{[['
']]}
']]}
Kerala tv show and newsകൊച്ചി: മാതാ അമൃതാനന്ദമയിക്കും മഠത്തിനുമെതിരായ പ്രചാരണങ്ങള്‍ അമ്മയിലുള്ള വിശ്വാസത്തെ ബാധിക്കില്ലെന്നും അതൊരു കാര്‍മേഘം പോലെ പെയ്തു തീരുമെന്നും നടന്‍ മോഹന്‍ലാല്‍. മഹാത്മാക്കള്‍ക്കെതിരെ മുമ്പും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല, എല്ലായിടത്തും നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എതിര്‍ക്കുന്ന കുറച്ചുപേരുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അമ്മയുമായി 40 വര്‍ഷമായി എനിക്ക് ബന്ധമുണ്ട്. അമ്മയുടെ ഒരു ഭക്തനെന്ന നിലയിലും അമ്മയും മകനുമെന്ന നിലയിലും ആ സ്‌നേഹവും കാരുണ്യവും ഏറ്റുവാങ്ങിയിട്ടുണ്ട്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഞാന്‍ കണ്ട മഹാത്മാവ് ആരെന്ന് ചോദിച്ചപ്പോള്‍ അമൃതാനന്ദമയി എന്നാണ് നിസംശയം പറഞ്ഞത്. അത്രയും പവിത്രമായ വ്യക്തിത്വമാണ് അമ്മയുടേത്. എനിക്കും കുടുംബത്തിനും അത് അനുഭവങ്ങളിലൂടെ ബോധ്യപ്പെട്ടതാണ്. അമ്മ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാണാത്തവര്‍ തെറ്റുതിരുത്തട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥനയെന്നും ലാല്‍ പറഞ്ഞു.


Post a Comment