Movie :

kerala home tv show and news

Home » » ജോജിമോന്റെ സംശയങ്ങൾ

ജോജിമോന്റെ സംശയങ്ങൾ

{[['']]}
ജോജിമോന്റെ സംശയങ്ങൾKerala tv show and news
ജോജിമോൻ രാവിലെ ഉണർന്നപ്പോഴും അവന്റെ ചിന്ത തലേന്ന് കണ്ട കഴുതയെപ്പറ്റിയായിരുന്നു. തല്ലുകൊണ്ടിട്ടും തന്റെ യജമാനനോട് തെല്ലും പരിഭവം കാണിക്കാതെ തലയും താഴ്ത്തിപ്പോകുന്ന ആ കഴുതയുടെ ചിത്രം അവനെ വല്ലാതെ അസ്വസ്ഥനാക്കി.

അവൻ ഇങ്ങനെ ചിന്തിച്ചു: ഈ കഴുതകളെ ദൈവം തല്ലുകൊള്ളാനും ഭാരം ചുമക്കാനും മാത്രമായി സൃഷ്ടിച്ചതാണോ? രാപകലില്ലാതെ അത് എത്ര കഷ്ടപ്പെടുന്നു. എന്നിട്ടും മനുഷ്യർ കഴുത എന്ന് വിളിച്ച് കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നു.

പാവം കഴുത! ദൈവം അവനെന്തേ ബുദ്ധി കൊടുക്കാതിരുന്നത്? അതുകൊണ്ടല്ലേ അവനിങ്ങനെ ആയിപ്പോയത്? കഴുതയ്ക്ക് ബുദ്ധി കൊടുക്കാതിരുന്ന ദൈവത്തോട് അവന് ദേഷ്യം തോന്നി. ഞായറാഴ്ച രാവിലെ പതിവുപോലെ പപ്പയും മമ്മിയും അവനെയുംകൊണ്ട് പള്ളിയിൽ പോയി. അവന്റെ മനസിൽ അപ്പോഴും ആ കഴുതയെപ്പറ്റിയുള്ള ചിന്തകളായിരുന്നു.
വേദപാഠം ക്ലാസിൽവച്ച് ടീച്ചർ ചോദിച്ചു. ''ജോജി എന്താണ് ആലോചിക്കുന്നത്?'' കഴുതയെപ്പറ്റിയുള്ള തന്റെ വിഷമം അവൻ ടീച്ചറിനോടു പറഞ്ഞു.

''ബുദ്ധിയും വിവരവുമുണ്ടെന്ന് തോന്നുന്നവരെയല്ല കർത്താവ് കൂടുതൽ സ്‌നേഹിക്കുന്നത്. മറിച്ച്, കഴുതകളെപ്പോലെയുള്ളവരെയാണ്. നമ്മളെല്ലാവരും കഴുതകളെ ആക്ഷേപിക്കുന്നുണ്ടെങ്കിലും മൃഗങ്ങളിൽ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവനും അനുകരിക്കപ്പെടേണ്ടവനും ഈ കഴുതയാണ്. അതുകൊണ്ടുതന്നെ കർത്താവ് രാജാധിരാജനായി പോകാൻ ആനയെയോ കുതിരയെയോ ഒന്നുമല്ല തന്റെ വാഹനമായി തെരഞ്ഞെടുത്തത്. ഒരു കഴുതക്കുട്ടിയെയാണ്. കർത്താവിനറിയാമായിരുന്നു ഇത്രയും വിനയവും എളിമയും അനുസരണയുമുള്ള മറ്റൊരു മൃഗവും ഈ ഭൂമിയിലില്ലെന്ന്. ആരെല്ലാം അതിനെ ഉപദ്രവിച്ചാലും ആക്ഷേപിച്ചാലും  പരിഹസിച്ചാലും കേട്ടുനില്ക്കും. എത്ര മഹത്തായ സഹനം! ഇപ്പോൾ മനസിലായോ ജോജീ, കഴുതയുടെ മാഹാത്മ്യം!'' ടീച്ചർ പറഞ്ഞു.

ജോജിമോന്റെ കുഞ്ഞിക്കണ്ണുകൾ വിടർന്നു. അവൻ ദൈവത്തോട് മാപ്പുപറഞ്ഞു. പിന്നീടിങ്ങനെ പ്രാർത്ഥിച്ചു: ''നിന്റെ ഒരു കഴുതയാക്കി എന്നെ മാറ്റണമേ.''
കൂട്ടുകാരേ, സ്‌കൂളിൽ ബുദ്ധിയും സാമർത്ഥ്യവും കുറഞ്ഞവരുണ്ടാകും. പലരെയും മനസുകൊണ്ടും അല്ലാതെയും കഴുതകളെന്ന് പലതവണ വിളിച്ചിട്ടുമുണ്ടാവാം. കഴിവു കുറഞ്ഞവരെ ഒരിക്കലും പരിഹസിക്കരുത്. കാരണം, കർത്താവ് തെരഞ്ഞെടുക്കാൻ പോകുന്നത് ബുദ്ധിയും കഴിവും സാമർത്ഥ്യവും ഉണ്ടെന്ന് അഹങ്കരിക്കുന്നവരെ ആയിരിക്കില്ല. എല്ലാവരും നിസാരരെന്നു കരുതുന്നുവരെയായിരിക്കും.
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger