{[['']]}
അമലാപോളിന്റെ മനസിന്റെ ചെപ്പില്‍ ഇനിയും ഒത്തിരി രഹസ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇന്നുവരെ പുറത്തുവിടാത്ത രഹസ്യങ്ങള്‍. ഇപ്പോള്‍ അവര്‍ ആ ചെപ്പ് തുറക്കുകയാണ്.
വിദ്യാഭ്യാസ ജീവിതം: സ്‌കൂളില്‍ പഠിക്കുന്ന കാലഘട്ടത്തില്‍ എപ്പോഴും ഫാഷന്‍ പുസ്തകങ്ങള്‍, ഫാഷന്‍ ഡ്രസുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവകളിലായിരുന്നു എന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. താന്‍ പഠിച്ചിരുന്ന ആലുവ നിര്‍മ്മലാ ഗേള്‍സ് സ്‌കൂളില്‍ ഒരുപാട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഞങ്ങള്‍ അഞ്ചു പെണ്‍കുട്ടികളാണ്. എപ്പോഴും ഞങ്ങള്‍ ഒരു സംഘമായിട്ടേ കാണാറുള്ളൂ. ഞങ്ങളുടെ പ്രധാനപ്പെട്ട ജോലി തത്സമയ ഫാഷന്‍ സംബന്ധിച്ചുള്ള വിഷയങ്ങളായിരുന്നു. ടീച്ചേഴ്‌സ് അറിയാതെ ഞങ്ങള്‍ നെയില്‍ പോളിഷ് ചെയ്യാറുണ്ട്. പുരികങ്ങള്‍ ഭംഗി വരുത്താറുണ്ട്. പിന്നെ തലമുടിയില്‍ കളര്‍ പൂശാറുണ്ട്. കൂടാതെ പഠനഗ്രന്ഥത്തെക്കാള്‍ ഏറെ താല്പര്യം ഫാഷനെ സംബന്ധിച്ചുള്ള ഗ്രന്ഥങ്ങളിലായിരുന്നു.
എന്റെ കൂട്ടുകാരികളോടൊപ്പം സഞ്ചരിക്കുമ്പോള്‍ ഒരടി മുന്നിലൂടെ എനിക്ക് സഞ്ചരിക്കണമെന്ന താല്പര്യക്കാരിയായിരുന്നു ഞാന്‍. ആരുടെയും പിന്നില്‍ കൂടി നടക്കുന്നത് എനിക്കിഷ്ടമല്ല. 'നീ നല്ല സൗന്ദര്യവതിയാണ്' എന്ന് മറ്റുള്ളവര്‍ പ്രശംസിക്കണം അതാണ് എനിക്ക് ഏറെ ഇഷ്ടം.
ക്ലാസ് കട്ട് ചെയ്തു സിനിമയ്ക്ക്
ഒരു സിനിമ കാണാന്‍ പോലും എന്റെ മാതാപിതാക്കള്‍ അനുവദിച്ചിരുന്നില്ല. എങ്കിലും ആഴ്ചയില്‍ ഞാന്‍ രണ്ടു സിനിമയെങ്കിലും കണ്ടിരിക്കും. ഇംീഷ്, ഹിന്ദി, തമിഴ് എന്നീ സിനിമകളായിരുന്നു ഇഷ്ടം. പത്താം ക്ലാസ് മുതല്‍ ക്ലാസ് കട്ട് ചെയ്ത് ഞങ്ങള്‍ സിനിമയ്ക്ക് പോകുമായിരുന്നു. തിയേറ്ററില്‍ എത്തിക്കഴിഞ്ഞാല്‍ ചിലപ്പോള്‍ ഹൗസ്ഫുള്ളായിരിക്കും. അന്നൊരു മലയാളസിനിമ റിലീസായ ദിവസം. അവിടെ ഞങ്ങള്‍ അഞ്ചു വനിതകള്‍ എത്തിയപ്പോള്‍ ഹൗസ്ഫുള്‍! ഉടന്‍ തന്നെ അടുത്ത തിയേറ്ററില്‍ എത്തി 'പോക്കിരി' എന്ന തമിഴ് സിനിമ കണ്ടു. തത്സമയം ആ തിയേറ്ററില്‍ നിറയെ പുരുഷന്മാരായിരുന്നു. ആ അനുഭവം ഒരു ത്രില്ലായിരുന്നു. ഈ സംഭവം 'തലൈവാ' ഷൂട്ടിംഗിനിടെ വിജയ്‌യോട് പറയുകയുണ്ടായി. 'അപ്പോള്‍ നിനക്ക് എത്ര വയസ്?' വിജയ് ചോദിച്ചു.
ഇപ്പോള്‍ 22 വയസ്
പത്തൊമ്പതാമത്തെ വയസില്‍ ഞാന്‍ സിനിമാലോകത്തേക്ക് പ്രവേശിച്ചു. മൂന്നുവര്‍ഷങ്ങള്‍ക്കുള്ളില്‍ മുപ്പതുവര്‍ഷത്തെ അനുഭവം സിനിമമൂലം എനിക്ക് ലഭിക്കുകയുണ്ടായി. കഥ കേള്‍ക്കുക, ഡേറ്റ് കൊടുക്കുക, പ്രതിഫലം പോരാ എന്ന് പറയുക എല്ലാം ഞാന്‍ തന്നെയാണ്! വിദേശത്ത് ഷൂട്ടിംഗിന് പോകുന്നതും ഞാനൊറ്റയ്ക്കാണ്. ഇതെല്ലാപേര്‍ക്കും അത്ഭുതമാണ്. 'ഒറ്റയ്ക്ക് അമേരിക്കയിലേക്ക് പോവുകയോ? അമലയ്ക്ക് വല്ലാത്ത തന്റേടംതന്നെ!' എന്ന് ചിലര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഞാനെത്ര കാലം സിനിമയില്‍ അഭിനയിക്കുമെന്ന് പറയാനാവില്ല. പക്ഷേ നല്ല സിനിമകളാണ് എന്റെ ലക്ഷ്യം.
സാഹസിക വനിത!
ഞാനൊരു സ്‌കൂബാ ഡൈവറാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സാഹസിക വിനോദമാണ് സ്‌കൂബാ ഡൈവ്. ലങ്കാ ദ്വീപില്‍ വച്ച് ഞാന്‍ ഈ വിനോദത്തില്‍ ഏര്‍പ്പെട്ടിരുന്ന അനുഭവം അവിസ്മരണീയമാണ്. സമുദ്രത്തിന്റെ അടിഭാഗം വരെ ഞാനെത്തി. എന്നിട്ട് പവിഴപ്പാറകളെ തഴുകി. വര്‍ണ്ണമത്സ്യങ്ങളെ കണ്‍കുളിര്‍ക്കെ കണ്ടു. വൈവിധ്യമാര്‍ന്ന മുത്തുച്ചിപ്പികള്‍ കണ്ടു. അമേരിക്കയില്‍വച്ച് പറന്നുകൊണ്ടിരുന്ന വിമാനത്തില്‍നിന്ന് ഞാന്‍ പാരഷ്യൂട്ട് മൂലം താഴേയ്ക്ക് കുതിച്ചു. എനിക്ക് ഒട്ടും പേടി തോന്നിയില്ല. പക്ഷേ ആ രംഗം വീഡിയോയില്‍കൂടി കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോവുകയാണുണ്ടായത്. അടുത്തതായി റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ എന്തെങ്കിലും ഒരു സാഹസത്തില്‍ ഏര്‍പ്പെടണമെന്ന് ആഗ്രഹമുണ്ട്.
വിവാഹം
എന്റെ നാലു കൂട്ടുകാരികളും വിവാഹിതരായിക്കൊണ്ടിരിക്കുന്നു. ആ മുഹൂര്‍ത്തത്തിലെ വേഷവിധാനങ്ങള്‍ കാണുമ്പോള്‍, ഒരിക്കല്‍ ഈ ഭാഗധേയം എനിക്കും സിദ്ധിക്കുമെന്ന് വിചാരിച്ചു ഞാന്‍ സമാധാനപ്പെടുമായിരുന്നു. ബോംബെയിലെ എന്റെ ഒരു കൂട്ടുകാരിയായ കെന്‍ഷയുടെ വിവാഹത്തിന് ഞാനായിരുന്നു അവിടത്തെ എല്ലാ മേല്‍നോട്ടങ്ങളും വഹിച്ചത്. ചില സന്ദര്‍ഭങ്ങളില്‍ വധു ഞാനാണെന്ന ഒരു പ്രതീതി എനിക്കുണ്ടായിപ്പോയി. എന്റെ വിവാഹം കളര്‍ഫുള്ളായി നടക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഹിന്ദു മതമോ, ക്രിസ്ത്യന്‍ മതമോ, രാജസ്ഥാനി മതമോ ആയിരുന്നാലും ഞാന്‍ സ്വീകരിക്കും. ഒറ്റനോട്ടത്തില്‍ എന്നെ വശീകരിക്കാന്‍ പ്രാപ്തനായ ഒരു പുരുഷനെയാണ് ഞാന്‍ അന്വേഷിക്കുന്നത്. അങ്ങനെ ഒരു വ്യക്തിയെ കണ്ടുമുട്ടിയാല്‍ ഞാന്‍ അയാളെ പ്രണയിച്ചുതുടങ്ങും.
എന്റെ ആദ്യത്തെ പ്രണയം
ഞാന്‍ മൂന്നാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തൊട്ടടുത്ത വീട്ടിലെ നാലാം ക്ലാസുകാരന്‍ പയ്യനോട് എന്തെന്നില്ലാത്ത ഒരഭിനിവേശം തോന്നി. ആരു കണ്ടാലും കണ്ണേറും നാവേറും ഏറ്റുവാങ്ങുന്ന ഒരു സുന്ദരക്കുട്ടന്‍! സത്യത്തില്‍ അവനോട് എനിക്കു തോന്നിയ വികാരം വിശകലനം ചെയ്യാന്‍ പറ്റാത്ത ഒന്നാണ്. അവന്റെ സാന്നിധ്യം ലഭിക്കുമ്പോഴൊക്കെ ഞാന്‍ എന്നെത്തന്നെ മറന്നു പോകാറുണ്ടായിരുന്നു. അവനും എന്നോട് ഭയങ്കര സ്‌നേഹമായിരുന്നു. സ്‌കൂള്‍ വിട്ട് വന്നാല്‍ ഞാനും ഞാനും അവനും ഒത്തുകൂടും. പിന്നീട് വിശേഷങ്ങള്‍ കൈമാറും. എന്തൊക്കെയോ വിശേഷങ്ങള്‍! എനിക്കിപ്പോള്‍ അതൊക്കെ പകല്‍ പോലുള്ള ഓര്‍മ്മകളാണ്. വിടപറയുന്നേരം ഞാനവന്റെ കൈയില്‍ ചുംബിക്കുമായിരുന്നു. അവന്‍ എന്റെ കൈയിലും. തുടര്‍ന്ന് എനിക്കവനെ ഒരു നിമിഷം പോലും കാണാതിരിക്കാന്‍ പറ്റാത്ത ഒരവസ്ഥയിലെത്തി. ഒരുദിവസം ഇണക്കിളിയുടെ പടമുള്ള ആശംസാ കാര്‍ഡ് ഞാനവന് സമ്മാനിച്ചു. ഇതായിരുന്നു എന്റെ ആദ്യത്തെ പ്രണയം. ഞാന്‍ അപ്പോള്‍ തന്നെ അമ്മയോട് ഞാനവനെ കല്യാണം കഴിക്കാന്‍ പോകുന്നതായി പറഞ്ഞു. അമ്മ ഇതുകേട്ട് ഭയന്നുവെന്ന് തോന്നി. അത്രതന്നെ. പിന്നീട് അമ്മ എന്നെ ആണ്‍കുട്ടികളുടെ സമീപമേ വിടാറില്ലായിരുന്നു. തുടര്‍ന്നു പഠിച്ചതൊക്കെ ഗേള്‍സ് സ്‌കൂളിലും കോളജിലുമായിരുന്നു.
ബാല്യം
എന്റെ ബാല്യം അത്രകണ്ട് സന്തോഷപ്രദമായിരുന്നില്ല. ഒരു സാധാരണ കുടുംബം. കഷ്ടിച്ച് ജീവിച്ചുപോകാമെന്നു മാത്രം. പക്ഷേ എല്ലാം സധൈര്യം നേരിട്ട് എന്റെ അമ്മ ഞങ്ങളെ ഈ നിലയില്‍ എത്തിക്കുകയാണുണ്ടായത്. ഞാനും അങ്ങനെതന്നെയാണ്.
Post a Comment