{[['']]}
'സരിതയ്‌ക്കു സ്‌ത്രീത്വമുണ്ടോ?': മുസ്ലിം ലീഗ് വര്‍ഗീയ സംഘടനതന്നെ; കൂട്ടുകെട്ടിനില്ല: വി.എസ്.
കോഴിക്കോട്: മുസ്ലിം ലീഗ് വര്‍ഗീയ സംഘടനയാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ലീഗുമായി യാതൊരു കൂട്ടുകെട്ടിനും ഇടതുപക്ഷം തയാറല്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. എല്‍.ഡി.എഫിന് ലീഗുമായി ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ല. ഇടതുപക്ഷത്തിന്റെ നയസമീപനങ്ങളെക്കുറിച്ച് അറിയുന്നവരാരും ലീഗിനെ എല്‍.ഡി.എഫിലെടുക്കുന്നതിനെക്കുറിച്ച് പറയില്ല.
സെക്‌സ് റാക്കറ്റിന്റെ പ്രധാനപ്പെട്ടയാളാണ് കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടി ലൈംഗികമായി പെണ്‍കുട്ടികളെ പീഡിപ്പിച്ച് വശീകരിച്ച് പണം നല്‍കി ഒതുക്കിതീര്‍ത്ത കേസാണിപ്പോള്‍ താന്‍ കോടതിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ നിലപാട് സ്വാഗതാര്‍ഹമാണ്.
സോളാര്‍ കേസ് പ്രതി സരിതാ നായര്‍ തനിക്കെതിരേ കേസ് കൊടുത്താല്‍ അതിനെ നേരിടാന്‍ അറിയാം. മന്ത്രിമാരുടെ സമ്മര്‍ദം കൊണ്ടോ പണത്തിന്റെ കൊഴുപ്പുകൊണ്ടോ ആണ് സരിത ഇപ്പോള്‍ പലതും മാറ്റിപ്പറയുന്നത്. സ്‌ത്രീത്വത്തെ അപമാനിച്ചെതിരേ പരാതിനല്‍കുമെന്ന സരിതയുടെ പ്രസ്‌താവന ചൂണ്ടിക്കാട്ടിയപ്പോള്‍ സ്‌ത്രീത്വമുള്ളവരാണ് സ്‌ത്രീത്വത്തെക്കുറിച്ച് സംസാരിക്കേണ്ടതെന്നായിരുന്നു വി.എസിന്റെ പ്രതികരണം. സരിതയ്‌ക്കു സ്‌ത്രീത്വമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ ഉള്‍പെട്ട കേസ് പുറത്തുകൊണ്ടുവരാനാണ് താന്‍ ശ്രമിച്ചത്. ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. ബിജു രാധാകൃഷ്‌ണന്റെ വക്കീല്‍ പറഞ്ഞതനുസരിച്ചാണ് താന്‍ ദൃശ്യങ്ങളിലുള്ളവരുടെ കാര്യം പറഞ്ഞത്. സത്യം പുറത്തുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. കള്ളന്‍മാരെയും കള്ളികളെയും രക്ഷിക്കാനുള്ള നാണംകെട്ട കളികളാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്ുന്നയതെന്നും വി.എസ്. കുറ്റപ്പെടുത്തി.
കോഴിക്കോട്ടെത്തിയ വി.എസിനു ദേഹാസ്വാസ്‌ഥ്യം
കോഴിക്കോട്: ജില്ലയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ദേഹാസ്വാസ്‌ഥ്യം. കടുത്ത ജലദോഷം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാരെത്തി വി.എസിനെ പരിശോധിച്ചു. രാവിലെ ആറോടെ കണ്ണൂര്‍ എക്‌സ്‌പ്രസിലാണ് വി.എസ്. കോഴിക്കോട്ടെത്തിയത്. അസുഖത്തിന്റെ ലക്ഷണങ്ങളുണ്ടായിട്ടും വി.എസിന്റെ ഊര്‍ജസ്വലതയ്‌ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. മാധ്യമപ്രവര്‍ത്തകരെ കാണാനും നിരവധി സന്ദര്‍ശകരെ സ്വീകരിക്കാനും അദ്ദേഹം സമയം കണ്ടെത്തി. വൈകിട്ട് മാവൂരിലെ പൊതുപരിപാടിക്കുശേഷം രാത്രിയോടെ വി.എസ്. തിരുവനന്തപുരത്തേക്കു മടങ്ങി.
Post a Comment