{[['
']]}
']]}
Kerala tv show and newsകന്യാസ്ത്രീ മഠങ്ങളില്‍ യേശു ഇല്ലെന്നും അവിടെ നിന്നും യേശു പടിയിറങ്ങിപ്പോയി എന്നും പറഞ്ഞ സിസ്റ്റര്‍ ജെസ്മിയെ ഓര്‍മയില്ലേ? സഭയുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ തിരുവസ്ത്രം ഉപേക്ഷിച്ച സിസ്റ്റര്‍ ജെസ്മിയെ? ആമേന്‍ എന്ന പുസ്തകത്തെ ഓര്‍മയില്ലേ? ലോകത്തിലെ ഏറ്റവും പ്രബലമായ കൃസ്ത്യന്‍ സഭയുടെ അന്തപുര രഹസ്യങ്ങളിലേക്കാണ് സിസ്റ്റര്‍ ജെസ്മി ആമേനിലൂടെ വിരല്‍ ചൂണ്ടിയത്. അതുപോലെ ഒരു തുറന്നുപറച്ചിലാണ് അമൃതാനന്ദമയിയുടെ ശിഷ്യയായിരുന്ന ഗായത്രി എന്ന ഗെയ്ല്‍ ട്രെഡ്വെല്ലും നടത്തിയത്. പുസ്തകത്തിന്റെ പേര്‍ ഹോളി ഹെല്‍ അഥവാ വിശുദ്ധ നരകം. എന്നാല്‍ എന്തൊക്കെ പുകിലാണ് ട്രെഡ്വെല്ലിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഉണ്ടായത്. ന്യൂയോര്‍ക്ക് വരെ പോയാണ് ചിലര്‍ ഗായത്രിയുടെ ഇന്റര്‍വ്യൂ എടുത്തത്. ആമേനിലെ ലൈംഗിക പീഡനം പോലുള്ള ഇക്കിളിക്കഥകള്‍ മാത്രമാണ് കുറച്ചുകാലം ചര്‍ച്ച ചെയ്യപ്പെട്ടത്. അത് മാറ്റിനിര്‍ത്തിയാല്‍ മഠത്തിനെതിരെ അന്വേഷണം വേണം എന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്ന ആരും സഭയ്ക്ക് നേരെ അന്വേഷണം വേണം എന്ന് പറഞ്ഞിരുന്നില്ല. എന്താണ് സിസ്റ്റര്‍ ജെസ്മിയും ഗായത്രിയും തമ്മിലുള്ള വ്യത്യാസം. സിസ്റ്റര്‍ ജെസ്മിക്കില്ലാത്ത എന്താണ് അമൃതാനന്ദമയി ശിഷ്യയായിരുന്ന ട്രെഡ്വെല്ലിനുള്ളത്?

Post a Comment