celebreity show,
Face book news,
{[['

']]}
Kerala tv show and newsകേരള രാഷ്ട്രീയത്തിലെ വിപ്ലവവനിതകളില്‍ ഒരാളായിരുന്ന സിന്ധു ജോയി രാഷ്ട്രീയം പൂര്‍ണമായും ഉപേക്ഷിച്ച മട്ടാണ് ഇപ്പോള്‍. സൂര്യ ടിവിയിലെ മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയാണ് സിന്ധുവിനെ മാറ്റിയതെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. മലയാളി ഹൗസില്‍ എത്തിയപ്പോഴുള്ള സിന്ദുവിന്റെ മേക്കോവറില്‍ വന്ന മാറ്റവും ഏറെ ശ്രദ്ധിക്കപ്പെട്ടു. രാഷ്ട്രീയത്തില്‍ നിന്ന് മാറിയ സിന്ധു ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് പാചകത്തിലാണ്. തന്റെ പാചകാനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ മാത്രം താരം ഒരു ഫേസ്ബുക്ക് പേജ് തുടങ്ങിയിരിക്കുകയാണ്. Sindhu's Coocking Joy's എന്നാണ് പേജിന്റെ പേര്. ഇതില്‍ സിന്ധു പരീക്ഷിക്കുന്ന പുതിയ പുതിയ വിഭവങ്ങളും അവ തയ്യാറാക്കേണ്ട വിധവും ഉണ്ടാകും. സ്വയം അറിയുന്ന കുറിപ്പുകള്‍ പറയുന്നതിനൊപ്പം മറ്റുള്ളവര്‍ക്ക് അറിയുന്നവ പങ്കുവയ്ക്കുകയുമാകാം



Post a Comment