{[['
']]}
']]}
']]}
റിയാദ്: കോടതി വളപ്പില്‍ ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം യുവാവ് ജീവനൊടുക്കി. സൗദിയില്‍ ഫെബ്രുവരി മൂന്ന് തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്. തനിയ്‌ക്കെതിരെ ഭാര്യ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കോടതിയിലെത്തിയ യുവാവണ് ആക്രമാസക്തനായത്. കോടതിയിലെത്തിയ യുവാവ് തന്റെ ഭാര്യയും ഭാര്യാ പിതാവും കാറില്‍ വന്നിറങ്ങുന്നത് കണ്ടു. തുടര്‍ന്ന് ഒളിപ്പിച്ച് വച്ചിരുന്ന തോക്ക് എടുക്കുകയും ഭാര്യയ്ക്ക് നേരെ വെടി വയ്ക്കുകയുമായിരുന്നു. സ്ത്രീയെ വെടിവച്ച ശേഷം അതേ തോക്ക് ഉപയോഗിച്ച് സ്വയം വെടിവച്ച് മരിയ്ക്കുകയായിരുന്നു യുവാവ്. കുടംബം പ്രശ്‌നത്തെത്തുടര്‍ന്നാണ് ഇവര്‍ കോടതിയിലെത്തിയതെന്നാണ് സൂചന. തനിയ്‌ക്കെതിരെ ഭാര്യ പരാതി നല്‍കിയതിലുള്ള പ്രയാസമാണ ്‌യുവാവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്. വെടിയേറ്റ യുവതിയുടെ നില ഗുരുതരമാണ്. എന്നാല്‍ സ്ത്രീയുടെ പരാതിയെപ്പറ്റിയും മറ്റുമുള്ള വിവരങ്ങളും ലഭ്യമല്ല. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സൗദി പത്രങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഓരോ പ്രധാനവാര്‍ത്തയും വണ്‍ഇന്ത്യയിലൂടെ അറിയാം. ഇന്നു തന്നെ ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ.
Post a Comment