Face book news,
Vanithalokam,
{[['
']]}
Kerala tv show and newsപ്രണയം അന്ധമാകരുത്
പ്രണയം പവിത്രമാണ്. മനസുകള്‍ മഞ്ഞുകണം പോലെ അലിഞ്ഞലിഞ്ഞൊന്നാകുന്ന അനുഭൂതി.... ഇത് പ്രണയബാധിതരുടെ മാത്രം അഭിപ്രായം. മിക്ക പ്രണയങ്ങളുടേയും മറുഭാഗത്ത് അതൊരു ദുരന്തമായി കാണുന്നവരുണ്ടാകും. അതു കമിതാക്കളുടെ മാതാപിതാക്കളോ നഷ്‌ട കാമുകന്മാരോ ആകാം. ഇവരുടെ കാഴ്‌ചപ്പാടില്‍ പ്രണയം ഒരു മെരുങ്ങാത്ത കുതിരയാണ്. ഉപദേശനിര്‍ദ്ദേശങ്ങളെ അനുസരിക്കാതെ അതു പാഞ്ഞുകൊണ്ടേയിരിക്കും.
പങ്കാളിയുടെ വാക്കുകള്‍, അവരുടെ ശബ്‌ദം, അവരുടെ രൂപം, അവരുടെ താല്‍പര്യം.... ഇതു മാത്രമാകും പ്രണയിക്കുന്നവര്‍ക്കു സത്യം. കാമുകിയെ രക്ഷിതാക്കളുടെ മുന്നില്‍വച്ച് അവളുടെ വീട്ടില്‍ നിന്നു വിളിച്ചിറക്കുന്ന കാമുകനെ നമ്മള്‍ പലപ്പോഴും സിനിമയിലും ചിലപ്പോള്‍ ജീവിതത്തിലും കാണുന്നതിന് ഇതാണു കാരണം. അത്രയ്‌ക്കു ധൈര്യമില്ലാത്തവര്‍ അവലംബിക്കുന്ന രീതിയാണ് ഒളിച്ചോട്ടം. ഒളിച്ചോട്ടം എപ്പോഴും ലക്ഷ്യം കാണാറില്ല. കാര്യം കഴിഞ്ഞാല്‍ കാമുകന്‍ സത്യവാനാകണമെന്നില്ല. കേരളത്തില്‍ കാമുകനൊപ്പം ഒളിച്ചോടിയ പതിനായിരക്കണക്കിനു പെണ്‍കുട്ടികള്‍ ഇപ്പോള്‍ എവിടെയെന്നറിയില്ല. ചിലര്‍ ഒരുമിച്ചു ജീവനൊടുക്കിയിരിക്കാം ചിലര്‍ കൊല്ലപ്പെട്ടിരിക്കാം മറ്റു ചിലര്‍ ലോകത്തിന്റെ എതെങ്കിലും കോണില്‍, എല്ലാം കാഴ്‌ചവച്ച് മര്‍ദ്ദിതരും പീഡിതരുമായി കഴിയുന്നുണ്ടാകാം. ഇവരെ കണ്ടെത്താനാകാതെ കണ്ണീരൊഴുക്കാന്‍ ഉറ്റവര്‍ മാത്രമേ ഉണ്ടാകൂ.
ഹൈടെക് യുഗമാണെങ്കിലും ദുരന്ത പര്യവസായിയായ പ്രണയകഥകള്‍ മലയാള സമൂഹത്തില്‍ പെരുകുകയാണ്. ഇതിലേക്ക് ശക്‌തമായ കാമറക്കണ്ണുകള്‍ തിരിക്കുകയാണ് 'പ്രണയകഥ' എന്ന സിനിമ. പ്രണയത്തിന്റെ സൗരഭ്യവും അതിന്റെ നൊമ്പരവും അതിന് അനുബന്ധമായ തിന്മകളുമെല്ലാം ചുരുക്കം കഥാപാത്രങ്ങളിലൂടെപ്രതീകാത്മകമായി അവതരിപ്പിക്കുകയാണ് ആദി ബാലകൃഷ്‌ണന്‍ എന്ന സംവിധായകന്റെ പ്രഥമ സംരംഭമായ പ്രണയകഥ. കാടിന്റെ പശ്‌ചാത്തലത്തിലാണ് സിനിമയുടെ ക്ലൈമാക്‌സ്. 'പറഞ്ഞുപറഞ്ഞ് കാടുകയറി' എന്നതാണ് സിനിമയുടെ തീം തന്നെ. പ്രണയരോഗം മൂര്‍ഛിച്ച്, ഉറ്റവരുടെ വാക്കുകള്‍ വകവയ്‌ക്കാതെ ഒളിച്ചോടുന്ന നായികാനായകന്മാര്‍ ചെന്നെത്തുന്നത് വനമേഖലയില്‍. ഇതിനു പ്രേരണയാകുന്നത് ഉറ്റസുഹൃത്തും.
കാലാവസ്‌ഥയ്‌ക്കനുസരിച്ചു മാറുന്ന വിചിത്രസ്വഭാവം ഈ സുഹൃത്തിനുണ്ടെന്ന് അവിടെവച്ച് കമിതാക്കള്‍ മനസ്സിലാക്കുന്നു. കഥയുടെ ഈ ഘട്ടത്തില്‍ കൂട്ടുകാരന്‍ വില്ലനാകുന്നു, നായകതുല്യനായ കഥാപാത്രമാകുന്നു. കാട്ടില്‍ പുകമഞ്ഞു പോലെ ഉയരുന്ന നിഗൂഢതയില്‍ നിന്ന് കമിതാക്കള്‍ക്ക് ഒരു രക്ഷകിട്ടുമോ? എന്നതാണ് കഥയിലെ ചോദ്യം. കഥയേക്കുറിച്ചുള്ള കൂടുതല്‍ സൂചനകള്‍ മുന്‍കൂട്ടിയില്ലെന്നും റിലീസ് തീയതിയായ നവംബര്‍ 29 വരെ കാത്തിരിക്കാനുമാണ് സംവിധായകന്റെ അഭ്യര്‍ത്ഥന. അരുണ്‍ നാരായണനും സ്വര്‍ണ തോമസുമാണ് 'പ്രണയകഥ'യിലെ ആനന്ദും റീത്തയും.
വീടിന്റെ ടെറസില്‍ നിന്നു വീണുണ്ടായ അപകടത്തില്‍ നിന്നു മുക്‌തയായ സ്വര്‍ണയുടെ തിരിച്ചുവരവാണ് ഈ ചിത്രം. ഗോവിന്ദന്‍കുട്ടി നെഗറ്റീവ് കഥാപാത്രമായ സെബാനാകുന്നു. ജോയ് മാത്യു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ദിനേശ്, ഊര്‍മിള ഉണ്ണി, താര കല്യാണ്‍, പാര്‍വതി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. നിര്‍മാണം: ഫിറോസ് പണ്ടാരക്കാട്ടില്‍ (ഷെഹ്നഹ്നാസ് മൂവി ക്രിയേഷന്‍സ്), എക്‌സി. പ്ര?ഡ്യൂസര്‍: എച്ച്.എം. റിയാസ്, ഛായാഗ്രഹണം: മുരളീകൃഷ്‌ണ. ഗാനരചന: റഫീക് അഹമ്മദ്, മുരുകന്‍ കാട്ടാക്കട, ആദി ബാലകൃഷ്‌ണന്‍. സംഗീതം: അല്‍ഫോണ്‍സ്, ഇഷാന്‍ ദേവ്, ജെ. ഹരി. ഗായകര്‍: ശ്രേയ ഘോഷാല്‍, നരേഷ് അയ്ര്‍, അല്‍ഫേയാണ്‍സ്.
Post a Comment