{[['']]}
തിരുവനന്തപുരം: സരിത എസ് നായരെ നമ്മുടെ മന്ത്രി മുഖ്യന്‍മാര്‍ അടക്കമുള്ളവര്‍ ശാരീരികമായി ഉപയോഗിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ കയ്യില്‍ ഉണ്ടെന്നാണ് ബിജു രാധാകൃഷ്ണന്‍ പറയുന്നത്. തന്നെ ശാരീരികമായി ഉപയോഗിച്ചതിന്റെ വിവരണങ്ങള്‍ രേഖപ്പെടുത്തിയ സരിതയുടെ സ്വകാര്യ ഡയറിയും ബിജുവിന്റെ കയ്യില്‍ ഉണ്ടത്രെ.
ഇതൊന്നും അല്ല കാര്യം. ഈ വീഡിയോ ദൃശ്യങ്ങളെല്ലാം പുറത്ത് വരാനിരിക്കുകയാണെന്നാണ് പുതിയ വിവരം. ബിജെപി നേതാവായ കെ സുരേന്ദ്രനാണ് രണ്ട് ദിവസത്തിനുള്ളില്‍ വീഡിയോ പുറത്തിറങ്ങുമെന്ന് പറഞ്ഞ് സര്‍ക്കാരിനെ പേടിപ്പിക്കുന്നത്.
സത്യത്തില്‍ ഈ വീഡിയോ പുറത്തിറങ്ങിയാല്‍ പിന്നെ എന്താണ് ഉണ്ടാകുക എന്നതിനെപ്പറ്റി ആര്‍ക്കും ഇപ്പോള്‍ ഒരു നിശ്ചയവും ഇല്ല.
കേന്ദ്രമന്ത്രി കെസി വേണുഗോപാല്‍, സംസ്ഥാന ടൂറിസം മന്ത്രി എപി അനില്‍കുമാര്‍, മുന്‍മന്ത്രി കെബി ഗണേഷ് കുമാര്‍... മൂന്ന് പേരുകളാണ് ബിജു രാധാകൃഷ്ണന്‍ മുന്നോട്ട് വക്കുന്നത്. ഇതില്‍ കെസി വേണുഗോപാലാിന്റെ കാര്യത്തില്‍ സംസ്ഥാന മന്ത്രിസഭക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കാരണം അദ്ദേഹം കേന്ദ്ര മന്ത്രിയാണല്ലോ. വിഷയം ഹൈക്കമാന്‍ഡ് അറിഞ്ഞ് പഠിച്ച്, പരിശോധിച്ചൊക്കെയേ അക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും.
ഇനി ഗണേഷ് കുമാറിന്റെ കാര്യം എടുക്കാം. മന്ത്രിയല്ലാത്തതിനാല്‍ മന്ത്രിസഭയില്‍ നിന്ന് ഗണേഷിനെ എന്തായലും പുറത്താക്കാന്‍ കഴിയില്ല. എംഎല്‍എ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ മന്ത്രിസഭക്ക് കഴിയുകയും ഇല്ല. ഇപ്പോഴത്തെ ഇരിപ്പുവശം വച്ച് ആകാശം ഇടിഞ്ഞുവീണാലും ഗണേഷിന്റെ പാര്‍ട്ടിയോ പിതാവോ അദ്ദേഹത്തെ തള്ളി പറയില്ല.
എന്നാല്‍ പാവം എപി അനില്‍ കുമാറിന്റെ കാര്യം അങ്ങനെയല്ല. വേണമെങ്കില്‍ മുഖ്യമന്ത്രിയും യുഡിഎഫും തീരുമാനിച്ചാല്‍ മതി പണി പോകാന്‍. മുമ്പൊരിക്കല്‍ സരിത വിഷയത്തില്‍ നിയമസഭയില്‍ ആക്ഷേപം കേട്ടപ്പോള്‍ വികാരാധീനനായിപ്പോയ കക്ഷിയാണ് അനില്‍കുമാര്‍. പിന്നീടെന്തോ പ്രതിപക്ഷത്തിന് പോലും പാവം തോന്നിയെന്ന് തോന്നുന്നു, അനില്‍ കുമാറിനെ അധികം ഉപദ്രവിച്ചിട്ടില്ല.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ചിലപ്പോള്‍ ഇത് ഒരു രക്ഷാ കവചമാകാനും മതി. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയായിരുന്നു ഇത്രനാളും കേന്ദ്ര ബിന്ദു എന്ന കാര്യം മലയാളികള്‍ സൗകര്യത്തില്‍ അങ്ങ് മറന്നുകളയും. മൂന്ന് പ്രമുഖരും സരിതയും തമ്മിലുള്ള ചൂടന്‍ ദൃശ്യങ്ങളില്‍ നടത്തുന്ന ചര്‍ച്ചാവ്യാപാരങ്ങളില്‍ മലയാളി അങ്ങ് അഭിരമിച്ചുപോകും.
ഇതൊരു സാധ്യത മാത്രമാണ്. ബിജു രാധാകൃഷ്ണന്‍ പറയുന്നത് സത്യമാണെങ്കില്‍, സുരേന്ദ്രന്‍ പറഞ്ഞത് പോലെ രണ്ട് ദിവസത്തിനുള്ളില്‍ ദൃശ്യങ്ങള്‍ പുറത്ത് വരുമെങ്കില്‍, കേരള രാഷ്ട്രീയ കണ്ട ഏറ്റവും വലിയ പ്രതിസന്ധി ഘട്ടമായിത്തീരും അത്.
ഉഭയ കക്ഷി സമ്മതപ്രകാരം ഉള്ള ലൈംഗിക ബന്ധം തെറ്റല്ല. അതുകൊണ്ടാണല്ലോ ജോസ് തെറ്റയില്‍ പഴയ കേസില്‍ നിന്ന് സുഖമായി ഊരിപ്പോന്നത്. എന്നാല്‍ സരിതയുടേയും മന്ത്രിമാരുടേയും കാര്യത്തില്‍ സംഭവം അങ്ങനെയല്ല. പല ആവശ്യങ്ങളും നിവൃത്തിച്ച് കിട്ടുന്നതിന് വേണ്ടിയായിരുന്നു സരിത വഴങ്ങിക്കൊടുത്തത്. അപ്പോള്‍ കേസ് മാറും.
Post a Comment