Movie :
Recent Movies

kerala home tv show and news

Showing posts with label Vanithalokam. Show all posts
Showing posts with label Vanithalokam. Show all posts

FOR WOMAN













Kerala tv show and news...‍ മടിക്കുന്നരാണ്. ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കു വെക്കുകയാണ് എഴുത്തുകാരനും മെഡിക്കല്‍ അണ്ടര്‍ ഗ്രാജ്വേറ്റുമായ പ്രതാപ് നായിഡു. എല്ലാ സ്ത്രീകളും അറിഞ്ഞിരിക്കേണ്ട നിയമപരമായ അവകാശങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
സ്ത്രീകള്‍ക്ക് അവകാശപ്പെട്ട നിയമപരിരക്ഷകളെ കുറിച്ച് എത്രപേര്‍ക്ക് പൂര്‍ണ്ണമായ അവബോധമുണ്ടാകും. പലരും തങ്ങള്‍ക്ക് അവകാശപ്പെട്ട കാര്യങ്ങള്‍ തന്നെ ചോദിച്ചു വാങ്ങാന്
1) സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കരുത്.
2) തൊഴില്‍ദാതാവിനാല്‍ സംരക്ഷിക്കപ്പെടേണ്ടവരാണ് സ്ത്രീകള്‍
3) സ്ത്രീകളുടെ എഫ്.ഐ.ആര്‍ പോലീസിന് നിരാകരിക്കാനാവില്ല.
4) സ്ത്രീകളുടെ എഫ്.ഐ.ആര്‍ ഇമെയില്‍ വഴി ഫയല്‍ ചെയ്യാനാവും
5) സ്ത്രീകളുടെ അനുവാദമില്ലാതെ അവരുടെ വ്യക്തിത്വം വെളിപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ല.
6)അവരുടെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കൃത്യമായ സമയപരിധി ഇല്ല
7) നിങ്ങളുടെ മൊഴിയില്‍ നിന്നു മാത്രം ഒരു ഡോക്ടറിന് നിങ്ങള്‍ ബലാത്സംഗം ചെയ്യപ്പെട്ടോ ഇല്ലയോ എന്ന് തീരുമാനിക്കാനാവില്ല, എഴുതപ്പെട്ട സാക്ഷിമൊഴി അതിന് അനിവാര്യമാണ്.
8) അസ്തമയത്തിനു ശേഷം അറസ്റ്റ് ചെയ്യാന്‍ പാടില്ല,
9) മൊഴി രേഖപ്പെടുത്തുമ്പോള്‍ സ്വകാര്യത ആവശ്യപ്പെടാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ട്
10)തടസം കൂടാതെ നിയമപരിരക്ഷ അവകാശപ്പെടാനുള്ള അര്‍ഹതയും സ്ത്രീകള്‍ക്കുണ്ട്.
{[['']]}

ലോകമെമ്പാടുമുള്ള നഴ്സുമാര്‍ക്കും മലയാളികള്‍ക്കും അഭിമാനമാകുന്നു റൊണാള്‍ഡ് എന്ന ഈ പാലാക്കാരന്‍ യുവനഴ്സ്.

Kerala tv show and news
ലണ്ടന്‍: ഒരു നല്ല നഴ്സിന്റെ കഥ ഒരു ബ്രിട്ടീഷ് യുവതി ഫേസ് ബുക്കില്‍ കുറിച്ചതൊടെ ലോകമെമ്പാടുമുള്ള നഴ്സുമാര്‍ക്കും മലയാളികള്‍ക്കും അഭിമാനമാകുകയാണ് റൊണാള്‍ഡ് തൊണ്ടിക്കല്‍ എന്ന പാലാക്കാരന്‍ യുവ നേഴ്സ്. കാന്‍സര്‍ രോഗിയായിരുന്നപ്പോള്‍ തന്നെ കാരുണ്യത്തോടെയും സ്നേഹത്തോടെയും പരിചരിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത റൊണാള്‍ഡിനെ സ്നേഹത്തോടെ സ്മരിച്ചുകൊണ്ട് എമി ഹൌ എന്ന ബ്രിട്ടീഷ് യുവതി അടുത്തിടെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയും വാചകങ്ങളുമാണ് ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ചയായിരിക്കുന്നത്. 
            അവര്‍ ഫേസ് ബുക്കില്‍ കുറിച്ചത് ഇങ്ങനെ: ‘ഇത് എന്റെ കീമോ നഴ്സ് റൊണാള്‍ഡോ. നിങ്ങള്‍ അറിയുന്നതിനേക്കാള്‍ കൂടുതല്‍ അദേഹം എന്നെ സഹായിച്ചു. എന്നെ ഒരിക്കലും നിരാ‍ശയിലേയ്ക്ക് തള്ളിവിടാന്‍ അനുവദിച്ചില്ല. എപ്പോഴെങ്കിലും ഞാന്‍ കരയുന്നതു കണ്ടാല്‍ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തിത്തരും. കീമോ ചെയ്യാതിരിക്കാന്‍ ഞാന്‍ വാശിപിടിച്ചപ്പോഴും എന്റെ നല്ലതിനെ കരുതി എല്ലാം പറഞ്ഞു ബോധ്യപ്പെടുത്തി. എന്റെ വാശികളെ സൌമ്യമായി നിഷേധിച്ചു. എനിക്കെന്റെ പിതാവിനെയാണ് അദേഹത്തിലൂടെ ഓര്‍മ്മിക്കാനായത്. നന്ദി റോണ്‍’ - എമി എന്ന് പറഞ്ഞ് നിറുത്തുന്നു. എമിയുടെ ഈ
 പോസ്റ്റ് ചര്‍ച്ചയായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റൊണാള്‍ഡിനെത്തേടി അഭിനന്ദനപ്രവാഹാ‍മാണ് വന്നു കൊണ്ടിരിക്കുന്നത്. ഈ പോസ്റ്റിന് മണിക്കൂറുകള്‍ക്കകം 7168 ലൈക്കുകളും 350 ലധികം ഷെയറുകളുമാണ് ലഭിച്ചത്. ലിവര്‍പൂള്‍ കാറ്റര്‍ബ്രിഡ്ജ് കാന്‍സര്‍ സെന്ററിലെ നഴ്സാണ് രണ്ടുകുട്ടികളുടെ പിതാവായ റൊണാള്‍ഡ്. പാലാ കടപ്ലാമറ്റം സ്വദേശിയായ റൊണാള്‍ഡ് ലിവര്‍പൂളില്‍ ഭാര്യ ഫെമിക്കും മക്കളായ തമ്ന (7). തബിത (4) എന്നിവര്‍ക്കൊപ്പമാണ് താമസിക്കുന്നത്. ലിവര്‍പൂള്‍ കാറ്റര്‍ബ്രിഡ്ജ് കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന എമി ഇപ്പോള്‍ അസുഖങ്ങള്‍ മാറി പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിക്കുന്നു. ചികിത്സയിലായിരുന്ന സമയത്ത് റൊണാല്‍ഡും മറ്റ് നഴ്സുമാരുമാണ് എമിയെ പരിചരിച്ചത്. 


{[['']]}

അധികം പണം മുടക്കില്ലാതെ സ്ത്രീകള്‍ക്ക് തുടങ്ങി വിജയിപ്പിക്കാന്‍ കഴിയുന്ന ബിസിനസ്സ് വ്യവസായ സംരംഭങ്ങള്‍...


















Kerala tv show and newsജോലിക്കൊപ്പം സൈഡ് ബിസിനസ്സ് 

അധികം പണം മുടക്കില്ലാതെ സ്ത്രീകള്‍ക്ക് തുടങ്ങി വിജയിപ്പിക്കാന്‍ കഴിയുന്ന വ്യവസായ സംരംഭങ്ങള്‍...


വൈവിധ്യമാര്‍ന്ന മേഖലകള്‍ ചെറുകിട സംരംഭങ്ങള്‍ക്കായി തുറന്ന് കിടക്കുന്നുണ്ട്. കാര്‍ഷികാധിഷ്ഠിത സംരംഭങ്ങള്‍, ഭക്ഷ്യഉത്പന്ന സംരംഭങ്ങള്‍, ഗാര്‍മെന്റ് സ്ഥാപനങ്ങള്‍, പേപ്പര്‍അധിഷ്ഠിത ഉത്പന്നങ്ങള്‍, ബേക്കറി- വറപൊരി സാധനങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍, ബ്യൂട്ടിപാര്‍ലറുകള്‍, കാറ്ററിങ് സര്‍വീസുകള്‍, ഭക്ഷ്യഎണ്ണകള്‍, പാക്കിങ് സ്ഥാപനങ്ങള്‍, പ്രിന്റിങ് മേഖലകള്‍, പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍, പ്ലാസ്റ്റിക് റീപ്രോസസ്സിങ്, കര്‍ട്ടണുകള്‍, വര്‍ക്ക് ചെയ്ത സാരികള്‍, ബെഡ്ഷീറ്റുകള്‍ കൊണ്ടാട്ടവും ഉണ്ണിയപ്പവും നെയ്യപ്പവും പരിപ്പുവടയും പപ്പടവും പായസങ്ങളും പ്രാദേശിക രുചികള്‍ അനുസരിച്ചുള്ള കറികളും കറിക്കൂട്ടുകളും ഇന്ന് ലക്ഷങ്ങള്‍ വിറ്റ് വരവുള്ള വനിതാ വ്യവസായ സംരംഭങ്ങളാണ്. 100 ഗ്രാം നല്ല കുരുമുളകുപൊടി വാങ്ങണമെങ്കില്‍ 60 രൂപ കൊടുക്കണം. 30 രൂപ നിരക്കില്‍ നല്ല ഉണങ്ങിയ നാടന്‍ കുരുമുളക് നാട്ടില്‍ ലഭിക്കും. പൊടിച്ച് പാക്കറ്റിലാക്കി വില്‍ക്കാന്‍ ശ്രമിച്ചാല്‍ ഇതിന്റെ ലാഭമെത്രയാണ്? ഇതിന്റെ വിപണി എത്ര വലുതാണ്. അറുപത്തയ്യായിരം രൂപ മുതല്‍മുടക്കി ഈ സംരംഭം തുടങ്ങാമെങ്കില്‍ പിന്നെ എന്തിനാണ് മടിച്ചുനില്‍ക്കുന്നത്.

വിപണിയെ മുന്നില്‍ കണ്ട് മാത്രമേ ഉത്പന്ന നിര്‍മാണത്തിലേക്ക് കടക്കാവൂ. സംരംഭകന് പല മേഖലകളിലും പരിചയങ്ങള്‍ ഉണ്ടാകാം. ഉത്പന്ന നിര്‍മാണത്തില്‍, വിതരണത്തില്‍, കൈകാര്യം ചെയ്യുന്നതില്‍, വാങ്ങല്‍ കേന്ദ്രങ്ങളില്‍ എല്ലാം നല്ല ബന്ധവും ഉണ്ടാകും. എന്നാല്‍ ഇതൊന്നുമായിരിക്കരുത് ഒരു സംരംഭം തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനം. തന്റെ ഉത്പന്നങ്ങള്‍ സമൂഹത്തിന് ആവശ്യമുണ്ടോ? ആളുകള്‍ ചോദിച്ചുവരുന്ന ഉത്പന്നങ്ങളാണോ ഇത്? വിപണി വികസിപ്പിക്കാന്‍ സാധ്യതകള്‍ ഉണ്ടോ? നല്ല രീതിയില്‍ വിറ്റഴിക്കാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ ഉണ്ടോ? എന്നൊക്കെയുള്ള പഠനങ്ങളാണ് ആദ്യം നടത്തേണ്ടത്. അതിന് സമൂഹത്തിന്റെ 'പര്‍ച്ചേസിങ് ഹാബിറ്റുകളെ' സൂക്ഷ്മ നിരീക്ഷണം നടത്തണം. വലിയ തുക ചെലവ് ചെയ്ത് വിപണി പഠനങ്ങള്‍/മാര്‍ക്കറ്റ് സര്‍വേകള്‍ ഒന്നും നടത്തേണ്ട കാര്യമില്ല. നല്ല നിരീക്ഷണവും പോസിറ്റീവ് ചിന്തയും ഉണ്ടെങ്കില്‍ നല്ല മേഖലകള്‍ അറിയാതെത്തന്നെ നമ്മെ തേടിയെത്തും.

പണം വരും, പേടി വേണ്ട

ഏതൊരു തൊഴില്‍സംരംഭവും ആരംഭിക്കാന്‍ നിക്ഷേപം വേണം. അതുകണ്ടെത്താന്‍ പല വഴികളും ഉണ്ട്. ബാങ്ക് വായ്പയാണ് പ്രധാനമായും സംരംഭകര്‍ ആശ്രയിക്കുന്നത്. 12 ശതമാനത്തില്‍ ഏറെയാണ് ചെറിയ വായ്പാ തുകകള്‍ക്ക് ഇന്നത്തെ ബാങ്ക് പലിശ. തുടക്കത്തിലേ വലിയ വായ്പകള്‍ എടുക്കാതിരിക്കുന്നതാണ് നല്ലത്. കേരളത്തിന്റെ ഭൂപ്രകൃതി വന്‍വ്യവസായങ്ങള്‍ക്ക് യോജിച്ചതല്ല. കുടില്‍ വ്യവസായങ്ങളാണ് ഇവിടെ അഭികാമ്യം. പ്രത്യേകിച്ച് പുതുതായി രംഗത്തേക്ക് വരുന്ന സ്ത്രീകള്‍ക്ക്. ഈ രംഗത്ത് കാര്യമായ നിക്ഷേപമില്ലാതെ സംരംഭങ്ങള്‍ ആരംഭിക്കാനാവും.

വിപണി വികസിക്കുന്നതിനനുസരിച്ച് മെച്ചപ്പെട്ട മെഷിനറികള്‍ വാങ്ങി സ്ഥാപനം വികസിപ്പിക്കാനാവും. വരുമാനത്തിന്റെ തോത് അനുസരിച്ച് വായ്പാ തിരിച്ചടവിനെ ക്രമീകരിക്കുകയാണ് വേണ്ടത്. ഗാര്‍മെന്റ് യൂണിറ്റുകള്‍, പേപ്പര്‍ അധിഷ്ഠിത സംരംഭങ്ങള്‍, ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങള്‍ തുടങ്ങി വിജയസാധ്യതയുള്ള മേഖലകളിലെല്ലാം ചെറിയ മുതല്‍ മുടക്കുകൊണ്ട് സംരംഭങ്ങള്‍ ആരംഭിക്കാനാവും. ബേക്കറികളില്‍ വില്‍ക്കുന്ന ചൂടാറാവിഭവങ്ങളെല്ലാം കുടില്‍ വ്യവസായങ്ങളായി നിര്‍മിക്കുന്നതാണ്. കുടുംബാംഗങ്ങളുടെ അധ്വാനവും ഇവിടെ ഉപയോഗപ്പെടുത്താന്‍ കഴിയും. അപ്പം, ഇഡ്ഡലി, പൊറോട്ട, ചപ്പാത്തി, പത്തിരി, ഉണ്ണിയപ്പം, നെയ്യപ്പം, പരിപ്പുവട, പപ്പടവട, പഴവട, കട്‌ലറ്റ്, സമൂസ, പഫ്‌സ്, പപ്പടം, കൊണ്ടാട്ടങ്ങള്‍, അച്ചാറുകള്‍, ചട്ണികള്‍, ആഹാരപ്പൊടികള്‍, കുട്ടികള്‍ക്കുള്ള ആഹാരങ്ങള്‍, ആയുര്‍വേദ ഉത്പന്നങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇന്ന് നല്ല വാണിജ്യ സാധ്യതകളുണ്ട്. സ്വന്തം വീടുകളില്‍ ഒട്ടും റിസ്‌ക് ഇല്ലാതെ ഇവ തുടങ്ങാനാവും. എളുപ്പത്തില്‍ വിറ്റഴിക്കാവുന്നതും ക്രെഡിറ്റ് വില്പന വരാത്തതും ലാഭവിഹിതം കൂടിയതുമായ സംരംഭങ്ങളാണ് ഇവ. 

ഹോബികള്‍ വഴിയും പണം

പെയിന്റിങ്, ഗ്ലാസ്സ് വര്‍ക്കുകള്‍, എംബ്രോയ്ഡറി വര്‍ക്കുകള്‍, അലങ്കാര മത്സ്യങ്ങള്‍, ആട്, കോഴി, പശു ഫാമുകള്‍, ബ്യൂട്ടീഷന്‍ വര്‍ക്കുകള്‍, ക്രാഫ്റ്റ് ജോലികള്‍, ബൊക്കെകള്‍, പാചകം, ഔഷധകൃഷി, തോട്ടങ്ങള്‍, നഴ്‌സറികള്‍ തുടങ്ങി ഒട്ടനവധി ഹോബികള്‍ ഉണ്ട്്. ഇവയെ വാണിജ്യാടിസ്ഥാനത്തില്‍ പ്രയോജനപ്പെടുത്താം. മട്ടുപ്പാവില്‍ കൃഷിചെയ്തുമാത്രം പതിനായിരം രൂപ പ്രതിമാസം സമ്പാദിക്കുന്ന വീട്ടമ്മയുണ്ട്. അതിനോടുള്ള താത്പര്യം മാത്രമാണ് അവരുടെ വിജയരഹസ്യം. അലങ്കാര മത്സ്യകൃഷി തുടങ്ങുകയൊണെന്നിരിക്കട്ടെ. അതിന് സൗകര്യം ഒരുക്കിക്കൊടുത്താല്‍ മാത്രം മതി. മത്സ്യകൃഷി നടത്തുന്നതിനാവശ്യമായ വിത്ത്, മരുന്ന്, തീറ്റ, സാങ്കേതിക സഹായങ്ങള്‍ എന്നിവ നല്‍കുന്നതിന് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് സഹായം നല്‍കും. മത്സ്യങ്ങളെ വാങ്ങി ഇവരുടെ കീഴിലുള്ള ഏജന്‍സികള്‍ തന്നെ കയറ്റി അയയ്ക്കുന്ന രീതിയുമുണ്ട്.

ഹോട്ടലുകള്‍, ഫ്ലാറ്റുകള്‍, ഓഡിറ്റോറിയങ്ങള്‍, ഷോപ്പുകള്‍, വീടുകള്‍ എന്നിവിടങ്ങളിലൊക്കെ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ഗ്ലാസ്സ് പെയിന്റിങ് വര്‍ക്കുകള്‍. ആവശ്യമായ അളവില്‍ ഗ്ലാസ്സുകള്‍ വാങ്ങി വര്‍ക്ക് ചെയ്ത് നല്‍കിയാല്‍ മതി. ചതുരശ്ര അടി കണക്കിന് പ്രതിഫലവും ലഭിക്കും. പെയിന്റിങ്ങില്‍ പ്രത്യേക താത്പര്യമുള്ളവര്‍ക്ക് അധിക വരുമാനവും ലഭിക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും 500 രൂപ നിരക്കില്‍ സാരി വാങ്ങി, അതില്‍ എംബ്രോയിഡറി ചെയ്ത് പെയിന്റിങ്, സാറ്റിന്‍ സ്റ്റിച്ച്, റണ്ണിങ് സ്റ്റിച്ച്, സ്റ്റോണ്‍ വര്‍ക്‌സ്, കട്ടിങ് ട്യൂബ് എന്നിവ ചെയ്ത്, ഫോള്‍ഡ് പിടിപ്പിച്ച്, സീക്വന്‍സും, മിറര്‍ വര്‍ക്കുകളും ചെയ്ത് 10 ദിവസം കൊണ്ട് 5000 രൂപയ്ക്ക് വില്‍ക്കാനാവും. ഈ ഹോബികളൊക്കെ ലക്ഷങ്ങളുടെ വിറ്റുവരവുള്ള സംരംഭങ്ങളായി വളര്‍ത്തിയെടുക്കാന്‍ സാധ്യതയുള്ളവയാണ്.

പാര്‍ട്ട്‌ടൈം സംരംഭങ്ങള്‍

ചെറിയ വരുമാനക്കാരായ സ്ത്രീകള്‍ക്ക് അധികവരുമാനം ഉണ്ടാക്കാന്‍ പാര്‍ട്ട് ടൈം സംരംഭങ്ങളെ ആശ്രയിക്കാം. ദിവസവും കുറെ വീടുകളിലേക്കുള്ള ദോശ, ഇഡ്ഡലി എന്നിവയ്ക്ക് മാവുകള്‍ അരച്ചു നല്‍കാന്‍ വീട്ടിലുള്ള ഗ്രൈന്റര്‍ ഉപയോഗപ്പെടുത്തിയാല്‍ മതി. വീടിനുള്ളില്‍ തന്നെ ഒരു ഫ്രീസര്‍ വാങ്ങിവെച്ച് ചുറ്റുപാടുമുള്ള ആവശ്യക്കാര്‍ക്ക് പാല്‍, മുട്ട, മാംസം, മത്സ്യം എന്നിവ സ്ഥിരമായി നല്‍കാം. ഇങ്ങനെ പാര്‍ട്ട് ടൈം ആയി സംരംഭങ്ങള്‍ തുടങ്ങി അത് മുഴുവന്‍ സമയ ബിസിനസ്സ് ആക്കിയവരും മറ്റ് നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭമായി വളര്‍ത്തിയവരും നമുക്കുചുറ്റും ഉണ്ട്. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ നിരവധി സംരംഭങ്ങളും സ്ത്രീകള്‍ പാര്‍ട്ട് ടൈം ആയി നടത്തുന്നുണ്ട്.

സര്‍ക്കാറും സഹായിക്കും

ചെറുകിട-സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കാന്‍ 10 ലക്ഷം രൂപവരെ ജാമ്യമില്ലാതെ വായ്പ നല്‍കാന്‍ ഇന്ന് സംവിധാനങ്ങള്‍ ഉണ്ട്. എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു കോടി രൂപ വരെയുള്ള പദ്ധതികള്‍ക്ക് ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റ് ഫണ്ട് പദ്ധതിയില്‍പെടുത്തിയും മറ്റ് ജാമ്യങ്ങള്‍ വാങ്ങാതെയും വായ്പ നല്‍കണം.

സംരംഭങ്ങള്‍ ആരംഭിക്കാന്‍ ബാങ്ക് വായ്പയോടൊപ്പം സര്‍ക്കാര്‍ സബ്‌സിഡിയും ലഭിക്കും. കേരളത്തിലെ വ്യവസായ വാണിജ്യ വകുപ്പ്, തൊഴില്‍ വകുപ്പ്, ഖാദി ബോര്‍ഡ് എന്നിവര്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. യാതൊരു പലിശയും ഇല്ലാതെ സംരംഭക വികസന മിഷന്‍ വഴിയും (കെ.എഫ്.സി.യാണ് നോഡല്‍ ഏജന്‍സി) കുറഞ്ഞ പലിശ നിരക്കില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ വഴിയും വായ്പ നല്‍കുന്നു.

വ്യവസായ സംരംഭങ്ങളില്‍ വനിതകള്‍ നടത്തിയ മൂലധന നിക്ഷേപത്തിന് 50ശതമാനം വരെ ഗ്രാന്റ് നല്‍കുന്ന പദ്ധതി ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ നടപ്പാക്കുന്നുണ്ട്. ബാങ്ക് വായ്പ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ ആനുകൂല്യം ലഭിക്കും. ഇത് കെട്ടിടത്തിന് 50,000 രൂപ വരെയും മെഷിനറി നിക്ഷേപത്തിന് 75,000 രൂപ വരെയുമാണ്. ഒരു സ്ത്രീയുടെ ഉടമസ്ഥതയില്‍ നടക്കുന്നതും, 80 ശതമാനം എങ്കിലും സ്ത്രീകള്‍ ജോലിചെയ്തുവരുന്നതുമായ സ്ത്രീ വ്യവസായ സംരംഭങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സാധാരണ മൂലധന നിക്ഷേപ പദ്ധതിയില്‍ സ്ത്രീ സംരംഭകര്‍ക്ക് അഞ്ചുശതമാനം വരെ അധിക സബ്‌സിഡിയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഖാദി ബോര്‍ഡ് നടപ്പാക്കുന്ന എന്റെ ഗ്രാമം പദ്ധതിയില്‍ സ്ത്രീകളെ പ്രത്യേകമായി കണക്കാക്കി പദ്ധതി തുകയുടെ 30 ശതമാനം വരെ ഗ്രാന്റ് നല്‍കുന്നുണ്ട്. അഞ്ചു ലക്ഷം വരെയുള്ള സംരംഭങ്ങള്‍ക്ക് വായ്പ നല്‍കുന്ന പദ്ധതിയാണിത്'.
{[['']]}

മിസ്ഡ് കോളില്‍ വീഴുന്ന പെണ്‍കുട്ടികള്‍ സ്ത്രീകളുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച് 'ചുമ്മാ ഒന്നു ട്രൈ' ചെയ്യുന്നത് ഇപ്പോള്‍ കേരളത്തിലെ ദേശീയവിനോദമാണെന്നു തോന്നുന്നു. ഫോണ്‍ കൈയിലുള്ള പെണ്‍കുട്ടികളിലോ സ്ത്രീകളിലോ ഒരിക്കലെങ്കിലും ഇത്തരം ഞരമ്പുരോഗികളുടെ ശല്യം അനുഭവിക്കാത്തവര്‍ ഉണ്ടാകില്ല. കൊച്ചുപെണ്‍കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങിക്കൊടുക്കാന്‍ അച്ഛനമ്മമാര്‍ പ്രത്യേകിച്ചും (അമ്മമാര്‍) മടിക്കുന്നതിന്റെ പ്രധാന കാരണവും ഇതാണ്.

Kerala tv show and news

സ്ത്രീകളുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച് 'ചുമ്മാ ഒന്നു ട്രൈ' ചെയ്യുന്നത് ഇപ്പോള്‍ കേരളത്തിലെ ദേശീയവിനോദമാണെന്നു തോന്നുന്നു. ഫോണ്‍ കൈയിലുള്ള പെണ്‍കുട്ടികളിലോ സ്ത്രീകളിലോ ഒരിക്കലെങ്കിലും ഇത്തരം ഞരമ്പുരോഗികളുടെ ശല്യം അനുഭവിക്കാത്തവര്‍ ഉണ്ടാകില്ല. കൊച്ചുപെണ്‍കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങിക്കൊടുക്കാന്‍ അച്ഛനമ്മമാര്‍ പ്രത്യേകിച്ചും (അമ്മമാര്‍) മടിക്കുന്നതിന്റെ പ്രധാന കാരണവും ഇതാണ്.

ഈ പ്രശ്‌നം ഇത്ര വ്യാപകമായിട്ടും ഇപ്പോഴും നിലനില്ക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. ഒന്നാമതായി, ഭൂരിഭാഗം ശല്യക്കാരും പേടിത്തൊണ്ടന്മാരാണ്. സത്യത്തില്‍ സ്ത്രീകളോട് നേരിട്ട് സംസാരിക്കാനുള്ള പേടിയും തന്ത്രക്കുറവും ഒക്കെയുള്ളവരാണിവരില്‍ ഭൂരിഭാഗവും. 'കഴുത കാമം കരഞ്ഞുതീര്‍ക്കും' എന്നൊക്കെ പറയുന്നപോലെ സ്ത്രീകളോ അതോ വീട്ടിലെ പുരുഷന്മാര്‍ (കുട്ടികള്‍ ഉള്‍പ്പെടെ) ആരെങ്കിലും തിരിച്ചൊന്നു വിരട്ടുന്നതോടെ ആ നമ്പര്‍ ഉപേക്ഷിച്ച് ഇഷ്ടന്‍ സ്ഥലം വിടും.

രണ്ടാമത്തെക്കാര്യം ഒന്നോ രണ്ടോ പ്രാവശ്യം വിളിച്ചു ശല്യം ചെയ്താലും ഭൂരിഭാഗം സ്ത്രീകളും പോലീസില്‍ പോയിട്ട് സ്വന്തം ഭര്‍ത്താവിന്റെയോ അച്ഛന്റെയോ അടുത്തുപോലും പറയില്ല. ആ നമ്പറു കാണുമ്പോള്‍ കട്ടു ചെയ്യുകയോ എടുക്കാതിരിക്കുകയോ ചെയ്യും. ചുമ്മാ എന്തിന് ഇതിന്റെ പേരില്‍ ഒരു പ്രശ്‌നമുണ്ടാക്കണം എന്ന തോന്നലാണിതിനു പിന്നില്‍. വഴിയരികില്‍ കമന്റടിക്കുന്ന പൂവാലന്മാരും തിരക്കുള്ള ബസ്സില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവരും അത്തരത്തിലാണ് രക്ഷപ്പെടുന്നത്.

മൂന്നാമതായി, സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടാല്‍ത്തന്നെ ഈ ശല്യക്കാരെ വിളിച്ച് ഒന്നു വിരട്ടി വിടുകയല്ലാതെ മാതൃകാപരമായി ശിക്ഷിക്കാറില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയ്ക്ക് ഫോണ്‍ വിളിച്ചു ശല്യപ്പെടുത്തിയതിന് ഏതെങ്കിലും മലയാളി ജയിലില്‍ പോയതായി കേട്ടിട്ടുണ്ടോ? ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുന്നത് അത്ര വലിയ ഒരു കുറ്റമായി ആരും കാണുന്നില്ല. അവരെയെല്ലാം പിടിച്ച് ജയിലിലിടാന്‍ നോക്കിയാല്‍ ജയില്‍ വേറെ പണിയേണ്ടിവരും എന്നതായിരിക്കും കുറ്റാന്വേഷകരുടെ ചിന്ത. പക്ഷേ, വാസ്തവത്തില്‍ ഒരു ലക്ഷം പേരെയൊന്നും ജയിലിലിടേണ്ട കാര്യമില്ല. ഒരു പത്തു പേര്‍ക്ക് മാതൃകാപരമായ ശിക്ഷ കിട്ടുകയും അത് വ്യാപകമായി പ്രസിദ്ധപ്പെടുത്തുകയും ചെയ്താല്‍ പ്രശ്‌നം തീരും. ഇപ്പോഴത്തെ ഇതിന്റെ നിയമം എന്താണെന്ന് എനിക്കറിയില്ല. പക്ഷേ, മറ്റുള്ളവരെ മനഃപൂര്‍വം വിളിച്ച് ശല്യം ചെയ്യുന്നവര്‍ക്ക് ചുരുങ്ങിയത് മൂന്നു ശിക്ഷകളെങ്കിലും കൊടുക്കണം എന്നാണെന്റെ പക്ഷം.

1. ശല്യം ചെയ്യുന്നവരുടെ പേരും വിലാസവും ഫോണ്‍ നമ്പറും സൈബര്‍ സെല്ലിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുക.
2. ശല്യക്കാരുടെ കുടുംബാംഗങ്ങളെ പരാതികളെപ്പറ്റി അറിയിക്കുക.
3. ശല്യക്കാര്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതി റദ്ദാക്കുക.

സ്ത്രീകളെ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുന്നത് മൊബൈല്‍ ഫോണ്‍കാലത്തെ കണ്ടുപിടിത്തമൊന്നുമല്ല കേട്ടോ. ഓരോ നമ്പറും ചുമ്മാ വിളിച്ച,് എടുക്കുന്നത് സ്ത്രീകളാണെങ്കില്‍ ഓരോ കൊച്ചുവര്‍ത്തമാനം പറയാന്‍ ശ്രമിക്കുന്നവര്‍ പണ്ടും ഉണ്ടായിരുന്നു. പക്ഷേ, മിക്കവാറും കുടുംബത്തില്‍ ഒരു ഫോണ്‍ ആയതിനാലും ആരു വേണമെങ്കിലും എടുക്കാമെന്നതിനാലും ഇതൊരല്പം ഹിറ്റ് ആന്‍ഡ് മിസ് പരിപാടിയാണ്. പോരാത്തതിന് ഇന്നലെ എടുത്തത് പെണ്‍കുട്ടിയാണെന്നതുകൊണ്ടുമാത്രം ഇന്ന് ആ നമ്പറില്‍ പെണ്‍കുട്ടി ഉണ്ടായിക്കോളണം എന്നില്ലല്ലോ. അപ്പോള്‍ കാശു കളയാന്‍ റെഡിയായവരും നിര്‍ബന്ധബുദ്ധിക്കാരും ഒക്കെ മാത്രമേ അക്കാലത്ത് ഈ പണിക്ക് ഇറങ്ങിത്തിരിക്കാറുള്ളൂ.

എന്റെ ഒരു ബന്ധുവീട്ടില്‍ അക്കാലത്ത് ഫോണ്‍ വിളിച്ച് ശല്യം ചെയ്യുന്ന ഒരു വിരുതന്‍ ഉണ്ടായിരുന്നു. ഇടയ്‌ക്കെല്ലാം വിളിക്കും. പെണ്‍കുട്ടികളാണ് എടുക്കുന്നതെന്നുവെച്ചാല്‍ പിന്നെ കൊച്ചുവര്‍ത്തമാനത്തിനുള്ള ശ്രമമായി. ചീത്തപറഞ്ഞ് അവര്‍ മടുത്തു. ശല്യക്കാരന്‍ വിടുന്നില്ല. അക്കാലത്ത് കോളര്‍ ഐഡി സംവിധാനമൊന്നുമില്ല. അതുകൊണ്ട് ഇതാരാണെന്നറിയാനോ തിരിച്ചുവിളിച്ച് രണ്ടു പറയാനോ പറ്റാറുമില്ല.

അവിടെ അവരുടെ ബന്ധുവായ ഒരു പോലീസ് ഓഫീസര്‍ വീട്ടില്‍ വന്നു. അദ്ദേഹത്തോട് അവര്‍ ഇക്കാര്യം പറഞ്ഞു. 'അതു ശരി, ഞാനിവിടെയുള്ള സമയത്താണ് അവന്‍ വിളിക്കുന്നതെങ്കില്‍ അവനെ ഞാന്‍ ശരിയാക്കിത്തരാം' എന്നദ്ദേഹം ഉറപ്പും കൊടുത്തു.
കഷ്ടകാലത്തിന് വലിയ താമസമില്ലാതെ ഫോണ്‍ ബെല്ലടിച്ചു. ഫോണ്‍ എടുത്ത കുട്ടിക്ക് അത് ശല്യക്കാരനാണെന്നു തോന്നി.
'അയാളാണെന്നാ തോന്നുന്നേ മാമാ,' കുട്ടി പറഞ്ഞു.
'കുട്ടികളും സ്ത്രീകളും അപ്പുറത്തേക്കു പൊക്കോ,' അദ്ദേഹം പറഞ്ഞു.
പിന്നെ ഫോണ്‍ എടുത്ത് ഒരു അഞ്ചു മിനിട്ട് പോലീസ് ഭാഷയില്‍ അമിട്ടു പൊട്ടിച്ചു... മറ്റേ വശത്തെ ഫോണ്‍ വെച്ചിട്ട് അയാള്‍ ഓടിയിട്ടുണ്ടാകണം.
സന്ദര്‍ശനം കഴിഞ്ഞ് പോലീസുമാമന്‍ പോയി. പിന്നെ അന്ന് ഒരു ശല്യവും ഉണ്ടായില്ല.
വൈകീട്ട് വീട്ടിലേക്ക് പിന്നെയും ഫോണ്‍ വന്നു. അവിടെനിന്നും കല്യാണം കഴിക്കാന്‍ പോകുന്ന പയ്യനാണ്. പെണ്‍കുട്ടി അന്നത്തെ വിശേഷം പറയാന്‍ തുടങ്ങിയതേയുള്ളൂ.
പക്ഷേ, പയ്യന്‍ പറഞ്ഞു: 'ഇന്ന് ഒരു സംഭവം ഉണ്ടായി.'
'എന്തുപറ്റി.'
അച്ഛന്‍ കല്യാണത്തിന്റെ കാര്യമെന്തോ പറയാന്‍ ഈ നമ്പറിലേക്ക് വിളിച്ചതാണ്, എവിടെയോ ഒരു പോലീസ് സ്‌റ്റേഷനിലാണ് കിട്ടിയതെന്നു തോന്നുന്നു. അവരച്ഛനെ തെറിപറഞ്ഞ് ചെവി പൊട്ടിച്ചു.
'എന്റെ ചേട്ടാ, അത് ഫോണ്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറിപ്പോയതല്ല. പോലീസ് മാമന് ആളു മാറിപ്പോയതാണെന്ന്' ഭാഗ്യത്തിനു കുട്ടി പറഞ്ഞില്ല.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും 'മിസ്ഡ് കോള്‍ വന്ന്' പരിചയപ്പെട്ട ഒരാളുടെ കൂടെ വീട്ടമ്മ ഇറങ്ങിപ്പോയെന്നോ പെണ്‍കുട്ടിയെ ഒരാള്‍ പീഡിപ്പിച്ചുവെന്നോ ഒക്കെ കേള്‍ക്കുമ്പോള്‍ ഞാന്‍ അതിശയിക്കാറുണ്ട്.

ഇതെങ്ങനെ? ചുമ്മാ ഒരു മിസ്ഡ് കോള്‍ വന്നതുകൊണ്ട് എങ്ങനെ ഒരു വീട്ടമ്മ 'വലയില്‍ വീഴും?' ഒരു മിസ്ഡ് കോളിന്റെ പരിചയത്തില്‍ ഏതെങ്കിലും പെണ്‍കുട്ടി പരിചയമില്ലാത്ത ആരുടെയെങ്കിലും കൂടെ കറങ്ങാനും ലോഡ്ജില്‍ പോകാനും സമ്മതിക്കുമോ?

എന്റെ വായനക്കാരില്‍ പ്രേമിച്ചിട്ടുള്ള ആണുങ്ങളും പെണ്ണുങ്ങളും ഒക്കെയുണ്ടാകും. ഒരു മിസ്ഡ് കോള്‍ പോയിട്ട് അഞ്ചു വര്‍ഷം എഞ്ചിനീയറിങ്ങിന് ഒരുമിച്ചു പഠിച്ച പരിചയമുണ്ടെങ്കില്‍പ്പോലും നമ്മുടെ പെണ്‍കുട്ടികള്‍ വളരെ ശ്രദ്ധിച്ചു മാത്രമേ പയ്യന്മാരോടൊപ്പം ഒരു സിനിമയ്ക്കുപോലും പോകൂ. പറ്റിയാല്‍ പകല്‍സമയത്ത്. ആദ്യമാദ്യം മറ്റു കൂട്ടുകാരുടെ അകമ്പടിയിലും ബോഡിഗാര്‍ഡിലും ഒക്കെ. വീട്ടമ്മമാരുടെ കാര്യം അതിലും അപ്പുറമായിരിക്കണം. എനിക്കു പരിചയമില്ലാത്ത ഫീല്‍ഡാണ്.

അപ്പോള്‍ ചുമ്മാ ഒരു മിസ്ഡ് കോള്‍ വന്ന് വീട്ടമ്മ വീടുവിട്ടിറങ്ങുകയും പെണ്‍കുട്ടി ലോഡ്ജിലെത്തുകയുമൊക്കെ ചെയ്യുന്നതിനു പുറകില്‍ ഫോണിലും കോളിലും അപ്പുറം എന്തോ ഉണ്ട്.

എന്റെ ഉറച്ച വിശ്വാസം സ്വന്തം ജീവിതത്തില്‍ (വീട്ടിലോ സമൂഹത്തിലോ) കടുത്ത അവഗണനയോ പീഡനമോ മറ്റു ലൈംഗിക അതിക്രമങ്ങളോ അനുഭവിക്കുന്നവരോ അതോ, ഭയക്കുന്നവരോ ആയിരിക്കണം ഈ മിസ്ഡ് കോളില്‍ വീഴുന്നത്.

കഴിഞ്ഞ മാസം ഒരു വാര്‍ത്ത വായിച്ചു. സ്‌കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി വൈകീട്ട് സ്‌കൂള്‍ വിട്ടിട്ടും വീട്ടില്‍ പോകുന്നില്ല. അധ്യാപകര്‍ അന്വേഷിച്ചപ്പോഴാണ് അറിയുന്നത് രണ്ടു വര്‍ഷമായി സ്വന്തം അച്ഛനും സഹോദരനും അമ്മാവനും കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയാണ്.

ഇങ്ങനെ സ്വന്തം വീട്ടില്‍, സ്വന്തം ബന്ധുക്കളാല്‍ പീഡിപ്പിക്കപ്പെടുന്ന ഒരു കുട്ടി മിസ്ഡ് കോള്‍ മൂലം മറ്റുള്ളവരെ വിശ്വസിച്ചാല്‍ അതില്‍ തെറ്റുപറയാനുണ്ടോ? അങ്ങനെയുള്ളവരുടെ കൂടെ ഇറങ്ങിപ്പോകുമ്പോള്‍ വാസ്തവത്തില്‍ അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമുണ്ടാകില്ല. മിസ്ഡ് കോളിലെ ചേട്ടന്‍ മര്യാദക്കാരനാവാന്‍ ഒരു സാധ്യതയെങ്കിലുമുണ്ട്. സ്വന്തം ചേട്ടന്‍ നീചനാണെന്ന് കുട്ടിക്ക് സ്വാനുഭവത്തില്‍നിന്നും ഉറപ്പാണല്ലോ. അപ്പോള്‍ വീടുവിട്ടിറങ്ങിയാല്‍ അതില്പരം ഒന്നും വരാനില്ല.

മിസ്ഡ് കോളില്‍ വീഴുന്ന പെണ്‍കുട്ടികളെ രക്ഷിക്കേണ്ടത് മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടല്ല, ഒരു മിസ്ഡ് കോളുകാരന്റെ കൂടെപ്പോലും ഇറങ്ങിപ്പോകാന്‍ തോന്നിക്കുന്ന ജീവിതസാഹചര്യങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കിയാണ്. ഇതിനാണ് കുടുംബാംഗങ്ങളും സമൂഹവും ശ്രമിക്കേണ്ടത്.
{[['']]}

എന്നിലെ സ്‌ത്രീ ആരാണ്‌?എന്റെ സ്‌ത്രീ സങ്കല്‌പങ്ങള്‍ എന്തൊക്കെയാണ്‌ ? -

Divya ViswanathKerala tv show and newsഎന്നിലെ സ്‌ത്രീ ആരാണ്‌?എന്റെ സ്‌ത്രീ സങ്കല്‌പങ്ങള്‍ എന്തൊക്കെയാണ്‌ ? സ്‌ത്രീ മനസ്സിനെ സ്വയം വിലയിരുത്തി, ഇഷ്‌ടാനിഷ്‌ടങ്ങളും സങ്കല്‌പങ്ങളും അഭിരുചികളും പങ്കുവയ്‌ക്കുന്ന പംക്‌തി. ഈ ലക്കത്തില്‍ സ്‌ത്രീധനം സീരിയലിലൂടെ പ്രേക്ഷകര്‍ക്ക്‌ പ്രിയങ്കരിയായ ദിവ്യ.
കവിഭാവനയില്‍ വിരിയുന്നത്‌ പുരുഷസൗന്ദര്യമല്ലല്ലോ, സ്‌ത്രീ സൗന്ദര്യമല്ലേ? സ്‌ത്രീ സൗന്ദര്യം എന്നു പറയുമ്പോള്‍ മനസ്സിലേക്ക്‌ ഓടിയെത്തുന്നത്‌ കേരളത്തനിമയുള്ള നാടന്‍ പെണ്‍കുട്ടികളുടെ മുഖമാണ്‌.
ദാവണിയുടുത്ത്‌, വിടര്‍ന്ന മുടിയില്‍ തുളസ്സിക്കതിര്‍ ചൂടി ചുറ്റുമുള്ളവരെ നോക്കാതെ മുഖം കുനിച്ച്‌ നടന്നു പോകുന്ന പതിനെട്ടുകാരി. വിവാഹശേഷം ഭര്‍ത്താവിനെ ദൈവത്തെപ്പോലെ സ്‌നേഹിച്ച്‌, ബഹുമാനിച്ച്‌, അനുസരണയോടെ ജീവിക്കുന്ന ഭാര്യമാര്‍. അമ്മായിയമ്മയുടെ പോരുകള്‍ സഹിച്ച്‌ ആരോടും ഒന്നും പറയാതെ എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്നവര്‍. മക്കള്‍ക്ക്‌ സ്‌നേഹമയിയായ അമ്മയായി നാലു ചുമരുകള്‍ക്കുള്ളില്‍ ജീവിച്ചു തീര്‍ക്കുന്ന ജന്മങ്ങള്‍. ഭാരതസ്‌ത്രീകള്‍ തന്‍ ഭാവശുദ്ധി എന്ന കവിവാക്യത്തിന്‌ അര്‍ത്ഥം നല്‍കുന്ന സ്‌ത്രീരത്നങ്ങള്‍. ഇതൊക്കെ കേള്‍ക്കാന്‍ നല്ല സുഖമാണ്‌. പക്ഷേ ഇപ്പോള്‍ ഇങ്ങനെയുള്ള സ്‌ത്രീകളെ ആകെ കാണുന്നത്‌ ഞങ്ങള്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളില്‍ മാത്രമാണ്‌.
നാടന്‍ ചിന്താഗതിയും സൗന്ദര്യവുമുള്ള പെണ്‍കുട്ടികള്‍ ഇന്ന്‌ കുറവാണ്‌. എന്നു കരുതി സ്‌ത്രീ സൗന്ദര്യം ഇവയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ഒരാളുടെ മുഖസൗന്ദര്യം മാത്രം കണ്ട്‌ അവരുമായൊരു സ്‌നേഹബന്ധം എനിക്കിതു വരെ ഉണ്ടായിട്ടില്ല. സൗഹൃദങ്ങളിലോ ആഴമുള്ള സ്‌നേഹബന്ധങ്ങളിലോ സൗന്ദര്യം ഒരു മാനദണ്ഡമായി ഒരിക്കലും എനിക്കു തോന്നിയിട്ടില്ല.

കാണുന്ന കണ്ണിലാണ്‌ സൗന്ദര്യം

സ്‌ത്രീസൗന്ദര്യത്തിന്‌ പ്രായവ്യത്യാസങ്ങള്‍ പാടില്ല. ഏതു പ്രായത്തിലും സ്‌ത്രീ സൗന്ദര്യം കാത്തുസൂക്ഷിക്കണമെന്നു തന്നെയാണ്‌ എന്റെ അഭിപ്രായം. പണ്ട്‌ വീട്ടിലിരുന്ന്‌ മഞ്ഞളും രക്‌തചന്ദനവും പുരട്ടി മുഖസൗന്ദര്യം കൂട്ടാന്‍ സ്‌ത്രീകള്‍ ശ്രമിച്ചിരുന്നില്ലേ. മുത്തശ്ശിമാര്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു. ഇന്ന്‌ അതിനു വേണ്ടി ബ്യൂട്ടിപാര്‍ലറിനെ ആശ്രയിക്കുന്നു എന്ന വ്യത്യാസമേയുള്ളു.
വിവാഹം കഴിഞ്ഞ്‌ വീട്ടമ്മമാരായി ഒതുങ്ങിയ ശേഷം സൗന്ദര്യം നോക്കാറില്ല എന്നു പറയുന്നവരുണ്ട്‌. ആ നിലപാടിനോട്‌ യോജിക്കാന്‍ കഴിയില്ല. വീട്ടമ്മമാര്‍ക്കാണ്‌ സൗന്ദര്യം കാത്തുസൂക്ഷിക്കാനുള്ള ചുറ്റുപാട്‌ കൂടുതലായിട്ടുള്ളത്‌. ഏതു പ്രായത്തിലും തന്റെ സൗന്ദര്യം നിലനിര്‍ത്തണമെന്ന ആഗ്രഹം അവരവര്‍ക്കുണ്ടാകണം. അത്‌ വീട്ടമ്മമാരായാലും ജോലിക്കാരായാലും വ്യത്യാസമില്ല.
ജീവിതരീതി മാറിയപ്പോള്‍ സ്‌ത്രീ സൗന്ദര്യത്തിന്റെ കാഴ്‌ചപ്പാടും മാറിയിട്ടുണ്ട്‌. അവനവനെ എങ്ങനെ സ്വന്തമായി കാണുന്നുവോ ആ കണ്ണിലാണ്‌ സൗന്ദര്യമുള്ളത്‌. അമിതമായി മേക്കപ്പ്‌ ചെയ്യാതെ തന്നെ ഉള്ള സൗന്ദര്യം നിലനിര്‍ത്താനുള്ള പല മാര്‍ഗ്ഗങ്ങളുണ്ട്‌.

ചുറ്റുപാടുകള്‍ പ്രാധാന്യം

എന്റെ അച്‌ഛനും അമ്മയും അദ്ധ്യാപകരായതു കൊണ്ട്‌ അതിന്റെ പ്രാധാന്യം അറിഞ്ഞു തന്നെയാണ്‌ വളര്‍ന്നത്‌. ഒരിക്കല്‍പ്പോലും അവരെന്നെ ഒരു കാര്യത്തിനും നിര്‍ബന്ധിച്ചിട്ടില്ല. വളരെ സ്വാതന്ത്ര്യം തന്നാണ്‌ എന്നെ വളര്‍ത്തിയത്‌. ഒരുപക്ഷേ അന്ന്‌ നിര്‍ബന്ധം പിടിച്ചിരുന്നെങ്കില്‍ ഞാന്‍ വഴിതെറ്റിപ്പോയേനേ. എല്ലാ കാര്യങ്ങളും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം അവരെനിക്ക്‌ തന്നു.

കാഴ്‌ചപ്പാടുകള്‍ മാറില്ല

സമൂഹം എത്രയൊക്കെ പുരോഗമിച്ചെന്ന്‌ പറഞ്ഞാലും സ്‌ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്‌ചപ്പാടില്‍ പൂര്‍ണ്ണമായി ഒരു വ്യത്യാസമുണ്ടാകുമെന്ന്‌ എനിക്കു തോന്നുന്നില്ല. പണ്ടത്തേതിനെ അപേക്ഷിച്ച്‌ സ്‌ത്രീകള്‍ക്ക്‌ സ്വാതന്ത്ര്യം കൂടിയിട്ടുണ്ടെന്നുള്ളത്‌ സത്യമാണ്‌. സമൂഹത്തോടുള്ള സ്‌ത്രീകളുടെ പെരുമാറ്റത്തിനും മാറ്റം വന്നിട്ടുണ്ട്‌. പക്ഷേ ആ കണെക്കടുത്തു നോക്കുമ്പോള്‍ മാനസികമായും ശാരീരികമായും ദുരിതമനുഭവിക്കുന്ന സ്‌ത്രീകളുടെ എണ്ണവും അതുപോലെ കൂടിയിട്ടുണ്ടെന്ന്‌ മനസ്സിലാക്കാന്‍ കഴിയും. നല്ലൊരു ശതമാനം സ്‌ത്രീകള്‍ ഇപ്പോഴും സമൂഹത്തിന്റെ നിഷേധരൂപമായ പ്രതികരണത്തെ നേരിടുന്നുണ്ട്‌. അന്തര്‍ജനങ്ങള്‍ എന്ന ചിന്ത മാറി ജോലി വേണമെന്നും അത്യാവശ്യം വിദ്യാഭ്യാസം വേണമെന്നും ചിന്തിക്കുന്ന സ്‌ത്രീകളാണ്‌ അധികമുള്ളത്‌. സ്‌ത്രീകള്‍ മുന്നോട്ടു വരണമെന്ന്‌ ആഗ്രഹിക്കുമ്പോഴും അവരെ പിന്നിലേക്ക്‌ വലിക്കുന്ന എന്തൊക്കെയോയുണ്ട്‌. അതുകൊണ്ട്‌ തന്നെ നിലവിലുള്ള കാഴ്‌ചപ്പാടുകള്‍ ഇനിയും ഒരുപാട്‌ മാറേണ്ടതുണ്ടെന്നാണ്‌ എനിക്കു തോന്നുന്നത്‌.

ഒരാള്‍ മാത്രം

പ്രത്യേകിച്ച്‌ ഒരാളെയും അങ്ങനെ മാതൃകയാക്കി മനസ്സില്‍ കൊണ്ടു നടന്നിട്ടില്ല. ചിലരുടെ പെരുമാറ്റം ഇഷ്‌ടമാണെങ്കില്‍ മറ്റു ചിലരുടെ വ്യക്‌തിത്വമാണ്‌ ഇഷ്‌ടപ്പെട്ടിട്ടുള്ളത്‌. ഒരാളിനെ എടുത്തു പറഞ്ഞ്‌ അവരുടെ ഒരു സ്വഭാവം മാത്രം ഇഷ്‌ടപ്പെട്ടെന്ന്‌ പറയാന്‍ എനിക്കറിയില്ല. മനസ്സില്‍ ഇഷ്‌ടം തോന്നിയ അനേകം വ്യക്‌തികളുണ്ട്‌. എങ്കിലും അദ്ധ്യാപികയായും, വീട്ടമ്മയായും, ഭാര്യയായും, സ്‌ത്രീയായും സര്‍വ്വോപരി ഒരു വ്യക്‌തിയായും എനിക്ക്‌ ആരാധന തോന്നിയത്‌ എന്റെ അമ്മയോടാണ്‌. ഒരിക്കലും നടക്കില്ലെന്ന്‌ അറിയാമെങ്കിലും അമ്മയെപ്പോലൊരു അമ്മയാകണമെന്നാണ്‌ എന്റെ ഏറ്റവും വലിയ ആഗ്രഹം

പൊരുത്തപ്പെടാന്‍ കഴിയാത്തത്‌

എന്തൊക്കെ നന്മ ചെയ്‌താലും എത്രയൊക്കെ നന്നായി ഇടപ്പെട്ടാലും കുറ്റം മാത്രം പറയുന്ന ചില സ്‌ത്രീകളുണ്ട്‌. അസൂയയും കുശുമ്പുമുള്ള സ്‌ത്രീകളുടെ സ്വഭാവത്തോട്‌ എനിക്ക്‌ പൊരുത്തപ്പെട്ടു പോകാന്‍ കഴിയില്ല. അവര്‍ക്ക്‌ മറ്റുള്ളവരെ അംഗീകരിക്കാന്‍ കഴിയാത്ത ഒരു മനസ്സുണ്ട്‌.

എനിക്കേറെയിഷ്‌ടം

ലോലമനസ്സ്‌ സ്‌ത്രീകളുടെ മാത്രം പ്രത്യേകതയാണ്‌. മറ്റുള്ളവരുടെ മനോവികാരങ്ങളെ പെട്ടെന്ന്‌ മനസ്സിലാക്കാനുള്ള കഴിവ്‌ സ്‌ത്രീകള്‍ക്കുണ്ട്‌.

എന്നില്‍ ഇഷ്‌ടപ്പെടുന്നത്‌

മറ്റുള്ളവര്‍ക്ക്‌ ദോഷമല്ലാത്ത നുണകള്‍ പറയുന്നത്‌ തെറ്റല്ലെന്ന്‌ കേട്ടിട്ടുണ്ട്‌. പക്ഷേ എനിക്കതിനോട്‌ യോജിപ്പില്ല. കഴിവിന്റെ പരമാവധി സത്യം പറയാനേ ഞാന്‍ ശ്രമിക്കൂ. വീട്ടിലുള്ളവരോട്‌ സത്യസന്ധമായി പെരുമാറാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്‌. എനിക്ക്‌ എന്നില്‍ ഏറ്റവുമിഷ്‌ടമുള്ള സ്വഭാവം അതു തന്നെയാണ്‌.

എന്നില്‍ ഇഷ്‌ടപ്പെടാത്തത്‌

ഞാന്‍ വളരെ സെന്‍സിറ്റീവാണ്‌. എല്ലാവരോടും പെട്ടെന്ന്‌ അടുപ്പം തോന്നും, ഒരുപാട്‌ വിശ്വസിക്കും. അത്‌ കുറച്ചു ഓവറല്ലേന്ന്‌ പലപ്പോഴും ചിന്തിക്കാറുണ്ട്‌.

വ്യക്‌തിത്വം വളര്‍ത്താം

1. ആത്മവിശ്വാസം വളര്‍ത്തുക.
2. അമിതമായി ആരെയും ആശ്രയിക്കാതിരിക്കുക.
3. അന്തര്‍മുഖയാകാതിരിക്കുക.
4. സൗന്ദര്യം പെരുമാറ്റത്തിലൂടെ വളര്‍ത്തുക
5. കുശുമ്പും അസൂയയും വളര്‍ത്തിയെടുക്കാതിരിക്കുക. 
{[['']]}

കുട്ടികളെ പഠിപ്പിക്കാം, സമ്പാദിക്കാനും സമര്‍ത്ഥമായി ചെലവഴിക്കാനും


 








കുട്ടികളെ പഠിപ്പിക്കാം, സമ്പാദിക്കാനും സമര്‍ത്ഥമായി ചെലവഴിക്കാനും



ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ. പണം കൈകാര്യം ചെയ്യാനും സമ്പാദിക്കാനും ചെറുപ്പം മുതലേ കുട്ടികളെ ശീലിപ്പിക്കാം. ആദ്യ പരിശീലനം നല്‍കേണ്ടത് വീട്ടില്‍ നിന്നുതന്നെ. പോക്കറ്റ് മണി നല്‍കുന്നതിലൂടെ കുട്ടികളില്‍ സാമ്പത്തിക സ്വാതന്ത്ര്യം വളര്‍ത്തുക മാത്രമല്ല, പണത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള ബോധം ഉറപ്പിക്കുകയും ചെയ്യാം. എന്നാല്‍ അതിനു മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

എത്ര തുക നല്‍കാം?
പ്രായത്തിന്റെ അടിസ്ഥാനത്തില്‍ നാല് ഘട്ടങ്ങളായി തിരിക്കാം. 5-8, 9-12, 13-15, 16-18 എന്നിവയാണവ. ഏഴു വയസു മുതല്‍ കുട്ടികള്‍ക്ക് പോക്കറ്റ് മണി നല്‍കി തുടങ്ങാം. എന്നാല്‍ പണം കൈകാര്യം ചെയ്യാന്‍ ഏഴു വയസുള്ള കുട്ടിക്ക് സാധിക്കുന്നില്ലെങ്കില്‍ അല്‍പ്പം കൂടി കാത്തിരിക്കാം. കുട്ടിയുടെ പ്രായം കൂടുന്നതിനനുസരിച്ച് നല്‍കുന്ന തുകയിലും മാറ്റം വരുത്താം. ചെറിയ കുട്ടികള്‍ക്ക് മിഠായിയോ മധുരമോ വാങ്ങാനുള്ള പണമാണ് ആവശ്യമെങ്കില്‍ ടീനേജുകാര്‍ക്ക് സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി ഭക്ഷണം കഴിക്കുകയാകും ആവശ്യം. തുടക്കത്തില്‍ ആഴ്ചതോറും ചെറിയ തുകകള്‍ നല്‍കാം. ക്രമേണ വര്‍ധിപ്പിച്ച് മാസംതോറും നല്‍കിത്തുടങ്ങാം. ഏഴു വയസ് പ്രായമുള്ള കുട്ടികള്‍ക്ക് ചെറിയ കാലയളവില്‍ ചെറിയ തുകകള്‍ കൈകാര്യം ചെയ്യാനാകും എളുപ്പം. എന്തായാലും കൃത്യമായ ബജറ്റ് കണക്കാക്കി വേണം തുക നിശ്ചയിക്കാന്‍.

പിഗ്ഗി ബാങ്ക് നല്‍കുകയോ ബാങ്ക് എക്കൗണ്ട് തുടങ്ങുകയോ ചെയ്യാം
കൈയില്‍ പണം വരുമ്പോള്‍ അത് ചെലവാക്കാനുള്ള താല്‍പ്പര്യവും കുട്ടികളില്‍ വര്‍ധിക്കും. അതിനാല്‍ ചെലവഴിക്കുന്നതിന്റെയും സമ്പാദിക്കുന്നതിന്റെയും കൃത്യമായ സന്തുലനം പാലിക്കാനാവശ്യമായ ബോധവല്‍ക്കരണം കുട്ടികള്‍ക്ക് തുടക്കത്തിലേ നല്‍കാം. ചെലവഴിക്കാനൊരുങ്ങും മുമ്പ് സമ്പാദിക്കാനുള്ള ശീലം വളര്‍ത്തിയെടുക്കാം, ഇത് ഭാവിയില്‍ സാമ്പത്തിക സുരക്ഷിതത്വം നല്‍കും. ഇതിന് പ്രോത്സാഹനമായി ഒരു പിക്ഷി ബാങ്ക് സമ്മാനിക്കുകയോ ഒരു ബാങ്ക് എക്കൗണ്ട് തുടങ്ങി കൊടുക്കുകയോ ചെയ്യാം. മിക്ക ബാങ്കുകളും എട്ടു വയസു മുതലുള്ള കുട്ടികള്‍ക്ക് എക്കൗണ്ട് അനുവദിക്കാറുണ്ട്. ഉല്‍സവവേളകളിലും മറ്റും ബന്ധുക്കളില്‍ നിന്നു ലഭിക്കുന്ന തുക ഇതില്‍ നിക്ഷേപിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കാം. പ്രിയപ്പെട്ട കളിപ്പാട്ടമോ പുസ്തകമോ വസ്ത്രമോ വാങ്ങാനായി സമ്പാദിക്കാം എന്ന ലക്ഷ്യബോധം കുട്ടികളില്‍ വളര്‍ത്തുന്നത് ഗുണകരമാകും.

നിരീക്ഷിക്കാം, പക്ഷേ ലക്ഷ്യം നിശ്ചയിക്കേണ്ടത് കുട്ടി
പോക്കറ്റ് മണി നല്‍കുന്നതിലൂടെ കുട്ടികള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നല്‍കുക മാത്രമല്ല, അവരിലെ പണം കൈകാര്യം ചെയ്യാനുള്ള കഴിവിന് മൂര്‍ച്ച കൂട്ടുകയുമാണ്. അതിനാല്‍ ചെലവഴിക്കുന്നതിന്റെ അടിസ്ഥാന കാര്യങ്ങള്‍ ബോധിപ്പിച്ചാല്‍ മതി, ടാര്‍ഗറ്റ് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം കുട്ടിക്ക് തന്നെ നല്‍കാം. ഹ്രസ്വകാല ലക്ഷ്യമായി ഫോണ്‍, ദീര്‍ഘകാല ലക്ഷ്യമായി ബൈക്ക് എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ അവര്‍ സ്വയം നിശ്ചയിക്കട്ടെ. തെറ്റുകള്‍ പറ്റിക്കോട്ടെ, ആവശ്യമുള്ള സമയത്ത് മാത്രം സഹായവും ഉപദേശവും നല്‍കാം. എന്നാല്‍ പണം ചെലവഴിക്കുന്നതെങ്ങനെ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ മറക്കണ്ട, പണം അനാവശ്യമായി ചെലവാക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക.

തെറ്റുകള്‍ സ്വാഭാവികം
പണം കൈകാര്യം ചെയ്യുന്നതില്‍ കുട്ടികള്‍ക്ക് തെറ്റുകള്‍ പറ്റാം. ഭാവിയില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടാകുന്നതിനെക്കാള്‍ മെച്ചം ചെറിയ പ്രായത്തിലെ ചെറിയ നഷ്ടങ്ങളാണ്. മാസാവസാനം ഷോപ്പിംഗിന് പോകാന്‍ പരിമിതമായ തുകയേയുള്ളുവെങ്കില്‍ അത്തരം സമയങ്ങളില്‍ സഹായിക്കാനായി അധികം പണം നല്‍കരുത്. കൂടുതല്‍ പണം നല്‍കുന്നത് കുട്ടികളില്‍ സാമ്പത്തിക അച്ചടക്കം ഇല്ലാതാക്കും. പണം കടം വാങ്ങുന്നതും നല്‍കുന്നതും ടീനേജുകാര്‍ക്കിടയില്‍ ഇപ്പോള്‍ സാധാരണമായിട്ടുണ്ട്. കടത്തിന്റെ അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും അത്തരം ഇടപാടുകള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്യുക.

ചെയ്യേണ്ട ജോലികള്‍ക്ക് പ്രതിഫലം നല്‍കരുത്
പണം വാഗ്ദാനം ചെയ്യുമ്പോള്‍ മിക്ക മാതാപിതാക്കള്‍ക്കും സംഭവിക്കുന്ന പിഴവാണിത്. സ്വന്തം കടമകള്‍ നിര്‍വഹിക്കാന്‍ കുട്ടികള്‍ക്ക് പണം വാഗ്ദാനം ചെയ്യരുത്. പഠിക്കേണ്ടതും നന്നായി പെരുമാറേണ്ടതും സ്വന്തം കിടപ്പുമുറി വൃത്തിയാക്കി വെക്കേണ്ടതുമെല്ലാം കുട്ടികള്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട ജോലികളാണ്. അതിനെ പണം നേടാനുള്ള മാര്‍ഗമായി കാണാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ അത് കുട്ടികളിലെ പണത്തോടുള്ള ആര്‍ത്തിയാണ് വര്‍ധിപ്പിക്കുക, പണത്തെക്കുറിച്ചുള്ള ബോധമല്ല. മാത്രമല്ല ഓരോ ചെറിയ ജോലിക്കു പോലും അവര്‍ പ്രതിഫലം പ്രതീക്ഷിക്കാനും തുടങ്ങും. അതുപോലെ തന്നെ കുസൃതിയുടെയും മറ്റും പേരില്‍ അവര്‍ക്കു നല്‍കുന്ന തുക കുറയ്ക്കാനും പാടില്ല. മറ്റു മാര്‍ക്ഷങ്ങളിലൂടെ അച്ചടക്കം ശീലിപ്പിക്കാം.
{[['']]}

ഓരോ കുട്ടിയും മാതാപിതാക്കളും കണ്ടിരിക്കേണ്ട വീഡിയോ


 





രാവിലെ വാട്ടര്‍ബോട്ടിലും ബാഗും തൂക്കി സ്‌കൂളില്‍ പോകുന്ന കുട്ടി തിരിച്ചു വരാന്‍ അഞ്ച് മിനിറ്റ് വൈകിയാല്‍ അച്ഛനമ്മമാരുടെ നെഞ്ചൊന്നു പിടയ്ക്കും. എല്ലാ ദിവസവും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെല്ലാം ഒറ്റ നിമിഷം കൊണ്ട് അവരുടെ മനസ്സില്‍ ഓടിയെത്തും. തങ്ങളുടെ കുട്ടിക്കും എന്തെങ്കിലും അപകടം ഉണ്ടായിട്ടുണ്ടോ എന്ന് ഭയക്കും.എവിടെ നിന്നാണ് കാമാര്‍ത്തമായ കണ്ണുകളും കൂര്‍ത്ത നഖങ്ങളുമായി കഴുകന്മാര്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ നേരെ ചാടിവീഴുന്നതെന്ന ഭയത്തില്‍ കഴിയുന്ന മാതാപിതാക്കള്‍ക്കളാണ് അധികവും.


കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ വാര്‍ത്തകള്‍ കേള്‍ക്കാത്ത ഒരു ദിവസം പോലും ഉണ്ടാകില്ല. ദേശീയ മാധ്യമങ്ങളില്‍ വരുന്ന കുട്ടികളുടെ പീഡന വാര്‍ത്തകള്‍ പലതും പുറത്ത് പറയാന്‍ അറക്കുന്ന തരത്തിലുള്ളതാണ്. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ മുതല്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ വരെ പീഡനത്തിന് ഇരയാക്കുന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ നാം വായിച്ചിട്ടുണ്ട്.തിരൂരില്‍ അമ്മയുടെ കൂടെ ഉറങ്ങിക്കിടക്കുന്ന മൂന്നു വയസ്സുകാരിയായ നാടോടിബാലികയെ പീഡിപ്പിച്ച 22കാരന് ദിവസങ്ങള്‍ക്ക് മുമ്പാണ് കോടതി 30 വര്‍ഷത്തെ തടവ് ശിക്ഷ നല്‍കിയത്. പേരയ്ക്ക നല്‍കാമെന്ന് പറഞ്ഞ് നാലാം ക്ലാസുകാരിയെ മദ്ധ്യവയസ്‌കന്‍ വീട്ടില്‍ വിളിച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവവും വീട്ടില്‍ പതിവായി നീലച്ചിത്രം കണ്ടശേഷം ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചുകൊലപ്പെടുത്തി കുളത്തിലിട്ട ആറാം ക്ലാസുകാരന്റെ കഥയും ഉണ്ടാക്കിയ ആഖാതം ചെറുതായിരുന്നില്ല. ഏറ്റവും അവസാനമായി തലസ്ഥാനത്ത് കഴിഞ്ഞ ദിവസം ഓട്ടോയില്‍ കയറിയ കാഴ്ചയ്ക്ക് തകരാറുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഓട്ടോ ഡ്രൈവര്‍ ബലാത്സംഗം ചെയ്തതു വരെ എത്ര എത്ര സംഭവങ്ങള്‍.
ഏറ്റവും അടുത്ത ബന്ധുക്കളെപ്പോലും വിശ്വസിക്കാനാകാത്ത ഒരു സാഹചര്യമാണ് നിലവിലുളളത്. പല പീഡനക്കേസുകളിലും കുട്ടികളെ പീഡിപ്പിക്കുന്നത് അടുത്ത ബന്ധുക്കള്‍ തന്നെയായിരിക്കും. സ്വന്തം അച്ഛന്‍ മകളെ ഗര്‍ഭിണിയാക്കുന്ന കാലഘട്ടത്തില്‍ അമ്മമാര്‍ക്ക് ആരെയാണ് വിശ്വസിക്കേണ്ടതെന്ന് പോലും തിരിച്ചറിയാത്ത് അവസ്ഥയാണ്. പല സ്ഥലങ്ങളിലും പെണ്‍മക്കളെ അച്ഛന്റെയും സഹോദരന്മാരുടെയും അടുത്ത് ഒറ്റയ്ക്ക് വിടാന്‍ അമ്മമാര്‍ പേടിക്കുന്ന സ്ഥിതിയിലേക്ക് നമ്മുടെ മനോഭാവം മാറിത്തുടങ്ങി.തട്ടിക്കൊണ്ട് പോകുപ്പെടുന്ന കുട്ടികളുടെ എണ്ണവും ഞെട്ടിക്കുന്നതാണ്. ആണ്‍-പെണ്‍ ഭേദമില്ലാതെ എല്ലാ കുട്ടികളും അതിക്രമത്തിനിരയാകുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് മാതാപിതാക്കള്‍.
കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുത്ത് സ്വയം അവര്‍ക്ക് സ്വന്തം ശരീരത്തെപ്പറ്റി ബോധ്യപ്പെടുത്തുക എന്ന ആശയം കാലങ്ങളായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ പലപ്പോഴും ഇത് പ്രാവര്‍ത്തികമാകാറില്ല. മുതിര്‍ന്ന കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളിലൂടെ കൊടുക്കുന്ന വിദ്യാഭ്യാസം ചെറിയ ക്ലാസിലെ കുട്ടികള്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ പറഞ്ഞു കൊടുക്കാന്‍ പലപ്പോഴും മാതാപിതാക്കള്‍ക്കോ അദ്ധ്യാപകര്‍ക്കോ സാധിക്കാറില്ലെന്നതാണ് വാസ്തവം. ഒരു കാര്യം പറഞ്ഞു കൊടുത്താല്‍ നൂറു ചോദ്യം തിരികെ ചോദിക്കുന്ന കുട്ടികളോട് എങ്ങനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കും എന്ന് ആകുലപ്പെടുന്ന മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും സഹായകമാകുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്.

കുട്ടികള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ അനിമേഷനിലൂടെ ബാലപീഡനത്തെപ്പറ്റിയും കുട്ടികള്‍ അറിയേണ്ട കാര്യങ്ങളെപ്പറ്റിയും വീഡിയോയിലൂടെ മനസ്സിലാക്കാം. കോമള്‍ എന്ന ബാലികയിലൂടെ ഈ വീഡിയോ ബാലപീഡനത്തെപ്പറ്റി കുട്ടികള്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നല്‍കും. അവശ്യസമയത്ത് വിളിക്കാനുള്ള ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്പറുകളെപ്പറ്റിയും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. എങ്ങനെ നല്ലതും ചീത്തയുമായ സ്പര്‍ശനങ്ങളെ തിരിച്ചറിയാം, ഏതൊക്കെയാണ് മറ്റാരും സ്പര്‍ശിക്കാന്‍ പാടില്ലാത്ത ശരീരഭാഗങ്ങള്‍, ആരെങ്കിലും മോശമായി പെരുമാറിയാല്‍ എന്ത് ചെയ്യണം തുടങ്ങി കുട്ടികള്‍ അറിയേണ്ട പല കാര്യങ്ങളും ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മാതാപിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും ഈ വീഡിയോയിലൂടെ കുട്ടികളില്‍ ബോധവത്കരണം നടത്താവുന്നതാണ്.

{[['']]}

പെണ്‍ശരീരം ഒരു വസ്‌തുവാണെന്നും ഇറച്ചി മാത്രമാണെന്നും കരുതുന്ന ഒരു സമൂഹമാണ്‌ നമുക്കുള്ളത്‌.

Sindu ShellyKerala tv show and newsകേരളത്തില്‍ ഒരു പെണ്ണിന്‌ ഒറ്റയ്‌ക്കൊരു ഹോട്ടലില്‍ മുറികിട്ടുമോ? അങ്ങനെ താമസിച്ചാല്‍ അവള്‍ മോശക്കാരിയാവുമോ? അധ്യാപികയെപ്പോലും വിദ്യാര്‍ത്ഥികള്‍ പാര്‍ശ്വനോട്ടത്തിലൂടെ കാണുന്നതെങ്ങനെയാണ്‌? സ്‌ത്രീ എന്ന നിലയ്‌ക്ക്‌ ഒരാള്‍ വെട്ടിത്തുറന്നുപറയുന്നു.

അദ്ധ്യാപിക, ഹ്രസ്വചിത്ര സംവിധായിക, സ്‌ത്രീ...മൂന്നു സ്‌ഥാനങ്ങളിലും അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിക്കാവുന്ന വ്യക്‌തിത്വം. സിന്ധു ഷെല്ലി. കോഴിക്കോട്ടു ജനിച്ചു വളര്‍ന്ന സിന്ധു തന്റെ ജീവിതാനുഭവങ്ങളിലെ ഒരേട്‌ അടുത്തിടെ എഴുതി. കേരളത്തിലെ പുരുഷസമൂഹം എങ്ങനെയാണ്‌ സ്‌ത്രീകളെ നോക്കിക്കാണുന്നതെന്നും, പെരുമാറുന്നതെന്നും സ്വാനുഭവത്തില്‍ പച്ചയായ വെ ളിപ്പെടുത്തല്‍. "ചില അനുഭവങ്ങളുടെ വെളിച്ചത്തില്‍ നിന്നാണ്‌ ഞാന്‍ പറഞ്ഞു തുടങ്ങുന്നത്‌. പെണ്‍ശരീരം ഒരു വസ്‌തുവാണെന്നും ഇറച്ചി മാത്രമാണെന്നും കരുതുന്ന ഒരു സമൂഹമാണ്‌ നമുക്കുള്ളത്‌." തന്റെ വാക്കുകളിലെ സത്യങ്ങള്‍ പലര്‍ക്കും അംഗീകരിക്കാനാവില്ലെന്ന സത്യം മനസ്സിലാക്കി സിന്ധു ഷെല്ലി ഒരിക്കല്‍ കൂടി മനസ്സു തുറക്കുന്നു.
എന്തുകൊണ്ടാണ്‌ ലിംഗ അസമത്വത്തെക്കുറിച്ച്‌ ഒരു തുറന്നെഴുത്ത്‌ നടത്തിയത്‌ ?
അനുഭവങ്ങളിലൂടെയാണ്‌ ഞാന്‍ ഓരോന്നും പറഞ്ഞത്‌. സാമൂഹികമായി ഏറെ മുന്നിലാ യ കേരളത്തില്‍ വൈകിട്ട്‌ അഞ്ചിനുശേഷം സ്‌ത്രീകള്‍ക്കിറങ്ങിനടക്കാന്‍ കഴിയില്ല എന്നതൊരു വലിയ സത്യമാണ്‌. തിരുവനന്തപുരം വിമന്‍സ്‌ കോളജില്‍ ഒരു ചാനലിന്റെ ചര്‍ച്ചയ്‌ക്കെത്തിയ പെണ്‍കുട്ടികള്‍ ആറുമണി കഴിഞ്ഞു എന്ന ഒറ്റക്കാരണത്താല്‍ ഇറങ്ങിപ്പോകുന്നത്‌ കണ്ടിട്ടുണ്ട്‌.
രാവിലെ അഞ്ചിന്‌ കോഴിക്കോട്‌ പുതിയ ബസ്‌ സ്‌റ്റാന്‍ഡില്‍ ചായകുടിക്കാനെത്തുമ്പോള്‍ പലരും നോക്കുക വല്ലാത്ത രീതിയിലാണ്‌. രാവിലെ അഞ്ചുമണി സ്‌ത്രീകള്‍ക്ക്‌ അടുക്കളജോലിക്കു വേണ്ടി മാത്രമുള്ള സമയമാണ്‌. വൈകിട്ട്‌ ആറിന്‌ ശേഷവും വെളുപ്പിനെ അഞ്ചിന്‌ മുമ്പും പുരുഷന്മാര്‍ക്കുള്ള തും. കേരളമൊഴികെയുള്ള സംസ്‌ഥാനങ്ങളില്‍ ഇത്ര മോശപ്പെട്ട അന്തരീക്ഷമല്ല. പ്രായഭേദമില്ലാതെയാണ്‌ കേരളത്തില്‍ ലൈംഗികപീഡനങ്ങള്‍ കൂടിയത്‌. സ്‌ത്രീയെ ശരീരം മാത്രമായി കാണിക്കാനാണ്‌ ഇന്റര്‍നെറ്റിലെ പല സൈറ്റുകളും ശ്രമിക്കുന്നത്‌. അശ്‌ളീല സൈറ്റുകള്‍ കൊച്ചുകുട്ടികള്‍ക്കുവരെ വിരല്‍ത്തുമ്പില്‍ ലഭ്യം. ഒരു സാരിയുടെ പരസ്യത്തില്‍ എന്തിനാണ്‌ സാരിയില്ലായ്‌മ? സ്‌ത്രീകള്‍ ആവശ്യമില്ലാത്ത, സ്‌ത്രീക്കുവേണ്ടിയല്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യചിത്രങ്ങളില്‍ പോലും അവര്‍ പ്രത്യക്ഷപ്പെടുന്നു; വില്‌പനചരക്കായി മാത്രം! സിനിമയിലും സീരിയലിലും സ്‌ത്രീെയ മോശമായി കാണിക്കുന്നു. അതുകൊണ്ടൊക്കെയാണ്‌ ബന്ധങ്ങളുടെ പവിത്രത ഇല്ലാതാകുന്നത്‌. വികസനത്തിന്റെ ഒരു നെഗറ്റീവ്‌ വശമാണ്‌ ഇത്‌.
എവിടെനിന്നാണ്‌ മാറ്റങ്ങള്‍ തുടങ്ങേണ്ടത്‌ ?
സമൂഹത്തിന്റെ സുപ്രധാന ഘടകമാണു കുടുംബം. അവിടെത്തന്നെ ആണ്‍-പെണ്‍ വേര്‍തിരിവോടെയാണ്‌ അച്‌ഛനമ്മമാര്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്‌. പെണ്ണാവുകയെന്നത്‌ ഒരു കുറവാണെന്ന മട്ടിലാണവളെ വളര്‍ ത്തുക. വീട്ടു ജോലി ചെയ്യിക്കും. സഹനത്തിന്റെ ആവശ്യം അവള്‍ക്ക്‌ മാത്രം. ഏതു വഴക്കിലും വിട്ടുവീഴ്‌ച ചെയ്യേണ്ടത്‌ പെണ്ണാണെന്നാണു പറഞ്ഞു പഠിപ്പിക്കുക. ഇതേ കാഴ്‌ചപ്പാടില്‍ത്തന്നെയാണ്‌ സ ്‌ത്രീ സമൂഹത്തെ നോക്കിക്കാണുന്നത്‌. ഇതില്‍ നിന്ന്‌ മാറി ചിന്തിക്കുന്ന ഭൂരിപക്ഷമില്ല. പെണ്ണായി ജനിച്ചത്‌ ശാപമാണെന്ന തോന്നല്‍ ചെറുപ്പത്തിലേ പെണ്‍മനസ്സില്‍ മുദ്ര കുത്തപ്പെടുന്നു. സ്വന്തം മകളെ ഒന്നു ചേര്‍ത്തുപിടിക്കാന്‍ ഇന്നത്തെ അച്‌ഛന്മാര്‍ക്ക്‌ കഴിയുന്നില്ലെന്നതു ഞെട്ടിപ്പിക്കുന്നതാണ്‌.
അച്‌ഛനമ്മാരും മക്കളും തമ്മിലുള്ള ബ ന്ധങ്ങള്‍ക്കും പവിത്രത നഷ്‌ടമായെന്നാണോ?
അച്‌ഛനും മകളും, അമ്മയും മകനും, സഹോദരിയും സഹോദരനും, അമ്മാവനും അനന്തരവളും എന്നിങ്ങനെ വളരെ പവിത്രതയുണ്ടായിരുന്ന കുറെ ബന്ധങ്ങള്‍ ഇന്ന്‌ ക്രൈം വാര്‍ത്തകളില്‍ നിറയുന്നു. സ്‌ത്രീയും പുരുഷനും രണ്ടു ശരീരങ്ങള്‍ മാത്രമായി മാറുന്നു. പുരുഷനു ഭോഗിക്കാനുള്ള ഒരു വസ്‌തു മാത്രമാവുന്നു സ്‌ത്രീശരീരം. ബന്ധങ്ങളിലെ തീവ്രത നഷ്‌ടപ്പെട്ട്‌ മുന്നിലെത്തുന്ന സ്‌ത്രീരൂപത്തെ ഇറച്ചിയെന്ന പോലെയാണ്‌ പുരുഷന്‍ സമീപിക്കുന്നത്‌.
പെണ്‍മക്കളെ അച്‌ഛന്‍ നോക്കിക്കാണുന്നത്‌ ലൈംഗികതൃഷ്‌ണയോടെയാണ്‌. മാറികിടക്കുന്ന സാരി മകന്റെ മുന്നില്‍ വച്ച്‌ ശരിയാക്കിയിടാന്‍ അമ്മയ്‌ക്ക് മടിയാകുന്നു. ഇങ്ങനെ അച്‌ഛനമ്മാരും- മക്കളും ബന്ധത്തിനു പോലും അശ്ലീലച്ചുവ വന്നിരിക്കുന്നു. ഇന്റര്‍നെറ്റും ടി.വി സീരിയലുകളും, സിനിമകളുമൊക്കെ ഇതില്‍ നല്ലൊരു പങ്കു വഹിക്കുന്നുണ്ട്‌.
വിദ്യാലയങ്ങള്‍ക്ക്‌ പങ്കില്ലെന്നാണോ ?
തീര്‍ച്ചയായും ഉണ്ട്‌. കുട്ടികളുടെ രണ്ടാമത്തെ വീട്‌ വിദ്യാലയമാണ്‌, രണ്ടാമത്തെ മാതാപിതാക്കള്‍ അദ്ധ്യാപകരും. അറിവു നല്‍കേണ്ട അദ്ധ്യാപകര്‍ തന്നെയാണ്‌ കുട്ടികളെ ചൂഷണം ചെയ്യുന്നത്‌. പെണ്‍കുട്ടിയെ ഒരു വസ്‌തു എന്ന രീതിയിലാണ്‌ പലപ്പോ ഴും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമൊക്കെ നോക്കിക്കാണുന്നത്‌.
വയനാട്ടില്‍ ഞാന്‍ അദ്ധ്യാപികയായി രുന്ന 2003 കാലത്ത്‌ മഴയെ പലപ്പോഴും ശപിച്ചിട്ടുണ്ട്‌. മൂന്നര മീറ്ററിലുള്ള തുണി വാരിചുറ്റിക്ല ാസിലെത്തുമ്പോഴേക്കും മുഴുവന്‍ നനഞ്ഞിട്ടുണ്ടാകും. പുരുഷന്മാര്‍ക്ക്‌ കണ്ടാസ്വദിക്കാന്‍ ഒരു രൂപമായിട്ടാണ്‌ക്ല ാസിലെത്തിയിരുന്നത്‌. എന്റെ വിദ്യര്‍ത്ഥികള്‍ പോലും ഒരു സ്‌ത്രീ ശരീരം എന്ന കണക്കെ നോക്കുമായിരുന്നു. പഠിപ്പിക്കുമ്പോള്‍ സാരിയു ടുത്തു നില്‍ക്കാനാവില്ല. വശത്തിരിക്കുന്ന ആണ്‍കുട്ടികള്‍ വേണ്ടാത്ത രീതിയിലാണ്‌ നോക്കുക.
പത്തു-പന്ത്രണ്ട്‌ വര്‍ഷം അദ്ധ്യാപികയായിരുന്നപ്പോള്‍ സാരിയായിരുന്നു എന്റെ വേഷം. ആറു പിന്നുകളിലാണ്‌ ഈ ചേല നില്‍ക്കുന്നത്‌. എത്ര ശ്രമിച്ചാലും ശരീരം മുഴുവനായി മൂടാന്‍ സാരിക്ക്‌ കഴിയില്ല. ഏതു വിധം ആക്രമിക്കപ്പെടാനും സാരിയില്‍ വല്ലാത്ത സാധ്യതയുണ്ട്‌. ആ വേഷത്തിലാണ്‌ പെണ്ണിന്റെ പവിത്രതയെന്നാണ്‌ പുരുഷന്റെ കാഴ്‌ചപ്പാട്‌. ഏതു പ്രായത്തിലും ഏതു വേഷം ധരിക്കാനുള്ള സ്വാതന്ത്ര്യം പുരുഷന്മാര്‍ക്കുണ്ട്‌. സ്‌ത്രീകള്‍ക്ക്‌ ആ സ്വാതന്ത്ര്യം കൊടുക്കാന്‍ കഴിയില്ലേ? അദ്ധ്യാപികമാര്‍ക്ക്‌ ചുരിദാര്‍ അനുവദിച്ചതിന്‌ നന്ദി പറയാതെ വയ്യ.
ഒരിക്കല്‍ ബസ്സില്‍ സീറ്റില്ലാതെ നിന്ന ഒ രു അഞ്ചാംക്‌ളാസുകാരനെ അടുത്തിരുത്താന്‍ ശ്രമിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു, അവന്‌ നടുക്കിരിക്കാന്‍ മടിയാണെന്ന്‌!
 അ തെങ്ങനെ, ഇതൊരു പെണ്‍ശരീരമാണെ ന്നും അതിനെ പരസ്യമായി മടിക്കണമെന്നുമല്ലേ അവനെ ചെറുപ്പം മുതല്‍ പഠിപ്പിക്കുന്നത്‌?ഒരു മാറ്റവും വന്നിട്ടില്ലെന്നാണോ?
മാറ്റങ്ങള്‍ വന്നിട്ടുണ്ടോയെന്ന്‌ ചോദിച്ചാല്‍ ഇല്ലെന്നു പറയാനേ നിവൃത്തിയുള്ളു. കാരണം ആളുകള്‍ പണ്ടനുഭവിച്ച പ്രശ്‌നങ്ങളുമായി ഇന്നത്തേതിനെ താരതമ്യം ചെയ്യാനാ വില്ല. സ്‌ത്രീ സ്വാതന്ത്ര്യം കൂടിയിട്ടൊന്നുമില്ല. കിട്ടേണ്ട സ്വാതന്ത്ര്യം ഒന്നും തന്നെ കിട്ടുന്നില്ലെന്ന്‌ ഞാനുറച്ചു വിശ്വസിക്കുന്നു. വീട്ടമ്മയായി ഒതുങ്ങിക്കൂടാത്ത, സാമൂഹികപ്രതിബദ്ധതയോടെ ഒരു ചുവടെങ്കിലും മുന്നോട്ടു വയ്‌ക്കാനിഷ്‌ടപ്പെടുന്ന സ്‌ത്രീയുടെ മുന്നില്‍ വാതില്‍ കൊട്ടിയടയ്‌ക്കുന്ന ഒരു കൂട്ടം ഇപ്പോഴുമുണ്ട്‌. എല്ലാ മേഖലകളിലും മാറ്റങ്ങളെയുള്‍ക്കൊള്ളു ന്ന ജനത എന്തുകൊണ്ട്‌ ഈയൊരു കാര്യത്തില്‍ മാത്രം യാഥാസ്‌ഥിതികമായി ചിന്തിക്കുന്നു? ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണവ.
സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വിദേശത്തുമുണ്ടാകുന്നില്ലേ ?
ഉണ്ട്‌. പക്ഷേ ഇവിടെയുള്ളത്ര ഭീകര പ്രശ ്‌നങ്ങള്‍ അവിടെയില്ല. ഓസ്‌ട്രേലിയയിലുള്ള എന്റെയൊരു സുഹൃത്ത്‌ പറഞ്ഞത്‌ അവിടെ കുട്ടികള്‍ക്ക്‌ ചെറുപ്പം മുതല്‍ ആരോഗ്യകരവും ശാസ്‌ത്രീയമായ ലൈംഗികവിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നാണ്‌. ഇവിടെ ലൈംഗികതയെപറ്റി തെറ്റായ ധാരണയാണ്‌ എല്ലാവരും കൊടുക്കുന്നത്‌. ഭാര്യ-ഭര്‍ത്തൃബന്ധത്തില്‍ പോലും തുറന്നു പറച്ചിലില്ല. ഇഷ്‌ടം കാണിക്കലും പരിഗണനയും, പരാതിയും ഒന്നുമില്ല.
തുറന്നു പറച്ചിലില്ലാത്തതു കൊണ്ടാണ്‌ ഇവിടെ വിവാഹേതരബന്ധങ്ങള്‍ കൂടുന്നത്‌. ഭര്‍ത്താക്കന്മാരെ പരാതിപ്പെട്ടിയായി മാത്രം കാണുന്ന ഭാര്യമാരുമുണ്ട്‌. തികഞ്ഞ സൗഹൃദം നിലനിര്‍ത്താന്‍ ഇരുവരും ശ്രമിക്കാറില്ല. ഈ ലോകത്തു സ്‌ത്രീക്കും പുരുഷനും തുല്യ അവകാശമാണ്‌. മനുഷ്യന്‍ എന്നു പറയുമ്പോള്‍ എന്തിനാണ്‌ അവന്‍ എന്നു പറയുന്നത്‌? ദൈവങ്ങളെ പറ്റി പറയുമ്പോഴും കൂടുതല്‍ പുല്ലിംഗശബ്‌ദമാണ്‌ ഉപയോഗിക്കുന്നത്‌. അങ്ങനൊരു വ്യത്യാസത്തിന്റെ ആവശ്യമുണ്ടോ?
ഹോട്ടലില്‍ സ്‌ത്രീ ഒറ്റയ്‌ക്ക് താമസിച്ചാല്‍ എന്താണ്‌ കുഴപ്പം?
അതെനിക്കുമറിയില്ല. എന്റെ സ്വന്തം അനുഭവമാണ്‌ പറയുന്നത്‌. തിരക്കഥ പൂര്‍ത്തിയാക്കാനും ശല്യം കൂടാതെ ചിലതെഴുതാനും ഒറ്റയ്‌ക്ക് മുറിയെടുക്കാനെത്തിയ എന്നോട്‌ കോഴിക്കോട്ടെ പ്രശസ്‌തമായൊരു ഹോട്ടലിന്റെ റിസപ്‌ഷനിസ്‌റ്റും മറ്റും പറഞ്ഞത്‌ കേട്ടാല്‍ ചിരി വരും. അവര്‍ക്ക്‌ കിട്ടിയ ഉത്തരവ നുസരിച്ച്‌ സ്‌ത്രീകള്‍ക്ക്‌ മാത്രമായി മുറി കൊടുക്കാനാവില്ലത്രേ. അതിലെ പച്ചയായ സത്യം ഇതാണ്‌: നിങ്ങളാകുന്ന പെണ്‍ശരീരത്തെ ഞങ്ങള്‍ ഈ ഹോട്ടലിന്റെ സമാധാനാന്തരീക്ഷത്തില്‍ കയറ്റാന്‍ ഞങ്ങള്‍ ഇഷ്‌ടപ്പെടുന്നില്ല. നിങ്ങളുടെ ശരീരം മറ്റുള്ളവരെ പ്രലോഭിപ്പിച്ചേക്കാം. ഒരു പെണ്ണിന്റെ ശരീരം അടുത്ത മുറിയിലുണ്ടെന്ന തിരിച്ചറിവില്‍ ആ സ്‌ത്രീ ഏതു സമയത്തും ആക്രമിക്കപ്പെട്ടേക്കാം. ഒരു സ്‌ത്രീ ഒറ്റയ്‌ക്ക് മുറിയെടുത്താ ല്‍ അടുത്ത മുറികളിലെ പുരുഷന്മാര്‍ക്ക്‌ പ്രകോപനമുണ്ടായേക്കാം.
സ്‌റ്റാര്‍ ഹോട്ടലില്‍ വലിയ കുഴപ്പമില്ല. ഇതറിയാന്‍ വേണ്ടി മാത്രം ഞാന്‍ ഹോട്ടലുകള്‍ തിരക്കിപ്പിടിച്ചു പോയിട്ടുണ്ട്‌. ജപ്പാനിലൊക്കെ മുറിയെടുക്കാന്‍ ചെല്ലുമ്പോള്‍ ആണാണോ പെണ്ണാണോ എന്ന്‌ നോക്കാറില്ലെന്ന്‌ കേട്ടിട്ടുണ്ട്‌. താനൊരു പെണ്ണാണെന്ന്‌ എപ്പോഴും ഓര്‍മിപ്പിച്ച്‌ വളരെ വിഷമിച്ച്‌ മുന്നോട്ടു പോകുന്ന ഒരു സമൂഹമാണ്‌ ഇവിടുത്തേത്‌.
സ്‌ത്രീക്ക്‌ എന്തിനാണ്‌ സ്വാതന്ത്ര്യമുള്ളത്‌? അവള്‍ പൊട്ടുതൊടണോ വേണ്ടയോ, മുടി നീട്ടി വളര്‍ത്തണോ വേണ്ടയോ, ഏതു വേഷം ധരിക്കണം എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുന്നതും തീരുമാനിക്കുന്നതും പുറത്തുള്ളവരാണ്‌. ഞാന്‍ ഈ മുടി മുറിച്ചതിന്റെ പേരില്‍ ഒരുപാട്‌ കമന്റുകള്‍ കേട്ടിട്ടുണ്ട്‌.
സ്‌ത്രീകള്‍ക്കു മാത്രമായി ഒരു പരിഗണ നയും കിട്ടുന്നില്ലെന്നാണോ ?
സ്‌ത്രീകള്‍ക്ക്‌ മാത്രമായി പല സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്‌. അടുത്തിടെ തുടങ്ങിയ ഷീ ടാക്‌സി ഉദാഹരണം. പക്ഷേ അതിലെ ഡ്രൈവര്‍മാര്‍ക്ക്‌ പോലും ആറു മണി കഴിഞ്ഞ്‌ യാത്ര ചെയ്യാന്‍ മടിയാണ്‌. ഈ പ്രശ്‌നങ്ങളൊക്കെ കണ്ടാണ്‌ ഒരു പെണ്‍വീടിനെ കുറിച്ച്‌ ഞാന്‍ മുഖ്യമന്ത്രിക്ക്‌ നിവേദനം കൊടുത്തത്‌. പെട്ടെന്നൊരു ഹര്‍ത്താല്‍/ബന്ദിന്‌ പുരുഷന്‌ എവിടെ വേണമെങ്കിലും നി ല്‍ക്കാം. പക്ഷേ പെണ്ണിനു കഴിയില്ല. അതുകൊണ്ടാണ്‌ ഒരു നഗരത്തില്‍ ഒരു പെണ്‍വീടെന്ന ആശയം തോന്നിയത്‌. പോലീസിനെ ആശ്രയിച്ചിട്ട്‌ കാര്യമില്ല. സ്‌ത്രീക്ക്‌ മാത്രമായി ഒന്നും പ്രത്യേകിച്ച്‌ തരേണ്ട. പക്ഷേ സ്‌ത്രീയെ ഇറച്ചി മാത്രമായി കാണുന്ന സമൂഹത്തില്‍ സ്‌ത്രീകളുടെ കാര്യത്തില്‍ എന്തെങ്കിലുമൊക്കെ പരിഗണന കിട്ടണ്ടേ? എനിക്കു വേണ്ടി ആരും ഒന്നും ചെയ്യണ്ട. എനിക്കുള്ളത്‌ ഞാന്‍ വാങ്ങിച്ചെടുത്തോളാം. ഞാന്‍ സംസാരിക്കുന്നത്‌ കേരളത്തിലെ മുഴുവന്‍ സ്‌ത്രീ സമൂഹത്തിനു വേണ്ടിയാണ്‌.
നിയമസംവിധാനങ്ങള്‍ സജ്‌ജമല്ലാത്തതും ഒരു കാരണമല്ലേ?
നിയമസംവിധാനംവരെ സ്‌ത്രീവിരുദ്ധമാണ്‌. ഭര്‍ത്താവ്‌ മര്‍ദ്ദിച്ച ഒരു സ്‌ത്രീ പരാതിയുമായി വരുമ്പോള്‍ വനിതാ സെല്ലില്ലുള്ളവര്‍ പറയുന്നത്‌, അകത്തിട്ടാല്‍ പുറത്തേക്ക്‌ വരാന്‍ കഴിയാത്ത ഒരു നിയമവുമില്ലെന്നാണ്‌. "ഇവന്‍ പുറത്തിറങ്ങിയാല്‍ നിന്നെ പിന്നെയും ഉപദ്രവിക്കും. അതു കൊണ്ട്‌ പരാതി കൊടുക്കാതിരുന്നു കൂടെ?"ചോദിക്കുന്നത്‌ നിയമപാലകരാണെന്നേ്‌ാര്‍ക്കണം! എന്തിന്‌ സൗമ്യ കൊലക്കേസിലെ ഗോവിന്ദച്ചാമിയുടെ ആദ്യ രൂപവും ഇപ്പോഴത്തെ രൂപവും കണ്ടാല്‍ അത്ഭുതപ്പെട്ടു പോകില്ലേ? മാസത്തിലെ ഏഴുദിവസം വേദന സഹിച്ചും, പിന്നീട്‌ ഗര്‍ഭം ധരിച്ചും കുഞ്ഞുങ്ങളെ വളര്‍ത്തിയും ജീവിതം കഴിച്ചു കൂട്ടുന്ന സ്‌ത്രീകള്‍ക്ക്‌ ക്ഷമിക്കാനുള്ള കഴിവും ജൈവികമായി കിട്ടിയിട്ടുണ്ട്‌. ആ കഴിവിനെ ദുരുപയോഗം ചെയ്യാന്‍ പുരുഷന്മാര്‍ക്ക്‌ നന്നായിട്ടറിയാം. മദ്യപിച്ച്‌ തല്ലിക്കൊല്ലാറാക്കിയ ഭാര്യ രാത്രി ഭര്‍ത്താവിന്റെ ഇഷ്‌ടത്തിനനുസരിച്ച്‌ കിടന്നു കൊടുക്കണം. പ്രതികരിച്ചാല്‍ സ്‌ത്രീ സമൂഹത്തിനു മുന്നില്‍ ഒരുമ്പെട്ടവളായി, തന്റേടി.
സ്വാനുഭവത്തില്‍ നിന്നാണോ ഇതൊക്കെ പറയുന്നത്‌ ?
വളരെ മോശമായി പെരുമാറിയ ഒരാളെപ്പറ്റി പരാതി പറയാന്‍ ചെന്നപ്പോള്‍, "ഇവള്‍ക്ക്‌ മാത്രം എന്താണ്‌ പരാതി"എന്ന്‌ ചോദിച്ച വനിതാപോലീസുകാരുണ്ട്‌. ഒരു മദ്യപന്‍ എന്നെ ചീത്ത വിളിച്ചതിന്‌ കോഴിക്കോട്‌ വനിതാസെല്‍ മുതല്‍ കമ്മീഷണര്‍ക്ക്‌വരെ പരാതി കൊടുത്ത്‌, അന്വേഷണം നടക്കുന്ന സമയത്താണ്‌ വനിതാസെല്ലില്‍ നിന്ന്‌ ഇങ്ങനൊരനുഭവം. പോലീസ്‌ സംവിധാനത്തിന്‌ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന്‌ അന്ന്‌ മനസ്സിലായി.
ഒരു പരാതി കൊടുത്ത്‌ പ്രതിയെ പിടിച്ചാ ല്‍ തന്നെ നമ്മെ പിന്തിരിപ്പിക്കാന്‍ പോലീസുകാര്‍ തന്നെ പറയുന്നത്‌, പ്രതിക്ക്‌ വിവാഹപ്രായമെത്തിയ മകളുണ്ട്‌, ഭാര്യയും പ്രായമായ അച്‌ഛനും അമ്മയുമുണ്ട്‌, എന്നൊക്കെയാണ്‌. ഒരു സെന്റിമെന്റല്‍ ബ്ലാക്ക്‌മെയിലിംഗ്‌. മൂന്ന്‌ നാലു തവണ ഇത്‌ പറഞ്ഞ്‌ പിന്തിരിപ്പിച്ചിട്ടുണ്ട്‌. ഈയടുത്ത്‌ ഞാന്‍ കൊടുത്ത സൈബര്‍ കേസ്‌ വിധി വരാറായി. പ്രതിക്ക്‌ ശിക്ഷ കൊടുക്കുന്നതിനു മുന്‍പ്‌ അവന്റെ സാഹചര്യങ്ങളെക്കുറിച്ചും ഞാന്‍ പഠിക്കേണ്ട അവസ്‌ഥ വന്നിരിക്കുകയാണ്‌.
സംവിധായകകുപ്പായം പ്രതിഷേധമാണോ?
ചെറുപ്പം മുതലേ അഭിനയത്തോടു താത്‌പര്യമായിരുന്നു. നാടകം എഴുതി അവതരിപ്പിച്ചിട്ടുണ്ട്‌. ശരി എന്ന കുട്ടികള്‍ക്കുള്ള സിനിമയാണ്‌ ആദ്യം ചെയ്‌തത്‌. പിന്നെ ഒരു ഡോക്യൂമെന്ററി. അതിനു ശേഷമാണ്‌ ഫോര്‍ വിമന്‍ എന്ന ഹ്രസ്വചിത്രത്തെപ്പറ്റി ആലോചിച്ചത്‌. ചുറ്റുമുള്ള അറിവുകളില്‍ നിന്നാണ്‌ ആ സിനിമ ചെയ്‌തത്‌. അതില്‍ ആദ്യ സിനിമ സ്‌റ്റോറീസ്‌ ഓഫ്‌ മൈ ഗ്രാന്‍പായാണ്‌. പ്രമുഖ എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്‌ദുള്ളയാണ്‌ മുഖ്യവേഷം ചെയ്‌തത്‌. വാര്‍ദ്ധക്യം ആഘോഷിക്കുന്ന പുരുഷന്റെ സിനിമ. പുരുഷന്‍ എല്ലാം പ്രായം ആഘോഷിക്കുന്നു, എന്നാല്‍ സ്‌ത്രീ അങ്ങനല്ല എന്നതാണ്‌ പ്രമേയം. പിന്നെ പീഡനത്തിരയാകുന്ന സ്‌ത്രീ യുടെ ബുദ്ധിമുട്ടുകളെപ്പറ്റിയുള്ള സെയ്‌ന്റ്‌. തന്റേതല്ലാത്ത കാരണം കൊണ്ട്‌ ശരീരം അശുദ്ധിയാകുന്നില്ല, അതിനൊരു കുളി മാത്രം മതി എന്നാണ്‌ കാണിക്കുന്നത്‌. സ്‌ത്രീയുടെ മാസമുറയെപ്പറിയുള്ള ഏഴു ദിനങ്ങള്‍ ആ ദിവസങ്ങളില്‍ അവളനുനുഭവിക്കുന്ന വൈകാരിക ശാരീരിക ബുദ്ധിമുട്ടുകള്‍, പരിഗണനയില്ലായ്‌മ ഇതൊക്കെ കാണിക്കുന്നു. ബാത്ത്‌ ടബ്ബില്‍ കിടന്ന്‌ കടലിനെ സ്വപ്‌നം കാണുന്ന സ്‌ത്രീയുടെ ചിത്രമാണ്‌ ഡ്രീം. സ്‌ത്രീയുടെ സാമാന്യസ്വപ്‌നങ്ങള്‍ ഭ്രാന്തായി വിമര്‍ശിക്കുന്ന സമൂഹത്തെപ്പറ്റിയാണതില്‍ പറയുന്നത്‌. എന്റെ ഹ്രസ്വചിത്രങ്ങളെല്ലാം, അനുഭവങ്ങളുടെ വെളിച്ചത്തിലും ചിന്തകളിലും വിരിയുന്ന പച്ചയായ സത്യങ്ങളാണ്‌.
ചിത്രീകരണവേളയിലെ അവിസ്‌മരണീയ അനുഭവം?
ഇതിന്റെ ഷൂട്ടിംഗ്‌ വേളയില്‍ കോഴിക്കോട്‌ കടപ്പുറത്തുവച്ചൊരു സംഭവമുണ്ടായി. അവിടെ രണ്ടു പുരുഷന്മാരാല്‍ ബലാല്‍ക്കാരത്തിനിരയാവുന്ന പെണ്ണായി ഞാന്‍ തന്നെയാണഭിനയിച്ചത്‌. ഒരു കുറ്റിക്കാട്ടില്‍ നിന്ന്‌ എന്നെ വലിച്ചിഴയക്കുന്ന രംഗം അതിസാഹസമായി പകര്‍ത്തിക്കഴിഞ്ഞ്‌ സാരി ശരിയാക്കി എഴുന്നേറ്റുവന്ന എനിക്കു മുന്നില്‍ പരിസരവാസികളായ രണ്ടുമൂന്നുപേര്‍, സദാചാരപ്പോലീസാണ്‌. കുടിച്ച്‌ വശംകെട്ട അവസ്‌ഥയിലാണ്‌. "... എത്രയാടീ നിന്റെ റേറ്റ്‌?" കച്ചവടം ഉറപ്പിച്ച്‌ എന്നെ ഭോഗിച്ചിട്ടേ പോകൂ എന്ന മട്ടില്‍ വേശ്യയോടെന്ന പോലെ അവന്‍ എന്നെ അപമാനിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തായ ക്യാമറാമാനും മറ്റുമൊപ്പം ഏറെ പണിപ്പെട്ടാണ്‌ അവിടുന്നു രക്ഷപ്പെട്ടുപോരാനായത്‌.
പുനത്തില്‍ കുഞ്ഞബ്‌ദുള്ള സിന്ധുവിന്റെ കവിളത്ത്‌ ഉമ്മ വയ്‌ക്കുന്ന ചിത്രവും വിവാദ മായല്ലോ?
സ്‌റ്റോറീസ്‌ ഓഫ്‌ ഗ്രാന്‍പായിലെ ഒരു രംഗം ഒരു മാസികയില്‍ മുഖചിത്രമായി. കുഞ്ഞിക്ക എന്നെ ഉമ്മ വയ്‌ക്കുന്ന ചിത്രത്തെക്കുറിച്ചും മോശമായി പലരും പറഞ്ഞു. കുഞ്ഞിക്ക എനിക്ക്‌ മുത്തച്‌ഛന്‍ തന്നെയാണ്‌. കൃത്യമായി എഡിറ്റ്‌ ചെയ്യേണ്ട അദ്ദേഹത്തിന്റെ ഒരു അഭിമുഖം അതേ രീതിയില്‍ ടി.വിയില്‍ കാണിച്ചപ്പോള്‍ മുതലാണ്‌ കുഞ്ഞിക്ക പലര്‍ക്കും ചീത്തയായത്‌. അദ്ദേഹം മനോഹരമായ എഴുതിയതെല്ലാം ആ അതോടെ ഇല്ലാതായി. ഉമ്മവച്ചത്‌ കുഞ്ഞിക്ക അല്ലെന്നു തന്നെ വച്ചോ, എനിക്കോ കുടുംബത്തിനോ പ്രശ്‌നമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ്‌ പ്രശ്‌നം.
കുടുംബത്തിന്റെ പിന്തുണ?
സ്‌ത്രീകള്‍ക്ക്‌ വേണ്ടി ഇത്രയും സംസാരിക്കാനും എന്തെങ്കിലുമൊക്കെ ചെയ്യാനും എന്നെ പ്രാപ്‌തയാക്കിയത്‌ എന്റെ കുടുംബമാണ്‌. തൊടുപുഴയില്‍ നിന്ന്‌ വയനാട്ടിലേക്ക്‌ കുടിയേറിയ കര്‍ഷകകുടുംബമാണ്‌. മൂന്നു പെണ്‍മക്കളില്‍ മൂത്തതാണു ഞാന്‍. വീട്ടില്‍ എനിക്കര്‍ഹമായ സ്‌ഥാനം തന്നിരുന്നു.
ഡിഗ്രി കഴിഞ്ഞ സമയത്തായിരുന്നു വിവാഹം. 14 വയസ്സു മുതല്‍ എന്നെ അറിയാവുന്ന ഷെല്ലിയാണ്‌ ഭര്‍ത്താവ്‌്. മലപ്പുറം മുറയൂരിലുള്ള ഫിനാന്‍സിംഗ്‌ കണ്‍സള്‍ട്ടന്‍സിയില്‍ അക്കൗണ്ടന്റാണ്‌. വിദ്യാഭ്യാസം തുടരാനും അദ്ധ്യാപികയാകാനുമൊക്കെ സഹായിച്ചത്‌ ഷെല്ലിയാണ്‌. കൃത്യമായ ബോധ്യത്തില്‍ തന്നെയാണ്‌ അദ്ദേഹം എന്നെ പിന്തുണയ്‌ക്കുന്നത്‌. അദ്ദേഹത്തിന്റെ വീട്ടുകാരും നല്ല പിന്തുണയാണ്‌. എന്നെ നന്നായി മനസ്സിലാക്കിയ ഒരു കുടുംബം. മൂന്നു വയസ്സുകാരന്‍ മകന്‍ ഇയാനും എനിക്കു കരുത്താണ്‌.
ഇനി...?
അദ്ധ്യാപനത്തിടയില്‍ ലണ്ടനിലെ ടീച്ചേഴ്‌സിനു വേണ്ടിയുള്ള പെസോള്‍ എന്നൊരു കോഴ്‌സ് ചെയ്‌തിരുന്നു. അതൊക്കെക്കൊണ്ടാകാം സൗദി ഇന്ത്യന്‍ സ്‌കൂളില്‍ അധ്യാപികയാവാന്‍ ക്ഷണമുണ്ട്‌. രണ്ടു വര്‍ഷത്തെ ഉടമ്പടി. കുമ്പസാരം നുണകളുടെ പുസ്‌തകം ഇംഗ്ലീഷില്‍ എഴുതുന്നുണ്ട്‌. അതിന്റെ കാര്യങ്ങളും നോക്കണം.
 

{[['']]}

സ്ത്രീകള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ; സ്തനാര്‍ബുദത്തിന് മരുന്ന് കണ്ടുപിടിച്ചു

സ്ത്രീകള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ; സ്തനാര്‍ബുദത്തിന് മരുന്ന് കണ്ടുപിടിച്ചുKerala tv show and newsബാംഗ്ലൂര്‍: മാറിയ ജീവിത സാഹചര്യങ്ങളില്‍ കടുത്ത രോഗങ്ങള്‍ വരാനുള്ള സാധ്യതയും കുറവല്ല.ഈ നൂറ്റാണ്ടിലെ തന്നെ മാരകമായ രോഗങ്ങളില്‍ ഒന്നാണ് ക്യാന്‍സര്‍ . മുന്‍പ് വളരെ കുറച്ചുപേരില്‍ മാത്രം കണ്ടുവന്നിരുന്ന ഈ രോഗം ഇപ്പോള്‍ സര്‍വ്വ സാധാരണമായിരിക്കുകയാണ് .


പല തരത്തിലുള്ള ക്യാന്‍സര്‍ രോഗങ്ങള്‍ നിലവില്‍ ഉണ്ടെങ്കിലും .സ്ത്രീകളില്‍ കൂടുതലായി കണ്ടു വരുന്നത് ഗര്‍ഭാശയ ക്യാന്‍സറും അതുകഴിഞ്ഞാല്‍ സ്തനാര്‍ബുദവുമാണ് . സ്ത്രീയുടെ സൌന്ദര്യത്തിന് മുഖ്യ പങ്കു വഹിക്കുന്ന ഒരു അവയവമാണ് സ്തനങ്ങള്‍ . അതുകൊണ്ടുതന്നെ ഈ അസുഖത്തെ ഭയത്തോടെയാണ് സ്ത്രീകള്‍ നോക്കി കാണുന്നത്.അതുമല്ല വര്‍ഷം തോറും സ്തനാര്‍ബുദം പിടിപെടുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുകയാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.എന്നാല്‍ സ്ത്രീകള്‍ക്ക് പൊതുവേ സന്തോഷിക്കാനും ആശ്വസിക്കാനുമുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് . ഇനി മുതല്‍ സ്തനാര്‍ബുദമെന്ന് കേട്ടാല്‍ അത്ര പേടി വേണ്ട. കാരണം സ്തനാര്‍ബുദത്തിനും മരുന്നു കണ്ടെത്തിയിരിയ്ക്കുന്നു.

മരുന്നു നിര്‍മ്മാണ രംഗത്തെ ഭീമന്‍മാരായ ബയോകോണ്‍ ആണ് സ്തനാര്‍ബുദത്തിന് മരുന്ന് കണ്ടെത്തിയിരിക്കുന്നത് .നേരിട്ട് ശരീരത്തില്‍ കുത്തിവയ്ക്കാവുന്ന മരുന്നാണ് ഇവര്‍ കണ്ടെത്തിയത്. CANMAb എന്നാണ് മരുന്നിന്റെ പേര്. ഗര്‍ഭാശയ ക്യാന്‍സര്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം സ്ത്രീകളെ ബാധിയ്ക്കുന്ന രോഗമാണ് സ്താനാര്‍ബുദം. പ്രതിവര്‍ഷം 1.5 ലക്ഷം പേരെയാണ് സ്തനാര്‍ബുദം ബാധിയ്ക്കുന്നത്. HER2 വിഭാഗത്തില്‍പെടുന്ന അര്‍ബുദമാണ് 25 ശതമാനം സ്ത്രീകളെയും ബാധിയ്ക്കുക,. വളരെ പെട്ടന്ന് തന്നെ വ്യാപിയ്ക്കുക എന്നതാണ് ഈ സ്തനാര്‍ബുദത്തിന്റെ പ്രത്യേകത. മരണ സാധ്യതയും ഏറെയാണ്. ഇതിനെ തടയാനുളള മരുന്നാണ് ബയോകോണ്‍ കണ്ടെത്തിയത്.

വിപണിയിലുള്ള മറ്റ് സ്തനാര്‍ബുദ മരുന്നുകളെക്കാള്‍ ഇതിന്‍റെ വില കുറവാണെന്നാണ് ബയോകോണ്‍ പറയുന്നത്.440 മില്ലിഗ്രാം മരുന്നിന് 57,500 രൂപയാണ് വില. 150 മില്ലിഗ്രാം മരുന്നിന് 19,500 രൂപയാണ് വില. ബയോകോണും യുഎസിലെ മരുന്ന് നിര്‍മ്മാണ കമ്പനിയായ മിലാനും ചേര്‍ന്നാണ് പുതിയ മരുന്ന് കണ്ടെത്തിയത്. ഫെബ്രുവരിയോട് കൂടി മരുന്ന് ഇന്ത്യന്‍ വിപണിയിലെത്തും.

ബാംഗ്ലൂരില്‍ വച്ചായിരിയ്ക്കും മരുന്നിന്റെ നിര്‍മ്മാണമെന്നും ബയോകോണ്‍ പറഞ്ഞു.
{[['']]}

ഓഫീസുകളില്‍ ഇങ്ങനെയുമുണ്ടാവാം..


Kerala tv show and news

{[['']]}

ഗര്‍ഭിണികള്‍ കൊഴുപ്പ് അധികമുള്ള ഭക്ഷണം കഴിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധി കുറയും.













Kerala tv show and newsലണ്ടന്‍: ഗര്‍ഭിണികള്‍ കൊഴുപ്പ് അധികമുള്ള ഭക്ഷണം കഴിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധി കുറയും. സ്ത്രീകള്‍ ഗര്‍ഭവതികളായിരിക്കുന്ന സമയത്ത് കൊഴുപ്പ് അധികമുള്ള ഭക്ഷണം കഴിക്കരുതെന്നും അത് ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധിവികാസത്തെ ബാധിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. അമിതവണ്ണമുള്ളവരുടെ കുട്ടികളും അമിതവണ്ണക്കാരാകുന്നതിനുള്ള സാധ്യത ഏറുന്നതിനു കാരണവും ഇത്തരത്തില്‍ തലച്ചോറിലുണ്ടാകുന്ന മാറ്റമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.


                                എലികളില്‍ നടത്തിയ പഠനത്തിലാണ് ഇങ്ങനെയൊരു സൂചന ലഭിച്ചത്. എലികളുടെ തലച്ചോറിന്റെ ഘടനയെ തന്നെ മാറ്റിമറിക്കാന്‍ ഭക്ഷണക്രമത്തിലെ വിത്യാസങ്ങള്‍ക്ക് സാധിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ എലികളില്‍ കണ്ട ഫലത്തെ മാത്രം അടിസ്ഥാനമാക്കി ഇങ്ങനെയൊരു നിഗമനത്തിലെത്താന്‍ സാധിക്കില്ലെന്ന വാദഗതിയും ഉയര്‍ന്നിട്ടുണ്ട്. 
{[['']]}

cure-smelly-armpits കക്ഷത്തിലെ ദുര്‍ഗന്ധം ഒഴിവാക്കാം













Kerala tv show and news


ദുര്‍ഗന്ധം വമിക്കുന്ന കൈയ്യിടുക്കുകള്‍(കക്ഷം)സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ കുറച്ചൊന്നുമല്ല. ഫംഗസുകള്‍ വളരുന്നത്, കക്ഷം വൃത്തിയാക്കുന്നതിലെ അപാകത,അനാരോഗ്യകരമായ ജീവിതരീതി . കൊഴുപ്പ് അധികമാകുന്നതും, ഹോര്‍മോണ്‍, പാരമ്പര്യം ഇങ്ങനെ കാരണങ്ങള്‍ പലതാണ്.കാരണമെന്തായാലും അവ ഒഴിവാക്കുകയാണ് പ്രധാനം. ഈ ദുര്‍ഗന്ധം ഇല്ലാതാക്കുന്നതിന് വീട്ടില്‍ വെച്ചുതന്നെ ചില പ്രതിവിധികള്‍ ചെയ്യാവുന്നതാണ്. കുളിക്കുമ്പോള്‍ കക്ഷം വൃത്തിയായി കഴുകിയാല്‍ തന്നെ ദുര്‍ഗന്ധം ഇല്ലാതാക്കുവാനാകും. ഇതിനായി ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ സോപ്പുകള്‍ ഉപയോഗിക്കാം. ചര്‍മ്മത്തിന് അനുയോജ്യമായ ഡിയോഡ്രന്റുകളും ഉപയോഗിക്കാം. ചിലപ്പോള്‍ നിങ്ങള്‍ ധരിക്കുന്ന വസ്ത്രവും ഇതിന് കാരണമാകാം. വസ്ത്രങ്ങള്‍ എപ്പോഴും കഴുകി മാത്രം ഉപയോഗിക്കുക. സ്ഥിരം ഉപയോഗിക്കുന്ന സോപ്പുപൊടി ഒന്നു മാറ്റി പരീക്ഷിക്കാവുന്നതാണ്.

 1). വെള്ളം ധാരയായി ഒഴിക്കുക ഒരോരുത്തരുടേയും ചര്‍മ്മത്തിനനുസരിച്ച് വെള്ളം ഒഴിക്കുന്നതിനുള്ള സമയം വ്യത്യാസപ്പെടുത്താം. പൂര്‍ണ്ണശ്രദ്ധയോടെ കക്ഷത്ത് വെള്ളം ധാരയായി ഒഴിക്കുന്നത് പതിവാക്കുക. വിയര്‍പ്പ് നാറ്റം ഉണ്ടാകുന്നതിനുള്ള സാധ്യത ഇല്ലാതാക്കുവാനാകും.


2)വസ്ത്രം കോട്ടണ്‍ ലിനന്‍ വസ്ത്രങ്ങള്‍ ശീലമാക്കുക. ഇത്തരം വസ്ത്രങ്ങള്‍ വിയര്‍പ്പ് വലിച്ചെടുക്കുവാന്‍ സഹായകരമാണ്. വസ്ത്രത്തിനിടയില്‍ കൂടി വായുസഞ്ചാരം എളുപ്പത്തില്‍ നടക്കുന്നതിനും കോട്ടണ്‍ ലിനന്‍ വസ്ത്രങ്ങള്‍ സഹായിക്കും. വേനല്‍ക്കാലത്തും ചൂട് കൂടുതലുള്ള ദിവസങ്ങളിലും കോട്ടണ്‍ ലിനന്‍ വസ്ത്രങ്ങള്‍ തന്നെ ധരിക്കുക

3)ഭക്ഷണം നിങ്ങള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങളും ദുര്‍ഗന്ധം വമിക്കുന്നതിന് കാരണമായേക്കാം. വെളുത്തുള്ളി, ചുവന്നുള്ളി, കഫീന്‍ അടങ്ങിയ ഭക്ഷണം ഇവ കഴിവതും കുറയ്ക്കുക.



 4)സ്്രേപ ദുര്‍ഗന്ധ നാശിനികളായ സ്‌പ്രേകളും പൗഡറുകളും ഉപയോഗിക്കുക. കുളി കഴിഞ്ഞയുടനെ പൗഡര്‍ ഇടണം.

5)പൗഡര്‍ ഉപയോഗിക്കുക ദുര്‍ഗന്ധം തടയാന്‍ സഹായിക്കുന്ന ധാരാളം പൗഡറുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. കുളി കഴിഞ്ഞയുടന്‍ പൗഡര്‍ ഇടുക. കക്ഷത്ത് വിയര്‍പ്പ് രൂപപ്പെടാതെ മണിക്കൂറുകളോളം നിലനിര്‍ത്തുവാന്‍ ഇത്തരം പൗഡറുകള്‍ക്ക് സാധിക്കും.
6)രോമങ്ങള്‍ കളയുക കക്ഷത്തെ മുടി കളയണം. ഷേവ് ചെയ്‌തോ, വാക്‌സ് പുരട്ടിയോ ഇത് ചെയ്യാം. ട്രിം ചെയ്തും മുടി കളയാവുന്നതാണ്. ബേക്കിംഗ് സോഡ കക്ഷത്ത് പുരട്ടുക.
 
7)വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക ചിലപ്പോള്‍ വൃത്തിയുള്ള, കഴുകാത്ത വസ്ത്രം ധരിക്കുന്നത് കക്ഷത്ത് ദുര്‍ഗന്ധം പടരുന്നതിന് കാരണമാകാറുണ്ട്. നല്ല സോപ്പുപൊടി ഉപയോഗിച്ച് വസ്ത്രങ്ങള്‍ ഇടയ്ക്കിടെ കഴുകുക.

8)കോട്ടണ്‍ പാഡ് കക്ഷത്ത് ധരിക്കാവുന്ന അണുവിമുക്തമായ കോട്ടണ്‍ പാഡുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. അവ ഉപയോഗിക്കുക. കക്ഷത്തിന് സമീപത്തുള്ള വിയര്‍പ്പ് ഈ കോട്ടണ്‍ പാഡുകള്‍ വലിച്ചെടുക്കും. ബാക്ടീരിയയുടെ വളര്‍ച്ച ഇത് തടയും.

9) ബേക്കിംഗ് സോഡ വിയര്‍പ്പ് നാറ്റം ഒഴിവാക്കുന്നതിന് വീട്ടില്‍ വെച്ചുതന്നെ പെട്ടെന്ന് ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. ബേക്കിംഗ് സോഡയുടെ ഉപയോഗമാണ് അതിലൊന്ന് . കുളി കഴിഞ്ഞയുടന്‍ ബേക്കിംഗ് സോഡ കക്ഷത്ത് പുരട്ടുക.
10)വിനാഗിരി വിനാഗിരി കക്ഷത്ത് പൂശുന്നത് ദുര്‍ഗന്ധം തടയുവാന്‍ സഹായിക്കും. ഒരു കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് വേണം വിനാഗിരി കക്ഷത്ത് പുരട്ടുവാന്‍. വിയര്‍പ്പിനെ തടഞ്ഞുനിര്‍ത്താനും കക്ഷം ഡ്രൈ ആക്കി മണിക്കൂറുകളോളം നിലനിര്‍ത്തുവാനുള്ള കഴിവ് വിനാഗിരിക്കുണ്ട്.

 


{[['']]}

മാറ്റിവച്ച ഗര്‍ഭപാത്രത്തില്‍നിന്നുള്ള പ്രസവത്തിന് യുവതി തയാറെടുക്കുന്നു; ലോകത്ത് ഇതാദ്യ സംഭവം

Kerala tv show and news
ലണ്ടന്‍: മാറ്റിവച്ച ഗര്‍ഭപാത്രത്തില്‍നിന്നുള്ള പ്രസവത്തിന് യുവതി തയാറെടുക്കുന്നു. ‘ഭ്രൂണം‘ മാറ്റിവച്ച ഗര്‍ഭപാത്രത്തില്‍ ഡോക്ടര്‍മാര്‍ വിജയകരമായി നിക്ഷേപിച്ചതോടെ ഈ ഗര്‍ഭപാത്രത്തില്‍ നിന്ന് ലോകത്താദ്യമായി ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരു യുവതി തയാറെടുത്തുവരികയാണ്. 2012 സെപ്തംബറിനും കഴിഞ്ഞ ഏപ്രിലിനുമിടയ്ക്ക് സ്വീഡനില്‍ ഗര്‍ഭപാത്രം മാറ്റിവച്ചിട്ടുള്ള ഒമ്പതുസ്ത്രീകളില്‍ ഒരുവളാണ് ഈ യുവതി. ഇനിയും പേര്‍ വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ യുവതി ഗര്‍ഭപാത്രം ഇല്ലാതെയാണ് ജനിച്ചത്. മറ്റൊരു പ്രത്യേകത കൂടി ഇതിനുണ്ട്. സ്വന്തം മാതാവിന്റെ ഗര്‍ഭപാത്രം തന്നെയാണ് ഈ യുവതിയില്‍ സ്ഥാപിച്ചിരിക്കുന്നത്. അതായത് പുതുതായി ജനിക്കുന്ന കുഞ്ഞ് തന്റെ മാതാവ് കിടന്ന അതേ ഗര്‍ഭപാത്രത്തില്‍നിന്നു തന്നെയായിരിക്കും ജനിക്കുക.

                      യുവതിയുടെ തന്നെ അണ്ഡത്തില്‍ നിന്ന് വളര്‍ത്തിയെടുത്ത ഭ്രൂണം കഴിഞ്ഞയാഴ്ച ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചതോടെയാണ് മാറ്റിവെച്ച ഗര്‍ഭപാത്രത്തില്‍ നിന്നും ജന്മം നല്‍കാനുള്ള ഭാഗ്യം ഈ യുവതിക്കുണ്ടായത്. ഐ.വി എഫിലൂടെയാണെങ്കിലും ജനിക്കുന്ന കുഞ്ഞിന്റെ മാതൃത്വം ഇതോടെ ഈ യുവതിക്ക് തന്നെ ലഭിക്കുകയും ചെയ്യും.

{[['']]}

Three Steps To Make a Man Love You

 

Let’s face it — there is no foolproof way to get every man to fall madly in love with you. Or is there?… Almost ALL men have the same needs when it comes to looking for the right woman, so there are ways of catching the eye of almost any man.

  • Would you like to turn the head of any man?
  • Attract that man you’ve had your eye on for a while?
  • Or just want to take your current relationship to adeeper level?
{[['']]}

മധ്യവയസ് കഴിഞ്ഞു; ഇനി സെക്‌സ്?

mangalam malayalam online newspaper














Kerala tv show and news


വയസ് 45 കഴിയുമ്പോഴേക്കും ലൈംഗിക പ്രശ്‌നങ്ങളും അസ്വസ്ഥതകളും തലപൊക്കും. 'എനിക്കു വേണ്ട രീതിയില്‍ ഉദ്ധാരണം കിട്ടുന്നില്ല, എനിക്ക് ഭാര്യയെ തൃപ്തിപ്പെടുത്താനാവുന്നില്ല, എന്റെ ലൈംഗികത അവസാനിച്ചു' എന്ന് പുരുഷനും, 'മക്കളും മരുമക്കളും ചെറുമക്കളുമായി. ഇനിയെന്ത് ലൈംഗികത' എന്ന് സ്ത്രീകളും ചിന്തിച്ചുതുടങ്ങുന്ന പ്രായമാണ് മധ്യവയസ്. ലൈംഗികത സ്ത്രീക്ക് അപ്പോഴേക്കും മടുപ്പിക്കുന്ന, വേദനപ്പിക്കുന്ന ഒരു പ്രക്രിയ മാത്രമായിത്തീരുന്നു.
മധ്യവയസിലേക്ക് പ്രവേശിക്കുന്ന സ്ത്രീ പുരുഷന്മാരില്‍ നടക്കുന്ന ശാരീരിക, മാനസിക, ലൈംഗിക മാറ്റങ്ങളും, ജീവിതരീതിയിലും ഉത്തരവാദിത്വത്തിലും ഉണ്ടാകുന്ന വെല്ലുവിളികളുമാണിതിന് കാരണം. വളര്‍ച്ചയുടെ ഓരോ ഘട്ടം പിന്നിടുമ്പോഴും മനുഷ്യനില്‍ ലൈംഗിക മാറ്റങ്ങള്‍ നടക്കുന്നുണ്ട്. എങ്കിലും ലൈംഗിക വളര്‍ച്ച എത്തിയവരില്‍ വാര്‍ധക്യത്തിലും സന്തോഷകരമായ ലൈംഗികത നിലനില്‍ക്കുന്നു എന്നാണ് മാസ്‌റ്റേഴ്‌സ് ആന്‍ഡ് ജോണ്‍സണ്‍സിന്റെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പ്രായത്തിന്റേതായ സവിശേഷതകള്‍ ലൈംഗികതയെ ബാധിക്കുന്നുണ്ട്.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍

മധ്യവയസ് പിന്നിടുന്നതോടെ സ്ത്രീയുടെ അണ്‌ഡോത്പാദനവും ആര്‍ത്തവവും അവസാനിക്കുന്നു. ഇതിനെ ആര്‍ത്തവവിരാമം എന്നു പറയുന്നു. ആര്‍ത്തവവിരാമത്തിലേക്ക് കടക്കുന്ന സ്ത്രീയില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉത്പാദനം കുറയുകയും ഇതിന്റെ ഫലമായി ശാരീരിക മാനസിക മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. സ്ത്രീകളില്‍ അവസാനത്തെ ആര്‍ത്തവം സാധാരണയായി 45 വയസിനും 55 വയസിനും ഇടയിലാണ് ഉണ്ടാകുന്നത്. ആര്‍ത്തവവിരാമത്തിനോട് അനുബന്ധിച്ച് സ്ത്രീകളുടെ യോനിയിലെ സ്തരത്തിന്റെ കനം കുറയുകയും വരണ്ടതാവുകയും ചെയ്യുന്നു. യോനി ഭാഗത്തെ കൊഴുപ്പുസ്തരവും പതിയെ നഷ്ടമാകുന്നു. ഇതു കൂടാതെ സ്തനങ്ങളുടെ വലിപ്പത്തിലും ഘടനയിലും മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഈ മാറ്റങ്ങള്‍ കാരണം സ്ത്രീകളില്‍ ഉത്തേജനത്തിന് സമയമെടുക്കുന്നു. യോനിയിലെ നനവ് നഷ്ടമാകുന്നതിന്റെ ഫലമായി ലൈംഗികബന്ധം വേദനാജനകമായിത്തീരുകയും ചെയ്യുന്നു.
ആര്‍ത്തവവിരാമത്തിന്റെ ഫലമായി സ്ത്രീകളില്‍ മറ്റ് പല മാറ്റങ്ങളും കാണാറുണ്ട്. അമിതമായ വിയര്‍പ്പ്, തലവേദന, സന്ധികളില്‍ വേദന, ഉത്കണ്ഠ, വിഷാദം, തന്റെ സ്ത്രീത്വം നഷ്ടമായോ എന്ന തോന്നല്‍ തുടങ്ങിയവ അനുഭവപ്പെടും. തന്റെ സൗന്ദര്യം നഷ്ടമായല്ലോ എന്നോര്‍ത്ത് ദുഃഖിക്കുന്നവരുമുണ്ട്.
സ്ത്രീകള്‍ക്കുണ്ടാകുന്ന ഈ മാറ്റം തിരിച്ചറിയാതെ ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം പഴിചാരുന്നു. കാണാറുണ്ട്. ഭര്‍ത്താവു മുമ്പത്തേക്കാള്‍ ഏറെ പരുക്കനാണെന്നും തന്റെ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നില്ലെന്നുമുള്ള ധാരണയിലേക്ക് സ്ത്രീ എത്തുകയും തുടര്‍ന്ന് ലൈംഗികതയില്‍നിന്ന് പിന്‍മാറുകയും ചെയ്യുന്നു. എന്നാല്‍ ഇത് ഭാര്യയെ തൃപ്തിപ്പെടുത്താന്‍ തനിക്കു കഴി യുന്നില്ലെന്നും തന്നോടുള്ള താല്‍പര്യം നഷ്ടപ്പെട്ടു എന്നൊക്കെയുള്ള തോന്നലിലേക്ക് ഭര്‍ത്താവിനെ നയിക്കുകയും ചെയ്യുന്നു.

ലൈംഗികതയോടുള്ള താല്‍പര്യക്കുറവ്

പ്രായമാകുന്തോറും സാധാരണ സ്ത്രീകളില്‍ കണ്ടുവരുന്ന പ്രശ്‌നമാണ് ലൈംഗികതയോടുള്ള താല്‍പര്യക്കുറവ്. സെക്‌സിനോട് അകല്‍ച്ച, ലൈംഗികചിന്തകള്‍ ഉണരാതിരിക്കുക, മക്കളായി ഇനി എന്തു ലൈംഗികത, അതിനൊക്കെയുള്ള കാലം കഴിഞ്ഞു എന്നൊക്കെയുള്ള തോന്നലുകള്‍ ഈ പ്രായത്തില്‍ ഉണ്ടായെന്നുവരാം. ലൈംഗികബന്ധത്തിലേര്‍പ്പെടാതെ എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുന്ന പതിവ് സ്ത്രീകളില്‍ കണ്ടുതുടങ്ങും. പങ്കാളിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പലപ്പോഴും ഇക്കൂട്ടര്‍ സെക്‌സിലേര്‍പ്പെടുന്നതുതന്നെ. സെക്‌സിനോട് വെറുപ്പുപോലും ചില സ്ത്രീകളില്‍ കണ്ടെന്നുവരും.

യോനിയില്‍ നനവ് ഉണ്ടാകാതിരിക്കുക

ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ച് സ്ത്രീകളില്‍ വരുന്ന ശാരീരിക മാറ്റമാണ് ഇതിന് പ്രധാന കാരണം. ഇത് ലൈംഗികബന്ധം വേദനാപൂര്‍ണമാകാനിടയാക്കുന്നു. ചിലപ്പോള്‍ ലൈംഗികബന്ധം അസാധ്യമാക്കുകയും ചെയ്യും. ലൈംഗികതയോട് താല്‍പര്യം കുറയുകയും നിര്‍ബന്ധത്തിന്നുവഴങ്ങി ബന്ധത്തില്‍ ഏര്‍പ്പെടുന്നതും യോനിയിലെ നനവ് കുറയാന്‍ കാരണമാകും. അമിതമായ മതവിശ്വാസം, വിഷാദം എന്നിവയും ഇതിന് കാരണമാകുന്നു.

രതിമൂര്‍ച്ഛ ഇല്ലായ്മ

നമ്മുടെ നാട്ടിലെ സ്ത്രീകള്‍ രതിമൂര്‍ച്ഛയിലെത്തുന്നത് പൊതുവേ കുറവാണെന്ന് 2008 ല്‍ നടന്ന പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ പ്രായമാകുമ്പോള്‍ രതിമൂര്‍ച്ഛയിലെത്താന്‍ കൂടുതല്‍ വൈകുകയും ചെയ്യുന്നു. ഇതിനു പുറമേ രോഗങ്ങളും അസ്വസ്ഥതകളും രോഗനിവാരണത്തിനായി കഴിക്കുന്ന മരുന്നുകളും ശരിയായ രതിമൂര്‍ച്ഛയ്ക്ക് തടസം സൃഷ്ടിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ബുദ്ധിമുട്ട്, കുടുംബപ്രശ്‌നങ്ങള്‍, ഭാവിയെക്കുറിച്ചുളള ഉത്കണ്ഠ, ഭാവിയെക്കുറിച്ച് പ്രതീക്ഷയോ പദ്ധതിയോ ഇല്ലാതിരിക്കുക, വിഷാദം, ലൈംഗിക ചിന്തകളുടെയും ഭാവനയുടെയും അഭാവം എന്നിവയെല്ലാം രതിമൂര്‍ച്ഛയ്ക്ക് തടസമാണെന്ന് പഠനങ്ങള്‍ പറയുന്നു.
 
{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger