Movie :

kerala home tv show and news

Home » , , » റിട്ടയര്‍മെന്റ് ജീവിതം എങ്ങനെ സ്മാര്‍ട്ടാക്കാം?

റിട്ടയര്‍മെന്റ് ജീവിതം എങ്ങനെ സ്മാര്‍ട്ടാക്കാം?

{[['']]}


Kerala tv show and newsയുത്വത്തില്‍ ജീവിതം ആഘോഷിക്കുന്നതിനിടയിലും പിന്നീട് കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ക്കിടയിലും പലരും സൗകര്യപൂര്‍വ്വം മറന്നുകളയുന്ന ഒന്നാണ് റിട്ടയര്‍മെന്റ് പ്ലാനിംഗ്. പിന്നീട് അതിനെക്കുറിച്ച് ആലോചിച്ച് വരുമ്പോഴേക്കും 45 വയസ് കടന്നിട്ടുണ്ടാകും. എന്നാല്‍ നേരത്തെ ഇത് തുടങ്ങിയാല്‍ വളരെ ചെറിയ തുക വീതം നിക്ഷേപിച്ചാലും അവശ്യഘട്ടമെത്തുമ്പോള്‍ അത് വളര്‍ന്ന് വലിയൊരു സംഖ്യയാകും. മാത്രമല്ല, ചെറിയ പ്രായത്തിലാകുമ്പോള്‍ ഓഹരി പോലെ റിസ്‌ക് കൂടിയ നിക്ഷേപ പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തുന്നത് വഴി നേട്ടമുണ്ടാക്കാം.
കാത്തിരിക്കാന്‍ സമയമില്ല 
റിട്ടയര്‍മെന്റ് പ്ലാനിംഗ് എന്തുകൊണ്ട് നേരത്തെ തുടങ്ങണം? ഐ.റ്റി പ്രൊഫഷണലായ വിഷ്ണുവിന് 28 വയസുണ്ട്. 60ാമത്തെ വയസില്‍ വിഷ്ണു ജോലിയില്‍ നിന്ന് വിരമിച്ചാല്‍ അതുവരെ അദ്ദേഹത്തിന് 32 വര്‍ഷമുണ്ട്. 1500 രൂപ വീതം മാസം നിക്ഷേപിച്ചാല്‍ 15 ശതമാനം പലിശ വീതം (ഇക്വിറ്റി മ്യൂച്ച്വല്‍ ഫണ്ടിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിലും മറ്റും നിക്ഷേപിച്ചാല്‍) 32 വര്‍ഷത്തിനുശേഷം 1.03 കോടി രൂപ ലഭിക്കും. എന്നാല്‍ 50 വയസിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ അത്ര തുക ലഭിക്കാന്‍ മാസം തോറും നിക്ഷേപിക്കേണ്ട തുക 41,500 രൂപയാണ്! ചെറിയ പ്രായത്തിലെയുള്ള നിക്ഷേപത്തിന്റെ ശക്തി മനസിലായില്ലേ. മാത്രമല്ല കൂടുന്ന ചികില്‍സാചെലവ്, വര്‍ധിക്കുന്ന പണപ്പരുപ്പം, കൂടുന്ന ആയുര്‍ദൈര്‍ഘ്യം തുടങ്ങിയവ മൂലം വലിയൊരു തുക കരുതേണ്ടി വരും.
സായാഹ്ന കാലം ആനന്ദകരമാക്കാന്‍
♦ ഏതെങ്കിലും ഒരു പെന്‍ഷന്‍ പദ്ധതിയെ മാത്രം ആശ്രയിക്കാതെ പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുക. ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതികള്‍ തെരഞ്ഞെടുക്കുന്നവര്‍ തീര്‍ച്ചയായും വൈവിധ്യവല്‍ക്കരണം നടത്തിയിരിക്കണം.
♦ പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്കായി സ്ഥിര നിക്ഷേപത്തിലോ മറ്റോ കുറച്ചു തുക കരുതിയിരിക്കണം. ഉദാഹരണത്തിന് പെട്ടെന്ന് ശസ്ത്രക്രിയ പോലെ എന്തെങ്കിലും മെഡിക്കല്‍ ചെലവുകള്‍ വന്നാല്‍ പെന്‍ഷന്‍ ഫണ്ടില്‍ എടുത്താല്‍ ഭാവിയിലേക്കുള്ള വരുമാനം തീരും.
♦ വായ്പകളെല്ലാം റിട്ടയര്‍മെന്റിനുമുമ്പായി അടച്ചുതീര്‍ത്തിരിക്കണം. വരുമാനം കുറയുകയും ചെലവുകള്‍ കൂടുകയും ചെയ്യുന്ന വാര്‍ധക്യകാലത്ത് കടങ്ങള്‍ വലിയ ഭാരമായേക്കാം.
♦ കുടുംബം പടുത്തുയര്‍ത്തുന്നതിനുള്ള ഭാരം 40കളുടെ മധ്യത്തോടെ കുറഞ്ഞേക്കാം. വരുമാനവും ഉയര്‍ന്നതായിരിക്കും. ആ കാലഘട്ടത്തില്‍ പെന്‍ഷന്‍ പദ്ധതിയിലേക്ക് കൂടുതലായി തുക നിക്ഷേപിക്കുക.
♦ വിരമിച്ചുകഴിഞ്ഞാല്‍ സദാസമയവും പ്രവര്‍ത്തന നിരതമായും ഊര്‍ജ്ജസ്വലതയോടെയുമിരിക്കാന്‍ എന്തു ചെയ്യുമെന്ന് കൂടി ആസൂത്രണം ചെയ്യുക. കാരണം പണം കൊണ്ടുമാത്രം സന്തോഷം ലഭിക്കില്ല.

ഒരു പക്ഷെ ജോലി കിട്ടി ആദ്യനാളുകളില്‍ അധികം പണം ഇതിനായി മാറ്റിവെക്കാന്‍ കഴിയണമെന്നില്ല. ചെറിയ മാസഗഡുവായി തുടങ്ങി, ശമ്പളം വര്‍ധിക്കുന്നതിനനുസരിച്ച് തുക കൂട്ടിയാല്‍ മതി. കാരണം ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ വീട്, കാര്‍ തുടങ്ങിയ ലക്ഷ്യങ്ങളാകും ഉണ്ടാവുക. വാഹന, ഭവന വായ്പകള്‍ക്കൊപ്പം മാസം തോറും ചെറിയൊരു തുക ഇതിനുവേണ്ടി കൂടി കരുതുക. ഇനി 20കളിലോ 30കളിലോ നിങ്ങള്‍ക്കിതിന് സാധിച്ചിട്ടില്ലെങ്കില്‍ 40ാം വയസിലെങ്കിലും തുടങ്ങുക.
പ്ലാന്‍ ചെയ്യാം
സര്‍ക്കാര്‍ ഓഫീസിലെ ക്ലര്‍ക്കും വന്‍കിട സ്ഥാപനത്തില്‍ ഉയര്‍ന്ന ഉദ്യോഗത്തിലിരിക്കുന്നയാളും ഒരേ തുകയല്ല ഇതിനായി നിക്ഷേപിക്കേണ്ടത്. ഇരുവരുടെയും ജീവിത നിലവാരം ഒരേ രീതിയിലല്ല എന്നതുതന്നെ കാരണം. വിരമിക്കുന്ന സമയത്ത് നിങ്ങള്‍ക്ക് എത്ര തുക വേണ്ടിവരുമെന്ന് തീരുമാനിക്കുക. ബജറ്റ് തീരുമാനിക്കുമ്പോള്‍ താഴെപ്പറയുന്ന ഘടകങ്ങള്‍ പരിഗണിക്കുക
♦ നിങ്ങളുടെ ഇപ്പോഴത്തെ പ്രായം 
♦ എത്ര വയസില്‍ വിരമിക്കും?♦ ഇപ്പോഴത്തെ വരുമാനം, ഓരോ വര്‍ഷവും വരുമാനത്തിലുണ്ടാകുന്ന  ഏകദേശ വര്‍ധന ♦ റിട്ടയര്‍മെന്റ് കാലഘട്ടത്തില്‍ നിങ്ങള്‍ക്ക് ആവശ്യമായ മാസ വരുമാനം♦ പണപ്പെരുപ്പ നിരക്ക്
നിങ്ങളുടെ ബജറ്റ് തീരുമാനിച്ചു കഴിഞ്ഞാല്‍ അനുയോജ്യമായ നിക്ഷേപ പദ്ധതി തെരഞ്ഞെടുക്കുക. (വിവിധ പെന്‍ഷന്‍ പദ്ധ
തികളെക്കുറിച്ചറിയാന്‍ ബോക്‌സ് കാണുക)
പെന്‍ഷന്‍ പദ്ധതികളും  അവയുടെ പ്രത്യേകതകളും♦ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്: സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വരുമാനത്തിന്റെ നിശ്ചിത വിഹിതം എല്ലാ മാസവും നിക്ഷേപിക്കാനുള്ള മാര്‍ഗമാണിത്. നിങ്ങളുടെ വിഹിതത്തിന്റെ അത്രയും തന്നെ തൊഴില്‍ ദാതാവും നിക്ഷേപിക്കും. 8.25 ശതമാനമാണ് ഇതിന്റെ പലിശ നിരക്ക്. ഇതില്‍ നിന്നുള്ള പലിശ വരുമാനത്തിന് നികുതി ഈടാക്കില്ല.
♦ പബ്ലിക് പ്രോവിഡന്റ് ഫണ്ട്: മറ്റൊരു പെന്‍ഷന്‍ പദ്ധതിയായ ഇതില്‍ നിശ്ചിത തുക വീതം നിക്ഷേപിക്കാനുള്ള അവസരമാണുള്ളത്. ഇതിന്റെ കാലാവധി 15 വര്‍ഷമാണ്. ഈ നിക്ഷേപ പദ്ധതിയില്‍ വര്‍ഷം 500 രൂപ മുതല്‍ 1,00,000 രൂപ വരെ നിക്ഷേപിക്കാം. ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലുമാണ് ഈ നിക്ഷേപ പദ്ധതിയുള്ളത്. അഞ്ചു വര്‍ഷം വീതം കാലാവധി നീട്ടുകയുമാകാം.
♦ പെന്‍ഷന്‍ ഫണ്ടുകള്‍: ഫണ്ട് കമ്പനികള്‍ നല്‍കുന്ന മ്യുച്വല്‍ ഫണ്ടുകളാണ് പെന്‍ഷന്‍ ഫണ്ടുകള്‍. അഗ്രസീവ് ഫണ്ട്, ബാലന്‍സ്ഡ് ഫണ്ട്, കണ്‍സര്‍വേറ്റീവ് ഫണ്ട് എന്നിങ്ങനെ മൂന്ന് തരമുണ്ട് ഇവ.
നിക്ഷേപത്തിന്റെ ഭൂരിഭാഗം ഓഹരികളില്‍ നിക്ഷേപിക്കുന്നതാണ് അഗ്രസീവ് ഫണ്ടുകള്‍. നിക്ഷേപത്തിന്റെ ഒരു‘ാഗം ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് ബാലന്‍സ്ഡ് ഫണ്ട്. ഡെബ്റ്റ് സെക്യൂരിറ്റീസില്‍ മാത്രം നിക്ഷേപിക്കുന്ന പദ്ധതിയാണ് കണ്‍സര്‍വേറ്റീവ് ഫണ്ടുകള്‍. റിസ്‌കുള്ള അഗ്രസീവ് ഫണ്ടും ബാലന്‍സ്ഡ് ഫണ്ടും നേരത്തെ നിക്ഷേപിച്ചു തുടങ്ങുന്നവര്‍ക്ക് തെരഞ്ഞെടുക്കാം. റിസ്‌ക് കുറ
ഞ്ഞ കണ്‍സര്‍വേറ്റിവ് ഫണ്ടുകളില്‍ വരുമാനവും കുറവായിരിക്കും. സാധാരണഗതിയില്‍ ഇക്വിറ്റി ഫണ്ടുകള്‍ 12-18 ശതമാനം വരെയും ബാലന്‍സ്ഡ് ഫണ്ടുകള്‍ 10-15 ശതമാനം വരെയും കണ്‍സര്‍വേറ്റീവ് ഫണ്ടുകള്‍ 7-10 ശതമാനം വരെയുമാണ് നേട്ടം തരുന്നത്.
♦  യൂണിറ്റ് ലിങ്ക്ഡ് പെന്‍ഷന്‍ പ്ലാന്‍: കൂടുതല്‍ റിസ്‌കും എന്നാല്‍ കൂടുതല്‍ വരുമാനവുമുള്ള ഇതിന്റെ പ്രകടനം ഓഹരിവിപണിയെ അടിസ്ഥാനമാക്കിയാണ്. വളരെ ശ്രദ്ധിച്ചുവേണം ഇത് തെരഞ്ഞെടുക്കാന്‍. കാരണം റിട്ടയര്‍മെന്റ് പ്ലാനിന്റെ കാര്യത്തില്‍ വളരെയേറെ റിസ്‌ക് എടുക്കുന്നത് അപകടമായേ
Share this article :

Post a Comment

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger