‍ച്ചചെയ്യുന്നതിനായി വേദികളും ലഭ്യമാണ്. സംരംഭകരോടുള്ള ആളുകളുടെ കാഴ്ച്ചപ്പാടും മാറി. എന്നിരുന്നാലും, വളര്‍ന്നുവരുന്ന ഓരോ സംരഭകനും പറ്റിയ ഒരു മാര്‍ഗദര്‍ശിയെ ലഭ്യമാക്കുക. തങ്ങളുടെ ആശയങ്ങള്‍ വിലയിരുത്തുകയും മറ്റ് ആളുകളുടെ അനുഭവങ്ങളും അറിവും നിദാനമാക്കുക. അവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമായിക്കഴിഞ്ഞാല്‍ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കഠിന പ്രയത്‌നം ചെയ്യുക. മുഴുവന്‍ സമയവും അതില്‍ മുഴുകുക. ഇതാണ് ഒരു സംരംഭക എന്ന നിലയില്‍ ഇഷ്വീന്‍ നല്‍കുന്ന ഉപദേശം. 
{[['']]}

Taste Time - Meat Balls 30-10-13

ThumbnailKerala tv show and news
{[['']]}

Chutta Kozhi Biriyani

Thumbnail
 
{[['']]}

വാടക അമ്മമാര്‍10 മാസത്തേക്ക് മാത്രം കുഞ്ഞിനെ പ്രസവിച്ചു നല്‍കാന്‍ മൂന്നര ലക്ഷം രൂപ!

കുഞ്ഞിനെ പ്രസവിച്ചു നല്‍കാന്‍ മൂന്നര ലക്ഷം രൂപ! ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കുന്ന ആനന്ദിലെ യുവതികളുടെ ജീവിതം ഇതാ നമുക്ക് മുന്നില്‍



ശ്വേതാമേനോന്റെ മകള്‍ സബൈനയുടെ കുസൃതിച്ചിരിയുള്ള 'ഗൃഹലക്ഷ്മി'കവര്‍ നോക്കി ഒറ്റ ദിവസവും മുടങ്ങാതെ ഒരു കൂട്ടുകാരി ചോദിക്കാറുണ്ട്. 'എന്റെ കുഞ്ഞിന് ഇന്നെന്തെങ്കിലും കൊടുത്തോ?' അമ്മയായില്ലെങ്കിലും ആ നിമിഷങ്ങളില്‍ അവളുടെ കണ്ണുകളില്‍ മാതൃത്വത്തിന്റെ കൗതുകങ്ങള്‍ മിന്നിമായുന്നത് കാണാം. 'ചുന്ദരിക്കുട്ടീ....' സബൈനയുടെ കണ്‍മഷി പടര്‍ന്ന കണ്ണുകള്‍ നോക്കി, റോസാപ്പൂവിന്റെ നിറമുള്ള മുഖത്ത് ഇത്തിരി വാത്സല്യം നീട്ടിക്കൊടുത്തേ അവള്‍ പോവാറുള്ളൂ. ഇതുപോലെയാണ് ഓരോ സ്ത്രീയും. കുഞ്ഞുങ്ങളെ കാണുമ്പോള്‍ അവരുടെ ഉള്ളില്‍ സ്വയം ഒരു അമ്മ ജനിക്കും. അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ അമ്മിഞ്ഞമണമുള്ള കഥകള്‍ നിറഞ്ഞ മലയാളക്കരയില്‍നിന്നാണ് ഈ യാത്ര പുറപ്പെടുന്നത്. കാതങ്ങള്‍ക്ക് അകലെയുള്ള ഗുജറാത്തിലെ വാടക അമ്മമാരെ കാണാനാണ് പോക്ക്.
കര്‍ണാടകയും ഗോവയും ഒരു പകല്‍ കൊണ്ട് പിന്നിട്ട്, ഉറങ്ങാന്‍ കിടക്കുന്ന മുംബൈയെ രാത്രിയൊന്ന് പതുക്കെ തൊട്ടുണര്‍ത്തി ഓഖ എക്‌സ്പ്രസ് ഓടിക്കൊണ്ടിരുന്നു. മഹാരാഷ്ട്രയുടെ മണ്ണില്‍നിന്ന് പാതിരാത്രിയിലെ ഏതോ ഒരു നിമിഷത്തില്‍ അത് ഗുജറാത്തിനെ ചെന്നുതൊട്ടു. പുലര്‍ച്ചെ ആറുമണിക്ക് ട്രെയിനിന്റെ വാതിലുകള്‍ ആനന്ദ് സ്റ്റേഷനിലേക്ക് മലര്‍ക്കെ തുറക്കുകയായി. അവിടെയെങ്ങും പാല്‍മണം നിറഞ്ഞുനിന്നിരുന്നു. ഇന്ത്യയുടെ പാല്‍ തലസ്ഥാനമാണിത്. വര്‍ഗീസ് കുര്യനെന്ന കോഴിക്കോട്ടുകാരന്‍ തുടക്കമിട്ട അമൂലിന്റെ ആസ്ഥാനം. റോഡില്‍ കൂട്ടത്തോടെ കുസൃതി കാട്ടിയെത്തുന്ന കൂറ്റന്‍ പാല്‍ ടാങ്കറുകള്‍. പക്ഷേ ധവളവിപ്ലവത്തിന്റെ കേന്ദ്രമായിരുന്ന ആനന്ദിന് ഇപ്പോള്‍ പുതിയ പേരാണ്. ലോകത്തിലെ വാടക അമ്മമാരുടെ തലസ്ഥാനം.
'ഇന്ന് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ഹര്‍ത്താലാണ്. നമ്മുടെ നാട്ടിലാണെങ്കില്‍ ഇന്ന് ആരെങ്കിലും റോഡിലിറങ്ങുമോ?' തന്റെ കടയിലേക്ക് നാട്ടില്‍നിന്ന് എത്തിയ പാളയംകോടന്‍ പഴവും കോഴിക്കോടന്‍ ഹല്‍വയും ഓട്ടോയില്‍ കയറ്റുന്നതിനിടെ ശശി പടിക്കല്‍ ചോദിച്ചു. ഇവിടെ ഹര്‍ത്താലിനുവേണ്ടി കാത്തിരിക്കാന്‍ ആര്‍ക്കും നേരമില്ല.
'സ്ത്രീകള്‍ക്ക് രാത്രി പന്ത്രണ്ട് മണിക്ക് പോലും നഗരത്തിലൂടെ ഒറ്റയ്ക്ക് നടന്നുപോവാം. ഒരാളും തുറിച്ചുനോക്കില്ല. കയറിപ്പിടിക്കില്ല. ഞങ്ങളുടെ റോഡുകള്‍ നോക്കൂ, പളപളാ മിന്നുന്നില്ലേ. എല്ലാം മോഡിയുടെ കഴിവ്.' നരേന്ദ്രമോഡിയുടെ സ്തുതി കീര്‍ത്തനങ്ങളോടെ പ്രഭാതം പരന്നു.

ആദ്യത്തെ അമ്മയ്ക്കരികില്‍

മറ്റൊരാളുടെ കുഞ്ഞിനെ ഗര്‍ഭപാത്രത്തിലേറ്റി അവര്‍ക്കായി ജീവിതം സമര്‍പ്പിച്ച സ്ത്രീകളെ കാണാന്‍ ഇറങ്ങി. ആനന്ദില്‍നിന്ന് രണ്ടുകിലോമീറ്റര്‍ വിട്ടപ്പോഴേക്കും നഗരത്തിന്റെ അടയാളങ്ങള്‍ പെട്ടെന്ന് മാഞ്ഞു. മുന്നില്‍ നാലഞ്ച് പെട്ടിക്കടകളും ഒരു ആല്‍ത്തറയും മാത്രമുള്ള ഒരു ഗ്രാമമുഖത്ത് ഞങ്ങളുടെ വണ്ടി ചെന്നുനിന്നു. മംഗള്‍പുരയിലാണ് ഇപ്പോള്‍. ഏഷ്യയിലെ ആദ്യത്തെ വാടക അമ്മയുടെ വീട്ടിലേക്കാണ്. സ്ഥലത്തെ ക്ഷുരകന്‍ അവരെ കണ്ടുപിടിക്കാന്‍ സഹായിക്കാമെന്നേറ്റു. എരുമച്ചാണകത്തിന്റെ രൂക്ഷഗന്ധമുള്ള ഒന്നുരണ്ട് ഇടവഴികള്‍ കഴിഞ്ഞ് അയാള്‍ ഒരു വീടിനുമുന്നിലെത്തി. അകത്തേക്ക് നോക്കി ബായ് എന്നു നീട്ടി വിളിച്ചു. അല്‍പം നര കയറിയ ഒരാള്‍ ക്ഷീണിച്ച മുഖത്തോടെ വാതില്‍ക്കല്‍ വന്നുനില്‍ക്കുന്നു. ആദ്യത്തെ വാടക അമ്മയായി ചരിത്രത്തില്‍ ഇടം നേടിയ വിദ്യാബെന്റെ ഭര്‍ത്താവാണിത്, കിരീട.് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.
ഒരു പ്രായമായ അമ്മൂമ്മ അകത്തെ സോഫയില്‍ കിടപ്പുണ്ട്. അവരുടെ മകളെന്നുതോന്നിക്കുന്ന ഈ മധ്യവയസ്‌ക തന്നെ വിദ്യാബെന്‍. അടുത്തുണ്ടായിരുന്ന രണ്ടുപെണ്‍മക്കളും അപരിചിതരെ കണ്ടപ്പോള്‍ അകത്തേക്ക് വലിഞ്ഞു.
'നിങ്ങളുടെ ഭാര്യയുടേത് വലിയൊരു ത്യാഗമായിരുന്നല്ലോ. സ്വന്തം മകളുടെ കുട്ടിയെയാണ് അവര്‍ ഗര്‍ഭം ധരിച്ചത്. അവരോട് സംസാരിക്കാനാണ് ഞങ്ങള്‍ വരുന്നത്' കിരീടിനോടുള്ള ആമുഖഭാഷണം കഴിയുംമുമ്പേ വിദ്യാബെന്‍ മുഖം ചുളുക്കി. 'വേണ്ട, ഒന്നും പറയരുത് ഇവരോട്' അവര്‍ ഭര്‍ത്താവിനോട് ദേഷ്യപ്പെട്ടുകൊണ്ട് അകത്തേക്ക് ഓടിപ്പോയി.
വിദ്യാബെന്റെ ചരിത്രം ഇങ്ങനെ. ഇവരുടെ മകളുടെ വിവാഹം കഴിഞ്ഞ് നാലഞ്ച് കൊല്ലം കഴിഞ്ഞിട്ടും കുട്ടികളുണ്ടായില്ല. അപ്പോള്‍ മരുമകന്‍ കോപിച്ചു. 'മക്കളെ പ്രസവിക്കാന്‍ കെല്‍പ്പില്ലാത്ത ഭാര്യയെ വേണ്ട.' അയാള്‍ വിവാഹമോചനം ആവശ്യപ്പെട്ടു. മറ്റെല്ലാ വഴികളും അടഞ്ഞപ്പോള്‍ അവളുടെ അമ്മ, വിദ്യാബെന്‍ ഒരു തീരുമാനമെടുത്തു. 'മകളുടെ കുഞ്ഞിനെ ഞാന്‍ ഗര്‍ഭം ധരിക്കും. അവള്‍ക്കുവേണ്ടി ഞാന്‍ പ്രസവിച്ചോളാം.' അവര്‍ ഡോ. നയനാപട്ടേലിന്റെ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിലേക്ക് പോയി. വിദ്യാബെന്‍ മകളുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു, അവര്‍ വീണ്ടും അമ്മയായി. ലോകം ഈ വാര്‍ത്ത കേട്ട് തരിച്ചുനിന്നു. 2001ലായിരുന്നു അത്.
ബി.ബി.സി.യുടെ പ്രസിദ്ധമായ വിന്‍ഫ്രിഷോയില്‍ ഈ കഥ സംപ്രേഷണം ചെയ്തു. എല്ലാവരും ഈ അമ്മയെ കാണാന്‍ കൊതിച്ചു. അതോടെ ഇവര്‍ക്കുചുറ്റിലും പ്രതിഷേധത്തിന്റെ കടല്‍ ഇളകി. മതപുരോഹിതന്‍മാരും പ്രാദേശിക നേതാക്കളുമെല്ലാം കച്ച കെട്ടിയിറങ്ങി. ഇതിനിടെ അമ്മ സമ്മാനിച്ച കുഞ്ഞിനെയും കൊണ്ട് മകള്‍ ലണ്ടനിലേക്ക് പറന്നിരുന്നു. ഇനി ഈ കഥ ആരോടും പറയരുതെന്ന് അവള്‍ അമ്മയെ താക്കീത് ചെയ്തു. മകളുടെ ഭാവിയോര്‍ത്താവും അമ്മ ആ കഥ പിന്നെയാരോടും പറയാറില്ല. കിരീട് ഭാര്യയുടെ മൗനത്തിന്റെ കാരണങ്ങള്‍ വിശദീകരിച്ചു.
'ഞാന്‍ ലണ്ടനിലുള്ള മോളെ വിളിച്ചിട്ട് നിങ്ങള്‍ വന്ന കാര്യം പറയാം. അവള്‍ സമ്മതിച്ചാല്‍ ഭാര്യയോട് സംസാരിക്കാം, ഫോട്ടോയുമെടുക്കാം' അയാള്‍ ഞങ്ങളെ സമാധാനിപ്പിച്ചു. ആ വീട്ടില്‍ നിന്നിറങ്ങുമ്പോഴും സംശയം മാറിയിരുന്നില്ല. 'ഗുജറാത്തികള്‍ വാക്ക് പറഞ്ഞാല്‍ വാക്കാണ്. ധൈര്യമായി പോവൂ'. ഞങ്ങള്‍ ഇറങ്ങി കൃത്യം ഒരു മണിക്കൂറാവുമ്പോള്‍ അയാളുടെ ഫോണ്‍ വന്നു. 'ബേട്ടി നേ മന കര്‍ദിയ' (മകള്‍ സമ്മതിച്ചില്ല).

ഒരു കുഞ്ഞ് ജനിക്കുന്നു

അന്വേഷണം നഗരത്തിലേക്ക് തന്നെ മടങ്ങി. വാടകഅമ്മമാരുടെ കേന്ദ്രമായ സത്‌കൈവല്‍ ഹോസ്പിറ്റലിന്റെ മുറ്റത്താണ്. വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ ഏഴെട്ട് ദമ്പതികള്‍ ആരെയോ കാത്തിരിക്കുന്നുണ്ട്. യു.എസ്., ഓസ്‌ട്രേലിയ, കാനഡ, യു.കെ., ഇസ്രായേല്‍, സിംഗപ്പൂര്‍, ഫിലിപ്പിന്‍സ്, തുര്‍ക്കി, ഐസ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ഇവിടേക്ക് കുഞ്ഞുങ്ങളെ അന്വേഷിച്ച് കൂടുതല്‍ ആളുകള്‍ ഒഴുകുന്നത്. മാസം ശരാശരി മുപ്പത് കുട്ടികളെങ്കിലും ഈ ആസ്പത്രിയില്‍ വാടക ഗര്‍ഭപാത്രം വഴി പിറക്കുന്നുണ്ട്. ഇവിടെ ജനിച്ച കുട്ടികളുടെ എണ്ണം 700 കവിഞ്ഞിരിക്കുന്നു.
മുറ്റത്ത് ഓടിക്കളിക്കുന്ന കൊച്ചുകുഞ്ഞുങ്ങള്‍. അതിലൊരു പിങ്ക് ഉടുപ്പുകാരി അപരിചിതരെ കണ്ടപ്പോള്‍ അമ്മയുടെ സാരിത്തലപ്പിനുള്ളിലേക്ക് മുഖം പൂഴ്ത്തി. അകത്ത് ഡോക്ടര്‍ നയനപട്ടേലിന് ചുറ്റിലും ഗര്‍ഭിണികളുടെ നിര. ചിലരുടെ സ്‌കാനിങ്ങ് റിപ്പോര്‍ട്ട് പരിശോധിക്കുന്നുണ്ട് ഡോക്ടര്‍. അവരുടെ മേശയ്ക്കരികെ കൃഷ്ണനും ഗണപതിയും ശിവനും പാര്‍വതിയും. ഒപ്പമുള്ളത് മദര്‍തെരേസയുടെ ഫോട്ടോ. 'ദൈവത്തിന്റെ അനുഗ്രഹം. ഞാനിതിനെല്ലാം ഒരു നിമിത്തം മാത്രം.' ഡോക്ടര്‍ വിനയത്തോടെ പറയുന്നു. ഇന്ത്യയിലെ വാടകപ്രസവത്തിന്റെ അമ്മയാണ് ഈ ഡോക്ടര്‍. 500 ലധികം അമ്മമാരാണ് ഈ ആസ്പത്രി വഴി മറ്റുള്ളവര്‍ക്കുവേണ്ടി കുഞ്ഞുങ്ങളെ പ്രസവിച്ചുനല്‍കിയിരിക്കുന്നത്. നൂറുകണക്കിന് അമ്മമാര്‍ ആ നിരയിലേക്ക് ഓരോ മാസവും കടന്നുവരുന്നുമുണ്ട്. ഈ ബിസിനസ് ഇവിടുത്തെ സ്ത്രീകളുടെ ജീവിതം മാറ്റിമറിക്കുകയാണ്.
ആണിന്റെ ബീജവും പെണ്ണിന്റെ അണ്ഡവും സംയോജിപ്പിച്ചുകൊണ്ട് അത് വാടക അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു. ഗര്‍ഭപാത്രത്തിന്റെ ചൂടില്‍ ആ കുഞ്ഞില്‍ ജീവന്റെ തുടിപ്പുകള്‍ ഉണരും. അവന്‍ പുതിയ അമ്മയുടെ ചൂടും നിശ്വാസവുമേറ്റ് വളരും. ഗര്‍ഭകാലത്തിന്റെ പൂര്‍ണതയില്‍ ഇളംപൈതല്‍ പുറംലോകത്തേക്ക് വരികയായി. അവിടെ കുഞ്ഞിനെ സ്വീകരിക്കാന്‍ ജനിതകബന്ധമുള്ള അച്ഛനും അമ്മയും കാത്തിരിപ്പുണ്ടാവും. പ്രസവിച്ച അമ്മ പ്രതിഫലവും വാങ്ങി സ്വന്തം ലോകത്തേക്ക് മടങ്ങും.
'സന്താനഭാഗ്യമില്ലാത്തവര്‍ക്ക് അതിന് അവസരമുണ്ടാക്കിക്കൊടുക്കുന്നത് ഒരു പുണ്യമല്ലേ. ഇവിടെ വിദേശത്തുനിന്ന് കുഞ്ഞുങ്ങളെ അന്വേഷിച്ച് ദിവസവും ഒരുപാട് ഇമെയിലുകള്‍ വരാറുണ്ട്. പക്ഷേ എല്ലാം കണ്ണടച്ചങ്ങ് സ്വീകരിക്കാറില്ല. കാശുംകൊണ്ട് വന്നിട്ട് ഞങ്ങള്‍ക്കൊരു കുഞ്ഞിനെ തരൂ എന്നുപറഞ്ഞാല്‍ നടക്കില്ല.'ഡോക്ടര്‍ നയന മരുന്ന് കുറിപ്പുകള്‍ക്കിടയില്‍നിന്ന് തല ഉയര്‍ത്തി. നഴ്‌സുമാര്‍ ഇടയ്ക്കിടെ പല സംശയങ്ങളുമായി എത്തുന്നു. അതിനിടെ നിരവധി ഫോണ്‍കോളുകള്‍. ഓരോന്നും ക്ഷമയോടെ അവര്‍ കൈകാര്യം ചെയ്യുന്നു.
'കുഞ്ഞ് ജനിച്ചുകഴിഞ്ഞാല്‍ പിന്നെ എങ്ങനെ ജീവിക്കുന്നു എന്ന കാര്യം ഞങ്ങള്‍ക്ക് പ്രധാനമാണ്. അതുകൊണ്ട് ദമ്പതികള്‍ വന്നാല്‍ കൗണ്‍സലിങ്ങും ടെസ്റ്റുകളും അഭിമുഖങ്ങളുമെല്ലാം കഴിഞ്ഞേ വാടക അമ്മമാരെ ഏര്‍പ്പെടുത്തി കൊടുക്കൂ. ഞങ്ങളുടെ വളണ്ടിയര്‍മാര്‍ മുഖേനയാണ് യുവതികള്‍ ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കാന്‍ വരുന്നത്. ഏജന്റുമാരെയൊന്നും അടുപ്പിക്കില്ല.' ഡോക്ടര്‍ നയനയെ പെട്ടെന്നൊരു നഴ്‌സ് വന്നുവിളിച്ചു. പ്രസവവേദനയില്‍ ഒരു യുവതി അകത്തുനിന്ന് പിടയുന്നുണ്ട്. ഡോക്ടര്‍ ലേബര്‍റൂമിലേക്ക് കയറിപ്പോയി. കുറച്ചുകഴിഞ്ഞപ്പോള്‍ അകത്തുനിന്നൊരു കുഞ്ഞ് തൊള്ള കീറി കരയുന്നതുകേട്ടു. അതുവരെ ലേബര്‍ റൂമിന് പുറത്ത് അക്ഷമരായി നിന്ന ആഫ്രിക്കന്‍ അമ്മയുടെയും അച്ഛന്റെയും മുഖത്ത് നിലാവുപോലുള്ള ചിരി പരന്നു. ഇരുവരും കുറച്ചുനേരം കെട്ടിപ്പുണര്‍ന്നുനിന്നു.

1999ലാണ് ഡോക്ടര്‍ നയന പട്ടേലിന്റെ ക്ലിനിക്കില്‍ ആദ്യമായി കൃത്രിമഗര്‍ഭധാരണം വിജയകരമായി നടത്തുന്നത്. അതുകഴിഞ്ഞപ്പോള്‍ ഡോക്ടര്‍ കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്കായി വാടക അമ്മമാരെ ലഭ്യമാക്കി തുടങ്ങുകയായിരുന്നു. ഈ കാലത്തുതന്നെയാണ് ഇന്ത്യയിലെ വാടക അമ്മമാരുടെ വിപണി പെട്ടെന്നു വളര്‍ന്നത്. മുംബൈയിലും ഡല്‍ഹിയിലുമുള്ള ചില കേന്ദ്രങ്ങളില്‍ നിന്ന് ഇത് പതുക്കെ ആനന്ദിലേക്ക് ചേക്കേറുകയായിരുന്നു. ഏഴ് ലക്ഷം രൂപ മുടക്കിയാല്‍ ഇവിടെ നിന്ന് വാടകയ്ക്ക് പ്രസവിക്കാന്‍ യുവതികളെ കിട്ടും. അമേരിക്കയില്‍ ഇതിന് 70 ലക്ഷം രൂപയോളം ചെലവ് വരും.
കിട്ടുന്ന തുകയില്‍ മൂന്നര ലക്ഷം രൂപവരെ വാടക അമ്മമാര്‍ക്ക് ഉളളതാണ്. ബാക്കി തുക ഇവരുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി മാറ്റിവെക്കും. ഗര്‍ഭധാരണം നടന്നുകഴിഞ്ഞാല്‍ പിന്നെ വാടക അമ്മമാരുടെ എല്ലാ പരിചരണവും ഡോക്ടര്‍ ഏറ്റെടുക്കും. അമ്മമാരെ താമസിപ്പിക്കാനായി സറോഗേറ്റ് ഹൗസ് എന്ന പേരില്‍ പ്രത്യേക കേന്ദ്രവും വിവിധ വാടക വീടുകളുമുണ്ട്.
ഡോക്ടര്‍ ലേബര്‍ റൂമില്‍നിന്ന് പുറത്തിറങ്ങി. ഒരു പൂ, ഞെട്ടില്‍നിന്ന് അടര്‍ത്തിമാറ്റുന്നത്ര ലാഘവത്തോടെ, ഒരു സിസേറിയന്‍ നടത്തിയുള്ള വരവാണ്. 'കുഞ്ഞ് പെണ്ണാണ്.' അച്ഛനും അമ്മയ്ക്കും സന്തോഷമായി. ഡോക്ടര്‍ മധുരം നുണഞ്ഞു.
'ആഗ്രഹിക്കുന്ന ആര്‍ക്കും വാടക അമ്മയാവാനൊന്നും പറ്റില്ല. 21നും 35നും ഇടയില്‍ പ്രായമുള്ളവരെ മാത്രമേ ഞങ്ങള്‍ തിരഞ്ഞെടുക്കാറുള്ളു. അവര്‍ വിവാഹം കഴിഞ്ഞവരും ഒരു കുട്ടിയെങ്കിലും സ്വന്തമായി ഉള്ളവരുമാവണം. ഭര്‍ത്താവിന്റെയോ അച്ഛനമ്മമാരുടെയോ സമ്മതം നിര്‍ബന്ധമാണ്. ഇതിലെല്ലാം ഉപരി സ്ത്രീ ഗര്‍ഭം ധരിക്കാന്‍ മെഡിക്കലി ഫിറ്റാവണം. അതിന് ടെസ്റ്റുകളെല്ലാം നടക്കും. അതില്‍ വിജയിച്ചാല്‍ കുഞ്ഞിനെ ആവശ്യപ്പെട്ട് വരുന്ന ദമ്പതികളുമായി കരാര്‍ ഒപ്പിടും. അതുകഴിഞ്ഞ് ഐ.വി.എഫ് വഴി ഗര്‍ഭധാരണം. അപ്പോള്‍ തന്നെ മൊത്തം പ്രതിഫലത്തിന്റെ 25 ശതമാനം അമ്മയുടെ ബാങ്ക് അക്കൗണ്ടിലെത്തും. ബാക്കി തുക പ്രസവിച്ചുകഴിഞ്ഞാല്‍ ഉടന്‍ നല്‍കും.' അമ്മയാവാനുള്ള മിനിമം യോഗ്യതകള്‍ ഡോക്ടര്‍ വിശദീകരിച്ചുതന്നു.
ആനന്ദിന്റെ അടുത്തുള്ള ഗ്രാമങ്ങളില്‍നിന്നാണ് മിക്ക യുവതികളുടെയും വരവ്. ഓരോരുത്തര്‍ക്കും ഈ ജോലിക്ക് വരാന്‍ ഓരോ കാരണങ്ങളുണ്ട്. ഒന്നുകില്‍ ബന്ധുവിന്റെ രോഗത്തിന് ചികിത്സിക്കാന്‍, അല്ലെങ്കില്‍ വീടുണ്ടാക്കാന്‍, മക്കളെ പഠിപ്പിക്കാന്‍, ഭര്‍ത്താവിനെ സഹായിക്കാന്‍...

മാലയുടെ കഥ
ഡോക്ടര്‍ സ്‌കാനിങ്ങ് റൂമിലേക്ക് കയറി. മാല എന്ന വാടകഅമ്മയാണ് ടേബിളില്‍. ആനന്ദില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള നെടിയത്ത് ഗ്രാമത്തില്‍നിന്നാണ് അവര്‍ വരുന്നത്. ഗര്‍ഭിണിയായിട്ട് ഇപ്പോള്‍ എട്ടുമാസമായി. അതിന്റെ ക്ഷീണമുണ്ട് മുഖത്ത്. ഇരട്ടക്കുട്ടികളാണ് അവരുടെ ഗര്‍ഭപാത്രത്തില്‍. അമേരിക്കന്‍ ദമ്പതികള്‍ക്കുവേണ്ടിയാണിത്.
'എട്ടുമാസമായി വീട്ടില്‍ പോയിട്ട്. എന്റെ മക്കളുടെ കാര്യമാലോചിക്കുമ്പോള്‍ സങ്കടം വരും. മൂന്നുപേരും ഇപ്പോള്‍ അമ്മയുടെ കൂടെയാണ്. വേറെയാരാണ് അവരെ നോക്കാനുള്ളത്. ഭര്‍ത്താവ് മദ്യപിച്ചുമരിച്ചു. പിന്നെ പിടിച്ചുനില്‍ക്കാന്‍ ഞാന്‍ എന്താണ് ചെയ്യുക. ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുകയല്ലാതെ.' ആ യുവതി നിഷ്‌കളങ്കമായി ചോദിച്ചു. അവളുടെ കണ്ണുകള്‍ ചെറുതായി നനയുന്നുണ്ടായിരുന്നു. ബ്ലെഡ് പ്രഷര്‍ പരിശോധിക്കാനായി അപ്പോഴേക്കും ഒരു നഴ്‌സ് വന്നു. നീലിച്ച ഞെരമ്പുകളില്‍ അപ്പാരറ്റസ് എന്ന ഉപകരണം പിടിമുറുക്കി.
'മോന്‍ ദര്‍ശന്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. ഏഴാം ക്ലാസിലാണ്. രണ്ടാമത്തവള്‍ ദിവാന്‍ഷിക്ക് 12 വയസ്സേ ഉള്ളു, പിന്നെയുള്ള മോള്‍ മേഘ. അവള്‍ക്ക് എട്ട് വയസ്സ് തികയുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ അധികം ടെന്‍ഷനൊന്നും പാടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. പക്ഷേ മക്കളുടെ കാര്യമാലോചിച്ച് എപ്പോഴും ടെന്‍ഷനാണ്. രണ്ടുപെണ്‍കുട്ടികളല്ലേ. ഞാന്‍ ഇങ്ങോട്ട് പോന്നപ്പോള്‍ അവരുടെ പഠിത്തം നിര്‍ത്തി. ഞാനവിടെയില്ലാതെ അവരെയെങ്ങനെ സേഫായി സ്‌കൂളില്‍ വിടാനാവും. ഈ പ്രസവം കഴിഞ്ഞ് പോയിട്ടുവേണം മക്കളെ വീണ്ടും സ്‌കൂളില്‍ അയയ്ക്കാന്‍', മാല പ്രതീക്ഷയോടെ പറഞ്ഞു.
വാടക അമ്മമാരായി മാറാന്‍ വിധിക്കപ്പെട്ട ഏതൊരു സ്ത്രീയെയും പോലെയാണ് മാലയുടെ കഥയും. അവരുടെ ജീവിതത്തിലും ദുരന്തങ്ങളും സങ്കടങ്ങളും പതിഞ്ഞുകിടക്കുന്ന ഒരുപാട് ഏടുകളുണ്ട്. 'പട്ടിണിയുണ്ടെങ്കിലും വലിയ സങ്കടങ്ങളില്ലാതെ കഴിഞ്ഞതാണ് ഞാന്‍. അപ്പോഴാണ് എന്റെ ചേച്ചിക്ക് കാന്‍സര്‍ വന്നത്. നാല്‍പത് വയസ്സേ ആയിട്ടുള്ളൂ അവള്‍ക്ക്. ചികിത്സിക്കാന്‍ ഒരു കാശുമില്ല. എങ്ങനെയെങ്കിലും അവളെ രക്ഷിക്കണമെന്ന് എനിക്ക് തോന്നി. അപ്പോഴാണ് ഒരു ബന്ധു ഈ ഡോക്ടറെക്കുറിച്ചും ആസ്പത്രിയെക്കുറിച്ചും പറഞ്ഞത്. വൈകാതെ ഞാന്‍ ഇവിടെയെത്തി ഇഞ്ചക്ഷനെടുത്തു. കുഞ്ഞ് വയറ്റിലായി ഒരാഴ്ചയാവുമ്പോഴേക്കും ചേച്ചിയുടെ അസുഖം കലശലായി. അവള്‍ മരിച്ചു. പിന്നെ ഞാനെന്തുചെയ്യാന്‍. ഞാനീ വയറ്റില്‍കിടക്കുന്ന കുഞ്ഞുങ്ങളെ മരിച്ചങ്ങ് സ്‌നേഹിച്ചു. രണ്ട് തങ്കക്കുടങ്ങളായിരുന്നു. പ്രസവം കഴിഞ്ഞ് എട്ടുദിവസം അവര്‍ എന്റെ അടുത്തുപറ്റിക്കിടന്നു. പിന്നെയാണ് അവരുടെ അച്ഛനും അമ്മയും വിസയുമായി എത്തിയത്. എന്റെ കുഞ്ഞുങ്ങളെ അമേരിക്കയിലേക്ക് കൊണ്ടുപോവുമ്പോള്‍ നല്ല സങ്കടം വന്നു. പക്ഷേ എനിക്കെന്ത് ചെയ്യാന്‍ പറ്റും. എപ്പോഴും എനിക്കവരെ കാണാന്‍ തോന്നും. ഒരുപാട് വളര്‍ന്നിട്ടുണ്ടാവും ഇപ്പോഴെന്റെ മക്കള്‍, അല്ലേ? അവരുടെ ഒരു ഫോട്ടോയെങ്കിലും കണ്ടാല്‍ മതിയായിരുന്നു' മാല കുറച്ചുനേരം നിശ്ശബ്ദമായി ഇരുന്നു.
അവര്‍ രണ്ടാംതവണ ഗര്‍ഭിണിയായിരിക്കുന്നത് കുടുംബത്തെ രക്ഷിക്കാനാണ്. പൊട്ടിപ്പൊളിഞ്ഞ വീടൊന്ന് നന്നാക്കണം. മക്കളെ പഠിപ്പിക്കണം. ഭര്‍ത്താവുണ്ടാക്കിയ കടങ്ങള്‍ വീട്ടണം. നാട്ടിലാര്‍ക്കുമറിയില്ല മാല ഇതിനെല്ലാം കണ്ടവഴി ഇതാണെന്ന്. 'ഞാന്‍ ഇവിടെയാണെന്ന് വീട്ടുകാര്‍ക്ക് മാത്രമേ അറിയൂ. നാട്ടുകാരൊക്കെ അറിഞ്ഞാല്‍ പ്രശ്‌നമാ. രണ്ട് പെണ്‍മക്കളില്ലേ എനിക്ക്. ഭാവിയില്‍ അവരുടെ വിവാഹം കഴിയാനൊക്കെ ബുദ്ധിമുട്ടാവും. ഭര്‍ത്താവിന്റെ അമ്മ പാനിബെന്‍ ആണ് എനിക്ക് തന്റേടം തന്നത്. എന്ത് വന്നാലും ഞങ്ങള്‍ കൂടെയുണ്ടെന്ന് അവര്‍ പറഞ്ഞു. ഇപ്പോള്‍ വയറ്റിലുള്ള കുഞ്ഞിന്റെ അച്ഛനും അമ്മയുമൊക്കെ ഡല്‍ഹിക്കാരാണ്. അവര്‍ ഇടയ്ക്കിടെ എന്നെ കാണാന്‍ വരാറുണ്ട്. ഫ്രൂട്ട്‌സെല്ലാം കൊണ്ടുവരും. അവര്‍ പറഞ്ഞിട്ടുണ്ട് ഇഷ്ടമുള്ളതെന്താണെന്നു പറഞ്ഞാല്‍ മതി, എല്ലാം വാങ്ങിത്തരാമെന്ന്. പ്രസവമൊക്കെ സുഖമായി നടന്നുകഴിഞ്ഞാല്‍ എന്നെ ഷിര്‍ദിയില്‍ ദര്‍ശനത്തിന് കൊണ്ടുപോവാമെന്ന് ഏറ്റിട്ടുമുണ്ട്.' സായി ഭക്തയായ മാലയ്ക്ക് ഇതിലേറെ സന്തോഷം എങ്ങനെ കിട്ടാനാണ്. അപ്പോഴേക്കും മാലയ്ക്ക് നന്നായി ക്ഷീണം തോന്നിത്തുടങ്ങി. അവര്‍ സമീപത്തുള്ള ബെഡിലേക്ക് ചാഞ്ഞു.
മാലയുടെ രക്തസമ്മര്‍ദം അളക്കാനെത്തിയ നഴ്‌സ് ഹന്‍സ പുഞ്ചിരിക്കുന്നു. 'ഞാനും രണ്ടുവട്ടം ഗര്‍ഭിണിയായിട്ടുണ്ട്. അമേരിക്കക്കാര്‍ക്കും ജപ്പാന്‍കാര്‍ക്കും വേണ്ടി. ആ കഥ കേള്‍ക്കണോ' 17 വര്‍ഷമായി ഡോ. നയനാപട്ടേലിന്റെ കൂടെ ജോലി ചെയ്യുന്ന ഹന്‍സ ചോദിച്ചു. 'ആദ്യകാലത്തൊന്നും ഇങ്ങനെ വാടകയ്ക്ക് പ്രസവിക്കാന്‍ ആരെയും കിട്ടിയിരുന്നില്ല. മറ്റുള്ളവര്‍ ധൈര്യപൂര്‍വം രംഗത്തു വരട്ടെ എന്നുകരുതിയാണ് ഞാനും ഗര്‍ഭം ധരിച്ചത്. ഭര്‍ത്താവ് പ്രമോദ് എല്ലാ പിന്തുണയും നല്‍കി.'ഹന്‍സയുടെ സംസാരം കേട്ട് പ്രമോദ് എത്തിനോക്കി. ഈ ആസ്പത്രിയില്‍തന്നെ ഡ്രൈവറാണ് അയാള്‍.
ആറുവര്‍ഷം മുമ്പാണ് ഹന്‍സ യു.എസ്. ദമ്പതികള്‍ക്കുവേണ്ടി ഗര്‍ഭിണിയായത്. 'രണ്ടരമാസം ആ കുഞ്ഞുങ്ങള്‍ ഒപ്പം തന്നെയുണ്ടായിരുന്നു. കുഞ്ഞുങ്ങള്‍ക്ക് വിസ കിട്ടാന്‍ ഇത്തിരി വൈകി.' ഹന്‍സ തന്റെ മൊബൈലില്‍ പരതി ആവേശത്തോടെ ചില ചിത്രങ്ങള്‍ കാണിച്ചുതന്നു. ആദ്യപടത്തില്‍ രണ്ട് കുഞ്ഞുങ്ങള്‍ കെട്ടിപ്പിടിച്ചുനിന്ന് ചിരിക്കുന്നു, അവരുടെ അമേരിക്കന്‍ മക്കള്‍ നോവ ആന്റണിയും കീത്ത് സാമുവലുമാണ്. ജപ്പാനിലെ അച്ഛനമ്മമാര്‍ക്കൊപ്പം കഴിയുന്ന സക്കൂറ വിരല്‍ കടിച്ചു നില്‍ക്കുന്ന ചിത്രമാണ് പിന്നെ തുറന്നത്. ഡിസംബര്‍ 13ഉം ജൂലായ് 27ഉം. മക്കളുടെ ജന്മദിനം അവര്‍ക്ക് മനഃപാഠമാണ്. ഓരോ ജന്മദിനത്തിലും ഹന്‍സയെ തേടി മക്കളുടെ പുതിയ ഫോട്ടോകളും സമ്മാനങ്ങളും എത്താറുണ്ട്. ഹന്‍സയ്ക്ക് സ്വന്തമായി ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയുമുണ്ട്. മോളുടെ കല്യാണം കഴിഞ്ഞു. മകന്‍ കോളേജില്‍ പഠിക്കുന്നു.
'വീടിന്റെ അന്തരീക്ഷത്തില്‍ ഹന്‍സയുടെ ഫോട്ടോയെടുക്കാം.' ഫോട്ടോഗ്രാഫര്‍ പ്രദീപിന്റെ നിര്‍ദേശം ഹന്‍സ സന്തോഷത്തോടെ സ്വാഗതം ചെയ്തു. പക്ഷേ പെട്ടെന്നാണ് അവര്‍ക്ക് അപകടം ഓര്‍മ വന്നത്. 'വീട്ടില്‍ മരുമകന്‍ (മകളുടെ ഭര്‍ത്താവ്) വന്നിട്ടുണ്ട്. അവന് ഈ കാര്യങ്ങളൊന്നും അറിയില്ല....' അവര്‍ ക്ഷമ ചോദിച്ച് നടന്നുപോയി.
പാപ്പിയ ബെന്‍ എന്ന കൊല്‍ക്കത്തക്കാരിക്കും ഇത് രണ്ടാമൂഴമാണ്. ആദ്യവട്ടം അവര്‍ക്ക് കിട്ടിയത് ഇരട്ടകളെ. 'അവര്‍ എന്റെ അരികില്‍ പാല്‍ നുണഞ്ഞുകിടന്നപ്പോള്‍ ആര്‍ക്കും കൊടുക്കില്ലെന്ന് ഞാന്‍ തറപ്പിച്ചുപറഞ്ഞു. ഡോക്ടര്‍മാര്‍ അടുത്തുവന്ന് കുറെ ഉപദേശിച്ചു. 'ഇത് നിന്റെ കുഞ്ഞുങ്ങളല്ലെന്ന് ഉറച്ച് വിശ്വസിക്കൂ, അപ്പോള്‍ അവരെ കൊടുക്കാന്‍ ഒരു പ്രയാസവും തോന്നില്ലെന്ന്'. ഒരുപാട് സങ്കടമായിരുന്നു ആ ദിവസം വന്നപ്പോള്‍, ഞാന്‍ ഏങ്ങിക്കരഞ്ഞു. പക്ഷേ കുഞ്ഞുങ്ങളുടെ ശരിക്കുള്ള അച്ഛനും അമ്മയും വന്നപ്പോള്‍, അവരുടെ മുഖത്തെ അലതല്ലുന്ന സന്തോഷം കണ്ടപ്പോള്‍ എന്റെ സങ്കടങ്ങള്‍ പെട്ടെന്ന് മാഞ്ഞുപോയ പോലെ, എനിക്കും രണ്ട് മക്കളുണ്ടല്ലോ. എല്ലാവര്‍ക്കും ഇതേപോലെ മക്കളെ സ്വന്തമാക്കാന്‍ തോന്നില്ലേ. ഇവരെ അവര്‍ കൊണ്ടുപോവട്ടെ.'പാപ്പിയ സോഫയില്‍ ഒന്ന് അമര്‍ന്നിരുന്നു. വാടകയ്ക്കാണ് ഗര്‍ഭം ധരിക്കുന്നതെങ്കിലും ഓരോ സ്ത്രീയിലും അമ്മയുടെ ജനിതകവികാരങ്ങള്‍ ഒളിഞ്ഞുകിടക്കുന്നു.
'ആദ്യവട്ടത്തെ കാശു കൊണ്ട് ഭര്‍ത്താവിന് ഒരു ഓട്ടോറിക്ഷ വാങ്ങിക്കൊടുത്തു. ഇത്തവണ സ്വന്തമായി ഒരു വീടുണ്ടാക്കണം. ഞങ്ങള്‍ക്ക് ആകെ കഷ്ടപ്പാടാണ്, ഭൂമിയും വീടുമൊന്നും സ്വന്തമായി ഇല്ല. മക്കളെ പിരിഞ്ഞിരിക്കുന്നതോര്‍ക്കുമ്പോള്‍ ഹൃദയം നുറുങ്ങിപ്പോവും, എന്നെങ്കിലും എന്റെ മക്കള്‍ക്ക് മനസ്സിലാവുമായിരിക്കും ഇതെല്ലാം അവര്‍ക്ക് വേണ്ടിയായിരുന്നെന്ന്' ഗുജറാത്തിയും ബംഗാളിയും കലര്‍ന്ന പാപ്പിയയുടെ മൊഴികള്‍ ഇടയ്ക്കിടെ ചിതറിപ്പോയി.
പിന്നീട് പലരും വന്നു, ചെന്നൈ കള്ളക്കുറിച്ചിയില്‍നിന്നുള്ള രുക്മിണി, ഖേടം ജില്ലയിലെ മധുബെന്‍, ഹേമങ്കി....ഗര്‍ഭാലസ്യങ്ങള്‍ വകവെയ്ക്കാതെ ഓരോ അമ്മമാരും അവരുടെ കഥകള്‍ പൂരിപ്പിച്ചുകൊണ്ടിരുന്നു. കുടുംബത്തെ സുരക്ഷിതമാക്കാന്‍ സ്വയം ബലിയാടാവുന്ന കുറെ സ്ത്രീജീവിതങ്ങള്‍. ആ കഥകള്‍ തീരാന്‍ മണിക്കൂറുകളെടുത്തു. ഇതിനിടെ ഒരു യുവതി പതുക്കെ തന്റെ നിറവയറിലൊന്ന് നുള്ളി. 'കള്ളന്‍, അവനെന്നെ ചവിട്ടുകയാ. അപ്പോള്‍ ഞാനൊരു നുള്ള് കൊടുക്കും. ഇടയ്‌ക്കൊക്കെ അവനോട് ഞാന്‍ സംസാരിക്കാറുണ്ട്. പാട്ടൊക്കെ കേട്ടാല്‍ അനുസരണയോടെ കിടക്കും.' അവരില്‍ സന്തോഷത്തിന്റെ തുടിപ്പുകള്‍ നിറഞ്ഞു.
ഇറങ്ങാന്‍ നേരം രുക്മിണി ഒരു സ്വകാര്യംപോലെ പറഞ്ഞു. 'എന്റെ അച്ഛനും അമ്മയും ബറോഡയിലാണ്. ഞാനിങ്ങനെ ചെയ്‌തെന്നറിഞ്ഞാല്‍ അവര്‍ തകര്‍ന്നുപോവും. ഞാന്‍ അഹമ്മദാബാദില്‍ ജോലിക്ക് ചേര്‍ന്നിരിക്കുകയാണെന്നാണ് അവരോട് പറഞ്ഞിരിക്കുന്നത്. നാലുമാസം ഗര്‍ഭിണിയായപ്പോഴാണ് ഒടുവില്‍ അമ്മയെ കണ്ടത്. അന്ന് പിന്നെ വയര്‍ ഇത്ര വലുതല്ലാത്തതിനാല്‍ അമ്മയ്ക്ക് മനസ്സിലായില്ല. നിങ്ങളുടെ മാസിക ജാംനഗറിലൊന്നും വരില്ലല്ലോ അല്ലേ. അച്ഛനും അമ്മയുമൊന്നും എന്റെ ചിത്രം കാണില്ലല്ലോ, ഉറപ്പല്ലേ....' അവരുടെ മുഖത്ത് അല്‍പമധികം ആശങ്ക നിഴലിച്ചിരുന്നു.

ഗര്‍ഭിണികളുടെ ഭവനം
വാടക അമ്മമാരുടെ ഭവനം ആസ്പത്രിയില്‍നിന്ന് കുറച്ചകലെയാണ്. ഡോ. നയന പട്ടേല്‍ ഞങ്ങളെ അവിടേക്ക് നയിച്ചു. വലിയൊരു ഹോസ്റ്റലാണിത്. അതിനകത്ത്, ഫ്ലാറ്റ് ടി.വിയില്‍ സീരിയല്‍ കണ്ടു രസിക്കുന്നു ഗര്‍ഭിണികളില്‍ ചിലര്‍. അടുത്ത മുറിയിലുള്ള നാലുപേര്‍ എംബ്രോയ്ഡറി വര്‍ക്കിലാണ്. പഴവും പാനീയങ്ങളും നിറച്ച പാത്രങ്ങള്‍ അരികില്‍ വെച്ച് ഉറങ്ങുന്ന ഒരു എട്ടുമാസക്കാരി. 180 ഗര്‍ഭിണികള്‍ ഇവിടെ താമസിക്കുന്നു. ഇരുപതോളം റൂമുകളില്‍ സസുഖം ഗര്‍ഭകാലം ചെലവിടുന്നവര്‍. അവര്‍ക്കുള്ള മരുന്നുകളുമായി ഓടിനടക്കുന്ന നഴ്‌സ്.
'ഗര്‍ഭിണിയാവാനുള്ള ഇഞ്ചക്ഷന്‍ എടുത്തുകഴിഞ്ഞാല്‍ പിന്നെ പ്രസവിക്കുന്ന നിമിഷം വരെ ഈ ഹോസ്റ്റലിലാണ് എല്ലാവരും കഴിയുന്നത്. അടുത്തുള്ള ചില വീടുകളിലും ഗര്‍ഭിണികളെ താമസിപ്പിച്ചിട്ടുണ്ട്.' മേട്രണ്‍ കൂടിയായ നഴ്‌സ് മാലാബെന്‍ പറഞ്ഞു. രാവിലെ പാല്‍, അതുകഴിഞ്ഞ് ബ്രേക്ഫാസ്റ്റ്. വിവിധ പഴങ്ങള്‍, മുട്ട, മറ്റ് പോഷകാഹാരങ്ങള്‍...ഗര്‍ഭിണികള്‍ക്കുള്ള മെനു മേട്രന്‍ വിവരിച്ചു. ഭര്‍ത്താക്കന്‍മാരും കുട്ടികളുമെല്ലാം ഞായറാഴ്ചകളില്‍ ഇവിടേക്ക് വരും. അന്ന് അവര്‍ക്ക് സംസാരിച്ചിരിക്കാം.
ഗര്‍ഭിണികള്‍ക്ക് നേരം പോവാനായി വിവിധ തൊഴിലുകളും പരിശീലിപ്പിക്കുന്നു. തയ്യല്‍, എംബ്രോയ്ഡറി, ചോക്ലേറ്റ് നിര്‍മാണം, സ്‌പോക്കണ്‍ ഇംഗ്ലീഷ് അങ്ങനെ. മുമ്പ് പ്രസവിച്ച് പോയവര്‍ക്കുള്ള പ്രത്യേക തൊഴില്‍ പരിശീലന കേന്ദ്രവും സറോഗേറ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അപ്പോള്‍ മുമ്പ് വാടകയ്ക്ക് പ്രസവിച്ചുപോയ സ്ത്രീകളെല്ലാം കൂടെ വരാന്‍ തുടങ്ങി. ഇന്ന് അവരുടെ മീറ്റിങ്ങ് ദിവസമാണ്. ഓരോരുത്തരെയും പേരു വിളിച്ച് സ്വീകരിക്കുന്ന ഡോക്ടര്‍. പ്രസവം കഴിഞ്ഞ് പോവുന്നതോടെ ഒരാളെയും മറന്നുകളയുന്നില്ല. അമ്മമാര്‍ പിന്നെയെങ്ങനെ ജീവിക്കുന്നു, എന്താണ് അവര്‍ക്ക് വേണ്ടത് എന്നെല്ലാം ഇവര്‍ തുടരെ അന്വേഷിക്കുന്നു. അതെല്ലാം എത്തിച്ചുകൊടുക്കുന്നു. സ്ത്രീകളെ തന്റേടത്തോടെ ജീവിക്കാന്‍ പ്രാപ്തരാക്കുന്നു.
'നിങ്ങള്‍ ഉത്പന്നങ്ങള്‍ ഉണ്ടാക്കിത്തരൂ. നമുക്ക് അത് വിറ്റഴിക്കാം.' ഡോക്ടര്‍ അവരെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. അപ്പോഴും ധാരാളം പേര്‍ ഒഴുകിവരുന്നുണ്ട്. ചിലര്‍ക്കൊപ്പം ഭര്‍ത്താക്കന്‍മാരും സന്തോഷത്തോടെ കയറിവരുന്നു. പലരുടെയും കൈകളില്‍ വില കൂടിയ മൊബൈലുകളുണ്ട്. എല്ലാം മാറിയ ജീവിതത്തിന്റെ അടയാളങ്ങള്‍. ആ വലിയ ഹാള്‍ മിനിറ്റുകള്‍ക്കകം നിറഞ്ഞുകവിഞ്ഞു. അവര്‍ ഒരുമിച്ച് ലോകത്തോട് വിളിച്ചുപറയുന്നപോലെ തോന്നി. 'മക്കളില്ലാതെ ദു:ഖിക്കുന്നവരേ, ആനന്ദിലേക്ക് വരൂ, ഞങ്ങള്‍ നിങ്ങള്‍ക്ക് കുഞ്ഞുങ്ങളെ തരാം.'
{[['']]}

Vanithalokam 25 10 2013

Thumbnail

 

{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger