{[['']]}
Kerala tv show and news
ഇതരഭാഷാ ചലച്ചിത്ര നടിമാരെക്കാള്‍ വളരെ വ്യത്യസ്‌ത സ്വഭാവക്കാരാണ് ഹിന്ദി നടിമാര്‍. ഏതു ചോദ്യത്തിനും മടുപടി തരാന്‍ അവര്‍ അമാന്തിക്കാറില്ല. എന്നാല്‍ ഹിന്ദി ഗ്ലാമര്‍ താരമായ പ്രാച്ചി ദേശായ് യാതൊരുവിധ ഒളിവുമറകളും കൂടാതെയാണ് സംസാരിച്ചത്. ഒരുപക്ഷേ സണ്ണി ലിയോണ്‍ പോലും തന്റെ സ്വകാര്യനിമിഷങ്ങളിലെ രതിവൈകൃതങ്ങളെക്കുറിച്ച് ഇത്രയും സംസാരിച്ചിട്ടുണ്ടാവില്ല.
? നായകനടനുമായി ഇഴുകിച്ചേര്‍ന്ന് ചുംബിച്ച് അഭിനയിക്കാന്‍ ഒരവസരം ലഭിച്ചപ്പോള്‍ നിങ്ങള്‍ ആ പടങ്ങളില്‍ അഭിനയിക്കാന്‍ താല്‌പര്യം പ്രകടിപ്പിച്ചില്ല എന്നു പറയുന്നല്ലോ.
ഠ അതു സത്യമല്ല! നല്ല കഥ, നല്ല സംവിധായകന്‍ ഇങ്ങനെയാണെങ്കില്‍ അത്തരം രംഗങ്ങള്‍ കൂട്ടിയിണക്കുന്നതില്‍ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതേസമയം, സെക്‌സ് രംഗങ്ങള്‍ തിരുകിക്കയറ്റിയതായി നമുക്ക് തോന്നാറുമില്ല. സെക്‌സ് കൂടിയേ തീരൂ എന്ന ഘട്ടത്തില്‍ തിരുകിക്കേറ്റാന്‍ അവര്‍ ശ്രമിച്ചാല്‍ ഞാന്‍ കര്‍ശനമായും എതിര്‍ക്കും. എതിര്‍ത്ത ചരിത്രവും ഉണ്ട്. മാത്രമല്ല, സെക്‌സിനോട് ഇന്ന് പ്രേക്ഷകര്‍ക്കുള്ള അഭിരുചി കുറഞ്ഞതായും ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ ചുംബനത്തിന്റെ കാര്യത്തില്‍ ഞാന്‍ ധാരാളിത്തം പുലര്‍ത്താറുണ്ട്.
? ഒരു പ്രഗത്ഭനായ സംവിധായകന്റെ കീഴില്‍ അഭിനയിക്കുമ്പോള്‍ ചുണ്ടോടുചുണ്ട് അമര്‍ത്തി ചുംബിക്കണമെന്ന് അയാള്‍ നിര്‍ദ്ദേശിച്ചാല്‍ നിങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതികരണം എന്തായിരിക്കും.
ഠ ഒരു നല്ല കഥ എന്ന നിലയ്‌ക്ക്, ഒരു നല്ല സംവിധായകന്‍ എന്ന നിലയ്‌ക്ക് ഞാന്‍ ആ അവസരം ആത്മാര്‍ത്ഥമായി വിനിയോഗിക്കും.
? നടീനടന്മാര്‍ക്ക് ലജ്‌ജയുടെ ആവശ്യം ഇല്ല എന്നു പറഞ്ഞാല്‍ അതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ.
ഠ സിനിമാലോകത്തിനുള്ളില്‍ ഓരോ വാക്കുകള്‍ക്കുമുള്ള അര്‍ത്ഥങ്ങള്‍ ജനം മനസിലാക്കേണ്ടതുണ്ട്. 'സധൈര്യമായ' അഭിനയം എന്നാല്‍ തുണിയുരിയല്‍ എന്നും ഗ്ലാമര്‍ എന്നു പറഞ്ഞാല്‍ രണ്ടു കിലോ മേക്കപ്പ് സാധനങ്ങള്‍ വാരി അണിയുക എന്നും വിവിധ കളറിലെ വസ്‌ത്രങ്ങള്‍ ധരിക്കുക എന്നുമൊക്കെയാണ് പൊതുവെ പഠിച്ചുവച്ചിട്ടുള്ളത്. ഒരു സ്‌റ്റൈലന്‍ പടമാണ് 'റോക്ക് ആന്‍' പക്ഷേ അതിലെ എന്റെ വേഷം ഗ്ലാമറല്ല. 'ഡര്‍ട്ടി പിക്‌ചര്‍' സിനിമയില്‍ വിദ്യാബാലന്‍ അഭിനയിച്ചത് 'സധൈര്യമായ' കഥാപാത്രമാണ്. ലജ്‌ജയിലും വിവിധ ഇനങ്ങളുണ്ട്. ലജ്‌ജാശീലം നല്ലതാണ്. നമുക്ക് ഏതുതരം വസ്‌ത്രവും ധരിക്കാം. പക്ഷേ മനസിനുള്ളില്‍ ലജ്‌ജയെന്ന വികാരം ഉണ്ടായിരിക്കണം. ഋത്വിക് റോഷന്‍ നാണംകുണുങ്ങിയെന്നാണ് പൊതുവില്‍ പറയപ്പെടുന്നത്. പക്ഷേ ക്യാമറയ്‌ക്ക് മുമ്പില്‍ അദ്ദേഹം 'സധൈര്യം' അഭിനയിക്കുന്നു. നടിമാര്‍ക്കും ഇത് ആവശ്യമാണ്.
? നീന്തല്‍ വേഷം കൈകാര്യം ചെയ്യുന്നതിനോട് നിങ്ങളുടെ പ്രതികരണം.
ഠ നീന്തല്‍ വേഷം ധരിച്ചാല്‍ അതെന്റെ സൗന്ദര്യവുമായി ഇണങ്ങുന്നതായിരിക്കണം. പക്ഷേ നീന്തല്‍ വേഷം എല്ലാ അരക്കെട്ടുകളുമായി ഇണങ്ങിയെന്നു വരില്ല. ഹിന്ദിയിലെ വളരെ അപൂര്‍വ്വം നടിമാര്‍ക്കേ ഈ വസ്‌ത്രം ഇണങ്ങാറുള്ളൂ. അതൊരു ഭാഗ്യംതന്നെയാണ്. പക്ഷേ അക്കാര്യത്തില്‍ ഞാന്‍ നിര്‍ഭാഗ്യവതിയാണ്. കാരണം എന്റെ നിതംബഭാഗം അതിന് യോജിച്ചതല്ല. അതേസമയം ഞാന്‍ ടൂപീസ് ധരിച്ചാല്‍ കാണാന്‍ ചന്തമുണ്ടെന്ന് മറ്റുള്ളവര്‍ പറഞ്ഞാല്‍ ധരിക്കാനും ഞാന്‍ തയാറാണ്.
? നിങ്ങളെക്കുറിച്ച് വളരെയേറെ ഗോസിപ്പുകള്‍ വരാറുണ്ട്. ഇത് നിങ്ങളുടെ മാതാപിതാക്കള്‍ എങ്ങനെ നേരിടുന്നു.
ഠ എന്നെക്കുറിച്ച് എന്റെ അമ്മയ്‌ക്ക് നന്നേ അറിയാം. ആ വിശ്വാസത്തിന്റെ പുറത്ത് ഏതു ഗോസിപ്പ് വന്നാലും നോ പ്രോബ്‌ളം. ചില സന്ദര്‍ഭങ്ങളില്‍ വരുന്ന ഗോസിപ്പുകള്‍ ഞാന്‍ വായിച്ച ശേഷം ഞാനും അമ്മയും ഒരുമിച്ച് ചിരിക്കാറുണ്ട്. ഇത്തരം ഗോസിപ്പുകള്‍ വേണമെന്ന പക്ഷക്കാരിയാണ് ഞാന്‍. എന്തായാലും ഏതു ഗോസിപ്പിനു മുന്നിലും ഞാന്‍ നാവനക്കാറില്ല.
? പ്രണയബന്ധത്തില്‍ സെക്‌സിന് എത്രമാത്രം പ്രാധാന്യമാണുള്ളത്.
ഠ നിങ്ങള്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തില്‍ ഏര്‍പ്പെട്ടാല്‍ അവളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനായിരിക്കും നിങ്ങളുടെ വ്യഗ്രത. അല്ലെ? അതേസമയം പ്രണയത്തിന് പ്രാധാന്യം കല്‍പ്പിച്ച് മുന്നോട്ട് പോകാന്‍ എത്രപേര്‍ക്ക് കഴിയും? മറിച്ച് നിരന്തരം ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടുള്ള പ്രണയത്തിന് ആയുസ് കുറവാണ്. ഇവിടെ പ്രണയിതാക്കള്‍ക്ക് പരസ്‌പരം മനസിലാക്കാനുള്ള അവസരങ്ങള്‍ നഷ്‌ടപ്പെടുകയാണ്. ഇവിടെ സെക്‌സ് വേണ്ടെന്നു പറയുന്നില്ല. സന്ദര്‍ഭവും സാഹചര്യവും സംയോജിച്ചുള്ള ഇണചേരലിന് പ്രത്യേക അനുഭൂതിയാണ്.
? നിങ്ങളുടെ ബോയ്‌ഫ്രണ്ടിനോടൊപ്പം എങ്ങനെ സമയം കഴിക്കാനാണ് താല്‌പര്യം.
ഠ ഞങ്ങളെ വീട്ടുകാര്‍ വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. അതുമൂലം പുറത്തേക്ക് പോകാന്‍ വളരെ ബുദ്ധിമുട്ടാണ്. അതിലുപരി അയാളോടൊപ്പം നേരം പങ്കിടുന്നതാണ് എനിക്ക് ഏറ്റവും വലിയ സന്തോഷം. ഞങ്ങള്‍ തമ്മില്‍ വീട്ടിലിരുന്ന് സിനിമ കാണാറുണ്ട്. പിന്നെ... ശാരീരികമായി ബന്ധപ്പെട്ടേ മതിയാകൂ എന്നുവരുകില്‍ ഞാന്‍ വീട്ടുകാരോട് എന്തെങ്കിലും ഒരാവശ്യമുന്നയിച്ച് പുറത്തേക്ക് കടക്കും. എന്നിട്ട് കക്ഷിയുമായി ഒരു യാത്ര പോകും. ഞങ്ങള്‍ക്ക് സ്‌ഥിരമായ മുറിയൊരുക്കാന്‍ ചില ആള്‍ക്കാരും സങ്കേതങ്ങളുമുണ്ട്. ഒന്നും അമിതമായി പോകരുതെന്ന് എനിക്ക് നിര്‍ബന്ധമാണ്.
? നിങ്ങള്‍ ആരോടെങ്കിലും നിങ്ങളുടെ പ്രണയവികാരം വെളിപ്പെടുത്തിയിട്ടുണ്ടോ.
ഠ ഇല്ല. പക്ഷേ, എനിക്കൊരു വ്യക്‌തിയെ ഇഷ്‌ടമായിരുന്നു. ഇഷ്‌ടമെന്ന് പറയുമ്പോള്‍ അയാള്‍ കുറെക്കാലം എന്റെ ഉറക്കവും ഊണും തെറ്റിച്ച്, എന്നെ ഉന്മാദ അവസ്‌ഥയിലെത്തിച്ച വ്യക്‌തിയായിരുന്നു. ഒരു തേന്‍വണ്ടിനെപ്പോലെയായിരുന്നു ഞാനയാളെ ചുറ്റി പറന്നിരുന്നത്. എന്റെ പ്രണയത്തിന്റെ ആധിക്യം ഞാനയാളോട് എങ്ങനെ പറയും? അയാളുടെ ഫോണ്‍ നമ്പരും എന്റെ പക്കലില്ല. പക്ഷേ അയാളെ ഞാനെപ്പോഴും കാണും. രണ്ടും കല്‍പ്പിച്ച് ഒരു നാള്‍ അയാളുടെ മുന്നിലെത്തിയപ്പോള്‍... ഒരാഴ്‌ചയ്‌ക്കു മുമ്പായി അയാളുടെ വിവാഹം കഴിഞ്ഞതായി അറിഞ്ഞു. ഇന്നും ആ മുറിപ്പാട് എന്റെ മനസിലുണ്ട്.
? നിങ്ങളെ ആരെങ്കിലും വഞ്ചിച്ചിട്ടുണ്ടോ.
ഠ ഉണ്ട്. അങ്ങനെയും ഒരനുഭവം എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. ആ വഞ്ചന എന്നില്‍ ഏല്‍പ്പിച്ച ആഘാതം ഇന്നും വിട്ടുമാറിയിട്ടില്ല. ഒരുപക്ഷേ അയാളുടെ മനസില്‍ ഞാനൊരു നടിയാണെന്ന ഹീനബോധം വളര്‍ന്നിട്ടുണ്ടാകും. അതേസമയം എനിക്ക് അയാള്‍ അവിസ്‌മരണീയമായ രതിസുഖം പകര്‍ന്നുതന്നിരുന്നു. അതിനോടുള്ള അയാളുടെ ആത്മാര്‍ത്ഥമായ പെരുമാറ്റത്തെക്കുറിച്ച് ഇന്നും എന്റെ മനവും തനുവും പുളകംകൊള്ളാറുണ്ട്. പക്ഷേ...
? പ്രണയപരാജിതയായ ഒരു പെണ്ണിന് ആ ദുഃഖത്തില്‍നിന്ന് വിമുക്‌തയാകാന്‍ എത്ര കാലയളവ് വേണ്ടിവരും.
ഠ അന്നൊക്കെ പ്രണയപരാജയം സംഭവിച്ചാല്‍ കണ്ണീരും കൈയുമായി കുറേക്കാലം കഴിയുന്ന ഒരവസ്‌ഥ ഉണ്ടായിരുന്നു. ഇക്കാലത്ത് പ്രണയബന്ധം ശിഥിലമാകുന്ന അതേനിമിഷം അടിപൊളി വസ്‌ത്രങ്ങളും ധരിച്ച് അടുത്ത ക്ലബില്‍ പോയി പാര്‍ട്ടിയില്‍ പങ്കെടുക്കുക! (ചിരിക്കുന്നു) എന്റെ അഭിപ്രായം അതാണ്.
? അമിത പ്രാധാന്യം നല്‍കുന്നതായ ഒരു വിഷയമായി മാറിയിരിക്കുകയാണല്ലെ സെക്‌സ്. ഇതേക്കുറിച്ച്...
ഠ ഒരുദിവസം പുരുഷന്മാര്‍ ഇരുപത്തിമൂന്നര മണിക്കൂര്‍ സമയവും സെക്‌സിനെക്കുറിച്ച് ചിന്തിക്കുന്നു. ചിന്തിക്കട്ടെ. സെക്‌സിന്റെ അളവ് ഓരോരുത്തരുടെയും താല്‌പര്യങ്ങള്‍ക്ക് അനുസൃതമായിട്ടുള്ളതാണ്. നാം ആരാണ് അതിന് പരിധി നിര്‍ണയിക്കാന്‍.
? പ്രഥമ വീക്ഷണത്തില്‍ നിങ്ങള്‍ പ്രണയവശയായിട്ടുണ്ടോ.
ഠ ഓ... ആയിട്ടുണ്ട്. പക്ഷേ അത് വെറുമൊരു ആകര്‍ഷണീയത മാത്രമായിട്ടായിരുന്നു ഞാന്‍ കരുതിപ്പോന്നത്. ബാല്യത്തില്‍ ഞാനിത്തരം ഏടാകൂടങ്ങളില്‍ അകപ്പെട്ട് പോയിട്ടുണ്ട്. അതൊക്കെ യാദൃച്‌ഛികം. സ്വഭാവികം. പക്ഷേ യൗവനം നമ്മളില്‍ അണയുമ്പോഴാണ് യഥാര്‍ത്ഥ പ്രണയത്തെക്കുറിച്ച് നാം ബോധവാന്മാരാകുന്നത്. ഇവിടെയും ഞാന്‍ കയ്‌പുനീര് കുടിക്കേണ്ടതായി വന്നിട്ടുണ്ട്.
? പുരുഷന്മാരില്‍ നിങ്ങള്‍ക്ക് വെറുപ്പ് തോന്നുന്ന ഘടകങ്ങള്‍
ഠ വൃത്തിഹീനത, അടുക്കും ചിട്ടയുമില്ലാത്ത ജീവിതം.
Post a Comment