Face book news,
FUNNY,
{[['
']]}
Kerala tv show and newsഎന്നും വിവാദങ്ങളുടെ കളിത്തോഴിയാണ് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. സ്വന്തം അഭിപ്രായവും നിലപാടുകളും മറ്റുള്ളവരുടെ മുന്നില്‍ വെട്ടിത്തുറന്നു പറയാനും പ്രതികരിക്കാനുള്ള ധൈര്യവും തന്റേടവുമാണ് രഞ്ജിനിയെ വേറിട്ട് നിര്‍ത്തുന്നത്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള രഞ്ജിനി പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നു. ഒരു സംവിധായകനുമായി തനിക്ക് വളരെ സീരിയസായ പ്രണയമുണ്ടായിരുന്നുവെന്നും എന്നാല്‍ അയാള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും രഞ്ജിനി പറഞ്ഞു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനി വെളിപ്പെടുത്തല്‍ നടത്തിയത്.
വളരെ ആത്മാര്‍ഥമായാണ് താന്‍ അദ്ദേഹത്തെ പ്രണയിച്ചിരുന്നത്. ആദ്യമൊക്കെ അയാളും അങ്ങനെതന്നെ ആയിരുന്നു. എന്നാല്‍ പിന്നീട് അയാള്‍ തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും, വഞ്ചിച്ചുവെന്നും രഞ്ജിനി പറയുന്നു. എന്നാല്‍ ഇയാളുടെ പേരുപറയാന്‍ രഞ്ജിനി തയ്യാറായില്ല. പഴയകാലം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് നോക്കാന്‍ തനിയ്ക്ക് താല്‍പര്യമില്ലെന്ന് രഞ്ജിനി പറഞ്ഞു.
വഞ്ചിക്കപ്പെട്ട വേദനയില്‍ നിന്നും കരകയറാന്‍ എളുപ്പമല്ലെന്നും പക്ഷേ താനതിനായി ശ്രമിക്കുമെന്നും രഞ്ജിനി പറഞ്ഞു.അടുത്തൊന്നും വിവാഹം കഴിയ്ക്കാന്‍ പദ്ധതിയില്ലെങ്കിലും ഇനി ജീവിതത്തില്‍ ഇത്തരത്തിലൊരു തീരുമാനമെടുക്കുമ്പോള്‍ ഈ അനുഭവം തന്നെ സഹായിക്കുമെന്നും രഞ്ജിനി പറഞ്ഞു.
Post a Comment