Movie :
Recent Movies

kerala home tv show and news

Showing posts with label celebreity show. Show all posts
Showing posts with label celebreity show. Show all posts

Beautiful House















Kerala tv show and newsനിർമാണ ചിലവിൻറെ അടിസ്ഥാനത്തിൽ മിഡിൽ ക്ലാസ്സ് ഫാമിലിക്ക്‌ നിർമിക്കാൻ പറ്റിയ ഒരു മനോഹരമായ ഒരു വീടാണിത് .ഒറ്റ നിലയിൽത്തന്നെ എല്ലാ സൗകര്യങ്ങളോടുംകൂടെയാണ് ഈ വീട് നിർമിച്ചിരിക്കുന്നത് ,.ഒന്ന് കണ്ടുനോക്കൂ .
{[['']]}

Kavya Madhavan 's rare moments

Kerala tv show and news
{[['']]}

What happened Sona Nair !!!!!

Kerala tv show and news
{[['']]}

ANoop Vs Bhavana

Kerala tv show and news

     
    

അനൂപ് മേനോനും ഭാവനയും ഒളിച്ചോടി മുംബൈയിലെത്തി. ഇത് സിനിമയുമായി ബന്ധപ്പെട്ടാണ് കേട്ടോ. താന്‍ പ്രണയത്തിലാണെന്ന് ഭാവന പറഞ്ഞതു മുതല്‍ എല്ലാവരും കാമുകനെ അന്വേഷിക്കുകയായിരുന്നു. ഇത് അനൂപ് മേനോനാണെന്ന് പലരും പറയുകയും ചെയ്തു.  സജി സുരേന്ദ്രന്റെ ആംഗ്രി ബേബീസ് എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കുമ്പോഴാണ് ഭാവനയുടെ കാമുകനായി പലരും അനൂപിനെ ഉറപ്പിച്ചത്. ചിത്രത്തിന്റെ പല ഭാഗങ്ങളും മുംബൈയിലാണ് ചിത്രീകരിച്ചത്. ഇവര്‍ നഗര വീഥികളിലൂടെ നടക്കുന്നത് കണ്ട പലരും ഇരുവരും പ്രണയത്തിലാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു. ഇരുവരും നാട്ടില്‍ നിന്നും മുങ്ങി ഇവിടെ ചുറ്റിയടിച്ച് നടക്കുകയാണോ എന്ന് ആളുകള്‍ ചോദിച്ചപ്പോള്‍ ഇത് കേട്ട് തങ്ങള്‍ പ്രണയത്തിലാണെന്നും ഉടന്‍ കല്യാണം കഴിക്കുമെന്നും ഭാവനയുടെ വീട്ടുകാര്‍ക്ക് ബന്ധത്തോട് യോജിപ്പില്ലാത്തതിനാല്‍ രണ്ടുപേരും മുംബൈയിലേയ്ക്ക് ഒളിച്ചോടി വന്നിരിക്കുകയാണെന്നും അനൂപ് തമാശയായി വെച്ചു കാച്ചുകയും ചെയ്തു.
  ഇതേത്തുടര്‍ന്നാണ് ആംഗ്രി ബേബീസിന്റെ മുംബൈയിലെ ചിത്രീകരണം തീരും മുന്‍പേ ആളുകള്‍ ഭാവന - അനൂപ് വിവാഹ തീയതി കുറിച്ചത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ സജീ സുരേന്ദ്രനാണ് ഈ ഗോസിപ്പിന്റെ ഉറവിടം പൊട്ടിച്ചത്.
{[['']]}

Shamna Kasim Dance!!!!!!!!

Kerala tv show and news
{[['']]}

Actress

Kerala tv show and news

{[['']]}

NICE JOB

Kerala tv show and news


{[['']]}

Anjali Menon

Kerala tv show and news
{[['']]}

Dileep with ????


Kerala tv show and news
{[['']]}

new style

Kerala tv show and news
{[['']]}

Dhoni's new house in Ranchi

Kerala tv show and news
{[['']]}

Manju Warrier & How Old Are You Movie Team Chat Show

{[['']]}

Manju Warrier speaks on future plans & hopes in an exclusive chat

Kerala tv show and news
{[['']]}

രഞ്ജിനി ഹരിദാസിന്റെ മനോഹരമായ ഫോട്ടോ ഷൂട്ട് കാണാം.

Kerala tv show and news
ടെലിവിഷന്‍ അവതാ‍രകയെന്ന നിലയിലും നടിയെന്ന നിലയിലും ഏറെ ശ്രദ്ധപിടിച്ചു പറ്റിയ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ഇവര്‍ കൂടുതല്‍ പ്രശസ്തയായത്. 2000 -ല്‍ നടന്ന മിസ് കേരള വിജയിയും ആയിരുന്നു രഞ്ജിനി ഹരിദാ‍സ്. ഇപ്പോള്‍ വാര്‍ത്തകളിലും വിവാദങ്ങളിലും നിരന്തരം താരമായിക്കൊണ്ടിരിക്കുകയാണ് രഞ്ജിനി. രഞ്ജിനിയുടെ പുതിയ മനോഹരമായ ഫോട്ടോഷൂട്ട് ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. പ്രമൂഖ ഫോട്ടോഗ്രാഫര്‍മാരായ സെനിയും ജമേഷ് കോട്ടയ്ക്കലും പകര്‍ത്തിയ ചിത്രങ്ങളാണിത്. ചിത്രങ്ങള്‍ കാണുക.
ടെലിവിഷന്‍ അവതാ‍രകയെന്ന നിലയിലും നടിയെന്ന നിലയിലും ഏറെ ശ്രദ്ധപിടിച്ചു പറ്റിയ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ഇവര്‍ കൂടുതല്‍ പ്രശസ്തയായത്. 2000 -ല്‍ നടന്ന മിസ് കേരള വിജയിയും ആയിരുന്നു രഞ്ജിനി ഹരിദാ‍സ്. ഇപ്പോള്‍ വാര്‍ത്തകളിലും വിവാദങ്ങളിലും നിരന്തരം താരമായിക്കൊണ്ടിരിക്കുകയാണ് രഞ്ജിനി. രഞ്ജിനിയുടെ പുതിയ മനോഹരമായ ഫോട്ടോഷൂട്ട് ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. പ്രമൂഖ ഫോട്ടോഗ്രാഫര്‍മാരായ സെനിയും ജമേഷ് കോട്ടയ്ക്കലും പകര്‍ത്തിയ ചിത്രങ്ങളാണിത്. ചിത്രങ്ങള്‍ കാണുക.
{[['']]}

ഭക്ഷണത്തില്‍ പ്രത്യേകിച്ചൊരു നിര്‍ബന്ധവും ഇല്ല,രാഷ്ട്രീയത്തിലേക്ക് വന്നാല്‍ അഭിനയം നിര്‍ത്തും--ജഗദീഷ്

Kerala tv show and news




















രാവിലത്തെ ദിനചര്യകള്‍?
അഞ്ചരയ്ക്കു മുമ്പ് എഴുന്നേല്‍ക്കും. രാവിലെ തന്നെ ട്രെഡ്മില്ലില്‍ നടക്കാന്‍ ശ്രദ്ധിക്കാറുണ്ട്. 

ഭക്ഷണശൈലി എങ്ങനെയാണ്?

ഭക്ഷണത്തില്‍ പ്രത്യേകിച്ചൊരു നിര്‍ബന്ധവും ഇല്ല. വറുത്തതും പൊരിച്ചതുമൊക്കെ ഒഴിവാക്കും.

വസ്ത്രം/വാച്ച്/ഫോണ്‍/മറ്റ് ഗാഡ്ജറ്റുകള്‍
മുമ്പ് ചുവന്ന ഷര്‍ട്ടുകളോട് പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു. ഇപ്പോള്‍ കാഷ്വല്‍ വസ്ത്രധാരണ ശൈലിയാണ് 
പിന്തുടരുന്നത്. ഫോണ്‍ നോക്കിയ. ഇന്റര്‍നെറ്റ് എടുക്കുന്നത് ഐപാഡിലൂടെ. 

ഒഴിവു സമയങ്ങളിലെ ഹോബി?
സിനിമ, പ്രത്യേകിച്ച് ഹിന്ദി.

പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലം?

എനിക്ക് യാത്രകളോട് അത്ര താല്‍പ്പര്യം തോന്നാറില്ല. ദുബായില്‍ പോയപ്പോള്‍ അവിടം കാണുന്നതിന് പകരം ഹിന്ദി സിനിമ കാണാന്‍ പോയ ആളാണ് ഞാന്‍. 

മാറ്റാനാകാത്ത ശീലം?
ഇഷ്ടപ്പെട്ട സിനിമകള്‍ റിലീസ് ചെയ്യുന്ന ദിനം തന്നെ കാണുകയെന്നത്. തിരക്കുകളെല്ലാം മാറ്റിവെച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ സിനിമയ്ക്ക് പോകുന്നത് മറ്റുള്ളവര്‍ക്ക് വലിയ കൗതുകമാണ്. പക്ഷെ എനിക്ക് ആ ശീലം മാറ്റാനാകില്ല.

ജീവിതത്തില്‍ എടുത്ത ഏറ്റവും വലിയ തീരുമാനം?
കോളെജ് അധ്യാപകന്‍ ജോലി രാജിവെച്ച് സിനിമയിലേക്കിറങ്ങിയത്. 'ധൈര്യമായി പൊയ്‌ക്കോളു, ജീവിക്കാന്‍ എന്റെ വരുമാനമുണ്ടല്ലോ.' എന്ന് പറഞ്ഞാണ് ഡോക്ടറായ ഭാര്യ എന്നെ പിന്തുണച്ചത്.

സിനിമയില്‍ എത്തിയില്ലായിരുന്നുവെങ്കില്‍

അധ്യാപകനായി തുടരുമായിരുന്നു.

രാഷ്ട്രീയത്തിലേക്കുള്ള വരവിനെക്കുറിച്ച്?
വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം മുതിര്‍ന്ന പ്രവര്‍ത്തകരുണ്ട്. അവരെ മറികടന്ന് സൈഡിലൂടെ വരാന്‍ താല്‍പ്പര്യമില്ല. എന്നാല്‍ അവരെല്ലാം എന്നോട് ഒറ്റക്കെട്ടായി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മല്‍സരിക്കും.

അഭിനയത്തില്‍ നിന്ന് വിരമിക്കുമോ?
സിനിമയിലേക്ക് വരാന്‍ അധ്യാപനം മതിയാക്കിയതുപോലെ രാഷ്ട്രീയത്തിലേക്ക് വന്നാല്‍ അഭിനയം നിര്‍ത്തും. ചില കാര്യങ്ങള്‍ ലഭിക്കുമ്പോള്‍ മറ്റു ചില ത്യാഗങ്ങള്‍ക്ക് തയാറാകണം. 

ഏറ്റവും നല്ല സുഹൃത്ത്?
ഭാര്യ

ഏറ്റവും വലിയ വിമര്‍ശകര്‍?
മക്കള്‍

ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തി?
എത്ര വലിയ സഹനങ്ങളിലും ബുദ്ധിമുട്ടുകളിലും അതൊന്നും പുറത്തു കാണിക്കാതെ, ഒരു പരാതിയുമില്ലാതെ ജീവിച്ച എന്റെ അമ്മ.

ആരാധന തോന്നിയ വ്യക്തി?
കിഷോര്‍ കുമാര്‍ 

ഇഷ്ടപ്പെട്ട പുസ്തകം?
എം.ടി വാസുദേവന്‍ നായരുടെ പുസ്തകങ്ങളെല്ലാം. പലതും മിഡില്‍ ക്ലാസ് ജീവിത സാഹചര്യങ്ങളായതിനാലാണ് അവ സ്വാധീനിക്കാന്‍ കാരണം. 

ജീവിതത്തിലെ നേട്ടം?

ആരെയും ആശ്രയിക്കാതെ, ആത്മാഭിമാനം ത്യജിക്കാതെ സിനിമയില്‍ നില്‍ക്കാന്‍ കഴിഞ്ഞത്.

താങ്കളുടെ അഭിമാനം?
അധ്യാപക നടന്‍ എന്ന് അറിയപ്പെടാന്‍ കഴിയുന്നത്. സിനിമാരംഗത്ത് ആ ബഹുമാനം ലഭിക്കുന്നു.

മറ്റുള്ളവരില്‍ വെറുക്കുന്ന സ്വഭാവം?
ജാഡയും അഹങ്കാരവും. മറ്റുള്ളവര്‍ അഹങ്കാരം കാണിക്കുമ്പോള്‍ അവര്‍ക്ക് വരാന്‍ പോകുന്ന വലിയ പതനമോര്‍ത്ത് യഥാര്‍ത്ഥത്തില്‍ ഭയക്കുകയാണ് ചെയ്യുന്നത്.

മറ്റാരെയും ഏല്‍പ്പിക്കാനാകാത്ത ജോലി?
കുട്ടികളുടേതുള്‍പ്പടെ വീട്ടിലെ എല്ലാ അപേക്ഷ ഫോമുകളും ഞാന്‍ തന്നെയാണ് പൂരിപ്പിക്കുന്നത്. ശ്രദ്ധിച്ച് ചെയ്യേണ്ട കാര്യമായതിനാലാണ്.

മാറ്റാന്‍ ആഗ്രഹിക്കുന്ന ശീലം?
ദേഷ്യം

ഭയക്കുന്നത്?
ഇഴജന്തുക്കളെ

യുവാക്കളോടുള്ള ഉപദേശം?
ആയുസിന്റെ മൂന്നിലൊന്ന് ഭാഗമാണ് നാം പഠിക്കാന്‍ വേണ്ടി ചെലവഴിക്കുന്നത്. പഠനത്തില്‍ ഉഴപ്പരുത്. സ്വാതന്ത്ര്യവും അടിച്ചുപൊളിയും മാത്രമല്ല ജീവിതം എന്നു മനസിലാക്കി ഉത്തരവാദിത്തത്തോടെ. മൂല്യങ്ങളില്‍ അടിയുറച്ച് വളരുക. 

ബാങ്കില്‍ പോകാറുണ്ടോ?
മുമ്പ് ബാങ്ക് ജീവനക്കാരന്‍ ആയതുകൊണ്ടാകാം ബാങ്കില്‍ പോയി കാത്തിരുന്ന് പണമെടുക്കാനൊക്കെ എനിക്കിഷ്ടമാണ്. 

കാര്‍ഡുകളൊന്നും ഇല്ലാത്ത താങ്കള്‍ പേഴ്‌സില്‍ എത്ര രൂപ കരുതും?
5,000 രൂപ. പലരും ചോദിക്കാറുണ്ട് പോക്കറ്റടിച്ചാല്‍, കയ്യിലെ പൈസ തീര്‍ന്നുപോയാല്‍ എന്തു ചെയ്യുമെന്ന്. കേരളത്തിലെന്നല്ല, വിദേശത്തുപോലും അങ്ങനെ വന്നാല്‍ ആരെങ്കിലും എന്നെ സഹായിക്കാന്‍ ഉണ്ടാകുമെന്ന് ഉറപ്പുണ്ട്.

ഇവിടെ ചോദിച്ചിട്ടില്ലാത്ത, എന്നാല്‍ കേള്‍ക്കാന്‍
ആഗ്രഹിക്കുന്ന ചോദ്യവും അതിന്റെ ഉത്തരവും?
ജീവിതത്തിലെ ശക്തി?

പ്രാര്‍ത്ഥന. എല്ലാ പ്രയാസങ്ങളെയും പ്രാര്‍ത്ഥനയിലൂടെയാണ് അതിജീവിക്കുന്നത്. എല്ലാ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലും ദൈവീക സാന്നിധ്യം അനുഭവിക്കാറുണ്ട്. - See more at:  
{[['']]}

മമതയില്ലാത്ത രോഗത്തെ തോല്പിച്ച്...






















രണ്ടു വട്ടം തന്നെ പതിയിരുന്നു പിടിച്ച രോഗത്തെ ചെറുത്തു തോല്‍പ്പിച്ച് മംമ്ത വീണ്ടും വെള്ളിത്തിരയിലെത്തുമ്പോള്‍ അത് സമാനതകളില്ലാത്ത ഒരു തിരിച്ചുവരവിന്റെ കഥയാവുന്നു


റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ ഞാന്‍ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഉള്ളിലുള്ളതെല്ലാം പുറത്തേക്ക് വിടാനുള്ള കരച്ചിലായിരുന്നു അത്. നന്നായി കരഞ്ഞു. ഇനി ഞാന്‍ കരയില്ലെന്നും എത്ര കഷ്ടപ്പെട്ടിട്ടായാലും ചികിത്സ പൂര്‍ത്തിയാക്കുമെന്നും അമ്മയ്ക്ക് വാക്കു കൊടുത്തു. വല്ലാത്തൊരു വാശിയായിരുന്നു. എന്തിനേയും നേരിടാനുള്ള കരുത്ത്...


കാലത്തിന്റെ കണ്ണു പൊത്തിക്കളിയ്ക്കിടെ, ജീവിതത്തില്‍ ഇരുളും വെളിച്ചവും മാറി മാറി വരുമ്പോഴും മംമ്തയുടെ മനസ്സ് ശാന്തമാണ്. നിശ്ചയദാര്‍ഢ്യത്താല്‍ തനിക്കു നേരെ വരുന്ന പ്രതിസന്ധികളെയെല്ലാം അതിജീവിക്കുകയാണ് മംമ്ത. 
ആര്‍ക്ക്‌ലൈറ്റുകളുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് രണ്ടാം തവണയാണ് മംമ്തയ്ക്കു മാറിനില്‍ക്കേണ്ടി വരുന്നത്. എപ്പോഴോ ശരീരത്തില്‍ കയറിയ കാന്‍സര്‍ തന്റെ രണ്ടാംഭാവം പ്രദര്‍ശിപ്പിച്ചപ്പോഴായിരുന്നു അത്. അപ്പോഴും കീഴടങ്ങില്ലെന്നും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുമെന്നും ആ മനസ്സ് മന്ത്രിച്ചു. Kerala tv show and news
{[['']]}

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുമായി നമ്മുടെ സ്വന്തം ലാലേട്ടന്‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുമായി നമ്മുടെ സ്വന്തം ലാലേട്ടന്‍Kerala tv show and newsമലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ ഇനി ഒരു വിരല്‍തുമ്പ് അകലത്തില്‍ .തന്റെ സ്മാര്‍ട്ട് ആരാധകര്‍ക്ക് വേണ്ടി ഒരു സ്മാര്‍ട്ട് സമ്മാനം നല്‍കിയിരിക്കുകയാണ് ലാലേട്ടന്‍. മോഹന്‍ലാലിന്റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പുറത്തിറക്കി.


ഇനി സൂപ്പര്‍താരം മോഹന്‍ലാലിനെക്കുറിച്ചുള്ള വിവരങ്ങള്‍ നിമിഷത്തിനുള്ളില്‍ നിങ്ങളുടെ വിരല്‍ത്തുമ്പിലെത്തും. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയതായി താരം തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിച്ചത്. മോഹന്‍ലാല്‍ അഭിനയിച്ച ചിത്രങ്ങളുടെ ലിസ്റ്റ്, റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രങ്ങള്‍, മറ്റ് അണിയറപ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങള്‍. ട്രയിലര്‍, വിഡിയോ എന്നിവയും ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലാലിന്റെ ബ്ലോഗ്, ഇന്ത്യന്‍ ആര്‍മിയെക്കുറിച്ചുള്ള ഫോട്ടോ ഗ്യാലറി, മോഹന്‍ലാലിന്റെ കൈവശമുള്ള അപൂര്‍വ്വ കരകൌശല വസ്തുക്കളുടെ ചിത്രങ്ങള്‍ തുടങ്ങിയവയാണ് ആപ്ലിക്കേഷന്റെ സവിശേഷതകള്‍.

കൂടാതെ നിങ്ങളുടെ ആശയങ്ങള്‍ മോഹന്‍ലാലുമായി പങ്കുവയ്ക്കുന്നതിനും അവസരമുണ്ട്.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആര്‍ക്കും ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാം.
{[['']]}

Asif Ali Singing First Time for Bicycle Thieves Malayalam Movie ആസീഫ് അലീ അടീപൊളീ പാടു്മായീ......(വീഡിയോ)

Kerala tv show and news
{[['']]}

മകളുടെ കാര്യം പറയുമ്പോള്‍ ദിലീപ് ഇമോഷണല്‍ ആകുന്നു? ഏതു മാതാപിതാക്കളും അറിയേണ്ട കാര്യമുണ്ട്. ഒരു പ്രായം കഴിഞ്ഞാല്‍ നമ്മള്‍ ജീവിക്കുന്നത് മക്കള്‍ക്ക് വേണ്ടിയാവണം.

Kerala tv show and news

ഈയിടെയായി ദിലീപ് മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്നുണ്ട്
മാധ്യമങ്ങേളാട് എന്നല്ല, മൊത്തത്തില്‍ കാര്യങ്ങള്‍ കുറച്ചു. സിനിമയില്‍ ജോലിചെയ്യുക, തിരിച്ചുപോവുക... അതിനപ്പുറം മറ്റൊന്നിലും ചിന്തിക്കാന്‍ സമയമില്ല, താത്പര്യവുമില്ല.

കേട്ടിട്ടുള്ളത് ദിലീപ് ശക്തനാണ് എന്നാണ്.

പ്രേക്ഷകരുടെ പിന്തുണ കൊണ്ട് ജീവിച്ചു പോകുന്ന ആളാണ് ഞാന്‍ . എന്നെ വിട്ടേക്ക്. പ്ലീസ്....

ദിലീപിനോട് കളിച്ചവര്‍ അതിന്റെ 'ഫലം അനുഭവിക്കും' എന്നുവരെ പറഞ്ഞുകേള്‍ക്കുന്നു.

ഞാന്‍ പറഞ്ഞില്ലേ, ഞാനൊരു സാധാരണക്കാരനാണ്. ഞാനീവശത്തുകൂടെയങ്ങ് പോയ്‌ക്കൊട്ടെ.... ഭായ്.....

കുട്ടികളാണ് ദിലീപിനെ ജന്രപിയനാക്കിയത്?

സി.ഐ.ഡി. മൂസ റിലീസായിട്ട് 10 വര്‍ഷം കഴിഞ്ഞു. പലരും ചോദിക്കാറുണ്ട് ഇപ്പോഴും കുട്ടികളുടെ ഹൃദയത്തിലെ ഹീറോ ആവാന്‍ എങ്ങനെ പറ്റുന്നുവെന്ന്. എനിക്ക് കുട്ടികളുടെ സ്വഭാവമാണ് എന്നതാണ് ഉത്തരം. പല സ്ത്രീകളും കാണുമ്പോള്‍ പറയാറുണ്ട് അവരുടെ മക്കള്‍ എന്റെ സിനിമയില്‍ വല്ലാതെ സ്വാധീനിക്കെപ്പടുന്നുണ്ട് എന്ന്. അതുകൊണ്ട് പുകവലിയും മദ്യപാനവുമൊക്കെ എന്റെ സിനിമകൡ നിന്ന് ഒഴിവാക്കണമെന്നവര്‍ പറയാറുണ്ട്. അവരുടെ അഭിപ്രായം ഞാന്‍ ഗൗരവമായി എടുത്തു. സംവിധായകര്‍ അത്രയും നിര്‍ബന്ധം പറഞ്ഞാല്‍ മാത്രമേ ഇത്തരം സീനുകള്‍ എന്റെ സിനിമകളില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്താറുള്ളൂ.

തിരക്കുപിടിച്ച ജീവിതത്തിനിെട േമാളുെട വികാരങ്ങള്‍ ദിലീപ് എന്ന അച്ഛന്‍ അറിയാറുണ്ടോ?

ഞാന്‍ നേരെത്ത പറഞ്ഞേല്ലാ. എനിക്ക് കുട്ടികളുടെ മനസ്സാണ്. അതുകൊണ്ടാണ് സിനിമയില്‍ തലകുത്തിമറിയാനും പിള്ളേരുടെ സ്വഭാവം കാണിക്കാനും പറ്റുന്നത്. മോളെ കാണുമ്പോഴാണ് 'ഞാനൊരു അച്ഛനാണല്ലോ' എന്ന ബോധം എനിക്കു വരുന്നത്. എന്താണോ മകള്‍ എന്നില്‍ നിന്ന് ആഗ്രഹിക്കുന്നത് അതുകൊടുക്കാന്‍ തിരക്കുകള്‍ എനിക്ക് തടസ്സമാകാറില്ല.

മകളുടെ കാര്യം പറയുമ്പോള്‍ ദിലീപ് ഇമോഷണല്‍ ആകുന്നു?

താങ്കള്‍ ഇതൊരു ദിലീപ്-മകള്‍ ഇന്റര്‍വ്യൂ ആക്കി മാറ്റരുത്. ഞാന്‍ പൊതുവായിട്ടുള്ള കാര്യങ്ങളാണ് പറയുന്നത്. ഏതു മാതാപിതാക്കളും അറിയേണ്ട കാര്യമുണ്ട്. ഒരു പ്രായം കഴിഞ്ഞാല്‍ നമ്മള്‍ ജീവിക്കുന്നത് മക്കള്‍ക്ക് വേണ്ടിയാവണം. അവര്‍ നമ്മള്‍ ആഗ്രഹിച്ച് നമ്മുടെ ജീവിതത്തിലേക്ക് വന്നവരാണ്. ഒരു നിശ്ചിത പ്രായംവെര മാത്രമേ നമുക്കവരെ ഓമനിക്കാന്‍ കിട്ടൂ. അതുകഴിയുമ്പോള്‍ അവര്‍ക്ക് അവരുടെ കൂട്ടുവരും. അവര്‍ അവരുടേതായ ജീവിതത്തിലേക്ക് പറക്കും. അതുകൊണ്ട് മക്കളെ ഓമനിക്കാന്‍ കിട്ടുന്ന ഒരവസരം പോലും നഷ്ടമാക്കരുത് എന്നാണ് എന്റെ അഭിപ്രായം.

ജീവിതത്തില്‍ ഒറ്റപ്പെടല്‍ തോന്നുന്നുണ്ടോ?

ഞാന്‍ ഒറ്റയ്ക്കുവന്ന ആളേല്ല (പൊട്ടിച്ചിരിക്കുന്നു) ഒറ്റയ്ക്കു വരുന്നു... ഒറ്റയ്ക്ക് പോകുന്നു. എല്ലാവരും അങ്ങനെ തെന്നയേല്ല...

ഈ ഒറ്റപ്പെടല്‍ സിനിമയിലും ഉണ്ടായിക്കാണുമേല്ലാ? 

മറ്റുള്ള പലരുടെയും അനുഭവങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ എനിക്കൊരു തരത്തിലുള്ള ഒറ്റപ്പെടലും സിനിമയില്‍ ഉണ്ടായിട്ടില്ല. സിനിമയില്‍ എനിക്കെന്നും ഒരു വിലാസമുണ്ടായിരുന്നു. 'സംവിധായകന്‍ കമലിന്റെ സഹായി' എന്ന വിലാസം. ഇന്നും ആ വിലാസം എനിക്ക് ക്രെഡിറ്റാണ്. സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോഴും നിര്‍േദശങ്ങള്‍ പറയുമ്പോഴുമൊക്കെ ഇതെനിക്ക് ധൈര്യം രാറുണ്ട്.

താങ്കള്‍ നല്ലൊരു ബിസിനസ്സുകാരനുമാണ്?

എന്റെ ച്ഛെനാരു ബിസിനസ്സുകാരനായിരുന്നു. അപ്പൂപ്പനും അതെ. ചിലപ്പോള്‍ അതിന്റെയൊരു ഗുണം എനിക്കും കിട്ടിക്കാണും. ഞാന്‍ ശരിയെന്നു തോന്നുന്നത് ചെയ്യുന്നു. ദൈവാനുഗ്രഹം കൊണ്ട് വിജയിക്കുന്നു. അല്ലാതെ അതിലൊന്നും ഒരു ബിസിനസ് ത്രന്തവുമില്ല.

സ്വന്തം സിനിമകളുടെ വിതരണാവകാശം കൈവശപ്പെടുത്തുന്നത് ബിസിനസ് തന്ത്രമല്ലേ?

ഞാന്‍ പലതരത്തില്‍ പ്രതിഫലം വാങ്ങുന്ന ആളാണ്. വലിയ ചെലവുള്ള സിനിമകളുെട ഭാഗമാകാന്‍ വേണ്ടിയിട്ട് ചിലപ്പോള്‍ അങ്ങെനയൊക്കെ ചെയ്യേണ്ടി വരും. വിതരണം എന്ന സംഭവം ഇപ്പോള്‍ മലയാള സിനിമയില്‍ ഇല്ലാതായിരിക്കുന്നു. കാരണം അതിന് കിട്ടുന്നത് 5-10 ശതമാനം വെര മാത്രം കമ്മീഷനാണ്.

'20-20'യ്ക്ക് ശേഷമാണ് താങ്കള്‍ക്ക് 'ലാഭക്കൊതി'കൂടിയതെന്നൊരാക്ഷേപം ഉയരുന്നുണ്ട്?

ഞാന്‍ അധ്വാനിച്ചുണ്ടാക്കിയ പൈസ കൊണ്ടാണ് '20ട്വന്റി' ചെയ്തത്. ആരും ചെയ്യാന്‍ ധൈര്യപ്പെടാതിരുന്ന പ്രൊജക്ട് എല്ലാ റിസ്‌ക്കും ഏറ്റെടുത്തു കൊണ്ട് ഞാന്‍ ചെയ്യുകയായിരുന്നു. ആ സിനിമ പരാജയമായിരുന്നെങ്കില്‍ നയാപൈസ ആരെങ്കിലും തരുമായിരുന്നോ.

ഇത്തരം കുത്തുവാക്കുകള്‍ വേദനിപ്പിക്കാറുണ്ടോ?

എന്റെ നസ്സ് ശാന്തമാണ്. എന്തും നേരിടാനുള്ള കപ്പാസിറ്റിയുണ്ട്. അവസാനം എന്തായാലും മരണമേല്ല. ഇതിനപ്പുറം പ്രളയമാണെന്ന് കരുതിയാല്‍ പിന്നെയെന്ത് പ്രശ്‌നം. കുറച്ചു നാള്‍ മുന്‍പ് ഞാന്‍ പുട്ടപര്‍ത്തിയില്‍ പോയി. മനസ്സിന് വളരെ സന്തോഷം തോന്നിയ അനുഭവങ്ങള്‍ സമ്മാനിച്ചു ആ യാത്ര. പാവങ്ങളെ സഹായിക്കാന്‍ വേണ്ടി എന്തെല്ലാം ചെയ്ത് വെച്ചിരിക്കുന്നു ഒരു മനുഷ്യന്‍ . ഒരു മനുഷ്യനെ കൊണ്ട് ഇത്രയൊക്കെ സാധിക്കുമോ? ആശ്ചര്യം തോന്നി. നമ്മുടെ നാട്ടിലെ പ്രശസ്തമായ ആസ്പത്രികളുടെ കഥ നമുക്കറിയാമല്ലോ. വീടിന്റെ ആധാരവുമായി പോകണം. അത് പണയെപ്പടുത്തി വേണം ബില്ലടക്കാന്‍ . പക്ഷേ ബാബയുടെ ആസ്പ്രതിയില്‍ കണ്ടത് മറ്റൊരു കാഴ്ച. പേഴ്‌സ് പുറത്തു വെച്ചുവേണം അകത്തുകയറാന്‍ . രാവും പകലും പോലെ രണ്ട് കാഴ്ചകള്‍ . മനുഷ്യനെ സ്‌നേഹിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയ ബാബയെയൊക്കെ ഓര്‍ക്കുമ്പോള്‍ തോന്നും നമ്മളെയൊക്കെ എന്തിനാണ് വെറുതെ അതുമിതും പറഞ്ഞ് കലഹിച്ച് സമയം കളയുന്നതെന്ന്. 
{[['']]}

Sindhu joy opened new Facebook page cooking രാഷ്ട്രീയം വിട്ടു, സിന്ധുവിന്റെ ശ്രദ്ധ പാചകത്തില്‍

Kerala tv show and newsകേരള രാഷ്ട്രീയത്തിലെ വിപ്ലവവനിതകളില്‍ ഒരാളായിരുന്ന സിന്ധു ജോയി രാഷ്ട്രീയം പൂര്‍ണമായും ഉപേക്ഷിച്ച മട്ടാണ് ഇപ്പോള്‍. സൂര്യ ടിവിയിലെ മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയാണ് സിന്ധുവിനെ മാറ്റിയതെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. മലയാളി ഹൗസില്‍ എത്തിയപ്പോഴുള്ള സിന്ദുവിന്റെ മേക്കോവറില്‍ വന്ന മാറ്റവും ഏറെ ശ്രദ്ധിക്കപ്പെട്ടു. രാഷ്ട്രീയത്തില്‍ നിന്ന് മാറിയ സിന്ധു ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് പാചകത്തിലാണ്. തന്റെ പാചകാനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ മാത്രം താരം ഒരു ഫേസ്ബുക്ക് പേജ് തുടങ്ങിയിരിക്കുകയാണ്. Sindhu's Coocking Joy's എന്നാണ് പേജിന്റെ പേര്. ഇതില്‍ സിന്ധു പരീക്ഷിക്കുന്ന പുതിയ പുതിയ വിഭവങ്ങളും അവ തയ്യാറാക്കേണ്ട വിധവും ഉണ്ടാകും. സ്വയം അറിയുന്ന കുറിപ്പുകള്‍ പറയുന്നതിനൊപ്പം മറ്റുള്ളവര്‍ക്ക് അറിയുന്നവ പങ്കുവയ്ക്കുകയുമാകാം

{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger