{[['']]}
Kerala tv show and newsഎത്ര തുറന്നാലും തുറക്കാത്ത ചെപ്പാണ് സ്ത്രീയുടെ മനസ്. ദീര്‍ഘകാലത്തെ അടുപ്പം നിങ്ങള്‍ക്ക് ഒരു സ്ത്രീയോടുണ്ടായിരിക്കാം. പക്ഷേ അതൊന്നും അവളെ മനസ്സിലാക്കുന്നതിനുള്ള അളവുകോലല്ല. ഒരു സ്ത്രീയെക്കുറിച്ച് ഒരു വിധിനിര്‍ണ്ണയത്തിലെത്തുന്നതിന് നിങ്ങളുടെ ജീവിതസമയം തന്നെ എടുത്തേക്കാം. ഒരു സ്ത്രീയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ധാരാളം മാര്‍ഗ്ഗങ്ങളുണ്ട്. നിങ്ങള്‍ സ്‌നേഹിക്കുന്ന സ്ത്രീയെ കുടൂതല്‍ അറിയണമെങ്കില്‍ അവരുമായി ധാരാളം ആശയവിനിമയം നടത്തണം
ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം കൊടുക്കലും വാങ്ങലുമാണ്. അവള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്ന പുസ്തമാകണമെങ്കില്‍ കൂടുതല്‍ വിശ്വസ്തത പുലര്‍ത്തണം. നേരെ വാ നേരെ പോ എന്നതായിരിക്കണം ചിന്താഗതി. എങ്കില്‍മാത്രമേ സ്ത്രീയെന്ന ഷെല്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കപ്പെടുകയുള്ളൂ. നിങ്ങള്‍ക്ക് അവളോടുള്ള സ്‌നേഹവും പ്രതിബദ്ധതയും പൂര്‍ണ്ണമായും വെളിപ്പെടുത്തണം. ഓരോ ഇടപെഴകലിലും ധാരാളം ക്ഷമ ആവശ്യമാണ്. നിങ്ങള്‍ വര്‍ഷങ്ങളായി സ്‌നേഹിക്കുന്ന സ്ത്രീയെക്കുറിച്ച് ദയ, വാത്സല്യം, മനസ്സിലാക്കല്‍ ഇവ മൂന്നും പ്രധാനമാണ്. തുറന്ന മനസ്സോടെ വേണം നിങ്ങളുടെ സ്ത്രീയെ സമീപിക്കാന്‍
2. ക്ഷമ
ഒു സ്ത്രീയെ മനസ്സിലാക്കാന്‍ കുറേ കാലം എടുക്കുമെന്ന് മനസ്സിലാക്കുക. നിങ്ങളുടെ പെണ്ണിനെ കൂടുതലായി മനസ്സിലാക്കുവാനാവശ്യം ക്ഷമയാണ്. ദിവസങ്ങള്‍ക്കൊണ്ടോ, മാസങ്ങള്‍ക്കൊണ്ടോ ഒരു സ്ത്രീയെ മനസ്സിലാക്കാമെന്ന് കരുതരുത്. വിത്ത് കുഴിച്ചിട്ട് പൂവിനായി കാത്തിരിക്കണമെന്ന്.
1. സ്‌നേഹം
ഇഷ്ടപ്പെടുന്ന പെണ്ണിനെ കൂടുതല്‍ മനസ്സിലാക്കുവാന്‍ സ്‌നേഹനിര്‍ഭരമായ മനസ്സോടെ അവളെ സമീപിക്കണം. ഏറ്റവും ഇഷ്ടപ്പെട്ട കൂട്ടുകാരനോട് അവള്‍ അവളുടെ മനസ്സ് തുറക്കും.
10. പ്രതിബദ്ധത
നിങ്ങളുടെ പെണ്ണിനോടുള്ള ബന്ധത്തില്‍ പ്രതിബദ്ധത പുലര്‍ത്തുക. പ്രതിബദ്ധതയുള്ള ഒരു ബന്ധമാണ് നിലനില്‍ക്കുന്നതെന്നറിഞ്ഞാല്‍ അവര്‍ കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെയ്ക്കും. ഇത് പരസ്പരം കൂടുതല്‍ മനസ്സിലാക്കലുകള്‍ക്ക് വഴിയൊരുക്കും.
9.ഒരുമിച്ച് സമയം ചിലവഴിക്കുക
പുറത്തുപോകാന്‍ സമയം കണ്ടെത്തുക. രണ്ടുപേര്‍ ചേര്‍ന്ന് സമയം ചെലവഴിക്കുമ്പോള്‍ പരസ്പരം കൂടുതല്‍ അറിയാനുള്ള അവസരമാണ് കിട്ടുന്നത്.
8.വ്യത്യസ്തത
ഒരോ സ്ത്രീയും വ്യത്യസ്ത കാരണങ്ങളാല്‍ വ്യത്യസ്തരാണെന്നറിയുക. ചിലര്‍ ഒരുപാട് തുറന്ന മനസ്സുള്ളവരായിരിക്കാം. ചിലര്‍ ലജ്ജയുള്ളവരായിരിക്കാം. ഇക്കൂട്ടരെ മനസ്സിലാക്കാന്‍ എളുപ്പമല്ല. ഇവരെ താരതമ്യപ്പെടുത്തരുത്
7.ഭൂതകാലം
ചില കാര്യങ്ങള്‍ പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കാത്തവയുണ്ടാകും. ചില സാഹചര്യങ്ങളോട് അവള്‍ക്ക് ഇഷ്ടക്കേടുകളുണ്ടാകാം. അവളെ കൂടുതലറിയാന്‍ ഭൂതകാലം അറിയേണ്ടത് അത്യാവശ്യമാണ്. അവള്‍ അവളായിരിക്കുന്നത് ഭൂതകാലത്തിലൂടെയാണെന്നറിയുക.
6.ചോദ്യം ചോദിക്കുക
പൊതുവേ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകള്‍. ചോദ്യങ്ങള്‍ ചോദിച്ച് അവര്‍ക്ക് സംസാരിക്കുവാനുള്ള അവസരം നല്‍കുക. ശരിയായ ചോദ്യങ്ങളിലൂടെ അവളെ അറിയാന്‍ ശ്രമിക്കുക.
5.ഫസ്റ്റ് മൂവ്
ഒരു സ്ത്രീയെ അറിയുന്നതിന് നിങ്ങള്‍ ആദ്യ ചലനം നടത്തണം. തുറന്ന മനസ്സോടെയും വിശ്വസ്തതയോടെയും അവളെ സമീപിക്കുക. ഇത് അവളില്‍ നിങ്ങള്‍ക്കുള്ള വിശ്വാസം ജനിപ്പിക്കുന്നതിന് സഹായകമാണ്.
4.ആശയവിനിമയം
സ്ത്രീകള്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഒരു സ്ത്രീയെ മനസ്സിലാക്കുന്നതിന് അവളോട് സംസാരിച്ച് തുടങ്ങൂ. ഒരു സ്ത്രീയെ മനസ്സിലാക്കുന്നതിനുള്ള താക്കോലാണത്. തുറന്ന സംസാരത്തിനിടെ നിങ്ങള്‍ക്കവളെ കൂടുതല്‍ മനസ്സിലാക്കുവാനാകും.
3.വാത്സല്യവും കരുതലും
സ്‌നേഹം മാത്രം ഉണ്ടായിട്ട് കാര്യമില്ല. ഒരു സ്ത്രീ എപ്പോഴും ഇഷ്ടപ്പെടുന്നത് വാത്സല്യത്തോടെയും കരുതലോടെയും അവളെ നോക്കുന്ന ഒരാളെയായിരിക്കും.
Post a Comment