Movie :

kerala home tv show and news

Home » » പിസി ജോര്‍ജ്ജ് ഗവണ്‍മെന്റ് ചീഫ് വിപ്പ് സ്ഥാനം രാജിവച്ചു. രാജിക്കത്ത് കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ കെഎം മാണിക്ക് കൈമാറി

പിസി ജോര്‍ജ്ജ് ഗവണ്‍മെന്റ് ചീഫ് വിപ്പ് സ്ഥാനം രാജിവച്ചു. രാജിക്കത്ത് കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ കെഎം മാണിക്ക് കൈമാറി

{[['']]}
pc george
















Kerala tv show and news

പി സി ജോര്‍ജ് രാജിവച്ചു

തിരുവനന്തപുരം: പിസി ജോര്‍ജ്ജ് ഗവണ്‍മെന്റ് ചീഫ് വിപ്പ് സ്ഥാനം രാജിവച്ചു. രാജിക്കത്ത് കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ കെഎം മാണിക്ക് കൈമാറി.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ പ്രതിഷേധത്തിന്റെ ഭാഗമായാണ് ജോര്‍ജ്ജിന്റെ രാജി.
നേരത്തെ കെഎം മാണി ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ ഇതേവിഷയത്തില്‍ രാജിവയ്ക്കുമെന്ന് പിസി ജോര്‍ജ്ജ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് മാണി രാജിയില്ലെന്ന് അറിയിക്കുകയായിരുന്നു. മലയോര കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പിസി ജോര്‍ജ്ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍ രാജിക്കത്ത് സ്വീകരിക്കുമോയെന്ന കാര്യം മാണി ഇനിയും സ്ഥിരീകരിച്ചിട്ടില്ല. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ തന്റെ മണ്ഡലവും ഉള്‍പ്പെടുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ ജനപക്ഷത്ത് നില്‍ക്കേണ്ടതുണ്ടെന്നും രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
മലയോര മേഖലയിലെ ജനങ്ങള്‍ ഇക്കാര്യത്തില്‍ ആശങ്കയിലാണെന്നും അവര്‍ സമരത്തില്‍ തുടരുമ്പോള്‍ തന്റെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി താന്‍ രാജിവയ്ക്കുന്നു. എന്നാല്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ താന്‍ ഒറ്റയ്ക്ക് രാജിവച്ചാല്‍ അത് താങ്കളെയും മറ്റ് പ്രവര്‍ത്തകരെയും അവഗണിക്കുന്നതായി വരുമെന്ന് താന്‍ ഭയപ്പെടുന്നു.
താന്‍ മാത്രം മാന്യന്‍ എന്ന രീതി ശരിയല്ലെന്നറിയാമെന്നും അതിനാല്‍ മുന്നണിയില്‍ നിന്നും പാര്‍ട്ടി വിട്ടുപോരണമന്ന് താന്‍ അപേക്ഷിക്കുന്നതായും പിസി ജോര്‍ജ്ജിന്റെ കത്തില്‍ പറയുന്നു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഓഫീസ് മെമ്മോറാണ്ടവും തുടര്‍നടപടികളും ചര്‍ച്ച ചെയ്യുന്നതിനായി കേരള കോണ്‍ഗ്രസ് എം ഉന്നതാധികാരസമിതി യോഗം നാളെ കോട്ടയത്ത് ചേരാനിരിക്കെയാണ് ജോര്‍ജ്ജിന്റെ രാജി. കെഎം മാണി, പിജെ ജോസഫ്, പിസി ജോര്‍ജ് തുടങ്ങിയ നേതാക്കള്‍ എല്ലാം യോഗത്തില്‍ പങ്കെടുക്കും. മുന്നണി വിടാന്‍ മാണിക്ക് മേല്‍ ശ്ക്തമായ സമ്മര്‍ദ്ദമാണ് ഉള്ളത്.
കോണ്‍ഗ്രസുമായി നടത്താനിരുന്ന സീറ്റ് ചര്‍ച്ചയില്‍ നിന്ന് കേരള കോണ്‍ഗ്രസ് ഇന്നലെ പിന്മാറിയിരുന്നു. ഇടുക്കി സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പിജെ ജോസഫ് കെഎം മാണിയെ അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച മാറ്റിയതെന്നാണ് സൂചന.
 
Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger