Movie :
Recent Movies

kerala home tv show and news

Voience is Voience

Kerala tv show and news
{[['']]}

MY KERALAM













Kerala tv show and news
മലയാളി എന്ന വല്ലാത്ത ജീവി
ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കേ അറ്റത്ത്‌ ഒരു വശം ചെത്തിയ പാവക്കയുടെ രൂപത്തിൽ തൂങ്ങി കിടക്കുന്ന കേരളം എന്ന പ്രവിശ്യയിലെ ബുദ്ധിജീവികളും സ്വയം വിമർശ്ശകരുമായ ഒരു പറ്റം ഇരുകാലികളെയാണു 'മലയാളി അല്ലെങ്കിൽ മല്ലു' എന്നു കൊണ്ടു അർത്ഥമാക്കുന്നത്‌..
ഈ മലയാളി നോർത്ത്‌ ഇന്ത്യയിൽ മദ്രാസിയും മിഡിൽ ഈസ്റ്റിൽ മലബാറിയും ഇന്റർനെറ്റിൽ മല്ലുവും ആയിരിക്കും..
സ്വന്തം നാട്ടിലൊഴിച്ച്‌ ബാകി എല്ലായിടത്തും മലയാളി ഹാർഡ്‌ വർക്കിംഗ്‌ ഇൻ നേചർ ആണു..
മലയാളി ഈ ലോകത്തിന്റെ മുക്കിലും മൂലയിലും തൂണിലും തുരുമ്പിലും ഉണ്ട്‌..ചന്ദ്രനിൽ ഇറങ്ങിയ നീൽ ആംസ്ട്രോങ്ങ്‌ അവിടെയുള്ള ഗോപാലൻ ചേട്ടന്റെ ചായക്കടയിൽ നിന്നു കട്ടൻ ചായയും പരിപ്പ്‌ വടയും അടിച്ചതും മനോരമ പത്രം വായിച്ച്‌ താൻ ചന്ദ്രനിലിറങ്ങിയ വിവരം അറിഞ്ഞതായഉം അദേഹത്തിന്റെ ആത്മകഥയായ 'എന്റെ ബഹിരാകാശ പരീക്ഷണങ്ങളിൽ' പറഞ്ഞിട്ടുണ്ടു..
ഒരു ശരാശരി മലയാളി വീട്ടമ്മയുടെ മക്കൾ ബി-ടെക്‌ ബിരുധദാരിയോ അല്ലാത്ത പക്ഷം ബി എസ്‌ സി നഴ്സിംഗ്‌ ബിരുധദാരിയോ ആയിരിക്കും..
മുകളിൽ പറഞ്ഞ വീട്ടമ്മയുടെ പ്രധാന ഹോബി കണ്ണീർ സീരിയലും ഭർത്താവ്‌ വിദേശത്തും ആയിരിക്കും..
ഒരു മലയാളി ഏറ്റവും വെറുക്കുന്ന പ്രമുഖ വ്യക്തികളിൽ ഒരാൾ ശ്രീശാന്തും വേറൊരാൾ രഞ്ജിനി ഹരിദാസും ആണെന്നു നിസ്സംശയം പറയാം..
ദേശീയ ഭക്ഷണമായ പൊറോട്ടയുടെ ദൂഷ്യവശങ്ങളെ കുറിച്‌ വാ തോരാതെ സംസാരിക്കുകയും വൈകീട്ടാകുമ്പോൾ അതേ പൊറോട്ട വാ തോരാതെ കഴിക്കുകയും ചെയ്യുന്ന പ്രമാണികളാണു മലയാളികൾ..
ദോശയുടെയും ഇഡ്ഢലിയുടെയും ഒപ്പം ചിക്കൻ കറി വിളമ്പുന്ന ഏക കൂതറകളും മലയാളികളാണ്..
പ്രാസശുദ്ധിയോടെ പേരിടുന്നതാണു മലയാളിയുടെ രീതി..അൻസി, ബിൻസി, ജിൻസി, റിൻസി, മിൻസി, നാൻസി ഒരു വശത്തും അജു, ബിജു,ജിജു, റിജു, നിജു മറുവശത്തും, സജീഷ്, മനീഷ്, സനീഷ്, വിനീഷ്, രമേഷ്, രജീഷ് വേറൊരുവശത്തും..!
അപ്പൻ മരിച്ചാൽ മദ്യ സൽകാരവും സദാം ഹുസൈനെ തൂക്കിയാൽ ഹർത്താലും മലയാളി നടത്തും..
എല്ലാ മലയാളികൾകും സജിത്ത്, ശ്രീജിത്ത്, അഖിൽ, വിപിൻ, നീതു, ദിവ്യ എന്നു പേരുള്ള ഒരു ചങ്ങാതിയെങ്കിലും ഉണ്ടായിരിക്കും..
ഒരു വിവാഹ സൽകാരത്തിൽ പങ്കെടുത്ത്‌ പല്ല് കുത്തികൊണ്ടു "പെണ്ണു ഇത്തിരി കറുത്തതാ, പൊന്നും കുറവാ..ഇവനു ഇതിനേക്കൾ നല്ല പെണ്ണു കിട്ടിയേനെ.." എന്നു പറഞ്ഞാൽ അത്‌ മലയാളി തന്നെ
ശശി, സോമൻ, രമണൻ, പരീക്കുട്ടി മുതലായവ ചില പേരുകൾ വീഴൽ മലയാളിക്ക്‌ പതിവാണ്.
മലയാളിയുടെ ഏതൊരു ദുർഗ്ഘടാവസ്തയും വിഖ്യാതമായ ഒരു സിനിമ ഡയലോഗിനോട്‌ ഉപമിക്കുന്നത്‌ നമ്മുടെ വിലമതിക്കാനവാത്ത കഴിവാണ്..
പവനായിയും പോളണ്ടും ചായക്കടയും അത്തരം ചില ഉദാഹരണങ്ങളാണു..
ഇവിടെ മികച്ച ഏതെങ്കിലും സിനിമ ഇറങ്ങിയാൽ കൊറിയൻ, ജാപനീസ്‌, ലാറ്റിൻ അമേരിക്കൻ സിനിമകൾ തപ്പി അതിന്റെ ഒറിജിനൽ മലയാളി കണ്ടെത്തിയിരിക്കും..
സ്വന്തം വീട്ടിലെ ഒഴിച്ചു ബാക്കി എല്ലാ അവിഹിത ബന്ധങ്ങളും മലയാളി മണത്തു പിടിക്കും..
മലയാളിയുടെ ആദ്യ സൂപ്പർ ഹീറൊ സഖാവ്‌. ലുട്ടാപ്പി ആയിരിക്കും..
അഭയ കേസ്‌, സരിത നായർ, ഐസ്ക്രീം പാർലർ മുതലായവ മലയാളികളുടെ സ്വന്തം ഇൻവസ്റ്റിഗേറ്റീവ്‌ ത്രില്ലറുകൾ ആണു..
ക്രിക്കറ്റിനേക്കാൾ ഫുട്ബോളിനെ സ്നേഹിക്കുന്ന ഏക ഇന്ത്യൻ വംശജരാണു മലയാളികൾ..
ഇന്ത്യ- പാക്‌ ക്രിക്കറ്റ്‌ മലയാളിക്ക്‌ മൽസരവും ബ്രസീൽ- അർജ്ജന്റീന ഫുട്ബോൾ മലയാളിക്ക്‌ യുദ്ധവുമാണു..
ഓരൊ ലോകകപ്പിനും ശേഷം ആയിരത്തിൽ ഒരു അർജ്ജന്റൈൻ ഫാൻ വീതം കപ്പ്‌ നൈരാശ്യത്തൽ ആത്മഹത്യ ചെയുന്നുവെന്നു എഷ്യാനെറ്റ്‌- സീ ഫോർ സർവ്വെയ്‌ കണക്കുകൾ സൂചിപ്പിക്കുന്നു..
ഒക്കെ ആണെങ്കിലും സാമൂഹികമായും സാംസ്കാരികമായുംസാമ്പത്തീകമായുംഉയർന്ന, വിവരവും വിദ്യഭ്യാസവും ആരോഗ്യവും ഉള്ള, ജീവിക്കാൻ കൊള്ളവുന്ന ഏക ഇന്ത്യൻ സംസ്ഥാനം കേരളമാണു..
അഭിമാനപുളകിതമായ മനസോടെ..
ഒരു മല്ലു...
കടപ്പാട്: പേരറിയാത്ത ഏതോ ഒരു സുഹൃത്തിന് .....
{[['']]}

Suraj How to imitate Navya nair

Kerala tv show and news
{[['']]}

Gulf News............!!!!!!!!

Kerala tv show and news
{[['']]}

Dileep with ????


Kerala tv show and news
{[['']]}

Priyanu mathram

Kerala tv show and news
{[['']]}

Girl Car Thief

Kerala tv show and news
{[['']]}

Prvasi Wife !!!!!!!

Kerala tv show and news
ഈയിടെയായി മലയാളം ഓണ്‍ലൈൻ പ്രസിദ്ധീകരണങ്ങളിൽ ഏറ്റവും കൂടുതൽ വായിക്കുന്ന വാർത്തയാണ് ഭർത്താവും മക്കളുമുള്ള സ്ത്രീകൾ കാമുകനോടൊപ്പം ഒളിച്ചോടുന്നത്.
ഇതിൽ മകന്റെ കൂട്ടുകാരനോടൊപ്പം വീട് വിട്ടിറങ്ങി വാർത്ത സൃഷ്ടിച്ച അമ്മമാർ പോലുമുണ്ട്. ഭാര്യമാരിൽ നിന്നും ഇത്തരം വഞ്ചനകൾക്ക് കൂടുതലും ഇരയാകുന്നത് പ്രവാസികളാണ്. കുടുംബം പോറ്റാൻ വേണ്ടി ഗൾഫ്‌ നാടുകളിൽ ചോര നീരാക്കിയാണ് തൊണ്ണൂറു ശതമാനം പ്രവാസികളും നാട്ടിലേക്ക് പണം അയക്കുന്നത്. ആ പണത്തിന്റെ സുഖലോലുപതകളിൽ മുഴുകി കഴിക്കുന്ന അന്നം എല്ലിൽ കുത്തുമ്പോഴാണ് പല സ്ത്രീകളും ഭർത്താവിനെയും കുഞ്ഞുങ്ങളെയും മറന്നു പുതിയ കാമുകൻമാരുടെ കൂടെ വീട് വിട്ടു പോകുന്നത്.
ജീവിത പങ്കാളികളിൽ പലരും ഉണക്ക കുബൂസ് കഴിച്ചും ഇടുങ്ങിയ മുറികളിൽ അട്ടിയിട്ട പോലെ ജീവിച്ചും സ്വരുകൂട്ടി അയക്കുന്ന പണം കൊണ്ടാണ് തങ്ങൾ നാട്ടിൽ ധാരാളിത്തം കാണിക്കുന്നതെന്ന് പല ഭാര്യമാരും ഓർക്കാറില്ല. കാമുകൻമാരോടൊപ്പം ഇറങ്ങി പോകുന്ന പല സ്ത്രീകളും ഭർത്താവിന്റെ അതുവരെയുള്ള എല്ലാ സമ്പാദ്യങ്ങളും അടിച്ചെടുത്താണ് മുങ്ങുന്നത്. മിക്ക പ്രവാസികളും വീടും സ്ഥലവുമൊക്കെ എടുത്തിരിക്കുന്നത് ഭാര്യമാരുടെ പേരിലായിരിക്കും. അതോടെ മാനസികമായും സാമ്പത്തികമായും ഇത്തരം ഭർത്താക്കൻമാർ വഞ്ചിക്കപ്പെടുന്നു. കൂടാതെ നാട്ടുകാരുടെയും വീട്ടുകാരുടെയും മുഖത്ത് നോക്കാനുള്ള മാനക്കേട് വേറെയും.
ഇന്നും കണ്ണൂരിൽ നിന്നും ഒരു വാർത്ത വായിച്ചു. പിഞ്ചുമക്കളെയും ഗള്‍ഫുകാരനായ ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോയ വീട്ടമ്മയ്ക്ക് ഒടുവില്‍ എട്ടിന്റെ പണി കിട്ടി എന്നാണു വാർത്തയുടെ തുടക്കം. കാമുകനോടൊപ്പം നാടു വിട്ട് പോലീസ് പിടി കൂടി കോടതിയിലെത്തിച്ചപ്പോൾ വീട്ടമ്മ കാമുകനോടൊപ്പം പോകാനാണ് താല്പര്യം എന്ന് പറഞ്ഞത്രേ. കോടതി അതനുവദിച്ചു. തുടർന്ന് വീട്ടമ്മ കോടതിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ അവിവാഹിതനായ കാമുകൻ മുങ്ങി. ഒടുവിൽ കണ്ണീരും കൈയുമായി ആ സ്ത്രീക്ക് സഹോദരന്റെ കൂടെ വീട്ടിലേക്കു പോകേണ്ടി വന്നു.
തിന്നുന്ന ചോറ് എല്ലിൽ കുത്തി വീട്ടിൽ നിന്നും കാമുകനോടൊപ്പം ഇറങ്ങി പോകുന്ന മിക്ക സ്ത്രീകളുടെയും ഗതി ഒടുവിൽ ഇങ്ങനെയായിരിക്കും. കൊണ്ടുപോയ പണവും ആഭരണങ്ങളും തീരുമ്പോൾ കാമുകന്മാർ മിക്കവരും മെല്ലെ തടിയൂരും. പിന്നെ തിരിച്ചു സ്വന്തം വീട്ടിലും കയറ്റില്ല. ഭർത്താവിന്റെ വീട്ടിലും കയറ്റില്ല. മക്കളും തിരിഞ്ഞു നോക്കില്ല.
ഈയിടെ എനിക്ക് പരിചയമുള്ള ഒരു സ്ത്രീ ഫോണിലൂടെ പരിചയപ്പെട്ട ഒരാൾക്ക് അഞ്ചു പവന്റെ മാല പണയം വയ്ക്കാൻ കൊടുത്തു. ഭർത്താവ് വിസ കാൻസൽ ചെയ്തു വരികയാണെന്ന് അറിഞ്ഞപ്പോൾ കരച്ചിലും പിഴിച്ചിലും. ഒടുവിലാണ് സംഗതി വീട്ടുകാർ അറിഞ്ഞത്. ഭർത്താവ് വരുമ്പോഴേക്കും മാല തിരിച്ചെടുക്കണം. വീട്ടുകാർ ആണെങ്കിൽ സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിൽ ഉള്ളവർ. മകളുടെ കുടുംബജീവിതം തകരാതിരിക്കാനായി അവർ ഉള്ളതു വിറ്റു പെറുക്കി മാല സംഘടിപ്പിച്ചു കൊടുത്തു.
ഇതുപോലെ വഞ്ചിക്കപ്പെടുന്ന പങ്കാളികൾ നിരവധിയാണ്. കേരളത്തിൽ ഈയിടെ സ്ത്രീകൾ മദ്യപിച്ചു റോഡിൽ അഴിഞ്ഞാടിയത് റിപ്പോർട്ട്‌ ചെയ്യപ്പെട്ടതിൽ പലരും പ്രവാസി ഭാര്യമാരാണ്. ഇതൊക്കെ വായിക്കുകയും കാണുകയും ചെയ്യുമ്പോൾ പ്രവാസി സുഹൃത്തുക്കളോട് ഒന്നു മാത്രം പറയട്ടെ. നിങ്ങൾ ഗൾഫ്‌ നാടുകളിൽ എത്രമാത്രം കഷ്ടപ്പെട്ടാണ്‌ ജീവിക്കുന്നതെന്നും എങ്ങനെയാണ് പണം അയക്കുന്നതെന്നും ഒരു ഏകദേശധാരണ സ്വന്തം വീട്ടുകാരിൽ ഉണ്ടാക്കുന്നത് നല്ലതാണ്. അതുപോലെതന്നെ നാട്ടിൽ വാങ്ങി കൂട്ടുന്ന സ്വത്തുകളിൽ നിങ്ങൾക്കും അവകാശമുണ്ടായിരിക്കണം. ഭാര്യ പോയാലും മാനം പോയാലും അന്യനാട്ടിൽ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സമ്പാദ്യമെങ്കിലും ബാക്കി ഉണ്ടാവും.
ഒളിച്ചോടി പോകുന്ന സ്ത്രീകളോടും ഒരു വാക്ക്. നമ്മൾ ഒരാളെ വഞ്ചിച്ചാൽ തിരിച്ചു നമുക്കും അത്തരം ഒരടി കാലം കാത്തു വച്ചിട്ടുണ്ടാവും.
{[['']]}

GULF NEWS

Kerala tv show and newsഗള്‍ഫില്‍ തിരിച്ചറിഞ്ഞ സത്യങ്ങള്‍
{[['']]}

Husband !!!!!!

Kerala tv show and ne







ws
{[['']]}

Warning ..........!!!!!!!!!!

Kerala tv show and news
{[['']]}

Drunk woman stuck on clothes hanger outside China apartment rescued

Kerala tv show and news
{[['']]}

Do I look big! Let me go on the slide!

Kerala tv show and news
{[['']]}

Descent Man !!!!!!! Descent Man !!!!!!!

Kerala tv show and news
{[['']]}

Copiles Dance!!!!!

Kerala tv show and news
{[['']]}

Indian College Girls Dancing

Kerala tv show and news
{[['']]}

REAL FUNNY

Kerala tv sho
w and news
{[['']]}

Every Girl Watch This is Self Defense For Girls

Kerala tv show and news
{[['']]}

Two-year-old boy rescued from washing machine

Kerala tv show and news
{[['']]}

Real funny

Kerala tv show and news

{[['']]}

What happen !!!!!!

Kerala tv show and news
{[['']]}

Good Dance Good Dance Good Dance

Kerala tv show and news
Good Dance
{[['']]}

what happens when a woman scary

Kerala tv show and news
{[['']]}

Smart malayalee

Kerala tv show and news
{[['']]}

Wakeup

Kerala tv show and news
{[['']]}

Bubble Football Algund ( Bubble Sports )

Kerala tv show and news
{[['']]}

Rengini super song

Kerala tv show and news
{[['']]}

Suicide attempt !!!!!!














Kerala tv show and news
10 നിലയുള്ള കെട്ടിടത്തിനു മുകളിലിൽ നിന്നും ആത്മഹത്യക്ക് ശ്രമിക്കുന്ന യുവതി.. അവസാനം എന്ത് സംഭവിച്ചു എന്ന് കണ്ടു നോക്കൂ.

{[['']]}

Very Funny Girls watch video

Kerala tv show and news
{[['']]}

Achu mamma comedy ......

Kerala tv show and news
{[['']]}

Snake came through pipe water in Kayamkulam

Kerala tv show and news
{[['']]}

"Mini King of Pop"

Kerala tv show and news
{[['']]}

Sachin Tendulkar in Kerala

Kerala tv show and news
{[['']]}

Beluga Whale Speaks Like a Human - Mimics Human Speech

Kerala tv show and news
{[['']]}

Animals Walking Like Humans

Kerala tv show and news

{[['']]}

real funny

Kerala tv show and news
{[['']]}

FOR PRAVASEE

Kerala tv show and newsപ്രവാസികളായ ഗള്‍ഫുകാര്‍ ദയവു ചെയ്തു ക്ഷമിക്കുക.ഇങ്ങനെ എഴുതാന്‍ നിവര്‍ത്തിയില്ലാതെ വന്നിരിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ഗള്‍ഫുകാരുടെ സ്ഥിതി നാള്‍ക്കുനാള്‍ പരിതാപകരമാകും വിധത്തിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ചുറ്റും നടക്കുന്നത്. ആയതിനാല്‍ എന്‍റെ ഈ ലേഖനത്തെ പല്ലും നഖവും ഉപയോഗിച്ച് ആക്രമിച്ചു നിങ്ങളുടെ അവശേഷിക്കുന്ന പല്ലും, എല്ലും തേയ്മാനം വരുത്താതെ ആലോചിക്കുക, തീരുമാനമെടുക്കുക. ഗള്‍ഫില്‍ അറബികളുടെ അടിമയായി ഇനി തുടരുന്നതിനെക്കാള്‍ നല്ലത് നാട്ടില്‍ നിങ്ങള്‍ക്ക് യോജിച്ച വല്ല കൂലിവേലയും ചെയ്തു നമ്മുടെ നാടിന്‍റെ സംസ്കാരത്തെ ഉയര്‍ത്തുക. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഏതാണ്ട് മൂന്നു ഡസനോളം ഗള്‍ഫ്‌ കഥന കഥകളാണ് എനിക്ക് എന്‍റെ സുഹൃത്തുക്കളില്‍ നിന്നും കേള്‍ക്കാനിടയായത്.സൗദിയിലെയും,കുവൈറ്റിലേയും നിതാകാത്ത് മുതല്‍ ദുബായിലെ വര്‍ദ്ധിച്ചു വരുന്ന വീട്ടു വാടകവരെ നീളുകയാണ് ഗള്‍ഫ്‌ ദുരന്തങ്ങളുടെ നീണ്ട പട്ടിക.എന്‍റെ അവശേഷിക്കുന്ന പല ഗള്‍ഫ്‌ സുഹ്രുത്തുക്കളും ഇപ്പോള്‍ നിലവില്‍ അവിടെ കടിച്ചു തൂങ്ങുന്നത് നമ്മുടെ നാട്ടിലെ ബംഗാളികളെകാള്‍ മോശം ജീവിത സാഹചര്യത്തില്‍ അവിടെ കഴിയുന്നത് കൊണ്ട് മാത്രമാണ്.പക്ഷെ എന്നെ തീര്‍ത്തും ഞെട്ടിച്ച ഒരു സംഭവം ഒമ്പത് മാസം മുമ്പ് കല്യാണം നടന്ന എന്‍റെയൊരു സുഹൃത്തിന്‍റെ ഞെട്ടിക്കുന്ന കഥ കേട്ടത്കൊണ്ടാണ്. ഒമ്പത് മാസം മുമ്പായിരുന്നു അവന്‍റെ കല്യാണം.ഗള്‍ഫുക്കാരാനായതിനാല്‍ തന്നെ വളരെയേറെ തപ്പിയതിനു ശേഷമായിരുന്നു അവനു ഒരു പെണ്ണിനെ കിട്ടിയതു തന്നെ.നൂറിലേറെ പെണ്ണുകാണല്‍ അവന്‍ അതിനോടകം കണ്ടു കഴിഞ്ഞിരുന്നു.അങ്ങനെ മനസ്സ് മുരടിച്ച അവസ്ഥയില്‍ ഒരു ആശ്വാസം എന്ന പോലെ തന്നെയായിരുന്നു അവനു പെണ്ണിനെ കിട്ടിയതു.കല്യാണത്തിന് മുന്‍പേ പെണ്‍ വീട്ടുകാര്‍ വെച്ച ഒരേ ഒരു വ്യവസ്ഥ കല്യാണ ശേഷം പെണ്ണിനെയും ഗള്‍ഫില്‍ കൊണ്ടു പോകണം എന്നു മാത്രമായിരുന്നു.കല്യാണ ശേഷം മൂന്നു മാസത്തിനകം പെണ്ണിനെയും ഗള്‍ഫില്‍ കൊണ്ടുപോകാം എന്നു അവനും സമ്മതിച്ചു.കുറച്ചു കഷ്ടത അനുഭവിക്കേണ്ടി വന്നാലും പെണ്ണിനെ ഗള്‍ഫില്‍ കൊണ്ടു പോകാന്‍ തന്നെയായിരുന്നു അവന്റെയും ആഗ്രഹം. അങ്ങനെ അവന്‍റെ കല്യാണം ആഘോഷപ്പൂര്‍വ്വം തന്നെ നടന്നു.സാധാരണ ഗള്‍ഫുക്കാര്‍ക്കുള്ള അല്പ്പതരവും,പൊങ്ങച്ചവും ആവശ്യത്തിലധികം ഉണ്ടായതിനാല്‍ കല്യാണം ആര്‍ഭാടമായി തന്നെ നടത്തി.അങ്ങനെ അവന്‍റെ ജീവിതം ഒരു കരയ്ക്കടുക്കുന്നു എന്ന നിലയിലായപ്പോഴാണ് ഗള്‍ഫിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകാനും തുടങ്ങിയത്.മുന്‍ നിശ്ചയപ്രകാരം പെണ്ണിനെയും ഗള്‍ഫില്‍ കൊണ്ടു പോകാന്‍ അവിടെ കുത്തനെ ഉയര്‍ന്ന വീട്ടുവാടകകള്‍ അവനു തടസ്സമായി.ആര്‍ഭാടമായി കല്യാണം നടത്തിയ വകയില്‍ ധാരാളം കടങ്ങളും അവനുണ്ടായിരുന്നു.അതില്‍ കുറച്ചു കടം അവിടത്തെ ക്രെഡിറ്റ്കാര്‍ഡ് ഉപയോഗം കൊണ്ടു ഉണ്ടായതായിരുന്നു.ക്രെഡിറ്റ്കാര്‍ഡ് കടം അവന്‍ തല്‍ക്കാലം ഭാര്യയുടെ ആഭരണങ്ങള്‍ പണയം വെച്ചു കൊണ്ടു തീര്‍ത്തു.എങ്കിലും അതോടുകൂടെ അവന്‍റെ കുടുംബത്തില്‍ അസ്വസ്ഥതകള്‍ പൊട്ടി മുളയ്ക്കുകയായിരുന്നു.മൂന്നു മാസത്തിനകം ഭാര്യയെ കൊണ്ടു പോകും എന്ന വാക്ക് അവനു പാലിക്കാന്‍ പറ്റാത്ത സാഹചര്യമായി.ഭാര്യയും,ഭാര്യവീട്ടുകാരും അതോടെ മുറുമുറുപ്പും തുടങ്ങി.എത്രയും പെട്ടെന്ന് പെണ്ണിനെ ഗള്‍ഫില്‍ കൊണ്ടുപോകാന്‍ തയ്യാറല്ലയെങ്കില്‍ ബന്ധം തന്നെ വേര്‍പ്പെടുത്തുന്നതിനെ പറ്റി ചിന്തിക്കും എന്നു ഭാര്യ വീട്ടുകാര്‍ തറപ്പിച്ചു പറയുകയുണ്ടായി.ഒരു വശത്ത് ഗള്‍ഫില്‍ നാള്‍ക്കുനാള്‍ വഷളാകുന്ന ജീവിത സാഹചര്യവും,മറുവശത്ത് ഭാര്യ വീട്ടുകാരുടെ സമ്മര്‍ദ്ദവും അവനെ അക്ഷരാര്‍ത്ഥത്തില്‍ ചെകുത്താനും കടലിനുമിടയിലാക്കി. കുറച്ചുകൂടി മെച്ചപെട്ട തൊഴിലിനായി അവന്‍ ഗള്‍ഫില്‍ ഓട്ടം ആരംഭിച്ചു.ഓവര്‍ ടൈം എടുത്തു വീടിനു അഡ്വാന്‍സ്‌ കൊടുക്കാന്‍ ആവശ്യമുള്ള പണം സമ്പാദിക്കാന്‍ ശരീരം നോക്കാതെയുള്ള അധ്വാനം ചെയ്തു.അങ്ങനെ ഒട് വിധം പട്ടിണി കിടന്നും,മുണ്ട് മുറുക്കികെട്ടിയും ഒരു ചെറിയ വീട്(ഒരു ഒറ്റ മുറി വീട്) വാടകയ്ക്ക് എടുത്തു.എന്നാല്‍ അവനെ തീര്‍ത്തും തളര്‍ത്തുന്ന വാര്‍ത്തയാണ് നാട്ടില്‍ നിന്ന് കേള്‍ക്കേണ്ടി വന്നത്.അവന്‍റെ ഭാര്യക്ക് അവന്‍റെ കൂടി ഇനി ജീവിതം മുന്നോട്ടു കൊണ്ടുപോക്കാന്‍ താല്‍പ്പര്യം ഇല്ല എന്നും,സാധ്യമാകും വേഗത്തില്‍ വിവാഹ ബന്ധം വേര്‍പിരിയാന്‍ തയ്യാറാവണം എന്നും അവനോടു അവര്‍ ആവശ്യപെട്ടു.അതുംകൂടിയായതോടെ അവന്‍ ആകെ തളര്‍ന്നു.എന്നാല്‍ അവനെ കൂടുതല്‍ തളര്‍ത്തിയത് ഭാര്യവീട്ടുക്കാര്‍ ഇത്ര ധൃതി പിടിച്ചു ഇത്രയും രൂക്ഷമായ തീരുമാനം കൈകൊണ്ടതിന്‍റെ കാരണം അറിഞ്ഞതോടുകൂടിയാണ്. അവന്‍റെ ഭാര്യയ്ക്ക് ഒരു കാമുകനുണ്ടായിരുന്നു.വെറുമൊരു ലോറി ഡ്രൈവറായ അവനുമായുള്ള ബന്ധം ഭാര്യവീട്ടുകാര്‍ പല്ലും നഖവുമുപയോഗിച്ചു എതിര്‍ത്തു.ഒടുവില്‍ ഗത്യന്തരമില്ലാതെ ഇരുവരും ചേര്‍ന്നു തീരുമാനമെടുത്തു പിരിയുകയായിരുന്നു.ആ സമയത്ത് തന്നെയാണ് എന്‍റെ സുഹൃത്ത് അവളെ പെണ്ണുകാണാന്‍ പോയത്.ആ സാഹചര്യത്തില്‍ സാമാന്യം ഭേദപെട്ട നിലയിലുള്ള ഗള്‍ഫുക്കാരനായ എന്‍റെ സുഹൃത്തിനെ അവര്‍ മകളുടെ വരനായി തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ കല്യാണശേഷവും ഇവന്‍റെ ഭാര്യയും കാമുകനുമായുള്ള ബന്ധം ഒരു സുഹൃത്ത്ബന്ധമെന്ന നിലയില്‍ തുടരുന്നുണ്ടായിരുന്നു.അധികം വൈകാതെ അവനു കെ എസ് ആര്‍ ടിസിയില്‍ സ്ഥിരമായി ജോലിയും ലഭിച്ചു.എന്‍റെ സുഹൃത്തിന് സംഭവിച്ച സാമ്പത്തീകപരാധീനങ്ങളും,വാക്കുപാലിക്കാന്‍ സാധികാത്ത സാഹചര്യവും അവന്‍റെ ഭാര്യയേയും,കാമുകനെയും വീണ്ടും അടുപ്പികുകയായിരുന്നു.ഭാര്യ കാമുകന്‍ ഇപ്പോഴും അവളെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന കാര്യം അവള്‍ അവളുടെ വീട്ടുക്കാരെ അറിയിച്ചു.നിലവില്‍ സര്‍ക്കാര്‍ ജോലിയുള്ള മകളുടെ പൂര്‍വ്വകാമുകനെ കിട്ടിയാല്‍ കൊള്ളാമെന്നു ഭാര്യവീട്ടുക്കാര്‍ക്കും തോന്നിതുടങ്ങി.അങ്ങേനെയാണ് വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തയ്യാറാവണം എന്ന ആവശ്യവുമായി അവര്‍ എന്‍റെ സുഹൃത്തിന്‍റെ മുന്നില്‍ എത്തിയത്. ഇന്ന് എന്‍റെ സുഹൃത്ത് തീര്‍ത്തും ജീവിതം നശിച്ച നിലയിലാണ് ഉള്ളത്.എന്ത് തീരുമാനം എടുക്കണമെന്ന് അവനിന്നു അറിയില്ല.കാമുകനുമായി ബന്ധം കാത്തു സൂക്ഷിക്കുന്ന ഒരു ഭാര്യയെ ഇനി അവനു വേണ്ട.ആയതിനാല്‍ ആത്മഹത്യമാത്രമേ ഇനി അവനു മുന്നില്‍ ഉള്ളു എന്നു എന്നെ വിളിച്ചു അവന്‍ കരഞ്ഞു പറഞു.ശരിയാണ് ഇത്തരം അവസ്ഥയില്‍ ആര്‍ക്കായാലും അങ്ങനെയൊക്കെയെ തോന്നുകയുള്ളൂ. ഇവിടെ എനിക്ക് പെണ്‍കുട്ടികളോട് പറയാനുള്ള കാര്യം ദയവു ചെയ്തു നിങ്ങള്‍ ഗള്‍ഫുകാരെ കഴിവതും ഒഴിവാക്കുക.അവിടെ സുഖാമായി ജീവിക്കാന്‍ സാധിക്കുന്ന ആളുകള്‍ കഷ്ട്ടിച്ചു അഞ്ചു ശതമാനം മാത്രമേയുള്ളൂ.ബാക്കിയുള്ളവരൊക്കെ ഇതു പോലെ കഷ്ടപെട്ടാണ് അവിടെ കഴിയുന്നത്.ദിനപ്രതി ഗള്‍ഫ്‌നാടുകളിലെ നിയമങ്ങള്‍ കടുക്കുകയാണ്.ഇപ്പോള്‍ ഒരു നിശ്ചിത വരുമാനത്തിന് മുകളിലുള്ളവര്‍ക്കേ കുടുംബവിസയടക്കം ലഭിക്കുകയുള്ളൂ.ഗള്‍ഫിലെ മരുഭൂമിയില്‍,അറബികളുടെ ആട്ടും തുപ്പും പേറി പുരുഷത്വം അടിയറവു വെച്ചു വെറും അടിമകളായി ജീവിക്കുന്ന വരനെ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ മാത്രം അതിനു തുനിയുക.പെണ്മക്കളുള്ള മാതാപിതാക്കളോടും എനിക്ക് പറയാനുള്ളത് ഇതു തന്നെയാണ്.നിങ്ങളുടെ മകളുടെ ഭാവി മരുഭൂമിയില്‍ ഹോമിക്കാനുള്ളതല്ല. ഗള്‍ഫ്‌ പ്രവാസികള്‍ വിഷമിക്കരുത്.നിങ്ങള്‍ നാട്ടില്‍ വരൂ.കൂലി പണിക്കുപോലും നമ്മുടെ നാട്ടില്‍ ഇന്ന് നല്ല വരുമാനമാണ്.ആയതിനാല്‍ ദുരഭിമാനം വെടിഞ്ഞു നമ്മുടെ നാട്ടില്‍ പണിയെടുത്തു നാടിനെയും,നാട്ടുക്കാര്‍ക്കും ഗുണമുള്ളവരായി നമ്മുക്കൊന്നിച്ചു നമ്മുടെ നാടിന്‍റെ സംസ്കാരമുയര്‍ത്താം. 
''പ്രത്യേക ശ്രദ്ധയ്ക്ക്: ലേഖനത്തിലെ വീക്ഷണം ലേഖകന്റെത് മാത്രമാണ്''
{[['']]}

Aunties Fashion Show !!!!!!!

Kerala tv show and news
{[['']]}

new style

Kerala tv show and news
{[['']]}

Asianet Television Awards 2014 - Serial Comedy Skit Par

Kerala tv show and news
{[['']]}

PRVASEE NEWS!!!!!!

saud-MMAPKerala tv show and news

പ്രവാസികള്‍ക്ക് വീണ്ടും സൗദിയുടെ ഇരുട്ടടി

ജിദ്ദ: വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ താമസിക്കാവുന കാലയളവ് എട്ട് വര്‍ഷമായി പരിമിതപ്പെടുത്തി കൊണ്ട് സൗദി തോഴില്‍ മന്ത്രാലയം കരട് നിയമം പ്രസിദ്ധീകരിച്ചു. ഇത് സംബന്ധിച്ച അന്തിമ നിയമ രൂപീകരണത്തിന് വിദഗ്ധരുള്‍പ്പെടുന്ന സമിതിയെ നിയോഗിച്ചു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൊഴില്‍ മന്ത്രാലയം അന്തിമ തീരുമാനമെടുക്കും.
വിദേശികള്‍ക്ക് സൗദിയില്‍ താങ്ങാവുന്ന കാലയളവ് എട്ട് വര്‍ഷമാക്കി കുറയ്ക്കുക എന്ന നിര്‍ദ്ദേശത്തോടൊപ്പം വിദേശികള്‍ കുടുംബാഗങ്ങളെ സൗദിയിലേക്ക് കൊണ്ട് വരുന്നത്
നിരുത്സഹപ്പെടുത്താനും കരട് നിയമം ശുപാര്‍ശ ചെയ്യുന്നു. ഈ നിര്‍ദേശങ്ങളെ കുറിച്ച് പഠിക്കാന്‍ തൊഴില്‍ മന്ത്രാലയം പുതിയ സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ.
വിദേശികള്‍ക്ക് എട്ട് വര്‍ഷം എന്ന കാലയളവ് ഏര്‍പ്പെടുത്തുന്നത് ദോഷം ചെയ്യുമെന്ന് രാജ്യത്തെ വന്‍കിട നിക്ഷേപകര്‍ നേരത്തെ തന്നെ ആശങ്ക അറിയിച്ചിട്ടുണ്ട്. ഈ നിയമം നടപ്പിലായാല്‍ സൗദി അറേബ്യയിലെ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങേണ്ടി വരും. തൊഴില്‍ നിയമത്തില്‍ മറ്റ് ആറു ഭേദഗതികള്‍ കൂടി കൊണ്ട് വരാന്‍ മന്ത്രാലയം ആലോചിക്കുകയാണ്. തുടര്‍ച്ചയായ മൂന്നു മാസം ശമ്പളം ലഭിച്ചില്ല എങ്കില്‍ വിദേശ തൊഴിലാളിക്ക് മുന്‍ കൂര്‍ അനുമതിയില്ലാതെ വീസ മാറാം. തൊഴിലാളിക്ക് അനുകൂലമായ കോടതി വിധി ഉണ്ടാകാതിരിക്കാന്‍ തൊഴില്‍ ഉടമ കേസ് നടപടികള്‍ നീട്ടി കൊണ്ട് പോയാല്‍ അത്തരം കേസുകളിലും തൊഴിലാളിക്ക് വീസ മാറാം.
{[['']]}

Live: Swearing-in-Ceremony of Narendra Modi as PM of India

Kerala tv show and news
{[['']]}

Unbelievable perfomance !!!!!!!!!!!! amazing

Kerala tv show and news 
{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger